ഇന്നാണ് ആ കല്യാണം: ഭാഗം 21

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

മോളെ നീ എന്താ ആലോചിക്കുന്നത്.... ഗംഗ ഓർമ്മകളിൽ നിന്ന് ഉണർന്നു... അച്ഛൻ പറഞ്ഞത് കേട്ടോ... കൗഷിക്ക് മായുള്ള അടുപ്പം കുറച്ചു കുറക്കണം... ശരീ അച്ഛാ... മോൾക്കുള്ള മുറി രാമേട്ടൻ കാട്ടി തരും.... രാമാ മോൾക്ക്‌ മുറി കാണിച്ചു കൊടുക്ക്.... ഞാൻ ഇപ്പോൾ വെറുതെ ആണെങ്കിലും ഗർഭിണി ആണ് എന്ന് പറഞ്ഞിരുന്നേൽ... കൗഷിക് നെ എന്തേലും ചെയ്തേനെ..... വാ മോളെ മുറി മുകളിൽ ആദ്യം കാണുന്നത.... അവിടെ എല്ലാം വൃത്തി ആയി ഇരിക്കുവാ ആണ്.... നന്ദി രാമേട്ട... മോൾക്ക്‌ ഉള്ള പുതിയ ഫോൺ അവിടെ എടുത്തു വെച്ചിരിപ്പുണ്ട്.... ആ ശരി എന്നാൽ... അച്ഛന്റെ മുറി താഴെ ആണ്... മോൾ പോയി ഫ്രഷ് ആയിട്ട് വാ... ഡ്രെസ്സ് ഒക്കെ ഉണ്ടല്ലോ അല്ലെ...

മോൾ വന്നിട്ട് ഇനി ഡ്രെസ്സ് ഒക്കെ വാങ്ങണം എന്ന് പറഞ്ഞിരുന്നു.... ഞാൻ പോയിട്ട് വരാം.... ഗംഗ മുകളിൽ ലേക്ക് പോയി... അവൾ മുറി ആകെ മൊത്തത്തിൽ ഒന്ന് നോക്കി... മൊബൈൽ കണ്ടതും വേഗം സിം എടുത്തു ഇട്ടു... കൗഷിക്ക് ന്റെ നമ്പർ അവൾക്ക് അറിയാം മായിരുന്നു... ഇനി ഇതിൽ എന്തേലും അച്ഛൻ ചെയ്തു വെച്ചിട്ട് ഉണ്ടോ പറയാൻ പറ്റില്ല... അവൾ മൊബൈൽ ബെഡിൽ ലേക്ക് എറിഞ്ഞു... താൻ ഇപ്പോൾ സ്നേഹം നിറഞ്ഞ ഒരു തടവറ ക്ക് ഉള്ളിൽ ആണ് എന്ന് അവൾക്ക് തോന്നീ....

ഒരിക്കലും രെക്ഷ പെടാൻ കഴിയില്ല എന്ന് അവൾക്ക് തോന്നി.... കൗഷിക് ഇപ്പോൾ എന്തായിരിക്കും ചെയ്യുന്നത്.... അവൾ വേഗം ഫ്രഷ് ആയി.. കൊണ്ട് വന്ന ബാഗിൽ നിന്ന് ഒരു ഡ്രസ്സ്‌ എടുത്തു ധരിച്ചു..... അവൾ താഴേക്ക് പോയി... രാമേട്ടാ അച്ഛൻ ഏത് മുറിയിൽ ആണ് എനിക്ക് അച്ഛനെ കാണണം... മോൾ ദേ ആ കാണുന്നത്... ആണ്... രാമേട്ടൻ വരണ്ട ഞാൻ ഒറ്റക്ക് പോയിക്കൊള്ളാം എനിക്ക് അച്ഛൻ നോട്‌ സംസാരിക്കണം.... ശരീ മോളെ... വല്ലതും കഴിക്ക്... ഞാൻ കഴിച്ചിട്ട് ആണ് ഇറങ്ങിയത്...

ആണൊ എന്നാൽ രാമേട്ടൻ ഇതൊക്കെ എടുത്തു വെയ്ക്കട്ടെ മോൾ ചെല്ല്... അച്ഛാ ഉറങ്ങുവാണോ.... മോളോ വാ ഇവിടെ ഇരിക്ക്... മോൾ വന്നതിന്റെ സന്തോഷത്തിൽ അച്ഛൻ ഒരുപാട് സന്തോഷിച്ചു... അതിന്റ ഒരു ഷീണം.... മോൾ പറ വിശേഷം ഒക്കെ... മോളെ കൊണ്ട് കുറെ സ്ഥലങ്ങളിൽ ഒക്കെ നമുക്ക് കറങ്ങാൻ പോകണം... നമുക്ക്... അതൊക്കെ പോകാം അച്ഛൻ നോട്‌ ഒരു കാര്യം പറയട്ടെ.... അച്ഛനോട് ഈ കാര്യം പറയണോ വേണ്ടയൊ എന്ന് ഒരുപാട് ആലോചിച്ചു പക്ഷെ.. പറയാതിരിക്കാൻ കഴിയില്ല പറ മോളു... അത്... അച്ഛാ എനിക്ക് കൗഷിക്ക് സാർ നെ കല്യാണം കഴിക്കണം.... മോൾ എന്താ ഈ പറയുന്നത്... അതിനു അവൻ ഇഷ്ടം ആവണ്ടേ മോളെ...

അതിനു സാർ ന് ഇഷ്ടം ആണ് അച്ഛാ എന്നെ... അതൊക്കെ നമുക്ക് തീരുമാനിക്കാം... മോളെ എന്റെ മോൾ ആദ്യം ആയിട്ട് ആവശ്യം പ്പെടുന്നത് അല്ലെ മാത്രം മല്ല എനിക്ക്... കൗഷിക് നോട്‌ ഇഷ്ടം കുറവ് ഒന്നുമില്ല... അച്ഛനെ എനിക്ക് ഇപ്പോൾ ഒരുപാട് ഇഷ്ടം തോന്നീ... പോകുന്നു... എന്റെ മോളെ അച്ഛൻ നിനക്ക് വേണ്ടി ആണ് ജീവിക്കുന്നത്... അപ്പോൾ എന്റെ മോൾ ടെ ഇഷ്ടം അച്ഛൻ നടത്തി തരണ്ടേ മോൾ സന്തോഷത്തോടെ.. പോയിക്കോ... അച്ഛൻ കൗഷിക്ക് ന്റെ അച്ഛനും അമ്മയോടും ഒന്ന് സംസാരിച്ചു എല്ലാം ശരിയാക്കാം... ഗംഗ ക്ക് സമാധാനം ആയി അച്ഛൻ എതിര് പറഞ്ഞില്ലല്ലോ... അവൾ മുകളിൽ ലേക്ക് പോയി.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാമാ മോൾ പറഞ്ഞു അവൾക്കു കൗഷിക് നെ ഇഷ്ടം ആണ് എന്ന്... പക്ഷെ അവൾക്കു അറിയില്ല ഞാനും കൗഷിക്ക് നെ ആയിരുന്നു ഞാൻ എന്റെ മോൾക്ക് കണ്ടു പിടിച്ചു വെച്ചിരുന്നത് എന്ന്... അപ്പോൾ ഇന്ന് സാർ മോളോട് പറഞ്ഞതോ കൗഷിക്ക് മായുള്ള ബന്ധം നിർത്തണം എന്ന്... അതൊക്കെ എന്റെ നമ്പർ യാടോ... അവളുടെ മനസ്സ് ഒന്ന് അറിയാൻ വേണ്ടി അങ്ങനെ പറഞ്ഞതാ... അവളുടെ മുഖം ത്ത് നിന്ന് തന്നെ വായിച്ചു എടുക്കാം ഞാൻ പറഞ്ഞത് അവൾക്കു ഒട്ടും ഇഷ്ടം ആയില്ലെന്ന്... (പറയാൻ ആണെങ്കിൽ കുറെ ഉണ്ട് പിന്നെ പറയാം.. എല്ലാം അങ്ങനെ അറിഞ്ഞാൽ ശരീ ആകില്ല... എന്തേലും ട്വിസ്റ്റ്‌ ലാസ്റ്റ് വെയ്ക്കണ്ടേ😁😁🙊 )

താൻ മോൾക്ക് ഇഷ്ടം ഉള്ളത് ഒക്കെ ചോദിച്ചു ഉച്ചക്ക് വേണ്ടുന്നത് വെയ്ക്ക് നമുക്ക് കൗഷിക്ക് നെ കൂടി വിളിക്കാം... അത് വേണം സാർ... മോൾക്ക് സന്തോഷം ആകും... ഞാൻ ഒന്ന് കിടക്കട്ടെ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക് ആകെ ടെൻഷൻ നിൽ ആയിരുന്നു... ഒന്നും അവൻ ശ്രെദ്ധിക്കാൻ പറ്റുന്നില്ല... സാർ മീറ്റിംഗ്.... സാർ... എന്താടോ... മീറ്റിംഗ്... ഉണ്ട് സർ... താൻ പോടോ ഒരു മീറ്റിംഗ്.. മനുഷ്യൻ ഇവിടെ എന്തായി ന്ന് ടെൻഷൻ കയറി ഇരിക്കുമ്പോൾ ആണ്... ഒരു മീറ്റിംഗ്... പോടോ.. അങ്ങാടി തൊറ്റാൽ അമ്മയോട് എന്ന് പറഞ്ഞ പോലെ...

എല്ലാം എന്റെ പുറത്തു ആണല്ലോ തീർക്കുന്നത്.. താൻ എന്താടോ പിറു പിറുക്കുന്നത്... ഒന്നുല്ല സാർ... സാർ ഗംഗ മാഡം വിളിച്ചോ... എന്താ വിളിച്ചില്ലേ വിളിപ്പിക്കുമോ... ഇറങ്ങി പോടോ... മാനേജർ ഓടി.... ഈ ഗംഗ ക്ക് ഒന്ന് വിളിക്കാരുന്നു.... ആക്ടിങ് അച്ഛനെ കിട്ടിയപ്പോൾ എന്നെ മറന്നു 😏 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 മാനേജർ സാർ കൗഷിക്ക് സാർ വന്നോ... ഗായത്രി ചോദിച്ചു... വന്നിട്ട് ഉണ്ട്... ചെല്ല് വായിൽ ഇരിക്കുന്ന മുഴുവൻ കേൾക്ക്... എന്താ... സാർ ആലോചിക്കുന്നത്...

ഉണ്ട് ഗായത്രി ഞാൻ ഇപ്പോൾ സാർ നെ കണ്ടതെ ഉള്ളു... താങ്ക്സ് സാർ ഞാൻ കണ്ടിട്ട് വരാം... ഗായത്രി പോയി... ചെല്ല് മോളെ എനിക്ക് കേട്ട ബാക്കി കൂടി കേൾക്ക് ഗായത്രി ഡോറിൽ ചെറുതായി തട്ടി സാർ ഞാൻ അകത്തേക്ക് വരട്ടെ... മറുപടി ഇല്ലല്ലോ... എന്തും വരട്ടെ ഗായത്രി അകത്തേക്ക് കയറി.... സാർ.... ഞാൻ അന്ന് പറഞ്ഞ കാശി ടെ ജോലി... ഗായത്രി ഞാൻ ഇപ്പോൾ നല്ല മൂഡിൽ അല്ല ഇറങ്ങി പോടീ എന്റെ കാബിനിൽ നിന്ന്.... പോകാൻ.... ഗായത്രി ഞെട്ടി സർ നെ ഇങ്ങനെ കാണുന്നത് ആദ്യം ആയിട്ട് ആയിരുന്നു സാർ എന്താ പറ്റിയത്...

പറ്റിയത് പറഞ്ഞാൽ മാറ്റി തരുമോ.... പോടീ... ഗായത്രി... വേഗം... ഓടി... ഓരോന്ന് ഇറങ്ങും മനുഷ്യന്റെ സമാധാനം കളയാൻ... കൗഷിക്ക് മൊബൈൽ എടുത്തു നോക്കി... ഇരുന്നു ഗംഗേ ടെ കാൾ നായി 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ബാലചന്ദ്രൻ സാർ... ആ സാർ... പറ.. ഗംഗ എവിടെ... അവൾ മുകളിൽ ആണ്... ഞാൻ വിളിച്ചത് ഉച്ചക്ക് ഇവിടുന്ന് കഴിക്കാം കൗഷിക്ക് ഇങ്ങോട്ട് വരണേ.... വരാം സാർ... താങ്ക്സ്... സാർ... ദാ ഇറങ്ങി... പിന്നെ ഗംഗ അറിയണ്ട.... സർപ്രൈസ് ആയിക്കോട്ടെ...................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 20

Share this story