ഇശൽ തേൻകണം: ഭാഗം 25

ishal then kanam

രചന: ജീഫ്‌ന നിസാർ

ഫ്ലൈറ്റ് ഇറങ്ങി ടാക്സിയിൽ കയറുമ്പോൾ മുതൽ ഹൃദയം പതിവില്ലാതെ തുടി കൊട്ടുന്നു.. മുന്നേയും നാട്ടിൽ വരുന്നതൊരു ഉത്സവം തന്നെ ആണ്.. ഇപ്രാവശ്യം പക്ഷേ ഇരട്ടി സന്തോഷം പോലെ.. പ്രിയമുള്ളവളെ കാണാൻ ഉള്ളും ഉയിരും കൊതിക്കുന്നു.. ചുണ്ടിലേക്ക് പാറി വീണ ചിരിയെ അമർത്തി പിടിക്കുമ്പോൾ സായി വെറുതെ ഒന്ന് സൈഡിലേക്ക് തിരിഞ്ഞു നോക്കി.. ഇറങ്ങി പോരും നേരം ഉള്ള അതേ വീർത്തു കെട്ടലോടെ അമ്മയുണ്ട്.. സിത്തു പക്ഷേ ആർത്തിയോടെ പച്ചപ്പിലേക്ക് കണ്ണുകൾ തുറന്നു പിടിച്ചിരുന്നു.. അച്ഛനും.. അമ്മയുടെ മുഖത്തു കാണുന്ന കാർ മേഘങ്ങൾ ഇപ്പോൾ സങ്കടം തരുന്നില്ല... പകരം കൂടുതൽ കൂടുതൽ വാശി നല്കുന്നുണ്ട്.. പ്രതികരിക്കാൻ ധൈര്യം നല്കുന്നുണ്ട്.. ഇത് ഇച്ചിരി മുന്നേ ചെയ്യണമായിരുന്നു.. അവൻ വീണ്ടും പുറത്ത് തന്നെ നോക്കി ഇരുന്നു.. ഒരു മുന്നറിയിപ്പും ഇല്ലാതെ കയറി ചെല്ലുമ്പോൾ ചിറ്റയുടെയും ഭാസ്കരൻ മാമയുടെയും മുഖത്തെ സന്തോഷം വെറുതെ ഓർത്തു നോക്കി... ഇപ്രാവശ്യം അമ്മമ്മയുടെ വീട്ടിൽ പോകാൻ ഭയമില്ല..

പകരം ആവേശമാണ്.. അമ്മയെ ഈ കോലത്തിൽ ആക്കിയത് അവരും കൂടി ആണ്.. അമ്മ നീട്ടിയ നോട്ട് കെട്ടിലാണ് സന്തോഷം മുഴുവനും എന്ന് ധരിച്ചു വെച്ചിട്ടുണ്ട് ആ വിഡ്ഢികൾ.. അതിന് വേണ്ടി കാണിച്ചു കൂട്ടുന്ന സകലനെറികേടുകളും കണ്ണടച്ച് കൊടുക്കുമ്പോൾ... എന്ത് ചെയ്താലും പ്രൊട്ടക്ഷൻ നൽക്കാൻ ആളുണ്ടെന്ന തോന്നലിലേക്ക് അമ്മയെ കൊണ്ടെത്തിച്ചു.. അതിനിടയിൽ ജീവിതം കിടന്നു പിടയുന്നത് പിന്നെ ആരറിയാൻ.. സായി വെറുതെ അച്ഛന്റെ നേരെയൊന്ന് നോക്കി.. നിർവൃതിയോടെ പുറത്ത് നോക്കി ഇരിക്കുന്നു.. നാട്ടിലേക്കുള്ള ഒറ്റക്കുള്ള യാത്രകളും നിർത്തി വെച്ചിട്ട് സ്വയം ഒതുങ്ങി കൂടാൻ പഠിച്ചു കഴിഞ്ഞ മനുഷ്യൻ... ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല ഈ യാത്ര പോലും.. ഇനി അങ്ങോട്ട് അവരുടെ പ്രതീക്ഷികളെ മാറ്റി മറിക്കാൻ തന്നെ ആണ് തീരുമാനം.

ഇതൊരു തുടക്കം മാത്രം ആണ്.. സീറ്റിലേക്ക് ചാരി കിടക്കുമ്പോൾ വീണ്ടും ഉള്ളിലേക്ക് ജാസ്മി നിറഞ്ഞു വന്നിരുന്നു.. ഇച്ചിരി സങ്കടം തോന്നുമ്പോൾ ഒക്കെയും.. തണുത്തൊരു തെന്നൽ പോലെ അവൾ ഓടി വരുന്നുണ്ട്.. അത് തന്നെയാണ് അവൾ പ്രിയപ്പെട്ടവളാണെന്ന് തോന്നുന്നത്.. മുറിവുകൾ ഉണ്ടാക്കുന്നില്ല.. പകരം മരുന്നാവുന്നു... സാന്നിധ്യം കൊണ്ടും സ്നേഹം കൊണ്ടും.. ഇത്രയും കാലം ഞാനും നീയും എവിടെയോ ആയിരിക്കാം.. ഇനി അങ്ങോട്ട് നീ എന്നിലും ഞാൻ നിന്നിലും നിറയട്ടെ.. മഞ്ഞായും മഴയായും നിന്നെ അടയാളപെടുത്തുന്നതിനേക്കാൾ എനിക്കിഷ്ടം.. പൊള്ളുന്ന വേനലായി നിന്നെ വരച്ചു ചേർക്കാൻ ആണ്.. അനുഭവങ്ങൾ കൊണ്ട് തീ പോലെ കരുത്തുള്ളവളെ.. നീ എനിക്കിപ്പോൾ എന്റെ ശ്വാസം പോലെയാണ്.. നരച്ചു തുടങ്ങിയ എന്റെ ജീവിതചുമരിൽ... മഴവില്ലഴകോടെ നീ ഛായമാവുന്നു.. ശ്രുതി തെറ്റിയ എന്റെ ഹൃദയമന്ത്രങ്ങളിൽ നീ പതിയെ താളമാവുന്നു നിന്നിലേക്കെത്താനുള്ള ദൂരം എന്നെ പേടിപ്പിക്കുന്നില്ല.. പക്ഷേ നിന്നിൽ നിന്നും ഇനി അകലെണ്ടി ചാരി കിടക്കുമ്പോൾ ഇടനെഞ്ചിൽ വീണ്ടും വീണ്ടും സായിക്ക് ആ പൊള്ളൽ അറിയാൻ ആവുന്നുണ്ട്.. ❤❤❤❤❤❤❤❤❤❤❤❤❤❤❤

കാറിൽ നിന്നിറങ്ങി ഓടി ബെല്ലടിച്ചു കാത്തു നിൽക്കുന്ന സിത്തുവിന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് സായി കയറി ചെന്നു.. അക്ഷമ കൊണ്ട് അവൾ കൈ കൂട്ടി തിരുമ്മുന്നുണ്ട്.. വാതിൽ തുറന്നു ഇറങ്ങി വന്ന അംബികയെ കെട്ടിപിടിച്ചു അവൾ.. പെട്ടന്ന് അവരെ കണ്ടതിലുള്ള ഷോക്ക് ചിറ്റയുടെ മുഖം നിറയെ ഉണ്ടെന്ന് സായി കണ്ടു പിടിച്ചു.. കല്യാണപെണ്ണേ... സന്തോഷത്തോടെ... അതിനേക്കാൾ ഉപരി വാത്സല്യത്തോടെ സിത്തുവിന്റെ കവിളിൽ അമർത്തി ഉമ്മ കൊടുത്തിട്ട് വീണ്ടും അംബിക അവളെ ഇറുക്കി പിടിക്കുമ്പോൾ... സായി വെറുതെ മുഖം ചെരിച്ചിട്ട് ദേവികയെ നോക്കി. മുഖം ഒന്നൂടെ കനം തൂങ്ങിയിരിക്കുന്നു... അസൂയ... ദേഷ്യം എന്നിവ ആ കണ്ണിൽ തിളച്ചു മറിയുന്നുണ്ട്.. ജയൻ ടാക്സി കൂലി കൊടുത്തിട്ട് കയറി വരുമ്പോൾ... കണ്ട കാഴ്ചയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നു.. "നമ്മൾ കുറച്ചു പാവങ്ങൾ കൂടി ഉണ്ടേ... ഒന്ന് പരിഗണിക്കണം പ്ലീസ് " കട കണ്ണിട്ട് നോക്കി സായി ഗൗരവത്തോടെ വിളിച്ചു പറയുമ്പോൾ അംബിക വേഗം സിതുവിൻറെ പിടിയിൽ നിന്നും മാറിയിട്ട് അവന്റെ അരികിൽ എത്തി..

"ഇന്നലെ കൂടി നിന്നെ ഞാൻ വിളിച്ചതല്ലേടാ ദുഷ്ട.. അപ്പോഴും നീ പറഞ്ഞില്ലല്ലോ വരുന്നുണ്ടെന്ന് " അവന്റെ നേരെ അംബിക കണ്ണുരുട്ടി നോക്കി.. സായി കള്ള ചിരിയോടെ അവരുടെ നേരെ നോക്കി.. "വാ ജയേട്ടാ... കയറി വരൂ " അംബിക ക്ഷണിക്കുബോൾ ജയൻ ചിരിച്ചു കൊണ്ട് അവരെ നോക്കി.. ഒരു നിമിഷം അംബിക ദേവികയെ നോക്കി.. ഒരുപാട് നാളുകൾക്ക് ശേഷം ഉള്ളൊരു കൂടി കാഴ്ച.. ചേച്ചിയും അനിയത്തിയും... ഏതോ മുജ്ജന്മ ശത്രുക്കളെ പോലെ.. തമ്മിൽ നോക്കുന്നു കൂടിയില്ല.. "ദേവേച്ചി... വാ " ഒടുവിൽ അംബിക പോയി കയ്യിൽ പിടിക്കുമ്പോൾ ആ ഭാവം അൽപ്പം പോലും കുറയാതെ തന്നെ ദേവിക അകത്തു കയറി സോഫയിൽ പോയിരുന്നു.. അപ്പോഴും ഒരക്ഷരം മിണ്ടിയില്ല... അതിന്റെ മറ്റേ അറ്റത്തു ജയനും ഇരിക്കുന്നു. കുടിക്കാൻ എടുക്കാം എന്ന് പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്ന അംബികയുടെ പിന്നാലെ സിത്തുവും സായിയും കൂടി പോവുന്നത്... അവരുടെ ചിരിയും സംസാരവും അകത്തു നിന്നും കേൾക്കുമ്പോൾ എല്ലാം... ദേവികയുടെ ഉള്ളിൽ ദേഷ്യത്തിന്റെ ഒരു കടൽ ഇരമ്പുന്നുണ്ട്..

ജയൻ ഇടക്കിടെ നോക്കുന്നത് കണ്ടിട്ടും കൈ കൊണ്ട് നെറ്റിയിൽ താങ്ങി... വീർത്തു കെട്ടിയ മുഖം അയവ് വരാതെ ശ്രദ്ധിക്കുക എന്ന വലിയൊരു ധൗത്യം സ്വയം ഏറ്റെടുത്തു എന്ന മട്ടിൽ അവർ ഇരിക്കുമ്പോഴും.. അടുക്കളയിൽ... അംബികയുടെ കൂടെ ആഘോഷങ്ങളുടെ പൂതിരിക്ക് തീ പടർത്തിയിരുന്നു മക്കൾ രണ്ടു പേരും.. തിരിച്ചു വരുമ്പോഴും ജ്യൂസ് എടുത്തു കുടിക്കുമ്പോഴും ചിറ്റ ഓരോന്നു പറയുന്നുണ്ട്.. സായി പോയിട്ട് അമ്മയുടെയും അച്ഛന്റെയും നടുക്ക് ഇരുന്നു.. അമ്മയുടെ കണ്ണുകൾ അപ്പോഴും കുട്ടികളെ പോലെ കലപില കൂട്ടി ചിറ്റയോട് കൊഞ്ചുന്ന സിത്തുവിലാണ്.. മക്കളുടെ ആ ഭാവം അമ്മ കണ്ടിട്ടേ ഉണ്ടാവില്ല.. അതിന്റെ ഒരു അത്ഭുതമല്ല... അപ്പോഴും ചിറ്റയോടുള്ള അസൂയയാണാ മുഖം നിറഞ്ഞു നിൽക്കുന്നത്.. "കുടിക്ക് അമ്മാ " കയിലുള്ള ഗ്ലാസ്സിൽ നിന്നും ഒരിറക്ക് കുടിച്ചിട്ട് സായി പറയുമ്പോൾ ദേവിക ഞെട്ടി കൊണ്ട് അവന്റെ നേരെ തുറിച്ചു നോക്കി.. അംബിക ജയനോട് വിശേഷം പങ്ക് വെക്കുന്നുണ്ട്.. ഇടയ്ക്കിടെ ദേവികയുടെ നേരെയും ആ നോട്ടം പാറി വീഴുന്നുണ്ട്..

"അമ്മയ്ക്ക് അസൂയ തോന്നുന്നുണ്ടോ " പെട്ടന്ന് ദേവികയോട് സ്വകാര്യം പോലെ സായി ചോദിച്ചു.. അവരുടെ മുഖം വിളറി പോയിരുന്നു... "പിന്നെ.... ഇമ്മാതിരി കോപ്രായങ്ങൾ കാണുമ്പോൾ തോന്നുന്ന വികാരം അസൂയ അല്ല... കലിപ്പാണ്.. അതെങ്ങനെ അവളും കുട്ടികളെ പോലെ കിനുങ്ങാൻ നിന്ന് കൊടുത്തിരിക്കുവല്ലേ... പിന്നെങ്ങനെ പിള്ളേരെ കുറ്റം പറയും.. അമ്മയുടെ കുറുക്കിയ കണ്ണുകൾ അപ്പോഴും ചിറ്റയുടെ പോരാഴ്മകൾ പൊറുക്കി എടുക്കുന്ന തിരക്കിലാണെന്ന് സായിക്ക് തോന്നി.. കഷ്ടം.... അവൻ പുച്ഛത്തോടെ... അൽപ്പം ഉറക്കെ തന്നെ പറയുമ്പോൾ എല്ലാവരും അവന്റെ നേരെ നോക്കി.. എന്താ സായി... ജയൻ അവന്റെ നേരെ നോക്കി.. "ഒന്നുല്ല അച്ഛാ... നായയുടെ വാല് എന്ത് ചെയ്താലും നിവരില്ലെന്ന് ഞാൻ അമ്മയോട് പറയുമായിരുന്നു " അതും പറഞ്ഞിട്ട് സായി എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു.. ❤❤❤❤❤❤❤❤❤❤❤❤❤ ഓരോ കാലടിയും പൊറുക്കി വെക്കുമ്പോൾ വേഗത പോരെന്ന് മനസ് കലാഹിക്കുന്നുണ്ട്‌.. തന്റെ പ്രവർത്തികൾ തനിക്കു തന്നെ മനസ്സിലാകുന്നില്ലയെന്നത് സായി അറിയുന്നുണ്ട്..

ഈ ഒരു പോലാപ്പ് വന്നിറങ്ങിയപ്പോൾ മുതൽ തുടങ്ങിയിരുന്നു എന്ന് അവനോർത്തു.. ശ്വാസം പോലും വിടാൻ ആവാതൊരു വെപ്രാളം.. നിറയെ വെള്ളം കുടിച്ചിട്ടും തീരാത്ത ദാഹം.. അവൾ കയ്യെത്തും ദൂരെ ആണെന്ന ഓർമകൾ പോലും കുളിരണിയിക്കുന്നു.. ഭക്ഷണം കഴിച്ചാണ് വന്നത് തന്നെ.. ഒന്ന് വിശ്രമിച്ചിട്ട് വൈകുന്നേരത്തോടെ അമ്മമ്മയുടെ വീട്ടിൽ പോവാനാണ് പ്ലാൻ.. ഇന്നവിടെ നിന്നിട്ട് നാളെ അച്ഛന്റെ നാട്ടിലും പോണം.. കാത്തിരിക്കാൻ അവിടെ ആരും ഇല്ല.. പക്ഷേ അച്ഛൻ കളിച്ചു വളർന്ന വീട് ഇപ്പോഴും അവിടുണ്ട്.. നാട്ടിൽ തന്നെയുള്ള അച്ഛന്റെ ഉറ്റ സുഹൃതായ ബാലൻ അങ്കിൾ അവിടെയാണ് താമസം... സ്വന്തമായിട്ട് ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ബാലൻ അങ്കിളിനോട് അച്ഛൻ തന്നെ യാണ് അങ്ങനെ പറഞ്ഞത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. അമ്മ പറയുമ്പോൾ.... എത്രയോ കാശ് കിട്ടുമായിരുന്ന വീട്... അച്ഛൻ ചെയ്തൊരു വിഡ്ഢിത്തം ആണ് അമ്മയ്ക്കതു.. അതിനും അപ്പുറം... വീട് വിറ്റ് കളയാൻ തോന്നാത്ത അച്ഛന്റെ മനസ്സിനെയോ... കേറി കിടക്കാൻ ഒരിടം ഇല്ലാത്ത കൂട്ടുകാരനോട് അച്ഛൻ കാണിച്ച....

ആ നന്മയോ ഒന്നും അമ്മയുടെ കാഴ്ചയുടെ പരിധിയിൽ പെട്ടിട്ടില്ല... ഓരോന്നു ഓർത്തു കൊണ്ടാണ് ഓരോ ചുവടും മുന്നോട്ട് നടന്നത് അവൻ.. ഇപ്പൊ വരാമെന്നു പറഞ്ഞു പോരുമ്പോൾ.... അവർ കരുതിയിട്ടുണ്ടാവും സുധിയെ കാണാൻ ആണെന്ന്.. ഹൃദയം മൊത്തം കവർന്നെടുത്തു കൊണ്ടൊരു പെണ്ണ് എനിക്കിവിടെ ഉണ്ടെന്ന് ആരറിയാൻ.. ആ മുള വേലിക്കപ്പുറം നിൽക്കുമ്പോൾ മിടിപ്പിന്റെ ശക്തി കൊണ്ട് ഹൃദയമിപ്പോൾ താഴെ വീഴുമെന്ന് സായിക്ക് തോന്നി... ചുണ്ടിൽ തിളങ്ങിയ ചിരിയോടെ മുണ്ടും മടക്കി കുത്തി അവനാ മുറ്റത്തേക്ക് കയറി.. നിറയെ മല്ലിക പൂക്കളും ചെമ്പരത്തി പൂക്കളും നിറഞ്ഞ ചെടികൾ... സായി കൈ നീട്ടി അവയിലൊന്ന് തലോടി.. മുറ്റത്തിന്റെ സൈഡിൽ... അയയിൽ തുണികൾ ഇട്ടു കൊണ്ട് നിൽക്കുന്ന ജാസമിയിൽ കണ്ണുകൾ തറച്ചു കയറുമ്പോൾ... കാലുകൾ നിശ്ചലമായിരുന്നു.. പരവേശം പതിയെ കേട്ടടങ്ങി.. ചുറ്റും ഉള്ളതൊന്നും അവൾ അറിയുന്നില്ല... ദൃതിയിൽ ഓരോന്നു ചെയ്യുന്നുണ്ട്.. കുളിച്ചു വരുവാണെന്ന് തോന്നുന്നു..

തലയിൽ ഒരു വെളുത്ത ടാവ്വൽ ചുറ്റി കെട്ടി വെച്ചിട്ടുണ്ട്.. തൊട്ടരികിൽ പോയി നിന്നിട്ടും അവൾ അറിഞ്ഞിട്ടില്ല... തുണികൾ എല്ലാം വിരിച്ചു കഴിഞ്ഞു.. ബക്കറ്റിൽ ബാക്കി വരുന്ന വെള്ളം നീട്ടി ചിന്തി മുഖം ഉയർത്തി നോക്കിയവൾ... തന്നെ നോക്കി നിൽക്കുന്ന സായിയെ കണ്ടപ്പോൾ അത്ഭുതം കൊണ്ട് മിഴിഞ്ഞു പോയിരുന്നു.. എപ്പോ വന്നു.... ചോദിക്കുമ്പോൾ ആ കണ്ണുകൾ തിളങ്ങുന്ന പോലെ.. കാണാൻ അവളും ദാഹിച്ചു കാത്തിരുന്ന പോലെ... ആ കണ്ണിലേക്കു നാണത്തിന്റെ ചുവപ്പ് പടർന്നു കയറുന്നത് സായി കൗതുകത്തോടെ നോക്കി നിന്നു.. ഒരു ചിരി അവന്റെ ചുണ്ടിലും ബാക്കിയുണ്ട്.. ഇത്തിരി നേരമായി " പതിയെ അവൻ പറഞ്ഞപ്പോൾ.... തന്നിലുള്ള അതേ വെപ്രാളം അവളിലും ഉള്ളത് പോലെ സായിക്ക് തോന്നി.. നോട്ടത്തിന് മുന്നിൽ അവൾക്ക് പതർച്ച തോന്നുന്നുണ്ട് എന്നവന് ഉറപ്പായിരുന്നു.. പിടക്കുന്ന കണ്ണോടെ ഇടയ്ക്കിടെ നോട്ടം എറിയുന്നുണ്ട്.. അവളുടെ കാണിച്ചു കൂട്ടൽ കാണുമ്പോൾ സായിക്ക് ചിരി വരുന്നുണ്ട്.. നിഷ്കളങ്കതയുള്ളൊരു കൊച്ചു കുഞ്ഞിനെ പോലെ... ഉമ്മയെവിടെ... ഉറക്കമാണോ "

വീണ്ടും അവൻ ചോദിച്ചു.. മ്മ്.. പതിയെ മൂളുമ്പോൾ പെണ്ണ് നോക്കുന്നില്ല.. കയറി ഇരിക്കാൻ പറയടോ... ഇല്ലെങ്കിൽ എനിക്ക് പോവാലോ.. " പറയുമ്പോൾ ഒരു കുസൃതിചിരി ഉണ്ടായിരുന്നു അവനിൽ.. ആ ചിരി കണ്ടപ്പോൾ അവളുടെ ചുണ്ടുകൾ കൂർത്തു. വരൂ... പറഞ്ഞിട്ട് മുന്നേ നടക്കുന്നവളുടെ പിറകിൽ ചിരിയോടെ അവനും കോലായിലേക്ക് കയറി... ഇരിക്കൂ.. കസേര ചൂണ്ടി അവൾ പറഞ്ഞിട്ടും അവനാ സിമന്റ് പടിയിൽ ആണ് ഇരുന്നത്.. ജാസ്മി വാതിലിൽ പടിയിൽ ചാരിയിട്ട് അവനെ നോക്കി.. തല ചെരിച്ചു സായി നോക്കുമ്പോൾ അവൾ പെട്ടന്ന് താഴെ നോക്കും.. ചുണ്ടുകൾ കടിച്ചു പിടിച്ചിട്ട് സായി ചിരി അമർത്തി.. വല്ലാത്തൊരു സുഖമുള്ളൊരു മൗനം.. ഹൃദയം ശാന്തമായി മിടിക്കുന്നു... "അനിയത്തിക്ക് കല്യാണം... അതൊന്ന് നാട്ടിൽ വന്നിട്ട് അറിയിക്കാൻ വന്നതാ...

എല്ലാവരും ഉണ്ട് കൂടെ.. രണ്ടു ദിവസം ഇവിടെ ഉണ്ടാവും " ജാസ്മിയെ നോക്കി സായി പറഞ്ഞപ്പോൾ അവൾ പതിയെ തലയാട്ടി.. "സുഖമാണോ... പതിയെ അവൻ ചോദിച്ചപ്പോൾ... ആ കണ്ണിൽ നോക്കി അവൾ പതിയെ മൂളി. വീണ്ടും തമ്മിൽ നോക്കി ഇച്ചിരി നേരം.. പേടിയുണ്ടോ..." സായി ചിരിച്ചു കൊണ്ട് ചോദിച്ചു.. വിഷമം നിറഞ്ഞ മുഖത്തോടെ ജാസ്മി തലയാട്ടി.. ഞാൻ ഉപേക്ഷിച്ചു കളയും എന്നാണോ.. വീണ്ടും അവൻ ചോദിച്ചു.. അല്ല... ജാസ്മി പതിയെ പറഞ്ഞു.. പിന്നേ.... " സായി ചിരിച്ചു കൊണ്ട് ചോദിച്ചു.. ഒരു നിമിഷം അവളൊന്നും മിണ്ടിയില്ല.. പറ... പിന്നെന്താ പേടി.. " സായി വീണ്ടും ആവിശ്യപെട്ടു.. "നിങ്ങളൊക്കെ വലിയ ആൾക്കാർ അല്ലേ... എല്ലാവരും എന്നെ ആവും കുറ്റപ്പെടുത്തുക.. ഞാൻ എന്റെ നില മറന്നെന്നു പറയും.." ജാസ്മി പതിയെ പറയുമ്പോൾ സായി അവളെ തന്നെ നോക്കി.. സത്യമാണ്..

തന്നെക്കാൾ പഴി കേൾക്കേണ്ടി വരുന്നത് അവൾക്ക് തന്നെ ആവും.. യാതൊരു പ്രശ്നവും ഇല്ലാതെ ഒരുമിക്കാൻ ആവുമെന്ന് കരുതുന്നില്ല... തടസ്സങ്ങൾ ഏറെയുണ്ടാവും... അല്ലങ്കിൽ തടസ്സങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും അറിയാം.. പക്ഷേ മറക്കാൻ മാത്രം കഴിയില്ല ഇനി.. അത്രയും ആഴത്തിൽ അലിഞ്ഞു പോയത് പോലെ.. ഇഷ്ടം പറഞ്ഞില്ല.. പക്ഷേ പറയാതെ അറിഞ്ഞ മധുരം അറിഞ്ഞിട്ടുണ്ട്.. "എന്നെ വിശ്വാസം ഉണ്ടോ.." ഇത്തിരി നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു.. ജാസ്മി പിടച്ചിലോടെ അവന്റെ നേരെ നോക്കി.. മ്മ്... " മൂളുമ്പോൾ ആ കണ്ണിൽ താൻ മാത്രം നിറഞ്ഞ് നിൽക്കുന്നത് അവനപ്പോൾ കണ്ടിരുന്നു.. ഒത്തിരി സന്തോഷം തോന്നി അവന്... "എങ്കിൽ.... എങ്കിൽ എന്റെ മരണം വരെയും ഇനി നീ എന്റെ നെഞ്ചിൽ ഉണ്ടാവും..എന്റെ പെണ്ണായിട്ട്.. എന്റെ കൂടെ തന്നെ.." പറയുമ്പോൾ ഉള്ള അതേ ഉറപ്പ് അവന്റെ മുഖം നിറയെ അവൾ കണ്ടിരുന്നു......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story