ഇഷാനന്ദ്: ഭാഗം 47

ishananth

എഴുത്തുകാരി: കട്ടു

കിച്ചു ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ ഒരു കയ്യിലെ നഖം കടിച്ച് മറ്റേ കൈ പിറകിലോട്ടും കെട്ടി അങ്ങോട്ടും ഇങ്ങോട്ടും തേരാ പാരാ നടക്കുന്ന ഇഷുവിനെയാണ് കണ്ടത് ... അവളെ സമാധാനിപ്പിക്ക വണ്ണം നന്ദു എന്തൊക്കെയോ പറയുന്നുമുണ്ട്... കിച്ചു നന്ദുവിന്റെ അടുത്ത് പോയിരുന്ന് എന്താണെന്നുള്ള രീതിയിൽ തോണ്ടി... " ഇഷൂ... എന്ത് പറ്റിയെടീ " " നന്ദുവേട്ടാ... ഞാനാകെ പെട്ട് കിടക്കുവാ... സിക്സ്ത് സെം ടൈം ടേബിൾ വന്നു... അടുത്താഴ്ചയാ " " ആഹാ... അടിപൊളി " " എന്ത് അടിപൊളി.. എനിക്കൊരക്ഷരം അറിയില്ല.. " " പഠിക്കാൻ വിടുന്ന സമയത്തെ പഠിക്കണം... അല്ലാണ്ട് മറ്റുളള പറമ്പിലെ മാങ്ങയും തേങ്ങയും പറിക്കാൻ ചെന്നിട്ട് കാര്യല്ല്യ " " നന്ദുവേട്ടാ 😔" ഇഷു നിസ്സഹായതയോടെ കിച്ചുവിനെ നോക്കി... അപ്പോഴാണ് അവളുടെ ഫോണിലേക്ക് ഐഷു വിളിക്കുന്നത്... " ഐശൂ 😭😭.. " " ഇഷൂ 😭... നമ്മുടെ ഷോപ്പിംഗ്.. നമ്മുടെ ഔട്ടിങ്... എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയില്ലെടീ " " എടി പുല്ലേ... നിനക്കാ ടെൻഷനാണോ... ഞാനിവിടെ എക്സാമിനൊന്നും അറിയില്ല എന്ന ടെൻഷനിലാ " " എടി... അതെനിക്കും ഒന്നുമറിയില്ലെടീ... " " നിനക്കും അറിയില്ലേ... ഹാവൂ ഇപോഴാ ഒന്ന് സമാധാനമായത്... നമ്മുക്ക് പറമ്പിലെ തെങ്ങിന്റെയും തേങ്ങയുടെയും സെൻസസ് എടുക്കാടീ...വിൻഡോ സീറ്റ് കിട്ടിയാൽ മതിയായിരുന്നു " " അതെന്നതിനാടീ " " അതാവുമ്പോ പുറത്തേക്കും നോക്കി കാറ്റും കൊണ്ട് നല്ല സുഖായിട്ട് ഉറങ്ങാടീ " ഇഷു പറയുന്നതൊക്കെ കിച്ചു കേട്ട് കൊണ്ടിരിക്കുന്നുണ്ടായിരുന്നു...

പക്ഷെ ഇഷു അതൊന്നും ശ്രദ്ധിച്ചിരുന്നില്ല... ഇഷുവും ഐഷുവും കൂടി നീതുവിനെ കോൺഫെറെൻസിൽ ഇട്ടു.. " നീതു... നീ വല്ലതും പടിച്ചോടി " (ഐഷു ) " ആടീ... ഞാൻ ഓൾമോസ്റ് കംപ്ലീറ്റ് ആണ്... ഇനി റിവിഷൻ കൂടിയുണ്ട് " " എടി നിനക്കിതിന്റെ ഇടയിൽ എവിടെന്നാടീ ഇത്ര സമയം " (ഇഷു ) " അതെന്നെ... ഇവിടെ പ്രഭുവേട്ടന്റെ കാര്യം ചെയ്ത് കഴിയുമ്പോഴേക്കും രാത്രി ഉറങ്ങാനാവും " " എന്റെ അവസ്ഥയും ഏറെക്കുറെ അത് തന്നെയാ " (ഇഷു ) " ഇവിടെ അഖിയേട്ടൻ ഫുൾ സപ്പോർട്ട് ആടീ... എടി എനിക്ക് കുറച്ചൂടെ പഠിക്കാനുണ്ട്... എന്നാ ശരിട്ടൊ " " വെച്ചിട്ട് പോടീ പുല്ലേ " ഐഷു ദേഷ്യത്തോടെ പറഞ്ഞു.. " ഐഷു... തുണ്ട് സെറ്റാക്കണേ... പകുതി ചാപ്റ്റർ ഞാനെഴുതാം... പകുതി നീയെഴുതിക്കോ... " എന്നും പറഞ് ഇഷു നോക്കുന്നത് തന്നെ നോക്കി ദഹിപ്പിക്കുന്ന കിച്ചുവിന്റെ മുഖത്തേക്കാണ്... ഇഷു വേഗം ഫോൺ കട്ട്‌ ചെയ്ത് ദയനീയമായി അവനെ നോക്കി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഐഷു ഫോൺ വെച്ച് തിരിഞ്ഞതും കൈ രണ്ടും പിണച്ചു കെട്ടി വാതിലും ചാരി തന്നെ നോക്കി നിൽക്കുന്ന pk യെ ആണ്... " പ്രഭുവേട്ടൻ എപ്പോ വന്നു.. ഞാൻ കണ്ടില്ലല്ലോ " " അതിനു ഫോൺ വിളിച്ചോണ്ടിരിക്കുമ്പോൾ നിനക്കെവിടെയാ ബോധം " pk ഐഷുവിന്റെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു..

" അത് ഇഷുവായിരുന്നു പ്രഭുവെട്ട... എക്സാമിനെ കുറിച്ച് പറയാൻ വിളിച്ചതാ.. " " ആഹാ... " " പ്രഭുവേട്ടാ... സത്യായിട്ടും എനിക്കൊന്നും അറിയില്ല... ഇഷുനോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും നല്ല പേടിയുണ്ട്... സപ്പ്ളി എങ്ങാനും വന്നാൽ " " വന്നലങ് എഴുതണം.. അല്ല പിന്നേ " " അപ്പോ പ്രഭുവെട്ടന് പേടി ഒന്നും ഇല്ലേ " " നിനക്കില്ലാത്ത പേടി എന്തിനാടീ എനിക്ക്... നിനക്ക് സപ്പ്ളി വന്നാൽ നമുക്ക് അടുത്ത വർഷം എഴുതാടീ ... സിമ്പിൾ മാറ്റർ " " അപ്പൊ പ്രഭുവേട്ടന് വീട്ടുകാരെ നോക്കാൻ നാണക്കേടാവില്ലേ " " എന്തിനു... ഇതൊക്കെ സർവ സാദാരണം അല്ലെ... ഇപ്പൊ സപ്പ്ളി എന്ന് പറഞ്ഞാൽ ഒരു അന്തസ്സാ " " എന്റെ പ്രഭുവേട്ടാ... പ്രഭുവേട്ടൻ മുത്താണ് " " മുത്തും കല്ലും ഒക്കെ അവിടെ ഇരിക്കട്ടെ... നമുക്കിടയിൽ വല്ല മാറ്റത്തിനും ചാൻസ് ഉണ്ടോ " ഐഷുവിന്റെ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് അടിപ്പിച്ചു കൊണ്ട് pk ചോദിച്ചു.. " എന്ത് 🙄" " കല്യാണം കഴിഞ്ഞ അന്ന് മുതൽ ചേട്ടൻ പട്ടിണിയാണെ... വല്ലപ്പോഴും ഒരുമ്മയായിട്ടും ഹഗ്ഗായിട്ടും ഈയുള്ളവനെ കടാക്ഷിച്ചൂടെ " " അയ്യടാ " " ഹാ.. കളിക്കല്ലേ ഐഷു.. ഒരുമ്മ താ.."

" പ്രഭുവേട്ടാ വാതിൽ തുറന്ന് കിടക്കുവാ... ആരെങ്കിലും വരും " " ആരും വരില്ലാ... നീ താ " ഐഷുവിന്റെ മുമ്പിലേക്ക് അവന്റെ കവിൾ കാണിച്ചു കൊണ്ട് pk പറഞ്ഞു.. ഐഷു പെരുവിരലിൽ ഉയർന്നു പൊങ്ങി അവന്റെ കവിളിൽ കടുപ്പത്തിൽ തന്നെ കടിച്ചു.. " അമ്മേ " കടിയുടെ വേദനയിൽ pk അലറി വിളിച്ചു.. അപ്പോഴേക്കും ഐഷു അവന്റെ വാ പൊത്തി... pk അവളെ ദേഷ്യത്തോടെ നോക്കിയതും കടിച്ച ഭാഗത്തു തന്നെ ഐഷു അവളുടെ ചുണ്ടുകളമർത്തി... pk കുസൃതിയോടെ അവളെ തന്നിലേക്ക് ഒരിക്കൽ കൂടി അടുപ്പിക്കാൻ പോയതും ഐഷു അവനെ കട്ടിലിലേക്ക് തള്ളി പുറത്തേക്കോടി... pk കട്ടിലിൽ നിന്നെഴുന്നേറ്റ് അവള് ഓടുന്നതും നോക്കി ചിരിച്ചു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇതേ സമയം കിച്ചു... " അമ്മേ... അമ്മ ഇവിടെ ഒന്ന് വന്നേ " കിച്ചു അടുക്കളയിൽ പണിതോണ്ടിരിക്കുന്ന ശാരദയെ വിളിച്ചു... ഇഷു എന്താന്നുള്ള അവനെ രീതിയിൽ നോക്കി... " എന്താ മോനെ " (ശാരദ ) " അമ്മാ... ഇന്ന് മുതൽ എന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞാൽ രാത്രിയിൽ ഇവളെ ഞാൻ ട്യൂഷൻ എടുത്തോട്ടെ എന്ന് സമ്മതം ചോദിക്കാനാ " " അതെന്തിനാ മോനെ " " എക്സാം അടുത്തിട്ടും ഇവൾക്കൊരു ചൂടും വേവും ഒന്നും വന്നിട്ടില്ല... ഞാൻ അടുത്തുണ്ടാവുമ്പോൾ ഇവള് പഠിച്ചോളും "

" എനിക്കിതിന് സമ്മതമല്ല... ഞാനൊറ്റക്ക് പഠിച്ചോളാം " ഇഷു ചാടിക്കയറി പറഞ്ഞു.. " അതിനു നിന്റെ സമ്മതം ഇവിടെ ആര് ചോദിച്ചു.. എനിക്കെന്റെ അമ്മയുടെ സമ്മതം മതി " (കിച്ചു ) " അയ്യോ... അമ്മേ സമ്മതിക്കല്ലെ അമ്മേ.. ഞാൻ നല്ല കുട്ടിയായി ഇരുന്ന് പഠിച്ചോളാം " " നീ മിണ്ടാതിരിക്കടി.. അമ്മ പറ " (കിച്ചു ) " എനിക്ക് സമ്മത കുറവൊന്നും ഇല്ല... പിന്നേ ഒരു റൂമിൽ ഇരുന്ന് പഠിപ്പിക്കുന്നതൊക്കെ കൊള്ളാം പക്ഷെ കല്യാണത്തിന് മുമ്പേ വല്ല കണ്ണൻതിരിവും കാണിച്ചാൽ ഈ അമ്മയുടെ അടിയുടെ ചൂട് രണ്ട് പേരും അറിയും.. നോക്കിക്കോ " ശാരദ രണ്ട് പേരെയും ഒന്നിരുത്തി നോക്കി കിച്ചണിലോട്ട് പോയി... കിച്ചുവും ഇഷുവിനെ ഒന്ന് സൂക്ഷിച് നോക്കി റൂമിലോട്ടും... ഇഷു സോഫയിലേക്ക് നിർവികാരമായിരുന്നു... ഇത്രയും നേരം ഡയലോഗ് ഒന്നും ഇല്ലാത്ത നന്ദു കുറച്ചു വെള്ളം എടുത്ത് ഇഷുവിനു നേരെ നീട്ടി... ഇഷു ഒറ്റ വലിക്കത് കുടിച്ച് ദയനീയമായി നന്ദുവിനെ നോക്കി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 അന്ന് മുതൽ ഒരാഴ്ച്ച കാലം ഇഷുവിനു കിച്ചു ട്യൂഷൻ എടുത്ത് പോന്നു..

ഏകദേശം നല്ല രീതിയിൽ തന്നെ ഇഷു എല്ലാം പഠിച്ചു എക്സാം എഴുതി... അങ്ങനെ അവസാനത്തെ എക്സാമിന്റെ അന്ന് രാവിലെ കിച്ചുവിന്റെ റൂമിലേക്ക് വന്നതായിരുന്നു ശാരദ... ശാരദ നോക്കുമ്പോൾ കട്ടിലിൽ നീണ്ടു നിവർന്ന് ബുക്കും തലയിൽ കമിഴ്ത്തി ഉറങ്ങുകയാണ് ഇഷു... കട്ടിലിന്റെ ഒരറ്റത്തായി വടിയും പിടിച്ച് ചാരി കിച്ചുവും ഉറങ്ങുന്നുണ്ട്... ശാരദ രണ്ട് പേരെയും വാത്സല്യത്തോടെ നോക്കി ഇഷുവിനെ പോയി വിളിച്ചു... " അയ്യോ നന്ദുവേട്ടാ അടിക്കല്ലേ.. ഞാൻ പഠിച്ചോളാം " ഇഷു ഞെട്ടിയെണീറ്റ് കൊണ്ട് പറഞ്ഞു.. അത് കേട്ടാണ് കിച്ചു എഴുന്നേൽക്കുന്നത്.. " നല്ല സ്റുഡന്റും ട്യൂഷൻ മാസ്റ്ററും... " " എക്സാമിന്റെ അന്ന് ഉറക്കം ഒഴിക്കാൻ പാടില്ല അമ്മേ.. അതുകൊണ്ടാ കുറച്ചേരം ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചത് " കിച്ചു ഉറക്കച്ചടവോടെ കണ്ണ് തിരുമ്മി കൊണ്ട് പറഞ്ഞു.. " മോളെഴുന്നേറ്റ് ഈ ചായ അങ്ങ് കുടിക്ക്... എന്നിട്ട് പഠിച്ചോ " ചായ ഇഷുവിനു നേരെ നീട്ടി കൊണ്ട് ശാരദ പറഞ്ഞു... ഇഷു അത് വാങ്ങി കുടിക്കാൻ പോയതും കിച്ചുവിനെ നോക്കി... കിച്ചുവിന്റെ നോട്ടം കണ്ടതും ചായ കപ്പ്‌ അവിടെ വെച്ച് ഫ്രഷാവാൻ പോയി..

" അമ്മ പൊക്കോ.. ഞാൻ കൊടുത്തോളാം " ശാരദ പോയതും കിച്ചു കട്ടിലിലേക്ക് മറിഞ്ഞു... ഇഷു ഫ്രഷായി വരുമ്പോൾ കട്ടിലിൽ കിടന്നുറങ്ങുന്ന കിച്ചുവിനെയാണ് കണ്ടത്.. അവൾ പതുക്കെ അവന്റെ അടുത്തേക്ക് പമ്മി പമ്മി പോയി അവന്റെ തലക്ക് മേലെ കിടക്കുന്ന ബുക്കെടുത് തിരിച്ചു നടക്കാൻ തുനിഞ്ഞതും കിച്ചുവിന്റെ കൈ അവളുടെ കയ്യിൽ ബന്ധിപ്പിച്ചു കട്ടിലിലേക്ക് വലിച്ചു... ഇഷു നേരെ അവന്റെ അടുത്തായി ചെന്ന് വീണു.. " ഞാൻ കാണാതെ മുങ്ങാനുള്ള പരിപാടി ആയിരുന്നല്ലേ " കിച്ചു അവളെ വാരിപുണർന്നു കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് ചോദിച്ചു.. ഇഷു അവന്റെ പുറത്ത് തട്ടി ഉറക്കാൻ നോക്കി... പെട്ടെന്ന് തന്നെ കിച്ചു ചാടിയെണീറ്റു.. " ഇഷു.. ബുക്കെടുത്തെ... റിവിഷൻ കഴിഞ്ഞിട്ടില്ല.. ഡ്യൂട്ടിക്ക് പോകുന്നതിനു മുമ്പ് അത് തീർക്കണം " " ഇന്ന് മതി നന്ദുവേട്ടാ... എനിക്കീ സബ് എത്ര പഠിച്ചാലും തലയിൽ കയറില്ല " ഇഷു തല ചൊറിഞ്ഞു കൊണ്ടു പറഞ്ഞു... " അങ്ങനെ പറഞ്ഞാലെങ്ങനാ ഇഷൂ.. നിനക്ക് പാസാവണ്ടേ " " ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... ഇത്രയും കുറെ ഡിവിഷൻസും എന്റെ കുഞ്ഞു തലയും..ഇത്രയൊന്നും പഠിക്കാനുള്ള കപ്പാസിറ്റി എനിക്കില്ല... പാവം ഞാൻ... " ഇഷു പറയുന്നത് കേട്ട് കിച്ചു നെറ്റിൽ നിന്നും കുറച്ചു പ്രോബ്ലെംസ് എടുത്തു.

. " ഞാൻ ഫ്രഷായി വരുമ്പോഴേക്കും ഇതൊക്കെ ചെയ്ത് വെക്ക് " " നന്ദുവേട്ടാ " ഇഷു ദയനീയമായി വിളിച്ചു.. " ഇഷൂ... നിനക്കിപ്പോ ഞാൻ തന്ന ക്യുസ്റ്റൈൻ മാത്രം പഠിച്ചാൽ മതി... നിനക്ക് നല്ല രീതിയിൽ എക്സാം പാസ്സാവാൻ " " ശരിക്കും " " ആ... നീ പഠിക്ക്.. ഞാനിപ്പോ വരാം " കിച്ചു അവളുടെ കയ്യിലേക്ക് ചായ കപ്പ്‌ വെച്ച് കൊടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക് പോയി... കിച്ചു ഫ്രഷായി വരുമ്പോൾ ചായയും കയ്യിൽ പിടിച്ച് ഉറക്കം തൂങ്ങുന്ന ഇഷുവിനെയാണ് കണ്ടത്.. കിച്ചുവിനിങ് ദേഷ്യം അരിച്ചു കയറി... അവൻ കട്ടിലിൽ കിടക്കുന്ന വടിയെടുത്തു അവളുടെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു... " അയ്യോ.. അമ്മേ " ഇഷു ചാടിയെണീറ്റു.. വടിയും കൊണ്ട് കലിതുള്ളി നിൽക്കുന്ന കിച്ചുവിനെ അവൾ ദേഷ്യത്തോടെ നോക്കി.. " പഠിക്കാൻ പറഞ്ഞാൽ ഒരക്ഷരം പഠിക്കില്ല... എന്നിട്ട് കരഞ് നിലവിളിച്ചു കൊണ്ട് വരും... ഇരുന്ന് പടിക്കടി " ഇഷു മടിയോടെ ബുക്കെടുത് പ്രോബ്ലെംസ് ചെയ്യാൻ തുടങ്ങി... കിച്ചു അവളുടെ ബാക്കിൽ പോയി ഇരുന്ന് അവളെ തന്നെ നിരീക്ഷിച്ചിരുന്നു... കിച്ചു പോകുന്നതിനു മുമ്പേ ഇഷുവിനെ എല്ലാം പഠിപ്പിച്ചിട്ടാണ് അവൻ വീട് വിട്ടത്... 💛💛💛💛💛💛💛💛💛💛💛💛💛💛💛 വൈകീട്ട് ഇഷുവിന്റെ കൂടെ ഐഷുവും നീതുവും ഉണ്ടായിരുന്നു... കിച്ചുവും pk യും അഖിയും അവരെ കാത്തു ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു...

കിച്ചുവിനെ കണ്ടതും ഇഷു സന്തോഷത്തോടെ അവന്റെ അടുത്തേക്ക് ഓടി വന്ന് അവന്റെ മേലെ കയറി... കിച്ചു അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കി കൊണ്ട് നിന്നു.. " നന്ദുവേട്ടാ... ഇന്ന് നന്ദുവേട്ടൻ പറഞ ചോദ്യങ്ങൾ മാത്രെ വന്നുള്ളൂ... " " ആഹാ... എന്നിട്ടെല്ലാം എഴുതിയോ " " പിന്നേ... നല്ല സൂപ്പറായി എഴുതി... 90% എബോവ് എന്തായാലും ഉണ്ടാവും " " that's my girl " കിച്ചു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു... pk യുടെയും അഖിയുടെയും ചുമ കേട്ടാണ് കിച്ചു ഇഷുവിനെ നിലത്തേക്കിറക്കിയത്... കിച്ചു അവരെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.. അഖി നീതുവിന്റെ അടുത്തേക്ക് നീങ്ങി.. " എങ്ങനെയുണ്ടായിരുന്നു നീതു " " കുഴപ്പമില്ല അഖിയേട്ടാ.. എഴുതിയിട്ടുണ്ട് " നീതു അഖിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... ഒന്നിലും ഒരു താല്പര്യം കാണിക്കാതെ നിൽക്കുന്ന ഐഷുവിനെ കണ്ടതും pk അവളുടെ അടുത്തേക്ക് പോയി.. " ഐഷു... എന്താ അവസ്ഥ " " ആറു തെങ്... അതിൽ മൊത്തം 37 തേങ്ങ... രണ്ട് മൈനകൾ .. നാലു അടക്ക കുരുവികൾ... " " അടിപൊളി... അപ്പൊ നമുക്ക് അടുത്ത പ്രാവശ്യം നോക്കാലെ " " ആ... 😊" " എന്താ അവളുടെ ചിരി... " ഐഷുവിന്റെ തലക്കൊരു കിഴുക്ക് കൊടുത് കൊണ്ട് pk അവളെ ചേർത്ത് പിടിച്ചു... ഐഷുവിനും അത് മതിയായിരുന്നു... ഐഷു അവനെ കെട്ടിപിടിച് കൊണ്ട് മറ്റുള്ളവരുടെ അടുത്തേക്ക് പോയി.............. തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story