ഇന്നാണ് ആ കല്യാണം: ഭാഗം 6

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ഗംഗ യുടെ കൈകൾ കൗഷിക്കിനെ ഉറക്കത്തിൽ മുറുക്കി പിടിച്ചു... അവൻ അമ്മേ വിളിക്കാൻ ആയി ..... മൊബൈൽ.. എടുത്തു.... അമ്മേ കുറച്ചു വൈകും എന്റെ വണ്ടി കംപ്ലയിന്റ് ആയി.. ഇന്ന് ഇനി വരുമെന്ന് ഉറപ്പില്ല... അച്ഛന് എവിടെ.... ടീവീ കാണുന്നു... മോനെ.. നീ ഇപ്പോൾ എവിടാ.... ഞാൻ എന്റെ ഫ്ലാറ്റിൽ ഉണ്ട്..... വല്ലതും കഴിച്ചൊ... മോൻ... ആ കഴിച്ചമ്മേ... എന്നെ നോക്കണ്ട ന്ന് പറയാൻ വിളിച്ചത ശരീ എന്നാൽ... വെയ്ക്കല്ലേ... നീ ഇന്ന് ഉച്ചക്ക് എവിടാ പോയത് ലീവ് എടുത്തു... അത് അമ്മേ.. കമ്പനി ആവശ്യം ത്തിനായി പുറത്തു പോയതാ.... ശരീ എന്റെ ഫോൺ ഇപ്പോൾ ഓഫ് ആകും ചാർജ് ഇല്ല.. ശരീ മോനെ വെച്ചോ... രാവിലത്തെ ആഹാരം അല്ലാതെ ഇന്ന് ഒന്നും കഴിച്ചില്ല കൗഷിക്ക്...

ഗംഗ ഉം ഒന്നും കഴിക്കാത്തതിനാൽ അവനും കഴിക്കാൻ തോന്നിയില്ല.. ഫോൺ വെച്ചിട്ട്... ഗംഗേ നോക്കി അവൻ കട്ടിലിൽ ന്റെ സൈ ഡിൽ ആയി കിടന്നു.... രാത്രി ഏറെ വൈകി ഗംഗ കണ്ണ് തുറന്നു.... നെറ്റിയിൽ വേദന തോന്നി അവൾ വിരൽ പതിയെ തടവി... "'മുറിവ് "" ഇത് എങ്ങനെ... ഞാൻ ഇവിടെ എങ്ങനെ വന്നു... ഓഫീസിൽ അല്ലെ ഞാൻ നിന്നത് ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല ല്ലോ... തല ഒക്കെ വെട്ടി പൊളിയുന്നത് പോലെ തോന്നി ഗംഗ ക്ക്‌ അരികിൽ കിടന്നു ഉറങ്ങുന്ന കൗഷിക്കിനെ തട്ടി വിളിച്ചു... കൗഷിക്ക് സർ... സാർ ഒന്നു എഴുന്നേറ്റെ... കൗഷിക്ക് കണ്ണുകൾ തുറന്നു... ഓ എഴുന്നേറ്റോ തമ്പുരാട്ടി..... അടിയൻ ഇനി എന്താ വേണ്ടത് ഈ രാത്രിയിൽ..... മൊഴിഞ്ഞാലും ഭവതി..... 😏

സാർ ഞാൻ ഇവിടെ എങ്ങനെ എത്തി എന്റെ നെറ്റി എങ്ങനെ മുറിഞ്ഞു.... നിനക്ക് അറിയില്ല അല്ലേടി... ഓഫീസിൽ എന്റെ മേശ മേൽ ഇരുന്ന വോഡ്ക്ക എടുത്തു മുഴുവൻ വിഴുങ്ങിട്ട്.... സാർ കുടിക്കുന്ന വെള്ളം ആയിരുന്നില്ലേ അത്... അയ്യോ ഒന്നും അറിയാത്ത ഇള്ള കുട്ടീ.. കുടിച്ചപ്പോൾ എങ്കിലും ടേസ്റ്റ് തോന്നില്ല മന്ദബുദ്ധി.... ദേ എന്നെ മന്ദബുദ്ധി എന്ന് വിളിച്ചാൽ ഉണ്ടല്ലോ സാർ എനിക്ക് വല്ലാത്ത തലവേദന യും ഭയങ്കര വിശപ്പും ഉണ്ട്.... വാ അടുക്കളയിൽ പോയി എന്തേലും ഉണ്ടാക്കി കഴിക്കാം.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 എനിക്കും വിശപ്പുണ്ട്... നീ കഴിക്കാതെ അല്ലേ കിടന്നത്... എങ്ങനെ എങ്കിലും നിന്നെ ഒഴിവാക്കി എനിക്ക് സ്വസ്ഥം ആവണം... 12മണി ആയി... വാ എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം...

കൗഷിക്ക് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി കൂടെ ഗംഗ യും... സ്ലാബിന്റെ മേലേക്ക് കയറി ഇരുന്നു ഗംഗ... നെറ്റിയിൽ കൈ ചേർത്തു ചെറുതായ് തടവി..... എന്തെ....കെട്ട് ഇതുവരെ മാറിയില്ല അല്ലെ... നല്ല തലവേദന... അതിന്റ കൂടെ മുറിവിന്റെ വേദനയും... മുറിവ് എങ്ങനെ ഉണ്ടായി സാർ... അത്.... തെന്നി വീണത് ആണോ സാർ... അതെ പറഞ്ഞാൽ കേൾക്കില്ല എന്റെ വിധി... ക്ഷമിക്കണം സാർ ബുദ്ധിമുട്ട് ആയോ...... എയ് ഇല്ല കല്യാണം കഴിച്ചു പോയില്ലേ.... എനിക്ക് ശനി ദശ തുടങ്ങി യൊന്നു ഒരു സംശയം... 🤔കൗഷിക്ക് പറഞ്ഞു.... അവൻ ഫ്രിഡ്ജ് തുറന്നു... മുട്ടയും ബ്രെഡ് യും ഇരുപ്പുണ്ട്... ബ്രെഡ്‌ റോസ്റ്റ് ഉണ്ടാക്കാം അല്ലേ ഗംഗ.... Yes സാർ അടിപൊളി.... കൂടെ ഒരു കട്ടൻ ചായ കൂടി...

ഉണ്ടേൽ പൊളിക്കും... മുട്ട പൊട്ടിച്ചു ഒഴിച്ച് ഒരു നുള്ള് ഉപ്പും കുരുമുളക് യും കൂടി വിതറി... ബ്രെഡ് അതിൽ മുക്കി പൊരിച്ചെടുത്തു... രണ്ടു പ്ലയിറ്റ് ലേക്ക് എടുത്തു... സാർ കട്ടൻ ചായ കൂടി.... ദേ... കൊഞ്ചല്ലേ... കട്ടൻ ചായ കൂടി എടുത്തു.... കഴിക്ക് എന്നെ ഉപദ്രവിക്കാൻ ഉള്ളത് അല്ലെ... ഗംഗ കട്ടൻ ചായ ഊതി കുടിച്ചു... ബ്രെഡ്‌ റോസ്റ്റും... കഴിച്ചു കഴിഞ്ഞു.... കൗഷിക്ക് ഞാൻ ഒന്നു കിടക്കട്ടെ... വല്ലാത്ത ഷീണം... അടുക്കള വൃത്തി ആക്കി ഇടണേ.. എനിക്ക്... രാവിലെ കയറേണ്ടതാണ്... ഗംഗ പറഞ്ഞേച്ചു ഓടി... അറിയപ്പെടുന്ന ബിസിനസ് മാൻ ആയ എന്നോടാ അവൾ അടുക്കള വൃത്തി ആക്കാൻ പറഞ്ഞത്... എന്തൊരു ജന്മം ആണോ എന്തോ... അവൻ അടുക്കള വൃത്തി ആക്കാൻ ഒരുങ്ങി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പിറ്റേന്ന് രാവിലെ താമസിച്ചു ആയിരുന്നു ഗംഗ എണീറ്റത്... അരികിൽ കൗഷിക്ക് നല്ല ഉറക്കം.. അവൾ വേഗം കുളിക്കാൻ ആയി ഇടാനുള്ള തുണി നോക്കി അലമാരയിൽ.... ഇന്നലെ എടുത്തില്ലേ തുണി ഒന്നും കാറിൽ ആണോ ഈശ്വര... അലമാരയിൽ യിൽ നിന്ന് കയ്യിൽ കിട്ടിയതും എടുത്തു കുളിക്കാൻ ആയി കയറി.... തല തണുക്കെ കുളിച്ചപ്പോൾ അവൾ ക്ക്‌ ആശ്വാസം തോന്നി..... ടൗവൽ എടുത്തു തലയിൽ ചുറ്റി.... നീല കണ്ണാടി ടെ മുന്നിൽ ലേക്ക് നിന്നു.... സീമന്ത രേഖയിലേക്ക് സിന്ദൂരം തൊട്ടു... കൗഷിക്ക് സാർ എണീറ്റെ പോകുന്നില്ലേ സമയം ഒരുപാട് ആയി സാർ.... ഉറക്കത്തിൽ... കൗഷിക്ക് ഗംഗ യെ വലിച്ചു നെഞ്ചിൽ ലേക്ക് ഇട്ടു.... വിട് സാർ.... കൗഷിക്ക് സാർ പോകുന്നില്ലേ.. സമയം ഒരുപാട് ആയി...

""ഒന്ന് എണീറ്റെ"" ഉറക്കത്തിൽ കൗഷിക്ക് തന്റെ നെഞ്ചിലേക്ക് ഗംഗേ വലിച്ചിട്ടു... ഉമ്മ..... ആ... ആ.. അയ്യേ വിടടാ എന്നെ... ഗംഗ ചെള്ളക്ക്‌ നോക്കി ഒന്ന് കൊടുത്തു... കൗഷിക്ക് ഞെട്ടി ഉണർന്നു.... ഡീ നീ എന്തിനാ എന്നെ അടിച്ചത്... ഓഹോ മോൻ ഒന്നും അറിഞ്ഞില്ല... ഇതിനായിരുന്നു അല്ലെ... രാത്രി കിടത്ത ഇവിടെ... ആക്കിയത് എടി നീ എന്തുവാ ഈ പറയുന്നത്... സാർ ഉറക്കത്തിൽ എന്നെ വലിച്ചു നെഞ്ചിലേക്ക് ഇട്ട് ഉമ്മ വെയ്ക്കാൻ നോക്കി... നീ എനിക്ക് ഉമ്മ വെയ്ക്കാൻ നോക്കിയത് ആയിരിക്കും ഞാൻ അങ്ങനെ ഒരിക്കലും ചെയ്യില്ല... ഞാൻ ഇതിനൊക്കെ ഡീസന്റ് ആണ്.... ഓഹോ അപ്പോൾ എനിക്ക് ആണ് അല്ലെ... കുറ്റം... ദേ ഞാൻ വല്ലതും ഒക്കെ വിളിച്ചു പറയും പറഞ്ഞേക്കാം...

ഉറക്കത്തിൽ എന്നെ വലിച്ചു നെഞ്ചിലേക്കിട്ടതും പോരാ... നീ പോയെ രാവിലെ... നിന്റെ മുഖം കണ്ടാൽ അന്നത്തെ ദിവസം പോക്കാ... മാറേടി... എന്റെ മുഖത്തിന്‌ എന്താ കുഴപ്പം... തന്നെ ക്കാൾ സൗന്ദര്യം ഇല്ലെ...വിദ്യാഭ്യാസം ഇല്ലെ... പിന്നെ പണത്തിനു മാത്രമേ കുറവുള്ളു... ഓ പിന്നെ ലോക സുന്ദരി അല്ലേ... ഒന്നു പോടീ... നിന്നോട് ഇപ്പോൾ വഴക്കിടാൻ നേരം ഇല്ല എനിക്ക്.... ഗംഗ സമയം ഒരുപാട് ആയോ... ഇല്ല ഇനിയും ഉണ്ട് ഒന്ന് പോടോ... ഇയാൾ എന്നോട് മിണ്ടണ്ട... നിന്നോടും മിണ്ടുന്നില്ലെടി... പോകുന്നില്ലേ... പോകാൻ എന്റെ വണ്ടി നീ കംപ്ലയിന്റ് ആക്കിയില്ലേ... നീ എപ്പോൾ... ഇന്നലെ വോഡ്ക്ക അടിച്ചപ്പോൾ... എന്റെ കാർ നശിപ്പിച്ചതിനുള്ള കാശ് ഞാൻ നിന്റെ ശമ്പളത്തിൽ മുതലാക്കി കൊള്ളാം...

താഴേക്ക് പോയി നോക്ക്... നീ എന്റെ കാർ... അതിന്റ ഭംഗി ആസ്വദിക്ക് പോ... അവിടെ നിന്നെ ചായ ഇട്ടോ.... ഇല്ല എഴുനേറ്റതേ ഉള്ളു നേരെ ബാത്‌റൂമിൽ കയറി കുളിച്ചു... ഗംഗ പുറത്തേക്ക് പോകാൻ ഒരുങ്ങിയതും... എവിടേക്ക... കാർ നോക്കാൻ... ഇന്ന ചാവി കൂടി എടുത്തോ... അവൾ ചാവി വാങ്ങി ടൗവൽ സ്റ്റാൻഡിലേക്ക് വിരിച്ചു ഇട്ട്... മുടി... വിടർത്തി ഇട്ടു.... അവളെ നോക്കി നിൽക്കാതിരിക്കാൻ കഴിഞ്ഞില്ല...കൗഷിക്കിന് പെട്ടന്ന് നോട്ടം മാറ്റി മൊബൈലും കൊണ്ട് ബാൽക്കണിയിലേക്ക് പോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ താഴേക്ക് പോയി... ലിഫ്റ്റിലേക്ക് കയറി.... മോളെ... ആ അമ്മേ... ആഹാ രാവിലെ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു... ഇങ്ങനെ വേണം പെൺകുട്ടികൾ... അവൾ ചിരിച്ചു.....

മോൾ ടെ കല്യാണം കഴിഞ്ഞത് ആയിരുന്നോ... അവർ നിരാശ ഭാവത്തിൽ ചോദിച്ചു..... അതെ എന്താ അമ്മേ.... വെറുതെ ചോദിച്ചതാ..... എവിടേക്ക മോൾ... പാർക്കിങ്ങിലേക്ക്... എന്റെ കുറച്ചു സാധനങ്ങൾ അതില.... അപ്പോഴേക്കും ഗംഗ ഓടി... മോളെ അതിന് മോൾക്ക്‌ കാർ ഉണ്ടോ.... അവൾ കേട്ടില്ല അപ്പോഴേക്കും പോയിരുന്നു...... സുന്ദരി കുട്ടീ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 Helo മാനേജർ.... എന്താ സാർ രാവിലെ.... പ്രേതെകിച്ചു വല്ല പരിപാടി ഉണ്ടോ.... ഉണ്ട് എന്റെ കാർ കംപ്ലയിന്റ് ആയി ഗ്ലാസ് പൊട്ടി ടയർ ന് കാറ്റ് ഇല്ല..... 😬 താൻ ഒക്കെ ഒരുത്തി എന്റെ തലയിൽ കെട്ടി വെച്ചില്ലേ അവൾ ആണ് ഇതൊക്കെ കുറെ കുട്ടികൾ യുമായി ചേർന്നു കാണിച്ചത്.... ഗംഗ മോൾ അറിയാതെ ചെയ്തത് അല്ലെ സർ...

ഓഹോ അറിയാതെ അല്ലേ.... ഞാൻ അങ്ങോട്ട്‌ വരട്ടെ... ഇതിന് ഉള്ള മറുപടി അവിടെ വന്നിട്ട്... 15 മിനിറ്റ് ഉള്ളിൽ എന്റെ ഫ്ലാറ്റിൽ... വണ്ടി ശരീ ആക്കുന്ന ആൾ വന്നിരിക്കണം... തനിക്കു അറിയാല്ലോ എന്റെ സമയത്തിന്റ കൃത്യ നിഷ്ട്ട.... പക്ഷെ എപ്പോൾ എല്ലാം മുടങ്ങി അവൾ കാരണം... പിന്നെ താനും.... ഇതിനെ ക്കാൾ ഭേദം ആ ഗായത്രി ആയിരുന്നു... സൗന്ദര്യം അല്ല.പ്രെധാനം... നല്ല സ്വഭാവം ആണ്... വേണ്ടത്.... അത് അവൾക്കില്ല... ഉം വെച്ചേക്ക്..... കൗഷിക്ക് അടുക്കളയിൽ ലേക്ക് പോയി.... രണ്ടു ഗ്ലാസ്‌ പാൽ എടുത്തു ചായ ക്ക്‌ വെച്ചു... എഴുന്നേറ്റാൽ ഉടനെ ചായ എനിക്ക് നിർബന്ധം ആണ് എല്ലാം തെറ്റി അവൾ വന്നതിൽ പിന്നെ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഗംഗ ഈ സമയം കാർ പാർക്കിങ്കിൽ ആയിരുന്നു... കാറിന്റെ അവസ്ഥ കണ്ടു അവൾ ഞെട്ടി..... ഈശ്വര ഇത്ര യൊക്കെ നഷ്ടം ഞാൻ ഉണ്ടാക്കി കൊടുത്തോ... ഗ്ലാസ്‌ ഒക്കെ എങ്ങനെ പൊട്ടി... അവൾ എത്ര ആലോചിട്ടും മനസ്സിൽ ആയില്ല... സാർ ന് ദേഷ്യം വന്നതിൽ അത്ഭുത പെടാനില്ല... വേണ്ടായിരുന്നു ഗംഗ... ഓരോ മണ്ടത്തരങ്ങൾ... അവൾ സ്വയം പഴിച്ചു.... കാർ തുറന്നു അവൾ സാധനങ്ങൾ ഓരോന്നായി എടുത്തു....... മാഡം... ആരാ.... കാർ ശരിയാക്കാൻ വന്നത... ഗ്ലാസ്‌ മാറണം... ടയർ ന് കാറ്റില്ല... ഗ്ലാസ്‌ ഞാൻ കൊണ്ട് വന്നു... ഒക്കെ ഞാൻ അങ്ങോട്ട് പോകട്ടെ..... ശരിയാക്കിട്ട് പോകുമോ ക്യാഷ്..... അതൊക്കെ മാനേജർ തരും.... ശരീ എന്നാൽ..... അവൾ ഫ്ലാറ്റിൽ ഉള്ളിലേക്ക് കയറി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ചായ ഇട്ടോ ഞാൻ വന്നിട്ട് ഇട്ട് തരുത്തില്ലേ... അയ്യോ വേണ്ട മാടം.... ഞാൻ ഇട്ടു മാഡം കുടിച്ചാട്ടെ... 😁😁ഗംഗ ചിരിയോടെ ഒരു കപ്പ്‌ എടുത്തു... സാർ... വണ്ടി ശരീ ആക്കാൻ ആൾ വന്നു... ഉം ശരീ അക്കിട്ട് പോകും... നീ ഒരുങ്ങിക്കോ... ഓഫീസിൽ പോകാം... ഓഫീസിൽ ഇടാനുള്ള ഡ്രസ്സ്‌ വേറെ ആണ് രണ്ടു ദിവസം ത്തിനുള്ളിൽ... അത് കിട്ടും... ഏത് ആ മുട്ടിനു മുകളിൽ നിൽക്കുന്നതോ.... അത് സാർ ഇട്ടോ എനിക്കെങ്ങും വേണ്ട.... ഗംഗ 😠 നീ ഇടും ഞാൻ ഇടിക്കും ഓഹോ എന്നാൽ ഇട്ട്.കാണിക്ക്... നീ വേഗം ഡ്രസ്സ്‌ ഇട്ട് വന്നാൽ എന്റെ വീട്ടിൽ കൊണ്ട് പോകാം... എന്റെ അച്ഛനും അമ്മേയും കാണണ്ടേ.... കമ്പനി യിലെ പുതിയ സ്റ്റാഫ്‌ നെ പരിചയ പെടുത്തി കൊടുക്കുന്നത് പോലെ....നിന്നെ പരിചയപെടുത്താം... ഉം വേഗം ആകട്ടെ... എനിക്ക് സാർ ന്റെ അച്ഛനെ അമ്മേ കാണണം എന്നുണ്ട് ആയിരുന്നു ഞാൻ പറയാൻ ഇരിക്കുവായിരുന്നു.... വേഗം ചെല്ല് ഒരുങ്ങി ട്ട് വാ..... ഞാൻ താഴെ കാണും..... നമ്മൾ ഒരുമിച്ചു പോകണ്ട ആരേലും കാണും.......................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 5

Share this story