ഇനിയും പൂക്കാം നിനക്കായ് : ഭാഗം 9

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

"അലറണ്ട........ ചെറുപ്പം മുതൽ ഞാൻ മോഹിച്ച എൻ്റെ പെണ്ണിനെ ...... നീ തട്ടിയെടുത്തു. എൻ്റെ അമ്മാവന് നിൻ്റെ സമ്പത്തിൽ കണ്ണു മഞ്ഞളിച്ചു... അതിനുള്ള ശിക്ഷ അവരനുഭവിച്ചു. മുകുന്ദിൻ്റെ കണ്ണുകൾ ചോരക്കടലായി......"" ""എൻ്റെ പെണ്ണിൽ നിനക്കു പിറന്ന കുഞ്ഞിനെ കുറിച്ചറിയണ്ടേടാ....... നരകിപ്പിക്കും നിൻ്റെ ചോരയെ..... അതാ ഈ മുകുന്ദീൻ്റെ പ്രതികാരം....."" ""ടാ..... ഭഗത് അലറിയത് മാത്രമേ ജ്വാല കണ്ടുള്ളു....... പിന്നെ കാണുന്നത് നിലത്ത് വീണ് കിടക്കുന്ന മുകുന്ദിൻ്റെ നെഞ്ചത്ത് വലത് കാല് വെച്ച് ഞെരിക്കുന്ന ഭഗതിനെയാണ്...... വന്യമായ ഭാവമായിരുന്നു അവനിലപ്പോൾ....... കണ്ണും മുഖവും രോഷത്താൽ ചുവന്നിരുന്നു...... ആരു വിചാരിച്ചാലും അവനെ നിയന്ത്രിക്കാൻ സാധ്യമല്ലെന്നവൾക്ക് മനസ്സിലായി..... മുകുന്ദാണേൽ ശ്വാസമില്ലാതെ പിടയുന്നുണ്ടായിരുന്നു....... ഭഗതാണേൽ ഒരക്ഷരം സംസാരിക്കുന്നില്ല...... അവൻ ശക്തി മുഴുവൻ കാലിലേക്ക് ആവാഹിച്ച്..... മുകുന്ദിൻ്റെ നെഞ്ച് അമർത്തി ചവിട്ടി കൊണ്ടിരുന്നു...... മുകുന്ദിൻ്റെ കടവായിൽ നിന്നും രക്തം കിനിയാൻ തുടങ്ങിയിരിക്കുന്നു. അയാൾ ശ്വാസത്തിനായി പിടയുന്നുണ്ട്........ ജ്വാലയ്ക്ക് സംഗതി വഷളാകുമെന്ന് മനസ്സിലായതും ' ""മാഷേ......വേണ്ടാ '..... കൈ പിടിച്ച് പിന്നോട് വലിച്ചിട്ടും ഭ്രാന്തമായ ആവേശത്തോടെ മുകുന്ദിൽ കാല്പാദം മുറുക്കുകയായിരുന്നു......"" ""പ്ലീസ് മാഷേ അയാൾ മരിച്ചു പോകും..... അയാളെ വിട്ടേക്ക്..... പ്ലീസ്......

കൈയ്യിൽ പിടിച്ച് വലിച്ചോണ്ട് ..... അവൾ പറഞ്ഞു അമ്മയെ..... അമ്മയെങ്കിലും ഓർത്ത് വിട്ടേക്ക്.... അവർക്കിനി ഒന്നും താങ്ങാനുള്ള ശക്തിയില്ല...... എന്തൊക്കെ പറഞ്ഞിട്ടും ഭഗത് മുകുന്ദിൽ നിന്ന് പിടിവിട്ടില്ല. അയാൾ ചത്തുപോകുമെന്ന സ്ഥിതി വന്നതും.... ജ്വാല കണ്ണും പൂട്ടീ വായിൽ വന്നതൊക്കെ പറയാൻ തുടങ്ങി.... ""നിങ്ങൾ സ്വാർത്ഥനാ...... നിങ്ങൾക്ക് ആരോടും സ്നേഹമില്ല....... ""നിങ്ങളെ സ്നേഹിക്കുന്ന ചുറ്റുമുള്ളവരെ കാണാനുള്ള കാഴ്ച നഷ്ടപ്പെട്ടു.'... മൂഢസ്വർഗ്ഗത്തിലാ നിങ്ങൾ...... ""ഒരു ചൊല്ലുണ്ട്...... ഉറങ്ങിയവനെ' ഉണർത്താം..... ഉറക്കം നടിച്ചവനെ ഉണർത്താൻ കഴിയില്ല...... ഇപ്പോൾ മകൾക്കു വേണ്ടി മുറവിളി കൂട്ടുന്നില്ലേ ഇക്കഴിഞ്ഞ വർഷആളിലൊക്കെ എന്തേ...... മകളെ വേണ്ടായിരുന്നോ....... അമ്മയല്ലേ പോയുള്ളു അച്ഛൻ്റെ സ്നേഹവും കരുതലും എന്തിന് നിഷേധിച്ചു....... ഇപ്പോഴാണോ കൂട്ടിയുടെ ഓർമ്മ വന്നത്..... ജ്വാലയിലെ അനാഥ ബാല്യം ഭഗതി നോട് കലഹിച്ചു..... ഷെയിം ഓൺ യൂ...... മകളെ അനാഥയാക്കി........ പെറ്റമ്മയെ മരണത്തിൻ്റെ വക്കിലേക്ക് തള്ളിവിട്ട്..... സ്വയം സമാധാനിച്ച് ജീവിക്കുന്നു. ജീവിക്കുന്നു എന്നു പറയുന്നതിൽ എന്തർത്ഥം ഇന്നലെകളെ ഒഴിവാക്കി..... നിങ്ങളോട് പുശ്ചമാണ് ..... ഭീരു..... സ്വന്തം ചോരയേയും അകറ്റി..... പെറ്റമ്മയേ കുറിച്ച് ചിന്തിക്കാതെ നടക്കുന്ന തന്നെ .... തന്നെ എന്താ പറയുക..... നട്ടെല്ലില്ലാത്ത ജന്മങ്ങൾ ...... ജ്വാലയിൽ തിളച്ചുമറിയുന്ന രോഷങ്ങളൊക്കെയും പുറത്തുചാടി.....

ഇനി ബാക്കിയുള്ളതുങ്ങളുടെ ശവം കൂടെ തിന്നാലെ മൂഢസ്വർഗ്ഗത്തിൽ നിന്നുണരുകയുള്ളായിരിക്കും...... അവളുടെ വാക്കുകൾ ഭഗതിനെ പിടിച്ചുലച്ചു..... ഇനിയൊരു ജീവനേ പോലും നഷ്ടപ്പെടുത്താൻ അവനാകുമായിരുന്നില്ല...... ജ്വാലയുടെ പരാമർശം ഭഗതിൻ്റെ നിയന്ത്രണം വിട്ടു...... മുകുന്ദിൽ നിന്ന് കാലെടുത്ത് ...... ജ്വാലയുടെ അരികിലേക്കവൻ നടന്നു....... അവളുടെ കവിളടക്കം ഒന്നു കൊടുത്തു........ അവള് പിന്നിലേക്ക് വേച്ചുപോയി...... നീ.... നീ..... മിണ്ടരുതിനി.... കൊല്ലും ഞാൻ...... അത്രയും പറഞ്ഞ് തിരിഞ്ഞ് മുകുന്ദിനെ ദഹിപ്പിച്ച് നോക്കിയിട്ട്..... ""ഞാൻ വരും എൻ്റെ മകൾക്കായി തടയാൻ നിനക്കാവില്ല മുകുന്ദ് ..... ചിലർക്കു വേണ്ടി വിട്ടുകൊടുത്തതാ അവരുടെ വിഷമം കാണാൻ കഴിയാഞ്ഞിട്ടാ ഇനി അതുണ്ടാവില്ല....... അവനെ ചൂണ്ടി കോപത്തോടെ മുരണ്ടു......."" ഭഗത് വണ്ടിയിൽ കയറി...... ജ്വാല കയറാൻ ചെന്നപ്പോഴേക്കും കാർ അതിവേഗം പാഞ്ഞു പോയിരുന്നു..... താൻ പറഞ്ഞതല്പ്പം കടന്നു പോയീന്നറിയാം:.... ഭഗതിൻ്റെ കൈ കൊണ്ടയാളുടെ ജീവൻ പോകാതിരിക്കാൻ....... അവനെ പിൻതിരിപ്പിക്കാൻ പ്രകോപിപ്പിക്കുക മാത്രമേ വഴിയുള്ളായിരുന്നു...... ഇനി ഒരിക്കലും ആ മനസ്സിൽ ഒരു സ്ഥാനവും ഉണ്ടാകില്ല...... ആ ഉള്ളിൽ ഒരടുപ്പം തന്നോടുണ്ടായിരുന്നു.....

തറവാട്ടിൽ ആരോടും മിണ്ടാതിരുന്ന മാഷ് തന്നോടു സംസാരിക്കുമായിരുന്നു...... ഒരേ പോലെയുള്ള കാഴ്ചപ്പാടുകളായിരിക്കാം.... ആ അടുപ്പത്തിനു കാരണം..... ഇനിയൊരിക്കലും ആ തണൽ വിരിച്ച ചില്ലകളുടെ കരുതൽ തനിക്കുണ്ടാകില്ല...... ഹൃദയം വേദനിക്കുന്നു തീഷ്ണമായി..... പിന്നെയും ചിന്തകളുടെ കൂടാരത്തിൽ കരയുന്ന ഒരു കുഞ്ഞ് മിഴിവോടെ തെളിഞ്ഞു വന്നു..... ഭഗതിൻ്റെ കുട്ടി...... ആ മോൾ എവിടെ ആയിരിക്കാം... അച്ഛനും അമ്മയും അരികിലില്ലാതെ ആ പിഞ്ചുകുഞ്ഞ് കരയുകയായിരിക്കുമോ? ആ മോളൊരു നോവായി ഹൃദയത്തിൽ പിടിമുറുക്കുന്നു. വെറുപ്പോടെയവൾ മുകുന്ദിനെ നോക്കിയിട്ട് റോഡിലൂടെ നടന്നു. ജ്വാല കുറേ നടന്നതും ഒരു ഓട്ടോ കിട്ടി...... വീട്ടിലെത്തിയതും അപ്പച്ചിയുടെ അടുത്തേക്ക് പോയി........ നനവാർന്ന ചന്ദനം ആ നെറ്റിയിൽ തൊട്ടു കൊടുത്തു....... അപ്പച്ചി ഒരു നിമിഷം കണ്ണടച്ചു ആ കുളിര് ഹൃദയത്തിലേക്ക് ആവാഹിച്ചു..... അപ്പൂ...... അപ്പൂ..... ഇവിടെ വന്നിരുന്നു..... ഒരുപാട് അസ്വസ്ഥനായിരുന്നു.... കുഞ്ഞോളേ ഒന്നു പോയി നോക്കുമോ...... എന്തോ സംഭവിച്ചിട്ടുണ്ട്.... അവർ പതം പറഞ്ഞ് കേഴുകയായിരുന്നു........ അവൻ ഇവിടിരുന്ന് എൻ്റെ കാലിൽ കെട്ടിപ്പിടിച്ച് പൊട്ടി.....പൊട്ടി.... കരഞ്ഞു....... എനിക്കൊന്ന് ആശ്വസിപ്പിക്കാൻ പോലും ഈ കൈകളൊന്നുയർത്താൻ കഴിയില്ലല്ലോ നശിച്ച ജന്മം ആയിപ്പോയി എൻ്റേത് ഒന്നു പോയി നോക്കുമോ...... എൻ്റെ മോൻ..... ഒത്തിരി അനുഭവിച്ചു ....

ഇപ്പോഴും ഉരുകിത്തീരുന്ന ജന്മമാ...... കണ്ണിർ ചാലിട്ടൊഴുകിയ മിഴികൾ എന്നിലും നൊമ്പരം ഉണർത്തി..... ക്ഷേത്രനടയിൽ തന്നെ ഉപേക്ഷിച്ചു പോയ ആളെ പോയി കാണുക എന്നത് എന്നിൽ വിമുഖത സൃഷ്ടിച്ചു. ആളെങ്ങനെ പ്രതികരിക്കുമെന്നറിയില്ല..... പക്ഷേ ഉള്ളിൻ്റെ ഉള്ളിൽ ഞാൻ എപ്പോഴേ ആ അരികിൽ എത്തിയിരുന്നു....... അവൾ മെല്ലെ നടന്ന് ഗോവണി കയറി ഭഗതിൻ്റെ മുറിക്കരികിലേക്ക് നടന്നു....... നീണ്ട വലിപ്പമുള്ളവരാന്ത.... ഒരിക്കൽ അവിടം വസന്തം നിറച്ചിരുന്നതിൻ്റെ തെളിവായി...... ഉണങ്ങിക്കരിഞ്ഞ ചെടികളും ...... ഉടഞ്ഞ പൂച്ചട്ടികളും....... കൂടുപേക്ഷിച്ചു പോയ കുരുവിയുടെ കുട് തകർന്ന് കിടപ്പുണ്ട്.... അങ്ങിങ്ങായി ചിലന്തിവലകൾ.... ആ ഭാഗത്തേക്ക് വാല്യക്കാർ എത്താറില്ലെന്ന് തോന്നുന്നു..... പതിയെ അവൾ ഭഗതിൻ്റെ മുറിയുടെ മുന്നിലെത്തി...... ബേബിലോഷൻ്റേയും സോപ്പിൻ്റെയും മണം അവളിലേക്ക് അരിച്ചിറങ്ങി....... ആ മുറിയിലെ ഓരോ വസ്തുവിനേയും പവിത്രതയോടെ സൂക്ഷിച്ചിട്ടുണ്ട്..... ആ ചുമരുകളിലാകെ കുഞ്ഞുമോളുടെ ചിത്രങ്ങളും ....... പിന്നെ...... നെറ്റിയിൽ കുങ്കുമചാർത്തണിഞ്ഞ പതിഞ്ഞ ചിരിയോടെ ഒരു പെണ്ണ്..... എന്തൊരു നിഷ്കളങ്കതയാ...... കരി പടർന്ന മിഴികൾ ശാലിനമായ...... ആ മുഖത്തു നോക്കി ആർക്കും മുഖം കറുത്തൊരു വാക്കു പറയാൻ കഴിയില്ല......

ആ മുറിയിലാകെ അവർ നിറഞ്ഞു നില്ക്കുന്നു...... ജ്വാല അകത്തേക്ക് കാല് വച്ചതും സൈഡ് ടേബിളിൽ കറുത്ത കുപ്പിവളകളും സാൻഡലിൻ്റെ പൗഡറും..... കുങ്കുമചെപ്പു തുറന്നു വച്ചിരിക്കുന്നു....... ഏറെ വേദന തോന്നി....... ഭഗതാണേൽ വെറും തറയിൽ കമഴ്ന്നുകിടക്കുന്നു...... വലതു കൈ മടക്കി അതിൽ തലചരിച്ചു വെച്ച് കിടക്കുന്നത്.... വലം കൈയ്യിൽ നിറയെ മുത്തുകളുള്ള വെള്ളി കൊലുസുണ്ടായിരുന്നു....... ഇടയ്ക്കിടയ്ക്ക് ചുമലുകൾ വിറയ്ക്കുന്നത് കാണാമായിരുന്നു. ഏങ്ങലടിക്കുകയാണ്...... ഹൃദയം നിലച്ചതു പോലെ തോന്നി ജ്വാലയ്ക്ക്......... ശ്വാസം മുട്ടുന്നു...... ഇത്ര ഭ്രാന്തമായി പ്രണയിക്കപ്പെടുമോ... എങ്ങോ മാഞ്ഞു പോയിട്ടും.... ഉയിരിനും മേലെ ഭ്രാന്തമായി പ്രണയിക്കപ്പെടുകയാണവൾ....... വിരോധാഭാസം ആണെങ്കിലും അവൾ ഭാഗ്യവതിയാണ്.... അവൾ എരിഞ്ഞടങ്ങിയ ചിതയ്ക്കുള്ളിലാണ് ....... ഇന്ന് അവനും.... അവിടുന്നിനി പുനർജ്ജനി അവനാഗ്രഹിക്കുന്നില്ല...... അയാളുടെ അരികിൽ പിങ്ക് നിറത്തിലുള്ള കുട്ടിയുടുപ്പുണ്ടായിരുന്നു. പാതി ഉപയോഗിച്ച ബേബി സോപ്പ് ........ ബേബി പൗഡർ...... കുഞ്ഞ് കരിവളകൾ..... കുഞ്ഞിച്ചെരുപ്പ്........ നെഞ്ചു കഴച്ച് പൊട്ടുന്നതു പോലെ ജ്വാല പിടഞ്ഞു...... തനിക്കേ ഇതു താങ്ങാനാവുന്നില്ല...... ഈ മനുഷ്യൻ അനുഭവിക്കുന്ന യാതനകൾ...... അതിൻ്റെ തീവ്രത ൻ്റെ കണ്ണാ..... ആ നെഞ്ചു പൊള്ളുന്നത് കാണാൻ വയ്യെൻ്റെ ഭഗവാനേ..... അയാളുടെ ലോകം ഇതാണ്:.... ഈ ഓർമ്മകളുടെ കൂമ്പാരത്തിൽ.....

അയാൾ മോചനമില്ലാതെ ..... പിടയുകയാണ്..... ഒരു പക്ഷേ നമുക്കിതൊക്കെ കാണുമ്പോൾ വേദനയാണെങ്കിലും അയാളുടെ സ്വർഗ്ഗമാണിവിടം...... അയാൾക്ക് സന്തോഷം നല്കുന്നിടം..... ഇവിടുന്ന് വിട്ടകന്നാൽ ..... അയാളില്ല..... ആ ജീവനും വിട്ടകലും..... മാഷേ..... ജ്വാലയുടെ ശബ്ദം ചിലമ്പിച്ചിരുന്നു....... തൻ്റെ മാത്രം ലോകത്ത്....... ആരോ അലസോരപ്പെടുത്തിയ പോലെ...... അവൻ്റെ മിഴികൾ ഈർഷ്യയോടെ പിടഞ്ഞു....... അവൻ മെല്ലെ തിരിഞ്ഞതും..... ആ.... കൈയ്യിൽ പിടിച്ച വെള്ളിക്കൊലുസൊന്നു ചിരിച്ചു....... തങ്ങളുടെ സ്വകാര്യതയിലേക്ക് ആരോ കടന്നു കയറി'...... അതവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...... അവൻ ചുവന്നു കലങ്ങിയ ഈറൻ മിഴികൾ അമർത്തി തുടച്ചു നോക്കിയതും മുറിയിൽ ജ്വാല...... അവൻ അനിഷ്ടത്തോടെ എഴുന്നേറ്റൂ...... കണ്ണടച്ചു നിന്ന് ശ്വാസം ആഞ്ഞു വലിച്ചു...... അവന് അത്രമേൽ പ്രീയപ്പെട്ടവരുടെ ഗന്ധത്തിനിടയൽ മറ്റൊരു അലസോരപ്പെടുത്തുന്ന ഗന്ധം.... ഔട്ട്..... ഔട്ട് ...... Just don't get into my privacy..... ജ്വാലയെ നോക്കിയവൻ മുരണ്ടു..... മാഷേ..... ഞാൻ...... എനിക്കിഷ്ടമല്ല ആരും ഇതിനുളളിൽ കയറുന്നത്....... മറ്റൊരാളുടെ ഗന്ധം പോലും ഇവിടെ അസഹ്യമാണ്...... പ്ലീസ് ഗെറ്റ് ഔട്ട്....... പറഞ്ഞതും അവൻ അവളെ പുറത്താക്കി വാതിലടച്ചു..... അടഞ്ഞ വാതിലിനെ നോക്കി മിഴിവാർന്നവൾ നിന്നു...... ഇത്രമേൽ പ്രീയപ്പെട്ടവരെ സ്നേഹിക്കുന്നയാളെ...... എങ്ങനെ....... എങ്ങനെ.......

നെഞ്ചോട് ചേർക്കാതിരിക്കാനാവും:..... തൻ്റെ പ്രാണൻ്റെ നെഞ്ചിലെ നൊമ്പരത്തിൻ്റെ ആഴത്തിൽ അവളും നീരാടീ.... നീയാം തണലിൽ കൂടൊരുക്കാം നിൻ നിഴലിൽ ഒന്നുചേരാം എൻ മിഴികളിൽ നിന്നെ ചേർത്തു വയ്ക്കാം നെഞ്ചോട് ചേർത്ത് നിന്നെ തലോടാം...... പിന്നീടുള്ള ദിവസങ്ങളിലൊക്കെയും.... ഭഗത് അവളെ അവഗണിച്ചിരുന്നു..... ജ്വാലയെ കാണുമ്പോൾ ഒന്നു നോക്കത്തു കൂടിയില്ലായിരുന്നു....... ഒരേ വേവ് ലെങ്തുള്ള അവളോട് പ്രത്യേകമായ ഒരടുപ്പം അവൻ കാത്തു സൂക്ഷിച്ചിരുന്നു പിന്നെ പൊതുവാൾ ഡോക്ടറിൽ നിന്നറിഞ്ഞ അവളുടെ കനൽവഴികൾ...... അവളിലെ പെണ്ണിനോട് ബഹുമാനം ആയിരുന്നു...... തൻ്റെ അമ്മാവൻ്റെ മകൾ...... എല്ലാവരും ചുറ്റും ഉണ്ടായിട്ടും ആരുമില്ലാത്തവളെപ്പോലെ ജീവിക്കുക..... ബാല്യത്തിലെ ദാരുണമായ മുറിവ്.... അതെല്ലാം താണ്ടി ഇന്നിൻ്റെ അഗ്നിജ്വാലയോട് മതിപ്പാണ്..... പക്ഷേ..... ആരായാലും .....ആർക്കായാലും.... മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള ഇടപെടൽ അലസോരമുളവാക്കും... എന്തുകൊണ്ടോ ജ്വാലയുമായുള്ള അടുപ്പത്തിന് വിള്ളൽ വീണിരിക്കുന്നു. ഇനിയൊരു തരത്തിലും കൂട്ടി ചേർക്കാനാവില്ല..... വീണ്ടും..... വീണ്ടുമവൻ പ്രീയതരമായ നിമിഷങ്ങളുടെ പ്രണയച്ചൂടിൽ ചേക്കേറി..... പേടീച്ചരണ്ട് പാൽ ഗ്ലാസുമായി.....സെറ്റുമുണ്ടൊക്കെയുടുത്ത് തൻ്റെ ഈ അറയിലേക്ക് ആദ്യമായി കയറി വന്ന ഭൂമി.... ആ നിനവുകളിലേക്ക്...... തല കുനിച്ച് വിറച്ചു വന്നവളെ കൗതുകത്തോടെ നോക്കി നിന്നു.

തൻ്റെ ഇനിയുള്ള ജീവിതത്തിലെ അവകാശി....... പെട്ടെന്നാണ് ഉടുത്തിരുന്ന മുണ്ടിൽ തന്നെ ചവിട്ടി അവൾ വീഴാൻ പോയി...... വേഗമവളെ വീഴാതെ പിടിച്ചു നിർത്തി.... മുടിയിൽ തിരുകിയ തുളസിക്കതിരിൻ്റെ നൈർമല്യം എന്നിലും നിറഞ്ഞു.... ചിന്തിയ പാൽ....ഗ്ലാസ് ..... ടേബിളിൽ വച്ചു....... നിക്ക് ഇങ്ങനെ ശീലമില്ല..... നിഷ്കളങ്കതയോടെ പറഞ്ഞു..... എങ്ങനെ ....? എന്താ ശീലമില്ലാത്തത് കല്യാണം കഴിച്ചതാണോ......? ഊറി വന്ന ചിരിയോടെ ചോദിച്ചു. ൻ്റെ..... ബാല ഗണപതി..... നെഞ്ചത്ത് കൈ വച്ച് വിറയലോടെ പറഞ്ഞു. അല്ല...... അതല്ല....... ഈ മുണ്ടും നേര്യതുമേ...... ആദ്യായാ.... ന്നാ...പിന്നെ..... ഇത് ഉടുക്കാണ്ടിരുന്നാൽ പോരായിരുന്നോ..... തെല്ലൊന്ന് ഗൗരവം വരുത്തി ഞാൻ...... എൻ്റെ മുഖം മാറിയതും അവള് പേടിച്ചു..... മിഴികൾ നിലത്തേക്കൂന്നി ഇടർച്ചയോടെ പറഞ്ഞു യ്യോ.....വേണ്ടാ ....... അമ്മ പറഞ്ഞു ഇന്ന് ഇതാ ഉടുക്കേണ്ടതെന്ന്.... മുതിർന്നോരേ ധിക്കരിക്കാൻ പാടില്യ..... പൊട്ടിപ്പെണ്ണ്...... ശരിക്കും മഞ്ഞുതുള്ളി...... എന്നാ കിടക്കാമെന്നു പറഞ്ഞതും.... പെണ്ണ് പെട്ടെന്ന് കിട്ടിലിൻ്റെ അങ്ങേ അറ്റത്തേക്ക് ചുരുണ്ടുകൂടി .... കൈയ്യിൽ കിട്ടിയ പുതപ്പെടുത്ത് തല വഴിമുടീ...... അവളുടെ കാട്ടിക്കൂട്ടലും വെപ്രാളവും കണ്ട് ചിരി പിടിച്ചു നിർത്താനാകാതെ കൈ പൊത്തി ചിരിച്ചു പോയി. ശരീരം വിറയ്കുന്നത് പുതപ്പ് അനങ്ങുന്നതിൽ നിന്ന് മനസ്സിലായി. എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.... ബാല ഗണപതിക്ക് പാതിരാത്രിയിലും സ്യൈര്യം കൊടുക്കത്തില്ലെന്നു തോന്നുന്നു. പുള്ളിക്കാരനെ മുട്ടിപ്പായി വിളിക്കുന്നുണ്ട്......

ഞാനും കട്ടിലിന് അരികിലായി കിടന്നു.ഇനിയെങ്ങാനും മുട്ടി അറ്റാക്ക് വരുത്തേണ്ട..... അവൻ്റെ ചുണ്ടിൽ ചെറുചിരിനിറഞ്ഞു..... ഓർമ്മകൾ...... നീറ്റലാണ്....... പക്ഷേ വീണ്ടും വീണ്ടും പുൽകാൻ കൊതിക്കുന്ന നീറ്റൽ ആകാശമായവളേ അകലെപ്പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ് ഞാനോ ശൂന്യമായി.. ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ് ഉള്ളം പിണഞ്ഞു പോയി .ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാ നോവുമായി. .ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ.. പൊട്ടി..... പൊട്ടി കരഞ്ഞവൻ ..... എപ്പോഴോ ..... എപ്പോഴോ .... ഏങ്ങലടികളുടെ അകമ്പടിയോടെ വരാന്തയിൽ തന്നെ തളർന്നു കിടന്നവൻ. മുത്തശ്ചനരികിൽ ഒരു ദിവസം..... ജ്വാലപാടുകയാണ്..... ദീനദയാലോ രാമാജയ സീതാവല്ലഭ രാമാ... ശ്രിതജനപാലക രഘുപതിരാഘവ പീതാംബരധര പാവനരാമാ... കൗസല്യാത്മജ! നീ തൊടുമ്പോൾശിലയും അഹല്യയായ് മാറുന്നൂ ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ ഭവ ദുരിതങ്ങൾ തീർന്നൊഴിയുന്നൂ രാമ ഹരേ ജയ രാമ ഹരേ ""ഇന്നിനി വയ്യ മുത്തശ്ചാ...... ദേ ഇപ്പോ തന്നെ അഞ്ചു കീർത്തനങ്ങളായി....... മുത്തശ്ചൻ്റെ മുറിയിൽ ജ്വാല മുഖം വീർപ്പിച്ചു നിന്നു......."" ""ഹും എന്നെ ആർക്കും ഇപ്പോ ഒരു പേടിയും ഇല്ല...... മുത്തശ്ചനും ഇടംകണ്ണിട്ട് കള്ളക്കെറുവോടെ പറഞ്ഞു......

പണ്ടാരുന്നേൽ.... ന്നെ കണ്ടാലേ ഈ തീപ്പെട്ടിക്കൊള്ളി കിടുങ്ങിയേനേ......"" ""അത്രയ്ക്കു ടെറർ ആയിരുന്നോ പെന്നോത്തേ രാജ രാജ വർമ്മ...... അവള് ഇടുപ്പിൽ കൈവെച്ച് പിരികം ഉയർത്തി കളിയായി ചോദിച്ചു........." ""ചിലരുടെ മുന്നിൽ പൂച്ചയായിരുന്നെന്നാ കരക്കമ്പി കള്ളച്ചിരിയോടെ പറഞ്ഞു കൊണ്ടവൾ മുകളിൽ മച്ചിലേക്ക് മിഴി പായിച്ചു........"" ""അതു കേട്ടതും കട്ടിയുള്ള നരച്ച കൊമ്പൻ മീശ വിറപ്പിച്ചു കൊണ്ട് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു...... വർഷങ്ങളുടെ പഴക്കമുണ്ട് ആ ചിരിക്ക്...... തൻ്റെ മാത്രം ലക്ഷ്മിയുടെ കുറുമ്പുകളും കള്ള പരിഭവവും കാണുംമ്പോൾ ഇതേ പോലെ അറിയാതെ പൊട്ടിച്ചിരിച്ചു പോകുമായിരുന്നു. പൊട്ടിച്ചിരിക്കുമ്പോൾ ആ മുഖത്തെ നിഷ്കളങ്കത ജ്വാലയുടെ മനസ്സും നിറച്ചു.....'' ""ലക്ഷ്മിയുടെ സംഗീതമാ അവളുടെ മുന്നിൽ എന്നെ പൂച്ചയാക്കിയത്......."" ""കുട്ടിയെ എനിക്ക് ഇത്രയും പ്രീയംങ്കരിയാക്കിയതും സംഗീതമാ........ ഇപ്പോഴീ മനസ്സിൻ്റെ സന്തോഷത്തിനും സമാധാനത്തിനും കാരണം കുട്ടിയാ..........."" """കുട്ടി എനിക്കേറെ പ്രീയപ്പെട്ടതാ...... എന്തു സഹായവും എന്നോടു ചോദിക്കാം സാധിച്ചു തന്നിരിക്കും ഈ രാജ രാജ വർമ്മ......."" ""ജ്വാലയ്ക്കും ആ കണ്ണുകളിലെ വാത്സല്യം തിരിച്ചറിയാൻ കഴിഞ്ഞു....... ""ങ്ഹാ..... എന്തും ചോദിക്കാല്ലോ കാരണവരേ..... ജ്വാല കുസൃതിയോടെ നോക്കി...."" ""എന്നെ കൊണ്ട് കഴിയുന്നതെന്തും..... സ്വർണ്ണം കെട്ടിയ വാക്കിങ് സ്റ്റിക്കിൽ പിടിമുറുക്കി .... ""എൻ്റെ ഒരാഗ്രഹം സാധിച്ചു തരണം ഇപ്പോ തന്നെ.......

""ആയിക്കോട്ടെ...... മൂത്തശ്ചൻ സമ്മതിച്ചു......"" മുത്തശ്ചൻ്റെ കൈ പിടിച്ചവൾ ഇടനാഴിയിലൂടെ നടന്നു ....... വടക്കേ ഭാഗത്തേക്ക് ശ്രീദേവിയുടെ മുറിയിലേക്ക് നീങ്ങിയതും ഒന്നു നിന്നു ആ മനുഷ്യൻ ""താൻ പിടിച്ച കൈവിരൽ വിറയ്ക്കുന്നതവൾ തിരിച്ചറിഞ്ഞു .... കുട്ടീ...... എനിക്ക് ...... ഒന്നിരിക്കണം...... മുത്തശ്ചൻ നിന്നു കിതച്ചു. അവളയാളെ ചേർത്തു പിടിച്ച് വരാന്തയിലെ ഇരുപ്പിടത്തിലിരുത്തി ......."' ""വീരശൂരപരാക്രമിയായ..... രാജ രാജ വർമ്മ...... കീഴടങ്ങിയോ...... ഛെ..... മോശം....... മോശം പൊന്നോത്ത് മഠത്തിലെ പുലി എലിയായിരുന്നെന്ന് ....... പാണനാര് പാടി നടക്കുമല്ലോ......"" "പൊന്നോത്ത് വീട്ടിൽ ജനിച്ചോരെല്ലാം പൂപോലഴകുള്ളൊരായിരുന്നു.. ആണുങ്ങളായി വളർന്നോരെല്ലാം.. അങ്കം ജയിച്ചവരായിരുന്നു.. .."" അതിനു പകരം നരച്ച കൊമ്പൻ മീശയുള്ള എലി......."' അവിടൊരാൾ എത്ര കാലം കൊണ്ട് കൊതിക്കുന്നതാണെന്ന്.... അറിയുമോ...... ഒന്നു കണ്ടൂടേ..... അതിനെ ..... വന്നു കാണാൻ അതിനു കഴിയാഞ്ഞിട്ടല്ലേ...."" ""ഈ സ്നേഹം എന്നു പറയുന്ന സാധനം ഒരു ജിന്നാ........ മനസ്സിനുള്ളിൽ കെട്ടിപ്പൂട്ടീവയ്ക്കാതെ ....... പുറത്തേക്ക് തുറന്നു വിടൂ...... പ്രകടിപ്പിക്കൂ..... ആവശ്യക്കാർ അത് ആവോളം ആസ്വദിക്കട്ടേ....... അല്ലെങ്കിലും ഈ പൊന്നോത്ത് സ്നേഹം .....റേഷനാ...... കെട്ടിപ്പൂട്ടി വച്ചേക്കുവാ എന്തിനാന്നോ...?? അവളുടെ സംസാരത്തിലെ കുറുമ്പ് അയാളെ നോർമലാക്കാൻ ഉതകുന്നതായിരുന്നു..... പതിയെ മകളുടെ മുറിയിലേക്ക് നടന്നു......

ഇലഞ്ഞിപ്പൂവിൻ്റെ നറുമണം ഒഴുകിയിരുന്നു മുറിക്കുള്ളിൽ. ചെറുപ്പത്തിലേ ഇലഞ്ഞിപ്പൂക്കളോട് ഒരാവേശമായിരുന്നു ൻ്റെ ദേവിക്ക്........."" നോട്ടം ആദ്യം ചെന്നെത്തിയത് ചിരി തൂകുന്ന കണ്ണൻ്റെ കുഞ്ഞു പ്രതിമയിലായിരുന്നു...... മിഴികൾ വേഗം കട്ടിലിൽ കിടക്കുന്ന മകളിലേക്ക് വേപൂഥോടെ നീണ്ടു...... ഒരു പാട് കാലമായി ഇങ്ങോട്ട് വന്നിട്ട്...... സ്നേഹമില്ലാഞ്ഞിട്ടോ കാണാനാഗ്രഹമില്ലാഞ്ഞിട്ടോ അല്ല....... മരുന്നുകളുടെ ഇടയിൽ മരവിച്ച മനസ്സുമായി ജീവശ്ചവം പോലെ കിടക്കുന്ന മകളെ കാണാൻ വയ്യാഞ്ഞിട്ടാണ്ട്..... അന്ന് കയറി വരുമ്പോഴേ മൂത്രത്തിൻ്റെയും..... മുഷിഞ്ഞ വസ്ത്രങ്ങളുടേയുമൊക്കെ ദുർഗന്ധം വമിക്കുമായിരുന്നു...... അതിനിടയിൽ തൻ്റെ മകൾ .......""" ""ആൻ്റീ....... കണ്ണടച്ച് കിടന്ന ശ്രീദേവിയെ ജ്വാല വിളിച്ചു........ ഇതാരാ വന്നേന്നു നോക്കിയേ ....?? ""അച്ഛൻ....... ശബ്ദം കാറ്റുപോലെ പുറത്തുവന്നു....... അച്ഛനെ ഇമയനക്കാതെ തുറിച്ചു നോക്കി കൊണ്ടേയിരുന്നു...... കണ്ണുകളിൽ ചൂടു ഉറവ പൊട്ടിയൊലിക്കുന്നു...."" പ്രതാപിയായ രാജരാജവർമ്മയുടെ നിഴൽ ..... പാടേ തളർന്ന മിഴികൾ....... താൻ ആ നെഞ്ചിലെ വാത്സല്യത്തിൽ ഒളിക്കാൻ കൊതിക്കുന്ന കുഞ്ഞിളം പൈതലായി മാറിയ പോലെ തോന്നി..."" അച്ഛനെ തൊടണമെന്നാവേശത്തോടെ കൈയ്യുയർത്താൻ കൊതിയോടെയവൾ ശ്രമിച്ചു....."" അഞ്ചു വയസ്സുകാരി ദേവി തൊടിയിലൂടെ കുതിക്കുകയാണ് അച്ഛനെ പിടിക്കാനായി ..... കുസൃതിയോടെ അച്ഛനും പിടികൊടുക്കാതെ അവളുടെ കളിയിൽ കൂട്ടുചേർന്നു...... ഞൊടി നേരം കൈയ്യിൽ സർവ്വ ബലവും ആവാഹിച്ചവൾ വലം കൈയ്യുയർത്താൻ നോക്കി..... വിറയലോടെ വിരലനങ്ങി.....

""മോളേ..... ദേവി...... അതീവ സന്തോഷത്തോടെ മകളെ വിളിച്ചു...... വിരലനങ്ങിയതു കണ്ടതും ജ്വാലയുടെ കണ്ണും സന്തോഷത്താൽ നിറഞ്ഞു....."" അല്പ്പം കൈയ്യുയർത്തിയതും ബലമില്ലാതെ ബെഡ്ഡിലേക്ക് കൈയ്യ് വീണു...... മുത്തശ്ചൻ അപ്പച്ചിയുടെ അരികിൽ ഇരുന്നു...... കൈ വിരലിൽ തലോടികൊണ്ടിരുന്നു..... ഇത്രയും കാലത്തെ പരിഭവങ്ങളൊക്കെ തോർന്നു...... പൊൻപുലരി പിറവിയെടുത്ത പോലെ ശ്രീദേവി തെളിമയോടെ ചിരിച്ചു...... നിറഞ്ഞു വന്ന കണ്ണുകളോടെ മകളുടെ മൂർദ്ധാവിൽ ചുംബിച്ചു...... തങ്ങളെ നോക്കി നില്ക്കുന്ന ജ്വാലയെ ശ്രീദേവി അരികിൽ വിളിച്ചു...... ""കുഞ്ഞോളേ........ ൻ്റെ കുട്ടീടെ അച്ഛനും അമ്മയും പുണ്യം ചെയ്തോരാ....... ഇങ്ങനൊരു മകൾക്കു ജന്മം നല്കിയില്ലേ. മറ്റുള്ളവരുടെ വേദനകൾ പറയാതെ തിരിച്ചറിയാൻ കഴിയുക. തന്നാലാവും വിധം സാന്ത്വനമാവുക...... ഇക്കാലത്തെ ഓട്ട പാച്ചിലിനിടയിൽ ആരും ആരെയും ഗൗനിക്കാറില്ല.... എന്നിട്ടും ൻ്റെ മനസ്സു വായിച്ചപ്പോലെ അച്ഛനെ എൻ്റെ മുൻപിൽ കൊണ്ടുവന്നു..... മുളം ചിന്തു. പൊട്ടും പോലെ..... കരച്ചിൽ തൊണ്ട കുഴിയിൽ തടഞ്ഞത് ജ്വാലയറിഞ്ഞു..... പുണ്യം.... എന്തിന്...?? ജന്മം തന്നു എന്നിൽ നിന്ന് ഇനി വന്നു ചേരാൻ സാധ്യമല്ലാത്ത ലോകത്തേക്ക് പോയ അമ്മ..... ഇങ്ങനെയൊരു മകൾ ഈ ഭൂമിയിൽ ഉണ്ടെന്നറിയാത്ത അച്ഛൻ....... അവളുടെ മിഴികളുടെ നനവ് ആരും അറിയാതിരിക്കാൻ ഒന്നു തിരിഞ്ഞു...... അപ്പോഴവിടെ നോവൂറും മിഴികളോടെ തന്നെ നോക്കുന്ന ഭഗതിനെ കണ്ടു............................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story