ഇനിയും പൂക്കാം നിനക്കായ് : ഭാഗം 4

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

""ഓഹ്...... നടുങ്ങിയിരുന്നു ജ്വാല.... അവളെന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ഫയൽ ടേബിളിൽവച്ച് ' അപ്പയുടെ മുഖത്ത് നോക്കി...... തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതെല്ലാം ഈ പൊന്നോത്ത് മഠത്തിലുണ്ട്.... ഒരിക്കലും സ്വന്തമാക്കാൻ ആവില്ലെങ്കിലും..... സ്വന്തമായ ചിലതൊക്കെ മിഴികൾ വീണ്ടും നനഞ്ഞു...."" സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു...... അപ്പച്ചി ഉണരുന്നതും പ്രതീക്ഷിച്ച്....... ജ്വാല അവരുടെ അരികിലുരുന്നു....... നീണ്ട ഉറക്കത്തിനൊടുവിൽ ശ്രീദേവി തമ്പുരാട്ടി ഉണർന്നിരുന്നു........" തൻ്റെ അരികിലിരിക്കുന്ന പെൺകുട്ടിയെ ആശ്ചര്യത്തോടെ ശ്രീദേവി നോക്കി........ തൻ്റെ മുഖഛായ ആയിരിക്കാം ആ ഭാവമാറ്റത്തിന് കാരണമെന്ന് ജ്വാലയ്ക്ക് മനസ്സിലായി......!! അതീവ വാത്സല്യത്തോടെ ശ്രീദേവി ചോദിച്ചു മോളേതാ...... "" ""ഞാൻ പുതിയ ഹോംനേഴ്സാ ആൻ്റീ..... ജ്വാല ഹോംനേഴ്സ് എന്നു കേട്ടപ്പോഴേ ആ മുഖം മങ്ങി...... ജ്വാല അത് ശ്രദ്ധിച്ചു......."" അവളത് പ്രകടിപ്പിക്കാതെ പറഞ്ഞു. ...... എന്താ മുടിയാ ആൻ്റിക്ക് ...... ഈ പ്രായത്തിലും ഇത്രയും മുടിയെങ്കിൽ എൻ്റെ പ്രായത്തിലൊക്കെ എന്തായിരിന്നിരിക്കും.......""

ചെറിയൊരു പുഞ്ചിരി ശ്രീദേവിയുടെ ചുണ്ടിൽ തെളിഞ്ഞു........! ശ്ശെടാ....ഇതൊരു മൊട്ടച്ചി കൊച്ചാണോ........ ശ്രീദേവികുസൃതിയോടെ കളിയാക്കിയതും....."" ചുണ്ടുകൂർപ്പിച്ചവൾ..... ഞാൻ ചുമ്മാ പറഞ്ഞതല്ലേ കുഞ്ഞോളേ....... അവളെ നോക്കി നിറഞ്ഞ സ്നേഹത്തോടെ ചിരിച്ചു.....! ""വേണ്ടാ..... വേണ്ടാ.... ആൻ്റിയോട് ഞാൻ മിണ്ടില്ല...... നോക്ക്...... ഞാൻ മൊട്ടച്ചിയല്ല.തൻ്റെ മുടി മുന്നോട്ടിട്ട് കാണിച്ചു..... തോളിൽ നിന്ന് ഇത്തിരി ഇറക്കമേയുള്ളു മുടിക്ക്.... "" അതു കണ്ടതും ശ്രീദേവി പൊട്ടിച്ചിരിച്ചു........ പിണങ്ങിയ മുഖത്തോടിരിക്കുന്ന ജ്വാലയെ കണ്ടതും ചീറി കൂട്ടിപ്പിടിച്ചിരുന്നു...... ആൻറിയുടെ കള്ളത്തരം നിറഞ്ഞ മുഖഭാവം കണ്ടതും അവളും പൊട്ടിച്ചിരിച്ചു......"" ആ ചിരിയോടു കൂടീ...... അവൾ നിർജ്ജീവമായ അവരുടെ വലതുകൈയ്യിലേക്ക് തൻ്റെ കൈ ചേർത്തിട്ട് പറഞ്ഞു. .... ഫ്രെണ്ട്സ്.......!! അവളുടെ കുറുമ്പോടെയുള്ള ചോദ്യം കേട്ടതും..... ആൻ്റിയും തലയാട്ടി...... എൻ്റെ ....കുട്ടി ചങ്കത്തി അല്ലേ ..... ശ്രീദേവി ചിരിച്ചു കൊണ്ട് പറഞ്ഞു. ഇതെന്നാ ആശുപത്രിയോ.......???? ചുറ്റും നോക്കി മൂക്ക് ചുളുക്കി കൊണ്ട് ജ്വാല പറഞ്ഞതും....... ഗ്രീദേവിയുടെ മുഖമൊന്ന് മങ്ങി...... നമുക്കി കലാപരിപാടികൾ വേണ്ട ....... നമ്മുക്ക് ആദ്യം മനുഷ്യന് താമസിക്കാൻ പറ്റുന്നിടം ആക്കാം അല്ലേ......?

ആദ്യം ഈ മെഡിസിനൊക്കെ ഇവിടെ നിന്നൊന്ന് മാറ്റാം ......."" ശ്ശെടാ.... വെടിയുണ്ടകളാണല്ലോ..... ഇതെല്ലാം....... ഗുളിക ശ്രീദേവിയെ കാട്ടികൊണ്ടാണ് സംസാരം.....?? ദയനീയ ഭാവത്തിൽ ഗുളികയേയും ജ്യാലയേയും മാറി മാറി നോക്കി..... ഈ കിളിക്കൂട്ടിൽ ഇതൊക്കേവേണോ ...... ജ്വാല ചിരിയോടെ ശ്രീദേവിയെ നോക്കിയതും ......"" എന്തിന്......? അതിന് ആരാ ഇവിടെ രോഗി....... ശ്രീദേവി പൊട്ടിച്ചിരിയോടെ പറഞ്ഞിട്ട് അവളെ കണ്ണു ചിമ്മി കാണിച്ചു......"" ജ്വാല മെഡിസിനൊക്കെ അലമാരയിൽ എടുത്ത് വച്ചു...... ശ്രീദേവിയാണേൽ വാതോരാതെ തന്നോട് സംസാരിക്കുന്ന പെൺകുട്ടിയെ .... നോക്കി കിടന്നു. ....കുറച്ചു നേരം കൊണ്ടു തന്നെ അവൾ തൻ്റെ ജീവൻ്റെ ഭാഗമാകുകയായിരുന്നു..........."" കുറേ കാലങ്ങളായി ഉപയോഗശൂന്യമായ വസ്തുക്കളെ പുറംന്തള്ളുന്ന പോലെ..... ഉപേക്ഷിച്ച പാഴ്ജന്മം വീട്ടിൻ്റെ ഏതോ മൂലയ്ക്ക് ഒതുങ്ങിക്കൂടി......!! എഴുന്നേല്ക്കാനാവില്ലെന്നറിയാം എങ്കിലും ചിലപ്പോഴൊക്കെ കൊതിക്കും വെള്ളാരംകല്ലുപാകിയ മുറ്റത്തു ഒന്ന് ചെല്ലണമെന്ന്. ആകാശം കാണണമെന്ന് കുളത്തിൽ ഒന്നു നീന്തി തുടിക്കണമെന്ന്...... തുളസിത്തറയിൽ വിളക്ക് വെച്ച് തുളസിയില നുള്ളി മുടിയിൽ തിരുകണമെന്ന് . പുതുമഴ പെയ്തു നനയുന്ന മണ്ണിൻ്റെ ഗന്ധം ആസ്വദിക്കണമെന്ന് .

ഒന്നും സാധിച്ചില്ലെങ്കിൽ കൂടി അച്ഛനെ കണ്ടിട്ട് മാസങ്ങളായിരിക്കുന്നു. ശ്രീദേവിയുടെ കണ്ണു നിറഞ്ഞു........ ഒരേ കൂരയ്ക്കുള്ളിൽ കഴിഞ്ഞിട്ടും സ്വന്തം മകളെ കാണാൻ രാജ രാജ വർമ്മ വന്നില്ല പണ്ടും അങ്ങനെ തന്നെയാ ആരോടും സ്നേഹവും വിധേയത്വവും ഇല്ലാത്ത മനുഷ്യൻ.........!! ""എൻ്റെ ചങ്കേ....... ജ്വാലയുടെ ഭരണപരിഷ്കാരങ്ങൾ ആരംഭിച്ചാലോ.....?? ശ്രീദേവി എന്താണെന്ന രീതിയിൽ കണ്ണുയർത്തി നോക്കി....."" ""മടിച്ചിയാണല്ലേ...... കിടന്നങ്ങ് സുഖിച്ചു പോയി....... എഴുന്നേറ്റ് ഓടിച്ചാടി നടക്കേണ്ടേ...... ലളിതേടത്തിയുടേയും വാസുവേട്ടൻ്റെയും സഹായത്തോടെ ശ്രീദേവിയെ വീൽ ചെയറിലിരുത്തി....... കുളിപ്പുരയിൽ എത്തിച്ചു. നന്നായി എണ്ണയൊക്കെ മുടിയിൽ തേച്ച് ..... കുളിപ്പിച്ചു....... ഡ്രസ്സൊക്കെ ധരിപ്പിച്ച്.മുടിയൊക്കെ ജഡകളഞ്ഞ് വിടർത്തിയിട്ടു. കുറച്ചു നേരം വീൽചെയറിൽ പുറത്തൊക്കെ പോയി ഇരുന്നിട്ടു ജ്വാല തന്നെ തിരികെ മുറിയിൽ എത്തിച്ചു...... കുളിച്ചതിനാലുള്ള സുഖത്തിലാകാം ശ്രീദേവി .ഉറങ്ങിപ്പോയി.....!! മെഡിസിനുകളൊന്നും അവൾ നല്കിയിരുന്നില്ല...... ശ്രീദേവിയുടെ ട്രീറ്റ്മെൻ്റ് ഫയലുമായി ജ്വാല അവളുടെ മുറിയിലേക്ക് നടന്നു..... പൊതുവാൾ ഡോക്ടറെ വിളിച്ചു......!!! ഓ..... ബട്ടർഫ്ലൈ....... ആലിസ് ഇൻ വണ്ടർലാൻഡിലാണോ.....???

പൊതുവാൾ ഡോക്ടർ ഉറക്കെ ചിരിച്ചു. മൊത്തം വണ്ടറിലാ പൊതുവാളേ...... ഒരു കാര്യത്തിന് വേണ്ടി വന്നതാ ഇപ്പോ ഫാമിലി പാക്കാണ്..... ഇതൊക്കെ എവിടെ ചെന്നവസാനിക്കുമോ. ...."" എന്താണാവോ ...... ഇത്ര അലട്ടുന്ന പ്രോബ്ളം....???? ശ്രീദേവിയുടെ ട്രീറ്റ്മെൻറിനെ കുറിച്ച് പറഞ്ഞു...... റിപ്പോർട്ട്സൊക്കെ ...... മെയിൽ ചെയ്തു...... അതു കണ്ടതും പൊതുവാൾ ഡോക്ടർ പറഞ്ഞു കോംപ്ലികേറ്റഡാണല്ലോ.... ബട്ടർഫ്ലൈ..... അതേല്ലോ..... പൊതുവാളേ ...... താനിവിടെ വരെയൊന്നു വരേണ്ടി വരും..... മ്മ്മ്..... ഞാൻ എത്തിക്കോളാം........ ഓകെ ശരി ..... പിന്നെയവൾ കുറുപ്പമ്മാവനെ വിളിച്ചു സംസാരിച്ചു...... വെറുതേ വരാന്തയിലേക്കിറങ്ങിയതും ഓയ്.....?? ജ്വാല ശബ്ദം കേട്ടിടത്തേക്ക് നോക്കി...... നുന്ദരിയായ പെൺകുട്ടി വൈറ്റ്ടോപ്പും .... ബ്ലാക്ക് സ്കേർട്ടും ആണ് വേഷം...... ""ഞാനേ ഇവിടുത്തെയാ...... ചൈതന്യ..... ചിത്തുവെന്ന് വിളിക്കും..... സോമരാജവർമ്മയുടെ മകളാണ്...... ജ്വാലയുടെ മുഖം വിടർന്നു...... തൻ്റെ അനിയത്തി അതേ സമയം നൊമ്പരവും ഉടലെടുത്തു. തനിക്ക് ഇതേപോലെ ഒരിക്കലും സോമരാജവർമ്മയുടെ മകളാണെന്ന് ഉറക്കെ പറയാൻ കഴിയില്ല എത്ര കടിച്ചു പിടിച്ചു നിന്നിട്ടും മിഴികൾ ഈറനണിഞ്ഞു......."" ജ്വാല ഇതെല്ലാം സഹിക്കേണ്ടി വരും ഇനിയും ഒരുപാട് വേദനകൾ താണ്ടേണ്ടിയും വരും.....

പിടിച്ചു നില്ക്കാനാവാതേ തളരേണ്ട സന്ദർഭങ്ങൾ ഉണ്ടായി ന്നു വരാം. ഏതു പ്രതിസന്ധിയേയും ചങ്കുറപ്പോടേ നേരിടും എന്ന ആത്മവിശ്വാസത്തിലാ പുറപ്പെട്ടത്. അഗ്നിജ്വാലയ്ക്ക് കരയാനാവില്ല. ജനിച്ച നാൾ മുതൽ ചുഴികൾ നിറഞ്ഞ ജീവിതമായിരുന്നല്ലോ. ചവിട്ടിമെതിച്ച് മുന്നേറിയത്....... ഇനിയും തളരാതെ മുന്നോട്ടു തന്നെ.....!! ചിത്തു അടുത്തുവന്നപ്പോഴേക്കും കണ്ണുകൾ ജ്വാല അമർത്തി തുടച്ചിരുന്നു. ഞാൻ ജ്വാല .... ചിത്തു എന്ത് ചെയ്യുന്നു പി ജി ആണ് ലിറ്ററേച്ചർ അവളോടൊപ്പം സസാരിച്ചു നിന്നപ്പോഴാണ് നന്ദിനി തമ്പുരാട്ടി വിളിക്കുന്നുവെന്ന് വാല്യക്കാർ പറഞ്ഞതനുസരിച്ച് അങ്ങോട് നടന്നത് അകത്തളത്തിൻ്റെ പുറത്ത് നിന്നു........ അവിടെ ആരുടെയൊക്കെയോ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു...... കാരണവർ രാജ രാജ വർമ്മയെ ആണ് ആദ്യം കണ്ടത്.ചന്ദനകളർ സിൽക്ക് ജുബ്ബയും കസവ് വേഷ്ടിയുമായിരുന്നു വേഷം..... വെളുത്ത് തടിച്ച ഒത്ത ശരീരമുള്ള മനുഷ്യൻ എഴുപത്തഞ്ചോളം വയസ്സു തോന്നിക്കും........ ഗാഭീര്യം തോന്നിക്കുന്ന മുഖഭാവം. സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാല... കഴുത്തിൽ അണിഞ്ഞിരുന്നു...... കൈ വിരലിൽ അണിഞ്ഞ നവരത്ന്ന മോതിരത്തെ തെരുപ്പിടിപ്പിച്ചു കൊണ്ട്....... ജ്വാലയെ നോക്കിയ മിഴികൾ ഒന്നു തിളങ്ങി.......

കയറി വാ കൂട്ടിയേ ..... രാമേട്ടൻ അവളോട് പറഞ്ഞു...... അകത്തളത്തിൽ കയറി...... രാജ രാജ വർമ്മയെ വിനയപൂർവ്വം വണങ്ങി. മെരുങ്ങാത്ത കുതിരയെ പോലെ ..... താല്പര്യമില്ലാത്ത പോലെ മുഖം വെട്ടിച്ചു...... അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു .....!! പിന്നീടവളുടെ നോട്ടം ചെന്നെത്തിയതും ഹൃദയമിടുപ്പ് വർദ്ധിച്ചു....... സോമരാജവർമ്മ........ അച്ഛൻ....... മിഴികൾ അനുസരണയില്ലാത്ത വിധം നനയാൻ തുടങ്ങി...... അവളൊന്നുകണ്ണടച്ച് ആത്മസംയമനം നേടിയെടുത്തു...... പിന്നെയും പിന്നെയും അവളുടെ നോട്ടം സോമരാജനിലേക്ക് തേടിച്ചെന്നു....... കുട്ടിയെ വിളിപ്പിച്ചത് ശ്രീദേവിയെ നോക്കുന്നതിനൊപ്പം അച്ഛന് ഷുഗർ പ്രോബ്ളസ് ഉണ്ട്. ഇൻസുലിൻ ഉണ്ട്.അത് കുട്ടിയൊന്ന് ശ്രദ്ധിക്കണം അവൾ ഇതൊക്കെ കേട്ടുവോന്നു പോലും സംശയമാണ് അവൾ അച്ഛനെന്ന മായികതയിൽ മുഴുകിയിരിക്കുകയാണ്.......!! ചുണ്ടിൽ തനിക്കായി മാത്രം ചിരിച്ചെന്നു തോന്നുന്നു...... അച്ഛൻ്റെ വിരലുകൾ അപ്പോഴും തുടയിൽ താളം പിടിക്കുന്നുണ്ടായിരുന്നു....... കണ്ണുകളിൽ സ്വാതീക ഭാവം....... കണ്ണുകളിൽ ഈറൻ പാടയാൽ അച്ഛനെ കാണാൻ പറ്റുന്നില്ല എനതോന്നലിൽ കണ്ണു തുടച്ചവൾ വീണ്ടും വീണ്ടും കൊതിയോടെ നോക്കി........

ആ നെഞ്ചിലെ വാത്സല്യത്തിന് തണലിൽ തൻ്റെ ഇരുൾ മൂടിയ ഇന്നലകളിലേ ഓർക്കാനാഗ്രഹിക്കാത്ത വേദനകളെ ഒഴുക്കിവിടണമെന്നും...... അച്ഛൻ്റെ മടിയിൽ കിടന്ന് കഥകൾ കേൾക്കണമെന്നും ആ കൈയിലെ സുരക്ഷിതത്വത്തിൽ കാതങ്ങളോളം സഞ്ചരിക്കണമെന്നും..... തൻ്റെ അച്ഛനെ ഹൃദയത്തിൽ താനൊരു ചിത്രം രചിച്ചിരുന്നു. അവ്യക്തമായ ചിത്രം...... ഇന്നത് മിഴിവോടെ മുന്നിൽ...... എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ തൻ്റെ അച്ഛൻ....... അവളുടെ മിഴികൾ പരവേശത്തോടെ അച്ഛനെ ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെ നോക്കി നിന്നു...... അവളിൽ പുഞ്ചിരി നിറഞ്ഞു. തനിക്ക് കാണാൻ കഴിഞ്ഞല്ലോ തന്നെ ചേർത്ത് പിടിച്ചില്ലെങ്കിലും സാരമില്ല........ ഇങ്ങനെ കണ്ണു നിറച്ച് കണ്ടാൽ മതി എന്നും....... നന്ദിനിയവളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു......!! ആ സമയത്താണ് മിന്നൽ പോലെ ഭഗത് കടന്നു വന്നത് മുത്തശ്ചനെ കണ്ടതും ബഹുമാനത്തോടെ അരികിലേക്ക് ചെന്നു. മുബൈയിൽ നിന്നുള്ള അസൈൻമെൻറ് ചെക്ക് ചെയ്തോ? രാജ രാജ വർമ്മ ചോദിച്ചു? ഉവ്വ്........"" പിന്നെ അഡ്വക്കേറ്റ് ജയപാൽ വന്നില്ലേ? ഉവ്വ് മുത്തശ്ചാ....."" ഉടനെ സോമരാജൻ ഭഗതിനോട് പറഞ്ഞു..... അപ്പു ഇത് ശ്രീദേവിയെ നോക്കാൻ വന്ന ഹോംനേഴ്സാണ് അവൻ ജ്വാലയെ നോക്കിയതു കൂടി ഇല്ല അതിനും മമ് മ്.....

.""" അപ്പു ഞാനിന്ന് ആഡിറ്ററേ കണ്ടിട്ടേ ഓഫീസിലേക്കുള്ളു...... അടുത്തത് നന്ദിനിയിൽ നിന്നായിരുന്നു...... മ്മ്മ് .............' ബെസ്റ്റ്..... ഇവിടെ എന്താണാവോ ഈ നടക്കുന്നത്...... എല്ലാത്തിനും തലയാട്ടി ഏറാൻ മൂളികൊണ്ട്....... മാർച്ച് ഫാസ്റ്റിനു നടക്കുന്ന കുട്ടികളെ പോലെ നടന്നു പോകുന്നു......""" ആരുടെയോ നിയന്ത്രണത്തിൽചലിക്കുന്ന പാവ...... അല്ലെങ്കിൽ ആരോടൊക്കെയുള്ള വാശിക്ക്..... സ്വന്തം വ്യക്തിത്വത്തിനെ പണയപ്പെടുത്തി കൊണ്ട്....... ഭീരുവിനെ പോലെ ജീവിക്കുന്നു. ഒളിച്ചോട്ടമാണ്........ എന്തിനെയൊക്കെയോ മറക്കാനുള്ള ശ്രമം തൻ്റെ വിശ്വാസങ്ങളും കാഴ്ചപ്പടുകളും ........ കാറ്റിൽ പറത്തി ബഫൂണിനെപ്പോലെ ജീവിക്കുന്നു...... അല്ല ജീവിക്കുന്നുവെന്ന് അഭിനയിക്കുന്നു.......!!! ജ്വാല വെറുതേ പുറത്തേക്കിറങ്ങി....... അവളേയും ആകർഷിക്കുന്നിടം പൂമരത്തണൽ ആയിരുന്നു....... മഞ്ഞ വാകപ്പൂക്കൾ മെത്ത വിരിച്ച പോലെ പടർന്നു കിടക്കുന്നു........ ചൂടിൽ നിന്ന് മഴയിലേക്ക് ഇറങ്ങിയ പ്രതീതീ എന്തൊരു കുളിർമ്മയാ ഇവിടെ........! അവൾ ഓരോ മരത്തിനേയും തൊട്ടുരുമ്മി കഥകൾ പറഞ്ഞു നടന്നു........!! ദേവതാരുവിനെ തൊട്ടിട്ട് കുസൃതിയോടവൾ ചോദിച്ചു....... നിന്നെ ചുംബിച്ചുണർത്തിയ നിൻ്റെ പ്രീയൻ നിന്നെ മറന്നുവോ? നക്ഷത്ര കണ്ണുകളെ തിരിച്ചു കൊണ്ടു വരണ്ടേ......

പുതുമഴ നനയാനും ആലിപ്പഴം പെറുക്കാനും പൂമര കൂട്ടിൽ കൂടൊരുക്കാനും കൊതിച്ച ആ...... നൈർമല്യത്തെ..... ഇലച്ചിന്തിലെ നറു ചന്ദനത്തെ തിരികെ കൊണ്ടു വരണ്ടേ.... നിറം മങ്ങിയ ചുവന്ന കടുക്കന് തിളക്കം കൊടുക്കണ്ടേ...... അവൻ്റെ ഓർമ്മകളിൽ പോലും വിവശയായവൾ..... ഇവിടം സ്വർഗ്ഗമാണ്....... എന്നെ ഓരോ രാവും തഴുകിയുണർത്തിയ വയൊക്കെ ഇവിടെയുണ്ട്...... പ്രീയതരമായ നിമിഷങ്ങൾ.....""" വഴിതെറ്റി മഴ ചാറിതുടങ്ങി...... രണ്ടു കൈയ്യും നീട്ടി മാനത്തേക്കു നോക്കി ..... പറന്നു വന്ന മഴക്കിളിയേ വരവേറ്റു..... അവളുടെ മനസ്സുപോലെ മഴ ആർത്തലച്ചു പെയ്തു...... പെരുമഴക്കാലം....... അവളോടി ദേവദാരുവിനെ ചുറ്റിപ്പിടിച്ചു...... ഇലച്ചില്ലുകൾ ആർത്തു ചിരിച്ചു കൊണ്ട് ..... അവളിലേക്ക് പുഷ്പബാണം അയച്ചു. അവളുടെ നോട്ടം മഠത്തിനു നേരേ നീണ്ടതും മുകൾനിലയിലെ വരാന്തയിലെ മരപ്പടികളിൽ പിടിച്ച് ഇങ്ങോട്ടേക്ക് നോക്കി നില്ക്കുന്ന രൂപം...... ഉടലൊന്ന് വിറച്ചു....... ഭഗത് സാർ...... """ അവൾ വിറയലോടെ തൻ്റെ മുറിയിലേക്കോടി...... മനസ്സ് തിക്കു മുട്ടലോടെ വിവേചിച്ചറിയാനാകാത്ത ...... തോന്നലുകളുമായി തേരിലേറി....... പെട്ടെന്ന് ഡ്രെസ്സ് മാറി നോട്ട് പാഡിൽ എന്തൊക്കെയോ കുറിച്ചു.......!!!

സന്ധ്യാനേരം ബാഗിലുണ്ടായിരുന്ന കുഞ്ഞി കണ്ണൻ്റെ ചെറിയ പ്രതിമയുമായി ശ്രീദേവി തമ്പുരാട്ടിയുടെ മുറിയിലെത്തി ടേബിളിൽ വെച്ചവൾ...... ചെറിയ വിളക്കിൽ ദീപം തെളിച്ചു....... വിഭൂതി ശ്രീദേവിയുടെ നെറ്റിയിൽ അണിയിച്ചു...... അവളുടെ കൈവിരലിലെ കുളിർമ്മ അവരാവോളം ആസ്വദിച്ചു...... വെള്ള ഈരിഴയൻ തോർത്ത് മുടിയിൽ ചുറ്റി നെറ്റിയിൽ വിഭൂതിയും ...... ചെറിയ നീല കരയുള്ള നേര്യതു മുടുത്ത പെൺകൊടി.......!!! (ജ്വാല നേര്യതുടുക്കുന്നത് എന്തോ കാര്യസാധ്യത്തിനാണെന്നാ കുറുപ്പമ്മാവൻ്റെ വെപ്പ് ഇതിപ്പോ എന്താണാവോ?) മുകിൽ വർണ്ണനേ...... പ്രേമോദാരനേ .... പുല്ലാങ്കുഴലിൽ നീ ഒളിപ്പിച്ചത് നിൻ പ്രണയഭാവങ്ങളോ..... ജ്വാല അപ്പോഴും മായാലോകത്ത് മുങ്ങിത്താഴുകയായിരുണ്ടു.... ഇരുൾ പരന്നു..... കാറ്റു പോലെ ആരോ വരുന്നതറിഞ്ഞ് ശ്രീദേവിയുടെ അരികിൽ നിന്ന് ജ്വാല എഴുന്നേറ്റു..... ശ്രീദേവി..... അപ്പൂന്ന് വിളിച്ചതും...... വന്ന കാറ്റ് തന്നെ കണ്ടതിനാലാവാം പുറത്തേക്ക് അതേ വേഗത്തിൽ നടന്നകന്ന്...... പുറത്ത് നിന്നു...... ഓ...... ഞാനിവിടെ നില്ക്കുന്നതാണ് ഭവാന് തടസ്സം ചെറുചിരിയോടെ ജ്വാല പുറത്തേക്കിറങ്ങി....... കാറ്റു പോലെ അപ്പോൾ തന്നെ ഭഗത് അമ്മയുടെ അടുത്തേക്ക് നടന്നു....... അപ്പൂ...... കഴിച്ചോ മോനേ.....?

ആ ശബ്ദമൊന്നു കേൾക്കാമെന്നു കരുതി കാതോർത്തു. നമ്മള് നാണംകെട്ടു അല്ലാതെ ആ തിരുവായ് ഒന്നു തുറന്നതേയില്ല ബോഡി അവിടെ പ്രദർശിപ്പിച്ചിട്ട് കാറ്റുപോലെ പുറത്തേക്ക് പോയി..... കൂടെ അവളുടെ മനസ്സും....."" ഒരിക്കൽ വർണ്ണശലഭമായിരുന്നു..... ചുറ്റുമുള്ളവയെ നിറച്ചാർത്ത് നല്കി ആനന്ദത്തിൻ്റെ പരമോന്നതയിൽ എത്തിച്ചിരുന്നു. ഇന്ന് വീണ്ടും ..... കൊക്കൂണെന്ന ആവരണത്തിനുള്ളിൽ വീർപ്പുമുട്ടി കിടക്കുന്നു..... സുന്ദരമായ ഈ ലോകത്തെ കാണാതെ ഇരുട്ടറയിൽ ..... ഇരുളിൽ കഴിയുന്നു..... ഭഗത്തിൻ്റെ ഓഫിസിലെ ഒരു പകൽ ...... സെക്യൂരിറ്റി അനന്തൻ ഏല്പ്പിച്ച തുണ്ടു പേപ്പറിൽ ഇളം വയലറ്റ് മഷിയാൽ ചാലിച്ച അക്ഷര തുള്ളികളെ നോക്കി..... "മഴ മുത്തുകൾ നിനക്കായി പെയ്തു കൊണ്ടേയിരിക്കുന്നു....... പൂമരവും നിനക്കായി പുഷ്പിച്ചു കൊണ്ടേയിരിക്കുന്നു....... ഋതുഭേദങ്ങൾ നിനക്കായി ചാർത്തിയ വൈഡ്യൂര്യങ്ങളെ നീ മറന്നുവോ..... ഒരു വർഷകാലം നനയേണ്ടേ നമ്മുക്കൊരുമിച്ച് പൂമരച്ചോട്ടിൽ......"" ഭഗതിൻ്റെ കണ്ണൊന്ന് ചുവന്നു കലങ്ങി...............................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story