ഇശൽ: ഭാഗം 23

ishal

രചന: നിഹാ ജുമാന

(നസ്രു) "ജിയാനിക്ക വന്നാൽ ഞാൻ പോവന്നു ഉണ്ട്..ഇങ്ങള് ആരൊക്കെ ണ്ട്..?!" ഞാൻ ചോദിച്ചതും എല്ലാരും കൈ പൊന്തിച്ചു.ഒരാൾ ഒഴിച്ചു.. യാ..ദാറ്റ് ജാഡ തെണ്ടി ആഷി... "കൈ പൊന്തിക്കാത്തോരെ കൊണ്ടൊവൂല ന്ന ഉപ്പച്ചി പറഞ്ഞിക്കണ്..👀👀"(ഞാൻ) അത് കേട്ടിട്ടും ആ അലവലാതി കൈ പൊന്തിച്ചില്ല.പകരം അട്ടത് നോക്കി നിൽക്കണ്.. കൺട്രി ഫെലോ.പെട്ടന്ന് ആരോ തലക്ക് ഒരു കൊട്ട് തന്നതും ഞാൻ തലയും ഉഴിഞ്ഞു തിരിഞ്ഞു നോക്കി..യാ മൈ ഡാഡി.. ഞാൻ ഉപ്പച്ചിക്ക് ഒന്ന് ഇളിച്ചു കൊടുത്തു.. "നമുക്ക് പോയാലോ..ജിയാൻ ഇപ്പൊ വരോ..ഓൻ വെയിറ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് നമുക്ക് പോവുന്നത് അല്ലേ.." ഉപ്പച്ചി അങ്ങനെ പറഞ്ഞതും എല്ലാരും തലയാട്ടി... നിയന്റെ മുഖം ഞാൻ ശ്രേദ്ധിച്ചു.എന്തോ പറ്റിയിട്ടുണ്ട്.ആകെയൊരു മ്ലാനത.. ഞാൻ നേരെ ഓളെ അടുത്തേക്ക് ചെന്നു.കൈ ഷോൾഡറിൽ വെച്ചതും അപ്പോഴേക്കും പെണ്ണ് എന്നെ പിടിച്ചു കെട്ടിപിടിച്ചു കരയുന്നു...കിളിപോയി ഞാൻ ഓളെ നോക്കി.കണ്ണ് ഒക്കെ ചുവന്ന് കലങ്ങി ആകെ എന്തോ ആയിട്ടുണ്ട്.. ____________ (നിയ)

ഉള്ളിൽ സങ്കടം തോന്നിയതോണ്ട് ആണ് ഓൻ മെസ്സേജ് അയച്ചത്.സോറി എന്ന് മെസ്സേജ് അയച്ചു കഴിഞ്ഞു രണ്ട് മിനുറ്റ് ആയപ്പോൾ തന്നെ ആൾ അത് സീൻ ആക്കിയിട്ടുണ്ട്. റിപ്ലൈക്ക് ആയി വെയിറ്റ് ആക്കി ഇരിക്കുമ്പോൾ ആണ് പെട്ടന്ന് ഓന്റെ മെസ്സേജ് വന്ന്.ചാടി കേറി നോക്കിയതും കൊറെ 😠ആൻഗ്രി ഇമോജിയും കൊറെ ഇംഗ്ലീഷ് തെറിയും ഇട്ടിട്ടുണ്ട്.അതു പോരാഞ്ഞിട്ട് ഒരുപാട് മോശം ആയി എഴുതിയിട്ടുണ്ട്.എന്തോ എന്നോട് വെറുപ്പാണ് എന്ന് എഴുതിയത് കണ്ട് കണ്ണ് നിറഞ്ഞു പോയി.. എന്റെ മുഖം കണ്ട് അടുത്ത വന്ന് നസ്രുനെ ഞാൻ കെട്ടിപിടിച്ചു കൊറെ കരഞ്ഞു.. കാര്യം ഓൾ കൊറെ ചോദിച്ചെങ്കിലും ഞാൻ മിണ്ടിയില്ല അവസാനം ഓളെ നിർബന്ധം കൊണ്ട് ഞാൻ എല്ലാം തുറന്ന് പറഞ്ഞു.. ഞാൻ പറഞ്ഞ തീർന്നതും ഓൾ ഇരുന്ന് പൊട്ടി ചിരിക്ക്ണ.ഓൾടെ ചിരി കേട്ട് ബാക്കിയെല്ലാവരും അടുത്ത വന്ന് ഞാൻ ആകെ അന്തം വിട്ട് ഓളെ നോക്കി.എല്ലാരും എന്റെ കരഞ്ഞ മുഖവും ഓളെ പൊട്ടിച്ചിരിയും കണ്ട് ഞങ്ങളെ മാറി മാറി നോക്കി നില്ക്കാണ്.

ഓളോട് ഉപ്പച്ചി എന്താ കാര്യം എന്ന് ചോദിച്ചതും പെണ്ണ് അത് പറയാൻ നിന്നതും ഞാൻ ഓളെ നോക്കി കണ്ണുരുട്ടി..എന്റെ സ്പ്രെഷൻ വകവെക്കാതെ ആ അലവലാതി എല്ലാരോടും കാര്യം പറഞ്ഞു..ഞാൻ തല കുമ്പിട്ടു നിന്നു..പിന്നെ ഹാളിൽ ഒരു പൊട്ടിചിരി കേട്ടപ്പോൾ ആണ് തല ഉയർത്തി നോക്കിയത്.. "അയ്യേ..ഇതാപ്പോ..😏"(പാച്ചു) "🤣പൊന്ന് നിയോ..അന്നെ എന്തായാലും ചെക്കൻ വെറുപ്പ് ആവൂല..ഇജ്ജ് എന്തിനാ ആവിശ്യം ഇല്ലാതെ ബെജ്ജാർ ആവണേ.."(സാലിക്ക) "ഞാ.." "ദി പോത്തേ..ഇത്‌ ആ കെൻസ കുരിപ്പ്ന്റെ പണിയായിരിക്കും.."(സന) സന അത് പറഞ്ഞപ്പോൾ ആണ് പെട്ടന്ന് ജിയാന്റെ കൂടെ ഉള്ളത് ആ പിശാശ് ആണല്ലോ എന്ന് ഓർമ്മ വന്നത്.. ഇനി ആ ഡാഷിന്റെ പണി ആണോ.. "ഈ..ഇതിനാണോ ഇജ്ജ് ഈ കരഞ്ഞ അലമ്പ് ആക്കിയേ..😬"(റാഷിക്കാ) "ഹിഹി..." എല്ലാർക്ക് ഒന്ന് ഇളിച്ചു കൊടുത്തോണ്ട് ഞാൻ സൈഡ് ആയി.. "ഹും എന്നാലും ആ പിശാശിന്റെ അഹങ്കാരം എന്താ ലെ.."(നസ്രു) കൈ ചുരുട്ടി കുത്തികൊണ്ട് നസ്രു പറഞ്ഞു.എല്ലാരും അത് കേട്ട് തലയാട്ടി.യാ ദാറ്റ് ടീം മിഷൻ കെൻസ ON ആയി..എല്ലാരും കുതിര്ന്നു ഓരോന്ന് അലോയ്‌ക്കാൻ..

ഹും ആ പിശാശിന്റെ അണക്കിൽ പടക്കം പൊട്ടിക്കും ഞാൻ..🤬നാശം.. "നമുക്ക് ഓളെ മോർണിംഗ് കോഫിയിൽ ഹാർപിക് കലക്കികൊടുത്താലോ..🤔"(ഷാന) ഷാന പറഞ്ഞതും എല്ലാരും ഓളെ മുഖത്തേക്ക് നോക്കി.. യാ അത് നല്ലാ ഐഡിയ ആണ്.. "VIM മതി.."(റാഷി) യാ ..വിം ആയാലും മതി.. "എന്തെ ഹാർപ്പിക് ഇട്ടാൽ പുളിക്കോ..🤧🤧"(ഷാന) "ഞാൻ കുടിച്ചീല്ല..നാളെ അത് ഇട്ട് കലക്കിയിട്ട് അനക്ക് തരാ ഇജ്ജ് ടേസ്റ്റ് ആക്കിയിട്ട് പറി..കഴിച്ചൊ പുളിച്ചൊ ന്ന ഒക്കെ.."(റാഷി) "നോ താങ്ക്സ്..😏😏😏"(ഷാന) "യൂ ആർ വെൽക്കം..😏😏😏"(റാഷി) "പുച്ഛിക്കൽ അവസാനിച്ചെങ്കിലും നമുക്ക് പ്ലാനിലേക്ക് കടക്കമായിരുന്നു..👀👀"(പാച്ചു) റാഷിനെയും ഷാനനെയും മാറി മാറി നോക്കിക്കൊണ്ട് പാച്ചു പറഞ്ഞു..അത് കേട്ട് രണ്ടാളും ഇളിച്ചു.. എന്തക്കോ എവിടേക്കോ ചിഞ്ഞുനാറുന്നുണ്ട്..👀👀 തല്ല് ണ്ടാക്കി ണ്ടാക്കി അവസാനം വേറെ എന്തേലും ആവോ..അള്ളാഹു ആലം.. ______________ (നസ്രു) "ആ കെൻസക്ക് കൊടുക്കാൻ ഒരു പണി ഞാൻ പറഞ്ഞേരട്ടെ.."(നാസി)

അനിയൻ തെണ്ടി അത് പറഞ്ഞതും.എന്ത് എന്ന് അർത്ഥത്തിൽ ഓനെ എല്ലാരും നോക്കി.. "ഓളെ ഞാൻ അങ് കെട്ടിയാലോ..ന്നിട്ട് ഓളെ കൊണ്ട് ക്ഷാഞ്ഞഛ വരപ്പിക്കും..ഓൾ കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് അവസാനം ആകെ ഇല്ലാണ്ട് ആയി ആയി ആയി..ഏതേലും തെങ്ങിൽ തൂങ്ങി ചത്തോളും..എപ്പടി..?!"(നാസി) പ്ലസ് വൺ കഴിഞ്ഞിട്ടുള്ളു അപ്പോത്തിനും ചെക്കന്റെ ആഗ്രഹം കണ്ടോ.. "എടാ ഫയങ്കര..👀👀"(ഉപ്പച്ചി) "ഇജ്ജ് ആൾ തിരകെട് ഇല്ലല്ലോ..ഗ്യാപ്പിൽ പെണ്ണും കെട്ടി പേരിന് പ്രേതികരവും 😬ആഗ്രഹം കൊള്ളാല്ലോ..😜"(ഉമ്മച്ചീ) യാ..ബെസ്റ് വാപ്പയും ഉമ്മയും.. "😌😌😌ആ..ഒരു ഗ്യാപ് കിട്ടിയപ്പോ.."(നാസി) "പ്പഹ്ഹ...ഇനി ഇജ്ജ് ഗ്യാപ് കിട്ടുമ്പോൾ ഗോൾ അടിച്ചാൽ.."(ഞാൻ) "ഹൊ.."നാസി പുച്ഛിച്ചുമുഖം കോട്ടി.. അല്ല പിന്നെ പുരനിറഞ്ഞ ഞാൻ ഇവിടെ ഉണ്ടാക്കുമ്പോൾ..എങ്ങനെ ഇമ്മാതിരി ആഗ്രഹം പറഞ്ഞ ഓൻ വരാൻ തോന്നി..തെണ്ടി.. "നമുക്ക് പോകാം..എന്തായാലും ഇനി രണ്ട്ആഴ്ച കൂടി അല്ലേ നിങ്ങൾ എല്ലാരും ഈ ദുബായ് ഉള്ളു.."(ആഷിക്ക) അത് കേട്ടതും എല്ലാരുടെയും മുഖം മങ്ങി.. "രണ്ട് ആഴ്ചയോ.."(ഞാൻ) "ഹമ്മ്..ഇവരുടെ ഒക്കെ വീട് ന്നുള്ള പരോൾ തീർന്നു.."(ആഷിക്ക) ഷാനനെ ചൂണ്ടികൊണ്ട് ആഷി പറഞ്ഞതും.ഷാന കരഞ്ഞോണ്ട് സനനെ കെട്ടിപിടിച്ചു.

മുത്തേ എന്ന് വിളിച്ചു സന ഓളെയും കെട്ടിപിടിച്ചു.. "വെക്കേഷന് കഴിയാൻ ഇനിയും ഇല്ലേ ഡേയ്സ്..പിന്നെ എന്താ..?!"(നിയ) "One month ഇല്ലേ വെക്കേഷന് കഴിയാൻ..ആ ഡേയ്സ് നമുക്ക് വേറെ പ്ലേസ് നോക്കാം.."(സന) "തോന്നിയപോലെ നടക്കാൻ ഇത്‌ എന്താ..... ഒരു മാസം വീട്ടിൽ ഇരുന്ന എന്ന് വെച്ചു ഒന്നും പറ്റൂല..കൊറെ ഒക്കെ വീട്ട്ക്കാർ കൊണ്ടോയിട്ടില്ലേ ഇങ്ങളെ..ഇനി കെട്ടിച്ച വിട്ടിട്ട് പൊക്കോ..അല്ലാതെ ഇങ്ങനെ കറങ്ങി നടക്കല്ല.."(ആഷി) സനന്റെ മുഖത്തു നോക്കി ദേഷ്യത്തോടെ ആഷി പറഞ്ഞു.. "ഹും..കൊറെ കൊണ്ടുപോവാൻ എനക്ക് വീട്ടാർ ഇല്ല കാക്കുവോ.."കണ്ണ് നിറഞ്ഞ ചിരിച്ചോണ്ട് സന അത് പറഞ്ഞതും ആഷിക്ക് ആകെ എന്തോ പോലെ ആയി.. "ഞാ..അത്.." "സെന്റിമെന്റ്സ് വേണം എന്നില്ല..അങ്ങനെ ആരും ഇല്ലാത്തോൾ ഒന്നും അല്ല ട്ടോ ഈ സന.. പറയാൻ താ..ഈ മൂന്നണ്ണം ണ്ട്.. പിന്നെ എന്റെ സീനിയർസ് ഇക്കാക്ക്സ്..പിന്നെ എന്നെങ്കിലും എന്റെ അടുത്ത വരും എന്ന് ഞാൻ വിശ്വസിക്കണ്..ന്റെ ഇക്കൂസ്‌.." അത്രെയും പറഞ്ഞ നിറഞ്ഞ വന്ന് കണ്ണീർ തുടച്ചോണ്ട് സന ചിരിച്ചു.ആഷി ആകെ എന്തോ ഒരു ഭാവത്തിൽ ഓളെ നോക്കി നിന്നു.പെട്ടന്ന് ഡോറിന്റെ അവിടെന്ന് ഒരു സൗണ്ട് കേട്ടതും എല്ലാരും അങ്ങട്ട് നോക്കി..ജിയാനും കെൻസയും വന്നിട്ടുണ്ട്.

കെൻസയെ കണ്ടതും എല്ലാരുടെയും മുഖം വീർത്തു.പ്രേതേകിച് നിയയുടെ... "ഡീ..ഇജ്ജ് ജിയാനോട് ഇപ്പൊ മുണ്ടണ്ട..കെൻസ ഉള്ളതല്ലേ കൂടെ..ഇജ്ജ് തെറ്റിയത് പോലെ ആക്ട് ചെയ്തക്കോ.."(റാഷിക്ക) നിയന്റെ അടുത്ത ചെന്ന് റാഷി പറഞ്ഞു.. "അയന ജിയാൻ എന്നോട് ആദ്യം വന്ന് മുണ്ടാണ്ടേ.."(നിയ) ചുണ്ട്പിളർത്തി നിയ ചോദിച്ചതും 'ഒക്കെ ഇജ്ജന്നെ ണ്ടാക്കി വെച്ചല്ലേ എന്ന് ഭാവത്തിൽ റാഷി ഓളെ നോക്കി.. ജിയാൻ എല്ലാരോടെ ഒപ്പം കമ്പനിക്ക് പോകാൻ ഫ്രഷായി വരാൻ റൂമിലേക്ക് പോയി.കെൻസ വരുന്നില്ല എന്ന് പറഞ്ഞു.ജീവ ജിയാന്റെ ഒപ്പം റൂമിലേക്ക് പോയി കൈയിൽ എന്തോ ഒരു കവറും ഉണ്ടായിരുന്നു.. ആഷി സനന്റെ മുഖത്തേക്ക് നോക്കി നേരത്തെ ഭാവങ്ങൾ ഒന്നും ഇല്ല ഓൾടെ മുഖത്തു ഷാന ആയിട്ട് എന്തക്കോ പറഞ്ഞ ചിരിക്കുന്നുണ്ട്..പക്ഷെ എന്തോ ഓൾ പറഞ്ഞാ കാര്യങ്ങൾ ഒക്കെ മനസ്സിൽ കിടക്കുന്നുണ്ട് ആഷിക്ക്.. ____________ (ആഷി) ഞാൻ പുറത്തു ഇറങ്ങിയതും എന്റെ പുറകെ തന്നെ പാച്ചുവും വന്നു.. "ഇജ്ജ് ഇപ്പൊ എന്താ അലോയ്ക്ക്നത് ഞാൻ പറയട്ടെ.."(പാച്ചു) "മ്മ്..."

"സന അല്ലേ അന്റെ കുഞ്ഞൂസ്..?!"(പാച്ചു) ഓൻ പറഞ്ഞത് കേട്ടതും ഞാൻ ഓനെ നെറ്റി ചുളിച്ചു നോക്കി.അതെ എന്ന് അർത്ഥത്തിൽ ഞാൻ തലയാട്ടി.അതിന് ഓൻ എനിക്ക് ഒന്ന് ഇളിച്ചു തന്നു. ഷാനനോട് ഓ നസ്രുനോട്‌ ഓ ഒന്നും എനിക്ക് ആ കെയർ വന്നിട്ടില്ല എപ്പോഴും സനന്റെ കാര്യം വരുമ്പോൾ ആയിരുന്നു എന്റെ ഉള്ളിൽ പേടിയും ആധിയും ഒക്കെ..അത് എന്തുകൊണ്ട് ആണ് എന്ന് മനസിലായിട്ടില്ല.പക്ഷെ ഇപ്പൊ എന്തക്കയോ..ഓൾ ആണോ എന്റെ കുഞ്ഞു.. ഓൾ പറഞ്ഞാ ഇക്കൂസ്‌ ഞാൻ അല്ലേ.. പ്രായം വെച്ചു നോക്കുമ്പോൾ ഒക്കെ കറക്റ്റ് ആണ് പക്ഷെ എന്നാലും..ഇനി അല്ലെങ്കിലോ.. "അല്ല എന്റെ മനസിൽ അതാണ് എന്ന് അനക്ക് എങ്ങനെ മനസിലായി..ഓളെ ആണ് കുഞ്ഞു എന്ന് അനക്ക് എങ്ങനെ തോന്നിയെ.."പെട്ടന്ന് ഓർത്തപ്പോൾ ഞാൻ ഓനോട്‌ ചോദിച്ചു.. "അതോ.. അത് അന്ന് അനക്ക് ഞാൻ തന്ന ഫോട്ടോന്റെ പുറകെ ഉണ്ടായിരുന്നു.കുഞ്ഞുന്റെ ഇക്കൂസ്‌ എന്ന്..ഇപ്പൊ ഓൾ പറഞ്ഞല്ലോ..കാത്തിരിക്കുന്ന ഇക്കൂസ്‌ എന്ന്..അപ്പൊ അതന്നെ അല്ലേ..?!"(പാച്ചു)

"അതെങ്ങനെ..അനക്ക് ഇത്രെ ഉറപ്പ് പറയാൻ പറ്റുന്നെ....?എത്ര ഇക്കൂസ്‌ ഉണ്ടാകും..ഓൾ ബ്രോയോ കസിനോ ലൈനോ എന്തേലും ആയിക്കൂടെ...?!" എന്റെ മനസിലും കിടക്കുന്ന ആ സംശയം ഞാൻ ഓനോട്‌ ചോദിച്ചു.. ___________ (പാച്ചു) "അതോ..അത്..ആ ഫോട്ടോയിലുള്ള അന്റെ കുഞ്ഞുന്റെ കഴുത്തില് ഒരു കറുപ്പ് മറുക് ഇല്ലേ..?!" "മ്മ്..അത്..?!"ഓൻ ഇച്ചിരി ഗൗരവത്തിൽ ചോദിച്ചു. പടച്ചോനെ ഞാൻ ഇപ്പൊ എങ്ങനെ പറയാ.. "ആ..അങ്ങനെ ഒരു മറുക് ഇബാൾക്കും ഉണ്ട്.."(ഞാൻ) "ആണോ..ഉറപ്പ് ആണോ.."കണ്ണ് വിടർത്തി സന്തോഷത്തോടെ ഓൻ ചോദിച്ചു... "അതെ.."(ഞാൻ) "അപ്പൊ സന ആണോ എന്റെ കുഞ്ഞു..എന്റെ..എന്റെ അനിയത്തി..ആണോ..ഹാ..എനക്ക്..എനക്ക്..ന്റെ ഉമ്മാ..."(ആഷി) സന്തോഷം കൊണ്ട് ആഷി എന്തക്കോ കാണിക്കുന്നുണ്ട്.എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മാ തരുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്താ പ്പാ കാട്ടാ..ഫാൻസെ..😎 "അല്ല..അത് അനക്ക് എങ്ങനെ അറിയ..??!!!" ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story