ഇശൽ: ഭാഗം 13

ishal

രചന: നിഹാ ജുമാന

"ടാ.. ഇർഫാൻ അല്ലേ ഇത്‌..👀"(റാഷി) ചോര പുരണ്ട നിലത്തിന്റെ അടുത്തേക്ക് നടന്നപ്പോൾ ആണ് നിലത്തു രക്തത്തിൽ മുങ്ങി കിടക്കുന്ന ഇർഫാനെ കണ്ടത്. " ഈ നാറി എന്താ ഇവിടെ..?!"(പാച്ചു) "അപ്പൊ ലെവൻ എക്കെരം നിയനെ ഇബടെ എത്തിച്ചത്..അപ്പൊ റാഹിൽ ഉം ഇവനും ടീം ആണോ..?!"(റാഷി) "പോടാ അങ്ങനെ ആണേൽ ഇബ്ൻ ഈ അവസ്ഥയിൽ ഇബടെ കിടക്കോ.."(പാച്ചു) "ആ അതും ശെരിയാ.."(റാഷി) "എടാ ഇത്‌ വേറെ എന്തക്കോ സീൻ ആണ്..നമ്മക്ക് വേഗം സ്കൂട് ആവാം വാടാ അവരൊക്കെ പോവാണ്.."(പാച്ചു) ഫർഹാനും റാഷിദും വേഗം അവിടെ നിന്ന് ഇറങ്ങി.നിയയെയും കൂട്ടി ജിയാൻ അപ്പോൾ കാറിൽ കേറിയിട്ടുണ്ട്.ജീവയും ആഷിയും വേറെ ബൈക്കിലാണ്. റാഹിലിനെ ഒന്ന് നോക്കിയതിന് ശേഷം അവരും വന്ന് വഴിയേ പോകാൻ നോക്കി... "റാഹിൽ ആവൂല ഇതിന് പിന്നിൽ.."(റാഷി) ബൈക്കിൽ പോകുമ്പോൾ റാഷി പറഞ്ഞു.അത് കേട്ട് അതെ സംശയം ഉള്ളിൽ ഉള്ളത് പോലെ പാച്ചുവും ശെരിയാണ് അർത്ഥത്തിൽ തലയാട്ടി. "അയാൾ ചെയ്യിപ്പിക്കുന്നത് അല്ലേ ഇതൊക്കെ..ആ സകീർ അലി..അല്ലെങ്കിൽ നിയയെ കിട്ടാൻ റാഹിലിന്റെ കളി ഇതിൽ ഏതോ ആണ്.."(പാച്ചു) "മ്മ്..." "ടാ..ഞാൻ അന്നൊട് വേറെ ഒരു കാര്യം ask ട്ടെ.."(പാച്ചു)

കുറച്ചുനേരത്തെ മൗനത്തിന് ശേഷം പാച്ചു ചോദിച്ചു.ഓന്റെ ചോദ്യത്തിൽ തന്നെ എന്തക്കോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളതുപോലെ തോന്നിയത്കൊണ്ട് ഒന്ന് ചിന്തിച്ചതിന് ശേഷം റാഷി മൂളി. "അനക്ക് ആരോടേലും ലാബ്‌ ണ്ടാ..?!😌😁"(പാച്ചു) മെല്ലെ റാഷിയുടെ ഷോൾഡറിൽ നഖം കൊണ്ട് മാന്തികൊണ്ട് പാച്ചു ചോദിച്ചു.അത് കേട്ട് റാഷി ഓനെ മിറാർ കൂടി ഒന്ന് കൂർപ്പിച്ചു നോക്കി.പാച്ചു ആ ചോദ്യം വീണ്ടും ആവർത്തിച്ചു. "ഹും.."(റാഷി) "ഹേ..ആരോട്..👀"(പാച്ചു) "ഉപ്പാ മ്മാ..ചിഞ്ചു(അനിയത്തി)😌പിന്നെ ഇജ്ജും ജിയാനും"(റാഷി) റാഷി ഇളിച്ചോണ്ട് പറഞ്ഞത് കേട്ട് പാച്ചു മുഖം ചുളിച്ചു. "അപ്പുറത്തെ വീട്ടിലെ UKG പടിക്കണേ കുട്ടനോട് ചോയിച്ച ഓൻ പോലും പറയും LKG യിലുള്ള മിന്നു ആണ് എന്ന്..കഷ്ടം..😏"(പാച്ചു) മുഖം കോട്ടികൊണ്ട് പാച്ചു പറഞ്ഞത് കേട്ട് റാഷി ചിരിച്ചു. "എല്ലാത്തിനും അതിന്റെതായ സമയം ണ്ട് പാച്ചോ..ഒരു ലക്ഷ്യം ആദ്യം ഉണ്ടാക്കണം ന്നിട്ട് മതി പെണ്ണ്.. പിന്നെ അനക്ക് ആരേലും??!"(റാഷി) റാഷി ഒന്ന് ഇടംകണ്ണിട്ട് നോക്കികൊണ്ട് ചോദിച്ചു. "അങ്ങനെ ചോയിച്ച..😌"(പാച്ചു)

"ഉണ്ടേൽ അന്റെ കാൽ ഞാൻ വെട്ടും..അങ്ങനെ വല്ല പൂതിയും മനസ്സിൽ ണ്ടേൽ മാറ്റിക്കോ പാച്ചോ..നടക്കൂല..ഞാൻ സമ്മയിക്കൂല..അനക്ക് ഉണ്ടേൽ അപ്പൊ തന്നെ ഞാൻ പോയി അന്റെ വാപ്പനോട് അതായത് ന്റെ മൂത്തപ്പനോടും പോയി പറയും..ഹാ നോക്കിക്കോ.."(റാഷി) "തെണ്ടി..🤧"(പാച്ചു) "ഹിഹി.."(റാഷി) "സമ്മയിക്കരുത് ട്ടാ..അലവലാതി..അന്റെ ഒക്കെ കല്യാണത്തിന് ഫസ്റ്റ് നൈറ്റ് ഞാൻ പൊളിക്കും ടാ പന്നി..🤧🤧🤧"(പാച്ചു) "പോടാ.."(റാഷി) "ഇജ്ജ് പോടാ..ങ്കും ണ്ട് ആഗ്രഹങ്ങളും സ്വപ്നങ്ങളും.."(പാച്ചു) "അയന..."(റാഷി) "ന്നുല്ലാ..."(പാച്ചു) റാഷി ചിരിച്ചോണ്ട് ബൈക്ക് എടുത്ത വീട്ടിലേക്ക് പോയി. റാഷിയുടെ മൂത്താപ്പ(പാച്ചുന്റെ ഉപ്പാ)പുറത്തു റോഡിൽ രണ്ടാൾക്കും വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു. .___ [റാഷി] "ആഹ് ഉപ്പാ പോയീലെ..?!"(പാച്ചു) "ആ ഉമ്മച്ചീയും എല്ലാരും പോയിക്കണ്..ഇബടെ ചിഞ്ചുവും ഇഷു(പാച്ചുവിൻറെ അനിയത്തി)ഉം ഉണ്ട്..ഇങ്ങള് ഒരേ കൂട്ടാൻ മറക്കണ്ട..ഞാൻ പോവ..സമയത്തിന് എത്തണം..ഇങ്ങള് അമ്മായിന്റെ മോളെ കല്യാണപാർട്ടി ആണ് മറക്കണ്ട..."(മൂത്താപ്പ) ഗൗരവത്തിൽ മൂത്താപ്പ പറഞ്ഞു.. "ഓ സെരി സാർ.."(പാച്ചു) "മ്മ്മ്മ്..."(മൂത്താപ്പ) "മൂത്താപ്പ..ഞാനും പാച്ചുവും വേറെ വന്നാൽ പോരെ..ഇങ്ങള് ന്തായാലും അങ്ങട്ട് അല്ലേ ചിഞ്ചുനെയും ഇഷുനെയും ഇങ്ങള് കൂട്ടിക്കോ.."(ഞാൻ)

"ഏയ്..എനക്ക് വേറെ ഒരു സ്ഥലത്തുക്ക് പോവാനുണ്ട്.."(മൂത്താപ്പ) "എങ്ങോട്ട്..?!🤨"(പാച്ചു) "അത് ന്തിനാ ഞാൻ അന്നൊട് പറയണേ..?!"(മൂത്താപ്പ) പാച്ചു ചമ്മി പക്ഷെ ചെക്കൻ പുറത്തു അത് കാണിച്ചില്ല. "സത്യം പറി..ഇങ്ങള് ഇങ്ങളെ ആ പഴയെ കാമുകി മറിയ ടീച്ചറിനെ കാണാൻ പോവല്ലേ..ഹാഹാ..എനക്ക് ഒക്കെ മനസ്സിലാവുന്നുണ്ട് ട്ടാ.."(പാച്ചു) അതും പറഞ്ഞ ഓൻ മൂത്താപ്പാന്റെ ചുറ്റും നടന്നു.മൂത്താപ്പാന്റെന്ന തലക്ക് ഒരു മേട്ടം കിട്ടിയപ്പോൾ ചെക്കൻ ഡീസന്റ് ആയി.. "ഞാൻ പോവാ..ഇങ്ങള് രണ്ട് പെങ്ങൾമാരെയും കൂട്ടി വേം അങ്ങട്ട് വാ.."(മൂത്താപ്പ) ഗൗരവത്തിൽ അത് പറഞ്ഞ മൂത്താപ്പ പോകാൻ ഒരുങ്ങി. "കൊർച് പൌഡർയെങ്കിലും ഇട്ടിട്ട് പോ വാപ്പേ..മറിയ ടീച്ചർ ഒന്ന് ഇളകിക്കോട്ടെ.."(പാച്ചു) മൂത്താപ്പാന്റെയിൽ ന്ന ഒന്ന് കിട്ടുന്നതിന് മുമ്പ് തന്നെ ചെക്കൻ വീട്ടിന്റെ അകത്തേക്ക് ഓടി.. മൂത്താപ്പ ചിരിച്ചോണ്ട് എന്നോട് സലാം പറഞ്ഞതിന് ശേഷം പോയി.. 

ഈ നേരം നിയയും ജിയാനും വീട്ടിൽ എത്തിയിരുന്നു. ജീവ പെട്ടന്ന് എന്തോ ഒരു അത്യാവിശം ഉള്ളത് കൊണ്ട് വേഗം പോയി.അഷിയെ ജിയാന്റെ വീട്ടിൽ ആക്കിയതിന് ശേഷം ആണ് ജീവ പോയത്. സ്റ്റെയർ വേഗത്തിൽ കേറുന്ന നിയന്റെ അടുത്തേക്ക് ജിയാൻ ചെന്നതും.നിയ വേഗം മുറിയിൽ കേറി കതകടിച്ചു.ജിയാൻ ഒന്ന് സ്റ്റാക്കായി നിന്നു. അതിന് ശേഷം തിരിച്ച ആഷിയുടെ അടുത്തേക്ക് ചെന്നു.ആഷി ജീവയെ ഫോൺ ചെയുകയായിരുന്നു ഈ നേരം.ജീവ ആഷിയുടെ കൂടെയാണ് എപ്പോഴും ഉണ്ടാകുക. ആഷി ഒരു ഓർഫൻ ആണ്.താൻ ജീവിച്ച ഓർഫനിൽ നിന്ന് ആഷിക്ക് കിട്ടിയ കൂട്ടുക്കാരൻ ആണ് ജീവ. ജീവ എന്ന് വിളിക്കുന്നെ ഉള്ളു. ആളൊരു മുസ്ലിം ആണ് കേട്ടോ..ജീവയിൻ സാലിൽ.അപ്പൻ ഒരു ക്രിസ്ത്യൻ ആണ് ഉമ്മി മുസ്ലിം..അപ്പന്റെ മരണം ശേഷം ഉമ്മി ആണ് ജീവയുടെ എല്ലാം.ഉമ്മിക്ക് മാറാരോഗം പിടിപെട്ടതിന് ശേഷം ബന്ധുക്കൾ ആരോ ആക്കിയതാണ് ജീവയെ ആ ഓർഫനിൽ.ഉപ്പയോ ഉമ്മയോ ആരാണ് പോലും അറിയാതെ വളർന്ന ആഷിക്ക് ജീവയായിരുന്നു ആ ഓർഫനിൽ ഏകകൂട്ട്.അഷിയെ പോലെ ഒത്തിരി കുട്ടികൾ അവിടെ ഉണ്ടെങ്കിലും ജീവക്ക് എന്നും സ്നേഹം കൂടുതൽ ആശിയോട് ആയിരുന്നു. ഒരു പ്രേതെകത്തരം character ആണ് ആഷിക്ക്.

പ്ലസ് വണ് പഠിക്കുമ്പോൾ ജിയാൻ കിട്ടിയ രണ്ട് നിധികൾ തന്നെ ആയിരുന്നു ഇവർ രണ്ടും.സ്കൂളിൽ നിന്ന് തനിക്ക്‌ കിട്ടിയ കൂതറക്കളെ രണ്ടുപേരെയും റാഷിയെയും പാച്ചുവിനെയും നല്ലാ പോലെ മിസ്സ് ചെയ്‌തെങ്കിലും അതിനേക്കാൾ കൂടുതൽ അടുപ്പം ജിയാൻ ഇവരോട് തോന്നി. "ടാ ജീവ..എവിടെ ടാ..ഹാ..ഹാ ഓക്കേ..വേഗം വാ..ഞാൻ ജിനുന്റെ വീട്ടിലുണ്ട്..നമുക്ക് ഇവിടെന്ന ഒരുമിച്ച് പോകാം.."(ആഷി) ജീവയോട് സംസാരിച്ചതിന് ശേഷം ആഷി ഫോൺ വെച്ചു. "ഓൻ എവിടെ ടാ..."(ജിയാൻ) "ആ മറ്റേ കേസ് തന്നെ..ആ ഷാഹിനാ."(ആഷി) അത് കേട്ടതും ജിയാൻ ഒന്ന് മൂളി.ജീവക്ക് പ്ലസ് വണ് ന്ന തോന്നി പോയി ഒരു അട്ട്രാക്ഷൻ.ഷാഹിനാ..എത്രെ വേഗം അത് ഒരു പ്രണയം ആയി തടർന്ന്പിടിച്ചത് എന്ന് ഓൻ പോലും ഒരു പിടിത്തം ഇല്ല. ഷാഹിനാ വെറും ഫ്രോഡ് ആണ് എന്ന് അറിയാൻ ഓൻ ഇച്ചിരി വഴുകി.. "ഓൾ വിളിച്ചിട്ട് ആണ് ഓൻ പ്പോ പോയത്..ഇന്ന് ഓളെ കല്യാണം ആണ് പോലും.."(ആഷി) "ഹൊ.."(ജിയാൻ) "പന്ന മോള്🤬🤬പിന്നെ എന്തിനാണ് ആവോ ഓൾ ഏന്റെ സാലി കേറി പ്രേമിച്ചത് എന്തോ...... പല്ലുകടിച്ചകൊണ്ട് ആഷി പറഞ്ഞു.ജീവയെ അത്രക്ക് ഇഷ്ടായിരുന്നു ആഷിക്ക്..സാലി എന്ന് ജീവയെ ഇഷ്ടത്തോടെ വിളിക്കുന്ന പേര ആയിരുന്നു.. "ടാ..നമുക്ക് ഒന്ന് അവിടേക്ക് പോയാലോ..ജീവയെ ഒറ്റക്ക് വിട്ടത് ശെരിയായില്ല.."(ആഷി) അത് കേട്ടതും ജിയാനും അത് ശെരിയാണ് ന്ന തോന്നി.ഉമ്മിനോട് ഒന്ന് പറഞ്ഞതിന് ശേഷം ജിയാൻ കാർ എടുത്തു. സമയം സന്ധ്യ കഴിഞ്ഞിട്ടുണ്ട്.ഒരു ബീച്ച് റെസ്റ്റാറ്റൊറാന്റിൽ വെച്ചാണ്...നൈറ്റ് പ്രോഗ്രാം ആണ്...  (ജീവ്)

"സാലി ഞാൻ..."(ഷാഹിനാ) ട്ടെ.. കവിളിൽ കൈ വെച്ചു അഗ്നിപാറുന്ന കണ്ണുക്കളാൽ ഷാഹിനാ ജീവയെ നോക്കി. "സാലി...എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളോൽ മാത്രം എന്നെ അങ്ങനെ വിളിക്കുന്നതെ എനിക്ക് ഇഷ്ടം ഉള്ളു..Call me Jeevayin മനസിലായൊടി &%$**#"(ജീവ) ജീവയുടെ സംസാരം കേട്ട് ഷാഹിനാ ഓനെ ദേഷ്യത്തോടെ നോക്കി. "ഡി..നീ ചെയ്തതിന് പകരം വിട്ടാൻ എനിക്ക് അറിയാഞ്ഞിട്ടല്ല..ഞാൻ ഇപ്പൊ ഇവിടെ വെച്ചു നിന്റെയും ഓന്റെയും വീട്ടർക്ക് മുമ്പ് നമ്മുടെ രണ്ടാളുടെയും ഫോട്ടോസ് നിരത്തിയ മതി ഈ കല്യാണം മുടങ്ങാൻ..!"(ജീവ) ജീവയുടെ സംസാരം കേട്ട് ഷാഹിനയുടെ മുഖത്തു പേടി നിറഞ്ഞു.അത് കണ്ട് ജീവയൊന്ന് പുച്ഛിച്ചു ചിരിച്ചു "സാ....ജീവ ഞാൻ..."(ഷാഹിനാ) "പോടീ പോ.."(ജീവ) ഷാഹിനാന്റെ മുഖത്തു പിന്നെ നോക്കാതെ ജീവ പെട്ടന്ന് അവിടെന്ന് ഇറങ്ങി.കണ്ണുകൾ എന്തിനോ വേണ്ടി പിടഞ്ഞു.കാഴ്ച്ച പതിയെ മങ്ങുന്നത് പോലെ തോന്നിയതും അടുത്തുള്ള മുറിയിലേക്ക് ജീവ കേറി. കണ്ണ് രണ്ടും അമർത്തി തുടച്ചതിന് ശേഷം മുഖം ഉയർത്തിയതും മുന്നിലുള്ള ആളെ കണ്ട് ജീവ ഞെട്ടി.അതിനേക്കാളും ജീവയെ അവിടെ കണ്ട് ആൾ ഞെട്ടി.കേറിയ മുറിയിൽ ഒരു പെൺകുട്ടി ഷാൾ റോൽ ചെയുകയാണ്.ഇരുണ്ട led ലൈറ്റ്ൽ മുടി ഇടങ്ങൾ കാറ്റിൽ പറുന്നത് ജീവ കണ്ടു.ലൈറ്റ് ഇടാത്തത്കൊണ്ട് മുഖം വ്യക്തമായില്ല

.അപരിചിതനായ ഒരാളെ കണ്ടതിലുള്ള ഞെട്ടലിൽ ആ കുട്ടി അലറാൻ നിന്നതും അത് മനസിലായി ജീവ ഓടി അവളുടെ വാ പൊത്തി. "ശു..റൂം മാറി കേറിയതാ സോറി..ഒച്ച വെക്കരുത്.." അത് പറഞ്ഞ കഴിഞ്ഞതും ജീവ കൈ എടുത്തു. "ജീവയിൻ??!!!" ആ പെൺകുട്ടി അങ്ങനെ ചോദിച്ചതും ജീവ ഒന്ന് തലയാട്ടി.. "ഞാൻ ഇങ്ങള് ഫ്രണ്ട്‌ ജിയാന്റെ ജൂനിയർ ആണ്..ഇങ്ങള് കോളേജിൽ ഒന്ന് രണ്ട് തവണം വന്ന്പ്പോൾ കണ്ടിട്ടുണ്ട്..ഇടക്ക്‌ നമ്മൾ സംസാരിച്ചിട്ടുണ്ട്.." "ഹമ്മ്..ഞാൻ ഓർക്കുന്നില്ല.." "അയ്ഷ..കോളേജിൽ വെച്ചല്ല നമ്മൾ സംസാരിച്ചത്.." ഓൾ പറഞ്ഞ കേട്ടതും ജീവ ഒന്ന് നെറ്റി ചുളിച്ചു ഓളെ നോക്കി. "ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്..ഇത്തനോട്‌ ഇങ്ങള് ഫോണിൽ സംസാരിക്കുമ്പോൾ എനക്ക് ഫോൺ തന്നിട്ടുണ്ട്.." ഹൊ ആ ഫ്രോഡിന്റെ അനിയത്തിയാണല്ലേ..നാദിയ.. "ഹമ്മ്.." ജീവ ഒന്ന് മൂളിയത്തിന് ശേഷം പുറത്തേക്ക് ഇറങ്ങാൻ നിന്നു. "ഹേയ് മസിൽ മാൻ..പോവല്ലേ..നികാടോ.." "ന്താടി..!" പുറകിൽ നിന്ന് വിളിച്ചുകൂവുന്ന ഓളെ നോക്കി പേടിപ്പിച്ചോണ്ട് ജീവ ചോദിച്ചു.ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നെ ഓൾ ചിരിച്ചോണ്ട് പറഞ്ഞു. "ഇങ്ങനെ പുറത്തേക്ക് ഇറങ്ങേണ്ട..അപ്പുറത്തു വാഷ്ബേസ് ഉണ്ട്. മുഖം കഴുകിയെക്ക്..."

ചിരി അടക്കി പിടിച്ചോണ്ട് ഓൾ പറഞ്ഞാ കേട്ടതും ജീവ ഒന്ന് മുഖം കണ്ണാടിയിൽ നോക്കി. കണ്ണ് ഒക്കെ കലങ്ങിയിട്ടുണ്ട്.. ഓൻ വേഗം മുഖം കഴുകി.അപ്പോഴേക്കും ഓൾ ഷാൾ ചുറ്റികഴിഞ്ഞു.. "നല്ലാ സങ്കടം ണ്ടല്ലേ..🤭"(ഓൾ) നാവിൻ തുമ്പത് വന്ന് തെറി പറയാതെ ഓളെ ഒന്ന് നോക്കി ദാഹാപ്പിച്ചതിന് ശേഷം ജീവ പുറത്തേക്ക് ഇറങ്ങി.. ഡോർ തുറന്നതും മുന്നിൽ തന്നെ ആഷിയും ജിയാനും..വൗ.. "ഇജ്ജ് ഓടെ ടാ..വാ നമുക്ക് പോവല്ലേ ജീവ.."(ജിയാൻ) "മ്മ്.." "ടാ..സാലി.." ആഷിയുടെ ആ വിളി കേൾക്കാൻ നിന്നത്പോലെ ജീവ ഓടിപോയി ഓനെ കെട്ടിപിടിച്ചു..ആഷി ഓനെ തിരിച്ചു ഇറുക്കി പിടിച്ചു.. "സയിക്കണില്ല ടാ..എത്രെപെട്ടന്ന ആടാ ഓൾ മാറിയേ..ഇനി എന്നെ അങ്ങനെ വിളിക്കണ്ട..ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും ഇപ്പൊ കേൾക്കാൻ ഏറ്റവും വെറുക്കുന്നതും ആ പേര് ആടാ സാലി..ന്റെ ഉമ്മി വിളിക്കണത് അല്ലേ അത്..ഓളെ കൊണ്ട് ഞാൻ വിളിപ്പിച്ചത്യെനി അങ്ങനെ ഇപ്പൊ വേണ്ടായിരുന്നു ന്ന തോന്നാ ടാ.."അഷിയെ ഇറുക്കി പിടിച്ചോണ്ട് ജീവ പറഞ്ഞു.ആഷി പതിയെ ഓനെ പിടിച്ചു മാറ്റി.ഒരു ദീർഖശ്വാസം എടുത്തതിന് ശേഷം ജീവ ഓനെയും വിട്ടു. "വിട്ട് കള.."(ആഷി "എപ്പോയെ വിട്ടു.."(ജീവ) "അതാണ് വാടാ.."(ജിയാൻ) "ജിയാനിക്ക..."

പെട്ടന്ന് പുറകിൽ നിന്നുള്ള വിളി കേട്ടതും ജിയാൻ തിരിഞ്ഞു നോക്കി കൂടെ ആഷിയും ജീവയും.ആ പെൺകുട്ടിയെ കണ്ടതും ജീവ ഒന്ന് നെറ്റിചുളിച്ചു നോക്കി. "ആഹ്..ഇജ്ജോ..ന്താടി..?!"(ജിയാൻ) "ന്ത് പ്പാ..ഇത്‌ നമ്മളെ താത്തന്റെ കല്യാണം ആണ്..നിയ വന്നില്ലേ..?!ഓളെ ഞാൻ വിളിച്ചത് ആണല്ലോ.."(ഓൾ) "ഇതാരാടാ..?!"(ജീവ) ജീവ മെല്ലെ ആശിയോട് ചോദിച്ചു. "നിയന്റെ ക്ലാസ്സിലുള്ളതാണ്..പേര് നാദിയ എന്നോ ന്തോ ആണ്..ഷാഹിനാന്റെ അനിയത്തിനെ അനക്ക് അറീലെ.."(ആഷി) "ഹമ്മ്..കണ്ടിട്ടില്ല..കൊറെ ഓൾ പറഞ്ഞ അറിയ.."(ജീവ) "ടാ..ഏട്ടത്തി പോയൊണ്ട് നമ്മക്ക് അനിയതിനെ നോക്കിയാലോ.."(ആഷി) "പോടാ പട്ടി.."(ജീവ) അത് കേട്ട് ആഷി ചിരിച്ചു.കൂടെ ജീവയും. നാദിയയോട് ബൈ പറഞ്ഞ അവർ എല്ലാവരും പോന്നപ്പോൾ ആണ്.തൊട്ട് മുന്നിൽ നിയ..! "ഹാ നിയനെ കൊണ്ടൊന്നില്ലേ പറഞ്ഞിട്ട്..വാ നിയ..അപ്പുറത്തു നിന്റെ ടീം എല്ലാവരും ഉണ്ട്..സന നസ്രു ഷാന എല്ലാതും.."(നാദിയ) "ഹമ്മ്.."(നിയ) നിയ ഓളെ കൂടെ പോയതും ജിയാൻ ഒന്നും മനസിലാവാതെ നിന്നു.തന്നോട് പറയാതെ എവിടേക്കും പോകാതെ ആൾ.അപ്പൊ കാര്യമായി തെറ്റിൽ ആണ്. നിയ ഉള്ളത് കൊണ്ട് ഇപ്പൊ പോകണ്ട എന്ന് പറഞ്ഞു ജീവയും ആഷിയും എല്ലാവരും അവിടെ തന്നെ നിന്നു. 

"ഈ ബീച്ച് റെസ്റ്റോറന്റിൽ ആണോ പ്രോഗ്രാം..?!"(പാച്ചു) പാർക്കിംഗ് ഇൽ നിർത്തി ബൈക്ക് യിൽ നിന്ന് ഇറങ്ങികൊണ്ട് പാച്ചു ചോദിച്ചു.റാഷി അതെ എന്ന് തലയാട്ടി. "അയ്യേ..ഈ അമ്മായിക്ക് വേറെ എവിടെയും കിട്ടീലെ പരിവാടി ണ്ടാകാൻ..."(പാച്ചു) റാഷിയും പാച്ചുവും ജേഷ്ഠ അനിയന്മാരുടെ മക്കൾ ആണ്.അവരുടെ രണ്ടാളുടെയും ഉപ്പാമാരുടെ ഒരേയൊരു പെങ്ങൾടെ മോള് കല്യാണം ആണ് ഇപ്പൊ ഇവിടെ.കല്യാണ നാളെയാണ് ശെരിക്കും.ഇത്‌ ചെറിയൊരു പ്രീ പാർട്ടി ആണ്. "എടാ..ആ ഷാനി(ഷാഹിനാ)ന്റെ എല്ലാ തേപ്പ് പെട്ടികളും ഉണ്ടാകും ഇബടെ.."(റാഷി) "മ്മ് സത്യം..ഓൾക്ക് അത് അല്ലേനിയോ പ്രധാനപണി.."(പാച്ചു) അത് പറഞ്ഞ അവർ രണ്ടുപേരും ചിരിച്ചു.രണ്ടാൾക്കും ഷാഹിനാനെ ഇഷ്ടല്ല ആയിരുന്നു. "ടാ..നമ്മളെ കോളേജിൽത്തെ ടീമസ് ഒക്കെ ഉണ്ട്.."(റാഷി) "ആ അതൊക്കെ ആ നാദിന്റെ ടീം ആവും...(പാച്ചു) സംസാരിച്ചു സംസാരിച്ചു നടക്കുമ്പോൾ ആയിരുന്നു അറിയാതെ ഒരു വൈറ്ററിന് തട്ടി റാഷിയുടെ ഷർട്ട്യിൽ ജ്യൂസ് ആയി.. "അയ്ഷ...ന്റെ ഷർട്ട്.."(റാഷി) "സോറി സാർ..സാർ വാഷ് റൂം അവിടെയുണ്ട്..എനി ഹെല്പ്..?!"(വെയ്റ്റർ) "No.."(റാഷി) "ടാ ഞാൻ അമ്മായികാക്കന്റെ (അമ്മായിയുടെ ഹസ്ബന്ഡ്)അടുത്ത പോയിട്ട് വരാ..ഇജ്ജ് വാഷ് റൂം പോയി വാ.."(പാച്ചു) "ഹമ്മ്.."(റാഷി)

പ്രോഗ്രാം നടക്കുന്ന ഇടത് ആയിരുന്നു എല്ലാവരും ഇരുന്നത്.ജിയാന്റെ കണ്ണ് മുഴുവനും നിയന്റെ മേൽ ആയിരുന്നു.ഒരു പ്രാവിശ്യം പോലും ഓൾ ജിയാനെ നോക്കീല്ല.എന്തോ ഉള്ളിൽ കിടക്കുന്ന ദേഷ്യം പോലെ ആയിരുന്നു മുഖം വീർപ്പിച്ച ആരോടും മിണ്ടാതെ ഇരിക്കാ നിയ.എങ്ങനെ സോൾവ് ആക്കും പ്രെശ്നം എന്ന് ജിയാൻ ഒരു ഐഡിയയും ഇല്ലായിരുന്നു. സ്റ്റേജിൽ ഷാഹിനായെയും ഓളെ ചെക്കനേയും കണ്ടതും നിയക്ക് ഓൾടെ കല്യാണദിവസം ആയിരുന്നു ഓർമ്മ വന്നത്.. കുറെ നേരം അവിടെ നില്ക്കാൻ ജീവക്ക് തോന്നിയില്ല.ഓൻ എഴുന്നേറ്റ് പോകാൻ നിന്നതും ആഷി ഓനെ പിടിച്ചു വെച്ചു. "ഇനി ഇജ്ജ് ഓളെ ആലോജിച് ഇരിക്കരുത് ഇതോടെ മതിയാക്കണം ഒക്കെ..അതുകൊണ്ട് ഇജ്ജ് ഇവിടെ ഇരി..."(ആഷി) ജീവ മനസില്ല മനസോടെ അവിടെ ഇരുന്നു..  (ഷാന) "നസ്രു..നമ്മളെ നിയക്ക് എന്താ പറ്റിയത്..?!"(സന) ഒരു അറ്റത് സ്റ്റേജിലേക്ക് തന്നെ നോക്കി നിന്നോണ്ട് ആരോടും മിണ്ടാതെ നിയനെ നോക്കിക്കൊണ്ട് സന ചോദിച്ചു. "അനക്ക് മനസിലായില്ല..?!"(നസ്രു) "ല്ലാ..അനക്ക് അറിയോ..?!"(സന) "ങ്കും മനസിലായില്ല..😁"(നസ്രു) "ഹൊ..ബെസ്റ്..."(ഞാൻ) നിയക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് എന്ന് ഞങ്ങൾ മൂന്നാൾക്കും മനസിലായി.ഓളോട് ചോയിച്ചിട്ടും കാര്യം ഇല്ല.പെണ്ണ് കമ എന്ന് മുണ്ടൂല.

. "ഡി ന്ക കാരണം കിട്ടി..കിട്ടി.."(നസ്രു) ചാടി തുള്ളി ഓൾ പറഞ്ഞതും കൈയിലുള്ള ഓളെ ജ്യൂസ് ഗ്ലാസ് എന്റെ ഡ്രെസ്സിൽ ആയി. "ഡി തെണ്ടി ന്റെ ഡ്രസ്സ്.."(ഞാൻ) "സോറി..🙊"(നസ്രു) "കാരണം എന്താടി...?!"(സന) "ഡി കാരണം വളരെ സിമ്പിൾ..ഇജ്ജ് അപ്പിറത്തെ സൈഡിൽ ഇരിക്കുന്ന ജിയാൻകാക്കനെ നോക്ക്..ഒരേ മുഖത്തു മ്ലാനത കണ്ടീല്ലേ..രണ്ടാളും ന്തോ തല്ലി പിരിഞ്ഞ കുതർക്കാണ്.."(നസ്രു) ഹൊ അതാണ്..ശെരിയാ ജിയാൻ മുഴുവനും ഓളെ മുഖത്തേക്കാണ് നോക്കണത്.ഓൾ ആണേൽ മൈൻഡ് അക്കണില്ല.ഡ്രെസ്സിൽ നല്ലോണം ജ്യൂസ് ആയതോണ്ട് ഓൾക്കിട്ട് രണ്ടണ്ണം കൊടുത്ത ഞാൻ വാഷ്‌റൂമിലേക്ക് പോയി. വാഷ്‌റൂമിന്റെ മെയിൻ ഡോർ തുറന്നതും നേരെ ചെന്ന് എന്തിലോ ഇടിച്ചു.. മ്മാ.. പടച്ചോനെ..നടക്കണ വഴിയിലും മതിലോ.. നെറ്റിഉഴിഞ്ഞോണ്ട് ഞാൻ പറഞ്ഞു. തല ഉയർത്തി നോക്കിയതും മുന്നിൽ തന്നെ കൂർപ്പിച്ചു നോക്കിക്കൊണ്ട് താൻ തട്ടിയ നെഞ്ചിൽ തടവികൊണ്ട് നിൽക്കണ് റാഷി.. "ഹിഹി..സോറി.."(ഞാൻ) "മാറി നിൽക്കെടി..ആകെ രണ്ട് അടി പൊക്കം ആയി വന്നേക്കണ്..കുള്ളത്തി.."(റാഷിക്ക) ഹേയ് കുള്ളത്തിയോ ഞാനോ..🙊 "height ഇല്ലാത്തോണ്ട് എന്താ..U KnoW..Short Girls are extremely Cute..

തനിക്ക്‌ മുഴുത്ത അസൂയ ആണ്..ഞ്ഞെ.."(ഞാൻ) "ക്യൂട്ട് ഓ അയ്യേ.. തടിച്ചി..മത്തങ്ങാ പോലെ വീർത്ത ഒരു മോന്തയും.."(റാഷിക്ക) "തടിച്ചിയോ ഞാനോ..ഞാൻ വെറും 45 ഉള്ളു..ഹും..ഈ മുഖം അല്ലേ വീർത്തിട്ട് ഉള്ളു അത് ന്റെ cheeks അങ്ങനെ ആയോണ്ട് ആണ്.."(ഞാൻ) ഹാഹാ അങ്ങനെ ഞാൻ വിട്ട് തരൂല.. "45 ഒ..ഞാൻ വെറും 53 ഉള്ളു..ന്നിട്ടും ഇജ്ജ് നമ്മളെ ഒന്ന് നോകിയെ.."(റാഷിക്ക്) ശെരിയാ ഞാൻ ഭയങ്കര താടിയുണ്ടല്ലോ.. സാധാരണ എന്നെ ആരേലും തടിച്ചി ന്ന വിളിച്ചാൽ എനിക്ക് അത് കേൾക്കാൻ ഒത്തിരി ഇഷ്ടനി..height ഇല്ല എന്ന് പറഞ്ഞാലും പ്രെശ്നം ഇല്ലായിരുന്നു.പക്ഷെ ഇങ്ങനെ കേട്ടപ്പോൾ എന്തോ.ഞാൻ ഡോറിന്റെ സൈഡിലുള്ള മിറാറിൽ എന്നെ നോക്കി.. "കണ്ടല്ലോ തടിച്ചിയെ..എന്തൊരു തടിയാ..height ഉം ഒട്ടും ഇല്ല..ഉണ്ട.."(റാഷി) കളിയാക്കികൊണ്ട് റാഷി പറഞ്ഞു.ഷാന ഒന്നും മിണ്ടീല.ഓൾ തല താഴ്ത്തി നിന്നു. വെറുതെ ഒന്ന് കളിയാക്കാൻ പറഞ്ഞതായിരുന്നു.പെണ്ണിന്റെ കണ്ണ് ഒക്കെ നിറഞ്ഞ വരുന്നുണ്ട്.അത് കണ്ടപ്പോൾ എന്തോ പോലെ ആയി.പണി പാളോ....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story