ഇശൽ: ഭാഗം 24

ishal

രചന: നിഹാ ജുമാന

(സന) നസ്രു പറഞ്ഞിട്ട് ആഷിക്കാനെ വിളിക്കാൻ പോയപ്പോൾ ആണ് അവർ പറയണത് കേട്ടത്.ഒരു സെക്കന്റ് എനിക്ക് സ്വർഗം കണ്ടപോലെ തോന്നി. ഇക്കൂസ്‌..❤️ ഒരേ സമയം സന്തോഷവും കണ്ണീർ വന്നു.പാച്ചുക്കാ പറയണത് കേട്ടപ്പോൾ ഞാനും ഓർത്തു അന്ന് ലൈബ്രറിയിൽ വെച്ചു ഞങ്ങൾ കൂട്ടിമുട്ടിയപ്പോൾ ഷാൾ മറഞ്ഞത്.അയ്യേ വഷളൻ..അപ്പോഴേക്കും എന്തൊക്കെ ശ്രേധിച്ചേ..ഛെ..ഛെ.. ആശിക്കന്റെ സ്പ്രെഷൻ കണ്ടാൽ ഇപ്പൊ ഒന്ന് പാച്ചുക്കക്ക് കിട്ടും എന്ന് തോന്നുന്നുണ്ട്. "കുഞ്ഞു..." പെട്ടന്ന് എന്നെ അവിടെ കണ്ടതും ആഷിക്ക വിളിച്ചു.കണ്ണ് നിറഞ്ഞിട്ട് കാഴ്ച്ച ഒക്കെ മങ്ങി. "ഇക്കൂസേ..." ഓടി വന്ന് എന്നെ വാരിപുണർന്നു ഞാൻ തിരിച്ചും.സന്തോഷം കൊണ്ട് വാക്കുകൾ ഒന്നും കിട്ടുന്നില്ല രണ്ടാൾക്കും.. 🌺🌺🌺🌺🌺🌺🌺🌺 ആഷിയും സനയും ഒരുപാട് നേരം സംസാരിച്ചിരുന്നു.രാത്രി ഭക്ഷണം കഴിച്ചു അവർ രണ്ടാളും മാറിയിരുന്നു സംസാരിക്കുമ്പോൾ ആയിരുന്നു പാച്ചു ആ വഴിയിൽ കൂടെ പോയത്.ആഷിയുടെ മടിയിൽ കിടക്കുന്ന സനയെ കണ്ട് പാച്ചു ഒരു നിമിഷം നോക്കി നിന്നു.. ചിഞ്ചുവിനെ മിസ്സ് ചെയുന്നത് പോലെ തോന്നിയതും ഓൻ റൂമിലേക്ക് പോയി.ഫോൺ എടുത്ത നാട്ടിലേക്ക് ഡയല് ചെയ്യുമ്പോൾ ആയിരുന്നു

അപ്പുറത്തെ മുറിയിൽ നിന്ന് ഒരു അലറച്ച കേട്ടത് ഓടി ചെന്ന് നോക്കിയതും.കവിളത് കൈ വെച്ചു നിൽക്കുന്ന നിയയും ദേഷ്യം കൊണ്ട് അലറി സകലതും തല്ലിപൊട്ടിക്കുന്ന ജിയാനും.ഒരു നിമിഷം പകച്ചു നിന്ന് പോയി പാച്ചു.ശബ്‌ദം കേട്ട് എല്ലാവരും എത്തിയിരുന്നു. "എന്നെ പറഞ്ഞ പറ്റിക്കല്ലേയിരുന്നു ഇത്രെയും ദിവസം..അന്റെയും അന്റെ വീട്ടരുടെ വാക്കു കേട്ട്..ഛെ.. എന്റെ ഉമ്മിയെ എനിക്ക് ഇപ്പൊ കാണണം..എങ്ങനെ തോന്നി നിയ അനക്ക് ന്റെ മുഖത്തു നോക്കി കള്ളം പറയാൻ..ഇജ്ജ് ആദ്യതന്നെ സത്യം ഒന്നും എന്നോട് പറഞ്ഞില്ല പോട്ടെ..സത്യം ഞാൻ അറിഞ്ഞിട്ട് അന്നൊട് ഞാൻ ചോദിച്ചു..എന്നിട്ടും ഇജ്ജ് കള്ളം പറഞ്ഞു..പറഞ്ഞ പറ്റിച്ച മതിയായില്ലേ അനക്ക്..?!" ജിയാൻ അലറി ചോദിക്കുവായിരുന്നു.നാട്ടിലെ ആരിൽ നിന്നോ സത്യങ്ങൾ അറിഞ്ഞതിന്റെ സകല ദേഷ്യം കൊണ്ട് ജിയാൻ ചോദിച്ചു.. "എന്താ..എന്താ ജിനു പ്രെശ്നം..?!"(ആഷി) "എനിക്ക് നാട്ടിൽ പോണം..ഇപ്പോ.." വേറെ ഒന്നും പറയാതെ ജിയാൻ പുറത്തേക്ക് പോയി.നിയന്റെ മുഖത്തേക്ക് നോക്കിയതും കരഞ്ഞ തളർന്നിട്ടുണ്ട് ആൾ.

ജിയാന്റെ നിർബന്ധം കൊണ്ട് ആഷിയും ജീവയും അവിടെ സ്റ്റേ ചെയ്തു.ബാക്കിയെല്ലാവരും നാട്ടിലേക്ക് പൊന്നു.ആഷി അവിടെ ആയത്കൊണ്ട് നസ്രുന്റെ നിർബന്ധം കൊണ്ട് സനയും അവിടെ തന്നെ നിന്നു. എയർപോർട്ടിൽ എത്തിയതും ജിയാന്റെ മുഖത്തിന് മാറ്റം ഒന്നും ഇല്ലായിരുന്നു ആകെ വലിഞ്ഞുമുറുകി ആയിരുന്നു ഇരിക്കുന്നത്.റാഷിയും പാച്ചുവും ഒന്നും ചോദിക്കാൻ നിന്നില്ല.ജിയാന്റെ ഭാഗത്തു തെറ്റ് ഉണ്ട് എന്ന് അവർക്കും തോന്നിയില്ല.ഷാന എത്ര ഒക്കെ സമാധാനിപ്പിച്ചിട്ടും നിയക്ക് ഒരു മാറ്റവും ഇല്ലായിരുന്നു. ജിയാന്റെ മുഖത്തേക്ക് കുറെ നേരം നിയ നോക്കിയെങ്കിലും ഒരു വട്ടം പോലും ഒരു നോട്ടം ഓൾടെ മേൽ വന്നില്ലായിരുന്നു.നിയന്റെ നോട്ടം ജിയാന്റെ മേൽ തന്നെയാണ് എന്ന് മനസ്സിലായതും കെൻസ ആവുന്നോളം ജിയാന്റെ അടുത്ത ഒട്ടിനിന്നു.അത് കണ്ട് ദേഷ്യമോ സങ്കടോ നിയ പിന്നെ ആ ഭാഗത്തേക്ക് നോക്കിയില്ല.ഒഴുകി വരുന്ന കണ്ണീരിനെ പിടിച്ചു വെക്കാൻ പാടുപെട്ടു നിയ. 🌺🌺🌺🌺🌺

റാഹിലന്റെ വീട്ടിലേക്ക് ജിയാൻ പോയതും കണ്ടത് ചെറുതായി വീർത്ത വയറുമായി നിൽക്കുന്ന ഉമ്മിയാണ്.കേട്ടതെല്ലാം സത്യം ആണ് എന്ന് ഒരു വട്ടം കൂടി ബോത്യം ആയി.ജിയാൻ അവിടെ നിന്ന് ഇറങ്ങി പോവാൻ നിന്നു.പെട്ടന്ന് ആരോ കൈയിൽ പിടുത്തം ഇട്ടു.ജിയാൻ തിരിഞ്ഞ നോക്കി...റാഹിൽ "ഫൗസിഉമ്മിന്റെ അടുത്ത ചെല്ല്..അന്നെ കാണാൻ കൊറെ ആയി കാത്തു നിൽക്കണ്..ഇജ്ജ് എങ്ങനെ പ്രതികരിക്കും ഓർത്തു എന്നും ആ പാവം ഇരുന്ന് കരയും..ഇനിയും കരയിപ്പിക്കല്ലേ..ചെല്ല്.."റാഹിലന്റെ വാക്കുകൾ കേട്ടതും കാലുകൾ തനിയെ ഉമ്മിന്റെ നേരെ ചേലിക്കുന്നത് പോലെ ജിയാൻ തോന്നി. ഇത്രെയും നാളത്തെ സങ്കടവും പരിഭവവും അവർ സംസാരിച്ചു തീർത്തു.കെട്ടിപിടിച്ചു ഫൗസിയും ജിയാനും കരയുന്നത് നോക്കി റാഹിൽ കൈ കെട്ടി നിന്നു.രണ്ടാളുടെയും പരിഭവം തീർന്നതും.റാഹിൽ ചിരിച്ചോണ്ട് അവരുടെ നടുക്ക് എത്തി.ജിയാൻ ആയിട്ട് റാഹിൽ സംസാരിച്ചു. സഹോദരസ്‌നേഹ അനുഭവിച്ചപോലെ തോന്നി ആ കുറഞ്ഞ സമയത് രണ്ടുപേർക്കും.

ഉമ്മിക്ക് 4 മാസം ബെഡ് റസ്റ്റ് പറഞ്ഞത്കൊണ്ട് ജിയാൻ വീട്ടിലേക്ക് പോകാൻ നിര്ബാന്ധിച്ചില്ല.അവിടെ നിന്ന് എല്ലാവരോടും ബൈ പറഞ്ഞ ജിയാൻ തിരിച്ചു വീട്ടിലേക്ക് തന്നെ ചെന്നു. നിയയെ ഓളെ വീട്ടിൽ ഇറക്കിയതിന് ശേഷം ഇതുവരെ ജിയാൻ ഓൾടെ അടുത്തേക്ക് പോയിട്ടില്ല.എന്തോ അതിന് ഓന്റെ മനസ് അനുവദിച്ചിട്ടില്ല എന്ന് വേണം പറയാൻ.. കെൻസയുടെ ഫ്ലാറ്റിൽ ആയിരുന്നു രണ്ടുനാൾ താമസിച്ചിരുന്നത്. ____________ 2 Week Later.. സനയും ആഷിയും ദുബായ്യിൽ അടിച്ചു പൊളിച്ചു. കൂടെ തന്നെ ആഷി നസ്രുന്റെ ഉപ്പാന്റെ കമ്പനിയിൽ വർക്കും ചെയ്ത തുടങ്ങി.ജീവയുടെയും ആഷിയുടെയും പേരിൽ ഒരു ന്യൂ കമ്പനി തട്ടികൂട്ടുന്നതിന്റെ തിരക്കിൽ ആയിരുന്നു ജീവ അപ്പോൾ.അതിന് വേണ്ടി ദുബൈയിൽ ഒരുപാട് വർക്ക് ജീവ ചെയ്യാൻ തുടങ്ങി.അതിന്റെ ഭാഗമായി അപ്രതീക്ഷിതമായി ഷാഹിനായുടെ ഹസ്ബന്ഡ്ന്റെ എന്തോ പാർട്ടിയിൽ പോകേണ്ടി വന്നു.അവരെ കണ്ടതിൽ പ്രതേകിച്ചു അപ്പോൾ ജീവക്ക് ഒന്നും തോന്നിയില്ലായിരുന്നു.ജീവയെ കണ്ട് ഷാഹിനായുടെ ഒപ്പം ഇരുന്ന് നാദിയ ഓടി ചെന്ന് ജീവയോട് സംസാരിച്ചു.അതെല്ലാം കണ്ട് ഷാഹിനക്ക് അത്രക്ക് പിടിച്ചില്ലെങ്കിലും ജീവയുടെ ഭാഗത്തു നിന്നു നാദിയയെ വലുതായിട്ട് ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും അതൊരു ആശ്വാസമായി ഓൾക്ക് തോന്നി.

ഇതേസമയം നാട്ടിൽ നിയ ഒരുപാട് ടൈം ജിയാനെ കോൺടാക്ട് ചെയ്യാൻ നോക്കിയെങ്കിലും ജിയാന്റെ ഭാഗത്തു നിന്ന് റെസ്പോണ്ട് ഇല്ലായിരുന്നു. നെഞ്ചിൽ വല്ലാത്തൊരു ഭാരം നിയക്ക് തോന്നി. ___ (മൻസിൽ വില്ല) "ടാ..എടാ..."(പാച്ചു) റാഷിയെ തോണ്ടി വേർപ്പിച്ചൊണ്ട് പാച്ചു വിളിച്ചു. "എന്താണ്..?!"(റാഷി) ഓന്റെ വെറുപ്പിക്കൽ കണ്ട് റാഷി ദേഷ്യത്തോടെ ചോദിച്ചു. "എനിക്ക് സനനെ മിസ്സ് ചെയ്യണ് ടാ.."(പാച്ചു) ഇച്ചിരി നിരാശയോടെ പാച്ചു പറഞ്ഞു. "ഏഹ്.." ഓന്റെ പറച്ചിൽ കേട്ടതും അറിയാതെ റാഷി പറഞ്ഞ പോയി. "എന്താ ഇജ്ജ് ഇപ്പൊ പറഞ്ഞെ..?!" റാഷി പെട്ടന്ന് ഫോണിൽ നിന്ന് തലയുയർത്തി നോക്കിക്കൊണ്ട് പറഞ്ഞു. "ഞാൻ പറഞ്ഞത് ഇജ്ജ് കേട്ടില്ലേ..."(പാച്ചു) "അത് കേട്ട്..അല്ല ഇതൊക്കെ എപ്പോ തൊടങ്ങി...?!"(റാഷി) "എല്ലാം പെട്ടന്ന് ആയിരുന്നു..ടാ..എന്താ അറിയില്ല ടാ ഓൾ അങ്ങട്ട് ഖൽബിൽ കേറി കൂടി...ആഷിന്റെ പെങ്ങൾ കൂടി അല്ലേ അപ്പൊ പിന്നെ അങ്ങട്ട്..ഹാ.."(പാച്ചു) കൈകൊണ്ട് എന്തക്കോ കാണിച്ചുകൊണ്ട് പാച്ചു പറഞ്ഞു.. "മ്മ്..മ..ആഷി അറിഞ്ഞാൽ മാറിക്കോളും അന്റെ ഈ അസുഗം.."(റാഷി) "പോടാ.."(പാച്ചു) "എടാ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ..🤔"(റാഷി)

"യെസ്..സംശയം നല്ലതാണ്..പിന്നെ ബുദ്ധിയുള്ള എന്നോട് ഒക്കെ അത് ചോദിക്കുന്നത് അതിലും നല്ലതാണ്..വെരി ഗുഡ്..ആട്ടെ എത്ത അന്റെ ഡൌട്ട്..?!"(പാച്ചു) "എടാ...ഈ സന ആഷിയുടെ ആരാ..?!"(റാഷി) "പെങ്ങൾ.."(പാച്ചു) "ഏതു വഴിൽ..?!"(റാഷി) "മ്മ്..ആഷിന്റെ ഉമ്മിന്റെ ഏട്ടന്റെ മോള്.."(പാച്ചു) "ആഹ്..ആണല്ലോ.."(റാഷി) "ആ..ആണ്..👀"(പാച്ചു) "മോനെ അപ്പൊ പറഞ്ഞു വരുമ്പോൾ ഓന്റെ കസിൻ..പിന്നെ..മുറപെണ്ണ് ആണ് സന.."(റാഷി) "അത് ബന്ധംകൊണ്ട് മാത്രം അല്ലേ..അവർക്ക് രണ്ടാൾക്കും അങ്ങട്ട് ഇങ്ങട്ടും ആങ്ങളയും പെങ്ങളും പോലെ അല്ലേ.."(പാച്ചു) "അങ്ങനെ ആണ് ന്ന ഓൻ അന്നൊട് പറഞ്ഞോ..??!!"(റാഷി) ഇല്ല ന്ന പാച്ചു ചുമൽ കൂപ്പി പറഞ്ഞു.പെട്ടന്ന് ഫോൺ റിങ് ചെയ്തതും റാഷി ഫോണുമായി പുറത്തേക്ക് പോയി.പാച്ചു റാഷി പറഞ്ഞത് ആലോചിച്ചു ചിന്തയിൽ പൂണ്ടു. ഇനി അങ്ങനെ ഒരു വിചാരം അവരുടെ മനസ്സിൽ ഉണ്ടക്കൊ..?!ഹേയ്..അത് എങ്ങനെ അനിയത്തി എന്ന് അല്ലേ അന്ന് ആഷി പറഞ്ഞിരുന്നത്..ഇനി എങ്ങാനും..ഹൊ ഒലക്ക സമാധാനം പോയി..ഏതു നേരത്താണോ ഈ തെണ്ടിയോട് പറയാൻ തോന്നിയതും.. തല ചൊറിഞ്ഞോണ്ട് പാച്ചു അകത്തേക്ക് കേറി പോയതും അത് നോക്കി കണ്ടോണ്ട് ചിരിച്ചുകൊണ്ട് റാഷി ഫോണിലൂടെ അഷിയോട് കാര്യം പറഞ്ഞു..

"പാവം ണ്ട് ടാ ഓൻ.."(ആഷി) "അയ്യാ അത്രക്ക് അങ് പാവം മാണ്ട..കൊർച് ഒക്കെ ഓനെ ഒന്ന് വട്ട ആക്കട്ടെ..ആ പിന്നെ ഇജ്ജ് ആയിട്ട് ഇപ്പൊ ഇത്‌ സനനോട്‌ പറയല്ലേ ട്ടോ ഓന്റെ ഇഷ്ടം ഓൻ തന്നെ തൊറന്ന് പറയട്ടെ.."(റാഷി) "ഓക്കേ ടാ.."(ആഷി) 🌺🌺🌺🌺🌺 കൊറെ ദിവസത്തിന് ശേഷം ഇന്നാണ് വീട്ടിലേക്ക് പോകുന്നത്.തൊട്ടടുത്ത വീട്ടിൽ നിയ ഉള്ളൊണ്ട് എന്തോ അങ്ങോട്ട് പോകാൻ തോന്നില്ല.അതുകൊണ്ട് ആണ് ഇത്രെയും ദിവസം കെൻസയുടെ ഫ്ലാറ്റിൽ കഴിഞ്ഞത്.ഇന്ന് വീട്ടിലേക്ക് കേറി.ഒക്കെ പഴയപോലെ തന്നെയുണ്ട്.നല്ലാ വൃത്തിയും ഉണ്ട് വീട് ഒക്കെ...ഇനി നിയ വന്ന് ക്ലീൻ ആക്കുന്നത് ആണോ.. ഓരോന്ന് ആലോചിച്ചു റൂമിലേക്ക് നടക്കുമ്പോൾ ആണ് പെട്ടന്ന് ആരോ പുറകിൽ നിന്ന് കെട്ടിപിടിച്ചതു.കൈക്കൾ നോക്കിയപ്പോൾ മനസിലായി നിയ ആണ് ന്ന എടുത്ത മാറ്റാൻ നോക്കിയപ്പോൾ മുറുക്കി പിടിച്ചിട്ട ഉണ്ട്.. "Jiyan..Pls.." "വിട് നിയ..എന്റെ ക്ഷമയെ പരീക്ഷിക്കല്ലേ.."ഗൗരവത്തോടെ ഞാൻ പറയുമ്പോൾ എനിക്ക് കേൾക്കാമായിരുന്നു ഓൾടെ തേങ്ങൽ ഉയരുന്നത്. "Niya...!!" ശബ്‌ദം ഉയർത്തി വിളിച്ചതും പതുക്കെ ഓൾ കൈകൾ പിൻവലിച്ചു.ഓളെ മാറികടന്ന് നടക്കുമ്പോൾ ആയിരുന്നു പെട്ടന്ന് ഓൾ കാലിൽ വീണത്. "ജിയാൻ..ഒന്ന് മിണ്ട..സംസാരിക്കാതെ പോവല്ലേ..

സഹിക്കണില്ല..ഞാൻ മനഃപൂർവം മറച്ചു വെച്ചതല്ലേ..സത്യായിട്ടും..എന്നോട് പറയണ്ട എന്ന് പറഞ്ഞുകൊണ്ട് ആണ്..സത്യം..ഞാൻ പറഞ്ഞതാ ഒക്കെ ഇങ്ങളോട് പറയണം ന്ന..pls..ജിയാൻ..ചൂടായി പോവല്ലേ.."അത്രയും പറഞ്ഞു കരഞ്ഞ കാൽ പിടിക്കുമ്പോൾ ജിയാൻ ഒന്ന് മിണ്ടാതെ നിന്നു.ഓന്റെ മൗനം നിയയെ കൂടുതൽ മുറിവേൽപ്പിച്ചു. നിലത്തു നിന്ന് ഓളെ പിടിച്ചു എഴുന്നേൽപ്പിച്ചു ജിയാൻ നടന്ന നീങ്ങി.അത് കണ്ട് നിയ മുഖം പൊത്തി നിലത്തു ഇരുന്നു പൊട്ടി കരഞ്ഞു. "Hey Wifey.." നിയന്റെ ചെവിയോരത് വന്ന് അങ്ങനെ മൊഴിഞ്ഞതും ഞെട്ടലും അതിലേറെ വിറയലോടെ നിയ തല ഉയർത്തി.ചിരിച്ചുകൊണ്ട് നിയയെ നോക്കി നിൽക്കുന്ന ജിയാനെ കണ്ടതും നിയന്റെ കരച്ചിൽ നിന്നു പക്ഷെ അപ്പോഴും കിതക്കുന്നു ഉണ്ടായിരുന്നു. "Wifeyy.." നിയന്റെ മുഖത്തു മുഖം ഉരച്ചുകൊണ്ട് ജിയാൻ വിളിച്ചു.കണ്ണ് നിറഞ്ഞുകൊണ്ട് നിയ മൂളി.

"എന്തിനാ കരയുന്നെ.." ഓളെ കളിയാക്കികൊണ്ട് അങ്ങനെ ചോദിച്ചതും ഞാൻ ഓനെ നോക്കി ചുണ്ട് കൂർപ്പിച്ചു. "My hubby is so cruel.."ചുണ്ട് കൂർപ്പിച്ചുകൊണ്ട് ദേഷ്യത്തിൽ നിയ അത് പറഞ്ഞതും ജിയാന് പൊട്ടിചിരിച്ചു. "അയന കരഞ്ഞിട്ട് എന്താ പാത്തുവോ..വിധിച്ചതല്ലേ കിട്ടൂ..cruel ആയാലും cute ആയാലും അങ്ങട്ട് സഹിക്ക.."എന്ന് പറഞ്ഞ നിലത്തു ഇരിക്കുന്ന നിയനെ പിടിച്ച ജിയാനെ മടിയിൽ ഇരുത്തി. "പാത്തൂസെ..."അർധമായി ഓൾടെ ചെവിയിൽ ജിയാൻ വിളിച്ചു. "മ്മ്.." "Do you Miss me..?!" ജിയാന്റെ ആ ചോദ്യം കേട്ടതും നിയക്ക് ദേഷ്യം വന്നിരുന്നു.ഇത്രെയും ദിവസം മിണ്ടാത്തതിന്റെ ദേഷ്യം എല്ലാം നിയ ഓന്റെ കവിൾ കടിച്ചുകൊണ്ട് തീർത്തു. "ഔ കടിക്കല്ലേ..ഈ ചൈത്താന് കുട്ടി.."നിയനെ നോക്കി ജിയാൻ പറഞ്ഞു.. "അനക്ക് ഇല്ലേലും I missed u so badly.."എന്ന് പറഞ്ഞ ജിയാൻ ഓൾടെ കവിളിൽ ചുണ്ടമർത്തി.നിയ ഒന്ന് ചിരിച്ചു. ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story