ഇശൽ തേൻകണം: ഭാഗം 24

ishal then kanam

രചന: ജീഫ്‌ന നിസാർ

നടക്കില്ല സായന്ത്‌.. ഇനി നീ എന്തൊക്കെ പറഞ്ഞാലും അയാളുടെ കൂടെ.. ഇല്ല.. ഒരിക്കലും നടക്കില്ല " പറയുമ്പോൾ ദേവിക കിതക്കുന്നുണ്ട്.. സിത്തു സായിയുടെ മുഖത്തെക്കും അമ്മയുടെ മുഖത്തെക്കും മാറി മാറി നോക്കുന്നു.. സായി അമ്മയെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു.. അവന്റെ മുഖത്തൊരു കൂസലും ഉണ്ടായിരുന്നില്ല.. "വരുന്നില്ല... സമ്മതിച്ചു.. പക്ഷേ അമ്മ പറഞ്ഞു തരണം ഞങ്ങൾക്ക് എന്താണ് അതിനുള്ള കാരണം കൂടി എന്ന്.. എത്രയോ നാളുകളായി അമ്മയോന്ന് നാട്ടിൽ പോയിട്ട്.. വീട്ടിൽ പോയിട്ട്.. ഇവിടെ ഉണ്ടാക്കി എടുത്തു എന്ന് പറയുന്ന ബന്ധങ്ങൾ ഉണ്ടല്ലോ.. വെറും നീർ കുമിളകൾ പോലെ ഉള്ളതാണ്.. ഇത്തിരി ദിവസം കാണാതെയാവുമ്പോൾ മറന്നു പോവാൻ കഴിയുന്നവർ.. പക്ഷേ സ്വന്തം നാടും വീടും അങ്ങനെ അല്ല അമ്മേ... നമ്മൾ എന്ന് ചെന്നാലും.... തിരിച്ചറിയാൻ പാകത്തിന് നമ്മളെ സ്നേഹിക്കുന്നുണ്ട് " സായി പറയുമ്പോൾ ദേവിക അസ്വസ്ഥതയോടെ നെറ്റിയിൽ താങ്ങി.. സിത്തുവിന്റെ നിശ്ചയം നടക്കുന്നതിന്റെ മുന്നേ നാട്ടിലൊന്നു പോണമെന്നും..

അവരോടെല്ലാം നേരിട്ട് കാര്യങ്ങൾ പറയണം എന്നുമുള്ള സായിയുടെ ആവിശ്യപെടലിന്റെ ബാക്കി ആയിരുന്നു അവിടെ നടക്കുന്നത്.. "എന്തിന് അമ്മ ഇങ്ങനെ ടെൻഷൻ ആവുന്നു.. അവരെല്ലാം അമ്മയോട് എന്തോ തെറ്റ് ചെയ്തേന്നൊരു ഭാവം ഇല്ലേ.. അത് മാറ്റൂ ആദ്യം.. അത് അമ്മയെ തന്നെ നശിപ്പിക്കും... മനസമാധാനം എന്നൊന്ന് തരാതെ.. എന്തിനാണ് ഈ വാശി.. ദേഷ്യം... ഇത് കൊണ്ട് എന്ത് നേട്ടം ആണ് അമ്മയ്ക്ക് കിട്ടുന്നത്.. നഷ്ടം മാത്രം അല്ലേ.. സ്വന്തം ജീവിതം പോലും..." സായന്ത്‌...... സായി പറഞ്ഞു തീരും മുന്നേ ദേവിക ഉറക്കെ വിളിച്ചു കൊണ്ട് ചാടി എഴുന്നേറ്റു... ദേഷ്യം ആ മുഖം നിറഞ്ഞു കവിഞ്ഞു കഴിഞ്ഞു... ഇതിനോടകം തന്നെ. സായി പക്ഷേ അതേ നിലയിൽ തന്നെ തുടർന്നു.. "ഇപ്പൊ കുറച്ചു ദിവസം ആയിട്ട്.. ഞാനും കാണുന്നുണ്ട്.. നിന്റെ ഈ അഹങ്കാരം.. നിർത്തിക്കോ.. ഇതിവിടെ നടക്കില്ല... നീ എന്റെ ഭർത്താവിന്റെ റോൾ ചെയ്യണ്ട.. എന്റെ മകനാണ്.. മുന്നേ എന്നെ അനുസരിച്ചു ജീവിക്കാൻ പഠിച്ച എന്റെ മകൻ.. അത് മറക്കണ്ട നീ.. എനിക്കെതിരെ തിരിയാൻ നിൽക്കണ്ട..

അത് നിന്റെ നാശത്തിനാണ്.." വിരൽ ചൂണ്ടി പറയുമ്പോൾ അമ്മ ഏട്ടനെ അടിക്കുമെന്ന് പോലും സിത്തുവിന് തോന്നി.. "ഞാൻ മകനാണ്... സത്യം.. പക്ഷേ ഒരു ഭർത്താവിന്റെ റോൾ ചെയ്യുന്ന ഒരാൾ ഉണ്ടായിരുന്നു ഇവിടെ.. അമ്മ അനുസരിച്ചിട്ടുണ്ടോ.." എഴുന്നേറ്റു നിന്നിട്ട് അതേ ദേഷ്യത്തോടെ സായി തിരിച്ചു ചോദിച്ചു.. "അമ്മയെ അനുസരിച്ചു ജീവിച്ചു... അതൊന്നും പറയാൻ അറിയാഞ്ഞിട്ടോ പൊട്ടൻ ആയിട്ടോ അല്ല.. കുഞ്ഞിലേ മുതൽ... പ്രതികരിക്കാൻ കഴിയാത്ത അച്ഛന്റെ മുഖം കണ്ടിരുന്നു.. ചെറിയ തെറ്റുകൾ ഞങ്ങൾ ചെയ്യുമ്പോഴും അത് അച്ഛനിൽ ചാർത്തി കൊടുത്തിട്ട്... വീണ്ടും വീണ്ടും വഴക്ക് ഉണ്ടാക്കി... അതിനിടയിൽ തീർന്ന് പോയത് ഞങ്ങളുടെ ബാല്യം അല്ലേ..എന്ത് പറഞ്ഞാലും അത് മറ്റൊരു പ്രശ്നത്തിന്റെ തുടക്കത്തിൽ കൊണ്ടെത്തിക്കാൻ അമ്മ മിടുക്കിയാണ്.. അന്നും ഇന്നും " തുറിച്ചു നോക്കി സായി ചോദിച്ചു.. "തമ്മിൽ തല്ലാൻ ഒരു കാരണം നോക്കി ഇരിക്കുന്ന നിങ്ങൾക്ക് മുന്നിൽ മിണ്ടാതെ ഇരുന്നാലെങ്കിലും ഇച്ചിരി സമാധാനം കിട്ടും എന്ന് കരുതി കണ്ണും മനസ്സും പൂട്ടി ഇരുന്നതാ ഞാൻ. അതാണ്‌ ഞാൻ ചെയ്ത ഏറ്റവും വലിയൊരു തെറ്റും.. ചിലയിടത്തു മിണ്ടുന്നതു തെറ്റാണ് എന്നത് പോലെ തന്നെ.... ചിലയിടങ്ങളിൽ മിണ്ടാതെ നിൽക്കുന്നതും തെറ്റാണ് എന്നെനിക്ക് മനസിലായി..

ഇനി അങ്ങോട്ട് സായന്ത് മിണ്ടി തുടങ്ങും... ജയിക്കും വരെയും " വാശി പോലെ അവൻ വിളിച്ചു പറയുമ്പോൾ.. ദേവിക അവന്റെ നേരെ നോക്കിയതേ ഇല്ല.. "എന്റെ അനിയത്തിയുടെ ജീവിതത്തിൽ നടക്കുന്ന വളരെ പ്രധാനമുള്ളൊരു കാര്യം.. അത് ഒരുമിച്ച് അവൾ ആഗ്രഹിക്കുന്ന പോലെ ചെയ്യണം എന്ന് ഞാൻ പറഞ്ഞതിൽ എവിടെയാണ് തെറ്റ്..." സായി വീണ്ടും ചോദിച്ചു.. "ഞാൻ വരില്ല.." വീണ്ടും ദേവിക അത് തന്നെ ആവർത്തനം ചെയ്തു.. 'അമ്മ വരണ്ട.. ഇവിടെ തന്നെ സ്വത്ത് കെട്ടിപിടിച്ചു ഇരുന്നോ.. അമ്മ മാത്രം.. ഞാനും ഇവളും ഇനി ഇവിടേം നിൽക്കുന്നില്ല.. " ഉറപ്പോടെ സായി പറയുമ്പോൾ ദേവിക അവനെ തുറിച്ചു നോക്കി.. "സായന്ത്‌... നീ വെറുതെ വാശി കാണിക്കരുത് " വീണ്ടും അവർ അവന്റെ നേരെ വിരൽ ചൂണ്ടി.. "ഏയ്.. വാശി കാണിക്കാനുള്ള പരമാധികാരം ദൈവം അമ്മയ്ക്ക് മാത്രം ആണല്ലോ തന്നത്. അല്ലേ... ശത്രുവാണെന്ന് കരുതി വാളിനെ ചുറ്റി വരിഞ്ഞു മരിച്ചൊരു പാമ്പിന്റെ അവസ്ഥയാകും അമ്മയ്ക്കും.. ഇല്ലാത്ത ദേഷ്യവും പകയും കൊണ്ട് നടന്നിട്ട് അമ്മ എന്തിനാ സ്വന്തം ആരോഗ്യം കൂടി നശിപ്പിച് കളയുന്നത്..

ഓരോ നിമിഷവും അമ്മ വെറുപ്പോടെ നോക്കുന്നവർ അമ്മyodഓർക്കുന്നുകൂടി ഉണ്ടാവില്ല... അവരുടെ ജീവിതം അവർ ആസ്വദിച്ചു കഴിയുന്നു.. അമ്മയ്ക്ക് മാത്രം ഇപ്പഴും " സായി മുഖം തിരിച്ചു കളഞ്ഞു.. ദേവിക മുഖം വീർപ്പിച്ചു പിടിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.. അപ്പോൾ. "പെട്ടന്നൊരു ദിവസം ഞാൻ മാറി എന്ന് അമ്മ അവകാശപെടുന്നുണ്ടല്ലോ... മാറിപോയതല്ല.. സായി എന്നും ഇങ്ങനെ തന്നെ ആയിരുന്നു.. എന്റെ മനസ്സിൽ പറയാനുള്ളത് മുഴുവൻ പറഞ്ഞു തീർത്തിരുന്നു ഞാനും... അടച്ചിട്ട മുറിയിൽ ആയിരുന്നു എന്ന് മാത്രം.. ഇന്നിപ്പോൾ അമ്മയോട് നേരിട്ട് പറയാൻ മാത്രം ആയെങ്കിൽ ഒന്നോർത് നോക്കൂ... അത്രയും സഹിക്കാൻ വയ്യാഞ്ഞിട്ടാണ് എന്ന് " സായി വീണ്ടും സോഫയിൽ പോയിരുന്നു.. സിത്തു അവനെ അലിവോടെ നോക്കി.. ജയൻ തിരിച്ചു പോയിരുന്നു.. ദേവിക ഹാളിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്... നാട്ടിലേക്ക് പോകുന്നത് ഓർക്കാനെ വയ്യ. അമ്മയും സതീഷും രതീഷും കുഴപ്പമില്ല..

നീട്ടുന്ന കാശ് വാങ്ങിയിട്ട് തന്റെ മഹത്വം വിളിച്ചു പറഞ്ഞു നടന്നോളും. പക്ഷേ ബാക്കി വരുന്നവർ... നോട്ടം കൊണ്ട് പോലും പരിഹാസം എറിയും.. അത് സഹിക്കാൻ അവിടം വരെയും പോവേണ്ട കാര്യം എന്താ.. ഒരു ഫോൺ കോളിന് അപ്പുറം എല്ലാവർക്കും വരാവുന്ന കേസിൽ... വെറുതെ സമയം കളയാൻ.. ഓർക്കുമ്പോൾ ദേവികയ്ക്ക് വീണ്ടും വീണ്ടും ദേഷ്യം വരുന്നുണ്ട്.. സായിയോട്... സിത്തുവിനോട്... ഒടുവിൽ അത് എത്തി നിന്നത് ജയനിൽ ആണ്.. "അങ്ങേര് പറഞ്ഞു തന്ന ഐഡിയ ആവും അല്ലേ.. ഈ പോക്ക് " തിരിഞ്ഞു നോക്കി കടുപ്പത്തിൽ സായിയോട് ചോദിക്കുമ്പോൾ അവൻ ഒരു നിമിഷം മുഖം പൊതിഞ്ഞു പിടിച്ചിട്ട് ഇരുന്നു പോയി.. ഇനിയും എന്ത് പറയാൻ.. എത്ര പറഞ്ഞാലും അമ്മയ്ക്ക് അത് മനസ്സിലാവില്ലെന്നു വീണ്ടും വീണ്ടും തെളിയിക്കുമ്പോൾ.. "എന്താ ടാ.. നിന്റെ നാവ് ഇറങ്ങി പോയോ... ഇവിടെ ഇരുന്ന് വല്ല്യ പ്രസംഗം ആയിരുന്നല്ലോ.. ഇപ്പൊ എന്ത് പറ്റി " വീണ്ടും സായിക്ക് മുന്നിൽ വന്നു നിന്നിട്ട് പരിഹാസത്തോടെ ദേവിക ചോദിക്കുമ്പോൾ....

അവൻ അവരെ ഒരു നിമിഷം നോക്കി ഇരുന്നു.. "ചെവികൾ അല്ല... ഹൃദയം കൂടിയാണ് അമ്മ അടച്ചു വെച്ചേക്കുന്നത്.. എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല " സായി പതിയെ പറഞ്ഞു.. അപ്പോഴും ദേവിക അവനെ കലിപ്പോടെ നോക്കി.. "ഒന്ന് വീണു പോയ ഈ സാമ്പാധിച്ചു കൂട്ടിയ പണമോ... ഉണ്ടാക്കി എടുത്ത ബന്ധങ്ങളോ ഉണ്ടാവില്ല അമ്മേ... എന്നും എപ്പോഴും നമ്മുടെ സ്വന്തം എന്ന് കരുതുന്നതൊക്കെ വിഡ്ഢിത്തം ആണ്.. ജീവിക്കാൻ പണം വേണം.. പക്ഷേ പണത്തിനു വേണ്ടി മാത്രം ജീവിക്കരുത് " സായി പറയുമ്പോൾ ദേവിക ഒന്നും മിണ്ടിയില്ല.. "ഞാനും സിത്തുവും അച്ഛനും നാളെ പോവും... അമ്മയ്ക്ക് കൂടെ വരാം.. വരാതിരിക്കാം.. അത് അമ്മയുടെ ഇഷ്ടം.. പക്ഷേ വരാതിരുന്നാൽ ഇനി അങ്ങോട്ട് എല്ലാത്തിനും അമ്മ തനിച്ചേ ഉണ്ടാവൂ.. ഞാനും ഇവളും ഇനി മുതൽ അച്ഛനൊപ്പം കൂടും " പറഞ്ഞിട്ട് സായി എഴുന്നേറ്റു നടന്നു.. പിറകിൽ നിന്നുമുള്ള ദേവികയുടെ വിളി അവന്റെ കാതിൽ കയറിയതേ ഇല്ല.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അമ്മ വരുമോ ഏട്ടാ... ബെഡിൽ വന്നു കിടന്നു കൊണ്ട് സിത്തു ചോദിച്ചു... അവൻ ചാരി ഇരുന്നു കൊണ്ട് വായിക്കുന്ന പുസ്തകം അടച്ചു വെച്ചിട്ട്... കണ്ണട ഊരി മേശ പുറത്ത് വെച്ചു. "വരും.." ഉറപ്പോടെ പറയുന്നവനെ സിത്തു അത്ഭുതം നിറഞ്ഞ കണ്ണോടെ നോക്കി.. എനിക്ക് തോന്നുന്നില്ല... അവൻ ബെഡിൽ ഇട്ട പുസ്തകം എടുത്തു മറിച്ചു നോക്കി സിത്തു പറയുമ്പോൾ.. സായി ചിരിച്ചു കൊണ്ട് അവളെ നോക്കി.. "അമ്മയ്ക്ക് ഇപ്പോൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട്.. ഇനിയും ആക്ഞ്ഞ കൊണ്ട് മാത്രം കാര്യം നടക്കില്ലെന്ന്.. അതാ കണ്ണിൽ വ്യക്തമായി കാണാൻ കഴിയും.. പക്ഷേ പെട്ടന്ന് തോൽക്കാൻ ഉള്ള മടി കൊണ്ടാണ്.. ഇപ്പോൾ ഈ കാണിക്കുന്നതൊക്കെ... നി നോക്കിക്കോ.. നാളെ നമ്മൾ ഒരുമിച്ച് പോകും " സായി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറയുമ്പോൾ സിത്തു ചിരിച്ചു കൊണ്ട് അവനെ നോക്കി.. "വല്ല മാറ്റവും വന്നിട്ടുണ്ടാവുമോ ഏട്ടാ ഇനി " ഇച്ചിരി നേരത്തെ മൗനം മുറിച്ചു കൊണ്ട് വീണ്ടും സിത്തുവിന്റെ സംശയം. സായി അവളെ നോക്കി കണ്ണുരുട്ടി..

"എല്ലാം ഒരു പ്രതീക്ഷകൾക്ക് മേൽ തുടങ്ങി.. അനുഭവങ്ങൾ കൊണ്ട് അവസാനിക്കും സിത്തു.. നമ്മുക്ക് വെറുതെ അങ്ങനെ കരുതാം.." അവളെ നോക്കി അവൻ ചിരിച്ചു.. "സ്വന്തം മൈനസ് പോയിന്റ് അറിഞ്ഞിരിക്കണം ഓരോ വ്യക്തിയും... അതാണ്‌ അവരുടെ ഏറ്റവും വലിയ ക്വളിറ്റി.. നമ്മുടെ അമ്മയ്ക്ക് ലോകത്തുള്ള മുഴുവൻ ആളുകളുടെയും കുറവുകൾ അറിയാം.. അമ്മയുടെത് മാത്രം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല " സായി പറയുമ്പോൾ സിത്തു നീങ്ങി വന്നിട്ട് അവന്റെ മടിയിൽ കിടന്നു.. അവൻ അവളുടെ മുടി ഇഴകൾ തലോടി കൊടുത്തു.. "ഒരു തെറ്റ് കണ്ടാൽ അത് ചൂണ്ടി കാണിക്കാതെ അടിമയെ പോലെ ജീവിക്കുന്നതിലും എത്രയോ ബെറ്ററാണ്.. തെറ്റ് തിരുത്തി കൊടുത്തിട്ട് ശത്രു ആവുന്നതെന്ന് നമ്മുടെ അച്ഛനും തിരിച്ചറിഞ്ഞില്ല " സായി പറഞ്ഞു.. സിത്തു മുഖം മാത്രം ഉയർത്തി അവന്റെ നേരെ നോക്കി.. "സ്വയം മനസ്സ് മാറാതെ മറ്റുള്ളവരെ മാറ്റാൻ കഴിയില്ല... ഇനി അങ്ങോട്ട്‌ ഏട്ടൻ അതിനുള്ള തയ്യാറെടുപ്പ് ആണ്... ജയിക്കും... അല്ലങ്കിൽ തോൽക്കും...

രണ്ടായാലും ഇനി അടിമയാവില്ല " സായി വീണ്ടും അവളോട്‌ പറയുമ്പോൾ വല്ലാത്തൊരു ഉറപ്പ് ആ മുഖത്തു നിറഞ്ഞു കണ്ടിരുന്നു.. മുഖസ്തുതി പറഞ്ഞിട്ട് കിട്ടുന്ന അംഗീകാരം.. മോഹിക്കുന്നവർ.അമ്മയ്ക്ക് ചുറ്റും ഉള്ളവർ അങ്ങനെ ആണ്.. അമ്മയുടെ ബലഹീനത അവർ മുതലെടുക്കുന്നത് അമ്മയൊട്ടു അറിയുന്നുമില്ല " സിത്തു ഒന്നും മിണ്ടാതെ കേട്ട് കിടന്നു.. ചെയ്യുന്ന ഏതൊരു കാര്യത്തിനും നിലപാട് ഉണ്ടാവുക എന്നത് നല്ലത് തന്നെ.. പക്ഷേ അത് മറ്റുള്ളവരുടെ സ്വാകാര്യതയെ കൂടി മാനിച്ചു കൊണ്ടാവാം... അത് അമ്മയ്ക്ക് അറിയില്ല " നെറ്റിയിൽ കൈ താങ്ങി സായി പറയുമ്പോൾ സിത്തു അവനെ വിഷമത്തോടെ നോക്കി.. "ഏട്ടാ... അവൾ പതിയെ വിളിച്ചു.. മ്മ്.. സായി കണ്ണടച്ച് ഇരുന്നു കൊണ്ട് തന്നെ മൂളി.. ഒരു പാട്ട് പാടി തായോ.. ഒത്തിരി ദിവസം ആയില്ലേ.." സിത്തു പറഞ്ഞപ്പോൾ സായി ചിരിച്ചു കൊണ്ട് അവളെ നോക്കി.. അവൾക്കേറെ പ്രിയപ്പെട്ട പാട്ടിന്റെ ലിസ്റ്റ് സിത്തു നിരത്തുമ്പോൾ.. മറ്റൊരു ചോദ്യം കൂടി സായിയുടെ ഉള്ളിൽ അലയടിച്ചു..

പതർച്ചയോടെ ഉള്ളൊരു ചോദ്യം.. "ഒന്ന് പാടി തരുവോ ന്ന്.. ആ ഓർമയിൽ ഉള്ള് തണുത്തു തുടങ്ങി.. അവളുടെ ഓർമകൾക്ക്‌ പോലും ഉള്ളിലെ നോവിനെ മായ്ച്ചു കളയാൻ ആവുന്നുണ്ടോ.. സായിക്ക് അത്ഭുതം തോന്നിയിരുന്നു. സിത്തുവിന്റെ ഇഷ്ടവരികൾ പാടുമ്പോഴും മനസ്സ് മുഴുവനും അവളാണ്.. ജാസ്മി. ❤❤❤❤❤❤❤❤❤❤❤❤❤❤ വീർത്തു കെട്ടിയ അമ്മയുടെ മുഖം കാണുമ്പോൾ സായിക്ക് ചിരി വരുന്നുണ്ട്.. താനും സിത്തുവും ഒരുങ്ങി ഇറങ്ങി വന്നപ്പോൾ... അതിനേക്കാൾ മുന്നേ റെഡിയായി ഹാളിൽ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ... സിത്തു അത്ഭുതം കൊണ്ട് വാ പൊളിച്ചു പോയിരുന്നു. സായി പക്ഷേ അത് പ്രതീക്ഷിക്കുന്നു എന്നത് പോലെ ഒരു കുഞ്ഞു ചിരിയോടെ അമ്മയെ നോക്കി.. ഭംഗിയായി സാരി ഞൊറിഞ്ഞെടുത്ത അമ്മയുടെ... മുഖത്തു കാണുന്ന വെറുപ്പിന്റെ കാർ മേഘങ്ങൾ.. ആ ഭംഗി ഇല്ലാതാക്കി കളയുന്നുണ്ട്.. പോയാലോ.. പതിയെ അരികിൽ ചെന്നിട്ട് സായി ചോദിച്ചു. ദേവിക ഒന്ന് മുഖം ഉയർത്തി നോക്കി.. കണ്ണുകൾ ചുരുങ്ങി ചെറുതായി..

"ജയിച്ചെന്ന് കരുതണ്ട നീ..." ചതഞരഞ്ഞ വാക്കുകൾ സായിക്ക് നേരെ നീട്ടുമ്പോൾ തീ പോലെ പൊള്ളുന്ന ചൂട്.. അവൻ ഒന്ന് ചിരിച്ചു.. തോറ്റിട്ടുമില്ല.. അതേ ചിരിയോടെ പറയുന്നവനെ വീണ്ടും ദേവിക ചിറഞ്ഞു നോക്കി.. "സായന്ത്‌... സിതാരക്ക്‌ വേണ്ടി ഞാൻ ചെയുന്നതാണ്. അല്ലാതെ നിന്നെ പേടിച്ചിട്ട് വരുന്നതല്ല " കലി തീരാതെ ദേവിക ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു. "സമ്മതിച്ചു... അമ്മ വാ.. സമയമായി " മായാത്ത ചിരിയോടെ സായി മുന്നിൽ നടന്നു.. പിറകിൽ സിത്തുവും ദേവികയും.. "രണ്ടു ദിവസത്തിൽ കൂടുതൽ ഞാൻ അവിടെ നിൽക്കുമെന്ന് ആരും കരുതണ്ട " നടക്കുന്നതിനിടെ ദേവിക പിറുപിറുത്തു.. സായി അത് കേൾക്കാത്ത പോലെ ഒരു മൂളി പാട്ടോടെ പോയി വണ്ടിയിൽ കയറി.. ഇന്നലെ മുതൽ ഉള്ളിലൂടെ പറയാൻ കഴിയാത്തൊരു സുഖം പാഞ്ഞു നടക്കുന്നുണ്ട്.. എത്രയും പെട്ടന്ന് ഒന്ന് എത്തിയിരുന്നു എങ്കിൽ.. പൂനിലവ് പോലൊരു മുഖം മാടി വിളിക്കുന്നു.. അവളുടെ കണ്ണിൽ വിരിയുന്ന പൂക്കൾ കാണുവാൻ ഹൃദയം തുടിക്കുന്നു.

എനിക്ക് നീ ഇപ്പൊ എന്റെ പ്രാണൻ പോലാണ് പെണ്ണെ എന്ന് ആ മുഖത്തു നോക്കി പറയാൻ ഒരു മോഹം.. തൊട്ടരികിൽ ഇരുന്നിട്ട് പറയുമ്പോൾ അവളിൽ വിരിയുന്ന വസന്തം കൺനിറയെ കാണാൻ അതിനേക്കാൾ മോഹം.. ജയനെ കൂടി ചേർത്തിട്ട് എയർപോർട്ടിലേക്ക് കുതിക്കുമ്പോഴും മനസ്സ് അതിന് മുന്നേ ഓടി പോയിട്ട് അവളുടെ അരികിൽ നിന്നിരുന്നു.. നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷം സിത്തുവിന്റെയും ജയന്റെയും മുഖം വിളിച്ചു പറയുമ്പോൾ... ദേവിക അത്രമാത്രം അസ്വസ്ഥതയോടെ തുറിച്ചു നോക്കുന്നുണ്ട് ഇടക്കിടെ.. സ്വന്തം മനസ്സ് മാറ്റാൻ കഴിയാത്തവർക്ക് മറ്റൊന്നിലും മാറ്റം വരുത്താൻ കഴിയില്ലെന്ന് പറയുന്നത് എത്ര നേരാണ്. മൂടി കെട്ടിയ അമ്മയുടെ മുഖം സ്പർശിക്കുന്നു പോലുമില്ല.. അമ്മയുടെ കൂടി നാട്ടിലേക്കാണ് പോവുന്നത്. അതൊന്നും അമ്മയുടെ ഉള്ളിലെ സെന്റിമെന്റൽ ഇഷ്യു അല്ലായിരിക്കാം..

രണ്ടു കണ്ണുണ്ടായിട്ടും ചെവിയിലൂടെ ആളുകളെ വിലയിരുത്തൽ അമ്മ മുന്നിലാണ്.. ജീവിതം ആ മുന്നിൽ ആസ്വദിക്കാൻ ഉള്ളതാണ്... ആസ്വദനം പക്ഷേ പണം എന്നുള്ള ഒറ്റ കാരണത്തെ ചുറ്റി പറ്റി നിൽക്കുന്നുമുണ്ട്.. പണം എന്നത് വെറുമൊരു സംഖ്യ മാത്രമാണെന്നും അതിലൂടെ മാത്രം സന്തോഷം തിരഞ്ഞാൽ ഒടുവിൽ തോറ്റു പോകുമെന്നും അമ്മയിനി എന്നാണ് അറിയുന്നത്.. മരണം വരെയും അത് തിരഞ്ഞു മടുക്കേണ്ടിയും വരും.. സായി ഓരോന്ന് ഓർത്തു കൊണ്ട് വണ്ടി ഓടിച്ചു.. ചിന്തകൾക്ക്‌ വല്ലാത്ത ഭാരം.. എവിടെ ചെന്നിട്ട് നിൽക്കുമെന്ന് ഒരു ഊഹവും ഇല്ലാത്ത പോലെ.. വണ്ടിയിൽ പോലും മൗനം മാത്രം.. നേർത്ത ശബ്ദത്തിൽ കേൾക്കുന്ന ഈരടികൾ അമ്മയെ വിളറിപിടിപ്പിക്കുന്നുണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ സായി അത് ഓഫ് ചെയ്തില്ല...... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story