💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 16

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

 അവൻ വന്നാലും ഇല്ലേലും എനിക്കെന്താ ഇപ്പം . അവൻ എന്താ എന്നാലും ഇത്ര ലേറ്റ് ആയെ.എവിടെയെങ്കിലും പോവുന്നുണ്ടേൽ വിളിച്ചു പറഞ്ഞൂടെ. നാശം പിടിക്കാൻ മനസ്സ് ഏതെങ്കിലും ഒന്നിൽ ഉറച്ചു നിക്കുന്നും ഇല്ലല്ലോ. ഉറക്കവും വരുന്നില്ല. വെറുതെ മാമനോട് നുണയും പറഞ്ഞു. നാളെ മാമനോട് എന്ത് മറുപടി പറയും. വല്ലാത്ത മുസീബതായല്ലോ എന്റെ റബ്ബേ. തിരിഞ്ഞും മറിഞ്ഞും എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. എപ്പോഴോ അതിനിടയിൽ കുറച്ചു നേരം ഉറങ്ങി. രാവിലെ ഉണർന്ന പ്പോഴും ആദ്യം കണ്ണുകൾ പോയതും സജി വന്നൊന്ന് ആയിരുന്നു. എന്നാലും ഈ പിശാച് എവിടെയാ പോയത്. മൊബൈലിൽ ഒരു msg വന്ന ശബ്ദം കേട്ട് എടുത്തു നോക്കി.വിശ്വാസം വരാതെ അവൾ വീണ്ടും വീണ്ടും ആ msg വായിച്ചു. സന്തോഷം കൊണ്ട് അവൾക്ക് എന്താ ചെയ്യണ്ടെന്ന് തിരിഞ്ഞില്ല.

വാതിൽ തുറന്നു ഒറ്റ ഓട്ടമായിരുന്നു സുമിടെ റൂമിലേക്ക്‌ എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ഉറങ്ങുന്ന കണ്ടില്ലേ . തല വഴി ബെഡ് ഷീറ്റ് പുതച്ചിരുന്നു. ഇഷ പോയി അവളെ അടുത്തു കിടന്നു കെട്ടിപിടിച്ചു. ബെഡ് ഷീറ്റ് മുഖത്ത് നിന്നും മാറിയിരുന്നില്ല. ഒരിക്കലും വിചാരിച്ചില്ലെടി നീ സമ്മതികുന്ന്. ഇതിനു പകരം എന്താ നിനക്ക് തരിക. ലവ് യു ടാ ലവ് യു സോ മച്ച്. അവൾ മുഖത്ത് ഒരുപാട് മുത്തം കൊടുത്തു. ലാസ്റ്റ് മുത്തം കൊടുക്കുമ്പോൾ ബെഡ്ഷീറ്റ് മാറ്റിയതും മുത്തം കൊടുത്തതും ഒന്നിച്ചായിരുന്നു. കൊടുത്തു കഴിഞ്ഞതും അവൾ ശ്വാസം കഴിക്കാൻ പോലും മറന്നു പോയി. ഹാർട്ട് നിലച്ചത് പോലെ സജി. ഇവൻ ഇവിടെ. ഇവളുടെ ബെഡിൽ. വിശ്വസിക്കാനാവാതെ അവൾ ഒന്ന് കണ്ണ് പൂട്ടി തുറന്നു നോക്കി. അവൾ ഞെട്ടിപിടച്ചു എണീക്കാൻ നോക്കിയതും അവൻ അവളെ കെട്ടിപിടിച്ചു.

അങ്ങനങ്ങു പോകാൻ വരട്ടെ. എതിർക്കാൻ പോലും കഴിഞ്ഞില്ല. സജിയാണ് അറിഞ്ഞപ്പോൾ തന്നെ ശരീരം തളർന്നു പോയ പോലെ. . ഒന്നും മിണ്ടാൻ വാ തുറക്കാൻ പറ്റുന്നില്ല. അവൾ തല താഴ്ത്തി. അവൻ ഒരു കൈ കൊണ്ട് അവളുടെ മുഖം ഉയർത്തി. അവളുടെ കണ്ണിലേക്കു തന്നെ നോക്കി. ആ നോട്ടം നേരിടാനാവാതെ അവൾ കണ്ണുകൾ മുറുകെ പൂട്ടി.അവന്റെ ശ്വാസോച്ഛാസം അവളുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു. എന്നെ വിട് എനിക്ക് പോകണം. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. ആദ്യം കണ്ണ്‌ തുറക്കേടോ. മുഖത്ത് നോക്കി സംസാരിക്ക്. മെല്ലെ കണ്ണ് തുറന്നു. അവന്റെ മുഖത്തെ പുഞ്ചിരി കണ്ടതും. അവൾക്ക് എന്താ പറയേണ്ടെന്ന് മനസ്സിലായില്ല. സുമിയെന്ന് കരുതിയാ ഞാൻ..... തള്ളി മാറ്റി എണീക്കാൻ നോക്കിയതും അവൻ വിട്ടില്ല. ഇന്നലെ നോ എൻട്രി ബോർഡ് കണ്ടപ്പോൾ ഒരു പാട് സങ്കടം വന്നിരുന്നു.

ഇപ്പൊ മാറി. എന്തിനാ എന്നെ ഗെറ്റ്ഔട്ട്‌ അടിച്ചത് ഞാനോ പിന്നെ ഞാനോ. ഇന്നലെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഞാൻ കരുതി ബർത്ഡേക്ക് തന്റെ വക ഗിഫ്റ്റ് ആണെന്ന്. അത് കൊണ്ട് അതികം മെനക്കെടുത്തിയില്ല. സുമിയെ ഗെറ്റ് ഔട്ട്‌ അടിച്ചു. ആരേലും കാണുന്നത് കൊണ്ട് എനിക്ക് പുറത്ത് കിടക്കാൻ പറ്റില്ലല്ലോ. വാതിൽ ലോക്ക് തുറക്കുന്ന ശബ്ദം കേട്ട് സജി കൈ എടുത്തു. ഇഷ പെട്ടെന്ന് എണീറ്റെങ്കിലും തിരിച്ചു അതേ സ്പോട്ടിൽ അവന്റെ ദേഹത്തേക്ക് തന്നെ വീണു. ഉമ്മാ.... നീ എന്നെ കൊല്ലാൻ നോക്കാനോ നല്ല വണ്ണം വേദനിച്ചുന്ന് അവന്റെ മുഖത്തിന്ന് മനസ്സിലായി. സോറി. ചുരിദാറിന്റെ ഷാളിന് മുകളിൽ ആണ് അവൻ കിടന്നതെന്ന് അവൾ ഷാൾ വലിച്ചപ്പോ മനസ്സിലായി. അത് തടഞ്ഞു വീണതാണ്. റൊമാൻസ് ആണല്ലേ . സോറി ഫോർ ത ഡിസ്റ്റർബൻസ്. ഇഷ മുഖം കൂർപ്പിച്ചു അവളെ നോക്കി.

ടീ കുറച്ചു കഴിഞ്ഞു വന്നാൽ പോരായിരുന്നോ. അവൾ എനിക്ക് ബർത്ഡേഗിഫ്റ്റ് തരാൻ വന്നതായിരുന്നു. ഇനിയിപ്പോ ഇതിന്റെ ഇരട്ടി തിരിച്ചു കൊടുക്കണ്ടേ സുമി അങ്ങനല്ലേ പതിവ്. ഇവളോ വിശ്വസിക്കാൻ കഴിയാത്ത പോലെ ഇഷയെ നോക്കി. തന്നിനെങ്കിൽ കൊടുത്തേ പറ്റു. ഇഷ ഒന്നും മിണ്ടാതെ പോയി. ഇവൾക്ക് എന്ത് പറ്റി. മലയാളത്തിൽ പറഞ്ഞാൽ കിളി പോയി. അവൻ റൂമിലേക്ക്‌ പോയി. രാവിലത്തെ നാസ്ത കഴിക്കാൻ ഇരുന്നപ്പോൾ സജിയും വന്നിരുന്നു. സജിയുടെ മുഖത്തെ ചിരിയും ഇഷയുടെ മുഖം താഴ്ത്തിയുള്ള ഇരിപ്പും കണ്ടപ്പോൾ കാര്യമായിട്ട് എന്തോ സംഭവിച്ചുവെന്ന് സുമിക്ക് മനസ്സിലായി. ഇഷക്ക് എന്താ ഇത്ര സന്തോഷം ഇക്കാക്കക്ക് ആണല്ലോ മുഖത്ത് സന്തോഷം. ഇവൾക്ക് മിണ്ടാട്ടം ഇല്ലല്ലോ. അവൾക്കാടി സന്തോഷം അത് കൊണ്ട് എനിക്ക് രാവിലെ തന്നെ മറക്കാൻ പറ്റാത്ത സമ്മാനമാ ഇഷ തന്നത്.

സമ്മാനം കിട്ടിയത് കൊണ്ട് എനിക്കും സന്തോഷം. എന്താ സമ്മാനം. ഞാനും കൂടി അറിയട്ടെ ഒരു സമ്മാനം. അത് ഇപ്പൊ നീ അറിയണ്ട അവൻ ഇഷയെ നോക്കി ചിരിച്ചോണ്ടായിരുന്നു പറഞ്ഞത്. അവൾ സുമിയെ നോക്കി എനിക്ക് അഡ്മിഷൻ ശരിയായി മെയിൽ വന്നിരുന്നു. അടുത്ത മാസം പകുതിയോടെ ക്ലാസ്സ്‌ തുടങ്ങും. സജിയുടെ മുഖത്തെ ചിരമായുന്നത് ഇഷ കണ്ടു. അവൾ എണീറ്റു അടുക്കളയിലേക്ക് പോയി. പിന്നാലെ സുമിയും. താങ്ക്സ് പറയാനാ രാവിലെ റൂമിൽ വന്നെ. നീയെന്ന് കരുതി അവന് കെട്ടിപ്പിടിച്ചു കിസ്സ് കൊടുത്തു. സുമി പൊട്ടിചിരിച്ചു അതാണല്ലേ സജിടെ മുഖത്തെ ആക്കിയ ചിരി. നീ എന്തിനാ അതിന് ഇളിക്കിന്നെ. ഒരബദ്ധം പറ്റി പോയി. താങ്ക്സ്ടാ ഇനി നടക്കില്ലെന്ന് കരുതി വിട്ടതായിരുന്നു. പെട്ടെന്ന് msg കണ്ടപ്പോൾ വല്ലാത്ത ത്രില്ലിൽ അയിരുന്നു. അധികം സന്തോഷിക്കണ്ട ഞാനും ഉണ്ട് കൂടെ യാ അള്ളോഹ്

നീയോ പിന്നെല്ലാതെ നീ എന്താ കരുതിയെ തനിച്ചു മുങ്ങാന്നോ. നീ എവിടുണ്ടോ അവിടെ ഞാനും ഉണ്ടാവും. ശല്യം ഒഴിവാകില്ലല്ലേ ഇല്ല. നിന്നേം കൊണ്ടേ ഞാൻ പൊകൂ. കോളേജിൽ പോകണ്ടേ നിനക്ക്. റെഡിയാവ് നാളെ മുതൽ ഒന്നിച്ചു പോകാം. എനിക്കും ക്ലാസ്സ്‌ ഉണ്ട്. കോളേജിൽ എനിക്ക് വേറെരു ഫ്രണ്ടിനെ കിട്ടിയിട്ടുണ്ട് . ഇനിയിപ്പോ നീ വന്നില്ലേലും സാരമില്ല എനിക്ക് പകരം വന്ന ആ കക്ഷിയെ ഒന്ന് കാണണല്ലോ ആരാ അത്. എങ്ങനെ സഹിക്കുന്നുവോ ആവോ അവൻ. ടീ നിനക്ക് പകരമോ അത് ഈ ജന്മത്തിൽ വേറാർക്കും കൊടുക്കില്ല. നിന്റെ സ്ഥാനം ദാ ഇവിടാ. ഹൃദയത്തിൽ തൊട്ടായിരുന്നു ഇഷ അത് പറഞ്ഞത്. ഫീലായോ ഞാൻ ചുമ്മാ പറഞ്ഞതാടോ. ഇമ്മാതിരി തമാശ എന്നാ ഇനി പറയണ്ട. ഉവ്വ് മുത്തേ പോയി റെഡിയാവാൻ നോക്ക്. പോവ്വാൻ വരട്ടെ ഒരു മിനിറ്റ് സജിയെ കണ്ടതും ഇഷയുടെ മുഖം താണു.

എന്താണാവോ മഹാന് വേണ്ടേ നിന്നോടല്ല നീ പോയിക്കോ. എനിക്ക് ഇഷയോടാ പറയാൻ ഉള്ളത്. സുമി പോയി. ഇഷ പോവ്വാൻ നോക്കിയതും വാതിലിൽ കൈ വെച്ചു. എനിക്ക് ഒന്നും കേൾക്കാനില്ല. അവന്റെ മുഖത്ത് നോക്കാതെയാ അവളത് പറഞ്ഞെ. അവന്റെ മുഖത്തു നോക്കാൻ പറ്റുന്നില്ലല്ലോ.ഞാനിങ്ങനെ മിണ്ടാതിരിക്കുന്തോറും അവൻ തലേക്കേറുമെന്ന് അവൾക്ക് തോന്നി. അവൾ എങ്ങനെയൊക്കെയോ മുഖത്ത് ഗൗരവം വരുത്തി. എന്താ കാര്യം. കോളേജിൽ പോകുവാനുള്ള മോഹം അങ്ങ് മുളയിലേ നുള്ളിയേക്ക്. അവൾ അവനെ നോക്കി പുച്ഛഭാവത്തിൽ ചിരിച്ചു. . ഇന്ന് രാവിലത്തെ പെർഫോമൻസ് കണ്ടപ്പോൾ മനസ്സിലായി എത്രത്തോളം നീ അത് ആഗ്രഹിക്കുന്നുവെന്. ഒരുപാട് ആഗ്രഹിച്ചിറ്റ് നടക്കാതെ പോയാൽ സഹിക്കാൻ പറ്റിയെന്ന് വരില്ല.അത് കൊണ്ട് അധികം ആഗ്രഹിക്കണ്ട.

ഒന്നിനെ തന്നെ പോകാൻ വിടാതിരിക്കുമ്പോഴാ അടുത്തത്. രണ്ടിനും വേറെ പണിയൊന്നും ഇല്ലേ. നീ തന്നെ എനിക്ക് പണിയാണല്ലോ. ആര് തടഞ്ഞാലും ഞങ്ങൾ പോയിരിക്കും. ടീ ഒരു കാര്യം ചോദിച്ചോട്ടെ. . രാവിലത്തെ പെർഫോമൻസും നിന്റെ ആക്റ്റിട്യൂടും വെച്ച് നോക്കുമ്പോൾ ഒരു സംശയം നിങ്ങൾ ഇനി ലെസ്ബിയൻ ആണോ. ലെസ്ബിയൻ എന്ന് വെച്ചാൽ എന്താ. റബ്ബേ പെട്ടല്ലോ ഇത് ഇത്രക്ക് പൊട്ടിയാണോ പറയെടോ അതെന്താന്ന് അവൻ അവളുടെ മൂക്കിൽ തട്ടി കൊണ്ട് പറഞ്ഞു അമൂൽബേബി ആണല്ലേ. ഞാൻ ഒന്നും പറഞ്ഞില്ലേ... അവൻ അവിടെ നിന്നും മുങ്ങി. ലെസ്ബിയൻ അമുൽബേബി കുറച്ചു നേരം ആലോചിച്ചു. ആ എന്തേലും ആകട്ട്.ഇനി ഒറ്റചിന്തയേ ഉള്ളൂ. സുമിയെ ബാംഗ്ലൂരിൽ വരുന്നതിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കണം. എന്താ ഒരു വഴി. അവളെങ്കിലും സുഖമായി ജീവിച്ചോട്ടെ. പോകുന്നുവെങ്കിൽ തനിച്ചേ പോകൂ. *** അജൂ കോളേജ് കാന്റീനിൽ നിന്ന് ചായ കുടിക്കുകയാരുന്നു അജാസും ജാസിയും. ഇതെതാടാ കിളിനാദം അതും അജുന്ന്.

തിരിഞ്ഞു നോക്കിയ അവർ ഒരു നിമിഷം വിശ്വസിക്കാനാവാതെ നിന്നു അവർ പരസ്പരം നോക്കി ഇഷ. എന്താടോ കുന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്കണേ ലോകാവസാനം ആയോന്ന് ആലോചിക്കരുന്നു. പെട്ടെന്ന് അജ്ജുന്ന് വിളിച്ചപ്പോൾ....... ഹ നീ അല്ലെ പറഞ്ഞെ അങ്ങനെ വിളിക്കാൻ. അല്ല ഇവിടെന്താ പരിപാടി ചായ അടിക്കൽ ഡ്യൂട്ടി ഏറ്റെടുത്തോ. എറ്റെടുക്കന്ന തോന്നുന്നേ. കോളേജിലേക്കാൾ ലാഭം ഇതാ. ജാസിമിന് ജോബ് ഒന്നും ഇല്ലേ. വാല് പോലെ എപ്പോഴും ഉണ്ടല്ലോ കൂടെ. നമ്മൾ ശല്യവുന്നുണ്ടേൽ പറഞ്ഞ മതി പോയികൊള്ളവേ. ഒന്ന് പോടാ കാര്യായിട്ട് ചോദിച്ചതാ. ഞാൻ ഗൾഫിൽ ആണ് ലീവിന് വന്നതാ. അടുത്തമാസം പകുതിയോടെ തിരിച്ചുപോകണം. വാല് പോയാ തനിച്ചാകുമല്ലോ അജു അതിനല്ലേ നീ. അതിന് ഞാനും പോക്കാമോനെ എവിടേക്ക് ബാംഗ്ലൂർ. ഇനി അവിടെയാ പഠിക്കുന്നെ.

അടുത്ത മാസം നമ്മൾ മുങ്ങും. മാ ഡ്രീം. സ്വപ്നം കാണാൻ tax വേണ്ടല്ലോ സ്വപ്നമൊന്നും അല്ലടോ. എല്ലാം ശരിയായി അടുത്തമാസം ക്ലാസ്സ്‌ തുടങ്ങും. അജു ജാസിമിനെ നോക്കി എന്നാ നിങ്ങൾ കത്തിയടിച്ചു ഇരിക്ക്. എനിക്ക് കുറച്ചു ജോലിയുണ്ട്. ഇപ്പൊ വരാം. ജാസിം പോയി. പിന്നെ വേറെന്തൊക്കെയുണ്ട് വിശേഷം കൊച്ചു കൊച്ചു തമാശകളിലൂടെയും സംസാരത്തിലൂടെയും ഇഷയുമായി അജു നല്ലൊരു സൗഹൃദം സൃഷ്ടിച്ചു എടുത്തു. പോകാൻ പോയിടത്തുനിന്നും ഇഷ തിരിച്ചു വന്നു ചോദിച്ചു. Da ലെസ്ബിയൻ എന്ന് പറഞ്ഞാൽ എന്താ. അജാസ് ആരെങ്കിലും കേട്ടോ എന്ന് ചുറ്റും നോക്കി. നീ എന്താ നോക്കുന്നെ അറിയില്ലേൽ വിട്ടേക്ക്. നിന്നോട് ആരാ ഇത് പറഞ്ഞെ. ഒരാള്. അറിയില്ലെന്ന് പറഞ്ഞപ്പോൾ അമുൽബേബി ആണെന്നും പറഞ്ഞു. അവൻ പൊട്ടിച്ചിരിച്ചു എനിക്കും അങ്ങനെയാ തോന്നുന്നേ. ഇതുവരെ ബോയ്സിനോട് സംസാരിക്കുന്നത് കണ്ടിട്ടില്ല. ഗേൾസ് നോട് മാത്രല്ലേ കമ്പനി അതാവും ചോദിച്ചെ. തെളിച്ചു പറയെടോ നീ സിനിമയും സീരിയലും ഒന്നും കാണൽ ഇല്ല അല്ലേ.

വല്ലപ്പോഴും കുറച്ചു സമയം കാണു. എന്താ ചോദിച്ചെ നിന്നോട് ഒന്നും എന്നാ പറഞ്ഞിട്ട് കാര്യമില്ല. അവൻ നെറ്റിൽ സേർച്ച്‌ ചെയ്തു കാണിച്ചു. വായിച്ചു നോക്ക്. വായിച്ചതും അവളുടെ മുഖത്ത് ചിരി വന്നു. ഇനി പറ ആരാ ചോദിച്ചേ അത് ഒരാൾ. അവൾ ചിരിച്ചോണ്ട് പോയി. ഇഷ പോയതും ജാസി തിരിച്ചു വന്നു. നീ എന്താ ആലോചിക്കുന്നേ. ഇഷയെ പറ്റി തന്നെ.അവളോട്‌ സംസാരിച്ചിരുന്ന ടൈം പോകുന്നത് അറീല. അവളെ അടുത്തറിഞ്ഞവർക്കേ അവളെ മാനസ്സിലാവു.പുറമെ പരുക്കൻ സ്വഭാവം തോന്നിക്കുമെങ്കിലും ആൾ പാവമാ. ബാംഗ്ലൂർ പോകുന്നത് ഉള്ളത് തന്നെയാണോ. അവൾ പറഞ്ഞത് സത്യമാണ്. തനിച്ചല്ല കൂടെ സുമിയുമുണ്ട്. പോക്ക്‌ മുടക്കാൻ വേണ്ടിയാ കോളേജ് അഡ്രസ്സിൽ വന്ന അപ്ലിക്കേഷൻ ഫോം അവളുടെ വീട്ടിലേക്ക് അയച്ചത്. എന്നിട്ടും...... നീ വിഷമിക്കാതിരിയെടോ മുടക്കാന്നെ.ടൈം ഉണ്ടല്ലോ ഇനിയും. Mm. അവളുടെ ബർത്ഡേയ് ആണ് മറ്റന്നാൾ.

നിനക്ക് എങ്ങനെയാ അറിയാ. ഞാൻ സർട്ടിഫിക്കറ്റിൽ കണ്ടിരുന്നു. എന്താ ഗിഫ്റ്റ് കൊടുക്കുന്നെ. അവളെ തന്നെ വാട്ട്‌ യൂ മീൻ വെയിറ്റ് ആൻഡ് സീ * രാത്രി ഉറങ്ങാൻ കിടക്കുമ്പോ അവളെ തന്നെ നോക്കി സജി കിടന്നു. പരസ്പരം കണ്ണുകൾ ഇടഞ്ഞു. എന്താ നോക്കുന്നെ. എന്റെ കെട്ടിയോളെ ഒന്ന് നോക്കാനും എനിക്ക് പാടില്ലേ. ഞാൻ ശ്രദ്ധിക്കുന്നുണ്ട് ആക്കിയ നോട്ടവും ചിരിയുമെല്ലാം. എനിക്ക് ഒരു അബദ്ധം പറ്റി. അത്രേ ഉള്ളൂ രാവിലത്തെ സംഭവം. ആയിക്കോട്ടെ. എനിക്ക് അത് ബർത്ഡേയ്ക്ക് കിട്ടിയ അമൂല്യ സമ്മാനമാണ്. അല്ല നിനക്ക് എന്താ ഗിഫ്റ്റ് വേണ്ടേ. ഗിഫ്റ്റ് . മണ്ണാങ്കട്ട. എനിക്ക് പറ്റിയ അബദ്ധം അത്രേ ഉള്ളൂ. അല്ലാതെ നിനക്ക് തന്ന ബർത്ഡേ ഗിഫ്റ്റ് അല്ല. എനിക്ക് ആരുടേയും ഗിഫ്റ്റും വേണ്ട. ഞാൻ വാങ്ങുമെന്ന് കരുതുകയും വേണ്ട. കുറച്ചു ദേഷ്യത്തോടെയും വാശിയോടെയും അവൾ പറഞ്ഞു.

ടീ ദേഷ്യം പിടിക്കുമ്പോൾ നിന്നെ കാണാൻ എന്ത് മൊഞ്ചന്ന് അറിയൂ. ദെ സജീ ഒരുമാതിരി ഒലിപ്പീരും കൊണ്ട് വരല്ലേ. വരുന്നില്ല. അത്ര വലിയ മൊഞ്ചത്തിയൊന്നും അല്ല നീ. ചുമ്മാ പറഞ്ഞതാ. ഞാൻ തന്ന സമ്മാനം നിന്നെ കൊണ്ട് വാങ്ങിപ്പിച്ചാലോ ഒരിക്കലും ഇല്ല. നടക്കാത്ത കാര്യം ആലോചിച്ചു കൂട്ടണ്ട. എന്താ നടന്നാൽ. ഞാൻ വാങ്ങിപ്പിച്ചാലോ എന്നാ എനിക്ക് അതൊന്നു കാണണമല്ലോ അവൻ ഒന്ന് ചിരിച്ചു. ഞാൻ തന്ന ഗിഫ്റ്റ് നിന്നെ കൊണ്ട് വാങ്ങിപ്പിച്ചാൽ എനിക്ക് എന്ത് തരും എന്തും. അവൾക്ക് വാക്ക് കൊടുക്കാൻ ഒരു പേടിയും തോന്നിയില്ല. അവന്റേതായി ഒന്നും വേണ്ട എനിക്ക്. വാങ്ങുകയും ഇല്ല. എന്തുംന്ന് പറഞ്ഞാൽ നിനക്ക് എന്താ വേണ്ടേ അത് നീ ഗിഫ്റ്റ് വാങ്ങിക്കുമ്പോൾ പറയാം.പ്രോമിസ് ചെയ്‌ത മതി. പ്രോമിസ് ഇഷക്ക് വാക്ക് മാറ്റി ശീലം ഇല്ല. K. എന്നാ ഇപ്പൊ ഉറങ്ങിക്കോ. ഗുഡ് നൈറ്റ്‌ ബാഡ് നൈറ്റ്‌ ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story