ഇഷാനന്ദ്: ഭാഗം 18

ishananth

എഴുത്തുകാരി: കട്ടു

" പോയി പറയ് " കിച്ചൻ ഇഷുവിനെ സേതുവിൻറെ അടുത്തേക്ക് ഉന്തി തള്ളി വിട്ടു... ഇഷു തനിക്ക് പറ്റില്ല എന്ന രീതിയിൽ റിട്ടേൺ അടിക്കുന്നുമുണ്ട്... " എന്താണ് ഏട്ടനും അനിയത്തിയും കൂടി ഒരു കള്ളകളി " സേതു ബുക്കിൽ നിന്നും തല പൊക്കി ചോദിച്ചു.. " അമ്മേ.. ഞാൻ എന്റെ ജോലി പെർമനന്റ് ആക്കിയാലോ എന്നാണ് " " നീയല്ലേ ഹയർ സ്റ്റഡീസിന് പോണം എന്ന് പറഞ്ഞത് " " അത് പിന്നേ... കല്യാണം കഴിക്കണമെങ്കിൽ ഒരു പെർമെനൻറ് ജോലി വേണ്ടേ " " എന്തോ എങ്ങനെ " " അമ്മേ എനിക്കൊരു കുട്ടിയെ ഇഷ്ട്ടാണ്... ആ കുട്ടിയെ അമ്മക്കറിയും.. ശാലിനി.. അമ്മയുടെ സ്റ്റുഡൻറ് " കിച്ചൻ ഒറ്റ ശ്വാസത്തിൽ പറഞ് സേതുവിനെ പ്രതീക്ഷയോടെ നോക്കി... അവളുടെ മുഖം ദേഷ്യം നിറഞ്ഞത് കണ്ടപ്പോൾ അവന്റെ മുഖം മങ്ങി ഇഷുവിനെ നോക്കി.. " അമ്മേ... എനിക്ക് എല്ലാം അറിയാരുന്നു അമ്മേ...ഞാനാ അമ്മയോട് പിന്നേ പറയാം എന്ന് പറഞ്ഞത്.. ശാലിനി ചേച്ചി പാവാ.. സമ്മതിക്ക് അമ്മേ " ഇഷു കെഞ്ചിക്കൊണ്ടു പറഞ്ഞതും സേതുവിൻറെ മുഖത് ചിരി തെളിഞ്ഞു... "

എന്റെ മോൻ സെലക്ട്‌ ചെയ്തത് എന്നെങ്കിലും ഈ അമ്മ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോ... എന്റെ മോന്റെ സെലെക്ഷൻ ഒരിക്കലും തെറ്റാറില്ല എന്നനിക്കറിഞ്ഞൂടെ..."സേതു കിച്ചന്റെ മുഖത് കൈ വെച്ചു കൊണ്ട് പറഞ്ഞു... കിച്ചൻ സന്തോഷത്തോടെ ഇഷുവിനെ നോക്കി.. ഇഷു എല്ലാം ഓക്കേ എന്ന രീതിയിൽ അവനെ നോക്കി ചിരിച്ചു.. " അച്ഛൻ വന്നിട്ട് നമുക്ക് ഒഫീഷ്യലായി പെണ്ണ് ചോദിക്കാം.. അതിനു മുന്നേ എനിക്കവളെ ഒന്ന് കാണണം " " അതിനെന്താ നാളെ തന്നെ കോണ്ടരാം... " കിച്ചൻ ഉടനെ ശാലിനിയെ വിളിച്ചു.. " ഹലോ കിരൺ... എന്താ ഈ നേരത്ത് പതിവില്ലാത്തതാണല്ലോ " " ശാലിനി.. ഇങ്ങോട്ടൊന്നു പറയണ്ട.. അങ്ങോട്ട് കേട്ടാൽ മാത്രം മതി... നീ നാളെ സാരിയെടുത് കോളേജിൽ വരണം " " എന്തിനാ കിരൺ " " നിനക്കൊരു സർപ്രൈസ് ഉണ്ട്.. മറക്കരുത്... ഞാൻ വരുന്ന വരെ കാത്തിരിക്കണം " കിച്ചൻ ഫോൺ വെച്ച് സന്തോഷത്തോടെ ഇഷുവിനെ നോക്കി... അവന്റെ തെളിഞ്ഞ മുഖം കണ്ടപ്പോൾ ഇഷുവിനും അതിയായ സന്തോഷം തോന്നി... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പിറ്റേന്ന് ഇഷുവും കിച്ചനും കോളേജിൽ എത്തിയപ്പോൾ സ്റ്റുഡന്റസ് ഒക്കെ തിരിച്ചു പോവുന്നത് കണ്ടു.. എല്ലാവരുടെയും മുഖത് ഒരു നിരാശയും ഉണ്ടായിരുന്ന... അവര് രണ്ടുപേരും സംശയത്തോടെ നോക്കി... " ഇന്ന് കോളേജില്ലേ... എന്താ എല്ലാരും തിരിച്ചു പോകുന്നത് " അവരുടെ മുന്നിലൂടെ പോകുന്ന ഒരു കുട്ടിയെ തടഞ്ഞു നിർത്തി ഇഷു ചോദിച്ചു... " അപ്പൊ ഒന്നും അറിഞ്ഞില്ലേ... നമ്മുടെ കോളേജിൽ പഠിക്കുന്ന ഒരു കുട്ടി ആത്മഹത്യ ചെയ്തു... എല്ലാവരും അവിടെ വരെ പോകുവാ " ഇഷുവും കിച്ചനും ഞെട്ടലോടെ പരസ്പരം നോക്കി.. " ആര്? "😳 " തേർഡ് ഇയറിൽ പഠിച്ചിരുന്ന നാൻസി " " വാട്ട്‌... എപ്പോ " രണ്ട് പേരും ഞെട്ടലോടെ ചോദിച്ചു.. " ഇന്നലെ രാത്രിയാണ് സംഭവം " ആ കുട്ടി പോയതും കിച്ചൻ പരിഭ്രമത്തോടെ ഇഷുവിനെ നോക്കി.. " ഏട്ടാ ശാലിനി ചേച്ചി എവിടെ? " " മോളെ.. കുറച്ചു നേരം മുമ്പേ എനിക്ക് കോളേജിൽ എത്തി എന്ന് പറഞ്ഞു മെസാജ് അയച്ചിരുന്നു.. വാ നോക്കാം " അവര് രണ്ടുപേരും ശാലിനിയെ തിരഞ്ഞു നടക്കാൻ തുടങ്ങി... പകുതിയിൽ വെച്ചു ഇഷുവും കിച്ചനും സ്പ്ളിറ് ആയി രണ്ട് വഴിക്ക് തിരിഞ്ഞു... നാൻസിയുടെ മരണവിവരം അറിഞ്ഞത് കൊണ്ട് കോളേജിലെ എല്ലാവരും അനുശോചനത്തിനായി അവളെ കാണാൻ പോയിരുന്നു...

അത് കൊണ്ട് തന്നെ അവിടെ ഒന്നും ആരും ഉണ്ടായിരുന്നില്ല... ഇഷു ഓരോ അടഞ്ഞു കിടക്കുന്ന റൂമും തുറന്ന് നോക്കി... എവിടെയും ശാലിനിയെ കാണാനില്ല എന്ന ടെൻഷനിൽ അവൾ നിൽക്കുമ്പോഴാണ് അവൾ നിൽക്കുന്ന ഡിപ്പാർട്മെന്റിന്റെ ഓപ്പോസിറ്റ് ഡിപ്പാർട്മെന്റ് ഇൽ ഒരു ക്ലാസ് റൂമിൽ നിന്നും ആരോ വാതിൽ തുറന്ന് പോകുന്നത് കണ്ടത്... സൂര്യപ്രകാശത്തിന്റെ തീവ്രത കാരണം അവന്റെ മുഖം കാണാൻ അവൾക്ക് കഴിഞ്ഞില്ല... അവൻ പോയ ഉടനെ ദത്തൻ അതിലേക്ക് കയറിയതും ശാലിനി ശിലപോലെ നിൽക്കുന്നതും ഇഷു വ്യക്തമായി കണ്ടു... ഇഷു അവിടേക്ക് ഓടി ചെന്നപ്പോഴേക്കും ദത്തൻ വാതിൽ അടച്ചിരുന്നു... " ചേച്ചീ.. വാതിൽ തുറക്ക്... ടാ പട്ടി ദത്താ... വാതിൽ തുറക്കടാ " ഇഷു പുറത്ത് നിന്നും വാതിൽ മുട്ടി കൊണ്ടിരുന്നു... അകത്തു നിന്നും ശാലിനിയുടെ ഏങ്ങലടികൾ കേൾക്കാൻ തുടങ്ങിയപ്പോൾ ഇഷു വേഗം കിച്ചന്റെ അടുത്തേക്ക് ഓടി.. " ഏട്ടാ " ഇഷു ഓടി വന്ന് കിച്ചനോട് പറഞ്ഞതും കിച്ചൻ ഒരൊറ്റ ഓട്ടമായിരുന്നു അങ്ങോട്ട്... ഇഷു ഓടുന്നതിനിടയിൽ വീണു പോയി... പക്ഷെ അതൊന്നും അവൻ അറിയുന്നില്ലായിരുന്നു... ശാലിനിയെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നൊരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ.. അവൻ പൂർവാധികം ശക്തിയോടെ വാതിൽ മുട്ടാൻ തുടങ്ങി...

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... അവസാനം വാതിൽ തുറക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൻ വാതിൽ ചവിട്ടി തുറക്കാൻ നോക്കി... രണ്ട് മൂന്ന് ചവിട്ടലിൽ വാതിൽ അവൻറെ മുന്നിൽ തകർന്ന് വീണു... ഉള്ളിൽ കണ്ട കാഴ്ച അവനെ നടുക്കി കളഞ്ഞു... കിച്ചന്റെ ഹൃദയം നിലക്കുന്ന പോലെ അവന് തോന്നി.. അവൻ ഒരു ശിലപോലെ നിന്നു പൂർണ നഗ്നയായി നിലത്ത് കിടക്കുന്ന ശാലിനി...എന്തും ധൈര്യത്തോടെ നേരിടുന്ന അവളെ അല്ല കിച്ചൻ അപ്പോൾ കണ്ടത്.. കണ്ണുകളിൽ നിന്നും നീർച്ചാലുകൾ തീർത്തു കണ്ണുനീർ തോരാതെ പെയ്യുന്നുണ്ടായിരുന്നു... കാലിന്റെ ഇടയിൽ തളം കെട്ടി കിടക്കുന്ന ചോരക്കും അവളുടെ കണ്ണീരിനും ഒരേ ചൂടാണെന്ന് അവന് തോന്നി.. അതിൽ സ്വയം വെന്തുരുകുന്ന പോലെയും .. ശാലിനിയിൽ നിന്നും കിതപ്പോടെ ദത്തൻ എഴുന്നേറ്റു... ആ കാഴ്ച കണ്ട് കിച്ചന് കയ്യും കാലും തളരുന്ന പോലെ തോന്നി... നിന്നിടത്തു നിന്ന് ഒരടി മാറാൻ കഴിയുന്നില്ല... ദത്തൻ ഷർട്ടും എടുത്ത് ഒരു പുച്ഛച്ചിരിയോടെ പോകുന്നത് നിർവികാരനായി കിച്ചൻ നോക്കി നിന്നു... ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ... പെട്ടെന്ന് കിച്ചനു ബോധം വന്നതും അവൻ കണ്ണുകൾ മുറുക്കി അടച് തല തിരിച്ചു... ശാലിനി കരച്ചിൽ അടക്കാൻ പാടുപെടുകയായിരുന്നു... അവൾ വേഗം നിലത്ത് കിടക്കുന്ന സാരിയെടുത് മേലൊന്നാകെ പുതച്ചു...

കിച്ചനെ നോക്കുംതോറും അപമാനം അവളിൽ നിറഞ്ഞു... തന്റെ ശരീരം ആദ്യമായി സ്വന്തമാക്കണം എന്നാഗ്രഹിച്ച ആളിന്റെ മുന്നിൽ വെച്ച് തന്നെ തന്റെ മാനം പോയതിൽ അവൾ ഉരുകുകയായിരുന്നു... ശാലിനി ഞെരങ്ങി ഞെരങ്ങി ചുമരിന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് കാൽമുട്ടിൽ തല വെച് കരഞ്ഞു... അപ്പോഴാണ് ഇഷു അങ്ങോട്ട് വരുന്നത്... കിച്ചന്റെ ശിലപോലെയുള്ള നിർത്തവും ശാലിനിയുടെ പൊട്ടിയ ചുണ്ടും ശരീരത്തു കാണുന്ന മുറിവുകളും കണ്ടപ്പോൾ ഇഷുവിനു കാര്യം മനസ്സിലായി... അവൾ പതുക്കെ ശാലിനിയുടെ അടുത്തേക്ക് പോയി മുട്ട് കുത്തിയിരുന്ന് തോളിൽ കൈ വെച്ചു.. " ചേച്ചീ... 😢" " മോളേ 😭" ഇഷുവിനെ കണ്ടതും ശാലിനിക്ക് അടക്കി വെക്കാൻ കഴിഞ്ഞില്ല... ഇഷുവിനെ കെട്ടിപിടിച്ചു അവൾ അലറി അലറി കരഞ്ഞു... അവളുടെ അവസ്ഥ കണ്ട് ഇഷുവിനും സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അവൾ നിറഞ്ഞ കണ്ണുകളോടെ ശാലിനിയുടെ തോളിൽ കൈ തട്ടി കൊണ്ട് കിച്ചനെ നോക്കി... കിച്ചൻ അവളുടെ അടുത്തേക്ക് വന്നതും ശാലിനി ഇഷുവിൽ നിന്നും അകന്ന് മാറി നീങ്ങാൻ തുടങ്ങി... " ശാലിനി... " " വേണ്ട... എന്റെ അടുത്തേക്ക് വരരുത്... ഇഷൂ.. പറ.. നിന്റെ ഏട്ടനോട് എന്റെ അടുത്തേക്ക് വരരുത് " അവൾ ഞെരങ്ങി ചുവരിന്റ്റെ മൂലയിൽ പോയിരുന്നു..

കിച്ചൻ അവളുടെ അടുത്ത് വന്നിരുന്നു മുഖത്തേക്ക് തൊടാൻ നോക്കിയതും അവൾ കൈ തട്ടി മാറ്റി.. " എന്നെ തൊടണ്ട.. ഞാൻ ചീത്തയാ.. പ്ലീസ് പോ " " മോളെ... എന്തൊക്കെയാ നീ പറയുന്നത്..ഞാൻ അങ്ങനെ നിന്നെ വിട്ട് പോവോ " "വേണ്ട... എനിക്കാരും ഇല്ല... എനിക്കിനി ആരെയും വേണ്ട.. എല്ലാം നശിച്ചു.. അവരെന്റെ എല്ലാം നശിപ്പിച്ചു.. ഇനി ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നത് " ശാലിനി ഏങ്ങി കരഞ്ഞു.. " ശാലിനി.. പ്ലീസ്.. ഞാൻ ഒന്ന് പറയുന്നത് നീയൊന്ന് കേൾക്ക് " " എനിക്കൊന്നും കേൾക്കണ്ട... കിരണിനു പറ്റിയ ഒരാളല്ല ഞാൻ.. എന്നെ മറക്കണം.. എന്റെ മാനം... 😭" " നിർത്തടി... നിന്റെ എന്ത് നഷ്ട്ടപെട്ടെന്നാ... ഒന്നും നഷ്ടപ്പെട്ടിട്ടില്ല... കാലിന്റെ ഇടയിൽ എന്തെങ്കിലും നഷ്ടപ്പെട്ടെന്ന് വിചാരിച് ഞാൻ നിന്നെ ഇട്ടിട്ട് പോവും എന്ന് നിനക്ക് തോന്നുന്നുണ്ടോ... നിന്റെ ഈ ശരീരം കണ്ടിട്ടല്ല ഞാൻ നിന്നെ സ്നേഹിച്ചത്.. അത് കൊണ്ടെണീക്ക്... " എന്നിട്ടും എണീറ്റ് വരാൻ മടി കാണിച്ചു നിൽക്കുന്ന അവളെ ഭലം പ്രയോഗിച് കിച്ചൻ കാറിൽ കയറ്റി മഠത്തിലേക്ക് വിട്ടു... 💛💛💛💛💛💛💛💛💛💛💛💛💛💛 " ചേച്ചീ... എന്തിരിപ്പാ ചേച്ചീ ഇത്‌ ...വല്ലതും കഴിക്ക് " ഇഷൂ ചപ്പാത്തി ശാലിനിയുടെ വായിലേക്ക് നീട്ടി... അവൾ വേണ്ടെന്ന രീതിയിൽ തലയാട്ടി...

അപ്പോഴാണ് കിച്ചൻ അങ്ങോട്ട് വന്നത്.. കിച്ചനെ കണ്ടതും ശാലിനിയുടെ തോർന്ന മഴ വീണ്ടും പെയ്യാൻ തുടങ്ങി... കിച്ചൻ അവളുടെ അടുത്ത് പോയിരുന്നു... ഈ സമയത്തു രണ്ടുപേർക്കും കുറച്ചു പ്രൈവസി വേണം എന്ന് തോന്നിയപ്പോൾ ഇഷു പാത്രം കിച്ചന്റെ കയ്യിൽ കൊടുത്ത് പുറത്തേക്കിറങ്ങി നിന്നു.. " മോളെ... നീയിത് കഴിക്ക് " അവൾ അപ്പോഴും വേണ്ടെന്ന രീതിയിൽ തലയാട്ടി.. " ശാലിനി.. മോളെ.. നീ പറയുന്നത് കേൾക്ക്...ആരും ഒന്നും അറിഞ്ഞിട്ടില്ല... ഇനി ഒട്ടും അറിയാനും പോണില്ല... നീ ഇങ്ങനെ ഇരുന്നാൽ എല്ലാവർക്കും അത് സംശയം തുടങ്ങും...നിന്നെ എനിക്ക് വേണം മോളെ... പഴയ ശാലിനി ആയി... " അവൾ അവനെ തന്നെ നോക്കി നിന്നു... അവൻ അവളുടെ നെറുകിൽ ചുംബിച്ചു.. " നീ ആവില്ലേ.. എന്റെ പഴയ ശാലിനി ആയി മാറില്ലേ.. ആ തന്റേടി പെണ്ണ്.. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീയെന്റെ പെണ്ണാ.. ഈ കിരണിന്റെ പെണ്ണ് " അവനത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ കാണുന്ന പ്രണയം അവൾ തിരിച്ചറിഞ്ഞു... ഇത്രയും സംഭവിച്ചിട്ടും അതിനൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്നവൾക്ക് മനസ്സിലായി.. കിരൺ നീട്ടിയ ചപ്പാത്തി അവൾ അനുസരണയോടെ കഴിച്ചു.. കഴിച്ചു കഴിഞ് അവളുടെ വാ കഴുകി കൊടുത്ത് അവളെ ഫ്രഷ് ആവാൻ പറഞ്ഞയച് കിച്ചൻ റൂമിൽ നിന്നും പുറത്തിറങ്ങി...

മഠത്തിലെ മുൻവശത്തുള്ള ചാമ്പ മരച്ചുവട്ടിൽ ഇഷു ഇരിക്കുന്നത് കണ്ട് അവനങ്ങോട്ട് പോയി.. " ഏട്ടാ.. ഇനി എന്താ ചെയ്യാ? " " ഇപ്പൊ ആരും ഒന്നും അറിഞ്ഞിട്ടില്ല... അത്കൊണ്ട് എത്രയും പെട്ടെന്ന് ഒരു താലി കെട്ടി എനിക്കവളെ എന്നെന്നേക്കുമായി സ്വന്തമാക്കണം " ഇഷു സംശയത്തോടെയും അതിലേറെ അഭിമാനത്തോടെയും കിച്ചനെ നോക്കി... " അച്ഛനോട് എത്രയും പെട്ടെന്ന് വരാൻ പറയണം... അവൾക്ക് ഈ ഒരു ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഞാൻ അവളുടെ കൂടെ വേണം... അവളെ പഴയത് പോലെ ആക്കണം " " ഏട്ടാ... ചേച്ചിയെ ഇവിടെ ഒറ്റക്കാക്കി പോയാൽ.. " " ഇല്ല.. അവളെ ഇവിടെ ഒറ്റക്കാക്കി പോവാൻ പറ്റില്ല.. നമുക്ക് അവളെ വീട്ടിലേക്ക് കൊണ്ടുപോവാം.. അമ്മയോട് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവും... അവളുടെ ഇട്ടാവട്ടത് നമ്മളുണ്ടാവുമ്പോൾ അവൾ പതുക്കെ മാറിക്കോളും " " മ്മ് " അപ്പോഴാണ് ഇഷുവിന്റെ ഫോണിലേ കോളേജ് ഗ്രൂപ്പിൽ ഒരുപാടു നോട്ടി വരുന്നത് കണ്ടത്.. അവളതെടുത്തു നോക്കിയതും ഞെട്ടലോടെ കിച്ചനെ നോക്കി.. " ഏട്ടാ " 🥺 ഫോൺ ഉയർത്തി പിടിച് ഇഷു വിളിച്ചതും അവൻ അതില് പ്ലേ ചെയ്ത വീഡിയോ കണ്ടതും.. " ശാലിനി.. " കിച്ചനും ഇഷുവും പരിഭ്രമത്തോടെ അവളുടെ റൂമിലേക്ക് ഓടി.. " ശാലിനി എവിടെ? 😱" അവൻ പേടിയോടെ ചുറ്റും നോക്കി..

പിന്നേ എന്തോ ഓർമയിൽ പുറത്തേക്ക് ഓടി.. അപ്പോഴാണ് അവന്റെ ഫോണടിച്ചത്... " ഹെലോ മോളെ.. നീയെവിടെയാ " " കിരൺ... നിനക്ക് ചേർന്നൊരു പെണ്ണല്ല ഞാൻ... നിനക്ക് തരാൻ ഒന്നും എന്റെ കയ്യിലില്ല... ഒരു പെണ്ണിന്റെ പരിശുദ്ധിയാണ് അവളുടെ ഏറ്റവും വലിയ സ്വത്ത്‌... അതുപോലും എനിക് നഷ്ട്ടപ്പെട്ടു.." " മോളെ.. നീയെന്തൊക്കെയാ പറയുന്നത്.. നീ അബദ്ധമൊന്നും കാണിക്കരുത്.. പ്ലീസ്‌ " " ഞാൻ പോവാ കിരൺ... നക്ഷത്രങ്ങളുടെ ഇടയിലേക്ക്.. " " മോളെ.. നിക്ക്.. നീ എവിടെയാ.. എനിക്ക് നിന്നെ കാണണം 😢" " എനിക്ക് നിന്നെ കാണുന്നുണ്ട് കിരൺ.. ഞാൻ പോവാൻ നേരം നിന്നെ മാത്രെ കാണുന്നുള്ളൂ.. നിന്റെ ഓർമ്മകൾ മാത്രെ എന്റെ ഉള്ളിലുള്ളൂ... ഞാൻ കാത്തിരിക്കും... നിനക്ക് വേണ്ടി " കിച്ചൻ മുകളിലേക്ക് നോക്കിയതും മഠത്തിന്റെ ഏറ്റവും മുകളിൽ കയറി നിൽക്കുന്ന ശാലിനിയെ കണ്ട് അവന്റെ ഹൃദയം നിലച്ചു... അവൻ ഓടിയതും അവൾ ചാടിയതും ഒരുമിച്ചായിരുന്നു... കിച്ചന്റെ കാല് ഒരു കല്ലിൽ തട്ടി മറിഞ്ഞു വീണതും അവന്റെ മുന്നിൽ ഒരു പാവയെ അവൾ വന്ന് വീണു.. " ശാലിനി.... " വീണിടത്തു നിന്നും കൈകൾ നീട്ടി അവൻ അലറി... " മോളെ... കണ്ണ് തുറക്ക് മോളെ.. നീയില്ലാതെ പറ്റില്ല എനിക്ക്.. കണ്ണ് തുറക് മോളെ " ശാലിനിയുടെ തല അവന്റെ മടിയിലേക്ക് വെച്ചവൻ പറഞ്ഞു

" കിരൺ... " അവസാന നിമിഷത്തിലും അവളൊന്ന് പുഞ്ചിരിച് അവന്റെ മുഖത് കൈകൾ കൊണ്ട് തലോടി.. " നീ എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ മോളെ 😭" അപ്പോഴേക്കും എല്ലാവരും ചുറ്റും കൂടി.. " ചേച്ചീ... 😭" ഇഷു ഓടി വന്ന് അവളുടെ അടുത്തിരുന്നു കരഞ്ഞു.. മരണവെപ്രാളത്തിലും ശാലിനി കിരണിന്റെയും ഇഷുവിന്റെയും കൈകൾ കൂട്ടി പിടിച്ചു.. " കിരൺ.. ഇഷൂ... നിങ്ങളിത്.. സൂ.. സൂക്ഷിച് വെക്കണം.. രാമ.. ഭദ്രന്റെയും.. മക്കളുടെയും എതിരെ... ഉള്ള.. എല്ലാ തെളിവുകളും... ഇതിലുണ്ട്.. ഇ.. ഇന്ദ്രൻ ആരാന്നുള്ള.. തും.. ഇതിലുണ്ട്.. ഞാൻ.. പോയാലും.. നിങ്ങളിത് കണ്ടെത്തണം.. എല്ലാരെ മുമ്പിലും തെളിയിക്കണം... ഞാൻ നിർത്തി വെച്ചിടത് നിന്ന് നിങ്ങൾ തുടങ്ങണം.. " ശാലിനി ഒരു പെൻഡ്രൈവ് എടുത്ത് കിച്ചന്റെ കയ്യിൽ കൊടുത്തു.. " ഏട്ടാ.. വണ്ടിയെടുക്ക്.. നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടോവാം " "വേ ണ്ട... എനിക്ക് എന്റെ... കിരണിന്റെ.. മടി.. യിൽ കിടന്ന്.. ആാാ.. മരിക്കാനുളള ഭാഗ്യം ഉണ്ടായല്ലോ.. കി.. കിരൺ... I.. love... you " " ശാലിനീ... 😭" നിശ്ചലയായി കിടക്കുന്ന ശാലിനിയെ കെട്ടിപിടിച് അവൻ കരഞ്ഞു.. അവളുടെ കൈ അപ്പോഴും കിച്ചനുമായി കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു.. " മോളെ.. കണ്ണ് തുറക്ക് മോളെ.. ഇഷൂ.. പറയ് അവളോട് കളിക്കല്ലെന്ന്.. പറാ "

ഇഷുവിനെ കുലുക്കി കൊണ്ട് കിച്ചൻ ആർത്തു വിളിച്ചു ... ഒന്നും മിണ്ടാതെ കണ്ണീർ വർക്കാനേ ഇഷുനു കഴിഞ്ഞുള്ളു... അവസാന നിമിഷം തന്റെ കിരണിന്റെ മടിയിൽ കിടന്ന് മരിക്കണം എന്നുള്ള ആഗ്രഹം സഫലമായി സന്തോഷത്തിൽ ശാലിനി ഈ ലോകത്ത് നിന്നും വിട പറഞ്ഞു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 മഠത്തിലെ പിറകിലെ തൊടിയിൽ തന്നെയാണ് അവളുടെ ശവസംസ്‌കാരം നടത്തിയത്... അവളുടെ ചടങ്ങുകളൊക്കെ കഴിഞ്ഞതും കിച്ചൻ റൂമിൽ കയറി ഇരിപ്പായി.. കരഞ്ഞു കരഞ്ഞു അവന്റെ കൺതടം ഒക്കെ വീർത്തിരുന്നു... ഒറ്റ ദിവസം കൊണ്ട് തന്നെ അവൻ ഒരുപാടു ക്ഷീണിച്ചു പോയിരുന്നു... കിച്ചന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളും പാറിപ്പറന്ന മുടിയും കണ്ടപ്പോൾ സേതുവിൻറെ മാതൃഹൃദയം വിങ്ങി... തന്റെ മോൻ ഇങ്ങനൊരു അവസ്ഥയിൽ ആദ്യമായിരുന്നു... അവൾ ഒറ്റക്ക് റൂമിൽ പുറത്തോട്ട് നോക്കി കണ്ണീർ വാഴ്ക്കുന്ന ഇഷുവിന്റെ അടുത്തേക്ക് പോയി... ശാലിനിയുടെ മരണം ഇഷുവിനും ഒരു ഷോക്ക് തന്നെയായിരുന്നു... കുറഞ്ഞ ദിവസത്തെ പരിജയമാണെങ്കിലും ആരുടേയും മനസ്സ് കീഴടക്കുന്ന സ്വഭാവമായിരുന്നു അവളുടേത്... " മോളെ.. കിച്ചന്റെ ഈ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല.. വന്നപ്പോ മുതൽ കയറിയതാ ആ റൂമിൽ..

ഒരു തുള്ളി വെള്ളം പോലും എന്റെ മോൻ 😭" സേതുവിന്‌ തേട്ടി വന്ന കരച്ചിൽ സാരിത്തലപ്പ് കൊണ്ട് പൊത്തി പിടിച്ചു.. " നീയും ഇങ്ങനെ ഇരിക്കല്ലേ മോളെ.. നീ പറഞ്ഞാൽ അവൻ കേൾക്കും... എന്തെങ്കിലും എന്റെ മോൻ ഒന്ന് കഴിച്ചിരുന്നെങ്കിൽ " " അമ്മ.. ഭക്ഷണം എടുത്ത് താ.. ഞാൻ ഏട്ടന് കൊടുത്തോളാം " സേതു ചോറുമായി വന്നതും ഇഷു അത് വാങ്ങി കിച്ചന്റെ റൂമിലേക്ക് പോയി... " ഏട്ടാ.. " ഇഷു അവന്റെ അടുത്ത് പോയിരുന്നു.. ഇഷുവിനെ കണ്ടതും അവനൊന്ന് കണ്ണുയർത്തി നോക്കി.. നിമിഷനേരം കൊണ്ട് അവന്റെ കണ്ണുകൾ നിറയുകയും അതൊരു പൊട്ടിക്കരച്ചിലിലേക്ക് വഴി മാറി... " മോളെ... പോയി മോളെ.. എന്റെ ശാലിനി പോയി... എന്നെ ഒറ്റക്കാക്കി പോയവൾ " കിച്ചൻ ഇഷുവിനെ ചുറ്റിപിടിച് നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു.. " ഏട്ടാ.. കരയല്ലേ ഏട്ടാ... ചേച്ചി വിഷമിക്കും "😭 " വിഷമിക്കട്ടെ... നമ്മളെ എല്ലാരേയും വിഷമിപ്പിച്ചു അവളങ്ങു പോയില്ലേ... മോൾക്കറിയോ ഞാൻ അവളെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്... പോവുമ്പോൾ അവൾ എന്നെ കുറിച്ചാലോചിച്ചോ... ഞാൻ ഇനി എങ്ങനെ ജീവിക്കും എന്നാലോചിച്ചോ... എനിക്ക് അവളില്ലാതെ പറ്റില്ല ഇഷൂ 😭😭😭" " ഏട്ടാ.. കരയല്ലേ ഏട്ടാ.. വല്ലതും കഴിക്ക് "

" കഴിക്കണം... എന്റെ ശാലിനിക്ക് ഫുഡ് പാഴാക്കുന്നത് ഇഷ്ട്ടല്ല.. " ഇഷൂ ഓരോ ഉരുളകളും കിച്ചനു വാരി കൊടുത്തു...അവൻ യാന്ത്രികമായി വാ തുറന്ന് എല്ലാം കഴിച്ചു.. കഴിക്കുന്നതിനിടയിൽ ഇടക്ക് കരച്ചിൽ തേട്ടി തേട്ടി വരുന്നുണ്ടായിരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു റൂമിൽ നിന്ന് പുറത്തിറങ്ങിയതും കിച്ചൻ പോയി വാതിലടച്ചു... അവന് ചുറ്റും ശാലിനിയുടെ ഓർമ്മകൾ ഓരോ തിരമാലകൾ പോലെ അടിച്ചു കൊണ്ടിരുന്നു.. ശാലിനി... നീയേ പോയിട്ടുള്ളു.. നിന്റെ ഓർമ്മകൾ എന്നിൽ തന്നെ ഉണ്ട്... ആ ഓർമകളിൽ ഇനി ഞാൻ ജീവിച്ചോളാം ശാലിനീ... കിച്ചൻ ആർത്തു വിളിച്ചു... മാതൃഹൃദയവും സഹോദരഹൃദയവും അവന്റെ ഈ അവസ്ഥ കണ്ട് ഒരുപോലെ തേങ്ങി... " എനിക്ക് പറ്റുന്നില്ല അമ്മേ... ഏട്ടൻ ഇങ്ങനെ ഒക്കെ.. എനിക്ക് പറ്റില്ലാ 😭" ഇഷു സേതുവിൻറെ നെഞ്ചിലേക്ക് മുഖം ചേർത്ത് കരഞ്ഞു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ശാലിനിയുടെ വേർപാടിന് ശേഷം കിച്ചൻ അവന്റെ റൂമിൽ നിന്നും പുറത്തിറങ്ങിയില്ല... ഓരോ ദിവസവും ശാലിനിയുടെ ഓർമകളിൽ അവൻ ഒതുങ്ങി കൂടി.. ഇഷു വല്ലതും വാരി കൊടുത്താൽ കഴിക്കും അത്ര തന്നെ.. അവന്റെ ഈ അവസ്ഥ സേതുവിനും ഇഷുവിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു... പെട്ടെന്നൊരു ദിവസം.. ............. തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story