ഇന്നാണ് ആ കല്യാണം: ഭാഗം 12

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

നീ ആ ജോലി കള ഗായത്രി നീ എന്തിനാ കൗഷിക് നെ പേടിക്കുന്നത്.... കാശിക്ക് ജോലി ഉണ്ടോ.. അതും ഇല്ല... പിന്നെ ഞാൻ ജോലി കളഞ്ഞാൽ നമുക്ക് ജീവിക്കണ്ടേ... വീട്ടിൽ നമ്മുടെ കല്യാണം കാര്യം പറയണ്ടേ.. കാശി നീയും എന്റെ ഓഫീസിൽ വാ... ഞാൻ കൗഷിക്ക് സാർ നോട്‌ നിന്റെ കാര്യം ഞാൻ പറയാം... ഓക്കെ നീ പറഞ്ഞു നോക്ക്... വാ പോകാം ഇനി ഇവിടെ നിന്നാൽ... കൗഷിക്ക് സാർ നമ്മളെ കാണും... കൗഷിക്ക്..സാർ.. എന്താ... ആ കാശി ഗായത്രി യുമായി... അവളെ കൂടി ചതിക്കും അവൻ... കൗഷിക്ക് സാർ എന്താ ഒന്നും മിണ്ടാത്തത്... എയ് അങ്ങനെ തോന്നുന്നില്ല ഗംഗ അവർ തമ്മിൽ നല്ല പ്രണയം ആണ്.... നിന്നെ അവൻ ചതിച്ചത് പോലെ ഇതു അങ്ങനെ ആവില്ല...

ഞാൻ ആലോചിക്കുന്നത് ഈ ഗായത്രി എങ്ങനെ ആണ് കാശി യുമായി പരിചയം... എന്നാണ് 🤔 ദേ എനിക്ക് വിശക്കുന്നു.... ഗംഗ ചൂടായി... വിശപ്പ് കയറിയാൽ പെണ്ണിന് പ്രാന്തു ആണ്... കൗഷിക്ക് വേഗം കാറിൽ കയറീ.... ദേ അവർ വരുന്നുണ്ട് ഗ്ലാസ്‌ താഴ്ത്തി വെയ്ക്ക്... ഗായത്രി യും കാശിയും ചിരിച്ചു ഓരോന്ന് പറഞ്ഞു... നടന്നു വന്നു... ഗംഗ ക്ക്‌ അവനെ കണ്ടപ്പോൾ കൊല്ലാനുള്ള ദേഷ്യം വന്നു ഇവൻ കാരണം ആണ് എന്റെ അച്ഛനും അമ്മയും.. പിണങ്ങി ഇരിക്കാൻ കാരണം... കൗഷിക്ക് ഇറങ്ങാൻ ആയി ആഞ്ഞതും...

വേണ്ട സാർ ഇവിടെ വെച്ച് ഒരു സീൻ വേണ്ട.. ഇതു പബ്ലിക് ആണ്... നമുക്ക് ഇവരെ രണ്ടു പേരെയും നമ്മുടെ ഫ്ലാറ്റിൽ ലേക്ക് വിളിക്കണം... കൗഷിക്ക് കാർ ന്റെ അടുത്ത് തന്നെ ആയിരുന്നു അവരുടെ ബൈക്ക് ഇരുന്നത്.. രണ്ടു പേരും തല താഴ്ത്തി ഇരുന്നതിനാൽ... കൗഷിക്കിനെ ഗംഗേ കണ്ടില്ല... അവർ ബൈക്ക് ഓടിച്ചു പോയതും... നീ ഇവിടെ ഇരിക്ക് പാഴ്‌സൽ വാങ്ങിച്ചോണ്ട് വരാം... വേണ്ട... സാർ... നമുക്ക് വേറെ എവിടേലും പോകാം.... കൗഷിക്ക്‌ നേരെ.. ബീച്ചിലേക്ക് വണ്ടി എടുത്തു.... എവിടേക്ക് ആണ് സാർ ഈ ഉച്ച സമയത്തു....? നമ്മുടെ കോൺട്രാക്ട് കല്യാണം ആണെങ്കിലും നമ്മൾ ഒരുമിച്ചു ഒരു യാത്ര എങ്ങും പോയിട്ടില്ല ല്ലോ ബീച്ച്ലേക്ക് ആകാം.. എന്തെ.. ഗംഗ ക്ക്‌ ഇഷ്ടം അല്ലേ...

വീട്ടിൽ ലേക്ക് കൊണ്ട് പോകാൻ ഇരുന്നതാ നിന്നെ.. പക്ഷെ.. ഞാൻ പറഞ്ഞില്ലേ നീ ഒരാളുടെ മോൾ ആയി അഭിനയിക്കണം എന്ന് അയാൾ നാളെ അല്ലെങ്കിൽ മറ്റന്നാൾ എത്തും... ഇറങ് ഗംഗ... ഗംഗ യുടെ ഉള്ളം തേങ്ങി.. സാർ എനിക്ക് ഒരാളെയും ചതിക്കാൻ വയ്യ.. എനിക്ക് സാർ ന്റെ ഭാര്യ ആയി ഇരുന്നാൽ മതി... എന്താ ഗംഗ ഓർക്കുന്നത് വരുന്നില്ലേ നീ.. വരുന്നു.. എന്താ കണ്ണ് നിറഞ്ഞത്.... പൊടി വീണു കണ്ണിൽ... എവിടെ നോക്കട്ടെ... പോയി സാർ.. വാ ഗംഗ ഇവിടെ ഉപ്പിലിട്ട മാങ്ങ ഉണ്ട്.. ഗംഗ ക്ക്‌ എന്താണ് ഇഷ്ടം...

എനിക്ക്.. സാർ ന് ഏതാണോ ഇഷ്ടം അത് മതി... 🙂 മാങ്ങാ ഉപ്പിലിട്ടത് കഴിക്കാം... 😋 ചേട്ടാ 50 രൂപക്ക് മാങ്ങ ഉപ്പിലിട്ടത്... (ഇത് വായിക്കുന്നവർക്ക് വായിൽ വെള്ളം വരുന്നില്ലേ എനിക്കും 😁) 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഓരോ പിസും വായിലേക്ക് വെച്ചു... വാ നമുക്ക് ആ തണൽ മരത്തിന്റെ അവിടേക്ക് ഇരിക്കാം... ഗംഗേ ടെ സാരീ ഓരോ കാറ്റ് വരുമ്പോൾ യും പറന്നു... സാരീ ഒതുക്കി പിടിക്ക് ഗംഗ... നിനക്ക് ചുരിദാർ ഇട്ടാൽ എന്താ.... സാർ ന്റെ ഇഷ്ട്ടം ത്തിന് ഓഫീസിൽ വേറൊരു ഡ്രസ്സ്‌.. എനിക്ക് ഇഷ്ടം ഉള്ളത് ഇടും എനിക്ക് സാരീ ആണ് ഇഷ്ടം..

എന്നാൽ ആ വയർ കാണുന്ന ഭാഗം സാരീ വെച്ച് മറച്ചു വെയ്ക്ക്.. മനുഷ്യന്റെ കണ്ട്രോൾ കളയാൻ ആയിട്ട്... ഗംഗ... സാരീ ഒന്നുടെ.. ഇളക്കി കൂടുതൽ വയർ കാണുന്ന രീതിയിൽ ആക്കി.... ഇപ്പോളോ... അടിപൊളി.. ഞാൻ ഒന്നും പറയുന്നില്ല... നീ എന്തേലും ചെയ്യ്... വെയിൽ മാറിയാൽ നമുക്ക് തിരയിൽ കളിക്കാൻ ഇറങ്ങാം... ഗംഗേ ടെ വീടിനെ കുറിച്ച് പറഞ്ഞില്ല... ഞാൻ പറഞ്ഞല്ലോ വീട്ടിൽ അച്ഛൻ അമ്മ അനിയത്തി.. അനിയത്തി നിന്നെ വിളിക്കാറില്ല..അതെന്താ... അവൾ അറിഞ്ഞിട്ട് ഇല്ല ഞാൻ ഇങ്ങനെ ഇറങ്ങി പോയത്... അവളോട് പറയാം നമുക്ക്.. എന്തിന് വേണ്ട സാർ അതിന്റ ആവശ്യം ഇല്ല..... എന്നും പിണങ്ങി ഇരിക്കാൻ ആണൊ ഗംഗ നിന്റെ ഭാവം..

അച്ഛനും അമ്മയോടും ഉള്ള പിണക്കം മാറണ്ടേ... അതൊന്നും ഈ ജന്മം മാറില്ല സാർ... ഞാൻ മാറ്റും നീ നോക്കിക്കോ... മാറ്റിയാൽ ഞാൻ സാർ പറയുന്നത് എന്തും കേൾക്കുo.... കൗഷിക്ക്... മൊബൈൽ സൈലന്റ് ആക്കി വെച്ചു... എന്താ സാർ... ഫോൺ നമുക്ക് ചില സമയത്തു ശല്യം ആയി തോന്നിയാൽ അത് സൈലന്റ് ആക്കി വെയ്ക്കണം... അതിന് ആരും വിളിച്ചില്ല ല്ലോ... നിന്നെ കല്യാണം കഴിച്ചപ്പോൾ.. എന്തോ ഒരു പോസിറ്റീവ് എനർജി വന്നു ഗംഗ... ഈ തിരക്കുകൾ കളിൽ നിന്ന് ഒരു മോചനം... നിന്നെ കല്യാണം കഴിക്കുന്നതിനു മുന്നേ... ഞാൻ വേറെ ഒരു ലോകത്തു ആയിരുന്നു.... ഒരുവർഷം കഴിഞ്ഞാൽ നമ്മൾ പിരിയും ഞാൻ വേറെ കല്യാണം കഴിക്കും നീയും ഒരു കല്യാണം കഴിക്കണം....

അത് ഞാൻ തീരുമാനിച്ചോളാം സാർ... സാർ ന് എന്റെ ആവശ്യം കഴിയുമ്പോൾ ഞാൻ ഒഴിവായി കൊള്ളാം... ഗംഗ പേടിക്കണ്ട.. ഞാൻ നിനക്ക് ഞാൻ ഒരു സമ്മാനം തരുമെന്ന് പറഞ്ഞില്ലേ... നീ താമസിക്കുന്ന ആഫ്ലാറ്റ് നിനക്ക് ആയി തരും ഞാൻ.... കൗഷിക്ക് ന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്തു... ഗംഗ അമ്മ മിണ്ടല്ലേ... ആ പറ അമ്മ... ഉച്ചക്ക് നിനക്ക് ഉള്ള ഫുഡ്‌ അയച്ചിട്ടുണ്ട്... നീ അവിടില്ലേ... മോനെ ഞാൻ പുറത്തു ആണ്... അമ്മേ.. ഗംഗ മോളോട് ഇവിടെ നിൽക്കാൻ പറഞ്ഞത് നീ പറഞ്ഞില്ലേ.. അത് അമ്മേ ശരീ ആവില്ല..

ആ കുട്ടിക്ക് അത് ഇഷ്ടം ആവില്ല.... ആ അമ്മേ ഞാൻ വെയ്ക്കുവാ.. മോനെ വെയ്ക്കല്ലേ നീ ഒന്നുടെ നിർബന്ധിക്ക്‌... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 എന്താ അവൻ പറഞ്ഞത്... ആ കുട്ടിക്ക് താല്പര്യം ഇല്ല... എന്ന നിർബന്ധിക്കേണ്ട.. അവൻ പറഞ്ഞു കാണില്ല ഏട്ടാ.. അതിന്റ നമ്പർ വാങ്ങിച്ചു വെയ്ക്കേണ്ടത് അല്ലായിരുന്നോ... ഞാൻ അത് മറന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 എന്താ കൗഷിക്ക് സാർ.. നീ അങ്ങോട്ട് ചെല്ലുന്ന കാര്യം പറയാൻ ആയിരുന്നു.. പിന്നെ അമ്മ ഫുഡ്‌ കൊടുത്തു വിട്ടു.... ഞാൻ പറഞ്ഞു നീ വരില്ലെന്ന്.. അമ്മക്ക് സർപ്രൈസ് ആകട്ടെ നാളെ വരുമെന്ന് അമ്മ അറിയണ്ട.... വാ തിരമാലകളിൽ കളിക്കുന്ന ആൾക്കാരെ കണ്ടോ നമ്മൾ ഇങ്ങനെ ഓരോ തിരയും എണ്ണി കാര്യം പറഞ്ഞു ഇരുന്നാൽ മതിയോ ഗംഗ...

ഞാൻ ഈ സാരീ ഉടുത്തോണ്ട്.. എനിക്ക് വയ്യ സാർ പോയിട്ട് വാ... ഉപ്പിലിട്ട മാങ്ങ എല്ലാം തീർത്തല്ലോ നീ... സാർ പിന്നെ ഓരോ കാര്യം പറഞ്ഞു ഇരിക്കുമ്പോൾ കേട്ട് ഇരിക്കണ്ടേ... 😁 ഓഹോ.... കൗഷിക്ക് ഗംഗേ ടെ കൈയ്യ് പിടിച്ചു.. കടലിൽ ലേക്ക് ഇറങ്ങി..... ഓരോ തിരമാലകൾ വരുമ്പോളും... ഗംഗ ഓടി... ഗംഗ അവിടെ നിൽക്ക് നീ മറിഞ്ഞു വീഴും... ടി അവിടെ നിൽക്കാൻ.... ഇല്ല സാർ.. തിരമാലകൾ നമ്മളെ തൊടാൻ വരുമ്പോൾ ഓടുന്നത്ഒരു രസം ആണ്.... ഗംഗ താഴേക്ക് ഇരുന്നു..... എഴുതി കൗഷിക്ക് ❤️ ഗംഗ അപ്പോഴേക്കും തിരമാല വന്നു മായിച്ചു ഇരുന്നു ഗംഗ എന്താ ഈ എഴുതിയത്... കൗഷിക്ക് എഴുതിയത് കണ്ടു ബാക്കി എന്താ എഴുതിയത്... ഗംഗ with ഗുഡ് ഫ്രണ്ട് കൗഷിക്ക് എന്ന്... ആണൊ 🤩👫

അതെ.... വലിയ തിരമാല വരുന്നുണ്ട്... ഗംഗ ഓടിയതും വെള്ളത്തിലേക്ക് വീണു... അയ്യോ.. ദേ സാർ കണ്ടോ... എന്റെ സാരീ എല്ലാം നനഞ്ഞു.... അവളുടെ ശരീരം എടുത്തു കാണിച്ചു... ഞാൻ പറഞ്ഞത് അല്ലെ ഈ സാരീ ഒന്നും ഉടുക്കരുത് എന്ന്... കൗഷിക്ക് ദേഷ്യം ത്തിൽ ഗംഗേ വലിച്ചു.. കാറിനുള്ളിൽ കയറ്റാൻ ആയി കൊണ്ട് പോയി..... ആൾക്കാർ ഒക്കെ അവളുടെ സാരീ യിലേക്ക് ആയിരുന്നു നോട്ടം... കണ്ടോ നിന്നെ എല്ലാവരും ശ്രെദ്ധിക്കുന്നത്.... സന്തോഷം എല്ലാം പോയി... അതിന് ഞാൻ അറിഞ്ഞോ സാർ എന്നെ ബീച്ചിൽ കൊണ്ട് വരുമെന്ന്.... അപ്പോഴേക്കും തളർന്നു കൗഷിക്ക് ന്റെ ദേഹത്തേക്ക് വീണിരുന്നു.... ഗംഗ എഴുന്നേൽക്ക്.. എന്താ പറ്റിയത്... ഇതുവരെ ആയിട്ടും ഫുഡ് ഒന്നും കഴിച്ചില്ല...

അതിന്റെ ആയിരിക്കും സാർ.. എഴുന്നേൽക്ക്.. വാ.. നമുക്ക് എവിടേലും പോയി എന്തെങ്കിലും കഴിക്കാം.... വേണ്ട സാർ... അതൊന്നും പറഞ്ഞാൽ പറ്റില്ല ഗംഗ... അവളെ നിർബന്ധിച്ചു.. കാറിൽ ഉള്ളിൽ ലേക്ക് കയറ്റി.. നീ ഈ വെള്ളം കുടിക്ക്..... ഗംഗ കുറേശ്ശേ വെള്ളം കുടിച്ചു.... എന്തായി തളർച്ച മാറിയോ.. ഉം കുറച്ചു... കൗഷിക്ക് വേഗം കാർ സ്റ്റാർട്ട്‌ ആക്കി.. ഓടിച്ചു.. പോയി... വഴിയിൽ കണ്ട ഹോട്ടൽ ലിൽ കയറി.. ഫുഡ്‌ കഴിച്ചു... കഴിഞ്ഞതും.. കൗഷിക്ക് ന്റെ ഫോണിലേക്ക്.. മാനേജർ ന്റെ വിളി എത്തി... സാർ എവിടാ...അത്യാവിശ മായി മീറ്റിംഗ് ഉണ്ട്... ദാ വന്നേക്കാം.. രാവിലെ ഞാൻ പറഞ്ഞത് അല്ലെ എല്ലാം ക്യാൻസൽ ആക്കാൻ... ഇത് ഒഴിവാക്കാൻ പറ്റില്ല സാർ...

ആ ശരീ വന്നേക്കാം... ഗംഗ ഓഫീസിൽ വരുന്നുണ്ടോ.. ഇന്ന് ഇനി ഇല്ല.. ഫ്ലാറ്റിൽ ഇറക്കി പോയാൽ ലേറ്റ് ആകും... സാർ ഞാൻ ഇവിടെ ഇറങ്ങി നടന്നോളാം.... പറ്റില്ല ഗംഗ തളർച്ച ഒക്കെ വന്നത് അല്ലെ.. കുഴപ്പമില്ല ഇല്ല സാർ ഞാൻ ഓട്ടോ വിളിച്ചോളാം.. പൊക്കോ സാർ..ഞാൻ പറയുന്നത് കേൾക്ക് ഞാൻ ചെന്നിട്ട് മിസ്സ്‌ കാൾ ഇടാം... കൗഷിക്ക് പിന്നെ ഒന്നും പറയാതെ.. നേരെ ഓഫീസിൽ ലേക്ക് പോയി കൗഷിക്ക് പോയതും അവൾ നടക്കാൻ തീരുമാനിച്ചു..... നടക്കാൻ ഏറെ ഇഷ്ടം ആണ് അവൾക്ക് പൊതുവെ കാഴ്ചകൾ ഒക്കെ കണ്ടു... അങ്ങനെ അവൾ നടന്നു... ആളുകൾ ശ്രെദ്ധിച്ചു തുടങ്ങി.. അവളെ... പൊതുവെ അങ്ങനെ ആണല്ലോ.. ഒരു പെൺകുട്ടി ഒറ്റക്ക് നടന്നാൽ പിന്നെ അങ്ങോട്ട് ആയി ശ്രെദ്ധ...

ആവശ്യംത്തിന് നോക്കിയാൽ ഒരു ഓട്ടോ പോലും കാണില്ല... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഡീ... പുറകിൽ നിന്നുള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി... കാശി നീ ഇവിടെ... എന്താടി ഇഷ്ട്ടപെട്ടില്ലേ... നീ ആൾ ആകെ മാറിയല്ലോ.. തടിച്ചു കൊഴുത്തു സുന്ദരി ആയി... നിന്നെ നോക്കി ഇരുന്നതാ കാശി നീ കാരണം എനിക്ക് എല്ലാം നഷ്ടം ആയി.... നിന്നെ സ്വസ്ഥതയോടെ ജീവിക്കാൻ സമ്മതിക്കില്ലടാ.. ഒന്നു പോടീ.. നീ ഇപ്പോൾ നല്ല സെക്സി ലുക്ക്‌ ആയല്ലോ... കാശി അവളുടെ സാരീ ക്കിടയിലെ പൊക്കിൾ ചുഴിയിലേക്ക് കണ്ണ് പോയി അവന്റെ... അവന്റെ സ്ഥാനം മാറി ഉള്ള നോട്ടം കണ്ടു അവൾ സാരി നേരെ ഒക്കെ പിടിച്ചു ഇട്ടു... നീ നേരെ ആക്കണ്ട ഞാൻ കാണേണ്ടത് ഒക്കെ ഞാൻ കണ്ടു...

ഗംഗ അടിക്കാൻ ആയി കയ്യൊങ്ങി... ഇവിടെ വെച്ചൊരു സീൻ വേണ്ട മോളെ.. ഇത് പബ്ലിക് ആണ്.. എല്ലാവരും കാണും... താൻ ഇപ്പോൾ ഒറ്റക്ക് പ്രതികരിക്കുന്നത് സേഫ് അല്ല.. നീ പോടാ.. എനിക്ക് ജോലി ഉണ്ട്.... ഞാൻ പോകാം പക്ഷെ... ഒരു ദിവസം... ഒരേ ഒരു രാത്രി എനിക്ക് വേണ്ടി... നീ... നിന്നെ സ്നേഹിച്ചു അഭിനയിക്കുന്നസമയത്തു.. ഈ ശരീരം മൊത്തം.. ഒന്ന് ആസ്വദിക്കാൻ പറ്റിയില്ല... അന്ന് ഞാൻ കാണിച്ചത് വളരെ മണ്ടത്തരം ആയി പോയി... എടാ.. നീ.... ഗംഗ കവിൾ നോക്കി ഒരെണ്ണം പൊട്ടിച്ചു... ഡീ... എന്നെ നീ.. അടിച്ചല്ലേ.. കാണിച്ചു തരാടി.. ഗംഗേ ടെ മുടിക്കുത്ത് ന് പിടിച്ചു കാശി.. ആഹ്.. ഗംഗേ ടെ കരച്ചിൽ കേട്ട് ആൾക്കാർ ഓടി വന്നു... അപ്പോഴേക്കും കാശി അവളെ പിടിച്ചു തള്ളി...

സ്ഥലം വിട്ടു.... മോളെ വല്ലതും പറ്റിയോ.. എഴുന്നേൽക്ക് ആരാ അവൻ.. നോക്കി നിന്ന ആൾക്കൂട്ടത്തിൽ നിന്ന്... ഒരു സ്ത്രീ വന്നു പിടിച്ചു എഴുന്നേൽപ്പിച്ചു... കുഴപ്പം ഉണ്ടോ മോളെ... ഇല്ല ചേച്ചി... അവനെ മോൾക്ക്‌ അറിയാവുന്നത് ആണൊ വാ പോലീസ് കംപ്ലയിന്റ് ചെയ്യാം.. എയ് വേണ്ട ചേച്ചി ഈ കണക്ക് ഞാൻ തന്നെ തീർത്തോളാം.. ഗംഗേ ടെ കണ്ണുകൾ നിറഞ്ഞു... പക ആയിരുന്നു അവളുടെ കണ്ണുകളിൽ... പ്രതിഫലിച്ചത്.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഓഫീസിലെ മീറ്റിംഗ് കഴിഞ്ഞു ഫ്രീ ആയി.... ഗംഗേ.. ഫോൺ ലേക്ക് വിളിച്ചു...

എന്താ ഗംഗ സ്വരം വല്ലാതെ ഇരിക്കുന്നത്.... ഞാൻ ഒന്ന് കിടന്നു സാർ അതാ... ശരി എന്നാൽ റസ്റ്റ്‌ എടുക്ക് ഞാൻ ആ ഗായത്രി നെ വിളിക്കട്ടെ... നാളെ കാണാം ഇന്ന് ഒറ്റക്ക് കിടക്കേണ്ടി വരും... ഞാൻ കുറെ കേട്ടത് അല്ലെ ഒറ്റക്ക് ആക്കിയാലും പാതി രാത്രി ആയാലും സാർ എന്റെ ടുത്ത് വരും... ഇല്ല ഗംഗ ഇന്ന് ഒറ്റക്ക് കിടക്കേണ്ടി വരും.. നൈറ്റ്‌ എനിക്ക് ഒരു പാർട്ടി ഉണ്ട്.. ഒക്കെ സാർ... വെച്ചോളൂ ഗംഗ കൗഷിക്ക് കട്ട്‌ ആക്കി 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 സാർ വിളിച്ചോ... ആ... ഗായത്രി ഇന്ന് ഓഫീസിൽ നിന്ന് എങ്ങും പോയില്ലേ... പോയി..

സാർ എന്റെ ഫ്രണ്ട് വിളിച്ചു അത്യാവശ്യംആയി പോകണം എന്ന് പറഞ്ഞു.... ഇവിടെ ഇൻഫോം ചെയ്തിരുന്നോ... ഇല്ല.. എന്തുകൊണ്ട് പറഞ്ഞില്ല... വേഗം വരാമെന്ന് വിചാരിച്ചു.. ഇന്നത്തെ സാലറി പകുതി കട്ട്‌ ചെയ്യും..... സാർ... ക്ഷമിക്കണം... ഇല്ല ഗായത്രി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.... ഇനി ഇത് ആവർത്തിക്കരുത്... പൊക്കോ... സാർ എനിക്ക് റിക്വസ്റ്റ് ഉണ്ട്.. എന്താ... സാർ എന്റെ ഒരു ഫ്രണ്ട് കാശി അവൻ കൂടി ഇവിടെ ജോലി ശരിയാക്കി കൊടുക്കുമോന്നു ചോദിച്ചു... ഇപ്പോൾ വേക്കൻസി ഇല്ല ആലോചിച്ചിട്ട് നാളെ പറയാം...

താങ്ക്സ് സാർ... ഗായത്രി പോയതും... കൗഷിക്ക് പുഞ്ചിരി യോടെ... കാശിക്ക് ഉള്ള പണി എളുപ്പം ആയി... ഒന്നോർത്താൽ അവനോട് നന്ദി പറയണം അവൻ കാരണം അല്ലെ എനിക്ക് ഗംഗേ കിട്ടിയത്.... ഇവർ തമ്മിലുള്ള കളികൾ ആണോന്ന് ആദ്യം അറിയണം.... കൗഷിക് ആലോചനയോടെ ഇരുന്നു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കാശി... നീ പറഞ്ഞത് പോലെ ഞാൻ സാർ നോട്‌ നിന്റെ ജോലി കാര്യം അവതരിപ്പിച്ചു... സാർ ഫുൾ ഒക്കെ പറഞ്ഞിട്ടില്ല നോക്കാം എന്ന് പറഞ്ഞു... എനിക്ക് ഈ ജോലി കിട്ടും ഗായത്രി... എന്നിട്ട് വേണം നമ്മുടെ കല്യാണം... അതിനായി കത്തിരിക്കാണ്... കാശി... ഒക്കെ ശരിയടി..

നീ ഇറങ്ങുമ്പോൾ എന്നെ വിളിക്ക്... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 🥀 അസ്തമയ സൂര്യ ന്റെ കാഴ്ചയും നോക്കി ഗംഗ ബാൽക്കണി സൈഡിൽ ഇരുന്നു.... ഇന്നത്തെ കാശിയുമായുള്ള സംഭവങ്ങൾ അവൾ ഓർത്തു... അവനെ സ്നേഹിച്ച അവളോട് തന്നെ അവൾക്കു വെറുപ്പ് തോന്നി... ഓർമ്മകൾ കളെ മറവിക്ക് വിട്ടു അവൾ മനസ്സ് കുറച്ചു കൂടി റിലാസ് ആക്കി... പുറത്തെ കാഴ്ചകൾ അവളുടെ ഓർമ്മകളെ മറച്ചു..............................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 11

Share this story