ഇനിയും പൂക്കാം നിനക്കായ് : ഭാഗം 17

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

ഇറങ്ങിക്കോണം എല്ലാം..... നന്ദിനി കോപത്താൽ വിറച്ചു....... എൻ്റെ പേരിലാ പൊന്നോത്ത് തറവാട്...... എൻ്റെ മോളേ കെട്ടാൻ തയ്യാറായില്ലേൽ പൊന്നോത്തു നിന്ന് ഇറങ്ങിക്കോണം...... പിറ്റേന്ന് രാവിലെ ഭഗത് അമ്മയും മോളുമായി പൊന്നോത്തിൽ നിന്നിറങ്ങി...... ചെമണ്ണ് ചായം ചാലിച്ച നാട്ടുവഴിയിലൂടെ ഓട്ടോ ചെന്നു നിന്നത്ചരൽ വിരിച്ച ചെറിയൊരു ഇല്ലത്തിനു മുന്നിൽ...... ചുറ്റും വരാന്തയും സോപാനവും.... നിറയെ ഇലച്ചെടികൾ ചെറിയ ചട്ടികളിൽ ഹാങ് ചെയ്തിട്ടുണ്ട്.... കയറുന്ന വാതിലിന് അരികിലായി തൂക്കുവിളക്കും ...... വീടിന് മുന്നിൽ ഐശ്വര്യമായി തുളസിത്തറയും..... ചെറിയ ഇല്ലത്തിനു ചുറ്റും കൊങ്ങിണിച്ചെടികൾ വേലിയായി ഒരുക്കിയിട്ടുണ്ട്..... മുറ്റത്ത് തണൽ വിരിക്കാനായി വേലിക്കരികിൽ നെല്ലിമരം...... പളുങ്കുമുത്തുകൾ പറ്റിപ്പിടിച്ചതു പോലെ നെല്ലിക്ക വിളഞ്ഞു നില്ക്കുന്നു..... കുഞ്ഞിപ്പെണ്ണ് ഇതിനിടയിൽ ഓടി നടന് നെല്ലിക്ക പെറുക്കി കൂട്ടുന്നത് കാണാം...... കുഞ്ഞു ഉള്ളംകൈയ്യിൽ പെറുക്കി കൂട്ടുമ്പോഴേക്കും എല്ലാം കൈയ്യിലൊതുങ്ങാതെ താഴെ വീഴും..... പിന്നെയും പെറുക്കിക്കൂട്ടും...... ഗന്ധരാജനും.... നന്ത്യാർവട്ടവും.... സൗരഭ്യം പരത്തുന്നുണ്ട്.... നീലശംഖുപുഷ്പവും നീലപ്പൂക്കളുമായി വേലിയിലേക്ക് പടർന്നു കയറിയുട്ടുണ്ട്.... കൊങ്ങിണിച്ചെടി ചുവപ്പും മഞ്ഞയും പിങ്കും ....നിറയെ പൂവിട്ടു നില്ക്കുന്നു..... എങ്ങും പൂക്കളും പൂമണവും..... അവർ ഇറയത്തേക്ക് കയറിയതും..... കള്ളിമുണ്ടുടുത്ത് ..... തോളത്തൊരു നിറം മങ്ങിയതോർത്തുമിട്ടൊരാൾ ചരൽ മുറ്റത്തേക്ക് കയറി വന്നു..... ഞാനാ കാണുന്ന ചരുപ്പിലെയാ..... കൊങ്ങിണി വേലിക്കപ്പുറത്തുള്ള റബ്ബർ മരങ്ങളുടെ ഇടയിൽ ഷീറ്റ് മേഞ്ഞ രണ്ടു മുറി വീട്.....

കാലപ്പഴക്കത്തിൽ ഷീറ്റെല്ലാം തുരുമ്പിച്ചും ദ്രവിച്ചും കാണപ്പെട്ടു.... ചെറുചിരിയോടെ ബഹുമാനത്തോടെ ശ്രീദേവിയേയും ഭഗതിനേയും നോക്കി..... ഞാൻ നാണു.... പുറം പണിയൊക്കെ ഞാനാ.... പെമ്പറന്നോത്തിയും കൊച്ചും... അടുക്കളയും മറ്റു കാര്യങ്ങളും നോക്കിക്കോളും.... കൊച്ച് കോളേജിലാ കുറെയായിട്ട് സുഖമില്ല അല്ലെ എൻ്റെ കൂടെ വന്നേനെ.... ങ്ഹാ.... സോമേട്ടൻ പറഞ്ഞിട്ടുണ്ട്.... സെക്യൂരിറ്റി സോമൻ്റെ ഏർപ്പാടിലാണ് ഈ ഇല്ലം വാങ്ങിയത്... കൂട്ടത്തിൽ വീട്ടുജോലിക്കും പുറം പണിക്കും ആയി നാണുവിൻ്റെ കുടുംബത്തേയും ചുമതലപ്പെടുത്തി...... വേദനാജനകമായൊരു പറിച്ചുനടീലായിരുന്നു..... പൊന്നോത്തിൽ നിന്ന് ഈ ഇല്ലത്തിലേക്ക്....... വേർപിരിയലുകൾ എന്നും നോവു തന്നെയാണ്. എത്ര നിർബന്ധിച്ചിട്ടും മുത്തശ്ചൻ കൂടെ വരാൻ തയ്യാറായില്ല......ജനിച്ചു വളർന്ന തറവാടും.... പ്രാണനായവളെ അടക്കിയ മണ്ണും വിട്ടൊരു യാത്ര അവൾക്കരികിൽ ആറടി മണ്ണില്ലേക്ക് അതേ എനിക്കിനി വേണ്ടൂ...... മുത്തശ്ചൻ തേങ്ങി തൻ്റെ പിടിപ്പുകേട് കാരണമാണല്ലോ .... തൻ്റെ മകൾക്കും പേരക്കുട്ടിക്കും ഈ അവസ്ഥ നേരിടേണ്ടി വന്നത്..... നെഞ്ചകം പൊള്ളുകയായിരുന്നു. ആ വയോധികൻ്റെ...... താനും ഭൂമിയും ഭാഗിയും അടങ്ങുന്ന തൻ്റെ മാത്രം സ്വർഗ്ഗം..... അവിടെ നിന്നൊരു യാത്രാമൊഴി ... വേദനാജനകമായിരുന്നു..... അവളുടെ വിറയാർന്ന കൈവിരലുകൾ പതിച്ച ഓരോ വസ്തുക്കളോടും അവന് അടങ്ങാത്ത അഭിനിവേശമായിരുന്നു..... അവളുടെ പാദപതനമേറ്റ മണൽത്തരികളോടുപോലും പ്രണയമായിരുന്നു. അവൻ്റെ ഓർമ്മകളുടെ ... പ്രണയത്തിൻ്റെ..... വിരഹത്തിൻ്റെ.... ഭ്രാന്തുകളുടെ..... നോവുകളുടെ ഏടിൽ നിന്നാണവൻ പടിയിറങ്ങുന്നത്.....

ഈ ജന്മം മുക്തിയില്ലാത്തൊരു ഭ്രാന്തിൽ..... ഭ്രാന്തമായ പ്രണയത്തിൽ..... ആടിയുലഞ്ഞ തോണി ആയിരുന്നവൻ.... ഭൂമിയുടെ നിഷ്കളങ്ക ചിരികളുടെ അലകൾ ഉയരുന്നുവോ? നാണത്താൽ വിറയാർന്ന കുറുക്ൽ കേട്ടുവോ....? ചന്ദന സുഗന്ധം കാറ്റിൽ പരന്നുവോ.... അപ്പേട്ടാ...... പിൻവിളി കേട്ട പോൽ ഭഗത് പിടഞ്ഞു..... ഗോവണി ഇറങ്ങിയവൻ ആന്തലോടെ തിരികെക്കയറി ..... അവൻ്റെ പ്രാണൻ്റെ ചാരെയെന്നോണം ചുവരിൽ ചാരി നിന്ന് ചങ്ക് തകർന്നെന്നോണം പൊട്ടിക്കരഞ്ഞു....... എങ്ങുനിന്നോ ചന്ദനക്കാറ്റു തഴുകിയ പോൽ കരിമഷി പടർന്ന കണ്ണും എതോ ലോകത്തിരുന്ന് പിടയുകയാവും ഇനിയൊരു ജന്മം ഒന്നുചേരാമെന്നു പറയാതെ പറയുകയാവും 🌹 ചീനു.... ആകെ അരിശത്തിലായിരുന്നു...... ആരോടൊക്കെയോ വാശിയും പ്രതിഷേധവും...... കുറച്ചു ദിവസങ്ങളായി മൂകത കടന്നു കൂടിയിട്ടുണ്ട്....... തറവാടും ഉറക്കത്തിലേക്ക് ആണ്ടു പോയിരിക്കുന്നു..... എട്ടു കെട്ടിലെ നിശബ്ദത ഇപ്പോഴവനെ ഭയപ്പെടുത്തുന്നു..... ആളും അരവവും അരങ്ങൊഴിഞ്ഞ പൂരപ്പറമ്പു പോലെ ...... കുഞ്ഞിപ്പെണ്ണിൻ്റെ കൊഞ്ചിച്ചിരിയും കുറുമ്പും കള്ളനോട്ടവും..... എല്ലാം പടിയിറങ്ങി...... അപ്പച്ചിയും അപ്പുവേട്ടനും പോയതോടെ മുത്തശ്ചൻ മുറിവിട്ട് പുറത്തിറങ്ങാതെയായി..... ഋഷിയേട്ടനും സ്വന്തം വീട്ടിലേക്ക് പോയി...... ഏതോ തുരുത്തില് വീണ്ടും ഒറ്റപ്പെട്ടതു പോലെയായി ..... ഋഷിയേട്ടൻ്റെ ഫോൺ വിളികളും അമ്മയെ കാണാതെയുള്ള കൂടീ കാഴ്ചകളുമായി ചിത്തു ഹാപ്പി ആയിരുന്നു. ചിത്തുവ്യമായി കുറേ നേരം സംസാരിക്കും കുറച്ചൊക്കെ മനസ്സ് ശാന്തമാകും..... ക്യാൻവാസിലെ പെൺകുട്ടിയെ നോക്കി നില്ക്കുമ്പോൾ വീണ്ടും അസ്വസ്ഥമാകാൻ പോകുമെന്ന് തോന്നിയതും..... കണ്ണടച്ചവൻ.... അവിടെ പുഞ്ചിരിയോടെ.... കണ്ണുകളിൽ കരുണ നിറച്ച മുഖം ഓർമമ വന്നു.... ഒരിക്കൽ ജ്വാല ചേച്ചി.... എന്തോ പറയുന്നതിനിടയിൽ ഒരു ചോദ്യം ചോദിച്ചു.....

. ഗംഗയിൽ മുങ്ങി കുളിച്ചാൽ പാപം മാറുമോ....?? ഞാനൊന്നു നോക്കിയപ്പോൾ കുസൃതിയോടെ എൻ്റെയടുത്ത് വന്ന് ..... തലമുടിയിൽ തഴുകി.... അങ്ങനെയെങ്കിൽ എത്ര നന്നായേനേ അല്ലേ ചീനു..... പാപം ചെയ്യുക.... ഗംഗയിൽ മുങ്ങുക തിരിച്ചു വന്ന് വീണ്ടും പാപം ചെയ്യുക..... പോയി ഗംഗയിൽ മുങ്ങുക...... ജ്വാല പൊട്ടി... പൊട്ടിച്ചിരിച്ചു. അന്നാദ്യമായി കാണുകയായിരുന്നു ജ്വാലേച്ചി പൊട്ടി ചിരിക്കുന്നത് ഗംഗയിൽ മുങ്ങി നിവരണം എന്ന തോന്നൽ എപ്പോഴാണ് നമ്മളിൽ അടിയുന്നത്......??? നാമേതോ തെറ്റു ചെയ്തു പോകുമ്പോൾ....... ഒറ്റയടിക്ക് പാപമോക്ഷം നേടാൻ... അല്ലേ.....?? ജ്വാല ചീനുവിൻ്റെ കണ്ണുകളിൽ ദൃഷ്ടി ഉറപ്പിച്ചു ചോദിച്ചു..... അവനെന്തു കൊണ്ടോ മുഖം കുനിച്ചു..... എന്നെ സംബന്ധിച്ചിടത്തോളം തിരുത്തലുകൾ....... ആണ് എൻ്റെ ഗംഗ..... നാം തിരുത്തപ്പെടണം.... മനസ്സുകൊണ്ട്.... ശരീരം കൊണ്ട്.... പ്രവർത്തി കൊണ്ട്....... സംസാരം കൊണ്ട്..... നമ്മളെത്തന്നെ തിരുത്തുക..... പിന്നെ ഗംഗവരെ പോകേണ്ടി വരില്ല.... തൊട്ടടുത്തുള്ള കുളത്തിലോ പുഴയിലോ മുങ്ങി കുളിക്കാം..... ഊറിയ ചിരിയോടെ ജ്വാല പറഞ്ഞവസാനിപ്പിച്ചു...... ചിന്നു ഓർമ്മകളിൽ നിന്നും വിടുതൽ കൊണ്ടതും..... എനിക്കും തിരുത്തണം .... എന്നെ തന്നെ..... അപ്പോഴും അവൻ്റെ മുറിയിലെ ക്യാൻവാസിലെ പെൺകുട്ടി കണ്ണീർ വാർത്തിരുന്നു...... തൻ്റെ ഫോൺ റിങ് ചെയ്തതും ഉദാസീനതയോടെ ഫോൺ കൈയ്യിലെടുത്തു..... വളരെക്കാലമായി ഇതിലേക്കൊരു കോൾ വന്നിട്ട്.... അവൻ നോക്കിയപ്പോൾ അറിയാത്തൊരു നമ്പർ..... കോൾ അറ്റൻഡു ചെയ്തു... ചീനൂ..... ആ ശബ്ദവീചികൾ കർണ്ണപുടത്തെ തുളച്ച് ഹൃദയ തന്ത്രികളെ പിടിച്ചുലച്ചു...... വിതുമ്പിപ്പോയവൻ.... ജ്വാലേച്ചി..... നിറഞ്ഞ കണ്ണുകളോടെ .......

കാറ്റുപ്പോലെ അവൻ്റെ ശബ്ദം ചിലമ്പിച്ചു...... മോനേ..... നിനക്ക് സുഖമല്ലേ....?? പ്രശ്നമൊന്നും ഇല്ലല്ലോ....?? എന്തോ നീ വിഷമത്തിലാണെന്നു തോന്നുവാ..... തിരിച്ചൊന്നും പറയാനാകാതെ തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ..... തൻ്റെ മനസ്സ് അസ്വസ്ഥമാകുമ്പോൾ..... കാതങ്ങൾ അകലെയൊരു ഹൃദയവും പിടയുന്നു എന്ന തിരിച്ചറിവിൽ..... ആ സ്നേഹത്തണലിൽ ചായുന്ന കൊച്ചു കുട്ടിയായി മാറിയവൻ.... പിന്നീടങ്ങോട്ട് ചീനു പരാതി കെട്ടുകൾ അഴിച്ചുവിട്ടു...... എവിടെയാ ജ്വാലേച്ചി.....?? എത്ര വിഷമിച്ചുവെന്നറിയോ.....?? ചേച്ചിക്ക് ഒന്നും ഇല്ലല്ലോ? ഞാൻ കുറച്ചു ദൂരെയാ..... സന്തോഷമായിട്ടിരിക്കണം ജ്വാല അവനെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു..... മോനേ..... എല്ലാവരും എന്തിയേ... സുഖമാണോ എല്ലാവർക്കും.....?? മുത്തശ്ചന് കുഴപ്പമൊന്നും ഇല്ലല്ലോ.... നോക്കിക്കോണേ മോനേ...... കുഞ്ഞിപ്പെണ്ണ്..... എന്തെടുക്കുകയാ...... എനിക്ക്.... എനിക്ക് ഒന്നു കാണണം മോനേ.... ന്നെ..... ചോദിക്കാറുണ്ടോ? ഒരമ്മയുടെ പിഞ്ഞിക്കിറിയ ഹൃദയത്തിൻ്റെ തേങ്ങലുകൾ ഉയർന്നു...... ജ്വാലേച്ചിയെ വിഷമിപ്പിക്കരുതെന്ന് കരുതി അപ്പുവേട്ടനും അപ്പച്ചിയും കുഞ്ഞുമോളും പോയത് പറയാതിരുന്നത്...... കുഞ്ഞിപ്പെണ്ണിനെയോർത്ത് ജ്വാലേച്ചിയുടെ തേങ്ങലും നോവും അറിഞ്ഞതും..... തറവാട്ടിലുണ്ടായ പ്രശ്നങ്ങളൊക്കെ വിഷമത്തോടെ ജ്വാലയുമായി പങ്കുവച്ചു...... വീണ്ടും നൊമ്പരങ്ങളുടെ പെരുമഴക്കാലമാണല്ലോ..... അവളുടെ മനസ്സും നോവുന്നുണ്ടായിരുന്നു...... എവിടെയാ.... ചീനു അവർ..... കുറച്ചു ദൂരെയാ..... ജ്വാലേച്ചി...... എനിക്ക് പൊന്നുമോളേ ഒന്നു കാണണം.... എനിക്കാ ശബ്ദമൊന്നു കേൾക്കണം..... ഞാനവിടെപ്പോയിട്ട് വിളിക്കാം.. ജ്വാലേച്ചി......?

ചീനൂ .... ആരും അറിയരുത് ഞാൻ വിളിക്കുന്നത്...... നീ എനിക്ക് വാക്കു തരണം ആരോടും പറയില്ലെന്ന്....? എന്തിനാ ചേച്ചീ.... ഇങ്ങനെ ....? ഒന്നുമില്ല ചീനൂ ..... അകലങ്ങളാണ് ഇപ്പോൾ നല്ലതെന്നു തോന്നുന്നു. പിന്നെയും എന്തൊക്കെയോ ജ്വാല പറയുന്നുണ്ടായിരുന്നു. ചീനു അവളു പറഞ്ഞതിനൊക്കെ മൂളിക്കൊണ്ടിരുന്നു...... 🌹 ഭാഗികൂട്ടിക്ക് നെല്ലിമരത്തിലൊരു ഊഞ്ഞാലുകെട്ടി കൊടുത്തു ചീനൂ..... കുഞ്ഞിപ്പെണ്ണിനെ. മടിയിൽ വച്ച് ഊഞ്ഞാലിൽ മെല്ലെ ആടിക്കൊണ്ടിരുന്നു...... കുഞ്ഞിപ്പെണ്ണ് പൊട്ടി ചിരിക്കാനും തുടങ്ങി...... ഭഗത് പുറത്തു പോയതും ചീനു ജ്വാലയെ വീഡിയോ കോൾ ചെയ്തു. ...... കുഞ്ഞിപ്പെണ്ണിനെ കണ്ടതും ജ്വാലയുടെ കണ്ണുനിറഞ്ഞു...... ഭാഗൂട്ടിയെ..... പൊന്നുണ്ണിയേ.... ജ്വാലയുടെ ഒറ്റ വിളിയിൽ തന്നെ കുഞ്ഞിപ്പെണ്ണ് കൈകൊട്ടി പൊട്ടിച്ചിരിച്ചു...... വീഡിയോയിൽ .... ജ്വാലയെ കണ്ടതും ഒന്നു ഉറക്കെ വിളിച്ചു.... ജാളമ്മേ...... ജാളമ്മേ... മ്മ.... മ്മ .... കുഞ്ഞിപ്പെണ്ണ് മൊബൈലിൻ്റെ ഡിസ്പ്ലേയിൽ ഉമ്മവച്ചു കൊണ്ടിരുന്നു. ചീനു വേഗം കുഞ്ഞിപ്പെണ്ണിനെ മുറുകെ പിടിച്ചു....... പൊന്നുണ്ണിക്ക് ഉവ്വാവ് മാറിയോ ....?? വാവച്ച് ഉവ്വായി.... ചൂചീ.... തൃത്തി... വാവ കയഞ്ഞു.... പോട്ടെ സാരമില്ല.ൻ്റെ പൊന്ന് മിടുക്കിയല്ലേ..... സംസാരിച്ചിരിക്കുന്നതിനിടയിൽ ഋഷിയേയും ഭഗതിനേയും ചെമ്മൺപാതയിൽ കണ്ടതും ചീനു കോൾ കട്ട് ചെയ്തു...... ച്ഛാ.... ജാളമ്മയെ തണ്ടു..... നിറചിരിയുമായി പൂമ്പാറ്റയെ പോലെ പാറി പറന്നു ഭഗതിനടുത്തേക്ക് ഓടി ചെന്നു. .. ദൈവമേ കുറുമ്പി കുളമാക്കുമോ.... ചീനു വിരണ്ടു..... ജ്വാലയോ..... ഇവളുടെ ഒരു കാര്യം..... നിൻ്റെ ജാളമ്മയ്ക്കെവിടാ നിന്നെ ഓർക്കാൻ നേരം..... ഭഗത് അരിശത്തോടെ പറഞ്ഞു കൊണ്ട് കുഞ്ഞിപ്പെണ്ണിനേയും എടുത്തോണ്ട് അകത്തേക്ക് പോയി.....

. അല്ലെടാ..... ദാ.... ലവൻ എന്തിനാ ഇപ്പോൾ ദേഷ്യപ്പെട്ടത്.... ചീനുവിൻ്റെ തോളിലൂടെ കയ്യിട്ട് കൊണ്ട് ഋഷി ചോദിച്ചു...... ആ.... ഞാനുമതാ ആലോചിച്ചത്..... ചീനു തല പുകച്ചു..... ഇതു വേറെ രോഗമാ മോനേ....തല കുലുക്കി ഊറിയ ചിരിയുമായി ഋഷി നിന്നു...... പൂക്കൾ കൊഴിഞ്ഞു പോകും പോലെ ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു...... ചീനു വഴി മിക്കപ്പോഴും കുഞ്ഞിപ്പെണ്ണിനെ കാണും.... എല്ലാവരെയും കാട്ടികൊടുക്കാൻ പറയും..... അപ്പച്ചിയുടെ ചിരിയും വർത്തമാനവും കൊതിയോടെ കണ്ടു നില്ക്കും....... അവൾ കൊതിയോടെ മറ്റൊരാളേ തേടും...... ആ ശബ്ദത്തിനായി കാതോർക്കും......... കാണുന്ന കൂട്ടത്തിൽ മിന്നായം പോലെങ്കിലും ഒന്നു കാണാൻ വീഡിയോയിൽ തന്നെ കണ്ണും നട്ട് ഇരിക്കും..... നിരാശയിലാണ്ട് പോകാറാണ് പതിവ്.... ച്ഛാ.... ജാളമ്മ ഉമ്മ തന്നല്ലോ? കുഞ്ഞിപ്പെണ്ണ് കൊഞ്ചി കൊണ്ട് ഭഗതിൻ്റെ മടിയിൽ കയറി ഇരുന്നു...... അവൻ്റെ കവിളിൽ ഉമ്മ വെയ്ക്കാൻ തുടങ്ങി..... ഇബടേം .... ഇബടേം തന്നല്ലോ..... രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുത്തുകൊണ്ടാണ് പറച്ചിൽ..... ച്ഛായും ജാളമ്മയ്ക്കു ഉമ്മ കൊടുക്കണം.... ഭഗത് വാതുറന്നു പോയി..... പിന്നേ..... നിൻ്റച്ചാ എപ്പോ കൊടുത്തെന്നു ചോദിച്ചാപ്പോരേ..... ഋഷി കണ്ണിറുക്കിക്കൊണ്ട് അപ്പൂനെ നോക്കി...... അവൻ്റെ മുഖത്തെ കലിപ്പു കണ്ടതും ഋഷി അവിടുന്ന് വലിഞ്ഞു...... ചില മാറ്റങ്ങൾ പുതിയ അന്തരീക്ഷം പകർന്നു നല്കുന്നുണ്ടായിരുന്നു...... ശ്രീദേവിയും അയൽപക്കത്തുള്ളവരോടൊക്കെ സംസാരിച്ചും..... നാണു തൊടിയിൽ കൃഷി ചെയ്യുമ്പോൾ അതിൽ പങ്കു ചേർന്നും ഉത്സാഹവതിയായിരുന്നു......

അപ്പൂനോടും കുഞ്ഞിമോളോടും ഒപ്പം രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള കണ്ണൻ്റെ ക്ഷേത്രത്തിൽ പറ്റുന്ന ദിവസങ്ങളിലെല്ലാം പോവുകയും ചെയ്യുമായിരുന്നു...... ഭഗത് എന്തുകൊണ്ടോ ഏതു നേരവും അരിശത്തിൽ തന്നെയായിരുന്നു..... ചില നിസ്സാര കാര്യങ്ങൾക്ക് ആള് ' അങ്ങേയറ്റം കോപിഷ്ടനായി കാണും...... ചിലനേരം ഉല്ലാസവാനും.... ഊർജ്ജസ്വലനുമായി കാണപ്പെടും...... ഋഷി.... അപ്പൂൻ്റെ ഇടയ്ക്കുള്ള സ്വഭാവമാറ്റത്തിൽ ആകുലനായി അവനെ ചികിത്സിച്ച ഡോക്ടറെ കണ്ടതും.... ഡോക്ടർ ഇമ്രാൻ പറഞ്ഞത് ഇമോഷണലി വീക്ക് ആകുമ്പോഴും .... സ്ട്രെസ്സ് അധികരിക്കുമ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കും..... പുതിയ ചുറ്റുപാട് അയാൾക്ക് എന്തു മാറ്റം വരുത്തുമെന്നു നോക്കാം .... ഇതിനിടയിൽ ഋഷിയും ബാംഗ്ലൂരിലെ ജോബ് ഉപേക്ഷിച്ച് നാട്ടിൽ തന്നെ ജോബിൽ കയറി.... ഭഗത് പിന്നീട് പൊന്നോത്ത് മഠത്തിലെ കമ്പനിയിലേക്ക് പോയില്ല...... MD യുടെ പ്രൗഡി ഒരിക്കലും അവനെ സന്തോഷിപ്പിച്ചിട്ടില്ല...... എല്ലാവരുടെയും നിർബന്ധത്തിൽ ഇഷ്ടപ്പെടാതണിഞ്ഞൊരു വേഷം മാത്രമായിരുന്നവന്..... ഏഴെട്ട് കിലോമീറ്റർ അപ്പുറമുള്ള കോളേജിൽ ഗസ്റ്റ്ലക്ചററായി കയറി...... ഇപ്പോഴതാണവൻ ആഗ്രഹിക്കുന്നത്.... ശ്രീദേവിയും അവൻ്റെ ഇഷ്ടം നടക്കട്ടേന്ന് വിചാരിച്ചു. ഭഗതിന് കോളേജിൽ വെച്ച് ഒരാളെ പരിചയപ്പെടേണ്ടി വന്നു...... മലയാളം ലക്ചറർ ആയ ദീനദയാൽ എന്ന ദയാൽ മാഷിനെ.... ഒരിക്കൽ ഭഗത് കണ്ടിട്ടുണ്ട് ജ്വാലയോടൊപ്പം ദയാൽ മാഷിനെ.... എന്തുകൊണ്ടോ വലിയ അടുപ്പത്തിനൊന്നും ഭഗത് മുതിർന്നില്ല..... വൈകുംന്നേരം വീടിനടുത്തുള്ള വായനശാലയിൽ കയറാനും.... കുറച്ചു നേരം അവിടെയുള്ളവരുമായി സംസാരിച്ചും പിന്നെ 'കവലയിലെ ചെറിയ ചായക്കടയിൽ നിന്ന് കട്ടനും കുടിച്ച് വീടിനടുത്തുള്ള ശാന്തേച്ചിയുടെ വീട്ടിൽ നിന്നും പാലും വാങ്ങി വീട്ടിലേക്ക് വരും തനി നാട്ടിൻ പുറത്ത്കാരനായി....

ഒരിക്കൽ വിസ്മൃതിയിലേക്കാഴ്ത്തിയ ആ പഴയ നിനവുകൾ ....അഷ്ടപദിയെ സ്നേഹിച്ച..... കവിതകളെ നെഞ്ചോട് ചേർത്ത..... പൂമരങ്ങളെ പ്രണയിച്ച...... മഴയെ ചുംബിച്ച ആ മിഴികൾ വീണ്ടും ..... പൂക്കാൻ കൊതിക്കുന്നതായി...... അല്ലെങ്കിൽ തൻ്റെ ഇഷ്ടങ്ങളിലേക്ക്..... വീണ്ടും ഒരു യാത്രയാകുന്നുവോ.... ഒരിക്കൽ ജ്വാല ചീനുവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് .... മുഴക്കമുള്ള ശബ്ദത്തിൽ ചില വരികൾ കേട്ടത്.... ഭഗത് സാർ.... ജ്വാല വിറയലോടെ വിതുമ്പിപ്പോയി..... ബെന്യാമിൻ്റെ യുത്തനേസിയയിലെ ചില വരികൾ.... ""വിവേചിച്ചറിയാന്‍ കഴിയില്ല സ്‌നേഹത്തിന്റെ പ്രഹേളികകള്‍. ഏതു ദിശയില്‍ നിന്നാണ് സ്‌നേഹമെത്തുന്നതെന്ന് പ്രവചിക്കാനാവില്ല. അതിന്റെ കാരണങ്ങളും ഊഹങ്ങള്‍ക്കപ്പുറത്താണ്. നാം വേഴാമ്പലിനെപ്പോലെ കാത്തിരിക്കും. രാപ്പാടിയെപ്പോലെ കേണുകൊണ്ടിരിക്കും. പക്ഷേ, സ്‌നേഹത്തിന്റെ ആകാശമേഘങ്ങള്‍ വന്ധ്യവും വിളറിയതുമായി കടന്നുപോകും. എല്ലാ പ്രതീക്ഷയും അസ്തമിച്ച് തളര്‍ന്ന് വിധിയുടെ ക്രൂരമുഖത്തെ പരിചയിച്ചുകഴിയുമ്പോള്‍ പൊടുന്നനവേ ഒരു വേനല്‍മഴപോലെ സ്‌നേഹം നമ്മിലേക്ക് പ്രതീക്ഷിക്കാത്തവരില്‍നിന്ന് പെയ്തിറങ്ങുന്നു… "" മിഴികൾ പെയ്തു കൊണ്ടേയിരുന്നു..... വിവേചിച്ചറിയാനാവാത്ത അനുഭൂതിയുടെ പറുദീസയിലായിരുന്നു ജ്വാലയപ്പോൾ....... ""ഒരു വേനല്‍മഴപോലെ സ്‌നേഹം നമ്മിലേക്ക് പ്രതീക്ഷിക്കാത്തവരില്‍നിന്ന് പെയ്തിറങ്ങുന്നു… "" ആ വരികളിൽ അവളുടെ മിഴികൾ ഉഴറി നടന്നു..... നനുത്ത ഈറൻ കാറ്റേറ്റതുപൊലെ...... അവളുടെ ചൊടിയിലൊരു മന്ദസ്മിതം വിരിഞ്ഞു....... നക്ഷത്ര കണ്ണുകളെ.. ഒറ്റക്കല്ലിൽ കടുക്കനെ..... മിഴികളിൽ ആവാഹിച്ചവൾ പെയ്തൊഴിയാൻ കൊതിക്കുന്നൊരു പ്രണയ മഴ അവളെ പൊതിഞ്ഞു...............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story