ഇനിയും പൂക്കാം നിനക്കായ് : ഭാഗം 22

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

""ഇത് തൻ്റെ ജീവിതമല്ലേ.... ഈ ഡയറിക്കുള്ളിൽ.... ജ്വാലയ്ക്ക് എന്നോട് പ്രണയമായിരുന്നു അല്ലേ ....???? അവൻ്റെ പൊടുന്നനെയുള്ള ചോദ്യത്തിൽ വിളറി വെളുത്തു..... ശ്വാസം വിലങ്ങിപ്പോയി.... വിറയലോടെയവൾ അവനെ ഒന്നു പാളി നോക്കി....... ആ മുഖത്തെ ഗൗരവം ...... അവനെന്തൊക്കെയോ പറയാനുണ്ടെന്നു തോന്നി....... എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ... ജ്വാലയുടെ മുഖമൊന്നു മങ്ങി..... ഒരു നിമിഷമൊന്ന് കണ്ണടച്ചു....... ഇവിടെ കൊഴിഞ്ഞു വീഴുന്നത് താലിച്ചരടിൽ നിന്ന് ഭഗതിലേക്കുള്ള ദൂരമാണ്...... അന്യമാകാൻ പോകുന്നത് നെറ്റിയിലെ കുങ്കുമവും ..... നെഞ്ച് പൊടിയുന്നു. ..... ഞാൻ...... ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ലല്ലോ....... താലിയും കുങ്കുമവും വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിട്ടില്ല...... പിന്നെന്തിന് നീയിങ്ങനെ പിടയുന്നത്? സ്വയം ചോദ്യവും അവൾ ഉന്നയിച്ചു....?? ഒന്നു മാത്രം.... ഒന്നു മാത്രം സഹിക്കില്ല..... """വിട്ടകലണം എന്നിൽ നിന്ന് എന്നെന്നേയ്ക്കുമായി.... എൻ്റെ ഓർമ്മകൾ പോലും നിന്നിൽ ഉണ്ടാവാൻ പാടില്ല...."" ഇങ്ങനെയൊന്ന് മാഷിൻ്റെ നാവിൽ നിന്ന് കേൾക്കാനും മാത്രം അശക്തയാണ് ഞാൻ...... എല്ലാം വിട്ടുകൊടുക്കാം പക്ഷേ ആ ഓർമ്മകൾ എൻ്റെ മാത്രം സ്വന്തമല്ലേ ..... എൻ്റെ മാത്രം സ്വന്തം ""വിട്ടകലാനും പിടിച്ചു വയ്ക്കാനും പറ്റത്ത ഇഷ്ടത്തിൻ്റെ പേരാണ് ഭഗത്..."" മാഷ് എന്തു സംസാരിച്ചാലും വിവേകത്തോടെ നേരിടണം എന്തുവന്നാലും നേരിടാനുള്ള ശക്തി ജ്വാലയ്ക്കുണ്ട്..... ശാന്തതയോടെ മുഖം ഉയർത്തി ചെറുപുഞ്ചിരിയോടെ ഭഗതിനെ നേരിട്ടു.... അവൻ്റെ മുഖത്തെ മുറുക്കം ഇത്തവണ അവളെ തളർത്തിയില്ല..... ""മാഷിന് എന്തൊക്കെയോ എൻ്റെയടുത്ത് ബോധ്യപ്പെടുത്താനുണ്ട് അല്ലേ ...?? അതിന് ഇത്ര ദൂരം യാത്ര ചെയ്തു...... ഈ യാത്രയും .... ഈ സ്ഥലവും ... എല്ലാം എൻ്റെ ഇഷ്ടങ്ങൾ ..... ഈ ഇഷ്ടങ്ങളിലേക്ക് ... കാഴ്ചകളിലേക്ക് കൂട്ടീട്ട് വന്നതിന് നന്ദി മാഷേ...... പിന്നെ ജ്വാല ആർക്കും വഴിമുടക്കിയല്ല.... പറയാൻ പോകുന്നതെന്താണെന്ന് എനിക്കറിയാം ..... എന്നെ ഉൾക്കൊള്ളാൻ മാഷിന് കഴിയില്ല..... അനാഥലത്തിൽ എരിഞ്ഞുടഞ്ഞ ജീവിതത്തിൻ്റെ അവശേഷിപ്പുമാത്രമാ ഞാൻ ..... മാഷെന്നോട് ചോദിച്ചില്ലേ "

"മാഷിനോട് പ്രണയമാണോന്ന്....."" അവൻ്റെ കണ്ണുകളുമായി കൂട്ടീമുട്ടുമ്പോൾ പോലും തെല്ലും പതറാതെ ശാന്തമായവനെ നേരിട്ടു.... ""നിർവ്വചനമില്ല മാഷേ നിങ്ങളോടുള്ള വികാരത്തിന് ..... ജ്വാല തീച്ചൂളയിൽ നിന്നു വന്നവളാ ... ചുറ്റും എരിയുന്ന അഗ്നി...... നീറ്റൂന്ന പുകച്ചിൽ...... ഒരിറ്റ് വെട്ടം തരാൻ..... ഒന്നു കാത്തിരിക്കാൻ.....ഞാനുണ്ട് കൂടെയെന്ന് പറയാൻ ആരും ഇല്ലാതെ..... തളരുമ്പോൾ താങ്ങാകാൻ..... ചായാൻ ഒരു തോളില്ലാതെ...... ഒത്തിരി വർഷങ്ങൾ........"" അതൊന്നും മറ്റൊരാൾക്കും മനസ്സിലാകില്ല മാഷേ....."" "" ഒരിക്കൽ ഞാൻ ഒരാളെ കണ്ടു.... എന്നെപ്പോലെ മഴ നനയാൻ .... ഇഷ്ടമുള്ള പിന്നെ....പൂമരച്ചോട്ടിൽ കൂടൊരുക്കാൻ കൊതിക്കുന്നൊരാളെ ....."" ഭഗതിൻ്റെ ഹൃദയവും ഇടറിപ്പോകുന്നുണ്ടായിരുന്നു ... മനസ്സിൽ വലിയൊരു ഭാരം ഉരുണ്ടുകൂടുന്നു....അവളിലെ ഓരോ വാക്കും പൊള്ളിക്കുന്നുണ്ടായിരുന്നു...... ആ വൃക്തി കോളേജ് ആഡിറ്റോറിയത്തിൽ സംസാരിച്ചതൊക്കെ എനിക്ക് വേണ്ടിയാണെന്ന് തോന്നി.... ഹൃദയം പിന്നെയും തേടി ചെല്ലുന്നു..... എന്തുകൊണ്ടെന്നറിയാത്ത ആരാധന...... പൂജിക്കാൻ തോന്നിപ്പോയി എനിക്ക്..... അന്ന് നെഞ്ചിലേറ്റിയതാണ്...... ഓരോ ഇരവും പകലും ഒടുങ്ങുന്നതും ആരംഭിക്കുന്നതും അയാളുടെ ഓർമ്മകളിലൂടെയായിരുന്നു..... ഹൃദയത്തിലെ രക്തത്തുള്ളികളിൽ കലർന്നു പോയൊരു വികാരം..... അത് പ്രണയം ആയിരുന്നില്ല മാഷേ.... ഒരുതരം ഭക്തി..... ഭ്രാന്ത് പിടിപ്പിക്കുന്ന ഭക്തി......"" ഒരിക്കൽ പോലും വീണ്ടുമൊരു കണ്ടുമുട്ടൽ ആഗ്രഹിച്ചിരുന്നില്ല....... ഒരായുസ്സിനുള്ള കാഴ്ചകൾ ഒറ്റ കാഴ്ചയിൽ എനിക്ക് കിട്ടിയിരുന്നു. ആ ഓർമ്മകളും കൂട്ടിപിടിച്ച് ആ ആൾനൊപ്പം ജീവിക്കുകയായിരുന്നു. എനിക്കതുമതിയായിരുന്നു..... എന്നിൽ എപ്പോഴും വസന്തം വിരിച്ചു കൊണ്ട് എൻ്റെ ശ്വാസത്തിനൊപ്പം ആ ആളും ജീവിക്കുകയായിരുന്നു...... തേടി വരാനോ ആ ജീവിതത്തിലേക്ക് ഇടിച്ചു കയറാനോ ആഗ്രഹിച്ചിട്ടില്ല.......

പക്ഷേ നിയോഗം പോൽ വീണ്ടും കണ്ടുമുട്ടി...... കണ്ടപ്പോൾ ...... തകർന്നു പോയി ഞാൻ....... ഞാനൊരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ചയിൽ ..... സ്വന്തം ഇഷ്ടങ്ങളെ കുഴിച്ചുമൂടി കൊക്കൂണിനുള്ളിൽ തളച്ചിട്ടൊരു ജീവിതം..... ഞാനൊന്നും പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല മാഷേ.... ഈ താലി പോലും അന്നത്തെ സാഹചര്യത്തിൽ സംഭവിച്ചു പോയതാണ് ..... അല്ലെങ്കിലും എൻ്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം എൻ്റെ അറിവോടെ ആയിരുന്നില്ലെല്ലോ. മറ്റുള്ളവരുടെ കരങ്ങളിലൂടെ ചലിക്കുന്ന പട്ടം മാത്രമായിരുന്നു ഞാൻ ..... ജന്മം തന്നവരും .... പിന്നീടു വന്നവരും എല്ലാം ....... അതങ്ങനെ തന്നെയായിരുന്നു....... ഇനി മാഷിനെന്താ വേണ്ടത്..... താലിയും സിന്ദൂരവും മടക്കിത്തരണോ...... കനലുറയുന്ന പൊള്ളലോട ഉള്ളുലഞ്ഞ് അവൾ ചോദിച്ചു..... വിട്ടുകൊടുത്തേ ശീലമുള്ളു മാഷേ....... അതും തരാം..... കണ്ണുനിറയാതിരിക്കാനും തൻ്റെ നീറ്റൽ അവനറിയാതിരിക്കാനും അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു..... വിറച്ചു പോയ ചുണ്ടിനെ ഒന്നു കടിച്ചമർത്തി..... ദൂരെ ഒരു മരത്തിൽ നിന്ന് ചിറകടിച്ചു പറന്നു പോയ പക്ഷിയെ നോക്കിയവൾ നിന്നു...... ഭഗതും വിറങ്ങലിച്ച നിമിഷങ്ങളായിരുന്നു.... ഇത് എന്തൊരു പ്രണയമാണിത്...... ഒന്നും പ്രതീക്ഷിക്കാതെ ഒരു നോട്ടം കൊണ്ടു പോലും പ്രണയിക്കപ്പെടാതെ....... തരളിതമാക്കുന്ന വാക്കുകളുടെ മാധുര്യം നുണയാതെ........ അത്രമേൽ ഭ്രാന്തമായി ... എങ്ങനെ കഴിയുന്നു....... ഇനി ഇവൾക്കു മുന്നിൽ എന്തു പറയാനാണ്..... ഒന്നെനിക്കറിയാം...... ഈ ജന്മം ഭഗത് വേദനിപ്പിച്ച സ്ത്രീ നീ മാത്രമാണ്....... മനസ്സിലതും പറഞ്ഞ് സംസാരിക്കാനുള്ള തയ്യാറെടുപ്പെന്നോണം ...... അവൻ കൈവിരൽ കൂട്ടീ തിരുമ്മുകയും..... പിന്നെ മുഖമൊന്ന് അമർത്തി തുടച്ച് അവളെയൊന്നു നോക്കി.... മെഴുകുതിരി പോലെ ഉരുകിയിട്ടും ..... മുഖത്ത് പുഞ്ചിരി ഒട്ടിച്ച് ശാന്തമായി തന്നെ നോക്കുകയാണ്..... എന്തോ പറയാൻ തുടക്കമിട്ടെന്നോണം .... മുരടനക്കിയതും ജ്വാലയവനെ തടഞ്ഞു..... മാഷ് ഒന്നും പറയേണ്ട....... എനിക്ക് മനസ്സിലാവും...... ""ഞാൻ പൊയ്ക്കോളാം മാഷേ......

കുറച്ചു നാൾ ഒന്നു ക്ഷമിക്കേണ്ടി വരും ...... ഒരു വിളറിയ ചിരിയോടവൾ പറഞ്ഞു. ജ്വാലാ ...... നോവോടെ ഭഗത് വിളിച്ചു...... ആ മിഴികളും നൊമ്പരത്താൽ ചുമന്നിരുന്നു. ഹാ ... മാഷ് അതൊന്നും ചിന്തിച്ച് കാടുകയറണ്ടാ...... കുറേയായി മനസ്സൊരു യാത്രയ്ക്കു പിന്നാലെയാണ്.... നമ്മളെ ആവശ്യമുള്ള ചിലയിടങ്ങളിലേക്കൊരു പറിച്ചുനടീൽ നമ്മുടെ കുറുപ്പാ ഇത്ര നാളും ഇവിടിങ്ങനെ പിടിച്ചു നിർത്തിയേക്കുന്നത്...... പിന്നെ എനിക്കൊരു വാശിയും ഉണ്ടായിരുന്നല്ലോ....??? അച്ഛൻ്റെ മുന്നിലെത്തി നാല് ക്ലീഷേ ഡയലോഗടിച്ച് ..... ഓർമ്മയുണ്ടോ ഈ മുഖമെന്നൊക്കെ ചോദിക്കണമെന്ന്? എവിടുന്ന് പുള്ളി തടി തപ്പി..... മോളേന്നുള്ള വിളി കൊതിതീരെ കേൾക്കാൻ അനുവദിക്കാതെ പോയി.... കണ്ണൊന്നു കലങ്ങിയതും ... മുഖം തുടച്ച് അവളൊന്ന് ചിരിച്ചു...... ചുറ്റും നോക്കിയിട്ട് പറഞ്ഞു....... മറക്കില്ല മാഷേ ഇവിടം ..... മാഷിനൊപ്പമുള്ള ഈ യാത്രയും.... ഈ നിമിഷങ്ങളും..... പോകാം നമ്മുക്ക്.... അവൾ പതിയെ ജീപ്പിനരികിലേക്ക് നടന്നു. തിരിച്ചുള്ള യാത്രയിൽ കണ്ണും തുറന്ന് പുറത്തേക്ക് നോക്കിയിരുന്നെങ്കിലും..... അവളെ കൊതിയോടെ തഴുകുന്ന കാഴ്ചകളൊക്കെ മാഞ്ഞു പോയി...... ഒന്നുമൊന്നും അവളുടെ കണ്ണിൽ കണ്ടില്ല..... ഭഗതും മൂകമായിരുന്നു. അവൻ എന്തൊക്കെയോ തുറന്നു പറച്ചിൽ ആഗ്രഹിച്ചിരുന്നു...... ഒന്നും... ഒന്നും നടന്നില്ല...... ഒന്നു നിശ്വസിച്ച് ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്റ്റീരിയോയിൽ നിന്ന് അപ്പോഴും ഗാനം ഒഴുകുന്നുണ്ടായിരുന്നു അവരുടെ മൗനത്തിന് കൂട്ടിരിക്കാൻ മടിച്ചിട്ടെന്നവണ്ണം ഓരോ നേരം തോറും നീളും യാമം തോറും നിന്റെയോർമ്മയാലെരിഞ്ഞിടുന്നു ഞാൻ ഒരോരോ മാരിക്കാറും നിന്റെ മൗനം പോലെ എനിക്കായ് പെയ്യുമെന്ന് കാത്തു ഞാൻ മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു തെന്നി തെന്നി കണ്ണിൽ മായും നിന്നെ കാണാൻ എന്നും എന്നും എന്നും കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി..... 🌹

ചീനുവിനൊപ്പമാണ് ഇളം നീല ടൈൽ പാകിയ കോറിഡോറിലൂടെ ഡോക്ടർ ഹരിചന്ദിൻ്റെ മുറിയിലെത്തിയത്...... എക്സ്ക്യസ്മി ....ഡോക്ടർ..... നോട്ട് പാടിൽ എന്തൊ കുറിക്കുകയായിരുന്നു ഹരിചന്ദ്...... മുഖമുയർത്തി നോക്കിയ ഹരിചന്ദ് അവരെ കണ്ട് പുഞ്ചിരിയോടെ പറഞ്ഞു...... ഇന്ന് ചിൻമയിനൊപ്പം ജ്വാലയും ഉണ്ടല്ലോ? ജ്വാലയും ചീനുവും പുഞ്ചിരിയോടെ അകത്തു കയറി ഇരുന്നു........ ജ്വാല ക്യാബിൻ ഒന്നു കണ്ണോടിച്ചു..... സ്വാമി വിവേകാനന്ദൻ്റെ പിക്ചേഴ്സായിരുന്നു ചുവരുകളിൽ ഇടം പിടിച്ചത്..... ഒന്ന് രണ്ട് മെഡിക്കൽ പിക്ചേഴ്സും.... സ്പന്ദനം എങ്ങനെ പോകുന്നു..... മുറിഞ്ഞ ഹൃദയത്തിന് .... സ്പന്ദനമായി അതിങ്ങനെ നീലകൊള്ളുന്നു....... ഡോക്ടർ നന്ദിനി ആൻ്റി ...... എന്താ ഇപ്പോഴത്തെ അവസ്ഥ...... കുറച്ചു കൂടി ഒതുങ്ങിപ്പോയി...... മൗനത്തേയും കൂട്ടുപിടിച്ച് ..... അവരുടെ മൈൻഡ് സ്ക്രാച്ചട് ആണ്.... പുറത്തു വരാൻ ആഗ്രഹിക്കാതെ അവര് കാലങ്ങളായി ഇങ്ങനെ തന്നെ മൈൻഡ് സെറ്റാക്കിയിരിക്കുകയാണ്..... ശരിയാകണമല്ലോ അല്ലേ..... നോക്കാം..... ഹരിചന്ദ് പുഞ്ചിരിയോടെ പറഞ്ഞു.... എന്തായിരുന്നു ചീനൂ അച്ഛൻ്റെ മരണത്തിനു മുൻപുള്ള ദിവസങ്ങൾ എങ്ങനെ ആയിരുന്നു..... അമ്മയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ..... ചീനു ജ്വാലയെ ഒന്നു നോക്കി..... കുറച്ചു നേരം നിശബ്ദനായിരുന്നു..... ചീനൂ നീ പറഞ്ഞോ....?? ഡോക്ടർക്ക് എന്നെ കുറിച്ചും. പൊന്നോത്ത് തറവാടിന് ഞാനാരെന്നും അറിയാം....... ആൻ്റിയുടെ ട്രീറ്റ്മെൻ്റിന് ഇതൊക്കെ ആവശ്യമാണ്...... ജ്വാല ചീനുവിനോടു പറഞ്ഞു...... മരിക്കുന്നതിന് കുറച്ച് ദിവസം മുൻപ് അച്ഛൻ എല്ലാവരേയും അകത്തളത്തിേലേക്ക് വിളിപ്പിച്ചു...... മുത്തശ്ചനും അമ്മയും ചിത്തുവും ....... പിന്നെ ഞാനും.... ഞങ്ങളെ കണ്ടതും .... അത്യധികം ആത്മസംഘർഷത്തോടെ പറഞ്ഞു...... പൊറുക്കാനാവാത്ത തെറ്റു ചെയ്തു അത് തിരുത്താൻ പോവുകയാണെന്ന്...... ഇത്രയും തകർന്ന് സോമരാജൻ എന്ന അച്ഛനെ ഒരിക്കലും ഞാൻ കണ്ടിട്ടില്ലായിരുന്നു. ജ്വാല കാവേരിയിൽ ജനിച്ച തൻ്റെ മകളാണെന്നും..... അറിയാതെ പോയെന്നും പറഞ്ഞ് ഞങ്ങളുടെ മുന്നിൽ കരഞ്ഞു അച്ഛൻ........

ചീനുവിനെ കേട്ടിരുന്ന ജ്വാലയുടെ കണ്ണും നിറഞ്ഞൊഴുകി...... എല്ലാവരും നിശ്ചലമായ ഒരുനിമിഷമായിരുന്നത്..... മുത്തശ്ചൻ ആദ്യമായി മിഴികൾ നിറയ്ക്കുന്നത് അന്നു കണ്ടു..... അലമുറയിട്ട് പ്രതിഷേധിക്കുമെന്ന് കരുതിയ അമ്മ വിറങ്ങലിച്ച് നില്ക്കുന്നതാണ് കാണാനായത്..... ഒരു സ്തംഭനാവസ്ഥ...... ഒരിറ്റു കണ്ണീർ പൊഴിച്ചില്ല..... അർഹമായ എല്ലാ അവകാശത്തോടെയും ജ്വാലേച്ചിയെ കൂട്ടീട്ടു വരണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു..... അതിലേറ്റവും പ്രാധാന്യം അപ്പുവേട്ടനൊപ്പമുള്ള ചേച്ചിയുടെ വിവാഹമായിരുന്നു..... പൊന്നോത്ത് തറവാടിനു മുന്നിൽ വലിയൊരു പന്തലിട്ട് സർവ്വാഭരണ വിഭൂഷിതയായി ചേച്ചിയെ കാണണമെന്നും .അപ്പുവേട്ടൻ്റെ കൈ പിടിച്ചു കൊടുക്കണമെന്നും.... ഒരുപാട് മോഹിച്ചിരുന്നു..... അതിനായി താലിയൊക്കെ പണിത് ..... ചേച്ചിക്കായി പുടവയും ആഭരണങ്ങളുമൊക്കെ വാങ്ങി..... അച്ഛൻ ഓരോന്നു വാങ്ങുമ്പോഴും നിറയെ സന്തോഷിച്ചിരുന്നു...... അമ്മയിൽ നിന്ന് ഒരു ശബ്ദവും ഉയർന്നില്ല..... അമ്മ തികച്ചും മൗനത്തിലേക്ക് ആണ്ടു പോകുന്നതായി തോന്നി.... തീർത്തും നിസംഗത നിറഞ്ഞു അമ്മയിൽ..... പിന്നീട് അച്ഛൻ്റെ ഹൃദയം തകരാൻ മാത്രം എന്തുണ്ടായി എന്നറിയില്ല.... അത് എന്തായാലും നന്ദിനി ആൻ്റിക്ക് മാത്രമേ അറിയാനാവൂ..... ജ്വാല കണ്ണു നിറച്ചോണ്ടു പറഞ്ഞു..... ഞങ്ങൾ ഒന്ന് കണ്ടോട്ടെ ഡോക്ടർ.....? ജ്വാല ചോദിച്ചതും.... ഓഹ് ഷുവർ പോയി കണ്ടിട്ട് വരൂ.... ഓടിട്ട എൽ ഷേപ്പ് ബിൽഡിങ്ങിലേക്കാണ് ജ്വാലയും ചീനുവും പോയത് സി ബ്ലോക്കിൽ അറുപത്തിയേഴാം നമ്പർ മുറിയിൽ തനിച്ച് ചുവരിൽ കണ്ണും നട്ട്...... നന്ദിനി....... മുടി പറ്റെ വെട്ടി യിരിക്കുന്നു....... ശരീരത്തങ്ങിങ്ങായി സ്വയം മുറിവേല്പ്പിച്ച പാടുകൾ കരിഞ്ഞുണങ്ങിയിരിക്കുന്നു..... ചുമരിലെ ഏതോ ബിന്ദുവിൽ ദൃഷ്ടിയൂന്നി...... തിളക്കം നഷ്ടപ്പെട്ട നന്ദിനി.....

പൊന്നോത്ത് കമ്പനീസിനേയും തറവാട്ടിനേയും അടക്കി ഭരിച്ച നന്ദിനി...... ഏതോ കനവു പോലെ...... ഇങ്ങനെയൊരു കാഴ്ച വേണ്ടായിരുന്നു...... ഇതിനൊക്കെ ഒരു പക്ഷേ താനും കാരണമാണ്..... അമ്മാ.... ചീനുവിൻ്റെ വിളി കേട്ട് ഒന്നു നോക്കിയെങ്കിലും .ഒരു ഭാവവ്യത്യാസവും ഇല്ലാതെ വീണ്ടും ചുമരിലേക്ക് ശ്രദ്ധ തിരിച്ചു..... എനിക്ക് വയ്യ ചേച്ചി ഇങ്ങനെ കാണാൻ എന്നെ ഒന്നു മനസ്സിലായതു പോലും ഇല്ല ചീനു പുറത്തേക്കിറങ്ങി ചുമരിൽ നെറ്റിമുട്ടിച്ച് നിന്നു...... ഒന്നുമില്ല...... ആൻ്റി പഴയ പോലെ തിരിച്ചു വരും..... നീ കേട്ടിട്ടില്ലെ...... ഏറ്റവും ധൈര്യമുണ്ടെന്ന് നമ്മൾ കരുതുന്നവരാണ് ചില പ്രശ്നങ്ങൾ വരുമ്പോൾ ആദ്യം തളരുന്നതെന്ന്..... നമ്മുക്ക് തിരിച്ചുപിടിക്കാം എല്ലാം ശരിയാവും..... അതും പറഞ്ഞ് അവനെയും കൂട്ടി തിരികെ വീട്ടിലേക്ക് യാത്രയായി..... 🌹 എല്ലാവരും രാവിലത്തെ ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോളാണ് ജ്വാലയ്ക്ക് പൊതുവാൾ ഡോക്റുടെ കോൾ വന്നത് ..... ചിത്തുവാണ് ജ്വാലയുടെ ഫോൺ കൊണ്ടു കൊടുത്തത്..... കുറേ കോളുകൾ ഡോക്ടറിൻ്റേത്..... ടെക്സ്റ്റ് മെസ്സേജ് കണ്ടു..... എമർജൻസി സിറ്റ്വേഷൻ..... പകുതി കഴിച്ച ജ്വാല വേഗം എഴുന്നേറ്റു..... കഴിച്ചിട്ട് പോകൂന്ന് അപ്പച്ചി പറഞ്ഞതിന്..... വേഗം എത്തണം ഡോക്ടർ വിളിച്ചിട്ട് തന്നെ പതിനഞ്ച് മിനിട്ട് കഴിഞ്ഞു..... ഒരു ജീവൻ എനിക്കായി വെയിറ്റിങിലാണ് .... ജ്വാല പെട്ടെന്ന് റെഡിയായി.... ഭഗതിനെ ഒന്നു നോക്കി..... അവനൊന്നു തലയാട്ടി..... തൻ്റെ കാറിൽ വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ചു..... ഹോസ്പിറ്റൽ എൻട്രൻസിലേക്ക് കയറി....... കാർ പാർക്കിങ്ങിൽ വണ്ടി നിർത്തി കോട്ടും സ്റ്റെത്തും ഫോണുമായി വേഗം ഇറങ്ങി..... മെയിൻ ഗേറ്റിലേക്ക് അക്ഷരാർത്ഥത്തിൽ അവൾ ഓടുകയായിരുന്നു....... ഡോക്ടർ അരുൺ അടുത്തേക്ക് വന്നു...... ഹറിയിപ്പ് ജ്വാല..... പൊതുവാൾ സാർ തീയറ്ററിൽ ഉണ്ട്....... ഓപ്പറേഷൻ തിയറ്ററിൻ്റെ മുൻപിൽ നേഴ്സിങ് സൂപ്രണ്ട് അന്നമ്മ മാത്യൂ നിലവിളിച്ചോണ്ട് നില്പ്പുണ്ട്.......

(അന്നമ്മ മാത്യൂവിനെ മനസ്സിലായില്ലെങ്കിൽ പാർട്ട് വൺ ഒന്നു വായിച്ചാൽ കിട്ടും) തൻ്റെ നോട്ടം അന്നമ്മ സിസ്റ്ററിൽ നിന്ന് അരുണിലെത്തിയപ്പോൾ പറഞ്ഞു...... അവരുടെ മകനാണ് ക്രിട്ടിക്കൽ സ്റ്റേജിൽ അകത്ത്..... പത്തൊൻപത് വയസ്സേയുള്ളു. ബൈക്ക് അമിത വേഗത്തിൽ എതിരേയുള്ള കാറിൽ ഇടിച്ചു... ഹെഡ് ഇൻജ്യറിയാണ്... ബ്രെയിനിലാണ് ...... ഇൻ്റേണൽ ബ്ലീഡിങും....... തീയറ്ററിനുള്ളിൽ എല്ലാം സജ്ജമാക്കി ജ്വാലയ്ക്കായി വെയിറ്റിങിലാരുന്നു പൊതുവാൾ ഡോക്ടർ..... ജ്വാലയോട് ഡോക്ടർ പേഷ്യൻ്റിൻ്റെ കണ്ടീഷൻസിനെക്കുറിച്ച് എക്സ്പ്ലെയിൻ ചെയ്തു...... പിന്നീടെല്ലാം അവൾ ശ്രമിച്ചതത്രയും സർജറി സക്സസ് ആക്കിക്കൊണ്ട് ആ ജീവനെ തിരിച്ചുപിടിക്കാനായിരുന്നു. മണിക്കൂറുകൾ പിന്നിട്ടു കൊണ്ടേയിരുന്നു...... ഒടുവിൽ സർജറി കഴിഞ്ഞ് ജ്വാല പുറത്ത് ഇറങ്ങിയപ്പോഴേക്കും ആറ് മണിക്കൂർ കഴിത്തിരുന്നു. ജ്വാല പുറത്തിറങ്ങിയതും അന്നമ്മ സിസ്റ്റർ ഓടി വന്നു എൻ്റെ മോൻ... നൊന്തു പിടഞ്ഞവർ ചോദിച്ചു..... ഈശ്വരൻ തുണച്ചു. ഒന്നുമില്ല.... കുറച്ച് കഴിയുമ്പോൾ കാണാം.... ജ്യാല അവരോട് പുഞ്ചിരിയോടെ അത് പറഞ്ഞതും അടുത്ത നിമിഷം അന്നമ്മ സിസ്റ്റർ ജ്വാലയുടെ കൈകൾ രണ്ടും കൂട്ടീപ്പിടിച്ചു തൻ്റെ മുഖം ചേർത്തു...... വിങ്ങിവിങ്ങിക്കരഞ്ഞു....... എൻ്റെ കുഞ്ഞിനെ തിരികെ തന്ന ദൈവത്തിൻ്റെ കൈകൾ..... മാപ്പ് ചോദിക്കുകയാ ഡോക്ടറെ എൻ്റെ ദൂഷിച്ച നാക്കു കൊണ്ട് മോളെ മോശമായി പറഞ്ഞിട്ടുണ്ട്. ക്ഷമിക്കണേ എന്നോട്......

ജ്വാല ഒന്നു പുഞ്ചിരിച്ചു കൊണ്ട് നടന്നു...... ആകെ തളർന്നവൾ ഇടയ്ക്കെപ്പോഴോ കുറച്ച് വെള്ളം കുടിച്ചതല്ലാതെ ആഹാരമൊന്നും കഴിച്ചിട്ടില്ലായിരുന്നു...... പൊതുവാൾഡോക്ടറും ക്ഷീണിതനായിരുന്നു........ ഡോക്ടറുടെ ക്യാബിനിലെ ടേബിളിൽ തല ചായ്ച്ച്വൾ. ജ്വാലാ ..... തന്നെ പോകുമോ? അതോ ഭഗത് വരുമോ.....??? അപ്പോഴാണവൾ ഭഗതിനെ ഓർത്തത്...... ഇത്രയും നേരം ടേബിളിൽ കിടന്ന ആ ചെറുപ്പക്കാരൻ്റെ ജീവൻ തിരിച്ചുപിടിക്കുക എന്ന ചിന്ത മാത്രമായിരുന്നു. മനസ്സിൽ..... ജ്വാല ഫോൺ എടുത്ത് കോൾലിസ്റ്റ് നോക്കി...... ചിത്തുവും ചീനുവും ദയാൽ മാഷും വിളിച്ചിട്ടുണ്ട് പിന്നെ സ്പന്ദനത്തിൽ നിന്നുള്ള കോൾസും ഉണ്ട്...... ഭഗത് എന്ന വ്യക്തിക്ക് തൻ്റെ ഫോൺ നമ്പർ അറിയുമോന്ന് തന്നെ സംശയമാണ്..... ഒന്നു നെടുവീർപ്പെട്ടവൾ..... അസഹ്യമായ തലവേദനയും ആരംഭിച്ചിട്ടുണ്ട്...... പൊതുവാൾ ഡോക്ടർ ക്യാബിനി നിൽ നിന്നെഴുനേറ്റ് പോകാനായി ഇറങ്ങി...... ഭഗതിനെ വെയിറ്റ് ചെയ്യുകയാണോ...... ഇല്ലേ ഞാൻ ഡ്രോപ്പ് ചെയ്യാം..... ഞാൻ മാനേജ് ചെയ്തോളാം സാർ ഇറങ്ങിക്കോളൂ...... പൊതുവാൾ ഡോക്ടർ പോയതും .... പുറത്തേക്കിറങ്ങി..... ഭയങ്കര തളർച്ച..... ഫുഡ് കഴിക്കാത്തതും തലവേദനയും ശരീരത്തെ ശരിക്ക് ബാധിക്കുന്നുണ്ടായിരുന്നു....... ഒരു വിധത്തിൽ കാർ പാർക്കിങ്ങിൽ എത്തി കാറിൽ കയറി.... എന്തോ കാർ സ്റ്റാർട്ടിങ് ആവുന്നില്ല....... ഭഗതിനെ വിളിച്ചാലോ എന്നാലോചിച്ചു.... പിന്നെയും ഓർത്തു...... വേണ്ടാ...... ആരെയും ഇതിനായി ബുദ്ധിമുട്ടിക്കേണ്ട...... കാറിൽ നിന്നിറങ്ങി കാർലോക്ക് ചെയ്‌ത്.... റോഡിലേക്കിറങ്ങി..... ഒരു ഓട്ടോ കിട്ടി...... കൊങ്ങിണി വേലിക്കരികിൽ ഓട്ടോ നിന്നു...... ഇല്ലത്തു നിന്ന് കവിതയുടെ വരികൾ കേൾക്കുന്നു.....

ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ... ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ....... മാഷാണെന്നു മനസ്സിലായതും ആ ഒഴുകിയെത്തുന്ന കവിത തനിക്കായാണെന്നവൾ.... വെറുതെ... വെറുതെ മോഹിച്ചു..... ഓട്ടോ കാശും കൊടുത്ത് ചരൽ വിരിച്ച മുറ്റത്തേക്ക് നടന്നു. കാല് ചുവടുകൾ പിഴയ്ക്കുന്നുണ്ട്. വേച്ചു പോയവൾ. ഇല്ലത്തിലെ തൂണിൽ പിടിച്ചവൾ നിന്നു...... ഇറയത്ത് ആരെയും കണ്ടില്ല...... എങ്ങനേലും കിടന്നാൽ മതി..... നെറ്റിയിൽ കൈയ്യമർത്തി പതിയെ തങ്ങളുടെ ബെഡ് റൂമിലേക്ക് നടന്നു....... ഇപ്പോഴും കവിതയുടെ വരികൾ മൂളുന്നുണ്ടായിരുന്നു..... """കാലമിനിയുമുരുളും വിഷുവരുംവര്‍ഷംവരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂവരും കായ്‌വരും അപ്പോളാരെന്നു മെന്തെന്നുമാര്‍ക്കറിയാം....."" റൂമിൻ്റെ മുന്നിൽ ചെന്നു നിന്നതും ജ്വാല സ്തബ്ധയായി..... പിന്തിരിഞ്ഞു നടന്നവൾ ..... വേദന ഓരോ രോമകൂപങ്ങളിലേക്കും അരിച്ചിറങ്ങുന്നു. ഉള്ളിൽ മാഷിൻ്റെ തോളിൽ ചാരിയൊരു പെണ്ണിരിക്കുന്നു...... മാഷ് ചൊല്ലുന്ന കവിതയിൽ ലയിച്ച് മാഷിൻ്റെ തോളിൽ മുഖം ചേർത്ത് കണ്ണടച്ച് .... മാഷും അത്രലയിച്ചാണ് കവിത ചൊല്ലുന്നത്...... അത്ര അടുപ്പമുള്ള ആരോ ആണ്...... എന്തോ ഒരു സങ്കടം ഉള്ളിൽ ഉറവ യെടുക്കുന്നുണ്ട് പക്ഷേ അതൊരിക്കലും മാഷിനൊപ്പം ഒരു പെണ്ണിനെ കണ്ടതിലല്ല..... """തന്നെ ഒന്നന്വേഷിച്ചില്ലല്ലോ? ഒന്നു ഓർക്കുക കൂടീ ചെയ്തില്ലേ? ഓർക്കാൻ മാത്രം ഒന്നും ആ മനസ്സിൽ ഇല്ലായിരിക്കാം...."" കണ്ണിൽ നിന്ന് നീർത്തുള്ളികൾ പൊഴിഞ്ഞു...... എവിടെയെങ്കിലും ഒന്നു കിടന്നാ മതിയെന്ന അവസ്ഥയിലെത്തി... ഒരുവിധേന ചിത്തുവിൻ്റെ റൂമെത്തി തലവേദന ഉച്ചസ്ഥായിലെത്തിയിരിക്കുന്നു...... ജ്വാലയെ കണ്ടതും പഠിച്ചു കൊണ്ടിരുന്ന ചിത്തു എഴുന്നേറ്റു....... വിയർത്തൊലിച്ച് തളർന്ന് അവശയായ ജ്വാലയെ കണ്ടതും ചേച്ചി എന്താ എന്തു പറ്റി......???? ഉത്കണ്ഠയോടെ ചോദിച്ചതും മറുപടി പറയുന്നതിന് മുന്നേ ജ്വാല കുഴഞ്ഞ് വീണിരുന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story