ഇനിയും പൂക്കാം നിനക്കായ് : ഭാഗം 20

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

ഭഗതിൻ്റെ വിരലുകൾ അവളുടെ വിരലിൽ പിടിമുറുക്കി..... പേഷ്യൻ്റിന് ജ്വാലയെ കാണണമെന്ന്......?? മിഴികൾ പൊട്ടിയൊഴുകുന്ന കണ്ണുനീർ തുള്ളികളെ തടയാനാവാതെ .... ഹൃദയം കഴച്ചു പൊട്ടുന്നുണ്ട്...... ഒരിഞ്ചു മുന്നോട്ട് ചലിക്കാനാവാതെ തറഞ്ഞു പോയിരുന്നവൾ ഭഗത് അവളെ ചേർത്ത് പിടിച്ച് ഐസിയുവിനുള്ളിലേക്ക് കയറി...... പിറ്റേന്ന് പുലർച്ചെ നാടറിഞ്ഞത് പൊന്നോത്ത്മഠത്തിലെ സോമരാജൻ്റെ വിയോഗം ആയിരിരുന്നു. 🌹 രണ്ട് മാസങ്ങൾക്കു ശേഷം ചെമ്പുറത്ത് മനയിലെ ഒരു നനുത്ത പ്രഭാതം...... മുകളിലത്തെ നിലയിലെ വരാന്തയിലെ സോപാനത്തിലിരുന്ന് ...... കഴിഞ്ഞ അറുപത് ദിനങ്ങൾ കൊണ്ട് ജീവിതം തന്നെ മാറി മറിഞ്ഞു..... അച്ഛൻ..... നോവു പിടയുന്ന മുഖത്തോടെ അല്ലാതെ കാണാൻ കഴിഞ്ഞിട്ടില്ല....... ചിലപ്പോഴൊക്കെ നിർവികാരമായ മുഖഭാവം..... ഉള്ളിൽ അഗ്നി ഏരിച്ചു കൊണ്ട് .... പുറമെ ചെറുപുഞ്ചിരിയാൽ ഒതുങ്ങിക്കൂടിയ ജന്മം.... എല്ലാവരേയും തന്നിലേക്ക് വലിച്ചടുപ്പിക്കുമ്പോഴും..... വിട്ടു പോയത് അച്ഛനെയാണ്..... അറിയാൻ ശ്രമിക്കാഞ്ഞിട്ടല്ല..... എന്തുകൊണ്ടോ ആ തണലിൽ ഒത്തുചേരാനായില്ല...... അറിയാമായിരുന്നു..... ആ ഹൃദയത്തിൻ്റെ ഇടർച്ച.... ആ കൈവിരൽ തുമ്പ് പിടിച്ച് ഞാനുണ്ടെന്ന് പറയാമായിരുന്നു... കഴിഞ്ഞില്ല.... ജ്വാല ഒന്നു നെടുവീർപ്പെട്ടു. ഇരച്ചുകയറുന്ന കോടമഞ്ഞിൻ്റെ കുളിര്.... മുഖത്താകെ നീഹാരബാഷ്പങ്ങൾ..... വേലിക്കരികിലെ മഞ്ഞ അരളിയിലെ പൂക്കളിൽ മഞ്ഞുതുള്ളികൾ തഴുകുന്നു...... ഈറൻ പ്രഭാതം ..... ചിലപ്പോഴൊക്കെ മനസ്സ് നിറയ്ക്കാറുണ്ട്...... ഓർമ്മകളിലേക്ക് ചേക്കേറാനും കൊതിപ്പിക്കാറുണ്ട്.... ഓർമ്മകളിലെല്ലാം ഇടയ്ക്കയുടെ നാദത്താൽ ഹൃദയം തരളിതമാകാറുമുണ്ട്....

പിന്നെയും ചിന്തകളിൽ ഭഗത് കടന്നു കൂടീയതും അറിയാതെ കഴുത്തിലേക്ക് കൈവിരലുകൾ നീണ്ടു.... ഒരു തരിപ്പ് കൈവിരലിൽ നിന്ന് നെഞ്ചിലേക്ക് പടർന്നു കയറുന്നു.... ഹൃദയം വിങ്ങുന്നു..... ഒരു നോക്ക് കാണാൻ...... ഓർക്കുന്നുണ്ടാവുമോ....?? ആളുടെ നിസ്സഹായതയെ എല്ലാവരും ചൂഷണം ചെയ്തു...... വെറുപ്പായിരിക്കും...... എന്തായിരിക്കാം ആ മനസ്സിൽ.... ഉത്തരം കിട്ടാത്ത മരീചികയാണ് മനസ്സ്..... ചിലനേരം ആ മനസ്സിലേക്ക് എത്തപ്പെട്ടുവെന്ന് തന്നെയും അവിടേക്കു നിറച്ചു എന്നും തോന്നാം തൊട്ടടുത്ത നിമിഷം പിടി തരാതെ വഴുതിപോകും..... ഒന്നറിയാം ഒരു സുഹൃത്തായി പ്പോലും തന്നെ ഇപ്പോൾ പരിഗണിക്കില്ല..... എല്ലാം കൈവിട്ടു പോയി..... അവളൊന്ന് നിശ്വസിച്ചു..... ജീവിതം മാറ്റിമറിച്ച ആ ദിനത്തിൻ്റെ ഓർമ്മകളിലേക്ക് .... അവളും പാലായനം ചെയ്തു. ഐസിയുവിനുള്ളിൽ മാഷിനൊടൊപ്പം കയറി ചെന്നപ്പോൾ..... തന്നെ കണ്ടതും ഇതുവരെയില്ലാത്ത തെളിച്ചവും..... വെപ്രാളവും കണ്ടു...... തന്നെ അരികിലേക്ക് മാടിവിളിച്ചു...... ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ.... ഇടർച്ചയോടെ ..... ബുദ്ധിമുട്ടിയാണ് ഓരോ വാക്കും പറഞ്ഞത്..... അമ്മാവൻ ഒന്നും സംസാരിക്കണ്ടാ.... ഇപ്പോ സമാധാനമായി കിടക്കുന്ന് മാഷ് പറഞ്ഞിട്ടും..... അതിന് തയ്യാറാകാതെ കിതച്ചു കൊണ്ട് പറഞ്ഞു. ഇനിയൊരു അവസരം ഉണ്ടായെന്നു വരില്ല.... എല്ലാം.... എല്ലാം പറയണം. എൻ്റെ മോളാ...... എൻ്റെ കാവേരിയിൽ എനിക്ക് ജനിച്ച മകൾ അറിയാതെ പോയല്ലോ ഞാൻ...... ജ്വാലയെ നോക്കി കണ്ണീരോടെ പറഞ്ഞു..... ജ്വാല വിറങ്ങലിച്ചു പോയി...... കാലങ്ങളായി കാത്തിരുന്ന നിമിഷം..... അശക്തയായി അവൾ.....

കുഴഞ്ഞു പോകുമെന്ന തോന്നലിൽ വേപൂഥോടെ ഭഗതിൻ്റെ കൈത്തണ്ടയിൽ പിടിച്ചവൾ .... ശ്വാസം വിറങ്ങലിച്ചു പോയ നിമിഷങ്ങൾ..... ഇരുമ്പഴികളിൽ പിടിച്ച് തേങ്ങുന്ന ചെറിയ ജ്വാല.... അവളിലെ അനാഥ ബാല്യം അന്ന് തിരഞ്ഞത്..... അവളിലേക്ക് നീളുന്ന സ്നേഹം പുരണ്ട കരങ്ങൾക്കായാണ്..... അവൾക്കായി അങ്ങനെ ആരും വന്നില്ല..... മോളേ....... സോമരാജൻ്റെ ഇടർച്ചയോടുള്ള വിളിയിൽ അവളൊന്നു വിറച്ചു..... ഈ പാപിയോട് വെറുപ്പായിരിക്കും അല്ലേ? അടുത്തുണ്ടായിട്ടും സ്വന്തം ചോരയെ തിരിച്ചറിയാത്തവനാ.... പൊന്നോത്ത്' തറവാട്ടിൽ നിന്നു വരെ എൻ്റെ കുഞ്ഞിനെ ഇറക്കിവിട്ടു...... പാപി..... സോമരാജൻ കിതച്ചു... ശ്വാസം കിട്ടാത്തതു പോലയാൾ ഒന്നു ചുമച്ചു...... ജ്വാല വേപൂഥോടെ ആ നെഞ്ച് പതിയെ തടവികൊടുത്തു... ഇനിയൊന്നും പറയണ്ട..... എനിക്ക് സങ്കടമൊന്നുമില്ല..... എനിക്ക് മനസ്സിലാവും.... എത്ര പിടിച്ചു നിർത്തിയിട്ടും കണ്ണ് അവളെ ചതിക്കുന്നുണ്ടായിരുന്നു.... പൊഴിഞ്ഞു വീഴുന്ന കണ്ണീർ തുള്ളികളെ തുടച്ചു കൊണ്ടവൾ ആ മൃദുലമായ കൈവിരലിൽ പിടിമുറുക്കിയാണവൾ പറഞ്ഞത്...... ഈ അച്ഛൻ ജീവിതത്തിൽ പരാജയമായിരുന്നു.... രാജ രാജ വർമ്മ എന്ന ഉഗ്രപ്രതാപിയായ അച്ഛനെ അനുസരിക്കാൻ മാത്രമെ കഴിഞ്ഞിരുന്നുള്ളു..... എതിർക്കാൻ ഇന്നും ഈ അച്ഛന് കഴിയില്ല...... അങ്ങനെ ആയിപ്പോയി... നന്ദിനി കൂടെ കൂടിയപ്പോൾ അവളുടെ ചൊല്പടിക്കായി.... അതവളുടേയും കുറ്റമല്ല.... ഒരിക്കലും കാവേരിയെ മറക്കാൻ പറ്റുമായിരുന്നില്ല.... വിട്ടു കളഞ്ഞതല്ല കാവേരിയെ..... എല്ലാവരും.... എല്ലാവരും ചതിച്ചു..... മോൾക്കെല്ലാം മനസ്സിലാകും '.... ചിലപ്പോളത് അച്ഛൻ പോയതിന് ശേഷമാകും.....

പക്ഷേ പിന്നീട് നന്ദിനിയെ മനസ്സിലാക്കി..... എൻ്റെ കുട്ടികളുടെ അമ്മ ..... അവളെ ഒഴിവാക്കിയിരുന്നു പലവട്ടം..... അവഹേളിച്ചു .... അവളിലെ സ്ത്രീയേ.... മുറിവേല്പ്പിച്ചു...... ഒടുവിൽ അവളിലേക്ക്.... ആ തണലിലേക്ക് ചായാൻ തുടങ്ങുമ്പോഴേക്കും..... അവളുടെ മനസ്സിൽ നിന്ന് എന്നെ പിഴുതെറിഞ്ഞിരുന്നു..... നന്ദിനിയിൽ പിന്നീട് അടിച്ചമർത്തലുകളായിരുന്നു..... എന്നെ ശ്വാസം മുട്ടിപ്പിക്കുന്ന വരിഞ്ഞു മുറുക്കൽ..... കിനാവള്ളി പോലെ .... കുരുക്ക് അവൾ മുറുക്കി...... എനിക്കവളോട് ദേഷ്യമല്ല സഹതാപമാണ്..... എന്തൊക്കെയോ കാട്ടി കൂട്ടുന്നു..... വീണ്ടും കിതയ്ക്കാൻ തുടങ്ങിയപ്പോൾ ജ്വാല തടഞ്ഞു.... ഞാനെങ്ങും പോകില്ല ഇവിടുണ്ട്.ഇപ്പോൾ ഒന്നും പറയണ്ട..... അസുഖമൊക്കെ മാറട്ടെ..... അവളാനെറ്റിയിൽ തടവി മെല്ലെ പറഞ്ഞു. ഇല്ലാ... ഇല്ലാ.... എനിക്ക് അധികം നേരമില്ല..... ചെയ്തു തീർക്കാനുള്ളത് ചെയ്തു തീർക്കണം ..... അപ്പൂ...... നീ ഋഷിയെ വിളിച്ചേ.... ഞാനൊരു കാര്യം പറഞ്ഞ് ഏല്പ്പിച്ചിട്ടുണ്ടാരുന്നു..... ഭഗത് ഋഷിയേ വിളിക്കാൻ പുറത്തേക്ക് പോയതും... മോൾക്ക് ഒന്നും നഷ്ടപ്പെടില്ല കേട്ടോ ??? എൻ്റെ മോളാ.... എന്നെ ആദ്യമായി അച്ഛനാക്കിയവൾ ..... പൊറുക്കണം എന്നോട്.....? കിതപ്പ് കൂടി വന്നു..... ഒന്നും പറയണ്ടാ.....? എല്ലാം ശരിയാകും. എനിക്ക് സന്തോഷമേയുള്ളു..... അവളാ നെഞ്ച് തടവികൊണ്ടേയിരുന്നു. പൊന്നോത്തെ കുട്ടിയാ.... എൻ്റെ കുട്ടിക്ക് അവകാശപ്പെട്ടതെല്ലാം കിട്ടിയിരിക്കും. .... തെല്ലൊരു കിതപ്പോടെ സോമരാജൻ പറഞ്ഞോണ്ടിരുന്നു..... അച്ചുതക്കുറുപ്പ് വന്ന് തട്ടി വിളിച്ചപ്പോഴാണ് ജ്വാല ഇന്നലെകളിൽ നിന്നുണർന്നത്.... കുട്ടിയേ.....?? അച്ചുതകുറുപ്പ് വിളിച്ചു. ഇതിനകത്തുനിന്ന് പുറത്തോട്ട് ഇറങ്ങാറായില്ലേ ...??

കുറുപ്പിൻ്റെ ഒച്ച ഉയർന്നതും ജ്വാല മിഴികൾ ഉയർത്തി..... ഞാൻ കാരണമാ കുറുപ്പേ അച്ഛൻ പോയത്... ഇത് ജ്വാലയെന്ന മകളുടെ തോൽവിയാണ്.... ഒരിക്കലും കണ്ടുമുട്ടേണ്ടിയിരുന്നില്ല..... ഈ മകളെ കാണാതിരുന്നുവെങ്കിൽ അച്ഛൻ ഇന്നും ജീവനോടെ കാണുമായിരുന്നു..... ഒന്ന് നിർത്തുകൂട്ടിയേ.....? ആരും ഒന്നിനും കാരണക്കാരല്ല.... എല്ലാം വന്നുഭവിക്കുന്നു..... ഓരോ ജീവനും ചില ഉദ്ദ്ദേശങ്ങളോടുകൂടിയ പിറവിയെടുക്കുന്നത്..... സോമരാജൻ എന്ന മനുഷ്യൻ സമ്പൂർണ്ണനായത്..... നിനക്ക് ജന്മം നല്കിയതിലൂടെയാണ്...... ജീവിത സാഹചര്യങ്ങളിൽ പലയിടങ്ങളിലും അദ്ദേഹത്തിന് കാലിടറിയിരിക്കാം..... അതിനെല്ലാം പ്രായ്ശ്ചിത്വം നല്കിയതിനു ശേഷമാണ് യാത്രയായത്..... ഇതൊക്കെ ആലോചിച്ച് മനസ്സ് പുണ്ണാക്കാതെ .... ഇവിടിങ്ങനെ ചടഞ്ഞുകൂടാതെ.... പുറത്തേക്ക് വാ..... പൊതുവാൾ ഡോക്ടർ മാനസപുത്രിയെ അർജൻ്റായി കാണണമെന്നു പറഞ്ഞു..... എൻ്റെ കുട്ടി ..ആരു വിളിച്ചാലും എന്താ ഫോൺ എടുക്കാത്തത്.... ഇനിയെന്നെ മുകളിലേക്ക് വലിഞ്ഞു കയറ്റാതെ താഴോട്ടു വാ ... കപട ദേഷ്യത്തോടെ അതും പറഞ്ഞ് കുറുപ്പ് താഴോട്ട് പോയി..... ഈ കുറുപ്പിനെ കൊണ്ട് തോറ്റു അതും പറഞ്ഞവൾ .... പുറത്തേക്കിറങ്ങി.... കുളത്തിൽ ഒന്നു മുങ്ങിക്കയറി..... ചില മുഖങ്ങൾ മനസ്സിലേക്ക് ഇരച്ചുകയറുന്നു..... എന്തോ ഓർമ്മകൾ നീറ്റലാണെന്നറിഞ്ഞതും കണ്ണനെ ഒന്നു കണ്ടാൽ മനസ്സ് ശാന്തമാകും... കുറെ നാളുകൾക്ക് ശേഷം റെഡിയായി ക്ഷേത്രത്തിലേക്ക് നടന്നു...... ഇടവഴി കയറി റോഡിലേക്ക് എത്തിയതും ദയാൽ മാഷിനെ കണ്ടു...... തന്നെ ശ്രദ്ധിച്ചു നോക്കിയ ആ മിഴികളിലെ നോവ് പൊള്ളിക്കുന്നു..... ജ്വാ.. ...ജ്വാല .... കുറെ നാളായല്ലോ കണ്ടിട്ട്.....??

ഒന്നു പുഞ്ചിരിക്കാൻ ഏറെ പണിപ്പെടുന്നു..... ഇടർച്ചയോടുള്ള സംസാരം ..... ആ നോവ്...... അത് മനസ്സിലായതും .... മാഷേ പോകട്ടെ ..... ശീവേലിക്കു മുൻപ് ക്ഷേത്രത്തിൽ എത്തണം ജീവിതം എന്നെ എവിടേക്കോ കൊണ്ടു പോവുകയാണ്.... ഇതൊക്കെ എവിടെ ചെന്നെത്തും എന്നറിയില്ല..... ദയാൽ മാഷ് എന്നും എൻ്റെ നല്ല സുഹൃത്താണ്.... ഞാൻ പറയാതെ എന്നെ ഉൾക്കൊള്ളാൻ കഴിയുന്ന സുഹൃത്ത്...... എന്തും എനിക് ധൈര്യമായി തുറന്നു പറയാൻ കഴിയുന്ന സുഹൃത്ത്. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും തിരിഞ്ഞു നിന്ന് അത്രയും പറഞ്ഞിട്ട് ജ്വാല നടന്നു..... നടന്നകലുന്ന ജ്വാല എന്ന തൻ്റെ പ്രണയം..... തൻ്റെ ജീവിതത്തിൽ നിന്നു കൂടിയാണ് പടിയിറങ്ങുന്നത്... . കണ്ണിൽ നനവ് പടരുന്നു..... ഹൃദയം പൊടിയുമ്പോഴും..... ചുണ്ടിൽ നനവാർന്ന പുഞ്ചിരി വിരിയിച്ചവൻ .... നോവേറുമ്പോഴും ഹൃദയം പിഞ്ഞി കീറുമ്പോഴും ... കണ്ണു നിറഞ്ഞൊഴുകുമ്പോഴും പുഞ്ചിരിക്കാൻ കഴിയുക .... തനിക്കതിന് കഴിയുന്നു.... കാരണം ..... എൻ്റെ പ്രണയം നഷ്ടപ്പെടുത്തലുകളല്ല.... നേടിയെടുക്കലുമല്ല..... വിട്ടുകൊടുക്കൽക്കൂടിയാണ് പക്ഷേ എൻ്റെ പ്രണയം എന്നും അത് നീ മാത്രമാണ് എൻ്റേതു മാത്രമാണ്..... എൻ്റേതു മാത്രം...... അത് ഉരുവിട്ടു കൊണ്ട് ജ്വാല പോകുന്നത് മിഴി നിറച്ച് നോക്കി നിന്നു....... 🌹 മാലയെ കണ്ടിട്ടും ഒത്തിരി ആയിരിക്കുന്നു...... വെയിലൊന്ന് മങ്ങിയപ്പോൾ മാലയുടെ വീട്ടിലേക്ക് തിരിയുമ്പോൾ..... അവളുടെ ഉള്ളം പിടഞ്ഞു റബ്ബർ മരങ്ങൾക്കപ്പുറം കൊങ്ങിണിപ്പൂക്കൾ വേലി കെട്ടിയ ഇല്ലത്തേക്ക് അവളുടെ ഉള്ളം പാഞ്ഞു....... അവിടെ പ്രാണനായവൻ ഉണ്ടാവുമോ ൻ്റെ ഭാഗി.... ൻ്റെ പൊന്നുണ്ണിയെ കണ്ടിട്ട് എത്ര നാളായി.... ആ കൊഞ്ചലിൽ അലിയാൻ തോന്നുന്നു......

മോളവിടെ തന്നെ നില്ക്കുകയാണോ....? കൊച്ച് തൊടിയില് ഉണ്ട് ഇന്ദിര അവളെ കണ്ട് ഇറങ്ങി വന്നു... ഇപ്പോ കൊച്ചിന് തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യമാ ... ഇന്ദിര സങ്കടപ്പെട്ടു...... ഒക്കെ ശരിയാവും ഇന്ദിരേച്ചി.... ഞാൻ മാലയെ ഒന്നു കണ്ടിട്ട് വരാം തൊടിയില് ആടിന് വേണ്ടി തോല് അറുത്ത് എടുക്കുകയാണ്..... ദേഷ്യത്തോടെയാണ് ഓരോ പ്രവർത്തിയും മാലാ...... ജ്വാല അവൾക്കരികിൽ ചെന്നു വിളിച്ചു..... ഇഷ്ടമില്ലാത്തൊരാളെ കണ്ടതുപോലെ മാലയുടെ മുഖത്ത് ഈർഷ്യ നിറഞ്ഞു...... ജ്വാലയെ ശ്രദ്ധിക്കാതെ ജോലി തുടർന്നു. മോളേ.... ജ്വാല കുറച്ചൂടെ അവളുടെ അരികിലേക്ക് ചെന്നു...... വേണ്ടാ..... ഒന്നും പറയണ്ട.... അള മുട്ടി നില്ക്കുകയാ... വരരുത് എൻ്റെ വഴിയിൽ.... മാല തൻ്റെ ഉള്ളിലെ സങ്കടവും വിദ്വേഷവും ജ്വാലയിലേക്ക് തള്ളിവിടുകയായിരുന്നു. വിശ്വസിച്ചു പോയല്ലോ നിങ്ങളെ... നിങ്ങളുടെ വാക്കുകളിലെ സ്നേഹം കണ്ടപ്പോൾ..... കൂടെയുണ്ടെന്ന് പറഞ്ഞപ്പോൾ..... സ്വന്തം ചേച്ചിയാണെന്ന് കരുതിപ്പോയി അനിയനു വേണ്ടി വക്കാലത്തിനു വന്നതായിരുന്നു അല്ലേ? കേസിനൊന്നും ഇല്ല..... എനിക്ക് ഒരു പരാതിയും ഇല്ല..... സമ്പന്നരായ പൊന്നോത്ത് തറവാടിനോട് മുട്ടാനുള്ള ശക്തിയൊന്നും ഞങ്ങൾക്കില്ല. തൻ്റെ നിസ്സഹായതയെ ചൂഷണം ചെയ്തതുപോലൊരു തോന്നലാണ് മാലയിൽ ഉളവായത്..... നിങ്ങളൊന്നു പോയിത്തരുമോ? മാല അസഹിഷ്ണതയോടെ പറമ്പിലെ വേലിക്കരികിലേക്ക് മാറി നിന്നു...... ഒന്നും മിണ്ടാതിരുന്ന മാല ഇത്രയൊക്കെ സംസാരിച്ചു തുടങ്ങിയല്ലോ അതു മതിയെനിക്ക്..... മാലയുടെ തൊട്ടരികിൽ പോയി നിന്ന് സംസാരിച്ചു മാല ഒന്നു തിരിഞ്ഞു നോക്കിയതു കൂടിയില്ല..... മോളേ ....

ഞാൻ അനിയൻ്റെ വക്കാലത്തുമായി വന്നതല്ല....... പക്ഷേ അവനിത് പറഞ്ഞപ്പോൾ നിന്നെ കാണണമെന്ന് തോന്നി..... കാരണം നീയിപ്പോൾ സഞ്ചരിക്കുന്ന അവസ്ഥയിലൂടെ പതിമൂന്നാം വയസ്സിൽ സഞ്ചരിച്ചവളാണ് ഞാൻ......നാലു പേരുടെ ക്രൂര പീഡനത്തിന് ഇരയായവൾ.... അന്നത് മാധ്യമങ്ങൾ കൊട്ടിഘോഷിച്ചിരുന്നു...... വർഷങ്ങളെടുത്തു അതിൽ നിന്ന് മനസ്സിനെ മോചിപ്പിക്കാൻ..... മാല അവളെ ശ്രദ്ധിക്കാൻ തുടങ്ങി..... ജ്വാലയെ നോക്കുന്നില്ലെങ്കിലും അവളുടെ വാക്കുകൾക്കായി കാതോർക്കുന്നുണ്ടായിരുന്നു...... എന്നെ പിച്ചിചിന്തിയവരും മോളേ ഉപദ്രവിച്ചവരും എൻ്റെ മനസ്സിൽ പുഴുത്ത നായ്ക്ക് സമമാണ്. അതിപ്പോ എൻ്റെ അനിയനായാലും അതിന് മാറ്റം ഉണ്ടാവില്ല.... നിൻ്റെ പ്രണയത്തെ നിൻ്റെ വിശ്വാസത്തെ .കളങ്കപ്പെടുത്തിയ എൻ്റെ അനിയനും നിന്നെ പിച്ചി ചിന്തിയവനും തമ്മിൽ ഒരു വ്യത്യാസവും ഇല്ല...'.. ഞാൻ വന്നത് നിനക്ക് വേണ്ടിയാണ് നിനക്ക് വേണ്ടി മാത്രം അത്രയും പറഞ്ഞ് ജ്വാല നടന്നകന്നു....... 🌹 ചിത്തു വിളിച്ചതിനാലാണ് ഋഷി പൊന്നോത്ത് മഠത്തിലെത്തിയത്. മുത്തശ്ചൻ അപ്പുവിനോടൊപ്പം ഇല്ലത്താണ്..... ഈ വലിയ എട്ടുകെട്ടിൽ നന്ദിനിയും മക്കളും മാത്രം...... ചിത്തുവിനെ നോക്കിയ ഋഷിയുടെ കണ്ണുകളിൽ നോവ് ദൃശ്യമായി എന്താ പെണ്ണേ ഇത് ആകെ കോലം കെട്ടല്ലോ....? അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ടാണ് പറഞ്ഞത്...... അവളും ഏങ്ങലടികളോടെ അവൻ്റെ നെഞ്ചിലേക്ക് പതുങ്ങിച്ചേർന്നു...... ടീ ...പൂച്ചക്കുട്ടി ഞാനില്ലേ..... എന്നും കൂടെ..... എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്...... അമ്മ..... അവിടെ.....?? പൊട്ടി കരഞ്ഞു പോയവൾ...... ഒന്നൂല്ലെടാ.... ഞാനില്ലേ '...... എൻ്റെ കൊച്ചു കരയല്ലേ ......

അവളെയും ചേർത്തു പിടിച്ചു കൊണ്ട്...... നന്ദിനിയുടെ ബെഡ് റൂമിനരികിലേക്ക് നീങ്ങി..... ഇവിടെയല്ല ഋഷിയേട്ടാ..... അച്ചൻ .... അച്ഛൻ്റെ ഓഫീസ് മുറിയിലാ....?? ചാരിയിട്ട ഓഫീസ് മുറി തുറന്നതും ഋഷി അമ്പരന്നു പോയി...... നന്ദിനിയെന്ന വ്യക്തിയുടെ വിദൂരസാദ്യശ്യം പോലും തോന്നാത്തൊരു രൂപം..... മുഷിഞ്ഞൊരു സാരിയും ബ്ലൗസുമാണ് വേഷം ദിവസങ്ങളായി ആ വസ്ത്രം മാറ്റാതെ കുളിക്കാതെ ..... സ്ട്രയിറ്റൻ ചെയ്ത് ഇളം ബ്രൗൺ കളർചെയ്ത നീണ്ട സോഫ്റ്റ് മുടി ജട കയറിയും കുറച്ചേറെ മുടി ചന്നം പിന്നം കത്രിച്ചും ഇട്ടിട്ടുണ്ട്...... ഒരുപാട് ക്ഷീണിച്ച് എല്ലുന്തിയ രൂപം.... എന്തൊക്കെയോ ആരോടൊന്നില്ലാതെ സംസാരിക്കുന്നുണ്ട്..... മുറിയിലാകെ എന്തൊക്കെയോ ഡോക്യുമെൻ്റ്സ് ഓരോരോ പേപ്പറുകളായി ചിതറി കിടക്കുന്നു..... പൊന്നോത്ത് മഠത്തിൻ്റെ പ്രമാണവും..... കമ്പനികളുടെ ഡോക്യൂമെൻ്റ്സുമൊക്കെയാണ്...... സോമേട്ടാ...... നോക്ക് ഞാനിപ്പോ..... സോമേട്ടൻ ഇഷ്ടപ്പെടുന്നതു പോലില്ലേ...?? മുഖത്ത് പൗഡറ് വാരിപൂശി കൊണ്ടാണ് അവരുടെ ജല്പ്പനങ്ങൾ... എൻ്റടുത്ത് .... ഇരിക്ക് എട്ടാ..... ഈ ഗന്ധമൊന്ന് നുകർന്നോട്ടെ..... ഞാൻ ഞാനേ ഈ നെഞ്ചിലുള്ളു.'... പോവല്ലേ.... എന്നെ വിട്ട് എങ്ങും പോവല്ലേ....?? ഏതോ ലോകത്തിലെന്ന പോലെയാണ് നന്ദിനിയുടെ സംസാരം..... ഋഷി ഇതൊക്കെ കണ്ട് തറഞ്ഞു നിന്നു പോയി..... 🌹 പൊതുവാൾ ഡോക്ടറിൻ്റെ ക്യാബിനിലേക്ക് ചെറുപുഞ്ചിരിയോടെ കയറി ചെല്ലുമ്പോൾ പെട്ടൊരാളെ കണ്ടതും ജ്വാല സ്തബ്ധയായി ഭഗത് ..... അവളൊന്ന് പകച്ചു..... പിന്നെ നോട്ടം മാറ്റിയവൾ... പൊതുവാളെ നോക്കി വരുത്തിക്കുട്ടി ഒന്നു പുഞ്ചിരിച്ചു..... ഭഗതിൻ്റെ നോട്ടവും ഇടയ്ക്ക് അവളിലേക്ക് ചെല്ലുന്നുണ്ടായിരുന്നു.....

അഗ്നിജ്വാലാ ഭഗത് വർമ്മ..... ജ്വാലയുടെ മുടിയിഴകളിൽ പടർന്ന സിന്ദൂരത്തിലും ..... കഴുത്തിലെ മഞ്ഞച്ചരടിൽ കൊരുത്ത താലിയേയും നോക്കിയാണ് പൊതുവാൾ ഡോക്ടറതു പറഞ്ഞത്...... ജ്വാല പെട്ടെന്ന് മുഖം കുനിച്ചു.... തൊട്ടടുത്ത് പിച്ചിപ്പൂവിൻ്റെ ഗന്ധം അവളറിഞ്ഞു.... സോമരാജവർമ്മ ജീവിതത്തിൽ ചെയ്ത പുണ്യകർമ്മങ്ങളിൽ ഒന്നാണ് നിൻ്റെ കഴുത്തിലെ താലി. രണ്ടു പേരോടുമാ ....ജീവിതം ഒന്നിൻ്റേയും അവസാനമല്ല.... നിങ്ങളെ അഡ്വൈസ് ചെയ്യേണ്ട ആവശ്യമില്ല...... നിൻ്റെ കഴുത്തിലെ ഈ താലി..... നിങ്ങളെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷകളാണ് ആഗ്രഹങ്ങളാണ്...... നിങ്ങളതിനെ വെറും ചരടായോ.... അതുമല്ലെങ്കിൽ മരണം കാത്തു കിടന്ന ഒരാളുടെ ആഗ്രഹത്തിനു വേണ്ടി ഒരു നിവർത്തിയും ഇല്ലാതെ വന്നപ്പോൾ..... സ്വീകരിച്ചതാവാം.... അല്ലേ? ഇതിലൂടെ കുറേ വൃദ്ധരെ നിങ്ങൾക്ക് പറ്റിക്കാം..... പറ്റുമെങ്കിൽ ആ കുഞ്ഞിനു വേണ്ടി ഒന്ന് ജീവിക്ക്.... രണ്ടു പേർക്കും ഉണ്ടാകുമല്ലോ... നീറുന്ന ഇന്നലെകൾ..... പരസ്പരം താങ്ങാവാൻ ജീവിച്ചു കൂടെ നിങ്ങൾക്ക്...... എന്തായാലും തീരുമാനം ഉണ്ടാവണം ..... ഇപ്പോ...... എനിക്കറിയണം എന്താ രണ്ടിൻ്റേയും മനസ്സിൽ.... പൊതുവാൾ രണ്ടു പേരെയും നോക്കി കൊണ്ട് പറഞ്ഞു.... ജ്വാലയാകെ വിയർത്തിരുന്നു...... ചെന്നിയിൽ സ്വേദ കണങ്ങൾ പ്രത്യക്ഷപ്പെട്ടു...... ഒട്ടും തയ്യാറെടുപ്പില്ലാതെ ഈ ആളുടെ മുന്നിൽ ..... കുഴഞ്ഞു പോയവൾ....... ഉടലാകെ വിറയ്ക്കുന്നുണ്ട്. എൻ്റെ താലിയുടേയും സിന്ദൂരത്തിൻ്റേയും അവകാശി.... പരിഭ്രമിച്ചു പോയവൾ....... ഞാൻ കെട്ടിയ താലിയാണ് ആ കഴുത്തിൽ........... ഒന്നു വിറച്ചിരുന്നു ഭഗതിൻ്റെ ശബ്ദം... ജ്വാല എൻ്റൊപ്പം ഉണ്ടാവും..............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story