ഇന്നാണ് ആ കല്യാണം: ഭാഗം 22

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

അടുക്കളയിൽ എന്തുവാ രാമേട്ടാ ജോലിയിൽ ആണോ... ഞാൻ ബാൽക്കണി ഇരുന്ന അവിടെ വരെ അടിച്ചു രാമേട്ടന്റ പാചകത്തിന്റ മണം... കുറച്ചു പണി യില മോളെ കഴിഞ്ഞു... ഇനി പപ്പടം കൂടി കാച്ചിയാൽ മതി... മോൾ പോയിക്കോ രാമേട്ടൻ ചെയ്തോളാം... അത് ശരി ആവില്ല... പാചകം ചെയ്യാൻ പോലും എന്നെ വിളിച്ചില്ല...ഗംഗ പറഞ്ഞു രാമേട്ടൻ മാറിക്കെ ഞാൻ ചെയ്തോളാം... "വേണ്ട മോളെ " കേൾക്കാതെ ഗംഗ വേഗം പപ്പടം കാച്ചി വെച്ച്... അവിടൊക്കെ ക്ലീൻ ചെയ്തു പാത്രവും കഴുകി വെച്ചു ...ഗംഗ ഇപ്പോൾ എങ്ങനെ ഉണ്ട്... മോൾ പൊളിയല്ലേ.... അച്ഛൻ എവിടെ കണ്ടില്ല.... അദ്ദേഹം മുറ്റത്ത് ആണ്..... പതിവ് ഉള്ളത് ആണ് ഈ പുറത്തു ചുറ്റൽ...

മോളെ ശല്യം പെടുത്തണ്ടന്ന് വെച്ചു... വാ നമുക്ക് അങ്ങോട്ടേക്ക് പോകാം രാമേട്ടാ... ഇവിടുത്തെ ജോലി എല്ലാം കഴിഞ്ഞല്ലോ.... മോൾ പോയിക്കോ... രാമേട്ടൻ കുറച്ചു കഴിഞ്ഞു വരാം... അല്ല ആരാ ഇവിടെ അതിഥി ആയിട്ട് വരുന്നത്.... അറിയില്ല മോളെ.... ബാലചന്ദ്രൻ സർ പറഞ്ഞില്ല..എന്നോട് മോളോടും പറഞ്ഞില്ല അല്ലെ... "ഇല്ല...." നോൺ വെജ് അങ്ങനെ വെയ്ക്കാറില്ല അദ്ദേഹത്തിനും അങ്ങനെ വേണം എന്ന് നിർബന്ധം ഇല്ല... ഇനി മോൾക്ക് വേണ്ടി വെയ്ക്കണം ഇനി... നോൺ വെജ്... വല്ലപ്പോഴും മതി രാമേട്ട.... ഇവിടെ എന്താണോ ഉണ്ടാക്കുന്നത് അത് മതി എനിക്ക്... വലിയ നിർബന്ധം ഇല്ല എനിക്ക്... അച്ഛനെ പോലെ ആണല്ലോ മോളും....

രാമേട്ടൻ എന്താ ഈ പറയുന്നത്.... സ്വന്തം മകൾ അല്ലെന്ന് അറിയുമ്പോൾ... അച്ഛൻ എന്നെ വെറുക്കാതിരുന്നാൽ മതി ആയിരുന്നു... മകൾ ആയി അഭിനയിക്കാൻ വന്നത് അല്ലെ ഞാൻ... ഗംഗ മനസ്സിൽ പറഞ്ഞു... മോൾ എന്താ ആലോചിക്കുന്നത്.... ഒന്നുല്ല രാമേട്ട വാ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ പുറകിൽ കൂടി വന്നു കണ്ണ് പൊത്തി... അച്ഛ ആരാണ് എന്ന് പറ... എടി മണ്ടുസേ അച്ഛാ ആരാണ് എന്ന് ചോദിച്ചോണ്ട് ആണോ ചോദിക്കുന്നത്..... ശോ....ഗംഗ ക്ക് അബദ്ധം പറ്റി ചമ്മണ്ട.... രാമൻ ഇല്ല അത് കൊണ്ട് നീ രെക്ഷ പെട്ടു... എനിക്ക് ഇവിടൊക്കെ കാണിച്ചു താ... വാ മോൾ... അപ്പോഴേക്കും രാമേട്ടൻ വന്നിരുന്നു..... രാമേട്ടാ ഞങ്ങൾ ഇവിടൊക്കെ കാണാൻ...

കൊണ്ട് പോകുവാ.... മോൾക്ക് ഇഷ്ടപെട്ട കാര്യം കാണിച്ചു തരാം ഗംഗ മോളെ... വാ അച്ഛാ... റംബുട്ടാൻ മരം.... അടിപൊളി... എന്തോരം... റംബുട്ടാൻ പഴം ആണ് നിൽക്കുന്നത് രാമേട്ടാ... ഇത് ആരും പറിക്കില്ലേ... ഇവിടെ ആർക്കുo വേണ്ട മോളെ... കുറെ കിളികൾ ഒക്കെ വന്നു... കഴിക്കും... എനിക്ക് ഇത് ഭയങ്കര ഇഷ്ടം ആണ് രാമേട്ട.... അച്ഛാ... ഞാൻ ഈ മരത്തിൽ... കയറുവാ... ഇതിൽ കയറാൻ പറ്റും... മോളെ തോട്ടി വെച്ച് പറിച്ചിടാം... നിനക്ക് ഈ വലിയ പാവാട ഒക്കെ ഇട്ട് കയറാൻ പറ്റില്ല.. ആര് പറഞ്ഞു എനിക്ക് പറ്റും അച്ഛാ... നമുക്ക് ഒരിക്കലും കഴിയാത്ത കാര്യം നമ്മൾ ശ്രെമിച്ചോണ്ട് ഇരിക്കണം... പറ്റും വരെ... അച്ഛൻ ഈ ഗംഗ മോളെ എന്താ കരുതി യത് മതി..

രാമേട്ടാ ദേ കണ്ടോ... ഗംഗ... പാവാട ഇടുപ്പിൽ തിരുകി... അള്ളി പിടിച്ചു കയറാൻ ഒരുങ്ങി... എന്തിനാ രാമ അവളെ ഇവിടെ ക്ക് വിളിച്ചോണ്ട് വന്നത് കണ്ടില്ലേ അവളുടെ കാര്യം... ഞാൻ അറിഞ്ഞോ സർ... ഇങ്ങനെ ചെയ്യുമെന്ന്... ഗംഗ ഒരു വിധം കയറി പറ്റി... രാമേട്ടാ ആ തോട്ടി ഇങ്ങെടുക്ക്... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക് ഇതേ സമയം... ഓഫീസ് മീറ്റിംഗ്.. കഴിഞ്ഞു.. വന്നു... സർ... ആ മാനേജർ.. ഞാൻ ആ ബാലചന്ദ്രൻ സർ ന്റെ സർ ന്റെ വീട്ടിലേക്ക് പോകുവാ.. ഗംഗ അവിട ആണല്ലോ.. അവൾ ഇതുവരെ വിളിച്ചതും ഇല്ല ലാവണ്ണ്യ എന്ന് വരുമെന്ന് ആണ് പറഞ്ഞത്... രണ്ട് ദിവസം കൂടി കഴിയും സർ... ഉം... പിന്നെ വേറെ ഒരു കാര്യം കൂടി... ഞാൻ പറയാൻ മറന്നു...

തനിക്ക് അറിയാവുന്ന അല്ലെ...ഗംഗ യെ പ്രേമം നടിച്ച് ചതിച്ചത് ഒരു കാശി ആണ് എന്ന്... ആ എന്താ സർ... അവൻ നമ്മുടെ ഓഫീസിലെ ഗായത്രിയുമായി പ്രണയത്തിൽ ആണ്... എന്തോരു വിധി ആണ് സർ... സർ നെ..ആലോചിച്ച ഗായത്രിയും.. ഗംഗേ ചതിച്ച കാശി യും... സർ ന്റെ ഭാഗ്യം ആണ് ഗംഗ... അല്ലെങ്കിൽ ഗായത്രി വന്നിരുന്നെങ്കിലോ.. അത് ഓർക്കാൻ കൂടി കഴിയില്ലെടോ എനിക്ക്... അവൾ എന്റെ ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞു... മനസ്സിൽ.. ഇനി ജീവിതത്തിൽ കൂടി പ്രാവർത്തികം ആക്കണം... ഞാൻ പറഞ്ഞു വന്നത് എന്താണ് എന്ന് വെച്ചാൽ... ഇപ്പോൾ ഗായത്രി ന്റെ പുറകെ മതി. കാശിക്ക് ജോലിക്കായി..പിറകെ നടക്കുവാ.. തനിക്ക് എന്താ തോന്നുന്നത്..

ജോലി കൊടുക്കണ്ട സർ.. അവനെ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല... ഒരു പണി കൊടുക്കും ഞാൻ... അത് ഈ ഓഫീസിൽ ഉണ്ടെങ്കിലേ നടക്കു... ഇപ്പോൾ ഗംഗ മാഡം.. ഇല്ലല്ലോ സർ.. സർ അവനെ എടുക്ക് ജോലിക്ക്... പ്രൈവറ്റ് സെക്രട്ടറി ആയി ഗായത്രി നെ എടുക്കാം.. അവളുടെ പോസ്റ്റിൽ കാശി നെ എടുക്കാം.. അത് മതി സർ... താൻ വരുന്നുണ്ടോ... ഇല്ല സർ പോയിക്കോ.... ഇനി ഒരിക്കൽ ആവാം... ഓഫീസിലെ കാര്യം ങ്ങൾ ഒക്കെ നോക്കണേ.. സർ ഇനി വരുന്നുണ്ടോ.. ഇല്ല ഡോ..എന്ന ഞാൻ ഇറങ്ങുവാ...കൗഷിക് പറഞ്ഞു 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ മോളെ മതി ഇറങ്ങിക്കോ..... കുറച്ചു കൂടി പീച്ചാം.. ബാക്കി കിളികൾ ക്ക് ആയി നിർത്താം...അച്ഛ കാർ വന്നു....

രാമ പോയി നോക്കിക്കേ.... കൗഷിക്ക് മോനെ.. ആ രാമേട്ടാ.. മറ്റു രണ്ട് പേരും എവിടെ..... ഞാൻ പറയുന്നതിനെ ക്കാൾ മോൻ കണ്ട് തന്നെ അറിയൂ... എന്താ രാമേട്ടാ.... വാ..... ഡീ മരം കേറി...... അയ്യോ സർ.... സാർ ഇവിടെ...... അവൾ വേഗം ഇറങ്ങാൻ ആയി നോക്കി... ഗംഗ മോളെ ശ്രെദ്ധിച്ച... വീഴും.... അവൾ ചാടാൻ ആയി ആഞ്ഞതും കൗഷിക്ക് വേഗം പിടിച്ചിരുന്നു... രാമ വാ അവർ പതുക്കെ വരും നമുക്ക് പോകാം... നീ എല്ലാം വിളമ്പി വെയ്ക്ക്... അവർ പോയത് ഒന്നും കൗഷിക്ക് ഗംഗ യും അറിഞ്ഞില്ല...

സർ നോട്‌ ഞാൻ മിണ്ടില്ല പോ.. ഇവിടുന്ന് പോയിട്ട് പിന്നെ വിളിച്ചത് കൂടി ഇല്ല.. നീ എന്താ വിളിക്കാഞ്ഞത്..... കുറ്റം എനിക്ക് ആയല്ലേ.. 🤨 ഇവിടെ അച്ഛൻ പുതിയ മൊബൈൽ വാങ്ങി തന്നു... പഴയ മൊബൈൽ അച്ഛൻ വാങ്ങി വെച്ചു... അതാ നമ്പർ ഇല്ല വിളിക്കാൻ... വാ അകത്തേക്ക് പോകാം അവരൊക്കെ പോയി... പഴം ങ്ങൾ ഒക്കെ.. പെറുക്കി എടുത്തു.. ഗംഗ കൗഷിക്ക് ന്റെ പുറകെ നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 മൂന്നു പേരും ഇരുന്ന് ഒരുമിച്ചു ഫുഡ്‌ കഴിക്കാൻ ഇരുന്നു... എല്ലാവർക്കും ഞാൻ വിളമ്പി തരാം രാമേട്ടാ ഇരുന്നേ.. ഇരിക്കു അച്ഛൻ ഒന്നും പറയില്ല.... ഇരിക്കു രാമ മോൾടെ സന്തോഷം അല്ലെ.... എല്ലാവർക്കും വിളമ്പി കൊടുത്തു.. കഴിഞ്ഞു..

അവളും കൗഷിക്ക് ന്റെ അടുത്തായി ഇരുന്നു... മോൾക്ക് അച്ഛൻ വാരി തരും.... എന്നാ ഞാൻ അച്ഛനും വാരി തരാം.... കൗഷിക്ക് ചെവിയിൽ കൂടി പറഞ്ഞു.. നല്ല അഭിനയം ഗംഗ... എന്താ മോളെ മുഖം പെട്ടന്ന് മാറിയത്... ഒന്നുല്ല അച്ഛ...അച്ഛൻ വാരി താ എനിക്ക്... എന്ന എനിക്കും വേണം കൗഷിക്ക് മുന്നോട്ട് വന്നു. എല്ലാവരും സന്തോഷത്തോടെ ആഹാരം കഴിച്ചു......കഴിഞ്ഞു... മോനെ കൗഷിക്ക്. സാർ വിളിപ്പിച്ചത് എന്താണ് എന്ന് അറിയാമോ.. നിന്നോട് ഒരു കാര്യംപറയാൻ ആണ്...................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 21

Share this story