ഇനിയും പൂക്കാം നിനക്കായ് : ഭാഗം 19

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

ജ്വാല ഭഗതിന് പിന്നിലായി നടന്നു..... കൂടെ ഋഷിയും..... അപ്പോഴും ഏതോ വീട്ടിൽ നിന്നൊരു കവിത ഒഴുകിയെത്തി... """ഇനിയും പിൻതുടരുമോ സഖി, നീയെൻ നിഴലിനെ ഇനിയൊരു രാഗത്തെ എന്നിൽ നിറയ്ക്കാൻ നിനക്കാകുമോ..... എന്നിലെ പ്രണയതല്പ്പങ്ങളൊക്കെ വിണുലഞ്ഞു. ഇനിയീ ചില്ലകൾക്കാവുമോ പൂത്തുലയാൻ..... എന്തുകൊണ്ടോ ഭഗതിൻ്റെ ചുണ്ടിൻ്റെ കോണിലും പുഞ്ചിരി അഴകോടെയെത്തി..... ഒരായിരം പൂമരങ്ങൾ പൂത്തുലഞ്ഞതുപോൽ...... പിച്ചിപ്പൂവിൻ്റെ സൗരഭ്യം നുകർന്നവൾ ...... പിന്നാലെ മനസ്സ് കുതിക്കുമ്പോഴും..... ""അപ്പുവിനെ മറക്കണം....." അച്ഛൻ്റെ ശബ്ദം അവളെ പിടിച്ചുലച്ചു..... എങ്ങനെ മറക്കാനാണ്....... ഡിപ്രഷൻ സ്റ്റേജിൽ നിന്ന് വാശിയോടെ മുന്നേറിയ നാളുകൾ.... പoനത്തിന് മാത്രം ഊന്നൽ നല്കിയ. ദിനരാത്രങ്ങൾ.... സ്നേഹം.... പ്രണയം.... വിവിധ വകഭേദങ്ങൾ നിറയെ..... ലൈഫിൻ്റെ വിവിധ ഘട്ടങ്ങളിൽ .... സഹപാഠികൾക്കിടയിൽ കാണാനായി..... തന്നിലേക്ക് വേരൂന്നാൻ മാത്രം ഒന്നിനേയും മനസ്സനുവദിച്ചില്ല..... തൻ്റെ ശ്രദ്ധയിൽ അതൊന്നും ഉണ്ടായില്ല.... പക്ഷേ ആദ്യമായി ...... കുറച്ചു നേരത്തെ കാഴ്ചയിൽ..... ഒരാൾ തൻ്റെ മനസ്സിൽ ചേക്കേറീ..... എത്രയെത്ര ഇരവുകൾ..... ഉറക്കമില്ലാതെ..... ഒറ്റക്കലിൻ കടുക്കനെ പിൻതുടർന്നു..... പിന്നിട്ട കരിങ്കല്ലാൽ ഉറപ്പിച്ച മനസ്സിൻ്റെ ചുമരുകൾ.... പതിയെ പതിയെ .....അലിഞ്ഞ് ആ ആളിലേക്ക്....... ആഴത്തിൽ .... ചായുകയായിരുന്നു...... എങ്ങനെ. തനിക്കതിന്.... ഒന്നു കണ്ടതേയുള്ളു...... നേരിട്ടൊന്നു സംസാരിക്കാതെ ആളെ കുറിച്ചൊന്നും അറിയാതെ ... താൻ എങ്ങനെ ആളിലേക്ക് ഇഴുകിചേർന്നു..... പിൻവലിയാൻ ആകാതെ ആ നക്ഷത്ര കണ്ണുകളിൽ കുരുങ്ങി.... ഇപ്പോഴും.... ഇപ്പോഴും പിൻതുടരുകയാണ്... അവൻ്റെ ഓർമ്മകളുടെ പടിവാതിലിൽ നിന്നവൾ...... ജാളമ്മാ'........ ഒരു തുമ്പി.... പാറി പറന്ന് അവളിൽ പൊതിയും പോല കുഞ്ഞിപ്പെണ്ണ്.... ജ്വാലയിലേക്ക് മുഖം ചേർത്ത് കെട്ടിപ്പിടിച്ചു.'..... ൻ്റെ പൊന്നുണ്ണി..... ജാളമ്മ..... പോല്ലേ...... ജാളമ്മ...... ഇണി പോന്താ..... ജ്വാലയും കരഞ്ഞു പോയി......

വാരിയെടുത്ത് തൻ്റെ മാറിലേക്ക് അടക്കിപിടിച്ചവളും തേങ്ങി.... എൻ്റെ കുഞ്ഞ് ..... കുഞ്ഞിപ്പെണ്ണ് കവിളിലും മൂക്കിലും കൊഞ്ചി കൊഞ്ചി ഉമ്മ വെച്ചും. തൻ്റെ സ്നേഹം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു.. ജ്വാലയും ആ കുഞ്ഞിമുഖത്ത് തെരുതെരെ ഉമ്മ വച്ചു........ ചുറ്റും തങ്ങളെ നോക്കുന്നവരെയൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ ലോകത്തായിരുന്നു അവർ.... ച്ചാ... ബാ.... തണ്ടോ... ജാളമ്മ ബന്നു..... ഇന്നു ബാ ച്ഛാ..... ഭഗത് അരികിലേക്ക് ചെല്ലാൻ മടിച്ചതും കുഞ്ഞി ശാഠ്യം പിടിച്ചു....... ഭഗതിൻ്റെ കവിളിൽ പിടിച്ച് വലിച്ച് അവളുടെ കുഞ്ഞി കവിളിലേക്ക് ചേർത്തു.... കുഞ്ഞിപ്പെണ്ണിനെ എടുത്തിരുന്ന ജ്വാലയിലും ഒരു വിറയൽ പടർന്നു.... തൊട്ടരികിൽ പിച്ചിപ്പൂവിൻ്റെ സുഗന്ധം.... തന്നെ നോക്കുന്നില്ലെങ്കിലും.... മോളോടുള്ള പുഞ്ചിരിയിൽ അവളും മയങ്ങി..... കുഞ്ഞിപ്പെണ്ണ് പൊട്ടിച്ചിരിച്ചോണ്ട് ജ്വാലയുടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു. ഇത്ര ദിവസവും ആ കുഞ്ഞു ഹൃദയം തേടിയത് അവളുടെ ജ്വാലയെന്ന അമ്മയെ ആയിരുന്നു.... മറ്റൊരു മുഖം.....മുഖം വീർപ്പിച്ച് നില്പ്പുണ്ടായിരുന്നു...... ആ കണ്ണുകളിൽ നിറയെ പരിഭവം ആയിരുന്നു.... ൻ്റെ.... ശ്രീദേവികുട്ടി .... ഇങ്ങനെ മുഖം വീർപ്പിക്കാതെ..... കുറുമ്പോടെ..... വാവയുമായി അപ്പച്ചിയുടെ അരികിലേക്ക് നടന്നു...... അപ്പച്ചിയുടെ താടിയിൽ പിടിച്ച് വലിച്ചോണ്ട് പതിയെ പറഞ്ഞു..... എന്തിരൻ പൊളി ആയല്ലോ...?? ആ കേറ്റിപ്പിടിച്ചേക്കുന്ന മോന്തായം കൂടീ റെഡി ആയാൽ കൊള്ളാം.... തല്ലു കൊള്ളും കുഞ്ഞോളേ..... അവളുടെ കുറുമ്പിൽ പരിഭവമെല്ലാം മറന്ന്.... പൊട്ടിച്ചിരിച്ചു..... അവരുടെ സന്തോഷത്തെ ഭഗത്തും പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു...... ച്ഛാ.... ന്തിരാ.... ജ്വാല പറഞ്ഞതു കേട്ടിരുന്ന കുഞ്ഞിപ്പെണ്ണ് എന്തിരാ വിളിച്ച് കൈ കൊട്ടി ചിരിച്ചു..... ജ്വാല വിളറി ഭഗതിനെ നോക്കിയതും..... അവനു മനസ്സിലായി അതവള് ഒപ്പിച്ച പണിയാണെന്ന്.... അവനൊന്ന് കടുപ്പിച്ച് നോക്കിയിട്ട് അകത്തേക്ക് കയറിപ്പോയി...... നെഞ്ചത്ത് കൈവച്ചവൾ ദീർഘശ്വാസം എടുത്തു..... ൻ്റെ ... പൊന്നുണ്ണി ജ്വാലമ്മയ്ക്ക് പണി വാങ്ങിച്ചു തന്നേനേല്ലോ .....??

ചായ കുടിച്ച ശേഷം എല്ലാവരും മനയുടെ പൂമുഖത്ത് ഒത്തുകൂടി.. ജ്വാല എവിടെ ആയിരുന്നു........?? ഋഷി ആ ചോദ്യം ചോദിച്ചപ്പോൾ ജ്വാലയിൽ ഒരു പിടപ്പ് .... അതേ പിടപ്പോടെ അവളുടെ നോട്ടം ചെന്നെത്തിയത് ഭഗതിലായിരുന്നു..... അവിടെ ഇതൊക്കെ കേട്ടാ ഇരിക്കുന്നതെങ്കിലും.... ഇതൊന്നും തന്നെ ഏശുന്ന വിഷയമല്ലെന്ന മട്ടിലാണ് .... ജ്വാലയൊന്നും പറഞ്ഞില്ല....... ഋഷി വീണ്ടും അവളോട് ചോദിച്ചു. ചീനു പറഞ്ഞാ അറിഞ്ഞത് സോമരാജനങ്കിൾ പറഞ്ഞിട്ടാ... ജ്വാല പൊന്നോത്ത് നിന്ന് പോയതെന്ന്..... മുബൈയിലെക്കുള്ള പോക്ക് വെറുതെയല്ലെന്നൊരു തോന്നൽ..... അപ്പോഴും ഭഗത് അതൊന്നും ശ്രദ്ധിക്കുന്നതു പോലും ഇല്ലെന്നു തോന്നുന്നു...... പറയാനായി ഒന്നുമില്ല ഋഷിയേട്ടാ..... കടുതൽ അതിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടാത്ത പോലെ ദൂരേയ്ക്ക് നോക്കിയിരുന്നു. ബാന്ദ്രയിലെ ചേരികളെ കുറിച്ച് അറിയാമോ ഋഷീ...... കടലിനോട് ചേർന്നൊരു ചേരിയുണ്ട്..... ഭഗത് ഋഷിയോടായി പെട്ടെന്ന് ചോദിച്ചു...... ജ്വാല പെട്ടെന്ന് വെപ്രാളത്തോടെ ഭഗതിനെ നോക്കി..... അപ്പോഴും അവൻ കൈയ്യിലിരുന്ന മാഗസിനിൽ നിന്ന് നോട്ടം മാറ്റിയിരുന്നില്ല...... അതെന്താ അപ്പൂ .... പെട്ടെന്ന് ബാന്ദ്രയിലെ ചേരിയെക്കുറിച്ച് പറയുന്നത്.... ഏയ്..... ഒന്നുമില്ല.... അതും പറഞ്ഞ് ഭഗത് എഴുന്നേറ്റു പോയി..... അപ്പോഴേക്കും കുഞ്ഞിപ്പെണ്ണ് അവളെ വലിച്ചോണ്ട് നടന്നു..... ജ്വാലയും കുഞ്ഞിപ്പെണ്ണിൻ്റെ ഇഷ്ടത്തിന് വഴങ്ങി പിന്നാലെ ചെന്നു...... അച്ഛൻ്റേയും മോളുടേയും മുറിയിലേക്കാണ് കൂട്ടീട്ട് പോയത്...... കുഞ്ഞിപ്പെണ്ണ് കൊച്ചിരിപ്പല്ലുകാട്ടി ചിരിക്കുന്ന മുഖം ഒരു ക്യാൻവാസിലേക്ക് പകർത്തിയിരിക്കുന്നു.... പിന്നെ നിറയെ ബുക്കുകൾ ചുവരിലെ റാക്കിൽ സ്ഥാനം പിടിച്ചിരിക്കുന്നു.....

റീഡിങ് ടേബിളിൽ...... തുറന്നു വച്ചിരിക്കുന്ന ഡയറി..... ഉള്ളം ഒന്നു തുടിച്ചു...... പ്രാണനായവൻ്റെ മനസ്സാണ് അതിനുള്ളിൽ...... അവൻ്റെ സ്വപ്നങ്ങളും പ്രതീക്ഷകളും..... വീർപ്പുമുട്ടലുകളും പിന്നെ..... ഞെരിഞ്ഞുടഞ്ഞ അവൻ്റെ ജീവിതവും...... ഇതിൽ എവിടെയെങ്കിലും ഞാനുണ്ടാവുമോ? നെഞ്ചിടിപ്പേറി കൊണ്ടവൾ അവസാനം കുറിച്ചിട്ട വരികളിൽ തലോടിയവൾ..... ""മൂടൽമഞ്ഞു ചേക്കേറിയ ഈറൻ വഴിത്താരയിൽ...... പുകമറയ്ക്കുള്ളിൽ ഏകനായി......."" ആ കറുത്ത മഷിത്തുണ്ടിൽ വിരിഞ്ഞ വരികളെ നോവോടെ നോക്കി നിന്നു പോയി...... പിച്ചിപ്പൂവിൻ്റെ നൈർമല്യം...... ആ മുറിയാകെ പരനിരുന്നു...... മറ്റൊരാളുടെ ഡയറി തിരയുന്നത് ശരിയല്ലെന്ന് ഓർത്ത്..... അവൾ നിറഞ്ഞ കണ്ണോടെ തിരിഞ്ഞതും...... മുറിയുടെ വാതിലിൽ ചുവരും ചാരി ഭഗത്..... മാറിൽ ഇരു കൈകളും പിണച്ച് അവളെത്തന്നെ നോക്കി നില്ക്കുന്നു.... വിളറി വെളുത്തവൾ.....പരവശയായി... മിഴികൾ നക്ഷത്ര കണ്ണുകളെ നേരിടാനാവാതെ പിടച്ചു.... സോറി..... പിന്നൊന്നും മിണ്ടാനാകാതെ വാതിൽ കടന്നവൾ പോയതും ജ്വാലാ...... എനിക്കൊന്ന് സംസാരിക്കണം..... ഭഗത് പറഞ്ഞതും അവൾ നിന്നു...... ഹൃദയം പ്രകമ്പനം കൊള്ളുന്നു..... ഒന്നു തിരിഞ്ഞു നോക്കാൻ പോലും ആവതില്ലാതെ നിന്നു പോയവൾ... ഇവിടെയല്ല... പുറത്ത്..... താൻ നടന്നോളൂ ഞാൻ വന്നേക്കാം..... വായുവിൽ പൊങ്ങിപ്പറന്ന അപ്പൂപ്പൻ താടി പോലെ .... ഏതോ ഒരു താളത്തിൽ ലയിച്ചവൾ പറന്നു പൊങ്ങുകയാണ്...... ഇടറി വീഴാൻ പോകുന്ന മനസ്സിനെ കടിഞ്ഞാണിട്ടവൾ..... ചെമ്മണ്ണ് ചാലിച്ച നാടൻ വഴിയിലൂടെ അവനൊപ്പം നടക്കുമ്പോൾ..... മനസ്സിനെ നിയന്ത്രിച്ച് ഈ നിമിഷത്തെ പ്രണയിക്കുകയായിരുന്നു...... ജ്വാലാ....... പറയൂ മാഷേ..... മാഷിന് എന്താ എന്നോട് സംസാരിക്കാനുള്ളത്....... ഭഗതിന് തന്നെ അത്ഭുതമായി..... എത്ര പെട്ടെന്നാണ് ആ മുഖം ശാന്തമായത്.... വർഷങ്ങൾക്കു ശേഷം അവനിലും നനുത്തൊരു പുഞ്ചിരി വിരിഞ്ഞു..... ആ ചൊടിയിൽ വിരിഞ്ഞ പുഞ്ചിരിയിൽ തെല്ലൊന്ന് കുടുങ്ങിപ്പോയവൾ..... എന്താടോ.... നോക്കി പേടിപ്പിക്കുന്നത് .....?

ഏയ്..... ഒന്നുമില്ല..... ജാള്യതയോടെയവൾ പറഞ്ഞു.... എങ്ങനെയുണ്ടായിരുന്നു മുബൈയിലെ ലൈഫ്...??? ഈയൊരു ചോദ്യം പ്രതീക്ഷിച്ചതു പോലെ ഒന്നു ചിരിച്ചു...... മുബൈയിൽ നിന്ന് പിടി വിട്ടുടേ മാഷേ.....?? ബാന്ദ്രയിലെ ചേരിവരെ അറിഞ്ഞ ആൾക്ക് ബാക്കിയും അറിയാമല്ലോ...... ദയാൽ മാഷ് ഒറ്റുമെന്ന് കരുതിയില്ല അല്ലേ.....?? ഭഗതിലും കുസൃതി വിരിഞ്ഞു..... അവനിൽ വിരിയുന്ന ഭാവങ്ങളെ മാറ്റങ്ങളെ അതീവ സന്തോഷത്തോടെ നോക്കി കാണുകയായിരുന്നു....... ശബ്ദം പോലും പുറത്തു വരാതെ വിങ്ങിപ്പൊട്ടിനടന്നയാൾ വാതോരാതെ കാര്യം പറയുന്നു. ബോഡി ലാംഗ്വേജു പോലും... ഫ്ലെക് സിബിളായി .... കാവി മുണ്ടിൽ അലസമായി.... ചിതറി കിടക്കുന്ന മുടി ഇടയ്ക്കിടെ ഒതുക്കിയും..... വൈറ്റ് കോട്ടൻ ഷർട്ടിൻ്റെ കൈയ്യൊന്ന് മടക്കിയും.... ചുവന്ന ഒറ്റ കല്ലിൻ കടുക്കനിൽ അറിയാതെ ആ കൈവിരൽ പായുന്നതും ആ നടപ്പിൻ്റെ ആനച്ചന്തവും ഇടയ്ക്കിടെ മനസ്സ് കുരുങ്ങുന്നും ഉണ്ട്...... ദയാൽ മാഷിനോട് മാത്രമേ എല്ലാം പറഞ്ഞിരുന്നുള്ളു..... ജ്വാല ഒന്നു ശ്വാസം എടുത്തു വിട്ടു..... എല്ലാം തീർന്നു മാഷേ.... ജീവിച്ച ഇത്രയും നാൾ ചില തേടലുകളായിരുന്നു.....ഒക്കെയും അവസാനിച്ചു...... സോമരാജൻ എന്ന അച്ഛനോട് വെറുപ്പായിരിക്കും അല്ലേ....? വെറും ശൂന്യത മാത്രം..... അതേയുള്ളു. ജ്വാലയിൽ തിളക്കമില്ലാത്ത ചിരി വിരിഞ്ഞു.... അച്ഛനോട് പരാതിയും പരിഭവവും ഇല്ല..... ഇക്കാലമത്രയും വേദനയോടെ ജീവിച്ച മനുഷ്യനാ....?? ഒരു കാലം വരെ മുത്തശ്ചൻ പറഞ്ഞത് വേദനയോടെ അനുസരിച്ചു. നന്ദിനി ആൻ്റി ലൈഫിൽ വന്നപ്പോൾ കുടുംബഭദ്രതയ്ക്കു വേണ്ടി പ്രതികരിക്കാൻ കഴിയാതെ അങ്ങനെ ജീവിച്ചു...... ഒരുതരത്തിൽ പറഞ്ഞാൽ ജ്വാല ഫ്രീ ബേർഡായി.... എന്തായിരുന്നു.... സോമരാജൻ അമ്മാവൻ ജ്വാലയോട് ആവശ്യപ്പെട്ടത്....?? ഭഗതിൻ്റെ ചോദ്യത്തിനു മുന്നിൽ ഒന്നു നടുങ്ങിയെങ്കിലും.... പെട്ടെന്നവൾ മറു ചോദ്യം എറിഞ്ഞു..... ഇതാണോ മാഷിന് എന്നോട് സംസാരിക്കാനുള്ളത്...?? ഇതും "... ഉണ്ട്.... എന്താ ജ്വാലയ്ക്ക് പറയാൻ ബുദ്ധിമുട്ടാണോ? എന്ത് ബുദ്ധിമുട്ട്....??

ഇടയ്ക്ക് തന്നിലേക്ക് പാളുന്ന നോട്ടത്തെ ധൈര്യത്തോടെ നേരിട്ടു..... അപ്പൂനെ മറക്കണമെന്ന്..?? ആരെയും തേടി വരരുതെന്ന്..?? ഇനി എന്തെങ്കിലും അറിയാനുണ്ടോ? ഊഹിച്ചു......?? അവനൊന്ന് ചിരിച്ചു...... എന്നിട്ട് ജ്വാല അപ്പൂനെ മറന്നോ....??? അവൻ്റെ മറന്നോ എന്നുള്ള ചോദ്യം മുള്ളുപോലെ ഹൃദയത്തിൽ കുത്തിക്കയറുന്നു..... എങ്കിലും വരുത്തി കൂട്ടിയ പുഞ്ചിരിയോടെ അവനെ നോക്കി..... ഈ ചോദ്യത്തിന് ഉത്തരമില്ല മാഷേ മനസ്സിലതും പറഞ്ഞ് ... നടപ്പാതയ്ക്കരികിൽ നില്ക്കുന്ന പൂവരിശ്ശിലെ മഞ്ഞപ്പൂക്കളിലേക്ക് നോക്കി നിന്നു.... രണ്ടു മനസ്സുകളും ചോദ്യവും ഉത്തരവും ഇല്ലാത്ത മൗനത്തിലേക്ക് ചേക്കേറി..... അനാഥത്വം അറിഞ്ഞിട്ടുണ്ടോ മാഷ്.... ഇല്ലാല്ലേ...... ചോദ്യത്തോടൊപ്പം സ്വയം ഉത്തരവും പറഞ്ഞവൾ..... ചൂണ്ടിക്കാട്ടാൻ ....സ്വന്തമെന്ന് പറയാൻ ഒരാളില്ലാത്ത അവസ്ഥ...... പൊരുതണം ജയിക്കണം.... ഉയർന്നുവരണം.... അതിജീവിക്കണം........ ഈ വാക്കുകൾ എന്നോട് നിരവധി പേർ പറഞ്ഞിട്ടുണ്ട്.... എൻ്റെ... കുറുപ്പ് .... പൊതുവാൾ ഡോക്ടർ ദയാൽ മാഷ്.. കുഞ്ഞൂലി മുത്തശ്ശി .... അങ്ങനെ ജ്വാലയെ സ്നേഹിക്കുന്ന ഒരുപാട്‌ പേർ...... പറയാൻ എളുപ്പം ..... ഉപദേശിക്കാനും എളുപ്പം.... അനുഭവിക്കണം മാഷേ '...... ആ തീവ്രതകൾ അറിയാൻ .... പൊരുതുമ്പോഴും തളർന്നിട്ടുണ്ട് താങ്ങാൻ ആരുമില്ലായിരുന്നു..... പക്ഷേ ഒരാളെ കണ്ടു..... എൻ്റെ പോരാട്ടത്തിൻ്റെ ഊർജ്ജം ആ കണ്ണുകളായിരുന്നു...... എൻ്റെ അതേ ഇഷ്ടങ്ങളുള്ള ആ ആൾ.... എന്നെ സ്വാധീനിക്കുകയായിരുന്നു....... ഭഗതും അവളെ അറിയുകയായിരുന്നു.... അവളുടെ വാക്കുകളിലൂടെ അവനും സഞ്ചരിക്കുകയായിരുന്നു..... പ്രണയത്തിനുമപ്പുറം ചില ഇഷ്ടങ്ങളില്ലേ മാഷേ.... ആത്മാവ് തൊട്ടറിഞ്ഞത്..... അതിലൊരിക്കലും കാമത്തിൻ്റെ ബന്ധനമില്ല..... ചുംബനത്തിൻ്റെ പരിരംഭണവും ഇല്ല...... ഭഗതിൻ്റെ ചുണ്ടിലും നിലാവു പോലൊരു പുഞ്ചിരി വിരിഞ്ഞു... നീയും എനിക്ക് അത്രമേൽ പ്രീയപ്പെട്ടതാണ് ജ്വാലാ.... എങ്ങോ മുറിഞ്ഞുപോയ എന്നിലെ പൂക്കാലത്തെ തിരിച്ചു കൊണ്ടുവന്നവൾ. ഇന്നത്തെ ഈ ഭാഗത് ....അത് നീ മൂലമാണ് ഉരുവായത്......

അറിയാതെ പോലും ആരും അടുത്ത് പോകും നിന്നിലേക്ക്.... നീ പറഞ്ഞതുപോലെ ആത്മാവ് തൊട്ടറിഞ്ഞ ബന്ധം..... ഇങ്ങനെയങ്ങ് പോകാം.... കൂടുതലൊന്നും...... ഒന്നും...... ആവില്ലെടോ എനിക്ക്..... ഹാ.... മാഷേ സെൻ്റിയടിക്കാതെ വിട്ടുകള.... പ്രണയമൊന്നും നമ്മുക്ക് രണ്ടാൾക്കും വഴങ്ങില്ലെന്ന് അറിയാം.... ഇനിയിതൊന്നും ഇല്ലെങ്കിലും വല്ലപ്പോഴും കണ്ടാൽ എയറു പിടിക്കാതെ ചിരിച്ചു കണ്ടാൽ മതി... അവളവനെ നോക്കി കണ്ണടച്ചൊന്നു ചിരിച്ചു..... ഭഗത് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു....... ജീവനായവൻ്റെ ചിരിയലകൾ അവളിലും ....അനുഭൂതി നിറച്ചു....... ഇങ്ങനെയും സ്നേഹിക്കാം ..... ഇങ്ങനെയും ഒരാളെ മനസ്സിൽ നിറയ്ക്കാം...... രണ്ടു പേരുടെ ഉള്ളിലും വിവേചിച്ചറിയാനാവാത്ത..... ഒരു സ്ഥാനമുണ്ട്.... അവരറിയാതെ അവരിൽ നിറഞ്ഞ ഇഷ്ടം...... തിരിച്ചു നടന്നു തുടങ്ങിയപ്പോൾ അവരിരുവരും മൗനത്തിൽ മുഴുകിയിരുന്നു.... ഹൃദയം വിവേചിച്ചറിയാനാവാത്ത ആനന്ദത്താലും നിറവേകിയിരുന്നു....... റബ്ബർ മരങ്ങൾക്കിടയിലെ ഷീറ്റുമേഞ്ഞ ചെറിയ വീട്ടിലേക്ക് ചീനുവുമായി കയറിച്ചെന്നു..... ജ്വാലേച്ചി..... എനിക്ക് പറ്റുന്നില്ല....... ചീനു നിറകണ്ണുകളോടെ പറയുന്നുണ്ട്..... നേരിട്ടേ പറ്റു ചീനൂ..... നീ ചെയ്ത തെറ്റിന് നിനക്ക് സപ്പോർട്ടിനു വന്നതല്ല ഞാൻ.... കഴിഞ്ഞ ഒരാഴ്ചയായി ഞാനിവിടെ വരുന്നുണ്ട്... ആദ്യമൊന്നും ഒരക്ഷരം മിണ്ടിയിരുന്നില്ല..... ഇപ്പോ ചോദിക്കുന്നതിന് ഒരു വാക്ക് കൊണ്ട് ഉത്തരം തരും..... നിന്നെ കാണുമ്പോഴെങ്കിലും ആ മനസ്സിൽ അടക്കി വച്ച വേദനയും... കോപവും പുറന്തള്ളട്ടെ.... നിന്നെ ജീവനായി പ്രണയിച്ചിരുന്നവൾ..... അത് നിൻ്റെ സമ്പത്തൊന്നും കണ്ടല്ലായിരുന്നു .... ആ പാവം നിന്നെ വിശ്വസിച്ചപ്പോയി.... പക്ഷേ നീയോ...?? ഒരു നേരത്തെ ലഹരിക്കു വേണ്ടി പ്രണയത്തെ കൂട്ടുകാരന് കൈമാറി..... അവൻ പിച്ചിച്ചീന്തിയപ്പോൾ തകർന്നത് പ്രണയവും നിന്നിൽ ഉള്ള വിശ്വാസവും ആയിരുന്നു...... ഒന്നിനുമാകാതെ കണ്ണീരൊലിപ്പിച്ച് അവൻ മുഖം കുനിച്ച് നിന്നു..... ആഹാ .... മോളുവന്നോ....ചരിപ്പിനുളളിൽ നിന്ന് ഇന്ദിര ഇറങ്ങി വന്നു..... ഞാൻ കഞ്ഞി കാലമാക്കുകയായിരുന്നു..... അതിൻ്റെ അടയാളമെന്നോണം മുടിയിൽ അങ്ങിങ്ങായി വിറകടുപ്പിലെ ചാരത്തിൻ്റെ പൊടികൾ പറ്റിപ്പിടിച്ചിരുന്നു....

മോനും ഉണ്ടോ കൂടെ..... ചീനുവിനെ നോക്കിയാണ് ഇന്ദിരയുടെ ചോദ്യം ഇന്ദിരയാണ് ഭഗതിൻ്റെ ഇല്ലത്തിൽ അടുക്കളയിൽ ശ്രീദേവിക്കൊപ്പം സഹായിക്കുന്നത്.... ചീനു അവരെ ഒന്നു നോക്കി.... വീണ്ടും മുഖം കുനിച്ചു നിന്നു..... മോളുവന്നതിൽ പിന്നെ ൻ്റെ കുട്ടിക്ക് ഒത്തിരി മാറ്റമുണ്ട്.... എങ്ങനെ ചിരിച്ചു കളിച്ചു നടന്ന കുട്ടിയാ... എന്തു പറ്റിയെന്നറിയില്ല ൻ്റെ കുട്ടിക്ക്..... അവർ തോളത്തു കിടന്ന തോർത്തിൽ കണ്ണുതുടച്ചു. ചീനുവും കുറ്റബോധത്താൽ നീറുകയായിരുന്നു..... മാല.... മാലയെവിടെ..... ജ്വാല ചോദിച്ചു..... പിന്നാംമ്പുറത്തെ തോട്ടുവക്കിൽ കാണും.... ഇന്ദിരയോട് പറഞ്ഞിട്ട് ചീനുവിനെ കൂട്ടി തോടിനടുത്തേക്ക് നടന്നു...... തോട്ടുവക്കിലിരുന്ന് ഒഴുകിപ്പോക്കുന്ന വെള്ളത്തിൽ ഉറ്റുനോക്കി ഒരു പെൺകുട്ടി ഇരിക്കുന്നു. മാലേയ..... പനിനീർപ്പൂവിൻ്റെ നിഷ്കളങ്കതയുള്ള പെൺകുട്ടി... മാലാ....... ജ്വാലയുടെ വിളി കേട്ടവൾ തിരിഞ്ഞു...... പക്ഷേ അവളുടെ നോട്ടം ചെന്നെത്തിയത് ചീനുവിലായിരുന്നു..... ആ മുഖമൊന്ന് വലിഞ്ഞു മുറുകി.... വന്യമായ ഭാവത്തോടെയവൾ എഴുന്നേറ്റു..... ഒറ്റ കുതിപ്പിന് ചീനുവിൻ്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു...... കാണരുത് നിന്നെ ..... നീചനാ നീ കണ്ടു പോകരുത് എൻ്റെ മുൻപിൽ പറഞ്ഞതും കലിതീരുവോളം അവൻ്റെ കവിളിൽ അടിച്ചു കൊണ്ടിരുന്നു.... കാണണ്ടാ..... ചതിയനാ..... പറഞ്ഞതും ചീനുവിൻ്റെ കാലടികളിലേക്ക് കുഴഞ്ഞു വീണവൾ ...... പതിവില്ലാത്ത വിധം ഭഗതിൻ്റെ കാർ ചെമ്പുറത്ത് മനയിലെത്തി..... കാറിൻ്റെ ശബ്ദം കേട്ടിറങ്ങി വന്ന ജ്വാല കാണുന്നത് കുറുപ്പമ്മാവനുമായി മാറി നിന്ന് സംസാരിക്കുന്ന ഭഗതിനെ ആണ്..... എന്താ മാഷേ ഈ വഴി..... അവനെ കണ്ട സന്തോഷത്തിൽ ചിരിയോടെ ചോദിച്ചു...... ജ്വാല എൻ്റെ ഒപ്പം ഒന്നു വരണം .... മുഖത്ത് വരുത്തി തീർത്ത പുഞ്ചിരിയോടെയവൻ പറഞ്ഞു..... എങ്കിലും പ്രാണനായവൻ്റെ മാറുന്ന ഭാവം മറ്റാരേക്കാളും അവള് മനസ്സിലാവും..... എന്താ മാഷേ..... മുത്തശ്ചന് സുഖമില്ലേ ...? ഭാഗിമോള്...... ഉത്കണ്ഠയോടെ ചോദിച്ചു...... അവർക്കൊന്നും ഒരു കുഴപ്പവും ഇല്ല..... നീ തുണിയൊന്ന് മാറ്റി പോയിട്ട് വാ കുട്ടിയേ.....?

കുറപ്പ് .. അവളോട് പറഞ്ഞു.... കാറിൽ തൻ്റെയരികിൽ ഉത്കണ്Oയോടെ ഇരിക്കുന്നവളെ നോക്കി .... വണ്ടി അവൻ റോഡിന് സൈഡിലേക്ക് ഒതുക്കി.... ജ്വാലാ..... അമ്മാവന് ചെറിയൊരു നെഞ്ചിന് വേദന..... നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞു.....? അച്ഛനോ..... അച്ഛനെന്തു പറ്റിയതാ പെട്ടെന്ന് ' എന്നിട്ട്.... എന്നിട്ട്.... ഇപ്പോ... അവൾ പ്രാണൻ പറിയുന്ന വേദനയോടെ ഭഗതിനെ നോക്കി.... അവൻ്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു...... ഡ്രൈവിങ്ങിലായിരുന്നു അവൻ്റെ ശ്രദ്ധ..... സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ ഐ സി യൂ വിലേക്കായിരുന്നു. അവൻ നടന്നത് കൂടെ തോരാത്ത കണ്ണീരുമായി അവളും..... ഐ സി യൂവിന് മുന്നിൽ എല്ലാം തകർന്ന അവസ്ഥയിൽ നന്ദിനി കണ്ടു..... ഒരു സ്ത്രീയുടെ മറ്റൊരു ഭാവം..... പ്രൗഡയായ സ്ത്രീയിൽ നിന്ന് ..... കണ്ണുനീരുമായി....... ആകെ തകർന്നിരുന്നവർ....... ഇടയ്ക്കിടയ്ക്ക് ഉറക്കെ കരഞ്ഞുകൊണ്ട് തലയ്ക്കടിക്കുന്നുണ്ടായിരുന്നു. ജ്വാല വിറച്ചുകൊണ്ട് ഭഗതിൻ്റെ കൈവിരലിൽ മുറുകെ പിടിച്ചു..... അവൻ വിഷമിക്കേണ്ടെന്ന രീതിയിൽ കണ്ണടച്ചു കാണിച്ചു. ചീനുവും ചിത്തുവും കരഞ്ഞുകൊണ്ട് ജ്വാലയെ വന്ന് കെട്ടിപ്പിടിച്ചു..... അവളും വിങ്ങിപ്പൊട്ടിപ്പോയി...... നന്ദിനിയുടെ നോട്ടം ജ്വാലയിൽ തന്നെ ആയിരുന്നു...... ഐ സി യൂവിൻ്റെ ഡോർ തുറന്ന് നേഴ്സ് പുറത്തേക്ക് വന്നു. .... ജ്വാലാ...... അവരുടെ വിളി കേട്ടതും അവളൊന്ന് .... ഏങ്ങിപ്പോയി. അടിമുടി വിറച്ചവൾ...... ഭഗതിൻ്റെ വിരലുകളിൽ അവളുടെ പിടിമുറുകി..... പേഷ്യൻ്റിന് ജ്വാലയെ കാണണമെന്ന്......?? മിഴികൾ പൊട്ടിയൊഴുകുന്ന കണ്ണുനീർ തുള്ളികളെ തടയാനാവാതെ .... ഹൃദയം കഴച്ചു പൊട്ടുന്നുണ്ട്...... ഒരിഞ്ചു മുന്നോട്ട് ചലിക്കാനാവാതെ തറഞ്ഞു പോയിരുന്നവൾ ഭഗത് അവളെ ചേർത്ത് പിടിച്ച് ഐ സി യു വിനുള്ളിലേക്ക് കയറി...... പിറ്റേന്ന് പുലർച്ചെ നാടറിഞ്ഞത് പൊന്നോത്ത്മഠത്തിലെ സോമരാജൻ്റെ വിയോഗം ആയിരിരുന്നു.............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story