ഇനിയും പൂക്കാം നിനക്കായ് : ഭാഗം 8

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

തൊട്ടരികിൽ ഭഗതിൻ്റെ സാമിപ്യം അവളറിഞ്ഞു...... ഹൃദയമിടുപ്പ് ഉയർന്നു...... അവൻ്റെ ശ്രദ്ധ ആമ്പൽ മൊട്ടുകളിലായിരുന്നു. അവളൊന്നു പിന്നിലേക്ക് വേച്ചുപോയി..... ഭഗതിൻ്റെ നെഞ്ചിൽ തട്ടിയവൾ നിന്നു അടിവയറ്റിൽ നിന്നൊരു ആന്തലുയർന്നു....... വീഴാൻ പോയവളുടെ വയറിലൂടെ രോമം നിറഞ്ഞ ബലിഷ്ഠമായ കൈയ്യാൽ തന്നിലേക്ക് ചേർത്തു പിടിച്ചു........ അവളൊന്നുലഞ്ഞു..... പിടഞ്ഞവൾ തിരിഞ്ഞപ്പോൾ........ ഭnതിൻ്റെ കഴുത്തിടുക്കിലേക്ക് ചുണ്ടു ചേർന്നു....... ഒരു സെക്കൻഡ് ഭഗതും നിശ്ചലനായി....... ""സോറി..... അവൾ പതർച്ചയോടെ പറഞ്ഞിട്ട് പടവുകൾ കയറി......"" ""ഇറ്റ്സ് .... ഓകെ..... അവൻ കണ്ണു ചിമ്മി..... ""ഹേയ്...... നേഴ്സമ്മാ.... അപ്പച്ചിയെ മുറിയിലാക്കി പുറത്തേക്കിറങ്ങിയപ്പോഴാണ് ഋഷിയുടെ വിളി കേട്ടത് ? ആ പൂച്ചക്കണ്ണിൽ എന്തോ കള്ളത്തരം ദൃശ്യമായി.... ""ഹായ്..... ഋഷി..... അവളും ചിരിച്ചു കൊണ്ട് അവനടുത്തേക്ക് ചെന്നു...... ""ചുവക്കാറുണ്ടോ.....??? ഋഷി ..... അവളുടെ കണ്ണിൽ നോക്കി ചോദിച്ചു? ""ങ്ഹേ....... എന്തോന്ന്.....??? അവളും അവനെ ആശ്ചര്യത്തോടെ നോക്കി.....?? ""അല്ല..... കവിളും..... മൂക്കും ചുവക്കാറുണ്ടോ? ""ഇതിപ്പോ എന്താ ചേട്ടൻ്റെ റിലേ പോയോ ??? "എൻ്റെ റിലേ അതെന്നെതേലും ആകട്ടെ....... ഹോട്ട് കിസ്സിങ്ങ് ചെക്കനു കൊടുത്തിട്ട്.....

ചുവന്നു തുടുത്ത മുഖവുമായി ചിലരേ കണ്ടിരുന്നു.....?? കുസൃതിയോടെ ചിരിച്ചവൻ......"" ""പെട്ടു...... അവൾ നാക്കു കടിച്ചു...... അവനെല്ലാം കണ്ടു എന്ന് മനസ്സിലായി......?? ""അത്...... അത്..... വീഴാൻ പോയതാ...... ""മ്മ്മ്..... മ്മ്മ് ..... ആക്കിയൊന്നു മൂളി.... ""ശ്ശെടാ...... ഈ വീഴുന്നവരുടെ മുഖമൊക്കെ നാണം കൊണ്ട് ചുമക്കുമോ?..... അവൻ ചുണ്ടൊക്കെ കടിച്ചു പിടിച്ച് ആകാശത്തോട്ട് നോക്കി ചോദിച്ചു......?? ജ്വാലയാണേൽ വിളറി വെളുത്തു..... താൻ ആരുമറിയാതെ സൂക്ഷിച്ച സ്വകാര്യതയിലേക്കാണ് ഒരാൾ എത്തി നോക്കുന്നത്..... ""ആ കാട്ടുവാസിയെ ഇഷ്ടമാണോ.....?? ഋഷി പെട്ടെന്ന് ചോദിച്ചു......?? അവളുടെ കണ്ണിലെ പിടച്ചിൽ പെട്ടെന്നവൻ ശ്രദ്ധിച്ചു..... ആ ചുണ്ടിലെ വിറയലും..... ""എൻ്റെ മനസ്സു പറയുന്നു നിങ്ങളാണ് ചേരേണ്ടെതെന്ന്..... കണ്ടിടത്തോളം ഒരേ ടേസ്റ്റുകളാണ്......"" ""ഇവിടെയുള്ള മറ്റാരേക്കാളും അടുപ്പം അപ്പുമായിട്ടാ.... ഒരുപാട് അനുഭവിച്ചതാടോ അവൻ..... താൻ വന്നതിൽ പിന്നെ അവനിൽ എന്തൊക്കെയോ മാറ്റങ്ങൾ കാണാൻ കഴിഞ്ഞു..... ഒന്നു ചിരിച്ചു കണ്ടിട്ട് വർഷങ്ങളായി തനിക്ക്.... തനിക്കവനേ ഇഷ്ടമല്ലേ..... തൻ്റെ ഈ ഈ കണ്ണുകൾ കള്ളം പറയില്ല...."" ഒന്നിടറിപ്പോയെങ്കിലും ഒരു ദീർഘനിശ്വാസത്തോടെ സമനില വീണ്ടെടുത്തവൾ.....

""നീർച്ചാലുകൾ പല വഴികൾ പിരിഞ്ഞ് ചെറു അരുവികളായി..... പിന്നീട് ഒന്നായി ഒരു നദിയായി ഒഴുകുക....... അല്ലേ..... അസംഭവ്യം...."" തൻ്റെ പരിധികളെ നന്നായി അറിയുന്ന മാതിരി ചിറി കോട്ടി..... തൻ്റെ മനസ്സിലെ സംഘർഷങ്ങൾ മുഖത്ത് പ്രതിഫലിപ്പിക്കാതിരിക്കാനുള്ള വ്യഗ്രത അവളിൽ ഉളവായി....... """തോന്നലുകളാണ് ഋഷി...... എല്ലാം നിൻ്റെ തോന്നലുകളാണ് അവനെ നോക്കാതവൾ മുറിയിലേക്ക് നടന്നകന്നു....."" ജ്വാലയെന്ന തീപാറുന്ന പെണ്ണിനപ്പുറം അതൊരു ചുഴിയാണ്........ ഋഷി അവളെ നോക്കി നിന്നു...... എന്തോ പിന്നീട് ഋഷിയെ കാണുമ്പോഴെല്ലാം അവൾ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു...... ഉറക്കമറ്റതായിരുന്നു അവൾക്കാ രാത്രി...... ചില ദുഖങ്ങൾ മറക്കാൻ..... അതിൻ്റെ തീവ്രത കുറയ്ക്കാൻ ചിലരുടെ സാമിപ്യം കൊണ്ട് സാധിക്കാറുണ്ട്....... അത്തരത്തിൽ ചില വേദനകളിൽ തളർന്നു പോകുമ്പോൾ ആ ഓർമ്മകളിൽ തന്നെ നറു ചന്ദനത്തിൽ തണുപ്പ് അനുഭവപ്പെടാറുണ്ട്....... ഭഗത്....... ആരാണ് നിങ്ങളെനിക്ക്....??? പിച്ചി ചിന്തിയ ശരീരവും അതിലേറെ മുറിവേറ്റ മനസ്സുമായി ചെമ്പുറത്ത് തറവാട്ടിലേക്ക് കുറുപ്പമ്മാവൻ്റെ കൈ പിടിച്ച് കയറി വന്ന പതിമൂന്ന് വയസ്സുകാരി......."" അവൾക്ക് എല്ലാത്തിനോടും പേടി ആയിരുന്നു...... അവൾ ഭയന്നത് പരിശുദ്ധിയെ കുറിച്ചോർത്തല്ല ..... അല്ലെങ്കിൽ തന്നെ പരിശുദ്ധി എന്തെന്നറിയാത്ത പ്രയം...... വേദനകളായിരുന്നു...... നീറ്റലായിരുന്നു ദേഹമാസകലം.....

നാലുപേർ മാറി മാറി മുറിവേല്പ്പിച്ചതാണവളെ..... മകളെപ്പോലെ ചേർത്തു പിടിക്കേണ്ടവർ കടിച്ചു കുടഞ്ഞതാണവളെ..... അവൾക്ക് വേദനയായിരുന്നു...... കുഞ്ഞു ശരീരമാകെ കടിച്ചു മുറിവേല്പ്പിച്ചിരുന്നു....... ചുണ്ടൊക്കെ കടിച്ചു മുറിച്ചിരുന്നു...... യൂറിൻ പോകാനാവാതെ...... പിടഞ്ഞവൾ..... രക്തം മാത്രം ഒഴുകിയിരുന്നു....... എത്രയോ രാത്രികൾ ചെമ്പുറത്തെ ഇരുട്ടു മുറിയിൽ കഴിഞ്ഞു കൂടീ..... ആളുകളെ കാണുന്നതു തന്നെ ഭയമായിരുന്നു....... ചെറിയ ശബ്ദങ്ങൾക്കു പോലും ഭയപ്പെട്ടിരുന്നു. മനസ്സ് കൈവിട്ടതിൻ ഫലമായി സ്വയം ശരീരത്തെ മുറിവേല്പ്പിക്കാൻ തുടങ്ങി...... രക്തത്തുള്ളികൾ ഉന്മാദിയാക്കി.... ആർത്തട്ടഹസിച്ചിരുന്നു.... വേദനകൾ ഹരമായി മാറിത്തുടങ്ങി.... ഇതൊക്കെ കണ്ട് നെഞ്ചു തകർന്ന കുറുപ്പമ്മാവൻ എന്നെ ഹോസ്പിറ്റലിലാക്കി. സൈക്കാട്രിക് ട്രിറ്റ്മെൻറിനു ശേഷം നാളുകളെടുത്തു മനസ്സ് നോർമലാകാൻ..... എന്നിലേക്ക് കുളിർ കാറ്റുപോലെ..... പിച്ചിപ്പൂവിൻ്റെ സൗരഭ്യത്തോടെ ....... ചുവന്ന ഒറ്റകല്ലിൻ കടുക്കനിട്ട.... നക്ഷത്ര കണ്ണുകൾ കടന്നു വന്നു......"" എത്രയെത്ര ആഴത്തിലാ മിഴികൾ എന്നിൽ ആഴ്ന്നിറങ്ങിയത്....... നിസ്വനം പോലെ....... ജന്മാന്തരങ്ങളുടെ ഇഴയടുപ്പം ഒറ്റ കാഴ്ചയിൽ അനുഭവപ്പെട്ടു......

"" ഇക്കാലമത്രയും ഈ ഓർമ്മകൾ പോലും സ്വാന്തനമാണ്....... മഴപെയ്തു തോർന്ന ഭൂമിയെപ്പോലെ...... ഇളം തെന്നൽ പോലെ...... ഏറെ എന്നെ സ്വാധീനിച്ച വ്യക്തി.... പ്രണയത്തിനുമപ്പുറം അനശ്വരമാണ്....... എനിക്ക് നിന്നോടുള്ള ആരാധന. പൂജിക്കാം ഞാൻ..... അതു മാത്രം അത്രയേ പാടുള്ളു....... നേർത്ത വിങ്ങലോടെയവൾ ഈറൻ മിഴികൾ പൂട്ടി......"" മുത്തശ്ചന് ഇപ്പോ എന്തു കാര്യത്തിനും ജ്വാല വേണമെന്നായി..... ഓണം വന്നടുത്തു..... അകത്തളത്തിൽ എല്ലാവരും ഒത്തുചേർന്നിരിക്കുന്നു...... മുത്തശ്ചനെ നോക്കാനായി ചെന്നതും നന്ദിനി അവളെ വിളിച്ചു...... നന്ദിനി അവിടെയുള്ള ജോലിക്കാർക്ക് കൊടുക്കുന്ന കൂട്ടത്തിൽ ജ്വാലയ്ക്കും കൊടുത്തു ഒരു സാരി...... വില കുറഞ്ഞ ഗുണമേന്മയില്ലാത്തൊരെണ്ണം...... ജാല സന്തോഷത്തോടെ അതു വാങ്ങി..... നന്ദിനിയുടെ ആ പ്രവർത്തി മുത്തശ്ചൻ ഉൾപ്പടെയുള്ളവർക്ക് ദഹിച്ചില്ല....... സോമരാജൻ്റേയും ഭഗതിൻ്റേയും മുഖത്താ ഇഷ്ടക്കേടുണ്ടായിരുന്നു..... മുത്തശ്ചനാണേൽ ഈർഷ്യയോടെ അവിടുന്ന് എഴുന്നേറ്റ് മുറിയിലേക്ക് പോയി...... അഞ്ചു മിനിറ്റിനു ശേഷം ഡ്രെസ്സൊക്കെ മാറി ചന്ദനക്കളർ ജുബ്ബയൊക്കെ ഇട്ട് ഇറങ്ങി വന്നു..... ""അപ്പു.....വണ്ടിയെടുക്ക് പുറത്ത് പോകണം...... മുഖമൊന്ന് കടുപ്പിച്ചു കൊണ്ട് പറഞ്ഞു......"" ""അച്ഛൻ എന്താവശ്യത്തിനാ പുറത്ത് പോകുന്നത്? എന്തുണ്ടേലും ഇവിടെ എത്തിക്കുമല്ലോ? നന്ദിനി പറഞ്ഞതും.... രാജരാജവർമ്മയ്ക്ക് ദേഷ്യം ഉച്ചസ്ഥായിലായി.

""നീ അല്ല ഇവിടുത്തെ കാര്യം തീരുമാനിക്കേണ്ടത്.... അതിന് ഞാനുണ്ട്? ""അല്ല.... അച്ഛന് സുഖമില്ലാ അതാ .... നന്ദിനി വിക്കി നന്ദിനിക്ക് രാജരാജവർമ്മയെ ഭയമായിരുന്നു...... ""മിണ്ടരുത്..... കണ്ണാ..... വേഗം പുറപ്പെട്..... ""കുട്ടിയും പോന്നോളൂ ... മുത്തശ്ചൻ ജ്വാലയെ നോക്കി പറഞ്ഞു....."" ""ഞാൻ...... ഞാൻ ..... എന്തിനാ വരുന്നത് ജ്വാല ശബ്ദം താഴ്ത്തി ചോദിച്ചു......"" നന്ദിനിയാണേൽ പല്ലുകടിച്ചു പൊട്ടിക്കുന്നുണ്ടായിരുന്നു..... ""കൂട്ടീ...... വേഗം..... കടുപ്പിച്ച് പറഞ്ഞതും..... മുത്തശ്ചൻ്റെ പിന്നാലെ പോവുകയേ നിവർത്തിയുള്ളായിരുന്നു......"" പൊന്നോത്ത് വെഡ്ഡിങ് മാളിൽ ചെന്നാണ് വണ്ടി നിന്നത്..... ""അപ്പുവേ നീ കാർ പാർക്ക് ചെയ്തിട്ടു വാ......"" മുത്തശ്ചൻ പുറത്തിറങ്ങി ജ്വാലയുടെ കൈ പിടിച്ച് മാളിനുള്ളിലേക്ക് നടന്നു...... രാജ രാജ വർമ്മയെ കണ്ടതും അത്ഭുതത്തോടെ എല്ലാവരും നോക്കി....... ഈ സ്ഥാപനങ്ങളുടെയെല്ലാം CE0 ആയിട്ടും ഇങ്ങോട്ടേക്ക് വരവേ ഇല്ലായിരുന്നു. വർക്കേഴ്സെല്ലാം ഭയഭക്തി ബഹുമാനത്തോടെ നമസ്കാരം പറഞ്ഞു.... ട്രെഡീഷണൽ സെക്ഷനിലേക്ക് കയറിയത്....... എല്ലാവരുടേയും ശ്രദ്ധ ഭഗതിലും ജ്വാലയിലുമായി...... ""എന്താ ഒരു ജോഡി പൊരുത്തം..... സെയിൽസ് ഹെഡായ രാഗിണി അവരെ നോക്കി അടുത്തു നില്ക്കുന്നവരോടായി പറഞ്ഞു....."" കൂടെ നിന്നവരും അതംഗീകരിച്ചു.... മുത്തശ്ചൻ ജ്വാലയുടെ കൈ പിടിച്ച് പറഞ്ഞു..... മോൾക്ക് ഇവിടെയുള്ള ഏതും എടുക്കാം....

മൂത്തശ്ചൻ കുട്ടിനുള്ള വിളി മാറ്റി മോളേന്ന് ആക്കിയതും... കണ്ണുനീർ തൂവീപ്പോയി.... എത്ര നേരം മുത്തശ്ചനേ നോക്കി നിന്നുവെന്നറിയില്ല...... അവളൊന്നും വേണ്ടാന്നുള്ള രീതിയിൽ തല ചലിപ്പിച്ചു...... മോളേ...... നീ എനിക്ക് എൻ്റെ പേരക്കുട്ടികളെ പോലെയാ ...... അല്ലെങ്കിൽ അവരിലും ഏറെ എനിക്ക് പ്രിയപ്പെട്ടവൾ..... എന്നും മറ്റാരേക്കാളും എൻ്റെ മനസ്സിൽ നിനക്ക് സ്ഥാനമുണ്ട്... സ്വന്തം പേരക്കുട്ടിയെ തിരിച്ചറിഞ്ഞില്ലെങ്കിലും മുത്തശ്ചൻ തന്നെ അംഗീകരിച്ചതിൽ മിഴി നിറഞ്ഞു..... മുത്തശ്ചൻ്റെ ഇഷ്ടപ്രകാരം തന്നെ ഗോൾഡൻ കരയുള്ള സെറ്റുമുണ്ട് തിരഞ്ഞെടുത്തു. തിരുവോണത്തിൻ്റെ അന്നു രാവിലെ കുളിച്ച്..... മുത്തശ്ചൻ വാങ്ങി തന്ന സെറ്റുമുണ്ടും ധരിച്ച് തുളസിക്കതിരും നുള്ളി മുടിയിൽ തിരുകി ശ്രീദേവി ആൻ്റിയുടെ അടുത്തേക്ക് ചെന്നു.... ആ നേരം ഭഗതും അമ്മയുടെ മുറിയിൽ ഉണ്ടായിരുന്നു..... ഗോൾഡൻ കരയുള്ള മുണ്ടും അതേ കരയുള്ള മേൽമുണ്ടും ധരിച്ചിരുന്നു..... എന്താ ഒരഐശ്വര്യം..... ചെറുതനെ വളർന്ന കുറ്റിത്താടിയും..... കട്ടി മീശയും.... കറുത്തിരുണ്ട് കുട്ടീ മുട്ടുന്ന പുരികവും അലസമായി കിടക്കുന്ന മുടിയിഴകളും..... നെഞ്ചിലെ രോമക്കാടുകൾക്കിടയിൽ പിണഞ്ഞു കിടക്കുന്ന സ്വർണ്ണചെയിനിൽ ഏലസ്സ് ..... ക്ലാസ് ലുക്ക്..... ""മ്മ്മ്..... എന്താടോ...... തന്നെ വാ പൊളിച്ച് നോക്കി നില്ക്കുന്ന ജ്വാലയെ പിരികം ഉയർത്തി ചോദിച്ചു......"" ""ങ്ഹ്‌..... ഒന്നൂല്ല..... ജാള്യതയോടെ അവൾ പറഞ്ഞു......

ആൻ്റി..... ഞാൻ ക്ഷേത്രം വരെ പോകുവാ പറഞ്ഞതും അവൾ പുറത്തേക്ക് പെട്ടെന്ന് നടന്നു...... ആ കണ്ണുകളിലെന്തോ കള്ളത്തരം തങ്ങി നില്ക്കുന്നതായി ഭഗതിന് തോന്നി..... അവളിൽ വിരിയുന്ന ഭാവങ്ങളെ അവൻ കുസൃതിയോടെ നോക്കി.... ഇവക്കെന്താ പറ്റിയേ? അവനോർത്തു....."" ""കുഞ്ഞോളേ...... ഒന്നു നില്ക്കു കൂട്ടിയേ... ശ്രീദേവി വിളിച്ചതും..... ജ്വാല വല്ലായ്മയോടെ നിന്നു...... ""ഇങ്ങട് ഒന്നു വരൂ.....??? ജ്വാലയാണേൽ ഭഗതിനെ നോക്കാതെ അപ്പച്ചിയുടെ അരികിലേക്ക് നടന്നു...... """മോളേ.... അപ്പൂൻ്റേ ജന്മദിനം കൂടിയാ ഇന്ന്.... അവനും നരസിംഹമൂർത്തിയേ കാണാൻ ക്ഷേത്രത്തിലേക്കാ.... """ജന്മദിനാശംസകൾ..... മാഷേ.... ജ്വാല മുഖമുയർത്താതെ തിടുക്കത്തിൽ ഭഗതിനോട് പറഞ്ഞു...... അവളെയൊന്നു നോക്കിയതല്ലാതെ മറുപടി അവിടുന്നു കിട്ടിയില്ല..... ഇഷ്ടമായില്ലെന്നു തോന്നുന്നു...... ജ്വാല ചുമൽ കൂച്ചി...."" ""അപ്പോഴേക്കും അപ്പച്ചി അവളെ വിളിച്ചു. എനിക്ക് കുറച്ച് വഴിപാടുകളും പൂജകളും നടത്താനുണ്ട്.... ഇവനോടിതൊക്കെ പറഞ്ഞാൽ അവനൊഴിയും..... മോളെന്നേ സഹായിക്കണം..... ജ്വാല സമ്മതമറിയിച്ചു..."" ""ഏതായാലും അപ്പൂ കാറിലാണ് പോകുന്നത് മോളും കൂടെ പൊയ്ക്കൊള്ളു......"" ""ഭഗതുമായി നല്ലൊരു ബോണ്ടിങ് ആയെങ്കിലും എന്തുകൊണ്ടോ ഒരുമിച്ചു പോകാനൊരു മടി......"" ആ ചില്ലകളിലേക്ക് ചേക്കേറാൻ തടസ്സങ്ങൾ നിരവധിയാണ്..... ഞാൻ ദേശാടന പക്ഷിയാണ്...... ഒരു ചില്ലകളിലും കൂടുകൂട്ടാനാവാതെ...... കാതങ്ങളോളം സഞ്ചരിക്കുന്നവൾ........ ദിക്കറിയാതെ പായുന്നവൾ.... ഒടുക്കം എവിടെയെങ്കിലും പിടഞ്ഞു വീഴും......

""കുട്ടി...... എന്തോർത്ത് നില്കുവാ..... പോയിട്ട്.... വാ...... അപ്പച്ചി വീണ്ടും നിർബന്ധിച്ചു...... ഭഗതുമായി തനിച്ചൊരു യാത്ര....... എന്തൊക്കെയോ തടസ്സങ്ങൾ തലച്ചോർ ഉപദേശിച്ചെങ്കിലും മനസ്സ്..... അപ്പുപ്പൻ താടി പോലെ പാറി പറക്കുന്നുണ്ടായിരുന്നു.... അവൻ്റെ മുഖത്തേക്ക് പാളി നോക്കിയപ്പോൾ സ്ഥായി ഭാവം..... ഡ്രൈവിങ്ങിലാണ് ശ്രദ്ധ..... പിച്ചിപ്പൂവിൻ്റെ ഗന്ധം കാറിനുള്ളിൽ നിറഞ്ഞു...... ആ സൗരഭ്യം നുകർന്നു കൊണ്ടവൾ വെളിയിലേക്ക് നോക്കിയിരുന്നു...... ഭഗതും അവളെ ശ്രദ്ധിക്കുകയായിരുന്നു....... എന്തു കരുത്താണ് ഇവളിലെ സ്ത്രീക്ക്. എരിഞ്ഞടങ്ങിയിടത്തു നിന്ന് ഉയർത്ത് എഴുന്നേറ്റവൾ...... കാന്തിക ശക്തിയുണ്ട് ഇവൾക്ക്..... എത്ര പെട്ടെന്നാണ് ഇവളിലേക്ക് എല്ലാവരും എത്തിച്ചേരുന്നത് എന്തോ പോസിറ്റീവ് വൈബാണ് ഇവളുടെ സാമിപ്യം....... അവളുടെ സ്വപ്നങ്ങളെല്ലാം സഫലമായിത്തീരട്ടെ....... കുന്നിൻ മുകളിലായിരുന്നു ക്ഷേത്രം ..... അവിടം കോടമഞ്ഞു മൂടീ കിടന്നതിനാൽ കാഴ്ചയെ മറച്ചിരുന്നു....... കരിങ്കല്ലിൽ തീർത്ത ആയിരത്തോളം പടവുകൾ താണ്ടി വേണം ക്ഷേത്രസന്നിധിയിൽ എത്താൽ ആധുനികത ആക്രമിച്ചിട്ടില്ലാത്ത പ്രദേശം...... എങ്ങും മരങ്ങളും വള്ളിച്ചെടികളും.... പൂക്കളും കടകളൊന്നും ഇല്ലായിരുന്നു ഒന്നു രണ്ട് സ്ത്രീകൾ മുല്ല മാലയും കുങ്കുമവും വില്ക്കാനായി വച്ചിട്ടുണ്ട്...... ഭഗത് വണ്ടിയിൽ സൂക്ഷിച്ച വെള്ളം നിറച്ച ബോട്ടിലുമായി പടവുകൾ കയറാൻ തുടങ്ങി...... പിന്നാലെ സെറ്റുമുണ്ട് ഒതുക്കിപ്പിടിച്ചു കൊണ്ട് ജ്വാലയും...... എന്തൊരു കുളിർമ്മയാ മാഷേ ഇവിടം..... അവനും മറുപടിയെന്നോണം വെറുതേ തലയാട്ടി......

വള്ളിപടർപ്പുകളിലെ വയലറ്റ് കോളാമ്പി പൂക്കളിൽ തുഷാരം പറ്റി പിടിച്ചിരിക്കുന്നു...... മാഷേ മരം പെയ്യുന്നു..... മരച്ചില്ലകളിലെ ഇലകളിൽ നിന്ന് മഞ്ഞുതുള്ളികൾ അടർന്നു വീഴുന്നു. എത്ര മനോഹരം അല്ലേ മാഷേ......??? അവൾ മുഖം ഉയർത്തി നോക്കിയതും അവൻ്റെ മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു...... എന്നോ ഒരിക്കൽ താഴിട്ടുപൂട്ടീയ പഴയ നിനവുകളിലേക്ക് ഇനിയൊരു യാത്രയില്ലെന്നവണ്ണം ആ മുഖം കടുപ്പിച്ചിരുന്നു....... അതു മനസ്സിലാക്കിയെന്നവണ്ണം അവളും മിണ്ടാതിരുന്നു...... അവാളാ കണ്ണുകളിലെ വേദനയെ തൊട്ടറിഞ്ഞു...... അന്നൊരു നാളിൽ ..... നീ പുഞ്ചിരിച്ചില്ലേ.... പൂനിലാവിനെ കണ്ട്...... മഴ നനഞ്ഞ് പൊട്ടിച്ചിരിക്കാറില്ലേ...... പൂമരത്തണലിൽ ഒളിക്കാറില്ലേ..... ആ നിന്നെ കൊതിയോടെ തേടി അലയുകയാ....... എവിടെയാണ് നീ........ കാത്തിരിപ്പൂ ഞാൻ....... ഈ വഴിത്താരയിൽ....... ' പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് പൂങ്കുയിലൊന്നു പാടി പറഞ്ഞു പൂങ്കുയിലൊന്നു പാടി പറഞ്ഞു .... പകുതി പടവുകൾ താണ്ടിയപ്പോഴേക്കും ജ്വാല തളർന്നിരുന്നു. ഒരിഞ്ചു നീങ്ങാനാവാതെ പടവുകളുടെ സൈഡിലുള്ള കൈവരിയിൽ ചാരി നിന്നു കിതച്ചു....... ""ൻ്റെ ഡോക്ടറു കൊച്ചേ...... ഇനിയും പകുതി പടിക്കെട്ടുകൾ കിടക്കുകയാ....."" ജ്വാലയ്ക്കു നേരേ വെള്ളം ബോട്ടിൽ നീട്ടീ അവളത് വാങ്ങി കുടിച്ചതും കുറച്ചാ ശ്വാസമായി.....

കുറച്ചു നേരത്തിന് ശേഷം വീണ്ടും പടി കെട്ടുകൾ കയറി.... പതിയെ ആണ് അവൾ കയറിയത്..... അവളുടെ ബുദ്ധിമുട്ടുകൾ മനസ്സിലായെന്നവണ്ണം ഭഗത് അവൻ്റെ വലം കൈവിരലുകൾ അവളുടെ ഇടം കൈവിരലുമായി കൊരുത്തു പിടിച്ചു....... ഒന്ന് ഏങ്ങിപ്പോയി അവൾ... അവളുടെ കൈവിരലിലെ വിയർപ്പും വിറയലും അവനും ഒരു വേള തിരിച്ചറിഞ്ഞുവോ....?? തിളക്കമാർന്ന മിഴികളോടെ അവളെ നോക്കി.... ആ കൈവിരലിൻ്റെ മാന്ത്രികതയാണോ..... അതോ ആ ആളുടെ മാന്ത്രിക വലയത്തിൽ ചേക്കേറിയതിനാലാണോ..... നാലമ്പലത്തിൽ എത്തിയിട്ടും അവൾ തളർന്നില്ല...... ചന്ദനത്തിൻ്റെ മണം ചുറ്റും നിറഞ്ഞു നിന്നു...... ക്ഷേത്രാങ്കണത്തിലെ അരയാലിൽ നിറയെ മണികൾ കെട്ടി തൂക്കിയിരുന്നു...... സ്നേഹിക്കുന്നവരുടെ ഒത്തുച്ചേരലിനാണ് മണി വഴിപാടായി കെട്ടി തൂക്കുന്നത്... അവളതിൽ തന്നെ നോക്കി നിന്നു....... ആയിരക്കണക്കിന് മണികൾ കാറ്റിൽ നൃത്തമാടുന്നു.... ""എത്ര പ്രതീക്ഷയോടെ ആകാം ഓരോരുത്തരും ഇത് കെട്ടിയിരിക്കുക..... അവരുടെയൊക്കെ ആഗ്രഹം സാധിച്ചോ? അവരെല്ലാം ഒന്നുചേർന്നോ? ""എന്താടോ.... ഇത്ര ആലോചന തനിക്കും മണികെട്ടണോ?....."" ""ദൈവം വിചാരിച്ചാൽ പോലും നടക്കാത്ത കാര്യങ്ങളാ മാഷേ വെറുതെ പുള്ളിക്കാരനെ ബുദ്ധിമുട്ടിക്കേണ്ട....."" ജ്വാല ചെറുചിരിയോടെ അപ്പച്ചി പറഞ്ഞ വഴിപാടിനായി ചീട്ടെടുത്തു....... ശ്രീകോവിലിനുള്ളിൽ നിന്ന് മന്ത്രോച്ചാരണം കേൾക്കാമായിരുന്നു. ഉഗ്രവീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം. തൻ്റെ അരികിൽ തന്നെ മുട്ടി മിഴികളടച്ചു നില്ക്കുന്നവനെ അവൾ നോക്കി..... """എന്തായിരിക്കാം ഭഗവാനോട് ചോദിച്ചിട്ടുണ്ടാവുക......?

അതെന്തായാലും ആ മനസ്സു വേദനിപ്പിക്കാതെ സാധിച്ചു കൊടുക്കണേ ഭഗവാനേ?...."" മിഴികളിൽ പൊടിഞ്ഞ നീർത്തുള്ളികൾ ജ്വാല കാണാതവൻ അമർത്തി തുടച്ചു..... ""വനവാസമാണല്ലോ കുട്ടിയേ..... പൂജാരി ഭഗതിനെ നോക്കി പറഞ്ഞു...... ചെങ്കോലും കിരീടവും ഉപേക്ഷിച്ച് പടിയിറങ്ങേണ്ടി വരും......"" ""സ്വന്തം ജീവിതം ത്യാഗം ചെയ്യുന്നവൾ....... നിനക്കല്ലേ അങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയൂ...... ജ്വാലയെ നോക്കി വേദനയോടെ ഉച്ചരിച്ചു....."" ജ്വാലയ്ക്ക് ഒന്നും മനസ്സിലായില്ല....... തിരിച്ചിറങ്ങുമ്പോഴും ഭഗതിൻ്റെ കൈവിരലിൽ അവളുടെ വിരലുകളും ചേർന്നിരുന്നു..... പടിക്കെട്ടുകളിറങ്ങി കാറിനരികിലേക്ക് ചെന്നപ്പോൾ കാറിന് മാർഗ്ഗതടസ്സമെന്നോണം ഒരു ജിപ്സി കിടക്കുന്നു..... കറുത്തമുണ്ടുടുത്തൊരാൾ ജിപ്സിയുടെ മുന്നിൽ വന്നു നിന്നു..... മുകുന്ദ്...... ഭഗത് ആത്മനൊമ്പരത്തോടെ...... അതിലേറെ അസഹ്യതയോടെ പതിയെ പറഞ്ഞു..... ""ഒരെണ്ണത്തിനെ കൊന്ന് കുഴിച്ചുമൂടി .... അടുത്തതിനെ നീ സെറ്റപ്പാക്കിയല്ലോടാ..... എവിടുന്നാടാ നിനക്ക് പിന്നെയും ഇതുപോലെയുള്ള ഉരുപ്പടികളെ കിട്ടുന്നത്? ജ്വാലയുടെ ശരീരത്തിലാകെ അവൻ്റെ കണ്ണുകൾ ഉഴറി നടക്കുന്നുണ്ടായിരുന്നു.... ""ടാ........ ഭഗത്തിൽ നിന്ന് ഇന്നേ വരെ കാണാത്ത കോപം ജ്വലിച്ചു..." ""അലറണ്ട........ ചെറുപ്പം മുതൽ ഞാൻ മോഹിച്ച എൻ്റെ പെണ്ണിനെ ...... നീ തട്ടിയെടുത്തു. എൻ്റെ അമ്മാവന് നിൻ്റെ സമ്പത്തിൽ കണ്ണു മഞ്ഞളിച്ചു... അതിനുള്ള ശിക്ഷ അവരനുഭവിച്ചു. മുകുന്ദിൻ്റെ കണ്ണുകൾ ചോരക്കടലായി......"" ""എൻ്റെ പെണ്ണിൽ നിനക്കു പിറന്ന കുഞ്ഞിനെ കുറിച്ചറിയണ്ടേടാ....... നരകിപ്പിക്കും നിൻ്റെ ചോരയെ..... അതാ ഈ മുകുന്ദീൻ്റെ പ്രതികാരം....."".........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story