ഇന്നാണ് ആ കല്യാണം: ഭാഗം 14

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ഗംഗ.. മോളെ.. ആ പറയൂ സാർ... കൗഷിക് ന്റെ കൂടെ പോകുന്നില്ലേ ഇന്ന്... ഇല്ല സാർ യാത്ര ചെയ്യാൻ പറ്റില്ല... എന്താ സാർ..? സാർ ഗായത്രി യുമായി ആണ് പോകുന്നത്... കുഴപ്പമില്ല പോയിക്കോട്ടെ... "നിൽക്ക്." സാർ എന്താ പറഞ്ഞത്.. ഗായത്രി യുമായി കൗഷിക് സാർ പോകുന്നു എന്നോ... അതെ മോളെ.. മോൾ പോകാത്തൊണ്ട് സാർ ഗായത്രി യുമായി പോകാൻ തീരുമാനിച്ചു... നോ അവൾ എന്തിനാ പോകുന്നത്.. ഞാൻ ഇല്ലെ.. ഞാൻ അല്ലെ സെക്രട്ടറി... സാർ ന്റെ ഞാൻ സാർ നെ വിളിച്ചോളാം... അവൾ വേഗം കൗഷിക്ക് നെ വിളിച്ചു..... സാർ ഗായത്രി യുമായി പോകാൻ തീരുമാനിച്ചോ... അതെ.. നീ വരുന്നില്ല ന്നു പറഞ്ഞില്ലേ.. എനിക്ക് ആരെങ്കിലും കൂട്ട് വേണം എന്ന് തോന്നി...

എന്ത് കൊണ്ട് ഗായത്രി ആയി കൂടാ.. എന്ന് തോന്നി... മോൻ ഒറ്റക്ക് അങ്ങ് പോയാൽ മതി... ഞാൻ ഗായത്രി നെ വിളിച്ചല്ലോ.. അവൾ അറിഞ്ഞത് പോലും ഇല്ല... ഈ യാത്ര.. ഗംഗ പറഞ്ഞു.. അത്... ഗംഗ ""ചമ്മണ്ട മോനെ"" ഞാൻ വരാൻ ഉള്ള പ്ലാൻ ആയിരുന്നു അല്ലെ 😁 ഈ അവസ്ഥ ആയോണ്ട് അല്ലെ... കൗഷിക് സാർ ഒക്കെ ഗംഗ വെയ്ക്കുവാ.... സമയം പോകുന്നു... ഇടക്ക് വിളിക്കണേ.. കൗഷിക് സാർ അവിടെ ചെന്നാൽ വിളിക്കാൻ പറ്റില്ല... ഗംഗ മെസ്സേജ് എങ്കിലും ചെയ്യണേ.. നോക്കട്ടെ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ട്രെയിൻ വരാൻ ഇനിയും സമയം ഉണ്ട്.. പ്ലാറ്റ്ഫോമിന്റെ ഒരു അറ്റത്തു.. ഒഴിഞ്ഞു കിടക്കുന്ന സിമന്റ് ബഞ്ചിൽ.. ചെന്നിരുന്നു കൗഷിക്.... ഓഫീസ് കാര്യം ങ്ങൾ ഒക്കെ ആലോചിച്ചു..

കൂടുതൽ ഗംഗ യേ പറ്റി ആയിരുന്നു അവൾ ഒറ്റക്ക്.. ഓർക്കുമ്പോൾ ഒരു സമാധാനം ഇല്ല... വലിയ ബിസിനെസ് മാൻ ആയാലും എനിക്ക് ട്രെയിൻ യാത്ര ഇഷ്ടം ആണ്... ഗംഗ യോടുള്ള ഇഷ്ടം... എല്ലാം കഴിഞ്ഞു അവളോട് പറയണം... അവൾക്കു ഇഷ്ടം ആണൊ എന്നെ 🤔.. അവളോട് കൂടുതൽ ഇടപഴകാം എന്ന് കരുതി ആണ്... അവളെ കൂടി വിളിച്ചത്..... അപ്പോൾ വരാൻ പറ്റില്ല... പോലും 😒😏 ടിക്കറ്റ് ക്യാൻസൽ അക്കിട്ടില്ല... എന്തിനാ വെറുതെ ഒരു ടിക്കറ്റ് കൂടി... മാനേജർ നെ ഫോൺ ചെയ്യാൻ ആയി.... ഒരുങ്ങിയതും... വലിയ പെട്ടി താങ്ങി പിടിച്ചു ഗംഗ വരുന്നു.... ഇവൾ വരുന്നില്ല ന്നു പറഞ്ഞിട്ട്... ഗംഗ ഇവിടെ നോക്ക് കൗഷിക് കൈ കാണിച്ചു.. വിളിച്ചു സാർ... നീ വരുന്നില്ലെന്ന് പറഞ്ഞിട്ട്...

ഞാൻ വിചാരിച്ചു എന്തിനാ വെറുതെ ഒറ്റക്ക് ഇരുന്നു ബോറടിക്കുന്നത് അതിനെ ക്കാൾ നല്ലത് സാർ ന്റെ കൂടെ വന്നു... അടിച്ചു പൊളിക്കാലോ..... ഇത് എന്തുവാ വലിയ പെട്ടി ഒക്കെ.... ഡ്രെസ്സ്... അതിന് രണ്ടു ദിവസം ആണ് അല്ലാതെ ഒരു മാസം അല്ല അവിടെ നിൽക്കുന്നത്.. ഇരുന്നോട്ടെ കുഴപ്പമില്ല.... നീ എങ്ങനെ വന്നു... ഓട്ടോയിൽ... സാർ നെ വിളിച്ച ഉടനെ ഒരു ഓട്ടം ആയിരുന്നു... പാക്കിങ്ങിന്... പെട്ടി നോക്കിയിട്ട് കണ്ടില്ല.. ഞാൻ അപ്പുറത്തെ ഫ്ലാറ്റിൽ നിന്ന് പെട്ടി കടം വാങ്ങി... 😁 ഇത്ര യും വലിയ പെട്ടി വേണോ.... കൗഷിക് ചോദിച്ചു... നീ എന്നെ നാണം കെടുത്തും... 😠 എന്റെ കൗഷിക്ക് സാർ ഞങ്ങൾ ഗേൾസ് ന് യാത്ര പോകുമ്പോൾ ഡ്രെസ്സ് ഇത്തിരി കൂടുതൽ വേണം... ഒരു ദിവസം മൂന്നു ജോഡി വേണം....

അങ്ങനെ 6 ജോഡി ഡ്രെസ്സ് ബാംഗ്ലൂർ അല്ലെ യാത്ര... ഇരുന്നോട്ടെ 😎ഗംഗ പറഞ്ഞു.... പിന്നെ സാർ ഇഷ്ടം പോലെ ഡ്രെസ്സ് വാങ്ങി തന്നിട്ടുണ്ടല്ലോ.... അതൊക്കെ അലമാരയിൽ ഇരുന്നാൽ... എങ്ങന. പുറത്തു ഒക്കെ പോകുമ്പോൾ നല്ല സ്റ്റൈലിൽ പോകണം... എന്ത് സ്റ്റൈൽ സാരീ അല്ലെ... അത് ഇട്ട് ആരെ കാണിക്കാൻ ആണ്... നാടൻ സ്റ്റൈൽ.. 😏 ആര് പറഞ്ഞു... ഞാൻ ഇങ്ങോട്ട് വരുന്ന വഴിക്ക്... തുണി ക്കടയിൽ കയറി നാലു ജോഡി ജീൻസും ടോപ്പും ഒക്കെ എടുത്തു.... 😎 എനിക്ക് അറിയാം സാർ എന്നെ കളിയാക്കുമെന്ന്... സമ്മതിച്ചു മോളെ നിന്റെ കാര്യം 🙏... ബാംഗ്ലൂർ യിൽ ചെല്ലുമ്പോൾ എന്റെ സ്റ്റൈൽ കണ്ടു ഞെട്ടും.... ഓ പിന്നെ... എന്റെ സ്റ്റൈലിൽ ന്റെ കൂടെ കൂട്ടാൻ പോലും കൊള്ളില്ല...

എന്നോട് എല്ലാവരും പറയും.. ഞാൻ ഉണ്ണി മുകുന്ദനെ പോലെ ആണ് എന്ന്......കൗഷിക് പറഞ്ഞു ഗംഗ ഭയങ്കര ചിരി... പ്ലാറ്റ് ഫോം യിൽ ഉള്ളവർ നോക്കി... എന്താടി ചിരി.... സത്യം അല്ലെ... അതെ... സാർ 😂 എന്നാൽ ഞാൻ സ്വാസിക യേ പോലെ ആണ് ഇരിക്കുന്നത്.... ഗംഗ യും വിട്ടു കൊടുത്തില്ല അയ്യേ.... സ്വാസിക ടെ ഏഴയലത്ത് പോലും വരില്ല.....നീ.... ആണൊ എന്നാൽ ഞാൻ പോകുവാ ഒറ്റക്ക് അങ്ങ് പോക്... ഗംഗ എണീറ്റു... അയ്യോ പോകല്ലേ പെണ്ണെ നീ സ്വാസിക യേ പോലെ ആണ് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്....

നിന്റെ മുഖം അതെ പോലെ തന്നെ.... പറയണ്ട എനിക്ക് അറിയാം. .. 😏ഗംഗ പുച്ഛിച്ചു... ദേ പെണ്ണെ പ്ലാറ്റ് ഫോം ആണ് ഇത്.... എല്ലാവരും നമ്മളെ തന്നെ ആണ് നോക്കുന്നത്... ഒരു കാര്യം പറയാൻ മറന്നു കൗഷിക്ക് പറഞ്ഞു... ബാംഗ്ലൂർ യിൽ നിന്ന് വന്നു കഴിയുമ്പോൾ നിന്റെ ജോലി സ്റ്റാർട്ട്‌ ചെയ്യൂവാണ്... അപ്പോൾ ഇത് വരേ ഉള്ള ജോലി... ഗംഗ ചോദിച്ചു.. അത് അല്ല.... മകൾ ആയിട്ട് അഭിനയിക്കാൻ ഉള്ള ജോലി... "ഓ അത് " ഗംഗ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു... ജയചന്ദ്രൻ സാർ വന്നിട്ട് ഉണ്ട് സാർ ന്റെ വീട്ടിൽ ആണ്.. അറിയാല്ലോ എന്റെ കുറച്ച്... കോടികൾ ആണ് സാർ കാരണം നഷ്ടം ആയത് അത് എനിക്ക് തിരിച്ചു വേണം... ദേ ട്രെയിൻ വന്നു.... ഏസി കോച് ആണ്...

ഗംഗ എനിക്ക് തണുപ്പ് അധികം ഏൽക്കാൻ പറ്റില്ല സാർ കുറച്ചു തണുപ്പ് സഹിക്ക് വാ പെട്ടി എടുത്തോ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഈ സമയം ജയചന്ദ്രൻ സാർ വീട്ടിൽ ഓരോ വർക്കിൽ ആയിരുന്നു.... കൗഷിക് ഇതുവരെ വിളിച്ചില്ല ല്ലോ... എന്റെ മകളെ കണ്ടു പിടിച്ചു തരാമെന്ന് പറഞ്ഞിട്ട്... മകളെ കാണാൻ ഉള്ള.. ആകാംഷ യിൽ ഓടി വന്നത്.... ആണ് ഫോൺ എടുത്തു.. കൗഷിക്ക് ന് മിസ്സ്‌ കാൾ കൊടുത്തു.... ജയചന്ദ്രൻ തന്റെ ഓർമ്മ യിലേക്ക് പോയി കുറച്ച് മാസങ്ങൾ മുൻപേ ഉള്ള കൗഷിക്ക് മായുള്ള കൂടി കാഴ്ച യിലേക്ക് (കുഞ്ഞു പാസ്ററ് ആണ് അധികം ബോർ അടിപ്പിക്കില്ല ) കൗഷിക് ഞാൻ കാരണം തനിക്കു നഷ്ടംങ്ങൾ ഉണ്ടായി അല്ലെ... ഞാൻ അറിഞ്ഞില്ല..

ആ കോൺട്രാക്ട് കൗഷിക് ന് ആദ്യം വന്നത് ആണ് എന്ന്... എയ് കുഴപ്പമില്ല സാർ... സാർ ന് ആ ഡീൽ കിട്ടയതിൽ സന്തോഷേ ഉള്ളു... സാർ ആർക്കു വേണ്ടി ആണ് ഈ സമ്പാദിക്കുന്നത്... കൗഷിക് ചോദിച്ചു എന്റെ മകൾ... ക്ക്‌ വേണ്ടി... ആണ്.. എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു...കോളേജ് കാലഘട്ടത്തിൽ അതിൽ.. എനിക്ക് ഒരു തെറ്റ് പറ്റി അന്നത്തെ... പ്രേണയത്തിൽ... ഞാൻ കാരണം ഗർഭിണി ആകേണ്ടി വന്നു...ഞാൻ സ്നേഹിച്ചിച്ച പെൺകുട്ടിക്ക്‌ "പക്ഷെ വിധി ഞങ്ങളെ ഒന്നിക്കാൻ പറ്റില്ല.. " അന്ന് എനിക്ക് ആകെ ഉള്ളത് അമ്മ മാത്രമാണ് അമ്മക്ക് സുഖം ഇല്ലാതെ ഹോസ്പിറ്റലിൽ ആയി.... എനിക്ക് ഇവിടുന്ന് മാറി നിൽക്കേണ്ടി വന്നു....

ആ സമയത്ത് എന്നെ കുറെ വിളിച്ചു പക്ഷെ എനിക്ക് എടുക്കാൻ ഉള്ള മാനസിക അവസ്ഥ അല്ലായിരുന്നു അവളുടെ വീട്ടിലേക്ക് വന്നപ്പോഴേക്കും എനിക്ക് എല്ലാം നഷ്ടപെട്ടിരുന്നു വേറെ കല്യാണം കഴിച്ചു... വീട്ടുകാരുടെ നിർബന്ധത്തിൽ... അവളുടെ മുറച്ചെറുക്കൻ തന്നെ... എല്ലാം അറിഞ്ഞു വെച്ചോണ്ട്.... എല്ലാം ഉപേക്ഷിക്കാൻ പറ്റില്ല ല്ലോ കൗഷിക് അവളുടെ വയറ്റിൽ എന്റെ കുട്ടി അല്ലെ.... അവളുടെ പുറകെ ഞാൻ ഉണ്ടായിരുന്നു... ഒരു മകൾ ഉണ്ടെന്ന് അറിയാം... എനിക്ക്... ഞാൻ അവരുടെ പുറകെ ഉണ്ടെന്ന് എങ്ങനെ യൊ മനസ്സിൽ ആക്കി അവർ അവിടുന്ന് സ്ഥലം മാറി പോയി കൗഷിക്ക്... എന്റെ മകളെ ഒരു നോക്ക് കാണാൻ പോലും പറ്റിയില്ല... കൗഷിക് എനിക്ക് വേണ്ടി...

എന്റെ മകളെ കണ്ടെത്തി തരണം..... എത്ര കോടി വേണം എങ്കിലും ഞാൻ തരും കൗഷിക്കിന്... എന്റെ മകളെ എനിക്ക് വേണം... ഞാൻ തിരക്കട്ടെ സാർ.. സാർ വിഷമിക്കാതെ... ഇനിയും തിരക്കി പോയാൽ.. അവർ വീണ്ടും എന്റെ കുട്ടി നെ മാറ്റും... സ്വന്തം മകളുടെ... മുഖം പോലും ഓർമ്മ ഇല്ലടോ എനിക്ക്.. 😢 വിശ്വസിച്ചു ആരെയും ഏല്പിക്കാൻ പറ്റില്ല താൻ പിന്നെ എനിക്ക് അറിയാവുന്നത് അല്ലെ അതുകൊണ്ട് ആണ് തന്നെ ഏല്പിക്കാൻ തീരുമാനിച്ചത് സാർ വിഷമിക്കാതെ... നാളെ കഴിഞ്ഞു ഗൾഫിൽ പോകുവാ.... എന്തെങ്കിലും വിവരo കിട്ടുവാണേൽ എന്നെ വിളിക്കണേ... (പാസ്ററ് കഴിഞ്ഞു😁) സാർ ചായ...

ജോലിക്ക് നിൽക്കുന്ന ആൾ ന്റെ ശബ്ദം ഞെട്ടൽയോടെ ആണ് കേട്ട് ഓർമ്മകൾ യിൽ നിന്ന് ഉണർന്നത് സാർ ശല്യംപ്പെടുത്തിയോ... സാർ നേരത്തെ ചായ ചോദിച്ചു ഇല്ലെ... ഇങ് തരൂ... സാർ രാത്രി യിൽ എന്താണ് ഫുഡ്‌ വേണ്ടത്... ചപ്പാത്തി മതി.. ഉം പൊക്കൊളു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക് ഈ സമയം ഗംഗേ ടെ കത്തി അടി വർത്തമാനം കേട്ട് ആകെ തല പുകഞ്ഞു ഇരിക്കുവാ ആയിരുന്നു.. അപ്പോൾ ആണ് മിസ്സ്‌ കാൾ... വന്നത്... "ഫോൺ എടുത്തു നോക്കി ".. ജയചന്ദ്രൻ സാർ.. അവിടെ ചെന്നിട്ട് വിളിക്കാം... ഒന്ന് മിണ്ടാതിരിക്ക് എനിക്ക് ഉറക്കം വരുന്നു... കൗഷിക് ദേഷ്യം പെട്ടു... ഓ ഞാൻ ഇനി മിണ്ടുന്നില്ല... കുറച്ചു കഴിഞ്ഞതും... ഗംഗ ക്ക്‌ തണുത്തു വിറക്കാൻ തുടങ്ങി... അവൾ ഷാൾ എടുത്തു പൊതിഞ്ഞു... സാർ ന് തണുക്കുന്നില്ലേ... ഓ ഇതൊക്കെ എന്ത് തണുപ്പ്... നിനക്ക് ഇത് ശീലം ഇല്ലാത്തോണ്ട് ആണ്...............................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 13

Share this story