ഇന്നാണ് ആ കല്യാണം: ഭാഗം 18

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ഗംഗ ഒരു മിനിറ്റ് പോകല്ലേ... ബാലചന്ദ്രൻ സാർ ആണ്.... സാർ... ഞാൻ വീട്ടിൽ എത്തി... വന്നു ചോറ് ഒക്കെ കഴിച്ചു റസ്റ്റ്‌ എടുക്കുവാ... നാളെ രാവിലെ ഞങ്ങൾ അവിടെ എത്തി യിരിക്കും... ഒക്കെ കൗഷിക്ക്.. ഞാൻ കാത്തിരിക്കുവ എന്റെ മോളെ കാണാൻ... അവളെ എന്റെടുത്ത് വന്നാൽ പിന്നെ എങ്ങോട്ടും വിടില്ല.... ശരീ സാർ ഞാൻ വെയ്ക്കുവ.... ബാലചന്ദ്രൻ സാർ എന്ത് പറഞ്ഞു... No ഗംഗ... സാർ അല്ല അച്ഛൻ ഇനി അങ്ങനെ വിളിക്കാവു... ശ്രെദ്ധിക്കാം.... സാർ പറയാൻ വന്നത് പറഞ്ഞില്ല.... വേറൊന്നും അല്ല എന്റെ ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് പറഞ്ഞില്ലേ.. ആ കൂട്ട് എന്ത് കൊണ്ട് ഗംഗ ആയിക്കൂടാ... എന്റെ ജീവിതത്തിലേക്ക് ഞാൻ ഗംഗേ ക്ഷണിക്കുക ആണ്....

ഗംഗ എന്താ... ഗംഗ ഞെട്ടി.... ഇരിക്കുവാ ആയിരുന്നു... സാർ ഇത് സത്യം ആണോ.... എനിക്കും... ഇത്.... ഇത് പറയാൻ ആയിരുന്നു ഇരുന്നത് സാർ no പറഞ്ഞാൽ ഞാൻ അത് സഹിക്കില്ല... എനിക്ക് ഗംഗ.... കൗഷിക്ക്..... അവളെ പൊക്കി... കൗഷിക്.... സാർ.... love uuuuu ഗംഗ കൗഷിക്ക് ന്റെ നെറ്റിയിൽ ചുംബിച്ചു.... കൗഷിക്ക് അവളെ താഴെ നിർത്തി.... ഗംഗേ ടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.... ലവ് uuu സാർ.. അവൾ കൗഷിക്ക് നെ മുറുക്കി കെട്ടിപ്പിടിച്ചു... അവനും നോക്കി കാണുവായിരുന്നു അവളിലെ സന്തോഷം..... ഗംഗേ ടെ സന്തോഷം കണ്ടു കൗഷിക്ക് ന്റെ മനസ്സ് നിറഞ്ഞു..... വാ താഴേക്ക് പോകാം.. അച്ഛനും അമ്മയും മുറ്റത്തു ആയിരിക്കും.... ഒരു കാര്യം കൂടി പറയാൻ ഉണ്ട്...

സാർ എന്നെ സ്നേഹിക്കുമെന്ന് ഞാൻ ഒട്ടും കരുതിയില്ല.... സാർ ന്റെ ഓരോ കരുതൽ... ആണ് എന്നെ സാർ ലേക്ക് അടുപ്പിച്ചത്.... അതുപോലെ എന്നിൽ എന്ത് ആണ് സർ ന് ഇഷ്ടം ആയത്... നിന്റെ കുറുമ്പ്.. എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഗംഗ.... പിന്നെ കൊച്ചു കൊച്ചു മണ്ടത്തരം വും നിന്റെ ഈ സൗന്ദര്യം വും... സ്വഭാവം വും എല്ലാം ഇഷ്ടം ആണ്.... പിന്നെ എന്റെ അച്ഛനോടും അമ്മയോടും ഉള്ള നിന്റെ പെരുമാറ്റം വും... നിന്റെ രീതികളും എല്ലാം നോക്കി കണ്ടു..... നിന്നിൽ നിന്ന് ഒരു നെഗറ്റീവ് പോലും എനിക്ക് കാണാൻ പറ്റിയില്ല.... ഇത്ര യും പണവും ഒക്കെ ഉണ്ടായിട്ട്... നീ അടിച്ചു പൊളിച്ചു കളയോ അങ്ങൊനോ ന്നും ചെയ്തിട്ടില്ല അങ്ങനെ ഒരുപാട് കാര്യം ങ്ങൾ... മതി... ഞാൻ പൊങ്ങി...

വാ നമുക്ക് താഴെ പോകാം... സാർ വരുന്നില്ലേ... ഇല്ലടാ.. ഞാൻ ഒന്ന് കിടക്കട്ടെ... യാത്ര ഷീണം ഉണ്ട്... ഗംഗ പൊക്കോ താഴേക്കു... നമ്മൾ ഇപ്പോൾ സംസാരിച്ചത്... അവരോട് പറയണ്ട.... അവർക്ക് ആണ് കൂടുതൽ ആഗ്രഹം നമ്മൾ ഒന്നിക്കാൻ... സർപ്രൈസ് ആയിക്കോട്ടെ... ഗംഗ... ഞാൻ പറയില്ല....പോരെ.... ഞാനും കിടക്കാൻ പോകുവാ... എന്നാ നമുക്ക് ഒരുമിച്ചു കിടക്കാം.. ഗംഗ.. നമ്മൾ ഭാര്യ ഭർത്താവും അല്ലെ... ഓഹോ മോൻ ഒറ്റക്ക് കിടന്നാൽ മതി... ഞാൻ അപുറത്തു പോകുവാ... മറ്റുള്ളവരുടെ മുന്നിൽ നമ്മൾ രണ്ടും രണ്ടാണ്...... ഞാൻ ചുമ്മാ പറഞ്ഞത... ഗംഗ പോയതും.. അവളെ കുറിച്ചുള്ള ഓർമ്മകളുമായി... കൗഷിക്ക് ഉറക്കത്തിലേക്ക് വീണു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

മോളെ അവൻ എവിടെ... സാർ ഉറക്കം വരുന്നു എന്ന് പറഞ്ഞു പോയി.. എന്ന അവനെ രാവിലെ നോക്കിയാൽ മതി ഇനി വിളിച്ചാലും എണീക്കില്ല... വാ ഇങ്ങോട്ട് ഇരിക്ക് മോളു... അമ്മയും അച്ഛനും സംസാരിച്ചിരിക്കു ഞാൻ കട്ടുറുമ്പ് ആകുന്നില്ല നിങ്ങളുടെ ഇടയിൽ... അതൊന്നും സാരമില്ല ഞങ്ങൾ ക്ക് ഇന്ന് മാത്രം അല്ലെ മോളെ കിട്ടു ഒന്ന് മിണ്ടാൻ ആയാലും... അവൾ താഴേക്ക് ഇരുന്നു.. എനിക്ക് അത്ഭുതം ആണ് നിങ്ങൾ രണ്ടു പേരെയും കാണുമ്പോൾ.... അമ്മേ അച്ഛനും വെറും സാധാരണ ക്കാരെ പോലെ ഉള്ള പെരുമാറ്റം.. എല്ലാം എനിക്ക് ഇഷ്ടം ആണ്.... ഈ കാണുന്നത് ഒക്കെ മോൻ ന്റെ കഴിവിൽ വെച്ചത് ആണ് മോളെ.... കൗഷിക്ക് സാർ പറഞ്ഞിട്ട് ഉണ്ട് അമ്മേ തലവേദന പോലെ ഞാൻ ഒന്ന് കിടക്കട്ടെ പോയി...

മോൾ അമ്മേ ടെ മടിയിൽ കിടന്നോ... അമ്മ തല മസാജ് ചെയ്തു തരാം.... അവൾ കൗഷിക്ക് അമ്മേടെ മടിയിൽ ലേക്ക് കിടന്നു.... കൗഷിക്ക് ന്റെ അമ്മേടെ തലോടലും സ്നേഹത്തിലും... അവളുടെ കണ്ണുകൾ നിറഞ്ഞു.... ഏട്ടാ മോൾ കരയുന്നു.... ഗംഗ മോളെ എന്താ... അത് അമ്മേ എന്റെ അമ്മേ ഓർമ്മ വന്നു അതാ അമ്മയും ഇതുപോലെ ആണ്... മോൾ വിഷമിക്കണ്ട കൗഷിക്ക് എല്ലാം ശരിയാക്കും മോളോട് ഉള്ള വീട്ടുകാരുടെ പിണക്കം എല്ലാം.... അവൻ മാറ്റും നോക്കിക്കോ.... അവൾ അമ്മേടെ മടിയിൽ ലേക്ക് ചേർന്ന് കിടന്നു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന്.... ഗംഗ കണ്ണുകൾ തുറക്കുമ്പോൾ കട്ടിലിൽ.... ങേ.. ഞാൻ എങ്ങനെ മുകളിൽ കട്ടിലിൽ വന്നു.....

അവൾ വേഗം എഴുന്നേറ്റു... കൗഷിക്ക് മുറിയിൽ ലേക്ക് ചായ യുമായി വന്നിരുന്നു.... എഴുന്നേറ്റോ... നിന്നെ വിളിക്കാൻ ആയി അമ്മ ചായയുമായി എന്നെ വിട്ടതാ... അമ്മക്ക് സ്റ്റെപ് കയറാൻ ബുദ്ധിമുട്ട് ആണ് അത്യാവശ്യം ത്തിന് മാത്രമേ...കയറു.... സാർ കൊണ്ട് വരണ്ടായിരുന്നല്ലോ... ഓ അതൊന്നും സാരമില്ല... എന്റെ ഭാര്യ ക്ക് അല്ലെ... ഞാൻ എങ്ങനെ ഇവിടെ... ഇന്നലെ അമ്മ തന്നെ ഉറങ്ങി കിടന്ന എന്നെ എണീപ്പിച്ചു നിന്നെ പൊക്കി കിടത്താൻ പറഞ്ഞു എന്തൊരു വെയിറ്റ് ആണ് എന്റെ നടുവൊടിഞ്ഞു.... കുഴപ്പമില്ല എല്ലാവരും അറിഞ്ഞുള്ള കല്യാണം കഴിയുമ്പോൾ പൊക്കേണ്ടത് അല്ലെ.... അത് അപ്പോൾ അല്ലെ... ഞാൻ വേഗം കുളിക്കട്ടെ അമ്മ എന്ത് കരുതും...

അമ്മക്ക് അങ്ങനെ ഒന്നുമില്ല... ഫുഡ്‌ ഒക്കെ റെഡി ആണ്... നിന്റെ ഇഷ്ടം ഒക്കെ ചോദിച്ചു... ഒരു കമ്പനി സ്റ്റാഫ് നിന്റെ ഇഷ്ടം ങ്ങൾ ഞാൻ എങ്ങനെ അറിയാൻ ആണ് എന്ന് പറഞ്ഞു... പറഞ്ഞപോലെ നിന്റെ ജോലി... ഇനി വരില്ല ല്ലോ ഓഫീസിൽ.... ഞാൻ വരും ബാലചന്ദ്രൻ സാർ നോട്‌ ചോദിചിട്ട്.... സോറി അച്ഛൻ നോട്‌ ചോദിച്ചിട്ട്.... സാർ വിടില്ല നിന്നെ.... നമ്മുടെ കല്യാണം സാർ നടത്തുമോ ന്ന് ആണ് ഇപ്പോൾ എന്റെ പേടി.... ഗംഗ അതൊക്കെ നടത്തും സാർ.... സാർ താഴേക്ക് പോയിക്കോ... ഒരുങ്ങി വരണേ.. ഗംഗ നമുക്ക് കഴിച്ചിട്ട്... ഇറങ്ങണ്ടേ... സാർ അവിടെ കിടന്നു ബഹളം ആണ്... നിന്നെ കാണാൻ.... ഗംഗേ ടെ മുഖം മാറി....

എന്തെ സന്തോഷം ഇല്ലെ പോകാൻ.... ഇല്ല സാർ... കുഴപ്പമില്ല.... സാർ നെ പിരിയാൻ ഒരു വിഷമം... അതിന് ഇവിടേക്ക് തന്നെ അല്ലെ നീ തിരിച്ചു... വരുന്നത്.... അതൊക്കെ ശരി ആണ്... എന്റെ ഗംഗ നീ ഒന്നും കൊണ്ടും വിഷമിക്കണ്ട.... ഞാൻ വല്ലപ്പോഴും വരാം... നിന്നെ കാണാൻ പിന്നെ മൊബൈൽ ഇല്ലെ.... ദേ അമ്മ വിളിക്കുന്നു... ഞാൻ പോകുവാ നീ വേഗം റെഡി ആയി... വാ കൗഷിക്ക് പുറത്തേക്ക് ഇറങ്ങി... വിഷമം ഇല്ലെന്നു ആരാ പറഞ്ഞത് ഗംഗ... നിന്റെ മുന്നിൽ കാണിക്കാത്തത് അല്ലെ ഇങ്ങനെ ഒക്കെ ആയി വരുമെന്ന് അറിഞ്ഞില്ല ല്ലോ...............................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 17

Share this story