ഇന്നാണ് ആ കല്യാണം: ഭാഗം 3

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ഡീ നീ എന്റെ കയ്യിൽ നിന്ന് വാങ്ങും...... കൂടുതൽ വിളച്ചിൽ എടുത്താൽ.... സെറ്റിയിൽ കിടന്നാൽ മതി നീ.... ഞാൻ... എന്റെ മുറിയിൽ പോയിക്കൊള്ളാം... സാർ എവിടേലും കിടക്ക്... കൗഷിക് പോയതും..... ഒരു ബെഡ് ഷീറ്റ് ഇങ്ങെടുത്തെ.... ഇന്നാ... ഏത് നേരത്ത് ആണോ ഈ സാധനത്തിനെ കല്യാണം കഴിക്കാൻ തോന്നിയത്....... എന്താടി നീ ഇപ്പം പറഞ്ഞത്..... ഒന്നുല്ല സാർ... ഞാൻ നാമം ജപിച്ചത... ഈശ്വര രക്ഷിക്കണേ 🙏 അനുഗ്രഹിചിരിക്കുന്നു ഇനി ഉറങ്ങിക്കോ മോൾ... ഗംഗ : 🙄...... Goodnight ഗംഗ.... എന്തോ വീഴുന്ന സൗണ്ട് കേട്ട് ഗംഗ ഞെട്ടി ഉണർന്നു.... അമ്മേ..... ആ... വല്ലാത്ത വേദന..... ഈ സെറ്റിക്ക് കുറച്ചു വീതി വെച്ചൂടെ... എന്റെ നടു.....

കാലമാടൻ നല്ല ഉറക്കം ആയിരിക്കും.... ഞാൻ വീണിട്ടും അങ്ങേര് അറിഞ്ഞില്ല...... അങ്ങനെ വിടാൻ പറ്റില്ല..... ഗംഗ ഷീറ്റ് മൊത്തത്തിൽ ചൂടി മുറിയിലേക്ക്‌ നടന്നു..... ഷൂ.... ശൂ..... കൗഷിക് സൗണ്ട് കേട്ട് ഞെട്ടി ഉണർന്നു.... റൂമിനകത്തു പാമ്പ് എവിടുന്നാ.... ഗംഗേ.....ഡീ കൗഷിക്ക് അലറി വിളിച്ചു ഒരു ഭൂതം.....തലവഴി ഷീറ്റ് മൂടിയ ഭൂതമോ.... 😳 😂ഭൂതം അല്ല ഞാനാ ഗംഗ... ഡീ നീ ഇവിടെ എന്തെടുക്കാൻ ആണ് വന്നത്..... 😠 എനിക്ക് മറ്റേ റൂമിന്റെ ചാവി വേണം.... അത് എവിടാണ് എന്ന് അറിയില്ല നീ പോയെ .... എന്ന ഞാൻ ഇവിടെ കിടക്കാം താക്കോൽ കിട്ടിയിട്ട് അങ്ങോട്ട് മാറാം.... എന്റെ മുറിയിൽ നിന്ന് ഇറങ്ങിയേ..... ഗംഗ ഒരു കട്ടിലിൽ ന്റെ സൈഡിൽ ആയി കിടന്നു......

ഈ മാരണം തലയിൽ നിന്ന് ഒഴിക്കാൻ ഒരു വർഷം വേണമല്ലോ എന്റെ ഈശ്വര..... കൗഷിക്ക് ഒന്നും മിണ്ടാതെ സൈഡിൽ ആയി കിടന്നു.... ഡോ എന്റെ ദേഹത്തു എങ്ങാനും തൊട്ടാൽ താൻ വിവരം അറിയും..... ഓഹോ മോൾ ദേഹത്തു തൊട്ടാൽ.... വിവരം പഠിപ്പിക്കും അല്ലെ.....നോക്കാടി നമുക്ക്.... ഗംഗ ഒരു വശം ചരിഞ്ഞു ആയിരുന്നു കിടന്നത്.... അയ്യേ ദേ ഒരു വള്ളി പോലെ കാണുന്നത് എന്താ..... എന്ത് എവിടെ... ഇടുപ്പിൽ.... അതോ..... അരഞ്ഞാണം ആണ്.... അയ്യേ...... എന്താടോ..... ഇതൊക്കെ എന്നെ എന്തിനാ കാണിക്കുന്നത്..... മനസ്സിൽ ആയി..... എന്നെ എങ്ങനെ എങ്കിലും... ഇളക്കണം...... അല്ലേടി...... ഒന്ന് മിണ്ടാണ്ട് ഉറങ്ങുമോ.....

എന്റെ ഉറക്കം പോയി നിന്നെ കല്യാണം കഴിച്ചു..... ഡോ താൻ ഇനി വല്ലതും പറഞ്ഞാൽ.... തന്റെ വായിൽ സ്റ്റിക്കർ ഒട്ടിക്കും ഞാൻ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന്... ഗംഗ എണീറ്റു......കൗഷിക്ക് നല്ല ഉറക്കം.... തലേന്നത്തെ സംഭവങ്ങൾ ഓർത്തു ചിരി വന്നു സാർ ന്റെ കൂടെ അടി കൂടാൻ ഒരു രസം ആണ് വിഷങ്ങൾ ഒക്കെ മറക്കും.... കുറച്ചു നേരം കൊണ്ട് ഇടപഴകിയപ്പോൾ... ഗംഗ ക്ക്‌ തോന്നി.... അവൾ വേഗം ഫ്രഷ് ആയി ചായ ഇടാൻ ആയി അടുക്കളയിൽ ക്ക്‌ പോയി കൗഷിക്ക് സാർ .. ചായ..... നേരം വെളുത്തോ.... കൗഷിക്ക് പെട്ടന്ന് എഴുന്നേറ്റു.... ചായ കുടിക്ക്.... നിന്റെ ചായ കൊണ്ട് പോ.... ഞാൻ വീട്ടിൽ പോട്ടെ....

നീ ഇന്ന് കമ്പനി യിലേക്ക് വരില്ലേ..... ഇല്ല.... എനിക്ക് ഡ്രസ്സ്‌ ഇല്ല ഇടാൻ.... ഗായത്രി ക്ക്‌ വാങ്ങിച്ചത് ഇല്ലെ.... അതൊന്നും പാകം അല്ല.... ഇനി നിന്നാൽ സമയം പോകുo.... ഞാൻ മാനേജർ നെ പറഞ്ഞു വിടാം.... വേണ്ട ഞാൻ തനിയെ പോയിക്കൊള്ളാം കൗഷിക്ക് പോയതും... ഗംഗ ഡോർ അടച്ചു.... ബെഡ് ഒക്കെ വൃത്തി ആക്കി.... വിരിച്ചു ഇട്ടു..... രാവിലത്തെ ക്ക്‌ ബ്രെഡ് യും ജാമും ഇരിപ്പുണ്ട് അതാകാം ഇന്നത്തെ പ്രഭാത ഭക്ഷണം..... സാരീ ഉടുക്കാം ഇന്നലെ കല്യാണത്തിന് ഉടുത്തത്.... പുറത്തു ഒന്ന് പോകണം.. അവൾ കുളിക്കാൻ ബാത്‌റൂമിൽ ക്ക്‌ പോയി..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക് കാർ വെളിയിൽ പാർക്ക്‌ ചെയ്തു നടന്നു വീടിൻ ഉള്ളിൽ ക്ക്‌ കയറി.....

അച്ഛൻ വെളിയിൽ ഇരിപ്പുണ്ട്.... ഈശ്വര കാത്തോണേ..... വയ്യ കുഴഞ്ഞു.... അമ്മേ..... കുറച്ചു വെള്ളം.... നീ രാവിലെ എവിടെ പോയി.... ജോഗിങ്ങിന്...... ജിമ്മിൽ പോലും പോകാൻ മടി ആയ നീ നടക്കാൻ ഇറങ്ങി എന്നോ...... അച്ഛൻ വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ..... ഇനിയും കുറെ കാര്യം ങ്ങൾ ഉണ്ട് അച്ഛൻ അത് അറിഞ്ഞാൽ എന്നെ പുറത്താക്കും..... എന്ത് കാര്യം ങ്ങൾ... അത് അല്ല...ഉദ്ദേശിച്ചത്..... ഞാൻ ഇനിയും എന്നും രാവിലെ നടക്കാൻ പോകും എന്ന് പറഞ്ഞതാ.... സരസ്വതി നിന്റെ മോൻ നടക്കാൻ പോയിട്ട് വന്നിരിക്കുന്നു.... വന്നു കാണു... ഓരോ പതിവ് ഇല്ലാത്ത ശീലങ്ങൾ തുടങ്ങി ട്ടുണ്ട്..... അമ്മേ വെള്ളം... എടുത്തേ.....

അമ്മേ അച്ഛൻ തുടങ്ങി ട്ടുണ്ട് രാവിലെ കളിയാക്കാൻ ആയി.... അച്ഛൻ പറഞ്ഞത് സത്യം അല്ലേ എന്ത് പറ്റി.... പതിവ് ഇല്ലാത്ത ഓരോ ശീലങ്ങൾ..... വെറുതെ നടക്കാൻഒന്ന് തോന്നി പോയി.... ഇനി ഇവിടിരുന്നാൽ അമ്മ ഓരോന്ന് ചോദിച്ചോണ്ട് ഇരിക്കും കൗഷിക്ക് വേഗം രെക്ഷപ്പെട്ടോളൂ....മനസ്സിൽ പറഞ്ഞു.... അമ്മ എനിക്കുള്ള ഫുഡ്‌ എടുത്തു വെച്ചേക്ക് വേഗം വന്നേക്കാം ...... കൗഷി മുകളിലേക്ക് പോയി..... Helo മാനേജർ.... ആ പറയൂ സാർ.... വിവാഹ സർട്ടിഫിക്കേറ്റ് വേഗം റെഡി ആക്കാൻ ആ വില്ലേജ് ഓഫീസർ നോട്‌ ഒന്ന് പറഞ്ഞക്കണെ... ഞാൻ ആ കാര്യം മറന്നു പോകും പിന്നേ.... വേറൊന്ന് കൂടി..... Yes സാർ...

ഫോൺ വിളിക്കണ്ട നേരിട്ട് ഒന്ന് പോയി വക്കീൽ നെ കണ്ടു വിവാഹം മോചനത്തിന്റെ കാര്യം ങൾ ഇപ്പോഴേ ചോദിച്ചു വെയ്ക്ക്..... ശരീ.. സാർ... സാർ ഇന്ന് വരില്ലേ.... വരും ഒരു മണിക്കൂർ നുള്ളിൽ.... നമ്മുടെ ആ പ്രൊജക്റ്റ്‌ എന്റെ ജീവിതം വെച്ചാണ്... പുറത്തു ഈ വാർത്ത ലീക്ക് അയാൽ... എനിക്ക് തന്നെ ആണ് കുഴപ്പം.... സൊ എല്ലാം ചെയ്യുമ്പോഴും ശ്രെദ്ധ എല്ലായിടത്തും വേണം കേട്ടല്ലോ.... ഈ കല്യാണം ത്തിനെ കുറിച്ച് ഗംഗ ചോദിക്കും എന്തിനായിരുന്നു എന്ന്.... ഒരുകാരണവശാലും അവൾ അറിയാൻ പാടില്ല... അവളെ എത്ര യും പെട്ടന്ന്... ഒഴിവാക്കണം.... ഇനി ഒന്നുമില്ല... നേരിട്ട് കാണുമ്പോൾ ബാക്കി പറയാം വെച്ചേക്ക്.. ഫോൺ.....

ഫോൺ ബെഡ് ലേക്ക് എറിഞ്ഞു.... കൗഷിക് കട്ടിൽ ലേക്ക് വീണു.... ഇനിയും നീയുമായി കൂടുതൽ അടുത്താൽ ചിലപ്പോൾ ഞാൻ നിന്നെ സ്നേഹിച്ചു പോകും ഗംഗ... എനിക്ക് അവളെ ഒന്ന് കാണണം ആ ഗായത്രിനെ എന്തിന് ആയിരുന്നു എന്നെ ചതിച്ചത് എന്ന്...... എനിക്ക് അറിയണം കൗഷിക്ക് ഗായത്രി ടെ ഫോൺ ലേക്ക് വിളിച്ചു.... ഡാമിറ്റ്.... സ്വിച് ഓഫ് ആണല്ലോ ഫോൺ.... 😬... ഫോൺ ടേബിൾ ലേക്ക് വെച്ച്... കൗഷിക്ക് കുളിക്കാൻ ആയി ബാത്‌റൂമിലേക്ക്‌ കയറി.... (😜🏃‍♀️കൗഷി അവിടെ കുളിക്കട്ടെ നമ്മൾ എന്തിനാ വല്ലവരുടെ കുളി സീൻ നോക്കുന്നത് 😌🤭ഗംഗ ടേടുത്ത് പോകാം വാ കാമോൺ.. ) 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

സാരീയിൽ ഒക്കെ പിൻ കുത്തി....വെച്ചു മുന്താണി ഓരോ പ്ലീറ്റ് എടുത്തു തേച്ചു......തോളിലേക്ക്‌ വെച്ച് കുത്തി... സീമന്ത രേഖ യിൽ സിന്ദൂരം തൊട്ടു... സിമ്പിൾ ആയി ഒരുങ്ങി അടുക്കളയിലേക്ക്‌ പോയി എല്ലാം കറക്റ്റ് ആക്കി കുഞ്ഞു പേഴ്സ് എടുത്തും മൊബൈൽ എടുത്തുo.. വേഗം ഇറങ്ങി..... പുറത്തു ആരും ഇല്ലെന്നു ഉറപ്പ് വരുത്തി കതക് പൂട്ടി..... ലിഫ്റ്റിലേക്ക് കയറി.... ഗ്രൗണ്ട് ഫ്ലോർ ലേക്ക്.. .... താഴേക്ക് വന്നതും കുട്ടികൾ നിന്ന് കളിക്കുന്നു.... വെറുതെ നോക്കി നിന്നു ഗംഗ... തോളിലേക്ക് ആരോ കൈ വെച്ചതും ഗംഗ തിരിഞ്ഞു നോക്കി..... മോൾ ഇവിടെ പുതിയത് ആണല്ലോ പുതിയ താമസക്കാരി ആണോ.... അതെ അമ്മേ ഇന്നലെ വന്നു.....

ഏത് ഫ്ലാറ്റ്.... കൗഷിക്ക് ന്റെ കാര്യം പറയണോ....🤔 പറഞ്ഞേക്കാം....! കൗഷിക്ക് സാർ ന്റെ ഫ്ലാറ്റ്... ഇനിയും കാണാം... കുറച്ചു ധൃതി ഉണ്ട്.... അമ്മേ മോൾ..പോയിട്ട് വാ..... ആരാ ആ പോയ പെണ്ണ്.... അത് നമ്മുടേ കൗഷിക്ക് ന്റെ ഫ്ലാറ്റിൽ താമസിക്കുന്നതാ... ഓഫീസിൽ ജോലി ചെയ്യുന്നത് ആയിരിക്കും..... ആയിരിക്കും... കാണാൻ എന്ത് ഭംഗി യാ.... ഈ ഫ്ലാറ്റിൽ ഇത്ര യും ഭംഗി ഉള്ള കുട്ടി ഇല്ല... അല്ലേ അതെ.... ചോദ്യം ങ്ങൾ വരുന്നതിന് മുന്നേ.... പോയത് നന്നായി... ഇനി ഇടക്കുള്ള പുറത്തു റിസ്ക് ആണ്... കൗഷിക്ക് സാർ പറഞ്ഞത് പോലെ സാർ നെ ഇമേജ് ഞാൻ കാരണം തകരണ്ട.... എല്ലാം വിധി യാ ആരെങ്കിലും... വിചാരിച്ചത് ആണോ....ഞാൻ ഇവിടെ വരും മെന്ന്....

ഓരോന്ന് ഓർത്തു അവൾ നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആഹാ... ഇന്ന് എനിക്ക് ഏറെ ഇഷ്ടപ്പെട്ട ആഹാരം ആണല്ലോ.... പുട്ട്... കടല ക്കറി യും... അമ്മയുടെ കൈകൊണ്ട് എന്ത് ഉണ്ടാക്കിയാലും നല്ല ടേസ്റ്റ് ആണ്..... ഡീ ഇവൻ നിന്നെ പുകഴ്ത്തി... എവിടേക്ക മോനെ ഈ അച്ഛന് അസൂയ ആണ്.... ഓ പിന്നെ... സാധാരണ ആൺ മക്കൾ അച്ഛൻ മാരോട് ആയിരിക്കും സ്നേഹം..... ഇവിടെ തിരിച്ചു ആണ്.... അനുഭവിച്ചോ... ഒരു കുട്ടി കൂടി വേണം എന്ന് ഞാൻ അന്ന് പറഞ്ഞപ്പോൾ കേട്ടില്ല ല്ലോ... നീ നോക്കിക്കോ എന്റെ മരുമകൾ വരുമ്പോൾ എന്റെ സൈഡ് ആയിരിക്കും..... മരുമകൾ എന്ന് കേട്ടതും കൗഷിക് ആഹാരം കഴിച്ചത് നെറുകെ കയറി... ചുമച്ചു....

വെള്ളം കുടിക്ക് മോനെ... ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ... രണ്ടും കൂടി... തുടങ്ങി... ഞാൻ പോകുവാ താമസിച്ചു ഇപ്പോൾ തന്നെ..... ഒന്നും കഴിച്ചില്ല... കൗഷിക്ക് ഡ മതി അമ്മേ.... ഉച്ചക്കുള്ള ഫുഡ്‌ കൊടുത്തു വിടണോ... അതോ കാന്റീൻ ന്ന് കഴിക്കുമോ..... കാന്റീൻ ന്ന്.... കൗഷിക്ക് ഓടിവന്നു രണ്ടു പേർക്കും ഉമ്മ കൊടുത്തു.... Helo... ദാ എത്തി.... ഒരു പത്തു മിനിറ്റ്.... നിങ്ങൾ എന്താണെന്ന് മാനേജ് ചെയ്യു.... കാർ ലേക്ക് കയറി...സീറ്റ് ബെൽറ്റ്‌ ഇട്ടു ഓടിച്ചു... പോയി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഓട്ടോ..... എവിടേക്ക കുട്ടി... ആദ്യം ഡ്രസ്സ്‌ എടുക്കാം... കുറച്ചു.. തൽക്കാലത്തേക്ക് ഇപ്പം ഇടേണ്ടത്... എന്ന് മനസ്സിൽ ഓർമ്മിച്ചു ചേട്ടൻ ഒരു നല്ലൊരു തുണി ക്കടയില്ലേക്ക്‌ വിട്ടോ....

ക്യാഷ് എടുക്കാൻ ആയി.... പേഴ്സ് തുറന്നു.... 100 രൂപ മാത്രം പേഴ്സിൽ...... ക്യാഷ് ഇല്ലാതെ എങ്ങനെ തുണി എടുക്കാൻ പോകും..... ചേട്ടാ ഇവിടെ നിർത്തിക്കേ ഞാൻ ക്യാഷ് എടുക്കാൻ മറന്നു.... എവിടുന്നേലും കുറ്റിയും പറിച് വരും ഇതൊക്കെ നോക്കി വരണ്ടേ...... ഞങ്ങളെ കഷ്ടം പെടുത്താൻ ആയിട്ട്..... കാണുമ്പോൾ കുഴപ്പം ഒന്നുമില്ല ല്ലോ.... ഓട്ടോ ഓടിച്ചു പോയി എത്ര ആയി... അയാൾ പോയി...... 😏 കൗഷിക്ക് സാർ നെ ഒന്ന് വിളിക്കട്ടെ...... അല്ലേൽ വേണ്ട വള പണയം വെയ്ക്കാം........ ഓരോന്നിനും ഇറങ്ങി പുറപ്പെടുമ്പോൾ ഒന്നും ചിന്തിക്കാറില്ല.... അനുഭവിക്കണം ഞാൻ..... എല്ലാം.... ഗംഗ വള പണയം വെയ്ക്കാൻ ആയി.... കയറീ..... ഗംഗ അല്ലേ അത് ഇവൾ എന്തിനാ പണയം വെയ്ക്കുന്നിടത്തേക്ക് കയറിയത്.... എന്താണെന്ന് നോക്കാൻ ആയി കാർ ഒതുക്കി..... കൗഷി ഉള്ളിൽ ലേക്ക് കയറീ.......................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 2

Share this story