ഇനിയും പൂക്കാം നിനക്കായ് : ഭാഗം 18

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

""ഒരു വേനല്‍മഴപോലെ സ്‌നേഹം നമ്മിലേക്ക് പ്രതീക്ഷിക്കാത്തവരില്‍നിന്ന് പെയ്തിറങ്ങുന്നു… "" ആ വരികളിൽ അവളുടെ മിഴികൾ ഉഴറി നടന്നു..... നനുത്ത ഈറൻ കാറ്റേറ്റതുപൊലെ...... അവളുടെ ചൊടിയിലൊരു മന്ദസ്മിതം വിരിഞ്ഞു....... നക്ഷത്ര കണ്ണുകളെ.. ഒറ്റക്കല്ലിൻ കടുക്കനെ..... മിഴികളിൽ ആവാഹിച്ചവൾ പെയ്തൊഴിയാൻ കൊതിക്കുന്നൊരു പ്രണയ മഴ അവളെ പൊതിഞ്ഞു....... ചെമ്പുറത്ത് നിന്ന് ധൃതി പിടിച്ചുള്ള യാത്രയിലായിരുന്നു അച്ചുത കുറുപ്പ്....... വെള്ള ഷർട്ടും വെള്ളമുണ്ടും ആയിരുന്നു വേഷം..... കാലൻ കുടയുടെ നിലത്തൂന്നിയാണ് നടപ്പ്........ ബസ് കയറി.... ടൗണിലിറങ്ങി.... ആരെയോ കാത്തെന്ന പോലെ വെയിറ്റിങ് ഷെഡ്ഡിൽ ഒതുങ്ങി നിന്നു...... ശ്രദ്ധിച്ചാലേ അറിയാം കുറുപ്പിൻ്റെ മുഖം സങ്കർഷഭരിതമായിരുന്നു..... തൻ്റെ അരികിലേക്ക് ആരോ വന്നതും ഓർമ്മകൾക്ക് വർഷആളുടെ കാലപ്പഴക്കമുണ്ടെങ്കിലും..... ഈ മുഖം ഒറ്റ നോട്ടത്തിൽ തിരിച്ചറിയും...... സോമരാജവർമ്മ....... കുറുപ്പല്ലേ.....?? അച്ചുതകുറുപ്പ് .....? ഹാ.... അതേ...... ഇത്ര വർഷകാലമായിട്ടും പിരിമുറുക്കം നേരിടുന്നു.... സർപ്പക്കാവിലെ കരിയിലകൾക്കിടയിൽ ഇണ ചേരുന്ന കാവേരിയും സോമരാജനും...... താൻ എറെ പ്രണയിച്ച കാര്യസ്ഥൻ്റെ മകനായതുകൊണ്ടു മാത്രം പറയാതെ പോയ പ്രണയത്തെ മറ്റൊരാൾക്കൊപ്പം.... ഒരിക്കലും സഹിക്കാൻ പറ്റാത്ത സാഹചര്യത്തിൽ കണ്ടു. ചെമ്പുറത്തെ കാര്യസ്ഥൻ എന്നെ അത്യാവശ്യമായി കാണണമെന്നു പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായില്ല...... അത് ചോദിച്ചപ്പോഴും സോമരാജനിൽ വൈഷമ്യം നിഴലിച്ചിരുന്നു..... നമ്മുക്ക് കുറച്ച് മാറി നിന്ന് സംസാരിക്കാം.....

കുറുപ്പ് വീർപ്പുമുട്ടലിലായിരുന്നു........ മ്മ്..... വരൂ..... സോമരാജനും അസ്വസ്ഥനായി..... ചെമ്പുറത്തെ കാര്യസ്ഥൻ ഇത്രയും കാലത്തിനു ശേഷം തന്നെ കാണണമെന്ന് പറഞ്ഞത് എന്തിനായിരിക്കാം...... തൻ്റെ കാറിൽ കുറുപ്പിനേയും കയറ്റി കുറച്ചു ദൂരം പിന്നിട്ടതും..... ഒരു ആൽമരത്തിനരുകിൽ വണ്ടി ഒതുക്കി..... കൊയ്ത്തുകഴിഞ്ഞ പാടത്തിൽ പക്ഷികൾ ചേക്കേറിയിരിക്കുന്നു...... സോമരാജൻ ഡോർ തുറന്ന് പുറത്തിറങ്ങി.... അച്യൂത കുറുപ്പും പതിയെ ഇറങ്ങി ആൽത്തറയിലേക്ക് ചാരി നിന്നു...... ഒരിക്കൽ കാവേരി തമ്പുരാട്ടി കുളക്കരയിലെ പടിക്കെട്ടിലിരുന്ന് കരയുന്നതു കണ്ട് .... എന്താണെന്ന് ചോദിച്ചു.? അപ്പോഴും കരച്ചിലുമാത്രം..... എന്തായാലും പറയ് പോംവഴി ഉണ്ടാക്കാമെന്നു പറഞ്ഞപ്പോൾ ..... നിങ്ങളെ കുറിച്ച് എൻ്റടുത്ത് പറഞ്ഞത്..... നിങ്ങൾ തമ്മിൽ ഇഷ്ടമായിരുന്നുവെന്നും അതിനപ്പുറം ആ ബന്ധം വളർന്നതും എല്ലാം...... സോമരാജൻ നിസ്സഹായനായി...... ദൂരെ ചക്രവാള സീമയിലേക്ക് നോക്കി നിന്നു....... നിങ്ങളെ തേടി ഞാൻ വന്നിരുന്നു...... പക്ഷേ കാണാൻ കഴിഞ്ഞില്ല...... കുറുപ്പിൻ്റെ മുഖത്ത് അമർഷമാണോ പുശ്ചമാണോ നിറഞ്ഞതെന്ന് തിരിച്ചറിയാനാകുന്നില്ല. ഒരു സ്ത്രീ തൻ്റെ മനസ്സും ശരീരവും നല്കണമെങ്കിൽ അവളെത്രത്തോളം പ്രണയത്താലും വിശ്വാസത്താലും അടിമപ്പെട്ടിരിക്കും.... പാലിക്കാനാകാത്ത വാഗ്ദാനങ്ങളൊക്കെ നല്കി ഒരു പെണ്ണിനെ അന്ധകാരത്തിലേക്ക് തള്ളിവിട്ട് പൊടിം തട്ടി പോയപ്പോൾ പിന്നീടുള്ള അവളുടെ ജീവിതത്തെ കുറിച്ച് ചിന്തിച്ചുവോ? ഞാൻ... ഞാൻ വന്നിരുന്നു കുറുപ്പേ..... ഞാൻ വന്നപ്പോഴേക്കും അവളെ ദൂരെ എവിടെയോ കൊണ്ടുപോയിരുന്നു...... കാത്തിരുന്നു ഞാൻ... പക്ഷേ എന്നെ തേടിയെത്തിയത് അവളുടെ മരണവാർത്തയായിരുന്നു....... അവസാനമായി ഒന്നു കാണാൻ കൂടീ..... സോമരാജൻ്റെ തൊണ്ടയിടറി.....

കാവേരി എങ്ങനെയാ മരണപ്പെട്ടതെന്നറിയുവോ..... കുറുപ്പിൻ്റെ ശബ്ദം വിറയാർന്നു..... നിങ്ങളുടെ രക്തത്തെ ഭൂമിക്ക് സമ്മാനിച്ച് തിരിച്ചുവരാനാകാത്ത ലോകത്തേക്കവൾ യാത്രയായി...... നിങ്ങളിതൊക്കെ എന്തിനറിയണം അല്ലേ.... കുറുപ്പിൻ്റെ സ്വരത്തിൽ പുശ്ചം കലർന്നു...... എൻ്റെ..... എൻ്റെ .... രക്തമോ? കുറുപ്പ് പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടന്ന് പിടഞ്ഞു സോമരാജൻ..... ശ്വാസമെടുക്കാനാവാതെ ഉഴറി.... വിയർപ്പുകണങ്ങൾ മുഖവും കഴുത്തിലുമാകെ പൊതിഞ്ഞു. ഇനി അതും നിഷേധിക്കുമോ ..... അവകാശം ചോദിച്ച് എന്തായാലും കാവേരി വരില്ലല്ലോ...... പിന്നെ മകള് അതൊട്ടും വരില്ല ..... നിങ്ങളുടെ ചോരയാണെങ്കിലും.... ഊറ്റം കുറച്ച് കൂടുതലാ.... കുറുപ്പൊന്നു പരിഹസിച്ചു...... എൻ്റെ..... മകൾ......??? ഒരിക്കലും ചിന്തയിപ്പോലും വരാത്ത സമസ്യ...... തൻ്റെയും കാവേരിയുടെയും പ്രണയത്തിൻ്റെ അവശേഷിപ്പ്....... ശരീരമാകെ ഒരു വിറയൽ പടർന്നു. അടിപതറിപ്പോയി സോമരാജൻ ഇപ്പോഴേ ഇങ്ങനെ തളർന്നാലോ..... സോമരാജ തമ്പുരാനേ..... ഇനിയും കേൾക്കാനും താങ്ങാനും ഒരുപാട് കാലം കരുതിവച്ചിട്ടുണ്ട്..... എങ്ങോട്ട് ഓടിയൊളിച്ചാലും ഈശ്വരൻ്റ നീതി പുസ്തകത്തിൽ ചില കണക്കുകൾ നിരത്തി വച്ചിട്ടുണ്ടാവും.... നേരിടേണ്ടി വരും..... എല്ലാത്തിനുമുള്ള ഉത്തരവും കരുതി വച്ചോളൂ..... ഒരിക്കൽ പോലും കാണരുതെന്നാഗ്രഹിക്കുന്ന മുഖമാ നിങ്ങളുടേത്....വർഷങ്ങൾക്കു ശേഷം തേടി വന്നിട്ടുണ്ടെങ്കിൽ അത് അവൾക്കു വേണ്ടിയാണ്..... എൻ്റെ കുട്ടിക്കുവേണ്ടി.... ഏതു വേഷവും കെട്ടും എൻ്റെ മകൾക്കായി..... അവൾ വേദനിക്കാതിരിക്കാൻ..... കരയാതിരിക്കാൻ....... അറിയുമോ ജ്വാലയെ......

അഗ്നിജ്വാലയെ...... പൊന്നോത്ത് മഠത്തിൽ കുറച്ചു നാൾ ഹോംനേഴ്സായി ജോലി ചെയ്തിരുന്നു...... സോമരാജൻ ജ്വാല എന്ന പേരുകേട്ടതും കുറുപ്പിനെ ചൂഴ്ന്നു നോക്കി..... പൊന്നോത്ത് മഠത്തിലെ കാരണവർ രാജ രാജ വർമ്മയും ശ്രീദേവിയും എന്തിന് നിങ്ങൾ പോലും ജ്വാലയോട് പറഞ്ഞിട്ടുണ്ട്...... പുണ്യം ചെയ്തവരാ അവളുടെ അച്ഛനും അമ്മയുമെന്ന് ..... പുണ്യം ചെയ്ത ആ അച്ഛനും അമ്മയും .....ആരാന്നറിയേണ്ടേ...?? പൊന്നോത്ത് മഠത്തിൽ സോമരാജവർമ്മയും..... ചെമ്പുറത്ത് കാവേരി തമ്പുരാട്ടിയും ആണ് ആ പുണ്യജന്മങ്ങൾ.... നെഞ്ചിലൊരു ഈർച്ചവാൾ കയറി ഇറങ്ങിയ വേദന...... സോമരാജൻ നെഞ്ച് പൊത്തിപ്പിടിച്ച് കാറിലേക്ക് ചാരി..... മുച്ചൂടും വിയർത്ത് കുഴഞ്ഞു..... തൻ്റെ മകൾ...... താനറിയാതെ പോയ തൻ്റെ ചോര..... ജ്വാലയെ അവസാനം കണ്ട നിമിഷങ്ങൾ വേദനയോടെ ഓർത്തു........ പുഞ്ചിരിയോടെ.... ഉറപ്പോടെ..... വീറോടെ തന്നെ നേരിട്ട തൻ്റെ മകൾ...... താനൊരു വലിയ തോൽവിയാണ് ജീവിച്ചിരിക്കാൻ പോലും അർഹതയില്ലാത്തവൻ..... തൻ്റെ നെഞ്ചിലെ ചൂടിൻ്റെ വാത്സല്യത്തിൽ വളരേണ്ടവൾ..... എനിക്കും എല്ലാം അന്യമായി...... ശൂന്യത മാത്രം..... ഈശ്വരാ.... എന്തൊരു പാപിയാ ഞാൻ.... ഒരു മകൾക്കു വേണ്ടി മറ്റൊരു മകളുടെ ജീവിതം പറിച്ചെടുക്കാൻ നോക്കിയവൻ ഇക്കണ്ട പാപങ്ങളുടെ വിഴുപ്പ് ചുമന്ന് .... മരണത്തിൻ്റെ വിളിക്കായി കാതോർക്കണം '.... നിങ്ങളെന്തിന് തളരണം സോമരാജ വർമ്മേ..... നിങ്ങൾ ജയിച്ചല്ലേ....നില്ക്കുന്നത് ..... തോൽവി ഏറ്റുവാങ്ങി പടിയിറങ്ങിയത് എൻ്റെ കുട്ടിയല്ലേ....? നിങ്ങൾക്കറിയില്ല. സോമരാജാ.... അവൾ പിന്നിട്ട വഴികൾ പോരാട്ടങ്ങൾ... ഒന്നും... ഒന്നും അറിയില്ല....

നിങ്ങളെ ഒന്നു കാണാൻ... നിങ്ങളുടെ തലോടലേല്ക്കാൻ മാത്രമാ അവൾ പൊന്നോത്ത് വന്നത്.... എന്നിട്ടും അവൾ കരഞ്ഞ് ആ പടിയിറങ്ങി.... ഈ നെഞ്ചിൻ്റെ ചൂടിലേ അവൾ കരയാറുള്ളു..... അന്നും കരഞ്ഞവൾ ഒടുവിൽ പറഞ്ഞു.... തിരികെ വന്നാൽ പോലും സോമരാജൻ എന്നൊരു അച്ഛനെ വേണ്ടാന്ന്..... എത്ര വേദനിച്ചിരിക്കാം..... വരരുത് സോമരാജാ ഇനിയൊന്നിൻ്റെ പേരിലും എൻ്റെ കുട്ടിയെ തേടി..... ഇനി എൻ്റെ കുട്ടിയെ കരയിപ്പിച്ചാൽ..... കുറുപ്പ് എന്തും ചെയ്യും എന്തും.... എൻ്റെ കുട്ടിക്കായി.... പറഞ്ഞതും.... റോഡിലേക്കിറങ്ങി നടന്നു...... സോമരാജൻ സർവ്വതും തകർന്നതുപോൽ അവിടെ നിന്നു. ഋഷി ആകെപ്പാടെ മൂഡൗട്ടിലായിരുന്നു...... ചിത്തുവിനെ കുറച്ചായി കാണാൻ കിട്ടുന്നില്ല..... നന്ദിനി അറിയാതെ ചിത്തുവിന് പുറത്തിറങ്ങാൻ പറ്റാതെയായി..... ഫോൺ ആണേൽ നന്ദിനിയുടെ കൈവശം അതുകൊണ്ട് വിളിക്കാനൊന്നും പറ്റിയിരുന്നില്ല. അകത്തളത്തിലേക്ക് അങ്ങേയറ്റം കലിപ്പോടെയാണവൻ കയറിയ ചെന്നത്..... അവിടെയൊരു പെണ്ണു കാണൽ സെറ്റപ്പ് നടക്കുന്നെന്നറിഞ്ഞു വന്നതാ..... ഋഷിയെ കണ്ടതും ചിത്തു വിറച്ചു..... നന്ദിനിയാണേൽ കോപത്തോടെയവനെ നോക്കി.... ഋഷി നോല്കുമ്പോൾ ഇരിക്കുന്നവരിൽ ചെറുപ്പക്കാരനായവനെ നോക്കി..... അസ്സൽ അമൂൽബേബി..... അമ്മ വടിയെടുത്താൽ മുള്ളുന്നവനേയാ പെണ്ണിന് കൊണ്ടു വന്നേകുന്നത്...... ടാ.... ചെക്കാ നിൻ്റെ പണി എന്തു വാ.... പെണ്ണുകാണാൻ വന്ന ചെക്ക നോടാ ഋഷി തട്ടിക്കേറും മാതിരി ചോദിച്ചത്.... ചെക്കനാണേൽ വിരണ്ട് അവൻ്റെ അമ്മയെ നോക്കുന്നു..... അമേരിക്കയിലെ വലിയൊരു കമ്പനിയുടെ ഹെഡ് ആണ്.... പട്ടിൽ പൊതിഞ്ഞ സ്ത്രീ....

ഋഷിയെ ഈർഷ്യയോടെ നോക്കിട്ടാണ് പറഞ്ഞത്..... അമേരിക്കൻ പ്രൊഡക്റ്റ്...... ആണല്ലേ.... ഋഷി പുശ്ചിച്ചു. ഋഷി നിയിപ്പോൾ പോ..... നമുക്ക് പിന്നെ സംസാരിക്കാം. നന്ദിനി ചൂടായി...... അവനത് ഗൗനിച്ചില്ല...... ചിത്തുവാണേൽ പേടിച്ചരണ്ട് നില്പ്പുണ്ട്..... ചിത്തുവിൻ്റെ അടുത്തേക്ക് നടന്നു..... മീശയും താടിയും ഒന്നു തടവി..... കൊച്ച് കുളിച്ച് സുന്ദരിയായി ചായകൊടുക്കാൻ നിന്നതാണോ....?? പരിഹാസമാണ് ഋഷിയിൽ നിഴലിച്ചത്..... ചിത്തുവിൻ്റെ കണ്ണു നിറഞ്ഞു..... അവൻ്റെ ചങ്കൊന്നു പിടച്ചു...... എങ്കിലും ദേഷ്യത്തോടെ ചോദിച്ചു..... നിനക്ക് അവൻ്റെ കൂടെ പോകണോ.... പറയെടി..... അവൻ്റെ അലർച്ചയിൽ അവിടെ കൂടിയവരൊക്കെ നടുങ്ങി..... ഒന്നനങ്ങാൻ ആവാത്ത വിധം ചിത്തു തളർന്നിരുന്നു...... എന്തേ ഒന്നും പറയാനില്ലേ.....?? പെണ്ണുകാണൽ ടീംസിൻ്റെ മുൻപിലുള്ള ടേബിളിലെ ക്രിസ്റ്റൽ ബൗളിൽ ൽ നിന്ന് ചിപ്സ് എടുത്ത് കൊറിച്ചു കൊണ്ട്..... നന്ദിനിയെ നോക്കി.... പിന്നെ അമ്മായി ഇവൾക്ക് ഈ മൽഗൂ തന്നാ ബെസ്റ്റ് ചോയിസ്.... നമ്മളൊക്കെ തനി നാടനാ .... ചേരൂല്ല..... അമൂൽ ബേബിയുടെ അമ്മച്ചിയുടെ അരികിലെത്തി ..... എൻ്റെ പൊന്നമ്മച്ചി.... ലേശം ക്ലീഷേ ആയിപ്പോയി...... കാമുകിയെ പെണ്ണുകാണാൻ വരുന്നവരുടെ ഇടയിലേക്ക് കലിപ്പൻ കാമുകൻ്റെ എൻട്രി.... പിന്നെ കുറച്ച് മാസ്സ് ഡയലോഗ്സ്..... പെണ്ണിൻ്റെ വീട്ടുകാരുടെ ഭീഷണി..... അങ്ങനെ കലാപരിപാടികൾ നീളും..... ഇതിപ്പോ പെണ്ണിന് നിങ്ങളുടെ മോനേ മതി.... അല്ലേടി കൊച്ചേ.... ഋഷി ചിത്തുവിനെ നോക്കി..... ചുണ്ട് വിറച്ചവൾ വിതുമ്പിപ്പോയി...... ഒന്നിനും മാകാതെയവൾ ഡോറിൽ മുറുകെ പിടിച്ചു നിന്നു...... അവളുടെ നൊമ്പരം അവൻ്റെ ഹൃദയത്തിൽ കുത്തി മുറിവേല്പ്പിക്കുന്നുണ്ടായിരുന്നു..... അതേപോലെ കണ്ണീരൊലിപ്പിച്ച് കുന്തം വിഴുങ്ങിയ പോലുള്ള നില്പ്പ് കണ്ടിട്ടാണേൽ അരിശവും വരുന്നുണ്ട്...... വാ തുറന്ന് പറയെടി..... നീ ഇവൻ്റെ കൂടെ സന്തോഷമായിരിക്കുമോ.....?? നിനക്ക് സന്തോഷമാണേൽ..... ഋഷി ഇറങ്ങും ഈ നിമിഷം......?? പറയ്....?? ഋഷി അവളെ നോക്കി.... ചിത്തു ശരിക്കും വിരണ്ടു..... ഇനി പറഞ്ഞ പോലെ ഇട്ടേച്ചു പോകുമോ........ അവൾ ദയനീയമായി ഋഷിയെ നോക്കി.... അവനാണേൽ ഒട്ടും മയമില്ലാതെ ഷർട്ടിൻ്റെ കൈ മടക്കിവയ്ക്കുന്ന തിരക്കിലും...... വല്ലതും നടക്കുമോ.....???

ഞാൻ നിക്കണോ പോകണോ.....?? പറഞ്ഞതും അവൻ ഇറങ്ങാനായി വാതിലിലേക്ക് തിരിഞ്ഞതും ..... വിമ്മിപ്പൊട്ടി കൊണ്ട് പിന്നാലെ ഓടി..... ഋഷിയുടെ പുറകിലൂടെ ഇറുമ്പടക്കം കെട്ടിപ്പിടിച്ച് അവൻ്റെ പുറത്ത് മുഖം ചേർത്ത് വിമ്മി വിമ്മി കരഞ്ഞു...... ഋഷിയുടെ കണ്ണ് തള്ളിപ്പോയി.... ആദ്യമായാ... പെണ്ണിൻ്റെ ബോഡീ ടച്ച്..... അതിൻ്റെ ഒരു ഏനകേടും.... പിന്നെ... ഒറ്റ വിരട്ടലും രണ്ട് ഡയലോഗിലും പെണ്ണു നന്നായോന്നുള്ള ചിന്തയും..... പിന്നെ... ഇതൊക്കെ എന്തെന്നുള്ള ഭാവത്തിൽ കോളറൊന്നു പൊക്കി പിന്നിലേക്ക് പാളിയൊന്നു നോക്കി..... അപ്പോഴും അവിടെ കരച്ചിലാ..... അവളെ തോളിലൂടെ തന്നിലേക്ക് ചേർത്ത് നിർത്തുമ്പോൾ അവൻ്റെ കണ്ണും നിറഞ്ഞിരുന്നു..... കണ്ടല്ലോ എല്ലാവരും.... ഇനി ആ പെണ്ണുകാണൽ പൊറാട്ടുനാടകം ഈ തട്ടകത്തിൽ വേണ്ടാ..... ഇവളെൻ്റെ പെണ്ണാ..... ഈ നിമിഷം എനിക്കിവളെ കൊണ്ടുപോകാൻ അറിയാൻ മേലാഞ്ഞിട്ടല്ല..... അപ്പോഴും എൻ്റെ പെണ്ണിൻ്റെ ചങ്കുതകരുന്ന കരച്ചിൽ കാണാൻ വയ്യ...... അവളപ്പോഴും അവനെ നോക്കി നില്ക്കുകയാണ്....... ""എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ"" കുസൃതിയാൽ അവളെ നോക്കി മൂളിപ്പാട്ടും പാടി കണ്ണുമടച്ച് കാണിച്ചു...... ഞാനുണ്ട് കൂടെ എന്നും എപ്പോഴും .... അവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചിട്ടവൻ പറഞ്ഞു..... അവൻ്റെ ബുള്ളറ്റ് പോയി മറഞ്ഞിട്ടും ആ വഴിയോരം നോക്കിയവൾ നിന്നു..... ചെമ്മൺപാതയിലൂടെ ചീനു നടന്നു വരികയാണ് കൈയിലെ ചെറിയ കവറിൽ ഫ്രൂട്ട്സാണ് ... റബ്ബർ മരങ്ങളുടെ നടുവിൽ നില്ക്കുന്ന ഷീറ്റിട്ട ചെറിയ വീട്ടിലേക്ക് നോട്ടം ചെന്നപ്പോൾ അവിടെ തൊടിയിലെ തിട്ടിൽ വാടീ തൂങ്ങിയിരിക്കുന്ന പെൺകുട്ടിയിലേക്ക് മിഴികൾ പാഞ്ഞതും വിറച്ചു പോയവൻ...... തൻ്റെ മുറിയിലെ ക്യാൻവാസിലെ കണ്ണീർ വാർക്കുന്ന പെൺകുട്ടി.... തൻ്റെ കൈയ്യിലിരുന്ന കവർ അവൻ്റെ കൈയ്യിൽ നിന്ന് താഴെ വീണു ഒരിഞ്ചു ചലിക്കാനാവാതെ തളർന്നു പോയവൻ....മുഖം കുനിച്ചു നിന്നവൻ വിതുമ്പിപ്പോയി.... ചെയ്ത പാപങ്ങളൊക്കെയും തന്നെ വിടാതെ പിൻതുടരുകയാണ്.....

നിറഞ്ഞു വരുന്ന കണ്ണുകളോടെ വീണ്ടും നോക്കിയപ്പോൾ അതേയിടത്ത് ജീവശ്ചവം പോലെയവൾ എവിടേക്കോ നോക്കിയിരിക്കുന്നു...... എനിക്ക് വയ്യാ...... ആ വേദന താങ്ങാൻ..... തൻ്റെ മുടിയിഴകളിൽ പിടിച്ചു വലിച്ചവൻ .... മാനസീക സമ്മർദ്ധം മറികടക്കാനാവാതെ പിടഞ്ഞു കൊണ്ടിരുന്നു...... വീണു പോകുമെന്ന തോന്നലിൽ ചെമ്മൺപാതയ്ക്കരുകിലെ കലുങ്കിൽ ഇരുന്നവൻ...... ഈ നോവുകൾക്കെല്ലാം ഒരവസാനം കൊടുത്താലോ....?? നോവുകളില്ലാത്ത ലോകത്തിലേക്കൊരു യാത്ര...... നീറി നീറി ജീവിക്കാൻ ആവതില്ല.... എല്ലാം അവസാനിക്കട്ടെ...... ഞാൻ ചെയ്ത പാപം..... എന്നെ വേട്ടയാടി കൊണ്ടേയിരിക്കുന്നു.... അപ്പോഴും ആ പെൺകുട്ടി ദൂരെ.... ദൂരെ എങ്ങോ ജീവസ്സറ്റ മിഴികളോടെ നോക്കുന്നുണ്ടായിരുന്നു...... നാട്ടിൻ പുറത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ സംസ്കൃതി ക്ലബിൻ്റെ മുറ്റത്തായിരുന്നു ഭഗതും ഋഷിയും..... ഭഗത് പഠിപ്പിക്കുന്ന ചില കുട്ടികളും ഈ കൂട്ടായ്മയിലെ അംഗങ്ങളാണ്...... നാടിൻ്റെ നൻമയ്ക്കായി പ്രവർത്തിക്കുന്നവർ...... വാർഷികാഘോഷങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കുശേഷം പതിയെ ചെമ്മൺപാതയിലേക്ക് ഇnങ്ങി നടന്നു..... സന്ധ്യാസമയം അടുക്കുന്നു. ചെമ്മാനം വാരി വിതറിയ ആകാശം ഭഗത് കാവിമുണ്ടിലും കറുത്ത ഷർട്ടിലും തിളങ്ങി...... മുഖത്തേക്ക് ചിതറി കിടക്കുന്ന മുടികളെ ഇരു കൈകളാലും കോതി റെഡിയാക്കി കൊണ്ടാണ് നടപ്പ്. തങ്ങളുടെ എതിർവശത്ത് കൂടി തങ്ങൾക്ക് അഭിമുഖമായി വരുന്ന ആളെ കണ്ട് സ്തംഭിച്ചു നിന്നു പോയി..... ജ്വാലാ...... തങ്ങളെ അവൾ കണ്ടിട്ടില്ല..... ഏതോ ചിന്തകളിൽ ആണ്ട് പോയതാണെന്നു തോന്നുന്നു...... മുഖത്ത് എപ്പോഴത്തേയും പോലെ പുഞ്ചിരി നിഴലിച്ചിട്ടുണ്ട്..... വളരെ നാളുകൾക്ക് ശേഷം കണ്ടതിനാലാവാം... തൻ്റെയരികിലേക്ക് നടന്നടുക്കുന്നവളെ എന്തുകൊണ്ടോ നോക്കി നിന്നു.... വരണ്ടുണങ്ങിയ ഗ്രീഷ്മത്തിന് മുൻപ് ഞാനായി നെഞ്ചിൽ സ്വരുകൂട്ടീയ വസന്തകാലമായിരുന്നവൾ .... ആരെയും അറിയിക്കാതെ നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും ഇവളെക്കുറിച്ചായിരുന്നു...... അവൾക്കു വേണ്ടിയാണ് അവളോടുള്ള എൻ്റെ പ്രണയത്തെ എൻ്റെ നെഞ്ചിൽ കുഴിച്ചുമൂടിയത്..... പൊതുവാൾ ഡോക്ടറുടെ മാനസപുത്രിയെ ജീവിതത്തിലേക്ക് കൂട്ടട്ടേയെന്ന് ആദ്യമായി അദ്ഹത്തോട് തന്നെയാണ് ചോദിച്ചത്....... അദ്ദ്ദേഹം എതിർത്തു...... ശക്തമായിത്തന്നെ..... എന്തിൻ്റെ പേരിലായാലും ഇനിയവളെ ഭ്രാന്തിൻ്റെ ലോകത്തേക്ക് പറിച്ചുനടാനാകില്ലെന്ന്.......

അവൾ നേടേണ്ടൊതൊക്കെ നേടി..... ഈ ലോകത്തിന് മുൻപിൽ ജ്വലിച്ചുയരട്ടെ..... ഈ സമൂഹത്തിന് അവൾ വേണം ഭഗത്..... അവളിങ്ങനെ ജീവിക്കട്ടെ ..... നീയായീ അവളിലുള്ള ഇത്തിരിവെട്ടം കെടുത്താതിരിക്കൂ.... ഒരുപാട് പേരിൽ പ്രകാശം നിറയ്ക്കേണ്ടവളാണ്...... വിവാഹം... കുടുംബം അതൊന്നും അവളുടെ ചിന്തയിലില്ല.... നീയായി ഇനിയവളെ തിരിച്ചു നടത്തരുത്..... ഒന്നും പറയാതെ ഡോക്ടറുടെ അരികിൽ നിന്നിറങ്ങി...... ആദ്യമായി എന്നിൽ പ്രണയമെന്ന മഴ നിറച്ചവൾ.... പക്ഷേ ആ മഴയിൽ നനയാനാവാതെ ഹൃദയം മുറിഞ്ഞു....... അവളുടെ കോളേജിൽ അവളെ കണ്ടപ്പോഴെല്ലാം അറിയാതെ ഹൃദയത്തോടൊപ്പം മിഴികളും പിന്നാലെ പാറി നടന്നു...... എത്രയരുതെന്നു പറഞ്ഞാലും ..... പിന്നാലെ പായുന്ന മനസ്സ്.... പിന്നെ.... പിന്നെ കാണാതിരിക്കാനായിരുന്നു ശ്രമങ്ങളൊക്കെയും..... അവളുടെ ഓർമ്മകളിലേക്ക് ചേക്കേറുന്നവയൊക്കെ കണ്ടില്ലെന്ന് നടിച്ചു...... പിന്നീടാണ് ഭൂമിയെന്ന ഇളം തെന്നൽ വഴിമാറി എന്നിൽ നിറഞ്ഞത്...... പിന്നീട് എൻ്റെ പ്രണയവും ജീവനും ജീവിതവും അവളായി..... എന്നോ പൊതിഞ്ഞു പിടിച്ച നനുത്ത ചില്ലുജാലകം തുറന്നതും നേരിയ പുഞ്ചിരി തെളിഞ്ഞുവോ.... പവിഴമുത്തുകൾ പോലെ ഏതോ ചെപ്പിലൊളിപ്പിച്ച അവൻ്റെ പ്രണയം..... ഓർമ്മകളുടെ കൂമ്പാരത്തിൽ നിന്ന് തിരികെയെത്തി അവനൊന്ന് ദീർഘനിശ്വാസം എടുത്തു...... ഇനിയാ സ്വപ്നങ്ങളുടെ ചില്ലുജാലകം തുറക്കാതിരിക്കട്ടെ..... ഇനിയുള്ള നാളുകൾ മെല്ലെ നടക്കട്ടെ ഞാൻ.. ഏകനായി.... ഏകനായി.... ആർത്തലച്ചു പെയ്യുന്ന ഇടവപ്പാതി നാളിൽ.... ഭൂമിയിൽ നിന്നെൻ്റെ ജീവനും വിട്ടകലട്ടെ...... ജ്വാലാ...... ഋഷി ഉറക്കെ വിളിച്ചു.... അതേസമയം ജ്വാലയും അവരെ കണ്ടു....... അവളുടെ മിഴികൾ തെല്ലൊരത്ഭുതത്തോടെ പാഞ്ഞത്.... ഭഗതിലേക്കായിരുന്നു...... ഒരായിരം കുടമുല്ലപ്പൂക്കൾ അവളിൽ വിരിഞ്ഞു...... ക്ഷണനേരം കൊണ്ടവൾ മനസ്സിനെ നിയന്ത്രിച്ചു...... അവളെത്തന്നെ നോക്കി നിന്ന ഭഗതിനത് മനസ്സിലാവുകയും ചെയ്തു..... സ്ഥായിയായ പുഞ്ചിരിയുടെ മേലാപ്പവൾ എടുത്തണിഞ്ഞു..... ഹായ് ഋഷിയേട്ടാ..... ഇതെന്താ ഈ വഴിയൊക്കെ.....? ഋഷിയോടാണെങ്കിലും നോട്ടം ഭഗതിലാണ്......

അവൻ്റെ ചേഞ്ച് അവളുടെ മിഴികൾക്ക് തിളക്കം കൂട്ടി..... ഹാ.... നീ .... ചോദ്യങ്ങള് നിർത്ത്... എങ്ങോട്ടായിരുന്നു ഒളിച്ചോട്ടം.... വല്ലാത്തൊരു പോക്കായിരുന്നല്ലോ.... കൊച്ചേ.....? വേണ്ടി വന്നു ഋഷിയേട്ടാ..... അകലങ്ങളാണ് നല്ലതെന്ന് തോന്നി..... എല്ലാവർക്കും അതാണ് നല്ലത്...... അവളുടെ മിഴികൾ അപ്പോൾ നീണ്ടത് ഭഗതിൻ്റെ മുഖത്തായിരുന്നു..... അവൻ്റെ നക്ഷത്ര കണ്ണുകളുടെ പിടച്ചിലിൽ നിന്ന് അവളുടെ മിഴികൾ മുക്തയാക്കി ഇവിടെ എങ്ങനെ നിങ്ങൾ.....?? ഇപ്പോഴവർ താമസിക്കുന്നത് ഈ ഭാഗത്താണെന്ന് ചീനൂ പറഞ്ഞറിയാം എങ്കിലും എന്തെങ്കിലും ചോദിക്കണമല്ലോന്ന് കരുതി ഋഷിയോടവൾ ചോദിച്ചു...... അപ്പോഴും അവളുടെ മനസ്സ് പാഞ്ഞത് കാവി മുണ്ടിൻ്റെ തുമ്പ് അഴകോടെ കൈയ്യിൽ പിടിച്ച് അലസമായി നടക്കുന്ന അവളുടെ മാത്രം പ്രണയത്തെ ആയിരുന്നു..... ഇ5യ്ക്കിടയ്ക്ക് ആ കുസൃതി കണ്ണുകളിൽ വിരിയുന്ന ഭാവത്തെ തിരിച്ചറിയാനാവാതെ അവളും നോക്കി നിന്നു പോയി..... പറയാതെ അറിയാതെ വീർപ്പുമുട്ടുന്ന എത്രയെത്ര പ്രണയങ്ങളുണ്ടായിരിക്കാം ഈ ഭൂവിൽ...... പരസ്പരം പറയാനാവാതെ വീർപ്പുമുട്ടുന്ന എത്രയെത്ര ഹൃദയങ്ങൾ........ ഭഗതിൻ്റെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു...... ഞങ്ങളിവിടെ എങ്ങനെ...... അതല്ലേ നിൻ്റെ സംശയം..... നിൻ്റെ സംശയങ്ങളൊക്കെ തീർക്കാം..... ഋഷിയുടെ ചോദ്യമാണ് ജ്വാലയെ ഉണർത്തിയത്..... ഭഗത് മുന്നോട്ട് നടന്നതും .... ജ്വാല...... ഋഷിയെ നോക്കി..... മടിച്ചു നിന്നവൾ...... ഹാ.... നടക്ക് കൊച്ചേ.... ഒരു മാതിരി ജാഡ കാട്ടാതെ....... ജ്വാല ഭഗതിന് പിന്നിലായി നടന്നു..... കൂടെ ഋഷിയും..... അപ്പോഴും ഏതോ വീട്ടിൽ നിന്നൊരു കവിത ഒഴുകിയെത്തി... """ഇനിയും പിൻതുടരുമോ സഖി, നീയെൻ നിഴലിനെ ഇനിയൊരു രാഗത്തെ എന്നിൽ നിറയ്ക്കാൻ നിനക്കാകുമോ..... എന്നിലെ പ്രണയതല്പ്പങ്ങളൊക്കെ വിണുലഞ്ഞു. ഇനിയീ ചില്ലകൾക്കാവുമോ പൂത്തുലയാൻ..... എന്തുകൊണ്ടോ ഭഗതിൻ്റെ ചുണ്ടിൻ്റെ കോണിലും പുഞ്ചിരി അഴകോടെയെത്തി..... ഒരായിരം പൂമരങ്ങൾ പൂത്തുലഞ്ഞതുപോൽ..............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story