ഇശൽ: ഭാഗം 11

ishal

രചന: നിഹാ ജുമാന

"മ്മ്..മ്മ്..നടക്കട്ടെ നടക്കട്ടെ.."(റാഷി) "പോടാ.." ജിയാൻ റാഷിക്ക് ഒന്ന് കൊടുത്തതിന് ശേഷം പറഞ്ഞു.. ഉള്ളിൽ എവിടെയോ ഓളോട് ഒരു മൊഹബത് വീശിയ പോലെ തോന്നി ജിയാൻ.നിയക്കും തിരിച്ച അല്ലായിരുന്നു.രണ്ട് അറ്റത് ടേബിളിൽ ആണ് ഇരിക്കുന്നത് എങ്കിലും കണ്ണുകൾ പരസപരം കോർത്തു.ഇടക്കുള്ള ചിരി വയറ്റിൽ മഞ്ഞു പെയ്യിപ്പിച്ചു.രണ്ടാൾക്കും ഒന്ന് നേരിട്ട് കണ്ട് സംസാരിക്കാൻ ഒരു അവസരത്തിനായി കൊതിച്ചു. _______ കൂടെ ആഷി ഇരിക്കുന്നത് കൊണ്ട് റാഷിയും പാച്ചുവും കട്ട സൈലന്റ് ആയി ഇരുന്നു.താൻ ഉള്ളത് കൊണ്ട് ആണ് എന്ന് മനസിലായി ആഷി പതിയ ഫോണും എടുത്തു അവിടെ നിന്ന് എഴുന്നേറ്റ് മാറിയിരുന്നു. അത് കണ്ടതും ജിയാൻ ദേഷ്യത്തോടെ ബാക്കി രണ്ടണ്ണത്തിനും നോക്കി പേടിപ്പിച്ചു.രണ്ടാളും പഴംപൊരിയുടെയും ഉളളിവടയുടെയും സൗന്ദര്യം നോക്കി നിൽക്ക. "എത്ത അന്റെ ഒക്കെ പ്രെശ്നം..?!!"(ജിയാൻ) ജിയാൻ രണ്ടാളെയും കൂർപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു. "ന്നുല്ല.."(റാഷി,പാച്ചു)

അവർ രണ്ടുപേരെയും നോക്കിയതിന് ശേഷം ജിയാൻ ഒന്ന് ദീർഖശ്വാസം എടുത്ത കണ്ണടച്ച്.ശ്വാസം വിട്ട് കണ്ണ് തുറന്നതിന് ശേഷം ജിയാൻ പറഞ്ഞു.. "നിങ്ങൾ കരുതുന്ന പോലെ ഉള്ള ഒരു ചെറിയ ബന്ധം അല്ല ഞാനും ആഷിയും തമ്മിലുള്ളത്.."(ജിയാൻ) ഗൗരവത്തിൽ ജിയാൻ പറഞ്ഞു നിർത്തി. "അവിഹിതം മറ്റും ആണോ..👀"(റാഷി) "പ്പഹ്ഹ.."(ജിയാൻ) "അല്ല..ചെറിയ ബന്ധം അല്ല എന്ന് പറഞ്ഞോണ്ട് ചോദിച്ചേ ന്നേ ഉള്ളു..യൂ കാണ്ടിന്യൂ..😌"(റാഷി) "എടാ..ഓൻ എനക്ക് വേണ്ടി കൊറെ.." "കൊറെ സഹായം ചെയ്ത തന്നിട്ടുണ്ട്..അപ്പൊ ഞങ്ങൾ അനക്ക് ഒരു ഉപകാരവും ഇല്ലാത്ത ഫ്രണ്ട്സ ആണ് അതാണ് അനക്ക് ഞങ്ങളോട് സ്നേഹം ഇല്ലാത്ത..അതല്ലേ ഇജ്ജ് പറഞ്ഞ വന്നത്..മ്മ്..മനസിലായി..🤧"(പാച്ചു) ജിയാൻ പറഞ്ഞ മുഴുവനാക്കിപ്പിക്കും മുമ്പേ പാച്ചു മൂക്ക് പിഴിഞ്ഞുകൊണ്ട് പറഞ്ഞു.അത് കേട്ട് ജിയാൻ നെറ്റിക്ക് അടിച്ചു ഇനി ഒന്നും പറയണില്ല ന്ന മട്ടിൽ. ____________ "ന്റെ ബസ് എത്തി..അപ്പൊ ഞാനും ടാറ്റാ ബൈ..നസ്രു ബാ പോവാ.."(ഷാന) "ടാറ്റാ.."(നിയ)

കോളേജ് കഴിഞ്ഞ എല്ലാവരും ബസിൽ കേറി കഴിഞ്ഞതിന് ശേഷം നിയ ബസ്റ്റോപ്പിൽ ഒറ്റക്ക് ഇരുന്നു.ഉള്ളിൽ മുഴുവനും അപ്പോൾ ജിയാൻ ആയിരുന്നു.ഓനെ കാണാൻ ഉള്ള് തുടക്ക ആയിരുന്നു നിയക്ക്. ഓരോന്ന് ആലോചിച്ചു നേരം പോയത് നിയ അറിഞ്ഞില്ല പെട്ടന്ന് മുഖത്തു ഒരു കൈ വീശിയപ്പോൾ ആണ് ബോധം വന്നത്. ഞെട്ടിക്കൊണ്ട് എഴുന്നേറ്റതും മുന്നിൽ.. ഇർഫാൻ.. ___________ ബൈക്കിൽ പോകുമ്പോൾ മനസ് മുഴുവനും നിയ ആയിരുന്നു.ഓൾടെ ചിരിയും ആ കള്ളാനോട്ടങ്ങളും.അതൊക്കെ ഓർത്തപ്പോൾ അറിയാതെ തന്നെ ജിയാന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "ഹാ..ഇജ്ജ് എത്തിയോ??!!..മോള് ഓടെ ടാ..?!"(ഉമ്മി) ഓൾ വന്നില്ലേ..??!! വീട്ടിൽ കേറിയ ഉടനെ ഉമ്മിന്റെ ചോദ്യം കേട്ട് ജിയാൻ അങ്ങോട്ടു ചോദിച്ചു. "ഇങ്ങള് ഒരുമിച്ചല്ലേ വരാറ്..എന്നിട്ട് പ്പോ ന്നോട് ആണോ ചോയിക്കണേ..മോള് ന്തെ ടാ..!(ഉമ്മി) എന്നും കോളേജിൽ നിന്ന് ഞങ്ങൾ രണ്ടായിട്ടാണ് വരാറ് എങ്കിലും വീട്ടിന്റെ അടുത്ത എത്തുമ്പോൾ ഒരുമിച്ചാണ് വീട്ടിൽ കേറാർ അതാണ് ഉമ്മി അങ്ങനെ പറഞ്ഞത്. 

"താങ്ക്സ് ഇർഫാൻ..." ഇർഫാൻ റാഹിൽ കൈ കൊടുത്തുകൊണ്ട് പറഞ്ഞു. "താങ്ക്സ് മാത്രം പോരാല്ലോ..."ഒരു അർഥം വെച്ചുള്ള ഓന്റെ സംസാരം കേട്ട് റാഹിൽ ഒന്ന് ഓനെ അടിമുടി നോക്കിയതിന് ശേഷം നെറ്റിചുളിച്ചു. "മനസിലായില്ല.." "അല്ല..കൊറെ നാൾ ആയി..ഇന്ന് ഒരു ദിവസത്തിന് ഓളെ കിട്ടോ.."കൈ പേരാടിയിലേക്ക് ആക്കിക്കൊണ്ട് ഇർഫാൻ ചോദിച്ചു.അത് കേട്ടതും ഒന്ന് ചിരിച്ചതിന് ശേഷം റാഹിൽ പറഞ്ഞു.. "ടാ സഹ്‌ലെ..ചെക്കനെ ഒന്ന് അവിടേക്ക് കൊണ്ട് പോയെ..ഒന്ന് സുഗിക്കട്ടെ ..ലെ.." ചിരിയാലെ റാഹിൽ പറഞ്ഞതും ഇർഫാനും വെറുതെ ഒന്ന് പുഞ്ചിരിച്ചു.. പിന്നീട് ആ മുറിയിൽ നിന്ന് ഉയർന്ന വന്ന് ഇർഫാന്റെ അലറച്ച കേട്ട് പുച്ഛത്തോടെ റാഹിൽ ഒന്ന് ചിരിച്ചു.. __________ ലൊക്കേഷൻ കിട്ടിയ ഉടൻ ജിയാൻ ജീവയേയും ആഷിയെയും ഫോൺ വിളിച്ചു.. ഒരു പഴയ ബാന്ഡേഡ് കെട്ടിടത്തേക്ക് ആയിരുന്നു അവരുടെ പൊക്ക്...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story