ഇഷാനന്ദ്: ഭാഗം 43

ishananth

എഴുത്തുകാരി: കട്ടു

ദത്തന്റെ മരണത്തോടെ ഇഷു ഒന്നൂടെ ആക്റ്റീവ് ആയി... അവള് പഴയത് പോലെ കോളേജിൽ പോവാനും തുടങ്ങി... ഇതേ സമയം pk യുടെയും ഐഷുവിന്റെയും പ്രണയം പൂത്തു തളിർത്തു... pk യുടെ എല്ലൊടിക്കാൻ ഉദ്ദേശിച്ച ഐഷു pk യുടെ ദേഷ്യത്തിന്റെ മുന്നിൽ അടിയറിവ് വെച്ചു... പക്ഷെ ഐഷുവിന്റെ കുസൃതികളെല്ലാം ഒരു കൊച്ചു കുഞ്ഞ് ചെയ്യുന്ന ലാഘവത്തോടെ pk നോക്കി കണ്ടു.. അങ്ങനെ ഒരിക്കൽ pk യെ വിഷ്ണു (ഐഷുവിന്റെ അച്ഛൻ ) വീട്ടിലേക്ക് വിളിപ്പിച്ചു... " എന്താ അങ്കിൾ... എന്താ പെട്ടെന്ന് കാണണം എന്ന് പറഞ്ഞത് " (pk) " അത് മോനെ... നിന്റെയും ഐഷുവിന്റെയും കല്യാണം എത്രയും പെട്ടെന്ന് നടത്തണം എന്നാണ് ഞങ്ങളുടെ തീരുമാനം... മോനെന്ത് പറയുന്നു " (വിഷ്ണു ) " എന്തിനാ അങ്കിൾ ഇത്ര തിരക്ക്... അവള് പടിക്കല്ലേ... അത് കഴിഞ്ഞിട്ട് പോരെ " (pk) " അത് ഞാൻ പറഞ്ഞു മോനെ.. പക്ഷെ സമ്മതിക്കണ്ടേ " (വിഷ്ണു ) " ആര് 🙄" (pk ) " അവളോട് തന്നെ ചോദിക്ക് " ഐഷുവിനെ ചൂണ്ടി കാണിച്ചു കൊണ്ട് വിഷ്ണു പറഞ്ഞു... pk ഐഷുവിനെ എന്തെന്ന രീതിയിൽ നോക്കി.. " അച്ഛാ... എനിക്ക് പ്രഭുവേട്ടനോട് ഒറ്റക്ക് സംസാരിക്കണം " (ഐഷു ) " എനിക്ക് സംസാരിക്കാനൊന്നും ഇല്ല " ഒറ്റയടിക്ക് pk മറുപടി പറഞ്ഞു... " എനിക്ക് സംസാരിക്കാനുണ്ട്... പ്രഭുവേട്ടൻ ഇങ്ങു വന്നേ " ഐഷു pk യെ കനപ്പിച്ചു നോക്കി അകത്തോട്ടു പോയി... pk വിഷ്ണുവിനെ ദയനീയമായി നോക്കി... വിഷ്ണു പോകാൻ അനുവാദം നൽകിയതും pk ഐഷുവിനെ പിറകെ പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛

" എടി നീ എന്നേ നാണം കെടുത്താൻ തന്നെ ഉദ്ദേശിച്ചു നടക്കുവാണോ " Pk ഐഷുവിന്റെ റൂമിലേക്ക് കയറി വാതിലടച്ചു കൊണ്ട് പറഞ്ഞു... " ഞാൻ എന്ത് നാണം കെടുത്തിയെന്നാ പറയുന്നത് " (ഐഷു ) " നീയെന്തിനാ ഇപ്പൊ തന്നെ കല്യാണം വേണമെന്ന് അവരോട് പറഞ്ഞത്... നിന്റെ പഠിപ്പ് കഴിഞ്ഞിട്ട് മതിയെന്നല്ലേ നമ്മൾ തീരുമാനിച്ചിരുന്നത്... " " അതിനെന്റെ പഠിത്തം തീർന്നിട്ട് വേണ്ടേ... ഇന്നലെ അച്ഛനും അമ്മയും പറയുവാ എന്നെ MSC ക്ക് പറഞ്ഞു വിടണം എന്ന്... അങ്ങനെ ആണെങ്കിൽ ഇപ്പോഴൊന്നും നമ്മുടെ കല്യാണം നടക്കില്ല " " അതിനെന്താ.. നീ പിജി കൂടി ചെയ്യ്... എന്നിട്ട് മതി കല്യാണം " "അയ്യടാ.. ആ പൂതിയങ്ങു മനസ്സിൽ വെച്ചാൽ മതി... എനിക്ക് എത്രയും പെട്ടെന്ന് പ്രഭുവെട്ടനെ കല്യാണം കഴിക്കണം " " എന്തോ എങ്ങനെ " " പ്രഭുവേട്ടാ ഒന്ന് കല്യാണത്തിന് സമ്മതിക്ക് പ്രഭുവേട്ടാ.... എനിക്ക് പ്രഭുവേട്ടൻ ഇല്ലാതെ പറ്റില്ല... ഒന്ന് സമ്മതിക്ക് " ഐഷു pk യുടെ മുന്നിൽ മുട്ട് കുത്തി നിന്ന് കൊണ്ട് പറഞ്ഞു... " നിനക്കെന്താടീ പ്രാന്താ... ആനന്ദം സിനിമ കളിക്കാൻ... അയ്യേ " ഐഷുവിനെ കളിയാക്കി pk തിരിഞ്ഞു നടക്കാൻ പോയതും ഐഷു അവന്റെ കോളറിൽ പിടിച്ച് വലിച്ച് അ അവളിലേക്കടുപ്പിച്ചു നിർത്തി അധരങ്ങൾ സ്വന്തമാക്കി... പെട്ടെന്നുളള ആക്രമണമായത് കൊണ്ട് pk ക്ക് പ്രതികരിക്കാനൊന്നും സമയം കിട്ടിയില്ല... ഐഷു പതിയെ അവന്റെ അധരങ്ങൾ മോചിപ്പിച്ചതും pk കിളിപോയ അവസ്ഥയിൽ ചുറ്റും നോക്കി...

" ഇതേതാ സ്ഥലം... ഞാനിതെവിടെയാ " Pk ആദ്യം ഒന്ന് ചുറ്റും കറങ്ങി പിന്നേ കൂടണഞ്ഞ കിളികളെ ഒന്ന് തിരിച് പിടിക്കാൻ എന്ന വണ്ണം ഒന്ന് തല കുടഞ്ഞു... മുന്നിൽ പീഡികയെ പോലെ തന്നെ നോക്കി നിൽക്കുന്ന ഐഷുവിനെ കണ്ടതും അവൻ പേടിയോടെ ഷർട് മുന്നിലേക്കിട്ട് അവളെ നോക്കി... " കല്യാണത്തിന് സമ്മതിക്കില്ലേ പ്രഭുവേട്ടാ " ഐഷു നിഷ്കു ചമഞ്ഞു ചോദിച്ചു... " ഏഹ്... ആഹ് " Pk സ്ഥലകാല ബോധമില്ലാതെ അവിടെ നിന്നും നടന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ... മിന്നി മിന്നി മിന്നി കത്തുമ്പോൾ... എന്ന രീതിയിൽ വരുന്ന pk യെ വിഷ്ണുവും ഗീതയും അത്ഭുതത്തോടെ നോക്കി... " എന്താ മോനെ നിന്റെ തീരുമാനം " " ഏഹ്... ഞാൻ അച്ഛനോടും അമ്മയോടും സംസാരിച്ചിട്ട് പറയാം അങ്കിൾ " അതും പറഞ്ഞു pk പുറത്തേക്കിറങ്ങിയപ്പോഴാണ് അക്ഷയ് ക്ലാസും കഴിഞ്ഞ് വരുന്നത്... " ആ അളിയാ... എപ്പോ എത്തി... എന്താ അളിയന്റെ ചുണ്ടിലൊരു പാട് " അക്ഷയ് ചോദിച്ചപ്പോഴാണ് pk അവന്റെ ചുണ്ടിൽ തൊട്ട് നോക്കുന്നത്... കയ്യിൽ രക്തം കണ്ടതും അവൻ നശിപ്പിച്ചു എന്ന രീതിയിൽ തലക്ക് കൈകൊടുത്തു.. ഇത്‌ കണ്ടാണ് വിഷ്‌ണുവും ഗീതയും തന്നെ ഉഴിഞ്ഞു നോക്കിയതെന്ന് അവന് മനസ്സിലായി... " ചേച്ചി പണി തന്നല്ലേ... ഊഹിച്ചു 😁" (അക്ഷയ് ) " അവൾക്ക് പ്രാന്താടാ... നിന്റെ ചേച്ചിക്ക് മുഴുത്ത വട്ടാ " " അതളിയനു ഇപ്പോഴാണോ മനസ്സിലായത്... എനിക്ക് കുഞ്ഞു നാളിലെ മനസ്സിലായതാ " " ഏഹ്... "

" അളിയനറിയോ... ഞാൻ ചെറുതായിരിക്കുമ്പോൾ കുട്ടി കരയുന്നില്ല എന്ന് പറഞ്ഞ് കിണറ്റിലേക്ക് തല കീഴായി തൂക്കി പിടിച്ച അണ്ടർ വേൾഡ് സൈക്കോ ആണവൾ... " " ഏഹ്.. എന്നിട്ട് " " എന്നിട്ടെന്താ അമ്മ കണ്ടത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു... അത് കൊണ്ടല്ലേ ഞാനൊരു സേഫ് ഡിസ്റ്റൻസിൽ നിൽക്കുന്നത് " " ഈശ്വരാ.. പണിയായോ " (pk) " ഞാനന്നേ പറഞ്ഞതാ ഒന്നൂടെ ആലോചിക്കാൻ... അപ്പൊ ഇതിനെ തന്നെ കെട്ടണം എന്ന വാശിയായിരുന്നില്ലേ... സഹിച്ചോ " " ഇനിപ്പോ അതല്ലാണ്ട് എന്ത് ചെയ്യും " Pk ദയനീയമായി അക്ഷയ് യെ നോക്കി അവിടെ നിന്നും പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 വൈകീട്ട് കിച്ചു ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ വീട്ടിൽ ആരെയും കണ്ടില്ല... ക്ഷീണം കാരണം അവൻ നേരെ സോഫയിലേക്ക് മറിഞ്ഞു... സ്റ്റെയറിൽ നിന്നിറങ്ങി വരുന്ന ഇഷു കാണുന്നത് സോഫയിൽ കിടന്നുറങ്ങുന്ന കിച്ചുവിനെയാണ്... അവൾ പതുക്കെ അവന്റെ അടുത്തേക്ക് പോയി കൈ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു... കിച്ചു ഉണരുന്നില്ലെന്ന് കണ്ടപ്പോൾ ഇഷു കുനിഞ് അവന്റെ കവിളിൽ ചുണ്ടുകൾ അമർത്താൻ തുനിഞ്ഞതും കിച്ചു കണ്ണ് തുറന്ന് അവളെ വലിച് നെഞ്ചിലേക്കിട്ടു... " ഉമ്മ തരണമെങ്കിൽ എന്റെ ഇഷൂട്ടിക്ക് നേരിട്ട് തന്നൂടെ.. ഇങ്ങനെ ഉറക്കത്തിലൊക്കെ തന്നാൽ ഞാനെങ്ങനെ അറിയാനാ " (കിച്ചു ) " അയ്യടാ... ഉമ്മ തരാൻ പറ്റിയ ഒരു ചളുക്ക്... ഞാൻ നന്ദുവേട്ടൻ അഭിനയിക്കുവാണോ എന്നറിയാൻ വേണ്ടി കുനിഞ്ഞതാ "

" ആണോ... എന്നാലേ അമ്മയും നന്ദുവും എവിടെ " " അവര് രണ്ട് പേരും അമ്പലത്തിൽ പോയി... എനിക്ക് പാടില്ലാത്തത് കൊണ്ട് പോയില്ല " " ഓ ഐ സീ.. അപ്പൊ ഇവിടെ നമ്മൾ രണ്ട് പേരും ഒറ്റക്ക് " കിച്ചു അവളെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.. " ദേ നന്ദുവേട്ടാ കളിക്കല്ലേ... വിട്ടേ.. എനിക്ക് പോണം " " അങ്ങനെ ഇപ്പൊ മോള് പോണ്ട... " കിച്ചു അവളുടെ ഇടുപ്പിൽ കയ്യമർത്തി അവളെ നോക്കി കിടന്നു... ഇനി രക്ഷയില്ല എന്ന് കണ്ടപ്പോൾ ഇഷു അവനെ ഇക്കിളിയിടാൻ തുടങ്ങി.. " ഇഷൂ.. അടങ്ങി നിക്ക്... " കിച്ചു അവളുടെ മേലുള്ള പിടുത്തം വിട്ടതും ഇഷു അവന്റെ മേലെ നിന്നെണീറ്റ് ഓടി... " നിക്കടി അവിടെ " കിച്ചു അവളുടെ പിന്നാലെ ഓടി ഇടുപ്പിൽ പിടിച്ചവളെ നിർത്തി... അപ്പോഴാണ് അഖിയും നീതുവും വാതിലും തുറന്ന് വന്നത്... അവരെ കണ്ടതും കിച്ചു ഇഷുവിന്റെ മേലുള്ള പിടുത്തം വിട്ട് അഖിയെ നോക്കി ചിരിച്ചു... നീതുവിനെ കണ്ടതും ഇഷു അവളെ പോയി കെട്ടിപിടിച്ചു... അഖി കിച്ചുവിനെ ഇരുത്തി നോക്കി കൊണ്ട് അവന്റെ അടുത്തേക്ക് വന്നു.. " ആന്റിയും നന്ദുവും എവിടെടാ " (അഖി ) " അവര് രണ്ട് പേരും അമ്പലത്തിൽ പോയിരിക്കുവാടാ " " ഓഹോ... അപ്പൊ അവരിവിടെ ഇല്ലാത്ത സമയത്താണല്ലേ നിന്റെ കലാപരിപാടികൾ " " നീയെന്തിനാടാ പുല്ലേ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത് " (കിച്ചു ) " ഞാനിപ്പോ വന്നത് നിനക്ക് ഇപ്പൊ അരോജകരമായി തോന്നിയേക്കാം.. പക്ഷെ ഞാനിപ്പോ pk വിളിച്ചിട്ടാ വന്നത്... അവനിങ്ങോട്ട് വരാൻ പറഞ്ഞു... " " എന്നിട്ടവനെന്നോടൊന്നും പറഞ്ഞില്ലല്ലോ... " " നിന്റെ വീട്ടിൽ വരാനെന്തിനാ നിന്നോട് പറയുന്നത് പൊട്ടാ " കിച്ചുവിന്റെ തലക്കടിച്ചു കൊണ്ട് അഖി പറഞ്ഞു...

അപ്പോഴാണ് pk യും ഐഷുവും വരുന്നത്.. " ആ.. വന്നല്ലോ വനമാല " കിച്ചുവും അഖിയും ഒരേ സ്വരത്തിൽ പറഞ്ഞു.. Pk ചിരിച് കൊണ്ട് അവരുടെ അടുത്തേക്ക് വന്നു... ഇഷുവും നീതുവും ഐഷുവിനെ നോക്കി കൈ വീശി.. ഐഷു അവരുടെ അടുത്തേക്ക് വന്ന് രണ്ട് പേരെയും പുണർന്നു.. " എന്താണ് പതിവില്ലാത്ത ഒരു സന്ദർശനം ഒക്കെ " കിച്ചു pk യുടെ തോളിൽ കയ്യിട്ട് കൊണ്ട് ചോദിച്ചു.. " ഞാൻ പറയുന്ന കാര്യം കേട്ട് നിങ്ങളാരും ഞെട്ടരുത്... " (pk) " നീയാദ്യം പറ... എന്നിട്ട് ഞങ്ങൾ ഞെട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കാം " (അഖി ) " അതെ... എന്റെ കല്യാണം ഉറപ്പിച്ചു... അടുത്ത ആഴ്ചയല്ലാത്ത അതിന്റെ പിറ്റത്തെ ആഴ്ചയാണ് എന്റെയും ഐഷുവിന്റെയും കല്യാണം " " ഏഹ് " അഖിയും കിച്ചുവും ഒരുമിച്ച് ഞെട്ടി... " ഞെട്ടിയില്ലേ... ഞാനാദ്യമേ പറഞ്ഞതാ നീട്ടരുതെന്ന് " ( pk) " എടാ എന്നാലും... " (അഖി ) " എല്ലാം പെട്ടെന്നായിരുന്നടാ... ഒന്ന് കണ്ണ് ചിമ്മി തുറന്നപ്പോഴേക്കും അവര് മുഹൂർത്തം കുറിച്ചിരുന്നു " " എടാ.. പക്ഷെ ഐഷുവിന്റെ പഠനം " (കിച്ചു ) " ഇനി എന്നോടൊന്നും ചോദിക്കരുത്... ദേ ആ നിക്കുന്നവളോട് ചോദിച്ചാൽ മതി... അവളാണ് കല്യാണം നടത്തണം എന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിന്നത് " Pk ഐഷുവിനെ ചൂണ്ടി പറഞ്ഞു... ഇഷുവും നീതുവും ഐഷുവിനെ നോക്കി... ഐഷു അവര് നോക്കുന്നത് കണ്ടതും നാണത്തോടെ വിരൽ കടിച് നിലത്ത് കളം വരച്ചു നിന്നു... " നിനക്കീ കാണിക്കുന്ന സാധനം ഒക്കെ ഉണ്ടോടീ " ഇഷു സംശയത്തോടെ ഐഷുവിനെ നോക്കി ചോദിച്ചു...

" ശോ... പോ അവ്ട്ന്ന് " ഐഷു തല താഴ്ത്തി നാണം അഭിനയിച്ചു... " എടി പുല്ലേ " ഇഷു ഐഷുവിന്റെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കി... " ഇഷൂ വിട്... എനിക്ക് കല്യാണം കഴിക്കാനുള്ളതാടീ " ഐഷു ഇഷുവിന്റെ കയ്യിന്റെ ഉള്ളിൽ കിടന്ന് കരഞ്ഞു... " നിന്നെ ഞാൻ ഇന്ന് കൊല്ലോടീ... " (ഇഷു ) " അതെ കൊല്ലലൊക്കെ പിന്നേ... ആദ്യം ഞങ്ങൾക്ക് പറയാനുള്ളതും കേൾക്ക് " അഖി നീതുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... എല്ലാവരും സംശയത്തോടെ അവരെ നോക്കി.. " ആക്ച്വലി നീതുവിന് വിശേഷം ഉണ്ട് " " ശരിക്കും " ഇഷുവും ഐഷുവും ഒരുമിച്ചു നീതുവിനെ നോക്കി... നീതു അതേയെന്ന രീതിയിൽ തലയാട്ടി അഖിയുടെ നെഞ്ചിൽ മുഖമൊളിപ്പിച്ചു... " എടാ പുല്ലേ... എന്നിട്ട് നീ ഇപ്പോഴാണോ പറയുന്നത് " കിച്ചു അഖിയുടെ വയറിനൊരു പഞ്ച് കൊടുത്ത് കൊണ്ട് പറഞ്ഞു... " എടാ ഇന്നലെയാണ് കൺഫോം ചെയ്തത്... നിങ്ങളോട് പറയാൻ വേണ്ടി തന്നെയാ ഇന്ന് വന്നത് " " എന്തായാലും ചിലവുണ്ടെ " (കിച്ചു ) " അതുറപ്പല്ലേ... pk യുടെ കല്യാണത്തിന് നല്ലൊരു സദ്യ തന്നെ നിനക്ക് തരാം " " അയ്യേ... എന്തൊരു എച്ചിയാടാ നീ " Pk അഖിയുടെ വയറിനിട്ട് ഒരു കുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു... " എടാ ദുഷ്ടന്മാരെ... നിങ്ങൾ രണ്ട് പോലീസുകാരും കൂടി എന്റെ മക്കൾക്ക് അച്ഛനില്ലാതാക്കുമോ " വയറും പൊത്തി പിടിച്ചു അഖി പറഞ്ഞു... അപ്പോഴാണ് ശാരദയും നന്ദുവും അമ്പലത്തിൽ നിന്ന് വരുന്നത്... ശാരദ ഇഷുവിന്റെയും കിച്ചുവിന്റെയും നെറുകിൽ ചന്ദനം ചാർത്തി എല്ലാവർക്കും പ്രസാദം കൊടുക്കുമ്പോഴാണ് അഖിയും pk യും അവരുടെ കാര്യം പറഞ്ഞത്...

അത് കേട്ടപ്പോൾ ശാരദക്കും നന്ദുവിനും ഒരുപോലെ സന്തോഷമായി... ശാരദ പ്രതീക്ഷയോടെ കിച്ചുവിനെ നോക്കി... " മോനെ... നല്ലൊരു മുഹൂർത്തം നോക്കി നിന്റെയും ഇഷുവിന്റെയും കല്യാണം കൂടി നമുക്കങ് പെട്ടെന്ന് നടത്തിയാലോ " ശാരദ അത് പറഞ്ഞതും പ്രസാദം കഴിച്ചു കൊണ്ടിരിക്കുന്ന കിച്ചുവിനും ഇഷുവിനും ഒരുമിച്ച് നെറുകിൽ കയറി... " അത് നല്ലൊരു തീരുമാനമാണ് ആന്റി... നമുക്ക് പെട്ടെന്ന് തന്നെ ഇവരുടേത് കൂടിയങ് നടത്തണം " നെറുകിൽ കയറിയ കിച്ചുവിന്റെ തല തല്ലി പൊളിക്കുന്നതിന്റെ ഇടയിൽ pk പറഞ്ഞു... കിച്ചു ദയനീയമായി അവനെ നോക്കി. " അമ്മേ.. എന്തിനാ ഇത്ര തിടുക്കം... ഞങ്ങൾ രണ്ട് പേരും ഇപ്പൊ കല്യാണത്തെ കുറിച്ചൊന്നും ആലോചിക്കുന്നില്ല... പിന്നേ എനിക്കിപ്പോ അത്യാവശ്യമായി ചെയ്ത് തീർക്കേണ്ട കുറച്ചു കേസുകളും കൂടിയുണ്ട് " കിച്ചു അത് പറഞ്ഞു നിർത്തിയതും pk അവനെ ഇരുത്തിയൊന്ന് നോക്കി... " ആന്റി... ആന്റിയുടെ മോന് സോമനാംപുരിസം വല്ലതും ഉണ്ടോ എന്ന് നോക്കുന്നത് നല്ലതായിക്കും " (pk ) " ഏഹ് " (ശാരദ ) " അല്ലാ... രാത്രിയിൽ പുറത്തിറക്കിറങ്ങി നടക്കുന്ന സ്വഭാവമേ... ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും എന്ന് പറഞ്ഞത്... അല്ലേടാ കിച്ചുവെ " കിച്ചുവിനെ ആക്കി കൊണ്ട് pk പറഞ്ഞു...

ഇനി അവനെ അവിടെ നിർത്തിയാൽ ശരിയാവില്ലെന്ന് കണ്ട് കിച്ചു pk യെ വലിച്ച് കൊണ്ട് പുറത്തോട്ട് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു pk യുമായി ചെന്നത് സിറ്ഔട്ടിലേക്കാണ്... " ഡാ പുല്ലേ... എന്താടാ നിന്റെ ഉദ്ദേശം " കിച്ചു കൈ മേലേക്ക് കൈ തിരുകി കയറ്റി കൊണ്ട് പറഞ്ഞു.. " മോനെ കിച്ചു... രണ്ടാഴ്ച കഴിഞ്ഞാൽ എന്റെ കല്യാണമാണ്... അതിന്റെ ഇടയിൽ നീ വല്ല ഏടാകൂടവും ഒപ്പിച് എനിക്ക് പണിയുണ്ടാക്കരുത് എന്ന് വിചാരിച്ചിട്ടാണ് " pk കൈകൂപ്പി കൊണ്ട് പറഞ്ഞു... " ഞാനെന്ത് ഏടാകൂടം ഒപ്പിച്ചെന്നാ " " നീ വല്ല കൊലപാതകവും പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പൊ തന്നെ പറയണം... " " ഇല്ലടാ... ഇപ്പൊ നിലവിൽ കൊലപാതകമൊന്നും ലിസ്റ്റിൽ ഇല്ല " " ഓഹോ... അപ്പൊ വേറെ കുറെ ലിസ്റ്റിൽ ഉണ്ട് 🤨" " അത് സീക്രെട് 😜" " സന്തോഷം...🤗" " ഹിഹി " " കല്യാണമായാലും എനിക്ക് നീ റസ്റ്റ്‌ തരരുതെടാ പട്ടീ 😾" Pk പല്ലിറുമ്മി കൊണ്ട് ഉള്ളിലോട്ടു പോയി... കിച്ചു അവന്റെ പോക്ക് ചിരിയോടെ നോക്കി നിന്നു... ഒപ്പം അടുത്ത ആൾക്കുള്ള പണിയും അവൻ മനസ്സിൽ കണ്ടു......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story