ഇശൽ: ഭാഗം 4

ishal

രചന: നിഹാ ജുമാന

Alex Michealന്റെ Bara bare സോങ്ങും കേട്ട് സ്ലോ ആയിട്ട് ആയിരുന്നു ജിയാൻ കാർ ഓടിക്കുന്നത്.. ഓഹ് മനുഷ്യൻ ഇബടെ പള്ളവേദന എടുത്ത കടിച്ച പിടിച്ചു നിക്കുമ്പോൾ ഓന്റെ ഒരു പര പര പിരി പിരി..🤧🤧 ഡിസ്കോ അന്റെ കെട്ടിയോൾക്ക് കേൾപ്പിച്ചകൊടുത്ത പോരെ.. ഒരു ഒലക്ക കിട്ടോ ന്തോ.. പാട്ട് കേട്ട് പിരാന്തായി നിയ മനസ്സിൽ കരുതി.. വയറിൽ പിടിച്ചു അമർത്തികൊണ്ട് നിയ ഓരോന്ന് പിറുപിറുക്കുന്നത് എല്ലാം ജിയാൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.. ഇബാൾ എത്ത പള്ള പുടിച്ച നിക്കണ..ഇനി ഇബാൾക്ക് ഗർഭം വല്ലതും ആണോ..കയ്യിലിരിപ്പെ..😜 ചിലപ്പോൾ പള്ള വേദനയാവും..ആഹ് എങ്ങനെ ഉണ്ടാകാതെ നിക്കും കണ്ടത് ഒക്കെ വാരിവലിച്ച തിന്ന് ണ്ടാവും.. ജിയാൻ മനസിൽ വിചാരിച്ചു.. ഓൾടെ കണ്ണ് ഒക്കെ കലങ്ങുന്നത് കണ്ടതും ജിയാൻ കാറിന്റെ സ്പീഡ് കൂട്ടി..വീട്ടിൽ എത്തിയാൽ കുറച്ചു സമാധാനം കിട്ടിയേക്കാം ഓൾക്ക്.. വീട്ടിൽ എത്തിയതും തന്നെ ഒന്ന് നോക്ക് പോലും ചെയ്യാതെ ഓൾ പെട്ടന്ന് ഇറങ്ങി ഓടിയത് കണ്ട് ജിയാൻ നെറ്റി ചുളിച്ചു.. "ഡീ...ഇതാ.."(ജിയാൻ) തിരിഞ്ഞ നോക്കിയപ്പോൾ പിന്നിൽ നിയന്റെ ബാഗും പിടിച്ചു നിൽക്കുന്ന ജിയാൻ കണ്ടു..പെട്ടന്ന് ഇറങ്ങിയപ്പോൾ ബാഗ് എടുക്കാൻ വിട്ട് കാര്യം ഓൾ അപ്പോൾ ആണ് ഓർത്തെ..

പെട്ടന്ന് ഒന്ന് റൂമിൽ എത്തിയാൽ മതിയായിരുന്നു ഓൾക്ക്.. "ഇങ്ങട്ട് കൊണ്ടാ...🤧😠"(നിയ) ഓന്റെ കൈയിൽ നിന്ന് അത് പിടിച്ചു വാങ്ങിയിട്ട് ഓൾ വീട്ടിന്റെ ഉള്ളിലേക്ക് കേറിപോയി..അത് കണ്ട് ഓന്റെ കിളി ഒക്കെ പറി പോയിരുന്നു.. അല്ലെങ്കിൽ തന്നെ വെറുതെ ചൊറിഞ്ഞിട്ട് പോണ് ടീമാ ഇപ്പോൾ എന്തെ പറ്റിയത്..ഓൾക്ക് പള്ള വേദന ആയേന നമ്മൾ എന്ത് കാട്ടി..അഹങ്കാരി..മറന്ന് വെച്ച ബാഗ് എടുത്ത കൊടുത്തപ്പോൾ ഒരു താങ്ക്സ് പോലും ഇല്ലാതെ അതും പിടിച്ചു വാങ്ങി കൊണ്ടോയിക്ക..ജാഡ.. ഓൾ പോയാ വഴിയിൽ നോക്കി പിറുപിറുത്തുകൊണ്ട് ദേഷ്യത്തോടെ ജിയാൻ വീട്ടിലേക്ക് പോയി.. __________ "നിയ..മോളെ..നിയ.." വയർ അമർത്തി ബെഡിൽ മുഖം ചേർത്ത കിടക്കുവായിരുന്നു നിയ.. "ന്ത് മ്മച്ചിയെ.."(നിയ) "ന്തപ്പ കെടക്കണേ..അനക്ക് പള്ള വേദന മാറീല്ലേ..മ്മ്..രണ്ടീസം കഴിഞ്ഞാൽ റമദാൻ ഒന്ന് ആണ് ട്ടാ..നോമ്പ് തൊടങ്ങി..അനക്ക് ആദ്യത്തെ ആഴ്ച്ച അന്നേ പോയല്ലോ..ഹമ്മ്..പിന്നെ വേറെ ഒരു കാര്യം കൂടി ണ്ട്.."(ഉമ്മച്ചി) നിയ തല ഉയർത്തി എന്ത് എന്ന് ഭാവത്തിൽ നോക്കി..

"റമ്ദാൻ ഇരുപതിന് ഉപ്പച്ചി വരണ് ണ്ട്.."(ഉമ്മച്ചി) "ഹേ..ആണോ..അപ്പൊ ഈ പ്രാവിശ്യം പ്പച്ചിക്ക് നോമ്പ് ഇബടെന്ന ലെ..പെരുന്നാളിന് ണ്ടാവും അല്ലോ..."ആകാംഷയോടെ നിയ ചോദിച്ചു ഉമ്മച്ചി തലയാട്ടി..അത് കേട്ടതും വയർവേദന ഒക്കെ വേറെ എവിടേക്കോ പോയപോലെ ഓൾക്ക് തോന്നി... നോമ്പ് ആവാൻ ആയോണ്ട് വീട് ഒക്കെ ആദ്യം തന്നെ വൃത്തിയാക്കി ഇട്ട്ക്ക്ണല്ലോ അപ്പൊ പിന്നെ ആ പണിയില്ല... നിയ ബെഡിൽ നിന്ന് എഴുന്നേറ്റ് മുടി വാരികെട്ടി വേഗം പുറത്തേക്ക് ഓടി..സൈഡിൽ പോർച്ചിൽ കിടക്കുന്ന ഉപ്പച്ചിന്റെ ബുള്ളറ്റിന്റെ അടുത്തേക്ക്യെനി ഓൾ ഓടിയത്.. ഉപ്പച്ചി ഗൾഫിൽ ആയിട്ട് കൊല്ലം രണ്ട് കായിഞ്ഞിക്കണ്..ഉപ്പച്ചീന്റെ ഒപ്പം പത്താംക്ലാസ് വരെ ബുള്ളറ്റ് തന്നെയെനി സ്കൂൾക്ക് ഒക്കെ പോയത്.. ഉപ്പച്ചി വരാൻ ആയീലെ അതോണ്ട് ബുള്ളറ്റ് കഴികി വൃത്തിയാക്കാം എന്ന് കരുതി നിയ ബക്കറ്റിൽ വെള്ളം എടുത്ത ബുള്ളറ്റ് കഴുകാൻ തൊടങ്ങി.. "ജിനു...ജിനോയ്..മതി ആയിൽ കുത്തി കളിച്ചത്..വേം അങ്ങാടിക്ക് പോയി ഞാൻ പറഞ്ഞത് ഒക്കെ വാങ്ങി വാടാ..അയ്ഷ..അങ്ങട്ട് പോ ചെക്കാ.."ബുള്ളെറ്റ് കഴുകി കഴിഞ്ഞ വെള്ളം ഡ്രെസ്സിൽ തുടച്ച അകത്തേക്ക് കേറാൻ നിൽക്കുമ്പോൾ ആണ് തൊട്ട് അടുത്ത വീട്ട്ന്ന ആ ഒച്ച കേട്ടത്..ഫൗസിത്താ ആണ്..

ജിയാന്റെ ചെവി പിടിച്ചു തിരിച്ചകൊണ്ട് ഓരോന്ന് പറി ണ്ട്..ഓൻ അതിനൊക്ക ആ ഈ ഉ ഒ..എന്ന് പറഞ്ഞ കളിക്കണ്ട്..അത് കണ്ട് അറിയാതെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. _____________ പിറ്റേന്ന് വയർവേദന കൂടുതൽ എടുത്ത നിയ കോളേജിൽ പോയീല..ഓൾടെ വീട്ടക്ക് ഒന്ന് എത്തി നോക്കിയിട്ട് ആയിരുന്നു ജിയാൻ പോയത്..ഇന്നലെ ഓൾ ന്തിനാ ദേഷ്യപ്പെട്ടത് എന്ന് ഓൻ ഇതുവരെ മനസിലായില്ലായിരുന്നു..ഓൾക്ക് ന്താ കൊയപ്പം എന്ന് ഉമ്മിനോട്‌ ചോയിക്കാനും ഓൻ തോന്നിയില്ല.. "അല്ല ടാ..ഇന്നലെ ന്തേനി ഇജ്ജ് നേരത്തെ പോയാ..പരിവാടി കഴിഞ്ഞില്ലല്ലോ.."(ആഷി) കോളേജിൽ വരാന്തയിൽ നിന്ന് വർത്താനം പറഞ്ഞിരിക്കുമ്പോൾ ആണ് ആഷി അത് ചോദിച്ചത്.. "ആ നിയക്ക് വയ്യ ന്ന പറഞ്ഞ ഉമ്മി വിളിച്ചിനി ഓൾ വീട്ടക്ക് ആക്കി കൊടുക്കാൻ.."(ജിയാൻ) ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ ജിയാൻ പറഞ്ഞു..ആഷി ഒന്ന് മൂളി.. "അല്ലടാ ഓൾക്ക് ന്തെ..ഇന്നലെ ഇജ്ജ് ഓൾ തള്ളിയിട്ടത് ഞാൻ കണ്ടതാ..അത ആണോ..🧐" (റാഷി) "പോടാ..ന്ത് ന്ന നക്കും അറീല..കാറിൽ പോവുമ്പോ ഒക്കെ ഓൾ വയറിൽ പിടിച്ചു അമർത്തണ്ട്..വയർവേദന ആയിരിക്കാം.."(ജിയാൻ) "അതാവൂല ചെലപ്പോൾ ഓൾക്ക് ബയിചിട്ട് എക്കെരം..

ഉച്ചക്ക് അന്റെയും ആ ഇർഫാന്റെയും തല്ല് കാരണം ക്യാന്റീനിൽ നിന്ന് ആരും തിന്ന് ഇല്ലാലോ അത് എക്കെരം..ഓൾ കണ്ട് തന്നെ അറിയ തീറ്റ പണ്ടാരം ആണ് ന്ന..,😜"(റാഷി) അത് കേട്ടതും എന്തോന്നാടാ എന്ന് മട്ടിൽ ജിയാനും അഷിയും ഓനെ നോക്കി മുഖം ചുളിച്ചു.. "പോടാ അവ്ട്ന്ന്..അതല്ല എക്കെരം..ഓൾക്ക് കക്കൂസിൽ പോവാൻ ണ്ടാവും എക്കെരം അതാണ് പള്ള പുടിച്ച നിക്ക്ണ്ത.."(പാച്ചു) അത് കേട്ടതും ജിയാൻ ആകെ ചടച്ച അവിടെ നിന്ന് എഴുന്നേറ്റ് പോയി..കൂടെ തന്നെ ആഷിയും ജീവയും.. "എന്താടാ നന്നായിക്കൂടെ..?!തൊള്ള ന്ന നല്ലത് ഒന്നും വരൂലേ.."(റാഷി) "എന്ത് ചെയ്യാനാടാ ഞാൻ ഇങ്ങനെ ഒരു ദുരന്തമായി പോയി..🤧ആർക്കും വേണ്ടാത്ത ഒരു ജന്മം "(പാച്ചു) മൂക്ക് പിഞ്ഞകൊണ്ട് പാച്ചു പറഞ്ഞത് കേട്ട് റാഷിക്ക് ചടച്ച.. "ഞാൻ ഇല്ലേ ടാ അനക്ക്.."(റാഷി) ഓനെ കെട്ടിപ്പിടിച്ച റാഷി പറഞ്ഞു.. "അന്നെ ആർക്കാ വാണ്ടേ..😒"(പാച്ചു) "ടാ..." (റാഷി) രണ്ടണ്ണം പൊട്ടും എന്ന് ഉറപ്പായത് കൊണ്ട് പാച്ചു ഒന്നും നോക്കീല..കണ്ടംവഴി വിട്ടു..🏃‍ ___________ "ടാ..ഇന്ന് നോമ്പ് തോർക്കാൻ നസ്‌ലിത്താന്റോടെ എന്തോ വേണം ല്ലോ..അവിടെ സാനം വാങ്ങികൊടുക്കാൻ ആരും ഇല്ല ന്ന അനക്ക് അറീലെ..ഇജ്ജ് ഒന്ന് അങ്ങാടി പോയി വാങ്ങികൊടുക്ക് ട്ടാ.."പത്തിരി ചുടുന്നതിന് ഇടക്ക് ജിയാനോട് ഉമ്മി പറഞ്ഞു..

"ഞാൻ ന്തിനാ ഉമ്മി..അവിടെ ഒരുത്തി ണ്ടല്ലോ ഓൾ പൊയ്ക്കോട്ടേ..ഹമ്..😏" (ജിയാൻ) "അതൊരു പെൺകുട്ടി അല്ലേ..ഓൾ പോണോ അങ്ങാടിക്ക്..അനക്ക് എത്ത പോയാ..ഹമ് ..ചെല്ല്.."(ഉമ്മി) ഓ..പെൺകുട്ടി..😏എന്ത് അയിന്റെ തൊള്ളാ ന്ന അറിയോ..ദജ്ജാൽ.. താല്പര്യം ഇല്ലാതെ ജിയാൻ അങ്ങോട്ട് പോയി.. "നസ്ലിത്ത..നസ്ലിത്ത.."(ജിയാൻ) "ആ മോനോ..അത് ടാ കോർച്ചേ സാനം വാങ്ങാൻ ണ്ടെനി..അതാ ട്ടാ..മോള് ഉപ്പാ വരുവല്ലേ അപ്പൊ ഓർക്ക ഒരു തുണിയും കുപ്പയും വാങ്ങാനെനി..മോന് ബുദ്ധിമുട്ട് ആവോ.."(നസ്‌ലി) "ഏയ്..എന്ത് നസ്ലിത്ത...ഇങ്ങള് ലിസ്റ്റ് പറി നമ്മൾ വാങ്ങിക്കോള..."(ജിയാൻ) നസ്‌ലി അകത്തേക്ക് കേറി പോയതും ജിയാൻ അവിടെത്തെ ഗാർഡൻ ഒക്കെ നോക്കി കണ്ട് നിന്നു..അപ്പോൾ ആണ് ഗാർഡന്റെ സൈഡിലുള്ള മുറിയുടെ ജനൽ തുറന്നിട്ട കണ്ടത്..അതിന് ഉള്ളിൽ കൂടെ ആപ്പിളും മുസംബിയും പ്ലേറ്റിൽ മുറിച്ച ഇട്ട് ഒരു കൈയിൽ ഫോണും നോക്കി അത് കഴിക്കുന്ന നിയനെ ജിയാൻ കണ്ടത്.. അമ്പടി നോമ്പ് കള്ളത്തി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story