ഇശൽ: ഭാഗം 14

ishal

രചന: നിഹാ ജുമാന

(പാച്ചു) ബന്ധുക്കളോട് ഒക്കെ സംസാരിച്ച കഴിഞ്ഞ ഞാൻ നേരെ രണ്ട് കീടങ്ങളുടെ അടുത്ത പോയി ഇരുന്നു.ചിഞ്ചു,ഇഷു..നമ്മളെ ടിങ്കുവും മിങ്കുവും ഇവരാണ്.യാ ദാറ്റ് ഹാർപിക് കിടാണുകൾ. രണ്ടാളും നല്ലാ അസ്സൽ വായ്നോട്ടത്തിൽ ആണ്.ഞാൻ വന്നിരുന്നത് ഒന്നും രണ്ടും അറിഞ്ഞിട്ടില്ല. "പങ്കാളി..എങ്ങനെ ഉണ്ട്..?!"(പാച്ചു) "മ്മ്..ഒന്ന് രണ്ടണ്ണം കൊള്ളാം.."(ഇഷു) ആരെയോ നോക്കി വെള്ളം ഇറക്കിക്കൊണ്ട് ഇഷു പറഞ്ഞു. പെട്ടന്ന് ഇഷു എന്നെ കണ്ടതും ഒരു ഇളിഞ്ഞ ഇളി പാസ്സാക്കി.ചിഞ്ചു അപ്പോഴും അതൊന്നും കേൾക്കാതെ വായ്നോക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു.അങ്ങനെ അല്ലേ വരൂ എന്റെ അല്ലേ പെങ്ങൾ.. "എടി..ആ ബ്ലാക്ക് ഷർട്ട് നോക്ക്.."(ചിഞ്ചു) ഇഷുനെ പിടിച്ചു കുലുക്കിക്കൊണ്ട് ചിഞ്ചു പറഞ്ഞതും.ഇഷു ഓൾ പറഞ്ഞ സ്ഥലത്തേക്ക് നോക്കി.. "ആ..ആ ബ്ലാക്ക് ഷർട്ടിനെ എൻക്കും ഇഷ്ടായി.."(ഇശു) "അയ്യാ..ഞാനാ ആദ്യം കണ്ടേ..ഇജ്ജ് അങ്ങട്ട് മാറി ഇരി..അത് എനക്ക് ഉള്ളതാ ഇജ്ജ് വേറെ നോക്കിക്കോ.."(ചിഞ്ചു) വായ്നോക്കി.. പടച്ചോനെ ഇബടെ ഇരുന്ന ഞാനും കേട് വരും.. ഞാൻ മെല്ലെ അവിടെ നിന്ന് എഴുന്നേറ്റ് റാഷിനെ തപ്പി ഇറങ്ങി.അപ്പോൾ ആണ് എന്തോ പോയോ എന്തിനോ പോലെ വേറെ ഒരുത്തൻ അവിടെ നിൽക്കുന്നത് കണ്ടത്.ഞാൻ നേരെ അങ്ങട്ട് പോയി നോക്കി.  (ജിയാൻ)

കൊറെ നേരം ആയി ഞാൻ ഓളെ ഫോണിൽ ട്രൈ ചെയുന്നു എടുക്കുന്നെ ഇല്ല.എല്ലാത്തിനും കാരണം ആ റാഹിൽ തെണ്ടിയ.ഓനെ ഞാൻ കൊല്ലും.മനസ്സിൽ മുഴുവനും റാഹിലിനെ പ്രാകികൊണ്ട് ഞാൻ നേരെ നിയന്റെ അടുത്തേക്ക് നടന്നു. ഓൾടെ ഫ്രണ്ട്സ എല്ലാവരും എന്നെ കണ്ടതും ഒന്ന് അമർത്തി മൂളി എഴുന്നേറ്റ് പോയി.എന്നിട്ട് എന്റെ ഭവതി മാത്രം എന്നെ കണ്ടീല്ല.വേറെ എന്തോ ആലോചനയിൽ ആണ്.അതൊക്കെ ആ റാഹിൽ കുത്തി നിറച്ച എന്തെങ്കിലും ആകും എന്ന് എനിക്ക് 100%ഉറപ്പ് ആയിരുന്നു. ഞാൻ മെല്ലെ ഓൾടെ അടുത്ത ഇരുന്നു.പെട്ടന്ന് തൊട്ട് അടുത്ത എന്നെ കണ്ടതും ഓൾ ചാടി എഴുന്നേറ്റി. പിന്നെ ഒരു പോക്കാ ആയിരുന്നു.അല്ലെങ്കിൽ തന്നെ ആകെ കുഴങ്ങിയിട്ട് ഉണ്ട്.ഇനി ഓളെ പുറകെ നടക്കണേ കാര്യം ഓർത്തു മനുഷ്യൻ എരിഞ്ഞ കേറി. ആവിശ്യം തന്റെത് ആയതിനാൽ അതൊക്കെ ഒഴുവാക്കി.അവിടെ നിന്ന് എഴുന്നേറ്റ് നിയന്റെ പുറകെ പോയി. "നിയ..."എന്റെ വിളി കേട്ടിട്ടും അത് കേൾക്കാത്ത പോലെ ഓൾ ഏതോ മുറിയിലേക്ക് കേറി.ഡോർ ക്ലോസെ ചെയ്യുന്നതിന് മുമ്പ് ഞാനും അകത്തേക്ക് കേറി.എന്നെ കണ്ടതും ഓൾ മുഖം കൂർപ്പിച്ചു നോക്കി. "എന്തെടി അന്റെ പ്രെശ്നം..ഹേ..?!" "ഒന്നുല്ല.."

മുഖത്തേക്ക് നോക്കാതെ ഓൾ പറഞ്ഞു. "ഓൻ പറഞ്ഞത് മനസ്സിൽ കൊണ്ട് നടക്കണോ ഇജ്ജ്..?!"ഞാൻ ഓളെ കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. "ആര് പറഞ്ഞെ..?!" "ആ...റാഹിൽ പറഞ്ഞത്.." ഒരു താല്പര്യം ഇല്ലാതെ ഞാൻ പറഞ്ഞ. "ഹും..അതൊന്നും അല്ല.." "പിന്നെ എത്ത അനക്ക്..?!" മുഖം വീർപ്പിച്ചു നില്കണേ ഓളോട് ഞാൻ ചോദിച്ചു. "അത് ന്തിനാ ഞാൻ അന്നൊട് പറയണേ..?!" ഓളെ വർത്താനം കേട്ട് ചൊറിഞ്ഞ കേറുന്നുണ്ട്.പിന്നെ എങ്ങനേക്കായോ പിടിച്ചു നിന്നു. "കാര്യം പറി നിയ.." എന്റെ ശബ്ദത്തിന്റെ കട്ടി കൂടി.എന്നിട്ടും ഓൾക്ക് ഒരു മാറ്റവും ഇല്ല.ഓൾടെ നിൽപ്പ് കണ്ടിട്ട് തന്നെ എനിക്ക് ദേഷ്യം കൂടി. "എന്താടി അന്റെ പ്രെശ്നം..അന്നൊട് അല്ലേ ചോദിച്ചത്.."ഇത്തവണം ഓൾ ഒന്ന് ഞെട്ടിയെങ്കിലും പിന്നെയും എന്നെ നോക്കാതെ ഓൾ പുറത്തേക്ക് പോകാൻ നിന്നു.അത് കണ്ട് എന്റെ സകല നിയന്ത്രണവും വിട്ട് ഞാൻ ഓളെ പിടിച്ചു നിർത്തി മുഖം അടക്കി ഒന്ന് കൊടുത്തു. കൊടുത്തതിന് ശേഷം കണ്ണ് നിറഞ്ഞുള്ള ഓളെ വാടിയ മുഖം കണ്ടതും വേണ്ടില്ലെനി തോന്നി.പക്ഷെ അപ്പോഴും ഞാൻ എന്റെ ദേഷ്യത്തിൽ തന്നെയായിരുന്നു.ഓൾടെ കൈ രണ്ടും ബലമായി പിടിച്ചു കൊണ്ട് ഞാൻ ഓളെ ചുമരിന ചേർത്ത നിർത്തി.

"ഇനി പറി നിയ..എന്താണ് അന്റെ പ്രെശ്നം..?!" ഓൾ തലതാഴ്ത്തി നിന്നതും ഞാൻ കൈ ഒന്നൂടി ബലമായി പിടിച്ചു മുറുക്കി.ഇത്തവണം വേദന എടുത്തിട്ട് അവള് ഒന്ന് അലറി. "പറി..പിന്നെ എന്താ അന്റെ പ്രെശ്നം..?!" "ഇ..ഇന്ന് എന്റെ ബർത്തഡേ ആയിരുന്നു.എല്ലാ തവണം പോലെ അല്ലായിരുന്നു അല്ലോ ഈ ഇയർ.എന്റെ നികാഹ് കഴിഞ്ഞുള്ള ആദ്യത്തെതായിരുന്നു..ഒരു വിഷ് പോലും ചെയ്തില്ലല്ലോ..."കണ്ണ് നിറച്ച ഓൾ ചോദിച്ചത് കേട്ട് എനിക്ക് ആകെ എന്തോ പോലെ ആയി. ബർത്തഡേ ഒന്നും ഓർത്തു വെക്കുന്ന കൂട്ടത്തിൽ അല്ലായിരുന്നു ഞാൻ... അതുകൊണ്ട് ഓൾടെ ബർത്തഡേ എന്നാണ് എന്ന് കൂടി ഞാൻ അന്വേഷിച്ചിട്ടില്ല.ആദ്യായിട്ടാണ് ഇങ്ങനെ bday മറന്ന് പോയതിനുള്ള സങ്കടം കാണുന്നത്.എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.ഞാൻ മെല്ലെ ഓളെ കൈ സ്വതന്ത്രമാക്കി. എന്നെ ഒന്ന് നോക്ക് പോലും ചെയ്യാതെ ഓൾ മുറിയിൽ നിന്ന് ഇറങ്ങി പോയി.പുറകെ ന്ന വിളിക്കാൻ എനിക്കും തോന്നിയില്ല. ഞാൻ വെറുതെ... ആ റാഹിൽ ഓളെ ഉള്ളിൽ ഉണ്ടാകും എന്ന് കരുതി..ശേ.. തെറ്റ് തന്റെ ഭാഗത്തു തന്നെയാണ് എന്ന് മനസിലായത് കൊണ്ട് ഞാൻ ഒന്നും മിണ്ടില്ല.ഉമ്മി വീട്ടിൽ ഒറ്റക്കാണ് ഇപ്പൊ തന്നെ സമയം പത്ത കഴിഞ്ഞു.

ഇനിയും വഴുകിയാൽ ശെരിയാവില്ല.ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി.നിയന്റെ ഫ്രണ്ട്‌ സനനെ കണ്ടതും നിയനോട്‌ പുറത്തേക്ക് കാർ പാർക്കിംഗ് യിലേക്ക് വരാൻ പറയാൻ പറഞ്ഞു ഞങ്ങൾ പോകുവാണ് എന്ന് പറയാൻ പറഞ്ഞ ഞാൻ ആഷിയുടെ എടുത്തേക്ക് ചെന്നു. &&&&&&&&&&&&&&&&&&&&&&&&&&&&&&& (റാഷി) "ഇജ്ജ് എന്താടാ കിളി പോയി നിൽക്കാനേ..?!" പെട്ടന്ന് അങ്ങനെ ഒരു ശബ്‌ദം കേട്ടപ്പോൾ ആണ് ബോധം വന്നത്.തിരിഞ്ഞ നോക്കിയപ്പോൾ പാച്ചുവാണ്.ഞാൻ ഓൻ ഒന്ന് ഇളിച്ചുകൊടുത്തതിന് ശേഷം മുന്നിലേക്ക് നോക്കി.ഇല്ല ഓൾ അവിടെ ഒന്നും ഇല്ല.ഈ പെണ്ണ് അപ്പോത്തിനും പോയോ?? "ഏത് പെണ്ണ്..?!"(പാച്ചു) ഓന്റെ സൗണ്ട് കേട്ടപ്പോൾ ആണ് ആത്മഗതം ഉറക്കെ ആയിരുന്നു എന്ന് മനസിലായത്. "പെ..പെണ്ണോ..എന്ത് പെണ്ണ്..ഞാൻ പെൻ നിലത്തു വീണ് കിടക്കുന്നതാ പറഞ്ഞെ..പെ..പെണ്ണ് അല്ലോ..ആ ഒരു വിചാരം മാത്രം ആയി നടക്കാ.." ഞാൻ പെട്ടന്ന് എന്തക്കോ ഓനോട്‌ പറഞ്ഞു.എന്റെ സംസാരവും മറ്റും കണ്ട് ഓനെ എന്നെ ഒന്ന് സംശയത്തോടെ നോക്കി.

"ഇജ്ജ് ബാ..അന്നേ അമ്മായി തിരക്കും.." പെട്ടന്ന് വിഷയം മാറ്റാൻ ഞാൻ പറഞ്ഞു.ഓനെയും പിടിച്ചു വലിച്ചു അവിടെന്ന് പോന്നു. നടക്കുമ്പോൾ ഒന്ന് തിരിഞ്ഞ നോക്കാൻ റാഷി മറന്നില്ല.അവിടെ തന്നെ നോക്കി കണ്ണ് നിറച്ച നിൽക്കാനേ ആ പെണ്ണ് ഇല്ലായിരുന്നു.അവസാനം ഓൾ പറഞ്ഞ വാക്കുകൾ എത്രെ ആലോചിച്ചിട്ടും റാഷിക്ക് അതിന്റെ പൊരുൾ മനസിലായില്ല.പക്ഷെ എന്തോ സ്പാർക് പോലെ റാഷിയുടെ മനസ്സിൽ അത് കിടന്നു.. ഷാന... എവിടെ പോവാൻ..നമ്മുടെ കോളേജിൽ അല്ലേ കണ്ടുപിടിക്കാം ല്ലോ.... അതും മനസ്സിൽ കരുതി പാച്ചുവിൻറെ കൂടെ റാഷി നടന്നു. &&&&&&&&&&&&&&&&&&&&&&&&&&&&&&&& (ജീവ്) ആഷി പിടിച്ചു ഇരുത്തിയതാണ് ആണെങ്കിലും എന്റെ ഉള്ളിലും ഇതൊക്കെ കാണണം എന്ന് തന്നെ ആയിരുന്നു.ഓൾ ഓളെ ചെക്കൻ ആയി ചേർന്ന് നിൽക്കുന്നത് കണ്ടിട്ട് എന്തോ നെഞ്ചിൽ ഒരു ഭാരം. പക്ഷെ എന്റെ മനസ്സിൽ അപ്പോൾ ഉണ്ടായത് ഷാഹിനാ അല്ലായിരുന്നു.നാദിയ ആയിരുന്നു.

തേപ്പ് കിട്ടിയതിന് ശേഷം ഒരു കാട്ടു കോഴി ആവുന്നുണ്ടോ താൻ എന്ന് ചോദ്യം മനസിലേക്ക് വന്നതും ഞാൻ നാദിയയെ ഓർക്കുന്നത് നിർത്തി. എത്രെ ഒക്കെ ആയാലും ഓളെ പെങ്ങൾ അല്ലേ..തെണ്ടിപൊറുക്കി..!! "ടാ വാ പോക..ജിയാൻ ഇറങ്ങാൻ പറഞ്ഞു.."(ആഷി) "ഹമ്മ്.." ഞാനും ഒരൂടെ കൂടെ ഇറങ്ങി..ഫോൺ റിങ് ചെയ്തപ്പോൾ ഒന്ന് നിന്നു നോക്കിയപ്പോൾ ഏതോ കമ്പനി കാൾ ആണ്.തിരിച്ച കാൾ കട്ട് ആക്കി പോക്കറ്റിൽ ഇട്ടപ്പോഴേക്കും ആഷി നടന്ന നീങ്ങിയിരുന്നു ഓൻ ബൈക്ക് എടുത്ത വന്നോളും എന്ന് കരുതി ഞാൻ അവിടെ തന്നെ നിന്നു. "ഹേയ്..മസിൽ മാൻ.." ഇളിച്ചോണ്ട് ആ പോത്ത തലയാട്ടി വരുന്നത് കണ്ടതും ഞാൻ പല്ലുറുമ്പി. "എന്താണ് ബ്രോ..ഇത്താത്ത ആയിട്ട് ഒരു പിക് ഒക്കെ എടുക്കണ്ടേ..?!"ഓൾ കളിയാക്കി പറഞ്ഞത് കേട്ട് ഞാൻ ഓളെ കൂർപ്പിച്ചു നോക്കി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story