ഇനിയും പൂക്കാം നിനക്കായ് : ഭാഗം 21

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

ജ്വാലയാകെ വിയർത്തിരുന്നു...... ചെന്നിയിൽ സ്വേദ കണങ്ങൾ പ്രത്യക്ഷപ്പെട്ടു...... ഒട്ടും തയ്യാറെടുപ്പില്ലാതെ ഈ ആളുടെ മുന്നിൽ ..... കുഴഞ്ഞു പോയവൾ....... ഉടലാകെ വിറയ്ക്കുന്നുണ്ട്. എൻ്റെ താലിയുടേയും സിന്ദൂരത്തിൻ്റേയും അവകാശി.... പരിഭ്രമിച്ചു പോയവൾ....... ഞാൻ കെട്ടിയ താലിയാണ് ആ കഴുത്തിൽ........... ഒന്നു വിറച്ചിരുന്നു ഭഗതിൻ്റെ ശബ്ദം... ജ്വാല എൻ്റൊപ്പം ഉണ്ടാവും.... ങ്ഹ്...... ജ്വാലയിൽ ഒരു ഏക്കം.... ഉളവായി..... ഉള്ളം കാലിൽ നിന്നൊരു തരിപ്പ് പടർന്നു കയറി..... അടുത്തുണ്ടായിട്ടും ഒന്നു നോക്കാനാവാതെ തളർന്നിരുന്നു..... ഭഗതിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴും.... തല ചരിച്ച് അവനെയൊന്നു നോക്കാൻ കഴിയാതെയവൾ പുറം കാഴ്ചയിലേക്ക് തിരിഞ്ഞു..... ആ മനസ്സിൽ എന്തായിരിക്കും..... സ്മൂത്തായാണ് വണ്ടി ഓടിക്കുന്നത്....... ചെമ്മൺപാത താണ്ടി വണ്ടി കൊങ്ങിണി വേലികടന്ന് ഇല്ലത്തിലേക്ക് കയറിയതൊന്നും ജ്വാല അറിഞ്ഞില്ല...... ഇറങ്ങെന്ന് ഭഗത് പറഞ്ഞതും..... അവൾ സ്ഥലകാലബോധം വന്നതു പോലെ ഒന്നു നിവർന്നു. അവനെ നോക്കി..... അവൻ്റെ കണ്ണുകളുമായി കൊരുത്തു പോയി...... കണ്ണുകൾ അവനിൽ നിന്ന് പിൻവലിക്കുമ്പോഴും ...... അവളറിഞ്ഞു. ആ കണ്ണുകളിൽ വെറുപ്പൊന്നും ഇല്ലെന്ന് .അത് അവളെ സംബന്ധിച്ച് വലിയൊരു ആശ്വാസം ആയിരുന്നു. ഡോർ തുറക്കുമ്പോഴേ കണ്ടു ..... പൊന്നോത്ത് തറവാട് മൊത്തം അവിടെ ഉണ്ടായിരുന്നു...... നന്ദിനി ഒഴിച്ച്....... എല്ലാ മുഖങ്ങളിലും സന്തോഷം.... ഒരാളെ നോക്കിയപ്പോൾ ആ മുഖത്ത് മാത്രം ഒളിച്ചുകളി ഒന്നിലും ശ്രദ്ധിക്കാത്ത മട്ടിലാ നില്പ്പ്...... എല്ലാം അച്ഛനിൽ നിന്നറിഞ്ഞ മുത്തശ്ചൻ്റെ പ്രതികരണം എന്തായിരിക്കും..... നിലവിളക്കുമായി അപ്പച്ചി......

ആ മിഴികൾ നിറഞ്ഞിരുന്നു. എൻ്റെ സോമൻ്റെ മോള്..... ഒന്ന് പറയാരുന്നില്ലേ..... പൊന്നോത്തേ ചോരയാണെന്ന്.... ജ്വാല വിളറിയ ചിരിയോടെ അവരെ നോക്കി നിന്നു..... ചീനുവും .... ചിത്തുവും നിറഞ്ഞ മിഴികളോടെ ചേച്ചിയെ കെട്ടിപ്പിടിച്ചു..... സ്വന്തം ചേച്ചിയാണെന്ന് അറിയുന്നതിന് മുന്നേ തന്നെ സ്വന്തം ചേച്ചിയായി തന്നെയാ കരുതിയത്...... അവരെ രണ്ടു പേരെയും ചേർത്തു പിടിക്കുമ്പോൾ അവളുടെ മിഴികളും നിറഞ്ഞിരുന്നു....... സ്വന്തങ്ങളെല്ലാം തനിക്ക് ചുറ്റുമുണ്ട്... അപ്പോഴേക്കും കുഞ്ഞിപ്പെണ്ണും അവളുടെ ദേഹത്തേക്ക് ചാടി വന്നു....... ഒരായിരം ഉമ്മകൾ കൊണ്ട് കുഞ്ഞിയെ പൊതിഞ്ഞു.. കിലുക്കിയുടെ കൊഞ്ചലിൽ അവളും അലിഞ്ഞു ചേർന്നു. എന്തായാലും സന്തോഷമായി..... ഇനിയെല്ലാം അകത്ത് ചെന്നിട്ട്...... ശ്രീദേവി ഭഗതിനൊപ്പം നില്ക്കാനാവശ്യപ്പെട്ടു.... ജ്വാലയാണേൽ ആരുടെ മുന്നിലും പ്രതികരിക്കാനും.. ആളും തരവും നോക്കി പെരുമാറാനും അറിയാം പക്ഷേ ഇവിടെ മാത്രം മുഖം കുനിയുന്നു..... വിധേയത്വം അല്ല..... അഗാധമായ പ്രണയം.... തൻ്റെ പ്രണയം അവൻ്റെ മുന്നിൽ വെളിപ്പെട്ടു പോകുമോന്നുള്ള ഭയം... എപ്പോഴെങ്കിലും മറനീക്കി പുറത്തേക്ക് പൊഴിഞ്ഞു പോകുമോ....... ശ്രീദേവി നല്കിയ വിളക്കുമായി പതിയെ ഇല്ലത്തിൻ്റെ പടിക്കെട്ട് കടക്കുേമ്പോൾ കുഞ്ഞു ഭാഗിയേയും എടുത്ത് ഭഗത് ജ്വാലയ്ക്കൊപ്പം തന്നെ കയറി.... ഒരിക്കൽ ഇല്ലത്ത് വന്നിട്ടുണ്ടെങ്കിലും.... എങ്ങും പുതുമ തോന്നി....... പൂജാമുറിയിലെ കണ്ണനൊന്നു ചിരിച്ചു കണ്ടതുപോലെ.... ഇതിപ്പോ...... പ്രണയമൊക്കെ തലയ്ക്ക് പിടിച്ചാൽ എന്തു സംഭവിക്കാം..... അവൾ സ്വയം തലക്കിട്ടൊന്നു കൊട്ടി....... വെറുതെ താലിയിൽ വിരലുകളാൽ തെരുപ്പിടിച്ചു നിന്നു......

പൂജാമുറിയിലെ ദൈവങ്ങളോട് പറയാനായി ഒന്നുമില്ലായിരുന്നു..... തനിക്കു ചുറ്റും ഇപ്പോൾ എന്തൊക്കെയോ നടന്നുകൊണ്ടിരിക്കുന്നു. താനും പാവയെപ്പോലെ എല്ലാത്തിനും നിന്നുകൊടുക്കുന്നു..... ഇനിയെന്ത്.....?? അതൊരു പ്രഹേളികയായിരുന്നു... കുഞ്ഞോളേ ...... ആ വിളി കേട്ടതും പൂജാമുറിയിൽ നിന്നിറങ്ങി.അപ്പച്ചിയുടെ അരികിലേക്ക് ചെന്നു..... അപ്പോഴും തന്നെ നോക്കാതെയിരിക്കുന്ന മുത്തശ്ച നെ ഒന്നു പാളി നോക്കി...... ചൂരൽ കസേരയിൽ ഇരുന്ന്...... ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്..... മുഖം വീർപ്പിച്ച്..... കൈയ്യിലിരുന്ന വാക്കിങ് സ്റ്റിക്കിൽ അമർഷം തീർക്കുന്നുണ്ട് .....കൊച്ചുകുട്ടികളേപ്പോലുള്ള കാട്ടികൂട്ടൽ കാണുമ്പോൾ ചെറിയ ചിരി ചുണ്ടിൽ വിരിഞ്ഞു...... മുത്തശ്ചനരികിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് ഭഗതിൻ്റെ കാറ് പുറത്തേക്ക് പോകുന്നത്.... ജനലഴികളിൽ കൂടി കണ്ടത്.... വണ്ടിയിൽ കയറിയതു മുതൽ ഒന്നും സംസാരിക്കാതിരിക്കുന്ന ഭഗതിനെ നോക്കി...... ഋഷി ചിന്താകുലനായി.... കഴിഞ്ഞ രണ്ടു മാസം....... മൗനത്തിൽ തന്നെയാണ് അപ്പൂ..... സോമരാജൻ എന്ന അമ്മാവൻ്റെ വിയോഗം വേദനാജനകം ആണെങ്കിലും..... അതിന് മുൻപ്...... അദ്ദേഹം ആവശ്യപ്പെട്ടതായിരുന്നു...... അപ്പുവിനെ സംബന്ധിച്ചിടത്തോളം ഹൃദയം കീറി മുറിക്കുന്നത്.... ഋഷി...... ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിക്കുന്ന അപ്പുവിനെ നോക്കിയൊന്നു നെടുവീർപ്പെട്ടു...... അപ്പൂ..... നീ ഇതെങ്ങോട്ടാ...... എന്തെങ്കിലും ഒന്ന് പറയ്...... ഭഗതാണേൽ അവൻ പറയുന്നതിന് പ്രതികരിക്കാനോ..... ഒന്നു നോക്കുകയോ ചെയ്തില്ല....... എയർപോർട്ട് റോഡിലേക്ക് വണ്ടി തിരിഞ്ഞു....... ഇനി ഇവൻ നാടുവിടുകയാണോ..... അമ്പരപ്പോടെ.......

ഋഷി..... ഭഗതിനെ നോക്കി.....? വണ്ടി കുറച്ച് മുന്നോട്ട് ചെന്നതും.... ഭഗത് സൈഡിലേക്ക് വണ്ടി ഒതുക്കി...... കുറച്ചു നേരം സ്റ്റിയറിങ്ങിൽ കൈവെച്ച് അതിൽ മുഖം ചേർത്ത് കിടന്നു..... ഋഷി പുറത്തേക്ക് നോക്കിയതും .... അവനിൽ വേദന നിറഞ്ഞു. അപ്പൂ...... എന്താടാ.... ഇത് ....?? ഞാൻ പിന്നെന്താ വേണ്ടത്? 'ഭഗത് അരിശത്തോടെ അതിലേറെ ഹൃദയം നുറുങ്ങുന്ന വേദനയോടെ കാറിൻ്റെ ഡോർ വലിച്ചു തുറന്ന് പുറത്തേക്കിറങ്ങി..... എങ്ങു നിന്നോ വന്നൊരു ഉഷ്ണക്കാറ്റിൽ അവനൊന്നു ഉലഞ്ഞു..... രണ്ട് വർഷം മുൻപ് .... അച്ഛനേയും ഭൂമിയേയും നഷ്ടമായ ഇടം..... ഇപ്പോഴും കാറ്റിന് കൊഴുത്ത ചോരയുടെ ഗന്ധമാണ്..... അവളുടെ അവസാന പിടച്ചിലും..... പിന്നെയാ മുഖം ഞാൻ കണ്ടില്ല.... കാടും പടലും കേറി നടന്ന ഭ്രാന്തൻ മകളെ കൊന്നുവെന്ന്... കണ്ടില്ലവളെ..... കാണാൻ അനുവദിച്ചില്ല..... ചിതയെരിയുന്നതിന് മുന്നെ കാലു പിടിച്ചവളുടെ അച്ഛൻ്റെ...... ചിറയ്ക്കൽ തറവാടിൻ്റെ മുന്നിൽ നിന്ന് അലമുറയിടുന്ന എന്നെ ആട്ടിപ്പായിച്ചു....... എൻ്റെ കുഞ്ഞിനേയും കൊണ്ടുപോയി...... ഭ്രാന്ത് മൂത്ത് അതിനേയും കൊല്ലുമെന്ന്..... ഞാൻ കെട്ടിയ താലി..... എൻ്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു...... ഇന്ന് മറ്റൊരുവൾ എൻ്റെ താലിയും സിന്ദൂരവുമായി നില്ക്കുന്നു..... ഈ രണ്ടു മാസക്കാലം അവളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു...... താലികെട്ടുമ്പോൾ എന്നെ നോക്കിയൊരു നോട്ടമുണ്ട്....... എനിക്കറിയാം.... എന്നെ ജീവശ്വാസമായി കരുതുന്നവളാണെന്ന് ...... എന്നെ മനസ്സിലാക്കുമെന്നും അറിയാം...... ഋഷി നിനക്കറിയുമോ....??? എൻ്റെ പ്രണയം ആയിരുന്നവൾ...... എൻ്റെ താലിയുമായി മുന്നിൽ..... സ്വപ്നം കണ്ടിരുന്നു...... എൻ്റെ സിന്ദൂരത്തിനുടമയായി...... അവളെ കൂടെ കൂട്ടണമെന്ന്.....

എൻ്റെ മാത്രം സ്വകാര്യതകളിലേക്ക് അവളുമായി ചേക്കേറണമെന്ന്...... അവളെ നെഞ്ചോട് ചേർത്ത് ഒരു പാട് മഴ നനയണമെന്ന്..... പൊന്നോത്ത് മഠത്തിൽ ഞാനായി ഒരുക്കിയ കുറേ മരകൂട്ടങ്ങൾ ഉണ്ട്... പൂക്കൾ പൊഴിക്കുന്നവ...... സൗരഭ്യം പകർത്തുന്നവ....... എല്ലാവരും വിദേശത്തൊക്കെ ഹണിമൂൺ ആഘോഷിക്കാൻ തിരഞ്ഞെടുക്കുമ്പോൾ ഞാൻ ആഗ്രഹിച്ചത്...... ജ്വാലയുമായി അവിടെ ആ പൂമരങ്ങളുടെ ചുവട്ടിൽ അവളെനെഞ്ചോടൊതുക്കി.... മഴ നനയാനായിരുന്നു...... അവളോടൊപ്പം കവിതകൾ ചൊല്ലാനും...... എൻ്റെ ഇടയ്ക്കയുടെ നാദത്തിനൊപ്പം അവൾക്കായി അഷ്ടപദി ശീലുകൾ ഉതിർക്കാനും....... അങ്ങനെ...... അങ്ങനെ ഒരായിരം സ്വപ്നങ്ങൾ.... ഭ്രാന്തമായി പ്രണയിച്ചിരുന്നു..... അവളും അതേ ഇഷ്ടങ്ങളോടെ എന്നെ കാത്തിരിക്കുന്നു എന്ന് ഞാനറിഞ്ഞില്ല...... പക്ഷേ ഇന്ന് ശൂന്യമാണെടോ ഞാൻ ..... ജ്വാലയെ അമ്മാവൻ്റെ മകളെന്നുപരി നല്ലൊരു സുഹൃത്തായി ഇഷ്ടമാണ്..... അവളുടെ പോസിറ്റിവ് വൈബ്സിനോടൊക്കെ താല്പര്യമാണ്..... പക്ഷേ ഭാര്യയായി...... അത് എനിക്ക് ..... അവളോട് നീതി പുലർത്താൻ ......പറയാൻ വന്നത് മുഴുമിപ്പിക്കാതെ..ഇടറിപ്പോയവൻ... നീ മാറണം അപ്പൂ...... പഴയ പോലെയല്ല...... കഴിഞ്ഞ രണ്ടു മാസം നീ ഒന്നു ഓർത്ത് നോക്കിയേ.... പൊന്നോത്തു തറവാടിൻ്റെ വലിയൊരു നഷ്ടമാണ്..... സോമരാജനങ്കിളിൻ്റെ മരണം..... പൊന്നോത്ത് തറവാടുമായി ജ്വാലയെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് നഷ്ടമായത്..... അവൾ വീണ്ടും അനാഥത്വത്തിലേക്ക്..... ഈ രണ്ടു മാസം അവൾ തകർന്നിരിക്കാം....... ഒരു വാക്കു കൊണ്ടു പോലും സ്വാന്തനമായി.... നീ ചെന്നില്ല....... അവൾക്ക് താങ്ങായി ഉണ്ടാവണമായിരുന്നു..... നിന്നെ അവൾ പ്രതീക്ഷിച്ചിട്ടുണ്ടാവും ..... ഭഗതിൻ്റെ മുഖം കുനിഞ്ഞു പോയി..... അവൻ തല കുലുക്കി കൊണ്ട് എന്തൊക്കെയോ ചിന്തകളിലേക്ക് മുഴുകി......

മാസങ്ങൾക്കു ശേഷം മാല പുതിയ കോളേജിലേക്ക് യാത്രയാവുകയാണ്.... ജ്വാല പറഞ്ഞതിനാൽ ദയാൽ മാഷാണ് കോളേജിൽ വേണ്ടതെല്ലാം ചെയ്തു കൊടുത്തത്...... പുതിയ അന്തരീക്ഷം അവളെ പരിഭ്രമത്തിൽ ആഴ്ത്തിയെങ്കിലും .... ദയാൽ മാഷ് ഉള്ളത് വലിയൊരു ധൈര്യമായിരുന്നു...... ദയാൽ മാഷ് തനിക്ക് വന്ന കോൾ എടുത്ത് സംസാരിക്കുകയായിരുന്നു. മാല ഓകെ അല്ലേ മാഷേ..... അവൾ ഹാപ്പിയാണ് ചീനൂ...... ഞാനാണ് അവളെ സ്പോൺസർ ചെയ്തേക്കുന്നതെന്ന് ഒരിക്കലും അവൾ അറിയേണ്ട മാഷേ..... അവൾ ആഗ്രഹിക്കും പോലെ ഉയരങ്ങളിൽ എത്തട്ടെ.....കൂടെ നില്ക്കാനായില്ലെങ്കിലും ദൂരത്ത് നിന്ന് എല്ലാ സംരക്ഷണവും ഞാൻ നല്കും.... ഒരിക്കലും ഒന്നും അവളറിയണ്ടാ ...... എന്തിനു വേണ്ടിയോ അവൻ്റെ കണ്ണുകൾ ഈറനണിഞ്ഞു...... ചീനു ഫോൺ കട്ടാക്കി..... 🌹 രാത്രി ഏറെ വൈകിയാണ് ഭഗത് വീട്ടിലെത്തിയത് കൂടെ ഋഷിയും ഉണ്ടായിരുന്നു..... ജ്വാലയും ചിത്തുവും ഇറയത്തെ അരമതിലിൽ ഇരുപ്പുണ്ടായിരുന്നു..... ഇതിനൊന്നും ഉറക്കവും ഇല്ലേ? ഋഷി നെറ്റിയിൽ തടവിക്കൊണ്ട് പിറുപിറുത്തു..... ചിത്തു ഋഷിയെ കൂർത്ത് നോക്കുന്നുണ്ട്..... ചിത്തുവിനെ കടന്ന പോയ ഋഷിയുടെ പിന്നാലെ ചിത്തുവും മുഖം വലിച്ചു കേറ്റി കൊണ്ട് പോയി..... ചിത്തു.... അരിശത്തോടെ വിളിച്ചു.... ഒന്നു നിന്നേ ഋഷിയേട്ടാ....?? എന്താടി..... ??? നിങ്ങള് കുടിച്ചിട്ടുട്ടോ......?? പാതിരാവരെ എവിടെയാരുന്നു..... അവനവളുടെ അരികിലേക്ക് ചെന്ന് മുഖത്തൊന്ന് ഊതി കൊടുത്തു...... പറയെടി കുടിച്ചിട്ടുണ്ടോന്ന്..... മനുഷ്യൻ പച്ചയ്ക്ക് നിന്നാലും... ഇതേ ചോദിക്കാനുള്ളോ? ഇതറിയാനാണോ ഉറക്കമിളച്ചത്.... അവളുടെ മൂക്കിൽ പിടിച്ച് വലിച്ചോണ്ട് ചോദിച്ചു......

അവളിലെ കുറുമ്പവനെ അവളിലേക്ക് വലിച്ചടുപ്പിക്കുമെന്ന് തോന്നിയതും പൊയ്ക്കോ.... പോയി കിടന്ന് ഉറങ്ങ് പെണ്ണേ.... പിന്നെയും അവൾ അവനെ ചാരിനിന്നതും.... മീശയിൽ ഒന്നു കടിച്ചു പിടിച്ചോണ്ട് കണ്ണടച്ച് കാണിച്ചു...... ചെല്ല്...... ചെല്ല് ...... അധികം ചാരണ്ട പോയാട്ടേ..... അതു പറഞ്ഞ് അവളുടെ നെറ്റിയിലൊന്നു നെറ്റിമുട്ടിച്ചു...... ചെറുചിരിയോടയവളെ അടർത്തിമാറ്റി കുസൃതി ചിരിയോടെ മുറിയിലേക്ക് പോയി...... മോളുറങ്ങിയോ....?? ജ്വാലയുടെ അരികിലെത്തി ഭഗത് ചോദിച്ചതും..... ജ്വാലയുടെ മുഖം ഒന്നു വിടർന്നു.... ഒരു പുഞ്ചിരിയോടെ പറഞ്ഞു....... ഉറങ്ങി ..... അപ്പച്ചിയുടെ അരികിലുണ്ട്... ആൻ്റിയെന്നുള്ള വിളിയൊക്കെ മാറ്റി അപ്പച്ചി എന്നാക്കിയല്ലോ...?? അവളു പറയുന്നതിന് മറുപടിയൊക്കെ കൊടുത്തുകൊണ്ട് അവനും അവളിലേക്ക്..... ഇറങ്ങി ചെല്ലുന്നുണ്ടായിരുന്നു. അത് അവളുടെ മനസ്സിനേയും ചിന്തകളേയും ആയാസകരമാക്കാൻ സാധിച്ചു...... മുത്തശ്ചൻ തീരെ മൈൻഡ് ചെയ്യുന്നില്ല. അതിനെ ഒതുക്കാൻ കുറേ പാടുപെടേണ്ടി വരും....... ജ്വാല ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞതും മൂടികെട്ടൽ മാറി ഭഗതിൻ്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു...... നേരിയ കറുത്ത കരയുള്ള സെറ്റുമുണ്ടായിരുന്നു ജ്വാലയുടെ വേഷം..... സന്ധ്യാനേരം തൊട്ട വിഭൂതിയും നെറ്റിയിലേ കുങ്കുമവും അവളിൽ ലാളിത്യം നിറച്ചിരുന്നു..... മാഷേ കഴിക്കണ്ടേ.... ഇല്ലെടോ ഞാനും ഋഷിയും പുറത്തൂന്ന് കഴിച്ചിരുന്നു...... എവിടെയോ രാക്കിളികൾ പാടുന്നുണ്ടായിരുന്നു....... ചിലനേരം സുഖമുള്ള മൗനം ജ്വാലയെ പൊതിയുന്നു...... എന്താടോ താൻ ആലോചിക്കുന്നത്.......??? എന്നോടെന്തെങ്കിലും പറയാനുണ്ടോ......???? ഭഗതിൻ്റെ ശബ്ദം നിശബ്ദതയെ ഖണ്ഡിച്ചു......

ചുവന്ന ഒറ്റ കല്ലിൻ കടുക്കനിലേക്ക് മിഴികൾ പായിച്ചു...... ഒരു നിറവ് നെഞ്ചിൽ പതയുന്നു പുഞ്ചിരിയോടെ മിഴികൾ പൂത്തുലഞ്ഞു നില്ക്കുന്ന കൊങ്ങിണിപ്പൂക്കളിലേക്ക് പായിച്ചു. ..... ഹൃദയം തേടുന്നുവോ..... നിന്നിലെ മൗനത്തിൽ രാഗങ്ങളെ..... ഇനിയൊരകലം ...... പങ്കിടാനാവില്ലെൻ ശ്വാസമേ.... മൃതിയടയുമ്പോഴും ഞാൻ നിന്നെ തേടി അലഞ്ഞു കൊണ്ടേയിരിക്കും അവനൊന്നു കോട്ടുവായിട്ട് മൂരി നിവർന്നു.... ഉറക്കം വരുന്നു....... അരമതിലിൽ നിന്നെഴുന്നേറ്റ് കാവി മുണ്ട് ഒന്ന് മുറുക്കി ഉടുത്തു..... നേരം ഒത്തിരിയായി...... വാ കിടക്കാം...... പറഞ്ഞതും അവൻ നടന്നിരുന്നു..... അതു കേട്ടതും...... ജ്വാല ഒന്നു പതുങ്ങി..... ഭഗത് തൻ്റെ മുറിയിലേക്ക് കയറി...... പരീക്ഷണമാണല്ലോ കണ്ണാ എല്ലാവരും ഉറങ്ങി ഇനി എവിടെ പോയി കിടക്കും...... ആരുയെങ്കിലും വിളിച്ചുണർത്താമെന്നു കരുതിയാലും നാണക്കേടാണ്.... ആകെ വലഞ്ഞൊരവസ്ഥയിൽ നാലുപാടും നോക്കിക്കൊണ്ട് നിന്നു...... താനെന്തെടുക്കുകയാ അവിടെ .... വന്നുകിടക്ക്.... ഭഗത് തൻ്റെ മുറിയുടെ വാതില്ക്കൽ നിന്നു വിളിച്ചതും..... ജ്വാലയിലും ഞെട്ടലായി...... ചെറിയൊരു പരിഭ്രമത്തോടെ ജ്വാല ഭഗതിൻ്റെ മുറിയിലേക്ക് ചെന്നു..... അവിടെ കണ്ട കാഴ്ചയിൽ അവളൊന്നു വിയർത്തു..... ഷർട്ട് ഇല്ലാതെ കാവി മുണ്ട് മാത്രം ഉടുത്ത് ..... ഭഗത് ...... എന്തൊ തിരയുകയാണ് കക്ഷി..... അതോ അങ്ങനെ ഭാവിക്കുകയാണോ..... മാഷേ..... ജ്വാല വിളിച്ചതും അവളെയൊന്നു നോക്കി..... അവൾ എന്തൊക്കെയോ പറയാൻ വീർപ്പുമുട്ടുന്നു..... നേര്യതിൻ്റെ തുമ്പിൽ തെരുപ്പിടിച്ച്.... തന്നെ നോക്കുകയാണ്....... ഇതേപോലെ ഒരിക്കൽ ..... ഉടുത്ത നേര്യതിൻ്റെ തുമ്പിൽ പിടിമുറുക്കിയ ....നോട്ടം കാൽവിരൽത്തുമ്പിൽ ഊന്നിയ വിറയലോടെ നിന്ന ...

ഭൂമിയെ ഓർമ്മ വന്നു....... മാഷേ..... അവൾ എന്തോ പറയാനാഞ്ഞതും .... ഭഗതവളെ തടഞ്ഞു..... നമ്മുക്ക് നാളെ സംസാരിക്കാം താനിപ്പോ കിടന്നോളൂ...... ജ്വാല കട്ടിലിൻ്റെ അങ്ങേ അറ്റത്തേക്ക് നീങ്ങി കിടന്നു.... കുറച്ചു നേരം കഴിഞ്ഞതും ഭഗതും കിടന്നു....... പിച്ചിപ്പൂവിൻ്റെ സുഗന്ധം ഹൃദയമിടുപ്പ് ക്രമാതീതമായി വർദ്ധിക്കുന്നു...... ഇക്കഴിഞ്ഞ നേരമത്രയും .... തങ്ങൾക്കിടയിൽ നടന്ന ഓരോ കാര്യങ്ങളും അവളെ അതിശയിപ്പിക്കുകയാണ്..... എന്തൊക്കെയാണ് തൻ്റെ ചുറ്റും നടക്കുന്നത്....... ഒന്നുമാത്രം അറിയാം താനെന്ന വ്യക്തിയോട് മാഷിന് വെറുപ്പൊന്നും ഇല്ല അതേപോലെ ഭാര്യയായി അംഗീകരിക്കാനും കഴിയുന്നില്ല.... താനും അതൊന്നും ആഗ്രഹിച്ചിട്ടില്ല'..... അനുവാദമില്ലാതെ കടന്നുവന്ന ചാറ്റൽ മഴ...... ഹൃദയത്തിൽ ഇഴുകിച്ചേർന്നു പോയി...... ആ മഴയിൽ ലയിച്ചു പോയി ...... മറ്റൊരു മോഹവും ഇല്ല...... ആ വിരൽതുമ്പിൽ പോലും തൊടണ്ടാ..... ജന്മാന്തരങ്ങളോളം പ്രണയിക്കാൻ....... ആ ചുണ്ടിൻ്റെ നനവും വേണ്ടാ ...... എൻ്റെ ജീവശ്വാസമായി കാണാൻ... ആലിംഗനത്തിൻ്റെ ആലസ്യം വേണ്ട .... ഈയൊരാൾക്കായി കാത്തിരിക്കാൻ...... ഇനിയും ഇനിയും ഞാൻ കാത്തിരിക്കും..... ഈ സ്നേഹത്തിനായി മാത്രം...... ഭഗത്തിൻ്റെ ഹൃദയവും വിങ്ങുകയായിരുന്നു...... ഇതു പോലെ ബെഡ്ഡിൻ്റെ അരിക് പറ്റിച്ചേർന്ന് വിറയലോടെ ബാലഗണപതിയെ വിളിക്കുന്ന ഭൂമി.... നെഞ്ചകം പൊള്ളിക്കുന്നു..... അവനൊന്നു നെടുവീർപ്പോടെ ചരിഞ്ഞു കിടന്നു..... നെറ്റിയൽ പടർന്ന കുങ്കുമവും ..... കഴുത്തിലെ താലിയുമായി.... ജ്വാല ശാന്തമായിട്ടാണ് ഉറങ്ങുന്നത്. ഒരിക്കൽ നെഞ്ചിലേറ്റിയവളാണ് അരികിൽ കിടക്കുന്നത്..... ഒരർത്ഥത്തിൽ പറഞ്ഞാൽ ജ്വാലയോളം തന്നെ ആരും മനസ്സിലാക്കിയിട്ടില്ല..... എന്തൊക്കെയോ ആലോചിച്ച് എപ്പോഴോ ഉറങ്ങിപ്പോയി..... ജാളമ്മാ...... കൊഞ്ചി ചിരിയാണ് ഭഗതിനെ ഉണർത്തിയത് ഉണ്ണിമോൻ നല്ലൂട്ടിയല്ലേ...... കണ്ണിൽ കരിയെഴുതിയാൽ ചുന്ദരിയാവൂല്ലേ....... ജ്വാല ഇക്കിളിപ്പെടുത്തി കൊണ്ട് ചോദിച്ചതും..... കുഞ്ഞിപ്പല്ലുകാട്ടി ചിരി തുടങ്ങി..... ഒരുവിധേന ജ്വാല അവളെ ഒരുക്കിയതും ഒരോട്ടം കൊടുത്തു...... കൺമഷി കൂട് അടച്ചു വച്ച് തിരിഞ്ഞതും തൻ്റെ അരികിൽ ഭഗതിനെ കണ്ടൊന്നു .. പരിഭ്രമിച്ചു. അവനൊനു ചിരിച്ചു കൊണ്ട് ടീഷർട്ട് എടുത്തിട്ടുi..... അതേ താനൊന്ന് റെഡിയാക് നമ്മുക്കൊന്ന് പുറത്ത് പോവാം..... യാന്ത്രികമെന്നോണം ജ്വാലയും തല കുലുക്കി...... എവിടെപ്പോകാനാണോ .....?? എന്നോടെന്തൊക്കെയോ സംസാരിക്കാനുണ്ടെന്ന് തോന്നുന്നു..... എല്ലാം കേൾക്കണം......

എനിക്ക് പറയാനുള്ളതും പറയണം എന്തിൻ്റെ പേരിലായാലും മാഷിനെ വിഷമിപ്പിക്കില്ല...... ജ്വാലയൊന്നും പിടിച്ചെടുക്കില്ല.... അവളും എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിരുന്നു....... ചെറിയ ചാറ്റൽ മഴയുടെ ആവരണത്തോടെ പ്രഭാതം കുണുങ്ങി നില്പ്പുണ്ടായിരുന്നു...... ഋഷിയുടെ കോമ്പസ് ആണ് ഡ്രൈവിന് ഭഗത് തിരഞ്ഞെടുത്തത് ...... ഭഗതിനൊപ്പം ഒരു യാത്ര .... പറഞ്ഞറിയിക്കാൻ പറ്റാത്ത ഉന്മാദം മനസ്സിനെ പുണരുന്നുവെങ്കിലും.... ഈ യാത്രയുടെ അവസാനം എന്താകുമെന്നുള്ള ഉത്കണ്ഠയും അവളെ മദിച്ചു..... ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി മഴുതിന്ന മാമരക്കൊമ്പില്‍ തനിച്ചിരുന്നൊ- ടിയാ ചിറകു ചെറുതിളക്കി നോവുമെന്നോര്‍ത്തോ പതുക്കെയനങ്ങാതെ പാവം പണിപ്പെട്ടു പാടിടുന്നു ഇടറുമിഗ്ഗാനമൊന്നേറ്റു പാടാന്‍ കൂടെ ഇണയില്ല കൂട്ടിനു കിളികളില്ല....... സുഗതകുമാരിയുടെ വരികൾ സ്റ്റീരിയോയിൽ നിന്ന് ഒഴുകിയെത്തുന്നു ..... ചിറിയടിക്കുന്ന കാറ്റിൽ ചാറ്റൽ മഴയുടെ നനുത്ത തുള്ളികൾ മുഖത്തും കൈത്തണ്ടയിലും പറ്റി പിടിക്കുന്നു....... തണുപ്പ് അധികരിച്ചപ്പോൾ സാരിയുടെ മുന്താണിക്കുള്ളിലേക്ക് കൈകൾ പൊതിഞ്ഞു.... കണ്ണടച്ച് സീറ്റിലേക്ക് ചാരിയിരുന്നു...... ജീപ്പ് ഒരു കാട്ടുപ്രദേശത്തേക്ക് ഡീവിയേറ്റ് ചെയ്തു...... കുണ്ടും കുഴിയും നിറഞ്ഞ പാതയിലേക്ക് കയറിയതും ... വണ്ടിയുടെ കുലുക്കവും മുരൾച്ചയും അധീകരിച്ചു..... അതു വരെ കണ്ണു മുടി കവിതയിൽ ലയിച്ചിരുന്ന ..... ജ്വാല കണ്ണുതുറന്ന് ഒന്നു നേരെയിരുന്നു. ചുറ്റും ഒന്നു നോക്കിയിട്ട്..... ഭഗതിനു നേരെ മിഴികൾ പായിച്ചു...... എത്താറായി....... അവൻ പറഞ്ഞതും..... തല കുലുക്കിക്കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു...... കാട്ടുപാതയ്ക്ക് ഇരുവശവും കൂറ്റൻ വൃക്ഷങ്ങളും... വള്ളിപ്പടർപ്പുകളും..... പേരറിയാൻ കഴിയാത്ത ഭംഗിയുള്ള പൂക്കൾ വളളികളെ അലങ്കരിച്ചിരിക്കുന്നു..... നിർവൃതിയുടെ ആലസ്യത്തിലായിരുന്നു ജ്വാല തൻ്റെ പ്രീയപ്പെട്ടവനൊപ്പമുള്ള ഈ നിമിഷങ്ങൾ....... സുന്ദരമായ സ്വപ്നം...... കണ്ണു തുറന്നാൽ മാഞ്ഞു പോയേക്കാവുന്ന സ്വപ്നം പോലെയാകുമോ .....??? വനത്തിനകത്തെ ക്ഷേത്രത്തിലേക്കാണ് ജീപ്പ് ചെന്നു നിന്നത്....... ആലുവാൻകുടി ശിവക്ഷേത്രം.... (പത്തനംതിട്ട ജില്ലയിലാണ്) ജീപ്പിൽ നിന്നിറങ്ങിയതേ പുൽത്തകിടിയിലേക്ക്...... കാല്പ്പാദം അമർന്നതും കുളിർന്നു പോയി......

ചുറ്റും പ്രകൃതിയൊരുക്കി വച്ച കാഴ്ചകളിലേക്ക്....... മാനംമുട്ടെ വളർന്ന പടുകൂറ്റൻ മരങ്ങളും.... എവിടെയൊക്കെയോ കിളികളുടെ ശബ്ദം..... വലിയൊരു കുളം പായൽ നിറഞ്ഞ് കിടക്കുന്നു...... ശിവരാത്രി നാൾ ഭയങ്കര തിരക്കാണ് ...... ഭഗത് പറഞ്ഞു കൊണ്ടേയിരുന്നു.... കാട്ടാനകൾ കൂട്ടമായി ഇറങ്ങുന്ന പ്രദേശമാണ്..... എൻ്റെ ഇഷ്ടങ്ങളിൽ ഒന്നാണിവിടം........ ക്ഷേത്രത്തിൽ ഒന്ന് തൊഴുതു കൊണ്ട് .... തിരികെ നടന്നവർ മറിഞ്ഞു കിടന്ന വലിയൊരു വൃക്ഷത്തിൻ്റെ തടിയിൽ ഇരുന്നു...... കാലത്തെ മഴയുടെ അവശേഷിപ്പെന്നോണം ..... മരങ്ങൾ പെയ്യുനുണ്ടായിരുന്നു...... ഭഗത് നോക്കുമ്പോൾ ....... പ്രകൃതി ഒരുക്കിയ വിസ്മയങ്ങളിൽ ആണ്ടു പോയിരിക്കുകയാണവൾ..... മനസ്സ് നിറഞ്ഞ പോലെ ചുറ്റും നോക്കുകയാണ്.......തൻ്റെ അതേ ഇഷ്ടങ്ങളുള്ള പെണ്ണ്....... ജ്വാലാ....... അവൻ വിളിച്ചത് അവളറിഞ്ഞതേയില്ല...... എന്താടോ ..... താനിവിടെങ്ങും ഇല്ലേ? തോളിലൊന്ന് തട്ടിക്കൊണ്ടവൻ ചോദിച്ചു........ തിരിച്ചൊരു യാത്രയില്ലാതെ ഇവിടങ്ങ് കൂടാൻ തോന്നുന്നു....... ജ്വാല അതു പറഞ്ഞതും.... അവൻ ചിരിച്ചു....... താനും ഇതൊക്കെ തന്നെയാണ് ചിന്തിക്കുക....... ഭഗത് ജീപ്പിനടുത്ത് പോയി എന്തോ എടുത്തിട്ട് വന്നു...... ജ്വാലയുടെ നേർക്ക് നീട്ടിയപ്പോൾ അവളൊന്നു വിരണ്ടു...... വിയർത്തു പോയി...... വിറയലോടെയവൾ തടിയിൽ നിന്നെഴുന്നേറ്റു..... ഇത് തൻ്റെയല്ലേ? തൊണ്ടയിലെ വെള്ളം വറ്റിപ്പോയി... അത്..... അത്....... വിക്കലോടെയവൾ തല കുനിച്ചു........ ഭൂമീപിളർന്ന് താഴോട്ട് പോയിരുന്നെങ്കിൽ....... ഇത് തൻ്റെ ജീവിതമല്ലേ.... ഈ ഡയറിക്കുള്ളിൽ ജ്വാലയ്ക്ക് എന്നോട് പ്രണയമായിരുന്നു അല്ലേ ....???? അവൻ്റെ പൊടുന്നനെയുള്ള ചോദ്യത്തിൽ വിളറി വെളുത്തു..... ശ്വാസം വിലങ്ങിപ്പോയി.... വിറയലോടെയവൾ അവനെ ഒന്നു പാളി നോക്കി....... ആ മുഖത്തെ ഗൗരവം ...... അവനെന്തൊക്കെയോ പറയാനുണ്ടെന്നു തോന്നി....... എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ... ജ്വാലയുടെ മുഖമൊന്നു മങ്ങി..............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story