ഇശൽ തേൻകണം: ഭാഗം 16

ishal then kanam

രചന: ജീഫ്‌ന നിസാർ

"സ്വന്തം മക്കളോട് നിങ്ങൾ ഞങ്ങളെ കണ്ടു പടിക്ക് എന്നാണ് പറയേണ്ടത്.. അല്ലാതെ അയൽക്കാരെ പഠിക്കാനും... മറ്റുള്ളോരെ പകർത്താനും പറയാൻ അല്ല മിടുക്ക് വേണ്ടത് " സായി പുച്ഛത്തോടെ പറയുമ്പോൾ... ദേവിക അവന്റെ നേരെ തറച്ചു നോക്കി.. അതൊന്നും പക്ഷേ അവൻ ശ്രദ്ധിച്ചത് കൂടി ഇല്ലായിരുന്നു.. ആ മനസ്സിൽ കുറച്ചു മുന്നേ കണ്ടു പോന്ന അച്ഛന്റെ മുഖത്തെ സങ്കടം ആയിരുന്നു. അടുത്ത് കിട്ടിയ ഇച്ചിരി നേരം സന്തോഷം കൊണ്ട് വീർപ്പു മുട്ടിയ ആ മുഖം.. "അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിഞ്ഞിട്ട് സ്വന്തം സന്തോഷതോടൊപ്പം ചുറ്റും ഉള്ളവരെ കൂടി മാനസിക സംഘർഷത്തിൽ ആക്കുന്നത് നല്ല ശീലം അല്ലെന്ന് ഒരു ടീച്ചർ കൂടി ആയിരുന്ന എന്റെ അമ്മയ്ക്ക്..പറഞ്ഞു തരാൻ . അമ്മയുടെ ഭാഷയിൽ ഈ ഒന്നിനും ഈ കൊള്ളാത്ത മകൻ തന്നെ വേണ്ടി വന്നു.. കഷ്ടം "

സായി അമ്മയെ നോക്കി പുച്ഛത്തോടെ ചിരിച്ചു.. ദേവിക നിന്നു പുകയുന്നുണ്ട്.. സിത്തു രണ്ടു പേരെയും സൂക്ഷിച്ചു നോക്കുന്നുണ്ട്.. "സായന്ത്‌ " കടിച്ചു പറിക്കും പോലുള്ള വിളി.. സായി നെഞ്ചിൽ കൈ കെട്ടി നിന്നിട്ട് ദേവികയെ നോക്കി.. അലറേണ്ട... അതിന് പ്രതേകിച്ചു ധൈര്യം ഒന്നും വേണ്ട അമ്മേ ഇങ്ങനെ പേടിപ്പിച്ചു നിർത്താൻ ആരെ കൊണ്ടും പറ്റും അമ്മേ... അതല്ല വേണ്ടത്.. മക്കളെ ചേർത്താണ് നിർത്തേണ്ടത്.." സായി വീണ്ടും പറഞ്ഞു.. ഇപ്രാവശ്യം അമ്മയെന്ന ബഹുമാനം പോലും അവൻ മറന്നു പോയത് പോലെ.. സ്വന്തം ജീവിതം കണ്മുന്നിൽ കളിയാക്കി ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.. സ്വന്തം മനസ്സിൽ നുരയ്ക്കുന്ന ദേഷ്യം... അത് പറയേണ്ടത് താൻ തന്നെ ആണെന്നും... തന്റെ പ്രശ്നതിനൊരു പരിഹാരം കാണാൻ തന്നെക്കാൾ മികച്ചത് മറ്റാരും അല്ലെന്നും ഉള്ളിൽ നിന്നൊരു ഓർമ പെടുത്തൽ പോലെ.. കാലിൽ കുരുക്കിഇട്ട ബന്ധമെന്ന ചങ്ങല കണ്ണികൾ... ഇനിയും താങ്ങി നടക്കുന്നതും അർഥമില്ലെന്ന് സ്വയം തിരിച്ചറിയാൻ തുടങ്ങിയത് പോലെ...

എല്ലാം ശെരിയാകും എന്ന് കരുതി ആശ്വാസം കൊള്ളുന്നതിനു പകരം.. എല്ലാം ശെരിയാക്കും എന്നുള്ള ആത്മ വിശ്വാസം ആണ് വേണ്ടത്... നേരിട്ടാൽ മാത്രമേ ചിലതൊക്കെ നേടി എടുക്കാൻ ആവൂ.. "സിത്തു പറയാതെ വന്നതാണോ അമ്മയുടെ പ്രശ്നം... അതിന് വേണ്ടി ആണോ ഇന്നത്തെ കലാശകൊട്ട് ആണോ അമ്മേ..." യാതൊരു കൂസലും കൂടാതെ... സായി ചോദിച്ചു.. ദേവിക ദേഷ്യം കൊണ്ട് കത്തും പോലെ ആയിരുന്നു.. കൈകൾ തമ്മിൽ കൂട്ടി തിരുമ്പുന്നുണ്ട്. "ഞാൻ അവളുടെ അമ്മയല്ലേ.. അമ്മ കഴിഞ്ഞു മതി ഏട്ടൻ.. എന്നോട് അവൾ ഒരു വാക്ക് പറഞ്ഞോ.. എന്നിട്ട് രണ്ടും കൂടി പോയേക്കുവാ... അച്ഛനെ..." പറഞ്ഞു വന്നത് പാതിയിൽ നിർത്തി ദേവിക സായിയെ നോക്കി.. അവൻ കളിയാക്കി ചിരിക്കും പോലെ.. "ഞങ്ങൾ കാണാൻ പോയത് ഞങ്ങളുടെ അച്ഛനെയാണ്.. അത് വേണ്ടന്ന് പറയാൻ അമ്മയ്ക്ക് എന്നല്ല... ലോകത്തിലെ ആർക്കും അധികാരമില്ല... ആര് എന്ത് പറഞ്ഞാലും ഇനിയും ഞങ്ങൾ പോവുക തന്നെ ചെയ്യും... ഇല്ലെടി " സായി ഉറപ്പോടെ ചോദിക്കുമ്പോൾ സിത്തു ദേവികയേയും അവനെയും മാറി മാറി നോക്കി.. ഇല്ലേ...

വീണ്ടുംഉറക്കെ സായി ചോദിച്ചു.. മ്മ്... സിത്തു പതുക്കെ മൂളുമ്പോൾ ദേവിക അവളെ തറച്ചു നോക്കി.. "സ്വന്തം അച്ഛനെ സ്നേഹിക്കാൻ ആണ് അമ്മ പറയേണ്ടത്.. അമ്മയുടെ കണ്ണിൽ അച്ഛൻ അമ്മയോട് കൊടിയ ക്രൂരതകൾ ചെയ്തിട്ടുണ്ടാവാം.. പക്ഷേ ഞങ്ങൾ മക്കളോട് ഇന്നും അച്ഛൻ തെറ്റൊന്നും ചെയ്തിട്ടില്ല.. പിന്നെ എന്തിന് ഞങ്ങൾ മാറി നിൽക്കണം... ഇനി അങ്ങോട്ട്‌ അച്ഛനൊപ്പം കൂടിയാലോ... എന്ന് കൂടി ഞാൻ ആലോചിച്ചു വെച്ചിട്ടും ഉണ്ട്..." നിങ്ങൾ തമ്മിലുള്ള വഴക്കിൽ... അമ്മയ്ക്ക് എറിഞ്ഞു കളിക്കാനുള്ള തുറുപ്പ് ചീട്ടാണ് ഞാനും ദേ ഇവളും.. സായി പറയുബോൾ ദേവികയിൽ ഒരു നടുക്കം ഉണ്ടായിരുന്നു.. അയാൾക്കെതിരെ ഉള്ള തുറുപ്പ് ചീട്ടായിരുന്നു മക്കൾ...അതവൻ പറയുന്നത് നൂറു ശതമാനം സത്യം തന്നെ. അയാൾക്ക് മുന്നിൽ ജയിക്കണം എന്ന് മാത്രം ആയിരുന്നു മുന്നിലുള്ള ഏക ലക്ഷ്യം.. അതിനിടയിൽ കിടന്നു പിടയുന്നവന്റെ ഉള്ളിലെ രോഷം... അത് അണപൊട്ടിയപ്പോൾ.. ആ മുന്നിൽ പിടിച്ചു നിൽക്കാൻ ആവാതെ തല താഴ്ന്നു പോകുന്നു.. മക്കളെ ഓർത്തു മാത്രം അധികം ഒന്നും പറയില്ല...

ജയൻ. നീ... നീ എന്താണ് ഇപ്പൊ പറഞ്ഞത്. " തോറ്റു കൊടുക്കാൻ ഭാവം ഇല്ലാത്ത പോലെ ദേവിക സായിയുടെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. "ഞാൻ പറഞ്ഞത് അമ്മയും കേട്ടതല്ലേ... സ്പെല്ലിങ് മിസ്റ്റേക്ക് വന്നതല്ല.. പറഞ്ഞത് കാര്യമായാണ്.. ഇനിയും ഇങ്ങനെ ഇവിടെ തുടരാൻ വയ്യ.. അമ്മയ്ക്ക് പേര് പ്രസ്തിഥി.. പണം ഇതൊക്കെ ആണ് വലുത്.. ഇതും കെട്ടിപിടിച്ചു ഇവിടെ ഇരുന്നോ. ഇനിയെങ്കിലും സമാധാനത്തോടെ എനിക്കും എന്റെ പെങ്ങൾക്കും ജീവിക്കണം.. അമ്മയ്ക്ക് അമ്മയുടെ വാശി ആണ് വലുത്.. സ്വന്തം കാര്യം പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞിട്ട് അച്ഛനും അച്ഛന്റെ പാട് നോക്കി പോയി.. ഞങ്ങളെ കുറിച്ച്... ഞങ്ങളുടെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് വല്ല വിചാരവും ഉണ്ടോ " സായിയുടെ വാക്കിൽ അവജ്ഞത ആയിരുന്നു.. ദേവികയ്ക്ക് അത് മനസ്സിലായി.. ആ മുഖം ഒന്നൂടെ കടുത്തു.. "ഇനി ഇപ്പൊ സ്വന്തം കാലിൽ നിൽക്കാൻ ആയല്ലോ.. അമ്മയുടെ അധ്വാനം കൊണ്ട് ജീവിക്കണ്ട.. അപ്പൊ അച്ഛനെ തേടി പോണം പോലും.. ഇത് വരെയും ഒരു അച്ഛനും ഉണ്ടായിരുന്നില്ല.. ഞാൻ കഷ്ടപെട്ടാണ്..." ദേവിക പറയുമ്പോൾ സായി കൈ വിരൽ കൊണ്ട് ചെവിയിൽ ഇട്ട് കുലുക്കി..അത് കണ്ടപ്പോൾ ദേവിക പാതിയിൽ നിർത്തി..

"മക്കളെ നന്നായി നോക്കുക എന്ന് മാതാപിതാക്കളുടെ കടമയാണ്.. തമ്മിൽ കൊമ്പ് കോർത്തിട്ടല്ല... ഒരുമിച്ച് നിന്ന് കൈ കോർത്തു പിടിച്ചു വേണം മക്കളെ നോക്കാൻ.. ഇവിടെ നിങ്ങൾ അങ്ങനെ ആയിരുന്നോ...ഇങ്ങോട്ട് തരാത്ത സ്നേഹം.. അങ്ങോട്ടും വേണമെന്ന് വാശി പിടിക്കാൻ അമ്മയ്ക്ക് എന്താണ് അർഹത.. പിന്നെ ഞങ്ങൾ ഇവിടെ നിൽക്കണമെന്ന് പറയാൻ എങ്ങനെ കഴിയും.." സായി ദേവികയെ കടുപ്പത്തിൽ നോക്കി.. ഉത്തരം പറയാനുള്ള... ചളിപ്പ് കൊണ്ടാണ്.. ദേവിക അവനെ നോക്കിയില്ല.. "തമ്മിലുള്ള പഴി ചാരൽ നിർത്തിയിട്ട് ഒരു അഞ്ചു മിനിറ്റ് നേരെ നോക്കി സംസാരിക്കാൻ ശ്രമിച്ചോ നിങ്ങൾ രണ്ടാളും... അമ്മയും അച്ഛനും കണക്കാണ്.. ബന്ധങ്ങളിൽ ഒരു വിള്ളൽ വരുമ്പോൾ സ്വന്തം ഭാഗം ക്ലിയർ ആക്കിയിട്ട് മറ്റേ ആളുടെ തെറ്റുകൾ വരുന്ന ഭാഗം മാത്രമല്ലേ നമ്മൾ പ്രസന്റ് ചെയ്യാറുള്ളു... മറ്റുള്ളവരുടെ മുന്നിൽ.കേൾക്കുന്നവരെയും കാണുന്നവരെയും പറ്റിച്ചാലും മനസാക്ഷി എന്നൊന്നില്ലേ അമ്മാ... അവിടെ എന്ത് ഉത്തരം പറയും " സായി ചോദിക്കുമ്പോൾ... കാറ്റഴിച്ചു വിട്ട ബലൂൺ പോലായി ദേവിക.. അവൻ അങ്ങനെ സട കുടഞ്ഞു എഴുന്നേറ്റു വരുമെന്ന് ഒരിക്കലും കരുതിയില്ല.. അത് കൊണ്ട് തന്നെ അവന് കൊടുക്കാൻ കയ്യിൽ ഉത്തരം കരുതിയിട്ടില്ല..

ചോദ്യങ്ങൾ മാത്രം തല ഉയർത്തി നിൽക്കുന്നു.. ഉത്തരം പ്രതീക്ഷിക്കുന്നു എന്ന് പറയും പോലെ.. "വിഡ്ഢി ആയിട്ടല്ല.. അങ്ങനങ്ങു അഭിനയിച്ചു.. ആഗ്രഹിക്കുന്ന ജീവിതം കിട്ടും എന്ന് വെറുതെ മോഹിച്ചു.. നിങ്ങൾ ഒരിക്കലും മാറാൻ പോവുന്നില്ല.. ഇനി ഞങ്ങളും..." സായി പോയിട്ട് സിത്തുവിനെ പിടിച്ചു വലിച്ചു.. അവൾ അവനെ പകച്ചുനോക്കി.. 'ഒരമ്മയുടെ കരുതൽ വേണ്ടുന്ന ഒരായിരം സന്ദർഭം ഉണ്ടായിരുന്നു എന്റെ പെങ്ങളുടെ ജീവിതത്തിൽ.. അന്നൊന്നും അമ്മ അറിഞ്ഞില്ലേ ആദ്യം സ്ഥാനം കിട്ടേണ്ടത് അമ്മയ്ക്കാണ് എന്ന്.. എല്ലാം അറിയേണ്ടത് അമ്മ ആണെന്ന്... ഇന്നിപ്പോൾ വരുന്നത് അറിയിച്ചില്ലെന്ന് പറഞ്ഞു ദേഷ്യം കാണിക്കാൻ പോലും അർഹതയുണ്ടോ... ഒന്നോർത്തു . അപ്പൊ സ്വയം മനസ്സിലാവും ഉത്തരം.. " സായി തോളിൽ ചേർത്ത് പിടിച്ചു പറയുമ്പോൾ... സിത്തുവിന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു.. കഴിഞ്ഞ കാലങ്ങൾ കണ്മുന്നിൽ കാണും പോലെ.. "എന്റെ മോള് എന്തിനാടാ വിഷമിക്കുന്നെ.. എല്ലാം നേരിട്ടത് നമ്മൾ ഒരുമിച്ചല്ലേ.. ഇനിയും അങ്ങോട്ട് ഏട്ടൻ ഉണ്ടാവും.. എല്ലാത്തിനും.. ഈ അമ്മയ്ക്കും അച്ഛനും വേണ്ടി നമ്മളേത്ര കരഞ്ഞിട്ടും കാല് പിടിച്ചിട്ടും കാര്യമില്ലെടി.. ഇവര് ഇവരുടെ വാശിയും ദേഷ്യവും വിട്ട് മാറില്ല.. അപ്പൊ പിന്നെ നമ്മുക്ക് മാറാം..

ഇനിയും ഇവര് ഒരുമിച്ച് നമ്മളെ സ്നേഹിക്കും എന്നുള്ള നമ്മുടെ വിശ്വാസം ഉണ്ടല്ലോ.. അതിനി നമ്മുക്ക് വേണ്ട.. മാറി ചിന്തിക്കാം " സായി ദേവികയെ കടുപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.. എന്നിട്ട് തിരിഞ്ഞു നടന്നു.. ഒന്ന് അടി വെച്ചിട്ട് അവൻ നിന്നു.. വീണ്ടും ദേവികയെ നോക്കി.. "പ്രതീക്ഷകൾ തെറ്റുമ്പോൾ മനുഷ്യൻ സ്വയം മാറും.. അതവന്റെ അഹങ്കാരം കൊണ്ടൊന്നും അല്ല അമ്മേ... മുറിവേറ്റ മനസ്സിന്റെ വേദനയിൽ നിന്നും ഉണ്ടായ തീരുമാനം ആണ്... ഉറപ്പാണ് " സായി പറയുമ്പോൾ അൽപ്പം പോലും അയവ് വരാത്ത മുഖം കൊണ്ട് ദേവിക മറ്റെങ്ങോ നോക്കി... "സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു കൊണ്ട് ഒരിക്കലും സന്തോഷിക്കരുത്... ആരും..അത് നില നിൽക്കില്ല... കാലത്തിനോട് മറുപടി പറയേണ്ടി വരും..ഒരിക്കൽ കുറ്റബോധം കൊണ്ട് നീറേണ്ടി വരും " പറഞ്ഞിട്ട് അവൻ തിരിച്ചു നടന്നിട്ടും ദേവിക ഞെട്ടലിൽ നിന്നും പുറത്ത് വന്നിട്ടില്ല..സിത്തു മെല്ലെ വലിഞ്ഞു.. ഇല്ലെങ്കിൽ ഇതിനുള്ളത് കൂടി തനിക്കു കിട്ടും എന്ന് അവൾക്ക് ഉറപ്പുണ്ട്.. ദേവിക സായി പോയ വഴിയേ നോക്കി.

തന്റെ മകൻ തന്നെയോ ഇപ്പൊ ഈ പറഞ്ഞിട്ട് പോയതൊക്കെ.. അവനിങ്ങനെ ഒക്കെ സംസാരിക്കാൻ അറിയുമായിരുന്നോ.. അടിച്ചമർത്തി... കല്പ്പിച്ചു ശീലിച്ച സായി തിരിഞ്ഞു പറയാൻ തുടങ്ങി.. അവൻ പറഞ്ഞത് പോലെ.. സിത്തു വരുന്നത് വിളിച്ചറിയിച്ചില്ല എന്നത് അല്ലായിരുന്നു തന്റെ പ്രശ്നം.. അങ്ങനെ എത്രയോ തവണ... വരുന്നതും പോവുന്നതും ഒന്നും ചിലപ്പോൾ അറിയാതെ.. എവിടെ പോയെന്ന് സായിയോട് ചോദിക്കുമ്പോൾ.. അവൾ രാവിലെ തിരിച്ചു പോയെന്ന് അവൻ മറുപടി തരുമ്പോൾ എല്ലാം... ഒന്നും തോന്നാറില്ല.. വന്നു... പോയി.. അത്ര മാത്രം. പക്ഷേ... വരും വഴിയിൽ അച്ഛനും മക്കളും കണ്ടു മുട്ടി എന്ന് അറിയാനിട വന്നപ്പോൾ സംഗതി കൈവിട്ടു പോയി...അവർ തമ്മിൽ ഒരുമിക്കുമ്പോൾ തോറ്റു പോകും പോലെ.. അയാൾ ഓരോന്നു പറഞ്ഞു കൊടുത്തു പിരി കയറ്റി വിട്ടതാ അവനെ.. ഓർക്കുമ്പോൾ ദേവികയുടെ പല്ലുകൾ ഞെരിഞ്ഞു.. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. വെട്ടി തിരിഞ്ഞു കൊണ്ട് ഫോൺ എടുത്തു ഞെക്കി കൊണ്ട് അവർ റൂമിലേക്ക് നടന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤

കൈകൾ കൂട്ടി തിരുമ്പി... സായി മുറിയിലൂടെ നടന്നു.. കണ്ണാടിയിൽ കാണുന്ന തന്റെ രൂപത്തിലേക്ക് നോക്കി.. മുഖം നിറഞ്ഞ കല്ലിച്ച ഭാവം.. അവൻ കൈകൾ നെഞ്ചിൽ കെട്ടിയിട്ട് ഒന്നൂടെ സൂക്ഷിച്ചു നോക്കി.. ചുണ്ടിൽ ഒരു ചിരി വിരിയുന്നുണ്ട്.. ആത്മ വിശ്വാസത്തിന്റെ നേർത്ത കുമിളകൾ പോലെ.. അമ്മയെ എതിർക്കുന്നതല്ല.. ജീവിതം തിരിച്ചു പിടിക്കുന്നതാണ്.. ഇനി അങ്ങോട്ട് ഇതാണ് ഇവിടെ നല്ലത്.. സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധി ഉണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലേൽ അത് അമ്മയുടെയും അച്ഛന്റെയും മാത്രം തെറ്റാണ്.. പ്രശ്നങ്ങളിൽ ഓടി രക്ഷപെട്ടു പോയതാണ് അച്ഛൻ.. അതല്ലായിരുന്നല്ലോ വേണ്ടത്.. അടുത്തിരുത്തി സ്നേഹത്തോടെ സംസാരിക്കാൻ ശ്രമിച്ചാൽ തന്നെ പാതി പ്രശ്നങ്ങൾ വിട്ടോഴിഞ്ഞു പോകും.. അതിന് പകരം... വേദനിക്കുമോ എന്നോർത്ത് മിണ്ടാതെ നിൽക്കുമ്പോൾ... തോറ്റു പോകുമോ എന്ന് പേടിച്ചിട്ട് തെറ്റികൾക് നേരെ കണ്ണടച്ച് ഇരുട്ടാക്കുമ്പോൾ എല്ലാം കൈ പിടിയിൽ നിന്നും പലതും ഊർന്നിറങ്ങി പോകും.. ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം....... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story