ഇന്നാണ് ആ കല്യാണം: ഭാഗം 2

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

കൗഷിക് യാത്രയിൽ ഗംഗ യുടെ കാര്യം ആലോചിച്ചു... ഒറ്റക്ക് അവിടെ.... ഒന്നും ആലോചിക്കാതെ ഒരുത്തന്റെ കൂടെ പോകാൻ ഇറങ്ങിയത് അല്ലെ അനുഭവിക്കട്ടെ.... കഴിയട്ടെ ഒറ്റക്ക് അവിടെ...... ഇനി മുൻപോട്ടു എല്ലാം കാര്യം ങ്ങളും ശ്രെദ്ധിച്ചു ആയിരിക്കണം..... അല്ലെങ്കിൽ തന്റെ ഇമേജ് എല്ലാം തകരും അത് അവൾ കാരണം പാടില്ല... ഒരു വർഷം എങ്ങനെ എങ്കിലും.... കഴിഞ്ഞു പോകണേ ഈശ്വര.... ഈ കല്യാണം... നടന്നില്ലായിരുന്നേൽ.....അത് ഓർക്കാൻ കൂടി കഴിഞ്ഞില്ല എന്നെ ചതിച്ച അവളെ എനിക്ക് ഒന്ന് കാണണം.... എല്ലാം പറഞ്ഞു ഉറപ്പിച്ചു ക്യാഷ് എണ്ണി വാങ്ങിട്ടു.... അവസാനം അവൾ എന്നെ ചതിച്ചു.... ചതി ഒരിക്കലും ഞാൻ അംഗീകരിക്കില്ല അത് ആരുടെ ഭാഗത്തു നിന്നായാലും...

അധികം ആൾക്കാർ ഇല്ലാത്ത സ്ഥലത്തേക്ക്.... കാർ ഒതുക്കി.... ഇട്ടിരുന്ന മുണ്ടും ഷർട്ടും മാറ്റി ഒരു പാന്റും ഷർട്ടും എടുത്തു ധരിച്ചു....... കാറിൽ വെയ്ക്കണ്ട ഈ ഡ്രസ്സ്‌ ആരെങ്കിലും കണ്ടാലോ.... ആരും ഇല്ലെന്നു ഉറപ്പ് വരുത്തി.... റോഡിന്റെ അപ്പുറത്തുള്ള കാട്ടിൽ യ്ക്ക് മുണ്ടും ഷർട്ട്‌ യും എടുത്തു എറിഞ്ഞു ....കാറിലേക്ക് കയറി ഓടിച്ചു പോയി.... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അവൾ എവിടെ ആണ് എന്ന് അന്വഷിക്കണ്ടേ...... എന്തിന്... അവളുടെ ഇഷ്ടം ത്തിന് ഇറങ്ങി പോയത് അല്ലെ.... മടുക്കുമ്പോൾ അവൻ തന്നെ ഉപേക്ഷിക്കും.... ഇനി അവളുടെ കാര്യം ഇനി ഇവിടെ ആരും മിണ്ടരുത്........ അത് അല്ല ഏട്ടാ അങ്ങനെ വിട്ടു കളയാൻ പറ്റുമോ നമ്മുടെ മോളെ... നിനക്ക് പോകണോ അവളുടെ കൂടെ.... പോകാം...

ഇവിടെ ആരും വേണ്ട....... അമ്മ മനം... കരഞ്ഞു..... ശബ്ദം പുറത്തു കേൾക്കാതെ...... ഡോ നമ്മളെ വേണ്ടാതെ ഇന്നലെ കണ്ട ഒരുത്തനെ മായി ഇറങ്ങി പോയത് അല്ലെ.... വിട്ടു കളയടോ മറക്കാം..... ഹൃദയം മുറിഞ്ഞ ഞാൻ ഈ പറയുന്നത്...... ശപിക്കില്ല ഒരിക്കലും അതിനു എനിക്ക് ആവില്ലടോ നമ്മുടെ മോൾ അല്ലെ..... നന്നായി ജീവിക്കട്ടെ എവിടേലും.... നീയും മറക്കണം...... സത്യം ചെയ്യ് എന്റെ തലയിൽ പിടിച്ചു..... അവളെ അന്വേഷിച്ചു പോകില്ല ന്ന്..... സത്യം... ഞാൻ അന്വഷിക്കില്ല അവളെ 😭😭 എന്ന പോയി ഒരു ചായ ഇട്ടേ.... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ഗംഗ എത്ര നേരം കിടന്നെന്ന് അറിയില്ല.... വല്ലാത്ത തലവേദന തോന്നി അവൾക്കു..... പതിയെ എണീറ്റു അവൾ.... മൊബൈൽ എടുത്തു സമയം നോക്കി... 4 മണി...

ഡ്രസ്സ്‌ മാറാൻ മുറിയിലേക്ക്‌ പോയി.... തലയിലെ മുല്ല പൂക്കൾ വലിച്ചു പറിച്ചു കളഞ്ഞു.... ഡ്രസ്സ്‌ കൾ ഓരോന്നായി വലിച്ചു എറിഞ്ഞു...... അവൾ.... നിലത്തേക്ക് ഇരുന്നു...... ഇതാണോ ഞാൻ ആഗ്രഹിച്ച ജീവിതം.....ഒരു ഭ്രാന്തിയെ പോലെ അവൾ അലറി കരഞ്ഞു.... പിന്നുകൾ കൊണ്ട് ശരീരം ചോര പൊടിഞ്ഞിട്ടും അവൾ അറിഞ്ഞതെ ഇല്ല അതൊന്നും... ഇരുട്ട് മുറി അവൾക്കു.... പേടി ആയി തുടങ്ങി.... ഇനിയും ഇരുന്നിട്ട് കാര്യം ഇല്ലെന്നു അവൾക്കു തോന്നി..... ഈ സാഹചര്യം ങ്ങളുമായി പൊരുത്തപെട്ടെ പറ്റു.... അവൾ എഴുന്നേറ്റു അലമാര തുറന്നു കയ്യിൽ കിട്ടിയ ഡ്രസ്സ്‌ മായി ബാത്‌റൂമിൽ ക്ക്‌ കയറി..... ദേഹത്തേക്ക് വെള്ളം വീണതും പിന്ന് കൊണ്ട് ടുത്ത് എല്ലാം അവൾക്കു നീറി...... തല തണുക്കെ കുളിച്ചു.... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ആ വലിയ വീട്ടിൽ ക്ക്‌ വന്നു കയറിയ കൗഷിക്......മുറ്റത്തു തന്നെ അമ്മ ഇരിപ്പുണ്ട് തന്നെ യും.... കാത്ത്.... ആശ്വാസം ആയി അച്ഛൻ ഇല്ല.... നീ എവിടെ ആയിരുന്നു..... രാവിലെ പോയത് അല്ലെ നീ ഇന്ന് ഓഫീസിൽ പോയില്ലേ അവിടെ വിളിച്ചപ്പോൾ ചെന്നില്ലെന്ന് പറഞ്ഞു....... എന്റെ അമ്മേ ഒന്ന് നിർത്തി പറ.... അമ്മേടെ മോൻ.... ഇന്ത്യ ഒട്ടാകെ അറിയുന്ന ബിസിനസ് മാൻ അല്ലെ അപ്പോൾ അതിന്റ തായ തിരക്കുകൾ കാണും..... എന്റെ ചുന്ദരി കുട്ടി...... വല്ലാതെ വിശക്കുന്നു... അമ്മ കഴിക്കാൻ എടുത്തു വെച്ചേ.... പോയ സ്ഥലത്തു ഒന്നും കഴിച്ചില്ലേ..... എന്റെ അമ്മേടെ കൈ കൊണ്ട് ഉണ്ടാക്കിയത് കഴിക്കാൻ വന്ന എന്നോട് തന്നെ ചോദിക്കണം.... പോയെ വിളമ്പി വെച്ചേ.......ഒന്ന് പോ അമ്മേ ഞാൻ വന്നേക്കാം....

പോയതും മൊബൈൽ എടുത്തു.... Helo..... പാഴ്‌സൽ മതി... ഞാൻ പറയുന്നിടത് കൊണ്ട് കൊടുക്കണേ... ആ ശരീ എന്നാൽ.... വെയ്ക്കടോ..... അമ്മ കുട്ടി കൗഷിക് മോൻ വന്നു എന്താ ഉള്ളത് കഴിക്കാൻ...... ഈ സമയം ഗംഗ.... ഡ്രസ്സ്‌ ഒരുവിധം പാകം ആയിരുന്നു എന്നാലും മറ്റൊരാൾക്ക്‌ വാങ്ങി വെച്ച ഡ്രസ്സ്‌ ആയോണ്ട് മടി ആയിരുന്നു അവൾക്കു ഇടാൻ...... മുടി ഒന്ന് ചീകി...... സീമന്ത രേഖ യിലേക്ക് വെറുതെ കുറച്ചു സിന്ദൂരം ഇട്ടു.... ഡീൽ കല്യാണം ആണെങ്കിലും ഇടാതിരിക്കാൻ കഴിഞ്ഞില്ല.... പുറത്തു കാളിംഗ് ബെൽ കേട്ട് അവൾ ഞെട്ടി.... ആരായിരിക്കും ഇപ്പം..... അവൾ പേടിയോടെ.. കതക് തുറക്കാൻ ആയി.... പോയി..... ഗംഗ... കതക് തുറന്നു... ആരാ.... മാഡം...

ഫുഡ്‌ കൊണ്ട് വരാൻ വന്നതാ കൗഷിക്ക് സാർ പറഞ്ഞു ഏൽപ്പിച്ചു...... താങ്ക്സ്... വാതിൽ അടച്ചു അവൾ... വാങ്ങിച്ച പൊതി ടേബിളിൽലേക്ക്‌ വെച്ചു...... ഭയങ്കര വിശപ്പ് ഉണ്ട്... പക്ഷെ കഴിക്കാൻ ഒരു ബുദ്ധിമുട്ട് പോലെ... ഗംഗ അമ്മേടെ നമ്പർ ലേക്ക് വിളിച്ചു.... മറുവശം റിംഗ് ചെയ്യുന്നു.... എടുക്കുന്നില്ലല്ലോ...... എടുക്കണ്ട..... ഞാൻ എന്തിനാ വിഷമിക്കുന്നത് എന്നെ വേണ്ടാത്തവരെ എനിക്കും.... വേണ്ട എനിക്ക് വേണ്ടി ജീവിക്കാൻ പോകുവാ...... പുതിയ ഒരു...ഗംഗ..... എല്ലാം വിഷമങ്ങളെയും... മറവിക്ക്‌ കൊടുത്തു... സന്തോഷമുള്ള ജീവിതം....... അവൾ അടുക്കളയിലേക്ക്‌ പോയി ചായ ഇടാൻ ആയി വെള്ളം വെച്ചു...... മൊബൈൽ അടിക്കുന്ന ശബ്ദം കേട്ട് തീ കുറച്ച്... അവൾ ഓടി...

Helo ആരാ... കൗഷിക് ആണ് കൗഷിക് സാർ പറഞ്ഞോളൂ.... ഫുഡ്‌ കൊണ്ട് വന്നില്ലേ ആ കൊണ്ട് വന്നു...... കഴിച്ചിട്ട് ഉറങ്ങിക്കോ...... പിന്നേ ഏതൊരു പെൺകുട്ടിക്ക് കാണും വിവാഹസ്വപ്നങ്ങളും... ആദ്യ രാത്രി യും.... ഒക്കെ... എല്ലാം നിനക്ക് തിരിച്ചു കിട്ടും ഒരു വർഷം കഴിഞ്ഞു വേറെ വിവാഹം കഴിച്ചു..... ഇത് പറയാൻ ആണോ സാർ വിളിച്ചത്.... പേടി ഉണ്ടോ.... ഒറ്റക്ക് നിൽക്കാൻ..... ഞാൻ വരണോ.... ഗംഗ...... ഈ ഒരു രാത്രി നിനക്ക് വേണ്ടി കൗഷിക് വരാം..... എന്തായാലും ഡീൽ കല്യാണം ഒക്കെ തന്നെ ആണ്.... പക്ഷെ നിനക്കും ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ..... എന്നൊക്ക ഞാൻ പറയുമെന്ന് നീ വിചാരിക്കണ്ട.... കഴിച്ചിട്ട് പോയി ഉറങ്ങിക്കോ...... ഗംഗ ക്ക്‌ ചിരി...വന്നു... .ചായ കപ്പ് മായി.....

അവൾ പൊതി അഴിച്ചു... ചപ്പാത്തി യും മുട്ട ക്കറി ആയിരുന്നു.... ആഹാരം കഴിച്ചു.... അവൾ ബാൽക്കണി യിലേക്ക്.... ചെന്നു.... സന്ധ്യസമയം...... കുഞ്ഞു കുഞ്ഞു വെളിച്ചെങ്ങൾ... അവൾ ക്ക്‌ ഏറെ പുതുമ ഏറി.... ഈ ഏകാന്തത യോട് അവൾക്കു പ്രണയം തോന്നി..... വീട്ടിലേ കാര്യം ങ്ങൾ ഓർമ്മ യിലേക്ക് വന്നതും... അച്ഛനും അമ്മയും ഇപ്പം എന്ത് ചെയ്യുക ആയിരിക്കും... എന്നെ മറന്നു കാണും 😢 അമ്മയെ അവൾ വീണ്ടും വിളിച്ചു...... Helo... അമ്മേ..... നീ ഇനി എന്റെ ഫോൺ ലേക്ക് വിളിക്കണ്ട.... കേട്ടല്ലോ... നിന്റെ അനിയത്തി മാരെ നീ ഓർത്തോ... അവർ അറിഞ്ഞില്ല ഹോസ്റ്റൽ ആയോണ്ട് ഞങ്ങളും പറഞ്ഞിട്ടില്ല.... വെയ്ക്കടി ഫോൺ..... അമ്മേ ഞാൻ ഒന്ന് പറഞ്ഞോട്ടെ.....

ഫോൺ വെച്ചതും..... ഗംഗ... മുറിയിൽ ക്ക്‌.... പോയി.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 കൗഷിക്... നിന്റെ കമ്പനി യിൽ എന്തൊക്കെ ഉണ്ട് വിശേഷംങ്ങൾ....... നല്ല രീതിയിൽ പോകുന്ന അച്ഛാ പുതിയതായി രണ്ടു പ്രൊജക്റ്റ്‌ വന്നിട്ടുണ്ട്.... ആ പ്രൊജക്റ്റ്‌ എനിക്ക് സ്വന്തം ആക്കണം.... എന്റെ മോനെ ഓർത്തു..... എന്നും എനിക്ക് അഭിമാനിക്കാം..... ഇനി നിന്റെ കല്യാണം കൂടി കണ്ടാൽ മതി..... കല്യാണം പറഞ്ഞതും കൗഷിക്ക് ഗംഗ യെ ഓർത്തു.... കല്യാണം ഒക്കെ ഒരു വർഷം കഴിഞ്ഞു.... ഞാൻ മുറിയിൽ ക്ക്‌ പോകുവാ... കുറച്ചു കമ്പനി വർക്ക്‌ ചെയ്തു തീർക്കാനുണ്ട്...... മോൻ ചെല്ല് കൗഷി മുകളിൽ ക്ക്‌ പോയി... കുറച്ചു കഴിഞ്ഞു കാറിന്റെ താക്കോൽ യുമായി വന്നു.... അച്ഛനും അമ്മയും ഉറങ്ങി.....

ശബ്ദം ഉണ്ടാക്കാതെ... കതക് തുറന്നു...കതക് പയ്യെ അടച്ചു കാറിൽ ഉള്ളിൽ ക്ക്‌ കയറി അവൻ ഫ്ലാറ്റിൽ ക്ക്‌ തിരിച്ചു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഗംഗ....ഉറക്കത്തിൽ ആയിരുന്നു.... കാളിംഗ് ബെൽ കേട്ട് ഞെട്ടി ഉണർന്നു... ഈ സമയം ആരായിരിക്കും..... അവൾ ഡോർ തുറന്നു.... കൗഷിക് സാർ ഈ സമയം എന്താ... ഇവിടെ....... എനിക്ക് ഉറക്കം വരണ്ടേ.... ഇയാൾ ഇവിടെ ഒറ്റക്ക് അല്ലെ..... എനിക്ക് പേടി ഒന്നുമില്ല... എന്ന ഞാൻ പോയേക്കാം..... സാർ ഇവിടെ കിടന്നോ എന്തായാലും വന്നത് അല്ലേ..... അതിന് നിന്റെ സമ്മതം വേണ്ട... ഇത് എന്റെ ഫ്ലാറ്റ് ആണ് എനിക്ക് ഇപ്പോൾ വേണമെങ്കിലും വരാം പോകാം.... നിന്റെ ശുപാർശ വേണ്ട.....

ആയിക്കോട്ടെ സാർ ന്റെ ഫ്ലാറ്റ്.... ഞാൻ ഇവിടെ താമസിക്കുമ്പോൾ എന്റെ അനുവാദം വേണം ഇവിടെ വരാൻ........ ങേ 😳മിണ്ടാപൂച്ച... ആയിരുന്നു അവൾ അല്ലെ ഇവൾ സംസാരിച്ചു തുടങ്ങി യല്ലോ.... ഞാൻ മുറിയിൽ പോകുവാ സാർ എവിടേലും കിടന്നോ.... ഡീ ഒന്ന് നിന്നെ... നീ.... ചുമ്മാതിവിടെഇങ്ങനെ തിന്നും കുടിച്ചും ഇവിടെ നിൽക്കാൻ പറ്റില്ല.... നാളെ മുതൽ കമ്പനി ലേക്ക് വാ.... എന്ന പോയി ഉറങ്ങിക്കോ.... സാർ ഇന്ന് നമ്മുടെ ആദ്യം രാത്രി അല്ലേ... ചേട്ടൻ ഒരു ഗ്ലാസ്‌ പാൽ എടുത്തോണ്ട് വരട്ടെ ... 😘 ചേട്ടനോ... ആരുടെ ചേട്ടൻ.... 🙄 ഇവൾ രണ്ടും കല്പിച്ചു ആണ് എന്ന് തോന്നുന്നു..... ഈശ്വര.... ഇത് എന്നെ കൊണ്ടേ പോകൂ...................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 2

Share this story