ഇശൽ തേൻകണം: ഭാഗം 9

ishal then kanam

രചന: ജീഫ്‌ന നിസാർ

"എത്തിയിട്ട് വിളിക്കാൻ പറഞ്ഞില്ലേ സായിയോട് ഏട്ടാ" വിളക് വെച്ചിട്ട് തിരിച്ചു വന്നു കൊണ്ട് അംബിക ചോദിച്ചു.. ഭാസ്കരൻ തലയാട്ടി.. നേർത്തൊരു ചാറ്റൽ മഴയുണ്ട് പുറത്ത്.. അതിന്റെ സുഖകരമായ ഒരു തണുപ്പും.. എങ്കിലും ഒച്ചയും അനക്കവും ഇല്ലാത്ത അകത്തളത്തിൽ രണ്ടാൾക്കും ശ്വാസം മുട്ടുന്ന പോലെ.. സായിയും സിത്തുവും വന്നു പോകുമ്പോൾ രണ്ടു ദിവസം തോന്നുന്ന ഒരു മുരടിപ്പ്.. "ആ ചെക്കനെ ഇന്ന് കിടത്തി ഉറക്കില്ല " കയ്യിലുള്ള ഫോൺ ഓഫ് ചെയ്തു സോഫയിൽ ഇട്ട് കൊണ്ട് ഭാസ്കരൻ പറഞ്ഞു.. അംബിക അയാളെ തല ചെരിച്ചു നോക്കി.. ഒന്നും പറഞ്ഞില്ല. "സായി ആയത് കൊണ്ടാണ്.. ഇപ്പോഴത്തെ തല തെറിച്ച പിള്ളേർ വല്ലതും ആയിരിക്കണം.. ദേവികയുടെയും ജയനും ഓടിയേനെ " ഭാസ്കരന് അമർഷം തീരുന്നില്ല.. "വന്ന വഴി മറന്നു പോയി.. നിന്റെ ചേച്ചി.. അതിന്റെ അഹങ്കാമാണ് " ഭാസ്കരൻ പറയുമ്പോൾ അംബിക പതിയെ ചിരിച്ചു.. "ഓമനിക്കാൻ... പ്രതീക്ഷിക്കാൻ... ഉള്ളിലെ വാത്സല്യം മുഴുവനും കൊടുക്കാൻ...

മക്കളില്ലാത്ത വിഷമംകൂടി എന്റെ ചേച്ചിക്ക്‌ അറിയില്ല ഏട്ടാ.." വളരെ പതുക്കെ അംബിക പറയുമ്പോൾ ഭാസ്കരൻ ഒരു നിമിഷം അവരെ നോക്കി.. ഒന്നും മിണ്ടിയില്ല... അംബികയും.. നീങ്ങി വന്നിട്ട് അയാൾ ആ മടിയിലേക്ക് തല ചായ്ച്ചു കിടന്നു.. "തലയൊന്ന് മസാജ് ചെയ്തു താ... നിന്റെ വിരൽ തൊടുമ്പോൾ നല്ല തണുപ്പാണ് " കണ്ണിറുക്കി... കൊഞ്ചി പറയുമ്പോൾ.. ഞാൻ നിനക്ക് കുഞ്ഞ് കൂടി ആണെന്ന് അയാൾ ഓർമ്മിപ്പിച്ചു.. മടിയിൽ കിടന്നിട്ട് കുറുമ്പ് പറയുമ്പോൾ.... കവിളിൽ പിടിച്ചു വലിക്കുമ്പോൾ... അംബികയുടെയും മനസ്സ് നിറഞ്ഞു.. മറ്റെല്ലാം രണ്ടാളും മറന്നു പോയിരുന്നു.. ആരില്ലേലും.. നിനക്ക് ഞാനും എനിക്ക് നീയും സ്വന്തമെന്ന് ഒരിക്കൽ കൂടി ഹൃദയം കൊണ്ട് വാക്ക് കൊടുത്തു... 💞💞💞💞💞💞💞💞💞💞💞💞💞💞 എയർപോർട്ടിൽ നിന്നും പുറത്ത് കടന്നപ്പോൾ തന്നെ സായി കണ്ടിരുന്നു കിരൺ കൈ വീശി കാണിക്കുന്നത്. അത് കണ്ടിട്ടാവും.. ചുറ്റും ഉള്ളവരൊക്കെ ഒന്നൂടെ തിരിഞ്ഞു നോക്കുന്നുണ്ട്.

നോക്കുന്നവരിൽ തന്നെ തിരിച്ചറിഞ്ഞു എന്ന് തോന്നിയ ആളുകൾ ആവേശത്തിൽ കൈ വീശി കാണിക്കുന്നുണ്ട്. വെച്ച് കെട്ടുകൾ ട്രെയിൻ ഇറങ്ങി എയർപോർട്ടിൽ പോരും വഴി തന്നെ അഴിച്ചു മാറ്റിയിരുന്നു അവൻ. ചിരിച്ചു കൊണ്ട് തിരിച്ചും കൈ ഉയർത്തി കാണിക്കുമ്പോൾ... സന്തോഷത്തിന്റെ മന്ദഹാസം ഉണ്ടായിരുന്നു അവരിൽ.. "ഓ... ആരാധകരുടെ നീണ്ട നിര തന്നെ ഉണ്ടല്ലോ സായി " കിരൺ ചുറ്റും നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. സായി ഒന്ന് കണ്ണിറുക്കി കാണിച്ചു.. "പോയാലോ " കിരൺ ചോദിച്ചു... യാ.. സായി അവനൊപ്പം നടന്നു.. "എന്താണ് പെട്ടന്ന് തിരിച്ചു ഓടിയത്.. സാധാരണ ഇതല്ലല്ലോ പതിവ്.. വിളിച് കൂവിയ പോലും വരില്ലല്ലോ " കളിയാക്കും പോലെ കിരൺ പറയുമ്പോൾ... സായി ഒന്നും മിണ്ടാതെ അവനൊപ്പം നടന്നു.. ഡൽഹിയിൽ എത്തിയത് മുതലുള്ള കൂട്ടാണ് കിരണുമായി.. ഒരേ സ്കൂളിൽ... കോളേജിൽ.. അടുത്തടുത്തുള്ള ഫ്ലാറ്റിൽ.. അങ്ങനെ എല്ലാത്തിനും കൂടെ കിരണും ഉണ്ട്.. അവനൊരു പരസ്യ ഏജൻസി നടത്തുന്നുണ്ട്..

ഒരുപാട് കൂട്ടുകാർ അതിനിടയിൽ കയറി ഇറങ്ങി പോയെങ്കിലും.. കിരൺ തിരിച്ചിറങ്ങി പോവാൻ കഴിയാത്ത പോലെ ആത്മാവിൽ ഇറങ്ങി വന്നിരുന്നു.. ചെറിയ കുടുംബമാണ് അവന്റെ.. അവന്റെ പപ്പാ എഞ്ചിനീയർ ആണ്..അമ്മ തികച്ചും സാധാരണകാരി.. ഒരു ചേച്ചി ഉണ്ട്... അവൾ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ നാട്ടിലാണ്.. "ആന്റി വിളിച്ചിട്ട് പിരി കയറ്റി കാണും.. അല്ലേ ടാ.." കാറിന്റെ ഡോർ തുറക്കുമ്പോൾ.. കിരൺ ചോദിച്ചത് കേട്ട് സായി അവന്റെ നേരെ ഒന്ന് നോക്കി.. ഒന്നും മിണ്ടാതെ ഡോർ തുറന്നിട്ട്‌ അകത്തു കയറി... തോളിൽ കിടന്ന ബാഗ് ഊരി പുറകിലെ സീറ്റിലേക്ക് ഇട്ടു.. കോട്ടും.. മുടി ഇഴകൾ കൈ കൊണ്ട് കൊതി ഒതുക്കി.. കണ്ണട എടുത്തു തുടചിട്ട് വീണ്ടും തിരിച്ചു വെച്ചു.. കിരൺ കയറി ഇരുന്നിട്ട് വണ്ടി മുന്നോട്ട് എടുത്തു.. "എനിക്കിപ്പോഴും നിന്റെ ആക്റ്റീറ്റ്യുട് ആണ് മനസ്സിലാവാത്തത്.. ആന്റി എന്ത് പറഞ്ഞാലും അങ്ങോട്ട്‌ മൂളി കേൾക്കും.. എന്നിട്ട് വെറുതെ മനസ്സിൽ കൊണ്ട് നടന്ന് അതൊരു ആഗോളപ്രശ്നമാക്കി കളയും... കഷ്ടം " കിരൺ പറയുമ്പോൾ സായി സീറ്റിൽ ചാരിയിട്ട് അവന്റെ നേരെ നോക്കി.

. "എന്റെ സായി... നീ ഇപ്പോഴും കൊച്ചു കുട്ടി അല്ല.. അമ്മയേം അച്ഛനേം അനുസരിക്കണം.. ബഹുമാനിക്കണം.. സമ്മതിച്ചു... പക്ഷേ... അവരെന്തു തെറ്റ് ചെയ്താലും അത് കണ്ണടച്ച് സമ്മതിച്ചു കൊടുക്കണം എന്ന് പറയുന്നത് എനിക്ക് അംഗീകരിച്ചു തരാൻ പറ്റില്ല. ഈ ലോകത്ത് നിനക്ക് മാത്രം അല്ല അമ്മയുള്ളത് " കിരൺ പറയുമ്പോൾ സായി പതിയെ ചിരിച്ചു.. "നീ ആനയെ കണ്ടിട്ടുണ്ടോ കിരൺ..." സായി ചോദിച്ചപ്പോ കിരണിന്റെ നെറ്റി ചുളിഞ്ഞു.. "എന്തോന്ന് " അവൻ ഒന്നൂടെ ചോദിച്ചു.. "എടാ..ആന... എലിഫന്റ്.... കണ്ടിട്ടുണ്ടോ ന്ന് " സായി വീണ്ടും ചോദിച്ചു.. "നേരിട്ട് കണ്ടിട്ടില്ല... പിക്ചർ കണ്ടിട്ടുണ്ട്...അതിപ്പോ ചോദിക്കാൻ എന്താ കാരണം.. നാട്ടിൽ പോയിട്ട് വന്നപ്പോൾ നിനക്ക് ഭ്രാന്ത് പിടിച്ചോ " കിരൺ പറഞ്ഞു.. "അതിന്റെ കൂടെ തോട്ടി പിടിച്ചിട്ട് ഒരാൾ നടക്കുന്നത് കണ്ടിട്ടുണ്ടോ.." വീണ്ടും സായിയുടെ ചോദ്യം.. കിരൺ കണ്ണ് തുറിച്ചു നോക്കി അവനെ. "തോട്ടി....വാട്ട്‌ യൂ മീൻ.. സായി " സായി ചിരിച്ചു.. "കണ്ടിട്ടില്ല അല്ലേ... എങ്കിൽ കേട്ടോ.. അങ്ങനെ ഒന്നുണ്ട്...

ഒരു വടിയുടെ അറ്റത്തു ഒരു കൊളുത്ത് ഇട്ടു വെക്കും.. അതാണ്‌ തോട്ടി എന്ന് പറയുന്നത്.. എനിക്കും അറിയില്ലായിരുന്നു... ചിറ്റയാണ് പറഞ്ഞു തന്നത്... കുഞ്ഞ് ആയിരിക്കുമ്പോൾ എപ്പഴോ..." സായി ചിരിച്ചു കൊണ്ട് പറഞ്ഞു.. കിരൺ അപ്പോഴും കിളി വരാത്ത പോലെ നിൽക്കുന്നുണ്ട്.. "അന്നൊക്കെ ആനയെ കാണുമ്പോൾ... ഞാൻ കരുതിയിരുന്നു... ഇത്രേം ശക്തി ഉണ്ടായിട്ടും ഇത് എന്തിനാ ഇവിടെ നിൽക്കുന്നത്.. ഇതിന് കാട്ടിൽ പോയി സുഖമായി ജീവിച്ചൂടെ എന്നൊക്കെ " പിന്നെയാണ്... വളർന്നു വലുതായപ്പോൾ ആണ് എനിക്ക് മനസ്സിലായത്.. സ്വന്തം ശക്തി ആനക്കും അറിയാം.. പക്ഷേ കാലിൽ കൊരുത്തിട്ടാ ചങ്ങല.. അറ്റം കൂർത്ത ആ തോട്ടി... ഇതിൽ രണ്ടിലും ആ ജീവിയുടെ ശക്തി കൂടി തളച്ചിട്ടിരുന്നു.. അരികിൽ ഉള്ള പാപ്പാനെ പേടിച്ചിട്ടൊന്നും അല്ല ആ നിൽപ്പ്. ആ ആന ഒന്ന് എടുത്തു കുടഞ്ഞ അയാളുടെ ജീവൻ തന്നെ പോകും.. അത് അയാൾക്കും അറിയാം.. തന്റെ ശക്തി ആനക്കും അറിയാം.. എന്നിട്ടും അയാളെ അനുസരിച്ചു ആന നടക്കുന്നത്....അത് സ്നേഹവുമല്ല...

ആ മനുഷ്യൻ കയ്യിൽ പിടിച്ച തൊട്ടിയോടുള്ള പേടി കൊണ്ടാണ്... അതാണ്‌ അയാളുടെയും ധൈര്യം " കിരൺ വാ പൊളിച്ചു നോക്കുന്നുണ്ട്.. "നീ പറഞ്ഞല്ലോ അമ്മയെ എതിർക്കാൻ... എനിക്കും അറിയാം അത്.. കഴിവില്ലാഞ്ഞിട്ടും അല്ല.. ഒറ്റയ്ക്ക് ജീവിക്കാൻ ഉള്ള പ്രാപ്‌തിയൊക്കെ കുഞ്ഞിലേ മുതൽ അവരുടെ ഇടയിൽ ജീവിച്ചു എന്നത് കൊണ്ട് നേടി എടുത്തിട്ടുണ്ട്.. പക്ഷേ.... എന്നെങ്കിലും എനിക്ക് ആ സ്നേഹം തിരിച്ചു കിട്ടുമോ എന്നുള്ള ചങ്ങല കൊണ്ട് കാലുകൾ കൂട്ടി കെട്ടിയിരിക്കുന്നുണ്ട്.. സായി പറയുമ്പോൾ കിരൺ അവന്റെ നേരെ നോക്കി. "ഞാൻ പഠിച്ചു നേടിയ ജോലി ഉണ്ട്.. എവിടെ പോയാലും അതിന് വാല്യൂ ഉണ്ട്.. പിന്നെ ഞാൻ മോഹിച്ചു നേടിയ എന്റെ പാഷൻ... അതും കൂട്ടിനുണ്ട്... സിമ്പിൾ ആയിട്ട് ജീവിക്കാം.. പക്ഷേ.. പക്ഷേ... എനിക്കിപ്പോഴും കൊതിയുണ്ട്... കിരൺ... അച്ഛൻ... അമ്മ.. സിത്തു.. ഞാൻ..." സായി കണ്ണുകൾ അടച്ചു പിടിച്ചു.. കിരൺ അവനോട് പറയാൻ ഒരു മറുപടി തിരഞ്ഞു.. "ചെയ്യുന്നത് തെറ്റാണ് എന്ന് അമ്മയോട് പറഞ്ഞാലും...

അതിൽ പോലും ഒരു കുറ്റം കണ്ട് പിടിക്കും.. അച്ഛൻ പിന്നെ ഒന്നും പറയില്ല... ഇതിനിടയിൽ ശ്വാസം മുട്ടുന്ന രണ്ടു മക്കൾ ഉള്ളത് യന്ത്രം പോലെ ആവട്ടെ എന്ന് കരുതുന്നുണ്ടാവും... സായി പറയുമ്പോൾ കിരൺ ഒന്നും മിണ്ടിയില്ല... "സ്നേഹം കൊണ്ട് ചേർത്ത് നിർത്തണ്ട... വേദന നൽക്കാതിരുന്നൂടെ... എവിടെ പോയാലും... അവിടെ പോലും സമാധാനം തരാതെ.... "ബന്ധമെന്ന ചങ്ങല കണ്ണിയിൽ എന്റെ ആഗ്രഹങ്ങൾ ഞാൻ കൊരുത്തിട്ടിട്ടുണ്ട് കിരൺ.. കുടഞ്ഞെറിഞ്ഞു പോകാൻ എളുപ്പമാണ്... തിരിച്ചു കിട്ടുമോ എന്നറിയില്ല.. പക്ഷേ.. സായി പാതിയിൽ നിർത്തി.. കിരൺ അവന്റെ നേരെ വേദനയോടെ നോക്കി.. ലേശം ഒതുങ്ങിയ ടൈയ്‌പ് ആണ് സായി.. ആദ്യം കാണുമ്പോൾ മുതൽ അവൻ അങ്ങനെ ആണ്.. സ്വന്തം ആവിശ്യത്തിന് പോലും ശബ്ദം ഉയർത്തി പറയാൻ അവൻ ശ്രമിക്കാറില്ല. ഉൾവലിഞ്ഞ സ്വഭാവം... പരസ്പരം പോരാടിക്കുന്ന മാതാപിതാക്കൾ മക്കളെ മറന്നു പോകുമ്പോൾ... മക്കൾക്ക് കിട്ടുന്ന ഉപഹാരം.. കൂടെ കൂട്ടിയിട്ട്... ഒത്തിരി നാളത്തെ ശ്രമം കൊണ്ടാണ് അവനിൽ നിന്നും ആ സ്വഭാവം മാഞ്ഞു പോയത്..

അവനിൽ ധൈര്യം നിറച്ചു.. കൂടെ ഉണ്ടെന്ന വാക്ക് കൊടുത്തിട്ട്.. തെറ്റുകൾ എതിർക്കാൻ പ്രാപ്തനാക്കി.. സ്വന്തം കാര്യങ്ങൾ... അതിനിടയിൽ ആരായാലും മുഖം നോക്കാതെ വിളിച്ചു പറയാൻ അവനെ പഠിപ്പിച്ചു.. സംസാരിക്കാൻ... കൂട്ട് കൂടാൻ.. ഒക്കെ മടിയൻ ആയിരുന്നു സായി.. വീട്ടിലെ അവസ്ഥ അവനെ അങ്ങനെ ആക്കിയിരുന്നു.. തോളിൽ ചേർത്ത് പിടിച്ചു നടന്നിട്ടാണ് അവൻ അതിൽ നിന്നും പുറത്ത് വന്നത്.. ഇപ്പോഴും... അമ്മയോട് പറയുമ്പോൾ മാത്രം അവൻ തോറ്റു പോകും.. അവൻ അല്ല.. ആരായാലും.. ഇല്ലാത്ത ഒരു പക മനസ്സിൽ കൊണ്ട് നടന്നു നീറ്റി.... വല്ലാത്തൊരു ദേഷ്യം ഉണ്ടായിരുന്നു ദേവികയിൽ.. സ്വയം തോറ്റു പോയെന്ന് മനസ്സിലാക്കാതെ... ചുറ്റും ഉള്ളതിനെ മുഴുവനും തോൽപ്പിക്കാൻ ശ്രമിക്കുന്ന വിഡ്ഢി.. കൈപിടിയിൽ നിന്നും സ്വന്തം ജീവിതം ചിതറി തെറിച്ചു.. മക്കളുടെ മനസ്സിലും നിറം കെട്ടു പോയി..

എന്നിട്ടും അവർക്ക് മാത്രം ദേഷ്യം... പക.. ജീവിതം നിറം പകർന്നു കൊടുത്തൊരു മനുഷ്യൻ ഉണ്ട്.. അയാളോടുള്ള പക... എന്തിനെന്നു മാത്രം അറിയില്ല.. "ഹാ... വിട്ടേക്കേടാ.. കാലം എത്രയായി ഇതിന്റെ പേരിൽ നീയും സിത്തുവും നീറുന്നു.. എന്നിട്ട് വല്ലതും മാറ്റം വന്നോ.. ഇല്ലല്ലോ.. അപ്പൊ പോണത് പോലെ പോട്ടെ... ഉള്ളത് കൊണ്ടങ്ങു തൃപ്തി പെട്... അത്ര തന്നെ " കിരൺ കൈ നീട്ടി സായിയുടെ തോളിൽ ഒന്ന് തട്ടി കൊടുത്തു കൊണ്ട് പറഞ്ഞു.. സായി അവനെ നോക്കി ഒന്ന് ചിരിച്ചു.. "ഇല്ല... ഒരു മാറ്റവുമില്ല.. പക്ഷേ എന്നെങ്കിലും മാറുമെന്ന് ഞാനും സിത്തും ചിന്തിക്കുന്നതും ഒരു മാറ്റവുമില്ലാതെ തുടരുന്നു " സായി പറഞ്ഞു... "കുഞ്ഞു കുട്ടികൾ അല്ല... സ്വന്തമായിട്ടൊരു ജീവിതം തിരഞ്ഞെടുക്കേണ്ട പ്രായം ആയി തുടങ്ങി.. അതോർക്കുമ്പോൾ എനിക്ക് പോലും നിന്റെ കാര്യത്തിൽ പേടിയാണ്..." സായി പതിയെ പറഞ്ഞു...

കിരൺ അവന്റെ നേരെ നോക്കി..പറയുമ്പോൾ സായി പതിയെ ചിരിച്ചു.. പിടക്കുന്ന രണ്ടു മിഴികൾ.. പെടുന്നനെ മുന്നിൽ ഓടി എത്തിയത് പോലെ.. അവൻ സീറ്റിലേക്ക് ചാരി കിടന്നു.. ചൊടിയിൽ മനോഹരമായൊരു ചിരി ഉണ്ടായിരുന്നു.. മനസ്സിലെ തീ ചൂടിലേക്ക് ഇരചെത്തുന്ന മഴ തുള്ളികൾ പോലെ.. ചുണ്ടിലേക്ക് ഒഴുകി എത്തിയ പാട്ടിന്റെ വരികൾക്ക് കാത്തോർക്കുമ്പോൾ.. കിരണിന്റെ കണ്ണിലും അത്ഭുതം.. അതിനേക്കാൾ ഏറെ സന്തോഷം. കൈകൾ സ്റ്റിയറിങ്ങിൽ താളം പിടിക്കുമ്പോൾ... അവനും ആ സ്വരമധുരത്തിൽ അലിഞ്ഞു പോയിരുന്നു.. നീ... മറന്ന പാട്ടുകൾ.. നീ.. പകുത്ത നെഞ്ചിലേറ്റി ഓർത്തു പാടുമ്പോൾ.... നീ എനിക്കായ് കൂട്ട് വന്നില്ലേ... ❤❤...... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story