ഇശൽ: ഭാഗം 16

ishal

രചന: നിഹാ ജുമാന

(ആഷി) "അല്ലാഹ്..ആരിത് ആഷിമോനോ..?!" അയാളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു...മറ്റൊളെ നോട്ടം മൊത്തം അപ്പൊ എന്റെ മേലെ തന്നെ ആയിരുന്നു.. "അല്ലടാ..വിസ ഒക്കെ ആയില്ലേ.."അയാളുടെ ചോദ്യം കേട്ടതും ഞാൻ വേഗം തലയാട്ടി.ഞാൻ ഗൾഫിലേക്ക് പോകാൻ പ്ലാൻ ഇട്ട് കാര്യം ഒന്നും ആരെയും അറിയിച്ചില്ല. ഇയാൾ ഇത്‌ കൊളാക്കോ എന്തോ.. ജിയാൻ എങ്ങാനും അറിഞ്ഞാൽ എന്നെ കൊല്ലും..ജീവയോദും പറഞ്ഞിട്ടില്ല..അയ്യോ ഈ പെണ്ണ് ഇനി ഇത്പോയി നിയനോട് പറയോ.. "അല്ലടാ..എന്നാ പോണേ..?!" "ഹാ..ഇപ്പൊ ഒരു ആഴ്ച്ചക്ക് ആയി പോകുന്നുണ്ട്..പിന്നെ കോളേജ് കഴിഞ്ഞ അടുത്ത മാസം പോകും.."ഞാൻ ഒന്ന് ചിരി വരുത്തിയതിന് ശേഷം പറഞ്ഞു. ദുബായിലേക്ക് ഉള്ള എല്ലാ ഏർപ്പെടും ശെരിയാക്കാൻ സഹായിച്ചത് ഇവറ് ആയിരുന്നു..റസാഖ്കാക്ക.. ഞാൻ കൊറച്ചും നേരം ഓരോട് വർത്താനം പറഞ്ഞ അവിടെ നിന്ന് മാറി നിന്നു.. വെറുതെ നടക്കുമ്പോൾ ഒന്ന് തിരിഞ്ഞ നോക്കിയപ്പോൾ കണ്ടത് റസാഖ്കാക്കാന്റെ തോളിൽ കൈ ഇട്ട് നടക്കുന്ന ഓളെയാണ്..എന്തോ കൊറച്ചും നേരം ഞാൻ അത് നോക്കി നിന്നുപോയി.. മനസ് എന്തക്കോ മന്ത്രിക്കുന്നത് പോലെ തോന്നി.. 

ഫൗസിത്ത.. ബെഡിൽ തല വെച്ചു കിടക്കുന്ന ഫൗസി നസ്‌ലിയുടെ വിളി കേട്ട് പെട്ടന്ന് എഴുന്നേറ്റു.. "എന്താ താത്ത പറ്റിയത്..?!വയ്യേ..??ഇപ്പൊ അങ്ങനെ പുറത്തേക്ക് ഒന്നും കാണാറില്ല അതാ വന്നത്..എന്താ പറ്റിയത് " ഫൗസിയയുടെ നെറ്റിയിൽ തലോടികൊണ്ട് നസ്‌ലി ചോദിച്ചു. ''ഹേയ് ഒന്നുല്ല" പെട്ടന്ന് മുഖം ചെരിച്ചു കൊണ്ട് ഫൗസി പറഞ്ഞു. (ഫൗസി ജിയാന്റെ ഉമ്മി...നസ്‌ലി നിയന്റെ ഉമ്മച്ചീയും മറന്നിട്ടില്ല എന്ന് കരുതുന്നു) "താത്തക്ക് വയ്യേൽ പണി ഒന്നും എടുക്കരുത് ട്ടോ..നിയ ഇല്ലേ..ഓൾ ചെയ്തോളും..പറയാൻ മടിയാണേൽ എന്നോട് പറഞ്ഞാൽ മതി ട്ടോ..ഞാൻ പറഞ്ഞ ശെരിയാക്കികോള ഓളെ.."നസ്‌ലി പറയുന്നത് കേട്ട് അതൊന്നും അല്ല എന്ന് അർത്ഥത്തിൽ ഫൗസി തലയാട്ടി.. "എനിക്ക് എങ്ങനെ പറയണം എന്ന് അറിയില്ല നസ്‌ലി.."ഫൗസിയുടെ കണ്ണ് എല്ലാം കലങ്ങിയത് കണ്ട് നസ്‌ലി ആകെ പരിഭ്രമിച്ചു.ഫൗസി എല്ലാം തുറന്നു പറഞ്ഞു.ഫൗസി പറഞ്ഞത് കേട്ട് നസ്‌ലി ആകെ ഞെട്ടിതരിച്ചുപോയി. 

(ആഷി) "ഇജ്ജ് ഒന്നും പറയണ്ട...അന്റെന്ന ഇങ്ങനെ ഒന്നും ഞാൻ പ്രേതിക്ഷിച്ചില്ല..ഇജ്ജ് എന്നോട് പറയാത്ത ഒന്നും ഇല്ല എന്നാ ഞാൻ കരുതിയെ.."(ജിയാൻ) "ജിനു പ്ലീസ്...."(ഞാൻ) "ഹെഹെ..ഇജ്ജ് ഒന്നും മുണ്ടണ്ട..അനക്ക് ഗൾഫിൽ പോകണത് ന്താ ഓനോട്‌ പറഞ്ഞാൽ..ഇനി പ്പോ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..😼"(പാച്ചു) തൊരപ്പൻ.. പാച്ചുവിനെ നോക്കി ഞാൻ പല്ലുറുമ്പി.എനിക്ക് ഒരുകോട്ട പുച്ഛതന്നിട്ട് ഓൻ കൊഞ്ഞനം കുത്തി..അലവലാതി.. "ജിനു..ഞാൻ പറയട്ടെ.." ട്ടെ.. ജിയാനോട് ഞാൻ സംസാരിക്കുന്നതിന് മുമ്പ് തന്നെ കവിളത് ഒരു അടി വീണിരുന്നു.നോക്കിയപ്പോൾ സാലിയാണ്.ഹാ ഇവന്റെയും കൂടി ഒരു കൊറവേ ഉണ്ടായിരുന്നോളു.സാലി ആകെ ദേഷ്യത്തിൽ ആയിരുന്നു.ഇവനെ ഇപ്പോ ഇങ്ങട്ട് വിളിച്ചു വരുത്തിയത് ആരാ എന്ന് കൂടുതൽ ആലോചിച്ചു തല പുണ്ണാക്കേണ്ടി വന്നില്ല ഫോണും പിടിച്ചു അവിടെ ഇളിച്ചോണ്ട് നിൽക്കുന്ന റാഷിനെ കണ്ടപ്പോൾ ഏകേദശം മനസിലായി. "ഇജ്ജ് എന്താ ന്നോട് ഈ കാര്യം പറയാഞ്ഞെത്..?!ഹ??!"(സാലി) ഞാൻ തല താഴ്ത്തി നിന്നു.ജീവിതത്തിൽ എനിക്കും ലക്ഷ്യങ്ങൾ ഉണ്ട്.പക്ഷെ എന്റെ സാലിനോടെ പറയാത്ത ഒന്നും ഇല്ലായിരുന്നു.ആദ്യമായിട്ടാണ് ഇത്‌.

അതിന്റെ ദേഷ്യം ഓന്റെ മുഖത്തു ഞാൻ ആവോളം കണ്ടു.ഇനി വെറും ഒരു മാസം കൊണ്ട് കോളേജ് അവസാനിക്കും.അത് കഴിഞ്ഞാൽ ജിയാനും റാഷിയും പാച്ചുവും ഒക്കെ വേറെ എവിടേക്കെങ്കിലും പോകും.ഇപ്പോഴും താൻ കഴിയുന്നത് ജിയാന്റെ ചെലവിലോ ജീവയുടെ ചെലവിലോ ആണ് എത്രെ കാലം ഇങ്ങനെ കഴിയും!!!??എനിക്കും വയ്യേ നിങ്ങൾ ഒക്കെ ബുദ്ധിമുട്ടിക്കാൻ. അതിന് വേണ്ടി മാത്രം ആണ് ഇത്‌ പറയാതെ ഇരുന്നത്. "പറഞ്ഞാൽ നിങ്ങൾ വിടൂല എന്ന് അറിയാം..അതാ.."പറഞ്ഞ തീരുന്നതിന് മുമ്പ് തന്നെ അടുത്ത അടിയും കിട്ടിയിരുന്നു കവിളിൽ.കൊണ്ട് നിന്നു അല്ലാതെ എന്ത് ചെയ്യാൻ.അവസാനം ഓന്റെ കൈ ഉം കാലും പിടിച്ചു പിണക്കം തീർത്തു. "പ്ലീസ് സാലി..പ്ലീസ് ജിയാൻ..ഞാൻ പൊക്കോട്ടെ..ജീവിത്തിൽ ഒന്നും നേടിയിട്ടില്ല നിങ്ങളെ ഒഴികെ...!! എനിക്കും നേടണം... ഒരുപാടുണ്ട്.. ജിയാൻ..സാലി..എനിക്ക് ഓളെയും കണ്ടുപിടിക്കണം ടാ..എന്റെ കുഞ്ഞുനെ.. എവിടെ ആണോ എന്തോ..ഓളെ കണ്ട് കിട്ടുമ്പോൾയെങ്കിലും ഓളെ ഇക്കൂസിന്റെ എടുത്ത ഒന്നും ഇല്ലാതാവാൻ ആവരുത്..അതാ ഞാൻ.."കുഞ്ഞു പെങ്ങളുടെ ഓർമ്മകൾ മനസിലേക്ക് ഇടിഞ്ഞ കേറിയതും ആഷി പെട്ടന്ന് താഴേക്ക് ഊർന്നു വീണു പോയി. കുഞ്ഞു..!

ആ പേര് പാച്ചു ഒന്നൂടി ഊരിവിട്ടു.കളി തമാശക്ക് ഓന്റെ പേഴ്സ് അടിച്ചു മാറ്റുമ്പോൾ അതിൽ നിന്ന് കിട്ടിയ ഒരു ഫോട്ടോ.ഇന്നും തന്റെ കൈയിൽ ഉണ്ട്.ഒരു കുഞ്ഞു ഉടുപ്പ് ഇട്ട് ഒരു മാലാഖ കൊച്ചു.അതിന്റെ പുറകിൽ എഴുതിയിട്ട് ഉണ്ടായിരുന്നു.കുഞ്ഞുന്റെ ഇക്കൂസ്‌ എന്ന്.പഴ്സിലെ പൈസ എടുത്ത അന്ന് സിനിമക്ക് പോയി പേഴ്സ് കളഞ്ഞെങ്കിലും അതിലുള്ള കറുപ്പ് മറുക് കഴുത്തിലുള്ള ആ കൊച്ചിന്റെ ഫോട്ടോ മാത്രം കളയാൻ തോന്നിയില്ല. ആ പേഴ്സ് കാണാഞ്ഞിട്ട് അന്ന് ആഷി ഒരുപാട് വിഷമിച്ചിരുന്ന.അത് പഴ്സിൽ ഉള്ള പൈസക്ക് വേണ്ടിയെല്ല എന്ന് ഓർത്തു വീണ്ടും അഷിയെ തെറ്റ്ധരിച്ചതിന് പാച്ചുവിന് കുറ്റബോധം വന്നു.. എന്തക്കൊയോ ഓർത്തു നിലത്തു മുട്ട് കുത്തിയിരിക്കുന്ന അഷിയെ സാലി ഇറുക്കി കെട്ടിപിടിച്ചു.ജിയാന്റെ കണ്ണ് ഒക്കെ കലങ്ങി.റാഷി എന്തോ ഒരു ഭാവത്തിൽ അവിടെ നിന്ന് പോയി... പോക്കറ്റിൽ നിന്ന് പാച്ചു ആ ഫോട്ടോ എടുത്തു ആഷിക്ക് നേരെ നീട്ടുമ്പോൾ അത്ഭുതത്തോടെ ആഷിയുടെ കണ്ണ് വിടർന്നിരുന്നു ഒപ്പം സന്ദോഷവും.നിലത്തു നിന്ന് പാഞ്ഞ എഴുന്നേറ്റ്കൊണ്ട് ആഷി അത് വാങ്ങി.ഒപ്പം പാച്ചുവിനെ കെട്ടിപ്പിടിച്ചു. "Thanks..thanks Pachu" സന്തോഷം കൊണ്ട് ആഷി എന്തക്കയോപുലമ്പി പറയുന്ന ഉണ്ടായിരുന്നു. പറയുന്ന കൂട്ടത്തിൽ പാച്ചുവിനെ ഇറുക്കി പിടിക്കുന്ന ഉണ്ടായിരുന്നു.

"Sorry.." പാച്ചു പറഞ്ഞു ഒപ്പം കണ്ണിന പടവിൽ നനവ് പടർന്നു.റാഷിക്കും പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല.ഓടിപോയി അഷിയെ കെട്ടിപിടിച്ചു.ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ ആഷിയും അവരെ കെട്ടിപിടിച്ചു. അത് കണ്ട് ജീവയും ജിയാനും ചിരിച്ചു.. കോളേജിൽ നിന്ന് വന്ന് നിയ പുറത്തു തല താഴ്ത്തി നിൽക്കുന്ന ഉമ്മിനെയും വിളറിയ മുഖമായി നിൽക്കുന്ന ഉമ്മച്ചിനെയും ആയിരുന്നു കണ്ടത്.. എന്തോ പ്രെശ്നം ഉള്ളത് ആയി അവരുടെ മുഖഭാവം കണ്ടപ്പോൾ തന്നെ മനസിലായി. നിയ അടുത്ത ചെന്ന് ഇരുന്നു സംസാരിച്ചു.രണ്ടുപേരും മിണ്ടുന്നില്ല.ഒരുപാട് നേരത്തെ മൗനത്തിന് ശേഷം നിയന്റെ ഉമ്മച്ചീ കാര്യം പറഞ്ഞ. "എന്ത്.." ചാടി എഴുന്നേറ്റ് കൊണ്ട് നിയ ചോദിച്ചു.കേട്ടത് വിശ്വാസം വരാതെ നിയ ഒരുവട്ടം കൂടി ചോദിച്ചു.ഫൗസി തല താഴ്ത്തി തന്നെ നിന്നു.നസ്‌ലിക്ക് എന്ത് പറയണം എന്ന് അറിയാതെയായി.പക്ഷെ മുഴുവനും കേട്ടില്ലെങ്കിൽ നിയ വേറെ എന്തെങ്കിലും കരുതും എന്ന് കരുതി നസ്‌ലി അവളോട് മുഴുവനും പറഞ്ഞു. സന്തോഷിക്കാനോ ജിയാന്റെ പ്രതിക്കരണം എങ്ങനെ ആകും എന്ന് ആലോചിച്ചു കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ അവർ നിന്നു. എങ്ങനെയാ താൻ ജിയാനോട് പറയുക..???!

ഓൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഓന്റെ വാപ്പച്ചിയുടെ കുഞ്ഞ ഉമ്മിയുടെ വയറ്റിൽ ഉണ്ട് എന്നോ??!! "അദ്ദേഹത്തെ വെറുക്കാൻ എന്നെകൊണ്ട് കഴില്ല നിയമോളെ..മനഃപൂർവം അല്ല.. നിന്റെയും അദ്ദേഹത്തിന്റെ മകന്റെയും വിവാഹ മുടങ്ങിയ നാൾ ആണ് ഞങ്ങൾ നേരിട്ട് കാണുന്നത്..എല്ലാത്തിനും കാരണം തെറ്റുധരണയാണ് മോളെ.. എന്റെ ഉപ്പാ..അബൂഹാജിയുടെ സാമർഥ്യം കൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ല.റാഹിൽ അദ്ദേഹത്തിന്റെ സ്വന്തം മകൻ അല്ല മോളെ.. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ സലീനയുടെ ആദ്യവിവാഹത്തിൽ ഉള്ള മകൻ ആണ്..ഉപ്പാ നിറച്ച വെച്ചു കുത്തുവാക്കുകളും അക്ഷേഭവും കാരണം എന്റെ അടുത്തേക്ക് വരാതെ ഇരുന്നതാണ് അദ്ദേഹം..ഒരു കുഞ്ഞ എന്റെ ഉദരത്തിൽ ഉള്ള് കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു..."കരഞ്ഞുകൊണ്ട് ഉമ്മി പറഞ്ഞതും ഞാൻ നിശബ്തമായി നിന്ന് കേട്ടു. "നിർബന്ധിച്ച വേറെ വിവാഹം കഴിപ്പിച്ചതാണ് അദ്ദേഹത്തെകൊണ്ട്..എല്ലാം ഞാൻ അറിയാൻ വഴുകി.. മോളും ജിയാനും ഇവിടെ ന്ന മാറി നിന്ന് ദിവസങ്ങളിൽ അദ്ദേഹം ഇവിടെ വന്നിരുന്നു..എല്ലാം അറിഞ്ഞപ്പോൾ..എന്റെ കാൽക്കൽ വീണ് അദ്ദേഹം.. ആദ്യം ഞാൻ അദ്ദേഹത്തെ ഒഴുവാക്കി നോക്കി.മനപ്പൂർവം കേട്ടില്ല എന്ന് നടിച്ചു..

പിന്നെ എവിടെയോ...എനിക്ക് പൊറുത്തു കൊടുക്കാൻ കഴിയാത നില്ക്കാൻ പറ്റിയില്ല..എത്രെ ഒക്കെ വെറുപ്പ് കാണിച്ചാലും "എന്റെ കഴുത്തില് മഹർ അണിഞ്ഞവൻ അല്ലേ??!" "അവസാനത്തെ ഉമ്മിയുടെ വാക്ക് എന്തോ എന്റെ മനസ്സിൽ പതിച്ചു.മഹർ അണിഞ്ഞവനോടെ ഉള്ള ഒരു ബഹുമാനം അതിൽ ഉള്ളതുപോലെ തോന്നി. "മോൾക്ക് എന്നോട് ദേഷ്യം ആകും..??!.വീണ്ടും അദ്ദേഹത്തിന്റെ ചതിയിൽ ഞാൻ കുടുങ്ങി എന്ന് വിശ്വസിക്കാൻ എനിക്ക് പറ്റില്ല.ഇപ്പോഴും അദ്ദേഹത്തിന് എന്നോട് സ്നേഹം ഉണ്ട്..അദ്ദേഹത്തിന് ജിയാനോട് കൊടുക്കാൻ കഴിയാത്ത സ്നേഹം തെയ്..ഈ വയറ്റിൽ ഉള്ള കുഞ്ഞിന് കൊടുക്കും.."കൊച്ചു പിള്ളേരെ പോലെ വയറിൽ കൈ വെച്ചുകൊണ്ട് ഉമ്മി പറഞ്ഞതും നിസഹായത്തോടെ നോക്കി നിൽക്കാനേ കഴിഞ്ഞൊള്ളു. പോയത് എന്തോ തിരിച്ച കിട്ടിയ എല്ലാ അനുഭൂതിയും ഉമ്മിയുടെ മനസ്സിൽ ഉണ്ട്.. ചതിക്കപ്പെട്ടു എന്ന് തോന്നിയ നിമിഷങ്ങൾ ഒക്കെ വെറുതെ ആയതിന്റെ സന്ദോഷംവും ആ മനസിലുണ്ട്.. എത്രയോ അഗാധമായി പ്രേമിച്ചതിന് ശേഷം ഒന്നിച്ച..

ആ ഇണകളെ പിരിച്ച ജിയാന്റെ വെല്ലിപ്പനോട്‌ എന്തോ ഒരുധരം ദേഷ്യം തോന്നി..അതുപോലെ ഉമ്മിയുടെ അവസ്ഥ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.. "ഉമ്മിയെ അദ്ദേഹം അംഗീകരിക്കുമായിരിക്കും പക്ഷെ..ഈ കാര്യം അദ്ദേഹത്തിന്റെ കുടുംബം എങ്ങനെ അംഗീകരിക്കും..?!ജിയാൻ എങ്ങനെ എടുക്കും..?!സലീനഉമ്മാ..അവർ എങ്ങനെ പ്രതികരിക്കും..?!" ആ ചോദ്യത്തിന് ഉമ്മിയിൽ നിന്ന് മറുപടി ഇല്ലായിരുന്നു. "ഇജ്ജ് വേണം നിയ.. ജിനുമോനെ പറഞ്ഞ മനസിലാക്കാൻ.."എന്റെ കൈ പിടിച്ചു ഉമ്മച്ചീ പറയണത് കേട്ട് വയറ്റിൽ നിന്ന് ഒരു റോക്കറ്റ് അങ്ങട്ട് പോയി.. ജിനുമോനോട്‌ ആര് പറയാൻ..ഞാനോ.??!!നല്ലാ കാര്യായി ന്നാ.. ഉമ്മിയുടെ ദയനീയമായിയുള്ള നോട്ടം കണ്ടതും നിഷേധിക്കാൻ തോന്നിയില്ല.രാത്രി ജിയാൻ എത്തിയപ്പോൾ എങ്ങനെ പറയണം എന്ന് അറിയാതെ നിയ കുഴഞ്ഞു. പറഞ്ഞില്ലെങ്കിലും എങ്ങനെ ആയാലും ജിയാൻ അറിയും.ഉമ്മിന്റെ വയ്യായിക് ഒക്കെ ജിയാൻ നല്ലോണം ശ്രെദ്ധിക്കുന്നുണ്ട്.പടച്ചോനെ നീ തന്നെ തുണ.. രണ്ടുകൽപ്പിച്ചു പറയാൻ തന്നെ നിയ തീരുമാനിച്ചു. ഡോർ തുറന്നതും ജിയാന്റെ കൂടെയുള്ള പെൺകുട്ടിയെ കണ്ട് നിയ നെറ്റിചുളിച്ചു.. ഇത്‌ ഏത് മാരണം..?!..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story