ഇനിയും പൂക്കാം നിനക്കായ് : ഭാഗം 6

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

എന്താ...... എന്താ ആൻ്റി..... സാറിത്രയും വേദനിക്കുന്നത്.......??? കരളുരുകുന്ന വേദനയോടെ അവൾ അപ്പച്ചിയോട് ചോദിച്ചു. പോയി മ്ഹ്..... 'എൻ്റെ കുഞ്ഞിൻ്റെ സന്തോഷങ്ങൾ കൊണ്ടല്ലേ അവനെ സ്നേഹിക്കുന്നവർ പോയത്.... ഇന്നവൻ്റെ മോളുടെ പിറന്നാളാണ്.... പിന്നെ അവന് ഭാര്യയേയും അച്ഛനേയും നഷ്ടപ്പെട്ട ദിവസം കൂടിയാണ്..... കേട്ടതൊന്നും ഉൾക്കൊള്ളാനാവാതെ ജ്വാല ഹൃദയം പൊട്ടി തകർന്ന മാതിരി നിന്നു പോയി........ മരത്തിൽ നിർമ്മിച്ച ജനലഴികളിൽ ..... പിടിച്ച് ഭഗത് ഇരുണ്ട ആകാശത്തേക്ക് നോക്കി....... നിലാവ് പൊയൊളിച്ചിരുന്നു....... നിനവുകളിൽ നിൻ മിഴിത്തിളക്കം നിർവൃതിയായി നിൻ മന്ദഹാസം നെറുകയിൽ നിൻ സിന്ദൂര ചന്തം നീ മാഞ്ഞു പോയതറിയാതെ കേഴുകയാണ്.... അപ്പേട്ടാ..... ചെവി തുളച്ച് ....... മഞ്ഞുതുള്ളിയുടെ നൈർമല്യ ത്തോടെ ഒരു പെൺകുട്ടിയുടെ വിളിയൊച്ച..... അലതല്ലുന്നു....... മുത്തശ്ചൻ്റെ അകന്ന ബന്ധത്തിൽ നിന്നാണ്.... ഭൂമികയുടെ ആലോചന വന്നത്..... തനിച്ച് ഭൂമിയുടെ മടിത്തട്ടിൽ ഒതുങ്ങി കഴിയാനിരുന്ന ഞാൻ മുത്തശ്ചൻ്റെ നിർബന്ധത്തിൽ പെണ്ണുകാണാനായി പോയി. നിറയെ മുത്തുകൾ പതിപ്പിച്ച .....

വെള്ളിക്കൊലുസിൻ്റെ ശബ്ദമാണ് എന്നെ അവളെ നോക്കാൻ പ്രേരിപ്പിച്ചത്. ഉടുത്തിരിക്കുന്ന ദാവണിത്തുമ്പിൽ ഞെരടിക്കൊണ്ടിരിക്കുന്ന വിരലുകൾ...... പരിഭ്രമമേറി വിയർത്ത മുഖം..... വലിയ പ്രത്യേകതകളൊന്നും ഇല്ലാത്ത സാധാരണ പെൺകുട്ടി. അമ്പലവാസി കുട്ടി....... നെറ്റിയിൽ അടർന്നു മാറിയ ചന്ദനത്തിൻ്റെ അവശേഷിപ്പുകൾ..... ചുണ്ടുകളിൽ വിറയൽ...... തനിച്ച് സംസാരിക്കാൻ ആരോ നിർദ്ധേശിച്ചപ്പോൾ..... ആ മുഖത്തെ വിറയൽ കൗതുകം ഉണർത്തി....... അവളുടെ മുറിയിൽ ..... അടിമുടി ഉലഞ്ഞ് ..... വിയർത്ത് നിന്നവളോട് എന്ത് പറയണമെന്നറിയാതെ നിന്നു..... ബെല്ലും ബ്രേക്കും ഇല്ലാത്ത തൻ്റെ ജീവിതയാത്രയിൽ ഒരാളെ കൂടെ കൂട്ടാൻ ആഗ്രഹിച്ചിട്ടേയില്ല....... ഓരോരോ യാത്രകളും ഓരോ തേടലുകളായിരുന്നു....... പ്രകൃതി ഒളിപ്പിച്ചു വെച്ച വൈഡൂര്യങ്ങളെ തേടി അലയുകയായിരുന്നു....... ഓരോ ഇടത്തിലും തന്നെ അത്രയേറെ ആകർഷിച്ചവയുടെ ഓർമ്മയ്ക്കായി പെറുക്കി കൂട്ടിയ ഓരോ വസ്തുക്കളും അമൂല്യമായി കൂട്ടീവച്ചിരുന്നു. ആരും അറിയാതെ..... ആ മാന്ത്രിക ചെപ്പിനുള്ളിൽ കാറ്റു പോലും കടക്കുന്നത് താൻ ഇഷ്ടപ്പെട്ടിരുന്നില്ല....... കടൽ തീരത്തു നിന്നു കിട്ടിയ സ്വർണ്ണ നിറമാർന്ന ചെറിയ ശംഖും...... രാജസ്ഥാനി കരവിരുതിൽ മെനഞ്ഞ ശില്പ്പവും..... വിസ്മയിപ്പിക്കുന്ന എണ്ണ ഛായാ ചിത്രങ്ങളും..... ഇടയ്ക്കയും ഓടക്കുഴലും...... സ്വടികത്താൽ നിർമ്മിച്ച ഗണപതിയും.... അങ്ങനെ നീളുന്നു....! ഓരോരോ വട്ടുകൾ...... ആർക്കും അങ്ങനെ തോന്നാം....

എനിക്കവയൊക്കെ പ്രീയപ്പെട്ടതാണ്....... പെരുമഴയും കാറ്റും പൂത്തുലഞ്ഞ മരങ്ങളും പായൽ പിടിച്ച കുളപ്പടവുകളും..... പായലും ആമ്പലും നിറഞ്ഞ കുളങ്ങളും.... ചെറിയ നീർച്ചാലുകളും വിളഞ്ഞ് നില്ക്കുന്ന പാടങ്ങളും...... കാർമേഘം നിറഞ്ഞ ആകാശവും ഒക്കെയും വീണ്ടും വീണ്ടും എന്നെ ആനന്ദത്തിൽ ആറാടിച്ചു കൊണ്ടിരുന്നു..... എൻ്റെ ഈ വട്ടുകളിൽ ഞാൻ മാത്രം മതി ഞാൻ മാത്രം ആരും കൂടെ വേണ്ട.... ആരും.... അവളുടെ മുറിയിൽ ചിന്തകളുടെ മാറാല കൂട്ടീൽ ഉഴറിയ എന്നെ അവളുടെ സംസാരം പിടിച്ചുകുലുക്കി....: ""ഞാൻ ചേരില്ല....... മുഖം കുനിച്ച് സ്വന്തം കാൽവിരലിൽ നോക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു....."" ""നിക്ക് ഈ ചിറയ്ക്കൽ തറവാടും..... ബാല ഗണപതിയുടെ തിരുനടയും അതു മാത്രേ അറിയൂ.... വേറൊന്നും നിക്ക് അറില്യ ഞാൻ..... ഞാൻ ..... ചേരില്ല..... ന്നെ പിടിച്ചില്യാന്ന് പറഞ്ഞോളൂട്ടോ സങ്കടമില്യ നിക്ക്....."" അതും പറഞ്ഞവൾ മുഖം കുനിച്ചു നടന്നു....... ഒരു മഞ്ഞുതുള്ളി....... അത്ര നൈർമല്യമാണവൾക്ക്......! അവളുടെ വീട്ടിൽ നിന്ന് ഒന്നും പറയാതെ ഇറങ്ങി........ അമ്മ പിന്നാലെ നടന്നു കുട്ടിയെ ഇഷ്ടപ്പെട്ടോന്ന് ചോദിച്ച്...... ദിവസങ്ങൾ കൊഴിഞ്ഞു പോയി...... ഞാനെൻ്റെ യാത്രകളും എൻ്റെ മാത്രം ഇഷ്ടങ്ങളിലേക്കും സഞ്ചരിച്ചു....... അവളെ മറന്നിരുന്നു...... ഒരിക്കൽ തറവാട്ടിലെത്തിയപ്പോൾ വീണ്ടും കല്യാണത്തെ കുറിച്ചായി എല്ലാവർക്കും ചർച്ച..... നീയീങ്ങനെ കാടും മേടും നിരങ്ങി നടക്കുന്നത് ഉത്തരവാദിത്വമില്ലാഞ്ഞിട്ടാന്നു അച്ഛൻ പറഞ്ഞു.......

""നിനക്കാ ചിറയ്ക്കലെ കുട്ടിയെ ഇഷ്ടായില്ലാച്ചാ..... വേറെ നോക്കാം..... പഠിപ്പും വിവരവും ഉള്ള പട്ടണത്തിൽ വളർന്ന കുട്ടിയെ..... നിൻ്റെ ഇഷ്ടാണ് പ്രധാനം......."" എൻ്റെ ചിന്തയിൽ അപ്പോൾ നിറഞ്ഞു നിന്നത് ഞാൻ.... ഞാൻ .... ചേരില്ല വിക്കലോടെ പതറിപ്പറയുന്ന പിടയുന്ന മിഴികളായിരുന്നു...... അത്ഭുതത്തോടെ ഞാനോർത്തു...... ആ ഒറ്റ സെക്കൻ്റിൽ എൻ്റെ ഹൃദയവും പിടയുന്നു അവൾക്കായി..... അവൾ മതി ഇനിയുള്ള കാലം എനിക്ക് കൂട്ടായി...... ഞാനത് ഉറപ്പിച്ചിരുന്നു...... പൊട്ടിത്തകർന്ന അതിമനോഹശമായ പളുങ്കുപാത്രം ..... നോവേറുന്നു എന്നു മനസ്സിലായതും ...... വീണ്ടും തോടിനുള്ളിൽ ഒളിച്ചു... നിസംഗഭാവത്തിൻ്റെ ആവരണത്താൽ മുഖത്തെ മൂടി.....!! ശ്രീദേവിയുടെ സങ്കടങ്ങൾക്ക് കൂട്ടിരുന്നതിനാലാണോ...... ജ്വാലയും പുലരുവോളം ഉറങ്ങിയിട്ടില്ലായിരുന്നു....... രാത്രിയൊക്കെ അപ്പച്ചിയെ നന്നായി പനിക്കുന്നുണ്ടായിരുന്നു....... മെഡിസിനൊക്കെ കൊടുത്ത് അവൾ കൂടെ നിന്നു...... വിട്ടു വിട്ടു പനിക്കുമ്പോൾ അവൾ മനസ്സിലാക്കിയിരുന്നു....... ഇന്നലത്തെ മകൻ്റെ പ്രകടനമാണ് മനസ്സിനെ പൊളളിക്കുന്നതെന്ന്? വെറുതെ അവൾ അവരുടെ നെറുകയിൽ തലോടികൊണ്ടിരുന്നു...... സങ്കടപ്പെടേണ്ട..... ഒക്കെ ശരിയാകും എന്നൊരു ഭംഗിവാക്ക് പറയാൻ..... എന്തുകൊണ്ടോ അവൾക്ക് സാധിച്ചില്ല........

അർത്ഥശൂന്യമായ പദങ്ങൾ അല്ലാതെന്ത്? കുറച്ചു നേരം കഴിഞ്ഞപ്പോൾ ഭഗതിൻ്റെ കാർ പുറത്തേക്ക് പോകുന്നത് കണ്ടു. ഇത്ര നേരത്തേ ഇയാളിതെവിടെ പോവുകയാണോ? ശ്രീദേവി തമ്പുരാട്ടിയുടെ പനി മൂർഛിച്ചതും ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തു....... രാമേട്ടനും ജ്വാലയും കൂടിയാണ് കൊണ്ടുപോയത്...... സോമരാജവർമ്മ ദൂരെ എവിടെയോ ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു...... ഭഗത് കാലത്ത് വണ്ടിയുമായി പോയതാണ്. രാമേട്ടൻ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്...... മൂന്നുദിവസം ഹോസ്പിറ്റലിൽ കിടന്നു. ഇടയിൽ ഒരു ദിവസം നന്ദിനി എത്തി നോക്കിയിട്ട് പോയി....... ഫുഡൊക്കെ കാൻ്റീനിൽ നിന്ന് വാങ്ങി...... അപ്പച്ചിയാണേൽ എന്നും അപ്പൂ..... അപ്പൂന് വിളിച്ച് കരഞ്ഞോണ്ടിരിക്കും..... മൂന്നു ദിവസമായിട്ടും ഭഗത് തറവാട്ടിലും കമ്പനിയിലും എത്തിയിട്ടില്ല.... ഫോണും സ്വിച്ച് ഓഫ്....... മൂന്നു ദിവസം നിന്ന ക്ഷീണത്തിൽ വീട്ടിലൊന്നു പോയി ഫ്രെഷാകാനും .... ഡ്രസ്സുകൾ എടുക്കാനും ചെന്നതായിരുന്നു...... ഫ്രെഷായി വന്നവൾ മുത്തശ്ചനെ പോയി നോക്കി.. '.. മൂന്ന് ദിവസം കൊണ്ട് ആളാകെ മാറി...... ആകെ ക്ഷീണിച്ച്...... തന്നെ കണ്ടതും എപ്പോഴത്തേയും പോലെ കണ്ണാന്നു തിളങ്ങി..... ആ മുഖത്തെ വിഷമം മകളെ കുറിച്ചോർത്താണെന്നു മനസ്സിലായതും...... ""കുറവുണ്ട് രണ്ടു ദിവസത്തെ മെഡിസിൻ കൂടീ കഴിഞ്ഞ് ആളിങ്ങെത്തും....."" മുഖത്ത് സമാധാനം വന്നതു പോലെ തോന്നി. സ്നേഹം പ്രകടിപ്പിക്കാനാകാതെ.... ഗൗരവമെന്ന ആവരണം കൊണ്ട് മൂടി വെച്ചിരിക്കുന്നു......

കുറച്ചു നേരം അവിടെ നിന്നു പുറത്തിറങ്ങിയതും.... കണ്ടു ഭഗതിൻ്റെ കാർ ..... പോർച്ചിൽ വന്നു നില്ക്കുന്നത്...... അതിൽ നിന്നിറങ്ങിയ ഭഗതിനെ കണ്ടതും നോവായി....ആളാകെ കോലം കെട്ടു.... അലങ്കോലമായ വേഷം..... കോലൻമുടി ചിതറിത്തെറിച്ച് നെറ്റിയിലാകെ പരന്നു കിടക്കുന്നു. കണ്ണിലെ ചുവപ്പും ഇടറുന്ന കാൽച്ചുവടും അവൻ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി...... സങ്കടമാണോ ദേഷ്യമാണോ വേർതിരിച്ചറിയാനാവാത്ത വികാരം അവളെ പൊതിഞ്ഞു...... ഭഗത് ഉറയ്ക്കാത്ത കാലടികളോടെ ചെന്നു നിന്നത് അമ്മയുടെ മുറിയിലാണ്..... അമ്മയെ കാണാഞ്ഞ് അയാളുടെ ..... മുഖത്ത് അമ്പരപ്പ് പരക്കുന്നുണ്ടായിരുന്നു...... അമ്മയെ കാണാത്തതിൻ്റെ ചൊരുക്കിൽ.... ""അമ്മയ്ക്കും എന്നെ വേണ്ടാ...... എനിക്കാരുമില്ല...... എന്തൊക്കെയോ പുലമ്പിക്കൊണ്ട് പുറത്തേക്ക് നടന്നു......"" ജ്വാലയ്ക്കാണേൽ അവൻ്റെ കാട്ടായം കണ്ട്‌ വിറഞ്ഞു വന്നു...... തൻ്റെ പ്രാണനാണ്...... താൻ ആരാധിക്കുന്ന പുരുഷനാണ് ഒരു വേള അവളെല്ലാം മറന്നു...... കരയുന്ന അപ്പച്ചി മാത്രമായിരുന്നു അവളുടെ ചിന്തയിൽ ""ടോ...... താനൊന്നു നിന്നേ.....??? വാതിൽപ്പടിയിൽ പിടിച്ചു കൊണ്ട് അവനൊന്നു തിരിഞ്ഞവളെ നോക്കി...... ""നിങ്ങൾ നഷ്ടങ്ങളുടെ മാത്രം കണക്കെടുപ്പ് നടത്തുമ്പോൾ..... കാണാതെ പോകുന്ന ചിലതുണ്ട്? നിങ്ങൾക്കുമാത്രം വേദനിക്കുന്നു..... നിങ്ങൾക്കു മാത്രം നഷ്ടം...... നിങ്ങൾ തളർന്നു.... നിങ്ങൾക്കാരുമില്ല... ഇതല്ലാതെ വേറെന്തെങ്കിലും പറയാനുണ്ടോ?

എല്ലാ മനുഷ്യരും സ്വാർത്ഥരാ....... സ്വന്തം കാര്യം മാത്രം അതിനപ്പുറമൊന്നും ചിന്തിക്കേണ്ടല്ലോ......?? നിങ്ങളൊരു കാര്യം ചെയ്യ്... അല്പ്പ്രാണനേയുള്ളു അവർക്ക്...... കൊന്നുകളത്തേക്ക് അതിനെ . ഇങ്ങനെ നീറ്റിക്കാതെ എന്നിട്ട് കൂത്തടിച്ച് നടക്ക്......"" കൊടുംങ്കാറ്റിൻ്റെ വേഗതയിൽ ജ്വാലയുടെ അരികിലേക്ക് പാഞ്ഞടുത്തു...... അവളുടെ കവിളിന് കുത്തിപ്പിടിച്ച് ...... അലറി....... "നിൻ്റെ നാവ് ഞാൻ പിഴുതെടുക്കുമെടീ....... പറയ് എവിടെയാടി....... എൻ്റെ അമ്മ......?? അസഹ്യമായ വേദനയിൽ അവൾ പുളഞ്ഞു...... മദ്യത്തിൻ്റെ രൂക്ഷഗന്ധം അവളിലേക്ക് പകർന്നു....... തൊട്ടരികിലാണവൻ...... ആ കണ്ണുകളിൽ തന്നോട് വെറുപ്പ് ആളികത്തുന്നു...... ശക്തമായി അവൻ്റെ കൈ തട്ടിമാറ്റിയവൾ കിതച്ചു..... ""ക്രൈസ്റ്റ് ഹോസ്പിറ്റലിൽ പോയി നോക്കെടോ..... മൂന്നുദിവസമായി തന്നെ ഒരു നോക്കു കാണാൻ കൊതിച്ചൊരു ജീവൻ അവിടെയുണ്ട്....." "എല്ലാ നഷ്ടങ്ങൾക്കിടയിലും..... പാതി ചത്ത ശരീരവുമായി അവർ ജീവിക്കുന്നത് നിങ്ങൾക്കു വേണ്ടിയല്ലേ.....? എന്നെങ്കിലും അവരെ കുറിച്ച് നിങ്ങളോർത്തോ...... കുറച്ചു സമയം അവർക്കായി നീക്കിവച്ചിട്ടുണ്ടോ...... നിങ്ങളൊന്ന് സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ.....? ചത്തുകഴിഞ്ഞ് വായിൽ കുറച്ച് അരി കൊണ്ടു വച്ചാൽ തീർന്നല്ലോ കടമ.......

നാട്ടുകാരെ കാണിക്കാൻ ചന്ദനത്തിൽ ദഹിപ്പിക്കലും ആണ്ടു സദ്യയും ......"" ""ചത്തു കിടക്കുമ്പോൾ നിങ്ങളുടെ സാമിപ്യം അവർക്കു വേണ്ട....... ഒന്നും ചെയ്യേണ്ട..... കുറച്ചു നേരം അവരുടെ പഴയ മകനായി... അപ്പൂവായി കൂടെ നീല്ക്ക്...... ചേർത്തു പിടിക്ക്........ ബന്ധങ്ങളുടെ വില അറിയണമെങ്കിൽ അവരില്ലാതാകണം അല്ലേ......?? ആരുമില്ലാത്തവരും ഈ ലോകത്തുണ്ട്..... അനാഥർ അവരോടൊന്ന് തിരക്ക് ബന്ധങ്ങളുടെ വില അവർ പറഞ്ഞു തരും വീറോടെ പറഞ്ഞെങ്കിലും ഒടുവിൽ വാക്കുകൾ ഇടറിപ്പോയിരുന്നു... ജ്വാലയ്ക്കാണേൽ വായ്ക്കുള്ളിൽ വേദനയും എരിച്ചിലും അസഹ്യമാകുന്നുണ്ടായിരുന്നു...... ""അമ്മ..... അമ്മയ്ക്കെന്താ...... അതും പറഞ്ഞവൻ നിലത്തേക്ക് കുഴഞ്ഞിരുന്നുപോയി......"" അവൻ്റെ തല ചുവരിൽ ഇടിച്ചും ഇത്ര നേരത്തെ ദേഷ്യമെല്ലാം മറന്ന് ഭഗതിനെ നെഞ്ചോട് ചേർത്തവൾ....... ഇരുവരുടേയും വ്യതിചലിക്കുന്ന ഹൃദയമിടുപ്പുകൾ സമാന്തര രേഖകൾ പോലെ ചലിച്ചു കൊണ്ടിരുന്നു........ ""മാഷേ....... കണ്ണുതുറക്ക്...... ആൻ്റിക്ക് ഒന്നും ഇല്ല........ അവൾ വേദനയോടെ പറഞ്ഞു കൊണ്ടിരുന്നു......."" ഓരോ ഇരവുകളിലും കനവുകളായി വന്നവൻ പ്രണയിക്കാനും... സ്വന്തമാക്കാനും..... കഴിയില്ലെനിക്ക്.... എന്നിൽ മാത്രം ആരുമറിയാതെ..... നീ പോലുമറിയാതെ നിന്നെ നിറച്ചു വെയ്ക്കുകയാണ് അവൻ്റെ ശരീരം വിയർത്തു കൊണ്ടിരുന്നു...... വേഗം അവൾ ജഗ്ഗിൽ നിന്ന് വെള്ളമെടുത്ത് മുഖത്ത് തിളച്ചു... ഞരങ്ങികൊണ്ടവൻ ഉണർന്നു എങ്കിലുമവൻ തളർന്നിരുന്നു......

""ഫുഡൊന്നും കഴിച്ചില്ലായിരുന്നോ? ആർദ്രതയോടെയവൾ ചോദിച്ചു....... കുടിക്കാനായി വെള്ളമവൾ കൊടുത്തു...... കുറച്ച് ആശ്വാസം വന്നതു പോലെ തോന്നി..... ഹോസ്പിറ്റലിൽ പോകണോ? പോകണം അമ്മയുടെ അടുത്തേക്ക്...... നീയും വരണം കൂടെ....... തളർന്ന ശബ്ദത്തില വൻപറഞ്ഞു..... ജ്വാലയോടൊപ്പം അപ്പൂനേ കണ്ടപ്പോൾ ..... ശ്രീദേവിയുടെ കണ്ണു നിറഞ്ഞു...... മോനേ..... അപ്പൂ..... എന്താ നിനക്ക് വയ്യേ.....?? ഒന്നും കഴിച്ചില്ലേ നീ...... ജ്വാലയാണേൽ കൂർപ്പിച്ചൊന്നു ഭഗതിനെ നോക്കിയിട്ടു അവനു കേൾക്കാൻ മാത്രമായി പറഞ്ഞു. ""ഒരമ്മയ്ക്കേ ഇങ്ങനെ പെരുമാറാൻ കഴിയൂ...... തൻ്റെ വേദനകളൊക്കെ മറക്കും ..തൻ്റെ കുഞ്ഞുങ്ങളുടെ മുഖമൊന്നു വാടിയാൽ അമ്മയതറിയും..... ആ ചങ്കുതകരും ഇനിയെങ്കിലും അതിനെ വേദനിപ്പിക്കാതിരുന്നു കൂടെ...?? അവനതിന് മറുപടിയൊന്നും പറഞ്ഞില്ല..... അന്നവൻ അമ്മയോട് ഒരുപാട് നേരം സംസാരിച്ചു...... ജ്വാല ശ്രീദേവിക്ക് കഞ്ഞി കൊടുക്കാൻ വന്നപ്പോൾ അവനത് വാങ്ങി അമ്മയ്ക്ക് സ്പൂണിൽ കോരി കൊടുത്തു... ആ അമ്മയുടെ മിഴി നിറഞ്ഞിരുന്നു അത് സന്തോഷത്തിൻ്റേതായിരുന്നു..... """ജ്വാലയെ നോക്കി കുഞ്ഞോള് ഒന്നും കഴിച്ചില്ലല്ലോ..... അപ്പൂ...' മോളേയും കൂട്ടി ആഹാരം കഴിച്ചിട്ടു വാ...... നേഴ്സിനോട് ആൻ്റിയെ ഒന്നു ശ്രദ്ധിക്കണമെന്നു പറഞ്ഞിട്ട് ഭഗതിനൊപ്പം ക്യാൻ്റീനിലേക്ക് നടന്നു..... അവനോടൊപ്പം ചിലവഴിക്കുന്ന ഓരോ സെക്കൻഡ്സും അവൾ ആസ്വദിക്കുകയായിരുന്നു......

നിന്നെയും തേടി നിന്‍ വഴിത്താരയില്‍ നീറും മനമോടെ ഞാന്‍ നില്‍പ്പൂ ചിറകടിച്ചുയരുമെന്‍ ചിത്രപ്രതീക്ഷകള്‍ കനലായ് എരിഞ്ഞടങ്ങുന്നൂ നീയില്ലെങ്കില്‍ നിന്‍ ഓര്‍മകളില്ലെങ്കില്‍ സ്വപ്നങ്ങളില്ലാതെയാകും ഞാനൊരു പാഴ്മരുഭൂമിയാകും... ""ഫുഡൊക്കെ കഴിച്ചിരുന്നപ്പോൾ ജ്വാല ഭഗതിനോട് ചോദിച്ചു. നല്ല ടയേർഡാരുന്നല്ലോ? BP വേരിയേഷനുമുണ്ടെന്ന് തോന്നുന്നു.... ഇവിടെ ഡോക്ടറെ കണ്ടാലോ......?? ജ്വാല ഭഗതിനോട് ചോദിച്ചു...?. കൂടെയൊരു ഡോക്ടറുള്ളപ്പോൾ ഞാനെന്തിനാ വേറൊരു ഡോക്ടറെ കാണുന്നത്? ഭഗത് മുഖമുയർത്താതെ ഫുഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് പറഞ്ഞു...... ""ങ്ഹേ.... എന്താ.... എന്താ പറഞ്ഞത്....? ജ്വാല വിക്കി..... ""മ്മ്മ്.... അതു തന്നെ..... മൂന്നിലൊരു ഡോക്ടറിരിക്കുമ്പോൾ വേറെ ഡോക്ടറു വേണോ ?? ജ്വാല ഞെട്ടിവിറച്ച്..... പിടഞ്ഞെഴുന്നേറ്റ്....... അവനിൽ നിന്ന് ദൂരെ മാറി നിന്നു. ഡോക്ടർ അഗ്നിജ്വാല..... ന്യൂറോ സർജൻ...... ഡോക്ടർ പൊതുവാളിൻ്റെ ബ്രില്യൻ്റ് സ്റ്റുഡൻ്റ്.... താൻ പിടിക്കപ്പെട്ടിരിക്കുന്നു.... എന്തിനു വന്നുവോ ഒന്നും സാധിക്കാതെ യാത്രയാകേണ്ടി വരും....... അതും ആൾമാറാട്ടം...... ഇനി വിചാരണയാണ്......??? ശരീരമാസകലം വിറയൽ വ്യാപിച്ചു....... ഹൃദയം വിങ്ങി......

പൊന്നോത്ത് മoത്തിൽ നിന്നുള്ള പടിയിറക്കം ..... അച്ഛനു പോലും വെറുപ്പായിരിക്കും..... ചതിയല്ലേ ഞാൻ ചെയ്തത്..... ഈ ആളുടെ മനസ്സിലും..... ആൾമാറാട്ടക്കാരിയായ ജ്വാലയായിരിക്കും ഇനി മുതൽ ചെമ്പുറത്ത് മനയിലെ കാവേരി തമ്പുരാട്ടിയുടേയും...... പൊന്നോത്ത് മoത്തിലെ സോമരാജവർമ്മയുടേയും മകൾ...... അല്ലേ ഭഗത് വീണ്ടും ചോദിച്ചു...."" ജ്വാല തളർന്നിരുന്നു.ഹൃദയം നിലച്ചു....... തന്നെ ചൂഴ്ന്ന്നില്ക്കുന്ന രഹസ്യങ്ങളുടെ താക്കോലും വച്ചൊരാൾ...... തൊണ്ട വരണ്ടു.:..മുഖമാസകലം വിയർത്ത് ...... തളർച്ചയിൽ വീണുപോകുമെന്ന് തോന്നിയതും.... ജനലഴികളിൽ പിടിച്ചവൾ....... നീയെന്ന പെണ്ണിനോട് ബഹുമാന മാടോ....... എരിഞ്ഞടങ്ങേണ്ട സന്ദർഭത്തിലും...... നീ പിടിച്ചു നിന്നു......"" അവളവനെ തുറിച്ചു നോക്കി..... അപ്പോ മുറപ്പെണ്ണ് വന്നാട്ടെ അമ്മയുടെ അടുത്ത് പോകാം......"" ജ്വാലയാണേൽ സ്തംഭിച്ച് നില്ക്കുകയാണ്....... എനിക്കെല്ലാം അറിയാമെടോ..... ഞാൻ കാരണം തൻ്റെ ലക്ഷ്യങ്ങൾക്കൊന്നും ഒരു തടസ്സവും ഉണ്ടാകില്ല..... ആരും ഒന്നും അറിയില്ല...... അവൻ അവളെ കണ്ണ് ചിമ്മിക്കാണിച്ചു......!!..............................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story