ഇശൽ തേൻകണം: ഭാഗം 7

ishal then kanam

രചന: ജീഫ്‌ന നിസാർ

"കൊന്നു കളഞ്ഞൂടായിരുന്നോ ചിറ്റേ അവർക്ക് ഞങ്ങളെ... കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ തന്നെ.. ഇതിപ്പോൾ ഓരോ നിമിഷവും കൊന്നു കൊണ്ടിരിക്കുന്നു.. അച്ഛൻ ഒരു കൊമ്പത്തും അമ്മ മറ്റൊരു കൊമ്പത്തും.. മടുത്തു.." നിരാശയിൽ സായി മുടിയിൽ കൊരുത് വലിച്ചു.. "ഇതിനേക്കാൾ ചെറുപ്പത്തിൽ പിടിച്ചു നിന്നിട്ടില്ലേ മോനെ നീയും സിത്തുവും.. ഇപ്പൊ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ആയില്ലേ.. മറ്റെല്ലാം മറന്നിട്ട് നീ നിന്റെ മോഹത്തിന് പിറകെ പോകു... അതാവണം നിന്റെ ലക്ഷ്യം " അംബിക അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. "മോഹം.. ഞങ്ങളുടെ മോഹം നല്ലൊരു അച്ഛനും അമ്മയും ആയിരുന്നു ചിറ്റേ..." സായി പതിയെ പറഞ്ഞു.. "എന്റെ ആ മോഹം ഞാൻ നേടിയത് കൊണ്ട് ഇന്ന് അമ്മയ്ക്ക് അപമാനം ഉണ്ടായി പോലും.. ഇന്ന് നടന്ന ഫങ്ക്ഷനിൽ ആരോ അമ്മയെ കളിയാക്കി.. എന്റെ പാട്ടിനെ കുറിച്ച് പറഞ്ഞിട്ട്..അതിന്റെ കലി തീർക്കാൻ വിളിച്ചതാ ഇപ്പൊ.. പെട്ടന്ന് മടങ്ങി ചെല്ലാൻ ആണ് ഓർഡർ." സായി ദേഷ്യത്തോടെ പറയുമ്പോൾ അംബിക ഒന്നും മിണ്ടാതെ അവന്റെ നേരെ നോക്കി ഇരുന്നു..

"അപേക്ഷ അല്ല.. ആക്ഞ്ഞ.. അനുസരിച്ചു ശീലിച്ചു.. ഞാനും അമ്മയും.." സായി വെറും നിലത്തേക്ക് കിടന്നു... നെറ്റിയിൽ കൈ ചേർത്ത് വെച്ചു.. "ചേച്ചി അങ്ങനെ പലതും പറയും.. അവൾക്ക് പറ്റിയ കൂട്ടാണ് കൂടെ ഉള്ളതും.. നല്ലതൊന്നും തിരിച്ചറിയാൻ കഴിയില്ല..നിനക്ക് അറിഞ്ഞൂടെ സായി നിന്റെ അമ്മയുടെ സ്വഭാവം.. വിട്ടേക്ക് നീ.. ലോകം മുഴുവനും അംഗീകരിച്ചു.. നിന്റെ പാട്ടിനെ.. കഴിവിനെ... എന്നിട്ടാണോ ഈ ഒരു ചെറിയ ആരോപണം കേട്ട് നീ തളർന്നു പോകുന്നത്.. അപ്പോഴാണ് എന്റെ മോൻ ശെരിക്കും തോൽക്കുന്നത് " അംബിക പറയുമ്പോൾ സായി അനങ്ങിയില്ല.. അതേ കിടപ്പ് തുടർന്നു.... "ഏതൊരു കാര്യത്തിനും നെഗറ്റീവ് പറയാനും ആളുകൾ ഉണ്ടാവും.. നിന്റെ അമ്മ എപ്പോഴും ആദ്യം കാണുന്നത് നെഗറ്റീവ് ആണ്.. നീ അത് മൈന്റ് ചെയ്യണ്ട." അംബിക പറയുമ്പോൾ സായി പതിയെ ചിരിച്ചു.. "പോസിറ്റീവ് ആയിട്ടും പറയണ്ട ചിറ്റേ.. മക്കൾ അടിമകൾ ആണെന്നുള്ള ഭാവം... പെരുമാറ്റം.. അതൊന്ന് മാറ്റി കൂടെ.. ഇരുപത്തിഅഞ്ചു വയസ്സുണ്ട് എനിക്ക്..

എന്റെ സ്വപ്നം ഞാൻ ഒറ്റയ്ക്ക് നേടി എടുത്തതാ.. ഈ പ്രായത്തിനിടെ അമ്മയ്ക്കും അച്ഛനും അപമാനം ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടുമില്ല.. എന്നിട്ടും കുറ്റപ്പെടുത്തൽ മാത്രം ബാക്കി " അവൻ രോഷത്തോടെ പറഞ്ഞു.. പൊതുവെ ശാന്ത സ്വഭാവം ഉള്ളവനാണ്.. ഇടിച്ചു കയറി ആരോടും നിലവിട്ട് പറയാത്തവൻ. വിദ്യാഭ്യാസമെന്നാൽ വിനയം കൂടി ആണെന്ന് പെരുമാറ്റം കൊണ്ട് കാണിച്ചു തരുന്നവൻ.. അവന്റെ ഉള്ളിലെ സങ്കടമാണ് ദേഷ്യമായി പുറത്ത് ചാടുന്നത്.. അംബിക അവന്റെ നേരെ വേദനയോടെ നോക്കി.. "കണ്മുന്നിൽ ഞങ്ങളുടെ വേദന അറിഞ്ഞാലും... അമ്മയ്ക്കതു ഒരു പ്രശ്നമല്ല.. അമ്മ അലിവാണ്... സ്നേഹകടലാണ്... എന്നൊക്കെ പറയുന്നത് കള്ളമാണോ എന്ന് എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട് " സായി പറയുമ്പോൾ... അംബിക ഒന്നും മിണ്ടിയില്ല.. പിന്നെ ഒന്നും പറയാതെ രണ്ടാളും അതേ ഇരുപ്പ് തുടർന്നു.. ഇത്തിരി നേരം കഴിഞ്ഞ്.. ഭാസ്കരന്റെ കാർ ഗേറ്റ് കടന്ന് വരുന്നത് കണ്ടപ്പോൾ അംബിക ചിരിച്ചു കൊണ്ട് എഴുന്നേറ്റു.. ആ മുഖം നിറയെ ഉണ്ടായിരുന്ന സങ്കടത്തിന്റെ കാർമേഘങ്ങൾ പെയ്തു തോർന്ന പോലെ.. തെളിഞ്ഞ ചിരി... സായിയും എഴുന്നേറ്റു ഇരുന്നു.. ചിരിയോടെ തന്നെ ആണ് ഭാസ്കരൻ ഇറങ്ങി വരുന്നത്.. "എന്താണ് രണ്ടാളും കൂടി.. ഈ നേരത്തെ ഒരു ഇരുത്തം.. മ്മ് " അംബികയുടെ കയ്യിലേക്ക് പിടിച്ചു കൊണ്ട് അയാൾ ചോദിച്ചു..

"ഒന്നുല്ല ഏട്ടാ... ഞങ്ങൾ വെറുതെ...." അംബിക സായിയെ നോക്കി പറഞ്ഞു.. ഭാസ്കരനും സായിയുടെ അരികിലേക്ക് ഇരുന്നു.. "ചായ എടുക്കട്ടേ.." അംബിക ചോദിച്ചു.. "ഇപ്പൊ വേണ്ട ടോ... നീ ഇവിടിരിക്ക് " ഭാര്യയെ വലിച്ചിട്ട് ... അയാൾ അടുത്തിരുത്തി.. "എന്താടാ സായി... മുഖം വല്ലാതെ... " ഭാസ്കരൻ സായിയെ നോക്കി ചോദിച്ചു.. "ഒന്നുല്ല മാമേ... " പതിഞ്ഞ ചിരിയോടെ അവൻ പറയുമ്പോൾ അയാൾ നിഷേധത്തോടെ തലയാട്ടി.. "അത് കള്ളം.. ഒന്നും ഇല്ലാതെ ഇവിടെ വരുമ്പോൾ നിന്റെ മുഖത്ത് ഈ കാർമേഘം ഞാൻ കാണാറില്ല മകനെ... ഇതിപ്പോൾ എന്തോ സങ്കടം ഉണ്ട്... അത് നിന്റെ കണ്ണിൽ കാണാം " അയാൾ ചിരിച്ചു കൊണ്ട് പറയുമ്പോൾ സായി മുഖം കുനിച്ചു.. "ദേവിക.... വിളിച്ചിരുന്നു..." അംബിക ആണ് ഉത്തരം പറഞ്ഞത്.. "മതിയല്ലോ.. പിന്നെ ഇനി എന്താണ് ഇവന് സങ്കടമാവാൻ വേണ്ടത്..." അയാൾ ചിരിയോടെ പറഞ്ഞു.. "വയറു നിറച്ചും കിട്ടിയോടാ മോനെ " കണ്ണിറുക്കി ഭാസ്കരൻ ചോദിക്കുമ്പോൾ.. അംബിക അയാളെ കൂർപ്പിച്ചു നോക്കി.. "അതേ... തൃപ്തിയായി മാമേ " അതേ ചിരിയോടെ സായി തിരിച്ചും പറഞ്ഞു..

"നീ ആ പാട്ടൊന്നു മൂളിക്കെ സായി... എന്റെ ഫെവറിറ്റ് സോങ്... " ഭാസ്കരൻ ആവേശത്തിൽ പറയുമ്പോൾ സായി അയാളെ മിഴിച്ചു നോക്കി.. ഇപ്പഴോ.. അവൻ തിരിച്ചു ചോദിച്ചു.. അതേ... ഇപ്പൊ എന്താ പ്രശ്നം... എനിക്കൊരു പ്രശ്നവും ഇല്ല... നിനക്ക് വല്ലതും പ്രശ്നം ഉണ്ടോ " ഭാസ്കരൻ ചോദിച്ചു.. സായി ഇല്ലെന്ന് തലയാട്ടി.. "അതാണ്‌... എങ്കിൽ തുടങ്ങിക്കോ.." സായി അയാളെ സ്നേഹത്തോടെ നോക്കി. തന്റെ മൂഡ് മാറ്റാനുള്ള പരിപാടിയാണെന്ന് അവന് മനസ്സിലായി.. പറഞ്ഞിട്ടും ഒന്നും തിരിച്ചറിയാത്ത ആളുകൾക്കിടയിൽ... ഒന്നും പറയാതെ തന്നെ ഉള്ളിലെ നോവ് തിരിച്ചറിയാൻ കഴിയുന്ന ഭാസ്കരമാമയെ പോലുള്ളവർ ഇപ്പോഴും ഉള്ളത് കൊണ്ടായിരിക്കും... ജീവിതം അപ്പാടെ വെറുത്തു പോകാത്തത്.. സായി ഒരു നിമിഷം കണ്ണടച്ച് ഇരുന്നു... "കാട്... പൂത്തല്ലോ.. ഞാവൽ... കാ പഴുത്തല്ലോ... ഇനിയും കാലമായില്ലേ.. എന്റെ കൈ പിടിച്ചീടാൻ..."(my.. Frv❤) മനോഹരമായി... ഉള്ള് നിറയും പോലെ സായി ഭാസ്കരന്റെ പ്രിയപ്പെട്ട ഗാനം പാടി കൊടുക്കുമ്പോൾ... അയാളെ പോലെ തന്നെ... അവനും.. മറ്റെല്ലാം മറന്നു പോയിരുന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤❤

നേർത്ത ഇരുട്ട് പടർന്ന നാട്ടു വഴിയിൽ കൂടി പതിയെ നടന്നു സായി. നാളെ വൈകുന്നേരം തിരിച്ചു പോണം.. വയ്യ... ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും അമ്മ വെറുതെ വിളിച്ചിട്ട് ചൊറിയാൻ വരും.. ഫോൺ ഓഫ് ചെയ്തിട്ടൊന്നും ഒരു കാര്യവും ഇല്ല.. തന്നെ കിട്ടിയില്ലേ ചിറ്റയെ വിളിക്കും.. ഓരോന്നു പറഞ്ഞു കൊണ്ട് ആ പാവത്തിനെ വിഷമിപ്പിച്ചു രസിക്കും.. "നിന്റെ ചീത്ത മനസ്സ് കൊണ്ടാണ് നിനക്ക് ദൈവം മക്കളെ തരാത്തതെടി..." എന്ന് വിഷം ചീറ്റി കൊണ്ട് മുരളും.. സ്വന്തം നന്മ കൊണ്ട് കിട്ടിയ മക്കളെ... അടിമയെ പോലെ കാണുന്ന ആളാണ്‌ അമ്മയെന്നു മനഃപൂർവം മറക്കും.. അത് വേണ്ട.. പാവം ചിറ്റയെ വേദനിപ്പിച്ചു രസിക്കാൻ വിട്ട് കൊടുക്കാൻ വയ്യ.. വീണ്ടും തിരക്കുകളിൽ പോയി അലിയണം. വേദന മറക്കാൻ ഉള്ള ഒരു ഐഡിയ ആണത്.. ഓർമകൾക്ക് മടിയിൽ വന്നിരിക്കാൻ അവസരം കിട്ടാത്ത വിധം... തിരക്കിൽ അലിഞ്ഞു ചേരുക.. സുധിയെ കൂടി കാണണം... നാളെ ചിലപ്പോൾ ചിറ്റ എങ്ങോട്ടും വിടില്ല.. വൈകുന്നേരം പോകുമല്ലോ എന്നുള്ളത് കൊണ്ട്....

അത്രയും നേരം കൂടി ഒപ്പം കൂട്ടും.. സായി ഇടവഴിയിലേക്ക് കയറി.. സുധിക്കൊപ്പം നടക്കുന്നത് കൊണ്ട് ഇവിടുത്തെ ഓരോ നാട്ടു വഴികൾ പോലും അറിയാം... ജാസ്മിയുടെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ അവന്റെ വേഗം കുറഞ്ഞു.. പുറത്തൊരു ബൾബ് കത്തി കിടക്കുന്നുണ്ട്.. ഒച്ചയും അനക്കവും ഒന്നും ഇല്ല.. താളം പിഴച്ചു പോയൊരു ഉമ്മയെ കൂട്ട് പിടിച്ചു കൊണ്ട് ഒരു പാവം പെണ്ണ് അതിനകത്തു വെളിച്ചം കാത്തു കിടക്കുന്നുണ്ട്.. അവനെന്തു കൊണ്ടോ ഹൃദയം മുഴുവനും ഒരു വേദന പടർന്നു കയറി ഇറങ്ങി... വേലിക്കരികിൽ നിന്ന് അവനൊരു നിമിഷം അകത്തേക്ക് നോക്കി.. ആ നേരം അവളെ അവിടെ കാണില്ലെന്ന് ഉറപ്പുണ്ടായിട്ടും... ആ പിടക്കുന്ന കണ്ണുകൾ ഒന്നൂടെ കാണാൻ ഒരു മോഹം.. മുണ്ട് മടക്കി കുത്തി വീണ്ടും തിരിഞ്ഞു നോക്കി മുന്നോട്ട് നടക്കുമ്പോൾ... തന്റെ ഉള്ളിലെ മാറ്റം ഒട്ടോരു ഞെട്ടലോടെ അവനും അറിയുന്നുണ്ട്.. വില കുറഞ്ഞ ബൾബിലെ... മങ്ങിയ വെളിച്ചം പോലെ തന്നെ ആണ് ആ വീട്ടിനുള്ളിലെ അവസ്ഥയെന്നും അവനോർത്തു..

ചിലന്തിവല പോലുള്ള നമ്മുടെ നിയമങ്ങൾ... ദുർബലരും... പാവപെട്ടവരും... മാത്രം കുരുങ്ങുമ്പോൾ.. വമ്പൻ ടീം വല നിസാരമായി പൊട്ടിച്ചിറങ്ങി... കളിയാക്കി ചിരിക്കുന്ന... നിയമം. എത്ര പേരുടെ കണ്ണീർ പുഴകൾ... സ്വപ്നങ്ങളുടെ ശവകുടീരങ്ങൾ.. "അൻസിക്ക ഉണ്ടായിരുന്നപ്പോ... എന്തൊരു രസമായിരുന്നു..." ജാസ്മിയുടെ കണ്ണീർ പുരണ്ട വാക്കുകൾ..വീണ്ടും കാതിൽ കേൾക്കുന്ന പോലെ... രസങ്ങൾ നിറഞ്ഞ ആ വീട്ടിലിപ്പോ മരണം പോലും പേടിയില്ലാത്ത രണ്ടു മനുഷ്യർ.. സായി ഒന്നൂടെ തിരിഞ്ഞ് നോക്കിയിട്ട് വീണ്ടും മുന്നോട്ട് നടന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤ കയറി ചെല്ലുമ്പോൾ സുധിയുടെ അമ്മ ഉമ്മറത്തുണ്ട്.. ആ മടിയിൽ കിടന്നു കൊണ്ട് സുധിയും.. "നീ ഇതെന്താ സായി ഈ മൂവന്തി നേരത്ത് " സായിയെ കണ്ടപ്പോൾ തന്നെ സുധി ചാടി എഴുന്നേറ്റു... "അതെന്താ.. എനിക്ക് ഇവിടെ വരാൻ നേരം നോക്കണോ സുധി " ചെരുപ്പ് അഴിച്ചു അകത്തു കയറി കൊണ്ട് സായി പറയുമ്പോൾ സുധി ചിരിച്ചു കൊണ്ട് അവനിരിക്കാൻ കസേര നീക്കി ഇട്ട് കൊടുത്തു.

"അങ്ങനെ അല്ല സായി.. നിനക്ക് എപ്പോ വേണേലും ഇങ്ങോട്ട് വരാം.. സാധാരണ ഈ നേരത്ത് നീ വരാറില്ലല്ലോ.. അതാണ്‌ ചോദിച്ചത് " സായി ഇരിക്കുന്നതിനരികിലെ തിണ്ണയിൽ കയറി ഇരുന്നു കൊണ്ട് സുധി പറഞ്ഞു.. "നാളെ വൈകുന്നേരം ഞാൻ പോകും സുധി.. അത് പറയാൻ വന്നതാ " സായി പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു. "അതെന്താ മോനെ പെട്ടന്ന്... രണ്ടു ദിവസം അല്ലേ ആകെ വന്നിട്ട് ആയുള്ളൂ " സുധിയുടെ അമ്മ പറയുമ്പോൾ അവന്റെ കണ്ണിലും സായി ആ ചോദ്യം കണ്ടിരുന്നു.. "എന്റെ യാത്രകൾ ഒക്കെ അങ്ങനെ തന്നെ ആണ് അമ്മേ... പെട്ടന്ന് വരും.. പെട്ടന്ന് പോകും.." സായി പറയുമ്പോൾ സുധി ഒന്നും മിണ്ടാതെ അവനെ നോക്കി. "നാളെ ചിലപ്പോൾ... ചിറ്റ എങ്ങോട്ടും വിടില്ല.. അതാണ്‌ ഇന്ന് തന്നെ നിന്നെ കാണാൻ വന്നത് " സായി പറയുമ്പോൾ സുധി പതിയെ ചിരിച്ചു.. നിങ്ങൾ സംസാരിച് ഇരിക്ക്.. "

എന്നും പറഞ്ഞിട്ട് അമ്മ അകത്തേക്ക് പോയപ്പോൾ... സുധി സായിയെ തന്നെ നോക്കി.. "എന്താടാ.. പെട്ടന്ന്.." സുധി ചോദിക്കുമ്പോൾ സായി കണ്ണടച്ച് കാണിച്ചു.. "വല്ലാതെ മനസ്സ് മടുക്കുമ്പോൾ ഓടി വരുന്നതാ സുധി.. ഇവിടെ എത്തിയാലും മനസ്സ് ഒക്കെ ആയില്ലെങ്കിൽ പിന്നെ അതിന് അർഥം ഇല്ലല്ലോ... സോ... തിരിച്ചു പോകുന്നു.. വീണ്ടും വരാനായി..." സായി പറയുമ്പോൾ സുധി നോട്ടം മാറ്റി.. എപ്പഴാ... "സുധി ചോദിച്ചു.. വൈകുന്നേരം.. സായി മറുപടി പറഞ്ഞു. "ഒരുമിച്ചു പോവാം.. ഞാൻ കൊണ്ട് വിടാം.. സ്റ്റേഷനിൽ " സുധി പറഞ്ഞു.. മറുപടി പറയാതെ സായി അവന്റെ നേരെ നോക്കി ഇരുന്നു....... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story