ഇന്നാണ് ആ കല്യാണം: ഭാഗം 5

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

സുന്ദരനോ ആരാടി നിന്റെ സുന്ദരൻ.... ഈശ്വര ഏത് നേരത്ത് ആണോ എനിക്ക് ഒഴിച്ചു വെയ്ക്കാൻ തോന്നിയത്.... എത്രയും പെട്ടന്ന് ഇവിടുന്ന് പോയെ പറ്റു... അല്ലെങ്കിൽ ഇവൾ ഇവിടെ എല്ലാവരെയും അറിയിച്ചു കുളവാക്കും.... എന്തിനാ ഏട്ടാ ദേഷ്യം പ്പെടുന്നത്... ഞാൻ പെട്ടന്ന് വെള്ളം കൊണ്ട് തരാട്ടോ.... ഒന്നും തോന്നല്ലേ ഏട്ടാ... കൗഷി ഏട്ടന്റെ പാവം.. ഭാര്യ അല്ലേ... ഗംഗേ ഡീ എണീക്ക് നമുക്ക് ഫ്ലാറ്റിൽ പോകാം.... ഗംഗ ഋഷി ടെ കോട്ടിൽ പിടിച്ചു വലിച്ചു... ഏട്ടാ ലവ് യൂ യൂ 😍😘 നീ ഒന്ന് മിണ്ടാതിരുന്നാൽ ഏട്ടൻ മഞ്ച്, മിൽക്കി ബാർ, ചോക്കോ ബാർ എല്ലാം വാങ്ങി ത്തരാം... എന്റെ ചക്കരെ അല്ലേ 😬 മിണ്ടാതിരുന്നാൽ വാങ്ങി തരുമോ... ശരി ഞാൻ മിണ്ടൂല...

മോൾ അവിടെ പോയി അടങ്ങി ഇരുന്നേ... ഇല്ല എനിക്ക് ഏട്ടന്റെ മടിയിൽ ഇരുന്നാൽ മതി.... ഒക്കെ ശരീ ഏട്ടന്റെ മടിയിൽ ഇരുന്നോ.... ഏട്ടൻ ഒരാളെ വിളിക്കട്ടെ... അവിടെ അടങ്ങി ഇരുന്നോണെ... Helo.... മാനേജർ ഡോ താൻ എവിടെ പോയി കിടക്കുവാ സാർ പറഞ്ഞില്ലേ വക്കീൽ നെ കാണാൻ പോകണം ന്ന് അവിടെ നിൽക്കാണ് സാർ... സാർ എന്താണ് പ്രശ്നം..? ഗംഗ മോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയോ....!! കുടിക്കാൻ വെച്ചിരുന്ന വോഡ്ക്ക എടുത്തു അടിച്ചടോ..... മാനേജർ ചിരിച്ചു ഒരു വഴി ആയി... താൻ ചിരിക്കടോ.. ഈ സാധനത്തിനെ എത്രയും പെട്ടന്ന് എനിക്ക് ഒഴിവാക്കണം ഏട്ടാ.. എന്നെ ആണോ സാധനം എന്ന് വിളിച്ചത്...

പറ ഏട്ടാ.... അവൾ മീശ പിടിച്ചു വലിച്ചു... വിടടി എന്റെ മീശ.... എനിക്ക് നോവുന്നു... കേട്ടില്ലേ എന്നെ ഒന്ന് രക്ഷിക്ക്.... ഞാൻ ഇവളെ യും കൊണ്ട് ഫ്ലാറ്റിലേക്ക് പോകുവാ... അല്ലെങ്കിൽ ശരീ ആവില്ല... ഒക്കെ സാർ.. ബാക്കി ഉള്ള കാര്യം താൻ മാനേജ് ചെയ്തോണം... കൗഷിക്ക് കട്ട്‌ ആക്കി.. എനിക്ക് ഒരു ഉമ്മ താ ഏട്ടാ... ചുണ്ടിൽ..... പ്ലീസ്.. വേഗം ഏട്ടൻ ഉമ്മ വെച്ചാൽ ദോഷം കിട്ടും പിന്നെ തരാട്ടോ.... മോൾ ഇവിടെ ഇരിക്ക്.... ഏട്ടൻ പുറത്തു സ്റ്റാഫ് നോട്‌ ഒക്കെ... ഒരു കാര്യം പറഞ്ഞിട്ട് വരാട്ടോ... ഇവിടുന്ന് എങ്ങും പോകല്ലേ... ഞാൻ എങ്ങും പോകുല്ല ഏട്ടനെ വിട്ട്... ശരീ എന്നാൽ എന്റെ സുന്ദരീ വാവ... ഇവിടിരുന്നോ 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

Helo എല്ലാവരും ഒന്ന് ശ്രെധിച്ചേ... ഇപ്പം സമയം എത്ര ആയി... സാർ... 1 മണി ആകാൻ പോകുന്നു.... എന്താ.... സാർ... എല്ലാവരും ഉച്ച ഭക്ഷണം കഴിച്ചൊ.... ഇല്ല സമയം ആകുന്നേ ഉള്ളു ഇനിയും സമയം ഉണ്ട്.... ഞാൻ ഉച്ചക്ക്‌ ശേഷം ലീവ് ആണ്... എല്ലാവരും പോയി ഫുഡ്‌ കഴിച്ചേ ആരും ഇവിടെ നിൽക്കരുത്... സാർ ടൈം.... പറഞ്ഞത് കേട്ടാൽ മതി... എല്ലാവരും വേഗം പോകു ആരും നില്കാൻ പാടില്ല.... വാച്ചർ താൻ അടക്കം... ഒരു 10 മിനിറ്റ് ഒന്ന് മാറി നിന്നെ....... ഈ സാർ ന് എന്ത് പറ്റി...എല്ലാവരും പിറുപിറുത്ത് പോയി.... എന്താ ലാവണ്ണ്യ... സാർ ഗംഗ... അവൾ പോയല്ലോ ലീവ് എഴുതി ട്ട്... അതിന്.. സാർ അവൾ പറയാതെ പോകില്ല കൗഷിക്കിന്റെ മുഖം കണ്ടതും ലാവണ്ണ്യ ഓടി... കൗഷിക്ക് വേഗം കാബിനിൽ ലേക്ക് പോയി..... ഗംഗ വന്നേ ചോക്ലേറ്റ് ഒക്കെ വാങ്ങി തരാം വാ...

എനിക്ക് നടക്കാൻ വയ്യ എടുക്കുമോ.... വാ ഞാൻ എടുക്കാം... വേഗം വാ... ഇടുപ്പിലൂടെ കയ്യിട്ട് പൊക്കി എടുത്തു.... അവളെ വെയിറ്റ് ഒന്നുമില്ല...... എന്റെ തല വിധി... ഋഷി വേഗം പുറത്തു ഇറങ്ങി.... കാറിന്റെ ഡോർ തുറന്നു ഉള്ളിലേക്ക്‌ ഇട്ടു.... അവിടെ കിടക്കടി.... സീറ്റ് ബെൽറ്റ്‌ ഇട്ട് കൊടുത്തു... ഏട്ടാ പതുക്കെ എന്റെ നടു....പോയി... കൗഷി കാറിൽ ഉള്ളിലേക്ക് കയറീ... കാർ സ്റ്റാർട്ട്‌ ആക്കി ഓടിച്ചു..... കുറെ ദൂരം കഴിഞ്ഞതും...... ഒരു കരച്ചിൽ.... കേട്ടു കൗഷിക്ക് കാർ ന്റെ സ്പീഡ് കുറച്ചു.... ഇവളോ.. ഡീ നീ എന്തിനാ കരയുന്നത്..... കാർ സൈഡിലേക്ക് ഒതുക്കി..... എനിക്ക് എന്റെ അമ്മയെ അച്ഛനെ യും കാണണം ഏട്ടാ..... എനിക്ക് ഇപ്പം കാണണം അവരോട് മാപ്പ് ചോദിക്കണം... എന്നെ അവിടേക്ക് കൊണ്ട് പോ..... ഇത് പുലിവാൽ ആയല്ലോ ഈശ്വര... മോൾ കരയാതെ....

ഏട്ടൻ കൊണ്ട് പോകാല്ലോ നാളെ ഇപ്പം നമുക്ക് വീട്ടിൽ പോകണ്ടേ.... എനിക്ക് ചോക്ലേറ്റ് വാങ്ങി താ... വാങ്ങി തരാം... മോൾ ഇവിടെ ഇരിക്ക്.... കുറച്ചു കഴിഞ്ഞു കൗഷിക് കയ്യിൽ ഒരു മോര് ഗ്ലാസ്‌ യുമായി വന്നു മോൾ ഈ മോരും വെള്ളം കുടിക്ക്..... എനിക്ക് വേണ്ട... മോൾടെ ഷീണം മാറണ്ടേ.... കുടിക്ക്..... കുടിക്കടി.... അവൾ അത് വാങ്ങി കുടിച്ചു..... ഇപ്പം ഷീണം മാറിയില്ലേ... ഇനി ഫ്ലാറ്റിൽ പോയി ഒന്ന് കുളിച്ചാൽ എല്ലാം ശരീ ആകും.... ചോക്ലേറ്റ്.. താ എനിക്ക്... ഇന്ന വലിയ ബോക്സ് മഞ്ച്... ഹായ് മഞ്ച്.... അവൾ തുള്ളിചാടി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക്ക് ഫ്ലാറ്റിൽ ലേക്ക് വണ്ടി എടുത്തു.... ഗംഗ ഒരു മഞ്ച് പൊട്ടിച്ചു കൗഷിക്ക് ന്റെ വായിൽ തിരുകി വെച്ചു....

എടി..... മോൾ കഴിച്ചൊ ഏട്ടന് വേണ്ട... മോൾക്കുള്ള പണി ഏട്ടൻ നാളെ തരാo.. ഏട്ടൻ കഴിക്കണം... മധുരം കഴിച്ചാൽ സന്തോഷം വരും... അതിനാ ഞാൻ കുത്തി കയറ്റിയത്... ഫ്ലാറ്റിൽ ഉള്ളിലേക്ക് കാർ കയറ്റി ഇട്ടു..... മോൾ നല്ല കുട്ടി ആയി... ആരും കാണാതെ ഏട്ടന്റെ പുറകെ വരണേ... ഏട്ടൻ എടുക്കാൻ പറ്റില്ല ഇവിടെ ആരേലും കാണും അതാ എന്റെ ചുന്ദരി അല്ലേ..... ഒക്കെ done... കൗഷിക്ക് എല്ലായിടത്തും നോക്കി ആരും ഇല്ലെന്നു ഉറപ്പ് വരുത്തി വെളിയിൽ ലേക്ക് ഇറങ്ങി.... മോൾ ഇനി ഒന്നും മിണ്ടാതെ ഏട്ടന്റെ പുറകെ വാ.... അവൻ അവളെ ഇറക്കി കാർ ലോക്ക് ആക്കി.... കൗഷിക്ക് ന്റെ പുറകെ യേ വിട്ടു ഗംഗ... അയ്യോ എന്റെ തുണി കാർ ലാ...... ഏട്ടാ....

കൗഷിക്ക് ഒന്നും അറിയാതെ പോയി.... ഗംഗ വെളിയിൽ തന്നെ നിന്നു.... ഏട്ടാ കമ്പനി യിലേക്ക് ഒന്ന് വിളിച്ചേ... രാവിലെ അവൻ പോയപ്പോൾ..ചോറ് കൊടുത്തു വിടാൻ ആണോ പറഞ്ഞത്....? അവന്റെ ഫോണിൽ വിളിക്കണ്ട ബിസി ആയിരിക്കും.... ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ....നീ ചോറ് പിന്നെ എടുത്തു വെയ്ക്ക്... അവനെ ഇങ്ങനെ കമ്പനി യും ഓഫീസുമായി വിട്ടാൽ മതിയോ അവൻ നല്ലൊരു പെണ്ണിനെ കണ്ടു പിടിക്കണം... ഏട്ടാ.. എനിക്ക് അവനെ ഓർക്കുമ്പോൾ ഒരു സമാധാനം വും ഇല്ല..... നമുക്ക് പ്രായം കൂടുകയാണ്.. അവൻ അവന്റെ ജീവിതം ശ്രെദ്ധിക്കാൻ സമയം ഇല്ല നമ്മൾ ആണ് അതിന് മുൻ‌തൂക്കം കൊടുക്കേണ്ടത്......

ഞാൻ ഒന്നു വിളിച്ചു നോക്കട്ടെ.... Helo... കൗഷിക്കിന്റ അച്ഛൻ ആണ്... കൗഷിക്കിനെ ഒന്ന് ഫോൺ കണക്ട് ചെയ്യുമോ.... സാർ ഉച്ചക്ക് ലീവ് ആണ് സാർ... പോയല്ലോ... ഒക്കെ.. ശരീ എന്നാൽ... അവൻ വരുമ്പോൾ ഒന്ന് വിളിക്കാൻ പറയണേ.... തീർച്ചയായും സാർ.... അവൻ അവിടില്ല ലീവ് എടുത്തു പുറത്തു പോയി... അവന്റെ ഫോണിൽ ലേക്ക് ഒന്ന് വിളിച്ചേ.... ഞാൻ വിളിച്ചിരുന്നു ഫോൺ ഓഫ് ആണ്... വേറെ എന്തെങ്കിലും തിരക്ക് കാണും നീ ചോറ് ഇടു..... ഏട്ടാ ഏതോ ഒരു മോണി യിൽ നോക്കിയാൽ നല്ല പെൺകുട്ടികളെ കിട്ടും. അവൻ മോണി അല്ല ""മാട്രിമോണി "" ആ അതിൽ അവന്റെ ഫോട്ടോ വെച്ച് ആഡ് ചെയ്യണം.... അവൻ എന്തായാലും ചെയ്യില്ല നമുക്ക് വേറെ ആരെ എങ്കിലും കൊണ്ട് ചെയ്യിക്കാം... വാ വിശക്കുന്നു കഴിക്കാം അവനെ നോക്കണ്ട... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കല്യാണം കഴിഞ്ഞിട്ട് രണ്ടു ദിവസം അല്ലെ ആയുള്ളൂ എന്താ പെട്ടന്ന് പിരിയാൻ ഉള്ള കാരണം.... അത് വക്കീൽ സാർ രണ്ടു പേർക്കും ഒരുമിച്ചു പോകാൻ പറ്റില്ല... പെട്ടന്ന് ശരിയാക്കി തന്നാൽ... ആർക്കും ബുദ്ധിമുട്ടില്ല... കുറച്ചു താമസം എടുക്കും കോടതി കൗൺസിലിംഗ് നോക്കെ വിളിക്കും രണ്ടു പേരും വരാൻ പറയണം... കുറച്ചു ക്യാഷ് സാർ പിടിക്ക് എത്ര വേണം എന്ന് പറഞ്ഞാൽ മതി..... ഞാൻ കൗഷിക്ക് നെ കണ്ടു വാങ്ങിച്ചോളാം...ബാക്കി ശരി... എന്നാൽ എനിക്ക് ആൾക്കാരെ കാണാൻ ഉണ്ട്.... വക്കീലെ വേറെ ഒരു കാര്യം ഈ വിവാഹ വാർത്ത പുറത്തു ആകരുത് .... എന്റെ ഭാഗത്തു നിന്ന് പുറത്തു പോകില്ല... അത് ഓർത്തു മാനേജർ...പേടിക്കണ്ട 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കൗഷിക്ക് ലിഫ്റ്റിൽ കയറിയതും ഗംഗേ തിരിഞ്ഞു നോക്കി... ഇവൾ ഇത് എവിടെ പോയി ഈശ്വര... കൗഷിക്ക് ഗംഗേ തിരക്കി ഇറങ്ങി..... ഇവളുടെ ഒരു കാര്യം... ഗംഗ കുട്ടികൾ ടെ കൂടെ ക്രിക്കറ്റ്‌ കളി ആയിരുന്നു... ഇവൾ എന്നെ കൊലക്ക് കൊടുത്തിട്ടെ അടങ്ങു..... ഡീ.... ഗംഗേ.... ചേച്ചി യെ വിട്ടേ ചേട്ടാ... ഞങ്ങളുടെ കൂടെ കളിക്കുന്നത് കണ്ടില്ലേ... ചേച്ചി എത്ര സിക്സ് അടിച്ചുന്ന് അറിയോ..ഞങ്ങൾക്ക് ഇഷ്ടം ആയി.... ഗംഗേ ഡീ ഒന്ന് വന്നേ നിന്നോട് എന്തുവാ പറഞ്ഞത് എന്റെ കൂടെ വരാൻ അല്ലേ എന്നിട്ട് നീ എന്തുവാ കാണിച്ചത്.... എല്ലാവരും കളിച്ചോ പിന്നെ വരാട്ടോ.. എന്നെ കളിപ്പിക്കണേ.... ഏട്ടൻ എന്റെ ഡ്രസ്സ്‌ യും കവർ എടുത്തില്ല ല്ലോ അത് എടുക്കാൻ ആയി...

കാർ ന്റെ ഡോർ പിടിച്ചു... വലിച്ചു തുറക്കാൻ പറ്റുന്നില്ല ഏട്ടാ.... അവസാനം അവരുടെ കയ്യിൽ നിന്ന് ബാറ്റ് വാങ്ങി ഗ്ലാസ്‌ പൊളിച്ചു..... അയ്യോ എന്റെ കാർ... എടി ദുഷ്ടേ എന്തുവാടി നീ കാണിച്ചത്...... ഏട്ടൻ എന്തിനാ കാർ ലോക്ക് ആക്കിയത് അത് അല്ലെ ഞാൻ ഇങ്ങനൊക്കെ ചെയ്തത് നിന്നെ കെട്ടി എന്റെ കഷ്ടം കാലം തുടങ്ങി ടയർ പഞ്ചർ ആയല്ലോ ഇത് ആരാടി ചെയ്തത്.... അത് അവര.... ആര്... കുട്ടികൾ... 😁 പോടീ എന്റെ മുൻപിൽ നിന്ന്... നിന്നെ എനിക്ക് കാണണ്ട.... അങ്ങനെ പറയല്ലേ ഏട്ടാ.... സോറി... എന്നെ എടുക്ക്... എന്തിന്... എനിക്ക് ഉമ്മ വെയ്ക്കാൻ എല്ലായിടത്തും.... നീ ഇന്ന് എല്ലാവരെയും അറിയിക്കും... വാടി ഇങ്ങോട്ട് ബാക്കി ഫ്ലാറ്റിൽ ചെന്നിട്ട്.... കൈ വിട് എനിക്ക് വേദനിക്കുന്നു.... തുണി ഒന്നും എടുത്തില്ല.... അത് ഞാൻ എടുത്തോണ്ട് വന്നോളാം.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഫ്ലാറ്റിൽ എത്തിയതും കൗഷിക്ക് ദേഷ്യം ത്തിൽ ഗംഗേ പിടിച്ചു തള്ളി.... റൂം പൂട്ടി... ഡീ നീ ഇനി ഇവിടുന്ന് ഇനി എങ്ങും പോകണ്ട കേട്ടല്ലോ... വീഴ്ചയിൽ ഗംഗേ ടെ നെറ്റി സെറ്റിടെ സൈഡിൽ ഇടിച്ചു..... ഗംഗ എന്താ എണീറ്റെ.. എന്താ മോളെ... പോ മിണ്ടൂല ഏട്ടനോട് എന്നെ വേദനിപ്പിച്ചു.... ഏട്ടൻ അറിയാതെ... നോക്കട്ടെ മോളെ മുറിവ്... ഗംഗ പിണങ്ങി കൗഷിക്കിന്റ കൈ കൾ തള്ളിമാറ്റി..... ഞാൻ പോകുവാ എവിടെക്കെങ്കിലും എന്നെ ആർക്കും വേണ്ട..... തുറന്നെ ഞാൻ പോട്ടെ..... ചോര നിൽക്കുന്നില്ല... ഏട്ടൻ മരുന്ന് വെച്ച് തരാം... ഏട്ടന്റെ കാർ നശിപ്പിച്ചതിനുള്ള ദേഷ്യം ത്തിൽ തള്ളി പോയത് അല്ലെ ഷമിക്ക് ഏട്ടനോട്...

കൗഷിക്കിന് ഗംഗ യോട് അലിവ് തോന്നി.. അവൻ അവളെ പൊക്കി സെറ്റിയിലേക്ക് ഇരുത്തി..... മോൾ ഇവിടിരിക്കണേ.. ഏട്ടൻ ഇപ്പം വരാം.... ഏട്ടനോട് പിണക്കം ഉണ്ടോ ഇപ്പം... ഇല്ല.😘 ഇഷ്ടം കൂടി എനിക്ക് എനിക്ക് വേദനിച്ചപ്പോൾ ഏട്ടനും വേദനച്ചില്ലേ... ലവ് uuuu😘 കൗഷിക്ക് കേട്ടില്ല അവൾ പറഞ്ഞത് അപ്പോഴേക്കും ഓടിയിരുന്നു.... ഏട്ടാ എനിക്ക് ഉറക്കം വരുന്നു കണ്ണുകൾ ഒക്കെ അടയുന്നു... മെഡിക്കൽ ബോക്സ് യുമായി വന്നപ്പോളേക്കും അവൾ ഉറങ്ങിയിരുന്നു.... അവളെ പൊക്കി ബെഡിൽ കൊണ്ട് പോയി കിടത്തി.... മുറിവ് വ്യത്തി ആക്കി ബാൻഡേജ് ഒട്ടിച്ചു.... വേദനയിൽ അവൾ കൗഷിക്കിന്റ കൈകൾ മുറുക്കി പിടിച്ചു....................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 4

Share this story