ഇശൽ തേൻകണം: ഭാഗം 18

ishal then kanam

രചന: ജീഫ്‌ന നിസാർ

ജാസ്മിക്ക് തന്നെ നോക്കുമ്പോൾ തോന്നുന്ന ജാള്യത സായിക്ക് മനസ്സിലാവുന്നുണ്ട്.. അത് കാണുമ്പോൾ അവന്റെ ചുണ്ടിൽ വിരിയുന്ന ചിരിയിലേക്ക് അവൾ മനഃപൂർവം നോക്കുന്നില്ല.. റൂമിലേക്ക് മാറ്റിയിരിക്കുന്നു കദ്ധീജുമ്മയെ.. തലയിലും കയ്യിലും വെളുത്ത കെട്ടുകൾ.. ഇടയ്ക്കിടെ വേദന കൊണ്ട് മുഖം ചുളുങ്ങി പോവുന്നുണ്ട് എന്നതൊഴിച്ചാൽ യാതൊന്നും മിണ്ടുന്നില്ല.. ഉറക്കം തൂങ്ങുന്ന കണ്ണുകൾ.. വിളറിയ മുഖത്തെ നിർവികാരത.. അരികിൽ ഇരുന്നിട്ട്... ജാസ്മി കൈയ്യിൽ തലോടി കൊടുക്കുന്നുണ്ട്.. അതൊന്നും അറിയാതെ...അവർ അപ്പോഴും കണ്ണുകൾ തുറന്നു മുകളിൽ നോക്കി കിടക്കുന്നു.. ജാസ്മി ഇടയ്ക്കിടെ തന്നെ നോക്കുന്നത് സായി കാണുന്നുണ്ട്.. കണ്ണുകൾ കയ്യിലുള്ള മൊബൈൽഫോണിൽ ആണേലും... അവളുടെ പ്രവർത്തികളിൽ ആണ് അവന്റെ ശ്രദ്ധ മുഴുവനും.. അവളെന്നെ ഒറ്റ ബിന്ദുവിനെ ചുറ്റി തിരിയുന്ന മനസ്സിനെ അവനപ്പോൾ മനസ്സിലായതേ ഇല്ല.. ആരും അല്ലെന്ന് അറിയാം... പക്ഷേ.... അവളെ ഓർക്കുമ്പോൾ...

അവൾക്കൊപ്പം ഇരിക്കുമ്പോൾ ഒക്കെയും ഏറ്റവും അടുപ്പമുള്ള ആരെയോ പോലെ.. ഇനി ഇതായിരുക്കുമോ പ്രണയം.. സൗഹൃദം കൊണ്ട് തടയിട്ടിട്ട് ഒരു പ്രണയത്തെയും ഹൃദയം കൊണ്ട് ആവാഹിച്ചിട്ടില്ലാത്തതിനാൽ തന്നെയും അതിന്റെ മായാജാലം എന്തെന്ന് വശമില്ല.. കണ്ണുകൾക്കൊപ്പം കാണാൻ ഹൃദയം കൂടി ദാഹിക്കുന്നു എങ്കിൽ... സത്യമാണ്... തനിക്കിവളോട് പ്രണയമാണ്.. വരും വരായ്കകളെ ഒന്നും ഓർക്കാതെ ഇവളെ ആത്മാവിലേക്ക് ചേർക്കാൻ അതിയായ മോഹം.. ഇവളുടെ ഓർമയിൽ മറ്റെല്ലാം മറന്നു പോകും പോലെ.. ഈ ആളുടെ വേദനകൾ അവളോളം ആഴത്തിൽ നെഞ്ചിൽ ആഴ്ന്നിറങ്ങി പോകും പോലെ.. സായിയുടെ ചുണ്ടിലെ മനോഹരമായ ചിരിയിലേക്ക് നോക്കുമ്പോൾ ജാസ്മിയും അറിയുന്നുണ്ട്.. ഹൃദയം കുളിരുന്ന ആ സുഖമുള്ള നോവിനെ.. എത്ര പെട്ടന്നാണ് ഈ ആളിലേക്ക് സങ്കടത്തിന്റെ കെട്ടുകൾ പെട്ടി ഇറങ്ങിയത്.. "ആ ഉമ്മാന്റെ ഭാഗ്യമാണ് നീ എന്ന മകൾ " എന്നുള്ള വാക്കിൽ പിടിച്ചു നിൽക്കാൻ ആയില്ല.. ഇനിയുള്ള ആയുസ്സ് മുഴുവനും ഉമ്മാക്ക് വേണ്ടി മാറ്റി വെച്ചിട്ടും..

. ICU വിന്റെ മുന്നിൽ മരവിച് ഇരിക്കുമ്പോൾ... ശ്രദ്ധിക്കണ്ടേ ജാസ്മി എന്ന് സുധിയേട്ടൻ കൂടി പറഞ്ഞ നിമിഷം വെട്ടി പൊളിച്ചത് പോലെ ഹൃദയം പിടഞ്ഞു.. തീർത്തും തോറ്റു പോയത് പോലെ.. കുറ്റബോധം ആ മുറിവേറ്റ ഇടം കൂടുതൽ മാന്തി പൊളിക്കവേ... ഇയാളുടെ വാക്കുകൾ ഒരു തൂവൽ പോലെ തലോടി..മുറിവിനെ. മരുന്ന് പോലെ.. നെഞ്ചിൽ ചേർക്കുമ്പോൾ അറിഞ്ഞിരുന്നു താളം തെറ്റിയ ആ മിടിപ്പ്.. നിറമുള്ള ജീവിതമൊന്നും മുന്നിലില്ല.. അങ്ങനൊന്നും കൊതിക്കാറുമില്ല.. കൈ പിടുക്കുന്നവനിൽ ഉമ്മാനെ കാണുന്നത് വെറുമൊരു ഭ്രാന്തി മാത്രം ആണെങ്കിൽ.. എന്തിന് വെറുതെ ഇനിയും കുറെ വേദനകൾ നൽകാൻ ഒരു ജീവിതം.. ജാസ്മി നോട്ടം വലിച്ചെടുക്കും മുന്നേ സായിയുടെ കണ്ണുകൾ അവളെ തെടി എത്തി.. തമ്മിൽ കുരുക്കിയിട്ട നോട്ടത്തിൽ രണ്ടാളും പതറി പോയിരുന്നു.. സായി ഒന്ന് പുരികം പൊക്കി അവളെ നോക്കി ചിരിച്ചു.. ജാസ്മി വേഗം നോട്ടം മാറ്റി.. ഫോൺ പോക്കറ്റിൽ ഇട്ടിട്ട്... ജനലോരം ചേർത്തിട്ട കസേരയിൽ ഇരിക്കുമ്പോൾ സായി പുറത്തേക്ക് നോക്കി...

ഇരുന്നു. വാർഡിൽ കൊണ്ട് പോവാൻ ആയിരുന്നു ജാസ്മിയുടെ പ്ലാൻ.. കദ്ധീജുമ്മയെ. അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ലേലും അവൾക്ക് അങ്ങനെ ചെയ്യാനുള്ള പരിമിതികൾ ഉണ്ട്.. ഇവിടെ നിന്നിറങ്ങി പോവുമ്പോൾ കൊടുക്കേണ്ട ബില്ലുകൾ അവളെ പേടിപ്പിക്കുന്നുണ്ട് എന്ന് ആ കണ്ണിലെ ഭാവം കാണുമ്പോൾ അറിയാം.. അത് വേണ്ട... ഞാൻ റൂമെടുത്തിട്ടുണ്ട് എന്ന് അവളോട്‌ സായി പറയുമ്പോൾ... വേണ്ടന്ന് ദുർബലയായി പറയുന്ന പെണ്ണിനോട് അവനൊരുപാട് ഇഷ്ടം തോന്നി.. വാർഡിൽ... ഒരുപാട് ആളുകളിക്കിടയിൽ ഈ ഉമ്മയും അവരുടെ മോളും ഒരു കൗതുകവസ്തു മാത്രം ആയേക്കാം.. ചിലർക്കുള്ള നേരം പോക്കുകൾ മാത്രം ആയി മാറാം.. അവനവനോ.. സ്വന്തം കുടുംബത്തിനോ അല്ലാതെ മറ്റുള്ളവർക്ക് വരുമ്പോൾ... കണ്ട് ആസ്വദിക്കാൻ ഭ്രാന്ത് എന്ന വിനോദത്തോളം മറ്റെന്തെങ്കിലും ഉണ്ടോ.. അതിനിവരെ വിട്ട് കൊടുക്കാൻ തോന്നിയില്ല.. ചേർത്ത് പിടിക്കാൻ കാരണങ്ങൾ ഏതും ഇല്ലാഞ്ഞിട്ടും.. മനസ്സ് അവരോട് ചേർത്ത് വെക്കാൻ ഉള്ളിൽ ഒരു മോഹം.. കണ്ണടച്ച് മൂളുന്നവനിലെ സ്വരവിസ്മയം..

ജാസ്മിയുടെ കണ്ണുകൾ വിടർന്നു.. പാടാൻ അറിയില്ലേലും പാട്ട് ഇഷ്ടമാണ്.. കേൾക്കാൻ ഒരുപാട് ഇഷ്ടം.. ചുവരിൽ ചാരി അവനിൽ ലയിച്ചു കേൾക്കുമ്പോൾ ചുറ്റും ഉള്ളത് അവളും മറന്നു പോയിരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤ എനിക്കറിയില്ല അമ്മേ... സത്യം. ഒരു യാത്ര ഉണ്ടെന്ന് മാത്രം ആണ് എന്നോട് പറഞ്ഞത് " കേണ് പറഞ്ഞിട്ടും ദേവികയുടെ മുഖം നിറഞ്ഞ കല്ലിച്ച ഭാവം. രാത്രിയിൽ ആണ് ഏട്ടൻ വന്നിട്ട് വാതിൽ തട്ടി വിളിച്ചത്.. "എനിക്ക് അത്യാവശ്യമായി ഒരു യാത്ര ഉണ്ട് സിത്തു... നാളെ.. അല്ലെങ്കിൽ മറ്റന്നാൾ തിരിച്ചു വരും.. അമ്മ ചോദിച്ച നീ പറഞ്ഞേക്ക്..' തിരിച്ചൊന്നും പറയാൻ ഇട തരാതെ ഏട്ടൻ ഓടി ഇറങ്ങി പോയിരുന്നു.. യാത്ര പോവാറുണ്ട് ആള്... അതൊക്കെയും പെട്ടന്ന് തീരുമാനം എടുത്തിട്ട് പോണത് തന്നെയാണ്.. ഇതിപ്പോൾ... ഇത്രയൊക്കെ ടെൻഷനോട് കൂടി ഓടി പോവുന്നത് എങ്ങോട്ടാവും.. "അമ്മയോട് പറയേണ്ട എന്ന് അവൻ പറഞ്ഞു കാണും അല്ലേ.. അവനറിയാതെ നീയോ... നീ അറിയാതെ അവനോ വല്ലതും ചെയ്യാറുണ്ടോ സിതാര...

എന്നിട്ടും അവൾക്കു അറിയില്ല പോലും " സിത്തുവിനെ നോക്കി ദേവിക പുച്ഛത്തോടെ പറഞ്ഞു.. സിത്തു നിസ്സഹായതയോടെ അമ്മയെ നോക്കി.. അമ്മ പറഞ്ഞതൊക്കെ സത്യം തന്നെ. തമ്മിൽ അറിയാതെ ഒന്നും ചെയ്യില്ല.. ഇത് പക്ഷേ അറിഞ്ഞില്ലെന്നു പറയുന്നത് അമ്മ വിശ്വാസിക്കുന്നുമില്ല.. അവൾ അനങ്ങാതെ നിന്നു.. "അച്ഛനൊപ്പം ചേർന്നിട്ട് അമ്മയെ അങ്ങ് തോൽപ്പിക്കാൻ ഉദ്ദേശം ഉണ്ട് ഏട്ടനും പെങ്ങൾക്കും.. അതെനിക്കും അറിയാം.. പക്ഷേ മറു സൈഡിൽ ദേവിക ആണെന്ന് മറന്നു പോവണ്ട... ആരും.." വെട്ടി തിരിഞ്ഞിട്ട് ദേവിക പോയപ്പോൾ സിത്തു ബെഡിൽ ഇരുന്നു.. വരണ്ടായിരുന്നു.. ഏട്ടൻ വീട്ടില് ഉണ്ടെന്ന് പറഞ്ഞപ്പോൾ ചാടി പോന്നത് അബദ്ധമായോ ദൈവമേ.. അമ്മയ്ക്ക് മുന്നിൽ ഒറ്റയ്ക്ക് കടിച്ചു കീറാൻ ഇട്ട് കൊടുത്തിട്ട് ഏട്ടൻ എങ്ങോട്ടാ പോയതാവോ.. ചതിയായി പോയി.. സിത്തു ബെഡിൽ കൈ ചുരുട്ടി അടിച്ചു.. ഇന്നത്തേക്ക് ഉള്ളതായി അമ്മയ്ക്ക്.. രാവിലെ ഒന്നും അറിഞ്ഞിട്ടില്ല... അല്ലങ്കിലും ലോകം മുഴുവനും തന്റെ വിരൽ തുമ്പിൽ ആണെന്ന് വീമ്പ് പറയുമ്പോഴും...

വീട്ടിനുള്ളിൽ നടക്കുന്ന പലതും അമ്മ അറിയാറില്ല. വൈകുന്നേരം ആയപ്പോൾ ഒന്ന് ചോദിച്ചു.. ഇന്നലത്തെ ദേഷ്യം തന്നെ മാഞ്ഞിട്ടില്ല. കല്ലിച്ച മുഖം തന്നെ.. താൻ വീട്ടില് ഉണ്ടായിട്ടും ഏട്ടനെ കാണാഞ്ഞപ്പോ ആയിരിക്കും. അല്ലെങ്കിൽ ഇവിടെ ഉണ്ടായേനെ.. ബെഡിൽ കിടന്ന ഫോൺ ബെല്ലടിച്ചപ്പോൾ സിത്തു തിരിഞ്ഞു നോക്കി.. പ്രണവ് കാളിംഗ്.. അവൾക്കുള്ളിൽ ഒരു മിന്നൽ പാഞ്ഞു പോയി.. വിറയലോടെ ഫോണിൽ തന്നെ നോക്കി ഇരുന്നു.. വീണ്ടും വീണ്ടും അതടിച്ചപ്പോൾ... വിറക്കുന്ന കൈ നീട്ടി അതെടുത്തു ചെവിയോട് ചേർത്ത് വെച്ചു.. "എനിക്കറിയാം സിതാര... നീ എടുക്കുമെന്ന്.." മറുപ്പുറത്തെ പ്രണയസ്വരം കാതിൽ പതിച്ചപ്പോൾ അവൾ അടിമുടി കുളിർന്ന് പോയത് പോലെ.. തൊട്ടടുത്തുള്ള നിമിഷം അമ്മയുടെ മുഖം ഓർമ വന്നപ്പോൾ.. കാറ്റ് ഒഴിഞ്ഞ ബലൂൺ പോലായി ഹൃദയം.. ശൂന്യത.. "പ്ലീസ് പ്രണവ്.. ഞാൻ പറഞ്ഞതല്ലേ... ഇതൊന്നും വേണ്ടന്ന്..." പതിയെ പറയുമ്പോൾ എന്തിനെന്നറിയാതെ നിറഞ്ഞ മിഴികൾ സിത്തു തുടച്ചു നീക്കി..

പ്രണവിന്റെ മുഖം ഉള്ളിലൂടെ പാഞ്ഞു നടക്കുന്നു.. "ഇഷ്ടമല്ലെന്നും നീ പറഞ്ഞിട്ടില്ല സിതാര " പ്രണവ് ഓർമിപ്പിച്ചു.. ചിരിയിൽ പൊതിഞ്ഞതാണ് ആ ചോദ്യം.. അറിയാത്ത ആളൊന്നും അല്ല.. അമ്മയുടെ ഫ്രണ്ട്... അഖില ആന്റിയുടെ മകൻ.. അവരുടെ തന്നെ ബിസിനസ് തലപ്പത്തു നിൽക്കുന്നവൻ. ഇടക്കൊക്കെ കാണാറുമുണ്ട്... കാണുമ്പോൾ ഒന്ന് ചിരിക്കും... അത്ര തന്നെ... കൂട്ടുകാരുടെ കൂടെ മാളിൽ പോയപ്പോൾ... ആകസ്മികമായെന്ന പോലെ മുന്നിൽ എത്തി പെട്ടപ്പോൾ.. പരിചയം പുതുക്കാൻ ചിരിച്ചു... അറിയാവുന്ന വിശേഷം പറഞ്ഞു... ചോദിച്ചു.. "എനിക്ക് സിതാരയെ ഇഷ്ടമാണ്.. കണ്ട നാൾ മുതൽ എന്റെ മനസ്സിലുണ്ട്.. വെറുതെ ഷോ കാണിച്ചു നടക്കാൻ അല്ല.. എന്റെ പാതിയാക്കാൻ ഞാൻ കൊതിക്കുന്നു " കണ്ണിൽ നോക്കി ഒട്ടും പതറാതെ പ്രണവ് പറയുമ്പോൾ ഒറ്റ നിമിഷം കൊണ്ട് ചിരി മാഞ്ഞിരുന്നു.. വിയർത്തു കുളിച്ചു പോയി.. അവൻ പക്ഷേ ചിരിച്ചു കൊണ്ട് തന്നെ മുന്നിൽ നിൽക്കുന്നു.. ഇഷ്ടമാണോ... സിത്തു അവളോട്‌ തന്നെ ചോദിച്ചു.. ഇഷ്ടകേട് തോന്നേണ്ട കാര്യം ഇല്ല.. അറിയാവുന്നിടത്തോളം ആരും ഇഷ്ടപെട്ട് പോകുന്ന ആളാണ്‌.. പക്ഷേ... വീടിനെ ഓർക്കുമ്പോൾ... വീട്ടുകാരെ ഓർക്കുമ്പോൾ തോന്നുന്ന ആ ഒരു പേടി കണ്ണിലേക്കു ഇരച്ചു കയറി..

ഒരു തെറ്റും ചെയ്യാഞ്ഞിട്ടും വെറുതെ ചീത്ത വിളിക്കുന്ന അമ്മയ്ക്ക് മുന്നിൽ ഇനി ഒരു പ്രണയഭാരത്തോടെ നിൽക്കുന്നത് ഓർക്കാൻ കൂടി വയ്യ.. അതിനും അച്ഛനെ ചീത്ത വിളിക്കും.. ഏട്ടനെ കുറ്റപ്പെടുത്താൻ ഒരു തക്കം നോക്കി ഇരിപ്പാണ്.. ഏട്ടനും കിട്ടും പിടിപ്പത്.. "റിലാക്സ് സിതാര.. ഇപ്പൊ പറയേണ്ട... ആലോചിക്ക്‌.. നന്നായി ആലോചിച്ചു കിട്ടുന്ന ഉത്തരം... അത് എന്ത് തന്നെ ആയാലും എന്നേ അറിയിക്കുക.. എന്റെ പ്രണയം ഹൃദയം കൊണ്ടാണ്... അതിനൊരിക്കലും പ്രതികാരം ചെയ്യാൻ ആവില്ല " തോളിൽ ഒന്ന് തട്ടിയിട്ട് കണ്ണോന്നടച്ച് തിരിഞ്ഞു നടക്കുന്നവനോട് ഇഷ്ടമാണോ ആരാധനയാണോ തോന്നിയത്.. അറിയില്ല.. ഓർക്കാൻ സുഖമുള്ളൊരു ഓർമയാണ് അവനെന്ന് പിന്നെ തിരിച്ചറിഞ്ഞു.. ഉള്ളിൽ ഒരു ഇഷ്ടകടൽ ഇരമ്പിയിട്ടും... ഇഷ്ടമല്ലെന്ന് പറയേണ്ടി വരുമോ എന്ന് പേടിച്ചിട്ട് അവന്റെ മുന്നിൽ പെടാതെ ഒളിച്ചു കളിച്ചു.. പക്ഷേ ഒരു ദിവസം അറിയാത്തൊരു നമ്പറിൽ നിന്നും വന്ന കാൾ. അപ്പുറം അവനാണ് എന്നറിഞ്ഞു തുടിച്ച ഹൃദയത്തെ ശാസിച്ചു.. ഇന്നും വിളിച്ചത് ഒരു ഉത്തരം തേടിയാണ്..

സിതാര വീണ്ടും വിയർത്തു തുടങ്ങി.. "സിതാര.. ആർ യൂ ഒക്കെ " വീണ്ടും പ്രണവ് ചോദിക്കുന്നു.. "യാ.. ഐ ആം ഒക്കെ.." സിത്തു മറുപടി പറഞ്ഞു.. "എന്നിട്ടും എന്തേ എന്റെ ചോദ്യം... ഉത്തരം പറയാതെ വിട്ട് കളഞ്ഞത്.. പറ്റില്ലെങ്കിൽ ധൈര്യമായിട്ട് പറഞ്ഞോ സിതാര.. അത് തന്റെ അവകാശം ആണ്.." അപ്പുറം അവൻ ധൈര്യം പകരുമ്പോൾ... എന്ത് പറയണം എന്നറിയാതെ അവൾ കുഴഞ്ഞു.. അവനെ ഇഷ്ടമല്ലെന്ന് പറഞ്ഞു ഒഴിവാക്കി വിടാൻ മനസ്സ് സമ്മതിച്ചു തരുന്നില്ല.. "ഒത്തിരി നാളായില്ലേ ടോ.. പോസിറ്റീവ് ആണേലും നെഗറ്റീവ് ആണേലും തന്റെ ഒരു ആൻസർ കിട്ടിയ എനിക്കൊരു സമാധാനം ആയേനെ... ഇതിപ്പോൾ ഞാൻ " പ്രണവ് പറയുമ്പോൾ... അവന്റെ കണ്ണിലെ പിടച്ചിൽ അവൾക്ക് കാണാൻ ആയിരുന്നു.. "ഞാൻ... എനിക്ക്.." അവൾ വീണ്ടും വിക്കി കളിച്ചു.. "Come on സിതാര "

പ്രണവ് പറയുമ്പോൾ അവൾ കൂടുതൽ തളർന്നു പോയി.. ആ സ്വരത്തിൽ ഒരു ആവേശം ഉണ്ടായിരുന്നു.. ഇഷ്ടമാണെന്ന് കേൾക്കാൻ ആണത്.. "ഞാൻ... ഏട്ടനോട് പറയാം " ഒടുവിൽ സിത്തു പറയുമ്പോൾ മറുപുറം ഒരു നിമിഷം നിശബ്ദമായിരുന്നു.. "എന്റെ പ്രണയം സായിയോടല്ല സിതാര.. നീ പറയുന്നത് കേൾക്കാൻ ആണ് എനിക്കിഷ്ടം ' പ്രണവ് പറയുമ്പോൾ... സിത്തു ഫോണിൽ പിടി മുറുക്കി.. മറുപടി ഒന്നും പറഞ്ഞില്ല... "ഒക്കെ.... ശെരി.. ഞാൻ കാത്തിരിക്കുന്നു കേട്ടോ... ബൈ " പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തപ്പോൾ.. സിത്തു ബെഡിലേക്ക് മലർന്ന് വീണു പോയിരുന്നു.. വിറയൽ ഇപ്പോഴും മാറിയിട്ടില്ല.. ഏട്ടനോട് പറയണം.. ഇങ്ങനെ കയറില്ലാതെ ഇനിയും അവനെ കെട്ടിയിട്ടു ഒളിച്ചു നടക്കേണ്ട.. അമ്മയുടെ ഫ്രണ്ട് ആണ് അഖില ആന്റി എന്നുള്ളതാണ് ചെറിയ ഒരു ആശ്വാസം.. നെറ്റിയിലേക്ക് പാറി വീണ മുടി ചുരുളൻ നിറഞ്ഞ...പ്രണവിന്റെ മുഖം ഓർക്കുമ്പോൾ സിത്തുവിന്റെ മുഖം ചുവന്നു പോയിരുന്നു.. പ്രണയത്തിന്റെ മാജിക് മൂവ്മെന്റ് 💞...... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story