💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 26 || അവസാനിച്ചു

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

എനിക്ക് സജിയെ ഇഷ്ടമാണ്. എന്നിട്ടാണോ ഇങ്ങനെ എഗ്രിമെന്റ് വെച്ചു കല്യാണത്തിന് സമ്മതിച്ചേ അപ്പൊ ഇഷ്ടമല്ലായിരുന്നു. എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ സമ്മതിച്ചൂന്നെ ഉള്ളു. ഇപ്പൊ എനിക്കും സജിക്കും ഇടയിൽ ഒരു പ്രശ്നവും ഇല്ല.എനിക്കിഷ്ടാ സജിയെ എന്നിട്ടാണോ ബാംഗ്ലൂരിൽ കോളേജിൽ അഡ്മിഷൻ ശരിയാക്കിയത്. ഉപ്പാനോട് ഇതൊക്കെ ആരാ പറഞ്ഞത്. അത് നീയറിയണ്ട. നിനക്ക് ഈ ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്യാൻ പറ്റോ ഇല്ല. ഇത്രയും കാലം നെഞ്ചിൽ തീയുമായിട്ട ഞാനും നിന്റെ ഉമ്മയും ജീവിച്ചേ. അതൊന്നും പറഞ്ഞാൽ പൊന്നു മോൾക്ക്‌ മനസ്സിലാവില്ല. അതിനു കാരണക്കാരൻ അവനാണ് അറിഞ്ഞപ്പോ കൊല്ലാന തോന്നിയെ.അവന്റെ ഉപ്പാനെ ഓർത്ത ക്ഷമിച്ചേ. ഞങ്ങളെ ജീവനോടെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇതിൽ ഒപ്പിട.ഞങ്ങളെ വേണ്ട അവനെ മതിയെങ്കിൽ അങ്ങനെ. എല്ലാം നിനക്ക് തീരുമാനിക്കാം ആ പേപ്പർ ബലമായി അവളുടെ കയ്യിൽ വെച്ചു കൊടുത്തു. അവളുടെ മിഴികൾ നിറഞ്ഞു ഒഴുകി ആ പേപ്പറിൽ ഇറ്റി വീണുകൊണ്ടിരുന്നു.

അവൾക്ക് സജിയെ കാണണമെന്ന് തോന്നി.അവനോട് പറഞ്ഞാലോ അല്ലെങ്കിൽ വേണ്ട പാവം ഉപ്പാനെ ഓർത്ത് ടെൻഷൻ ആയിരിക്കും. ഇതും കൂടി അറിയിക്കേണ്ട. *** ഉപ്പാക്ക് പെട്ടന്ന് ഇങ്ങനെയാവാൻ എന്താ കാരണം. ഞാൻ വരുന്ന വരെ ഒരു കുഴപ്പവും ഇല്ലല്ലോ. സുമി നടന്നതെല്ലാം അജാസിനോട് പറഞ്ഞു ഇത് ചെയ്തവന്റെ തലയിൽ ഇടിത്തീ വീഴണേ മനുഷ്യൻ എത്രമാത്രം കഷ്ടപ്പെട്ട രണ്ടിനെയും ഒന്നിപ്പിച്ചത്. എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായില്ലേ. ആരാ അവൾക്ക് ശത്രു പൊട്ടിക്കരച്ചിൽ കേട്ടാ സുമിയും അജുവും നോക്കിയത്. സുമിയുടെ ഉമ്മ. ഉമ്മ കരയല്ലേ ഉപ്പാക്ക് ഇപ്പൊ ഒന്നും ഇല്ല. ഡോക്ടർ പറഞ്ഞത് ഉമ്മയും കേട്ടതല്ലേ. ഇതിനൊക്കെ കാരണക്കാരി ഞാനാ. ഞാൻ കാരണ ഇങ്ങനെയൊക്കെ സംഭവിച്ചേ. അവർ ഞെട്ടലോടെ ഉമ്മാനെ നോക്കി. ഉമ്മ എന്തൊക്കെയാ പറയുന്നേ.

നാസില വീട്ടിൽ പോയി കാര്യം എല്ലാം പറഞ്ഞു. അവൾക്ക് സജിയെ ഇഷ്ടമായിരുന്നു. ഒരേ കരച്ചിലും ബഹളവും ഒക്കെയായി. അത് കാണാൻ കഴിയാതെ അവളുടെ ഉപ്പ എന്നെ വിളിച്ചു കുറേ ചീത്ത പറഞ്ഞു. ഇഷയുമായി കല്യാണത്തിന് ഇഷ്ടമായിരുന്നെങ്കിൽ എന്റെ മോൾക്ക്‌ എന്തിനാ ആശ കൊടുത്തെന്നും പറഞ്ഞ്. സജിയെ വെറുതെ വിടില്ലെന്നൊക്കെ പറഞ്ഞപ്പോൾ ഞാനാ ഇക്കാര്യം ഒക്കെ അവനോട് പറഞ്ഞെ. പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടെന്ന് കരുതിയ പറഞ്ഞത്. പക്ഷേ അവൻ ഇവരെ പിരിക്കാൻ ഇങ്ങനെ ചെയ്യിന്ന് കരുതിയില്ല. അവർ എന്താ മറുപടി പറയേണ്ടെന്ന് അറിയാതെ പരസ്പരം നോക്കി. ഉമ്മ വിഷമിക്കേണ്ട. ഇങ്ങനെയൊക്കെ സംഭവിച്ചത് വിധിയായിരിക്കും. നമുക്ക് ഇഷയുടെ ഉപ്പയോട് സംസാരിച്ചു പരിഹരിക്കനെ. അജാസ് അവരെ വീട്ടിൽ വിട്ടു തിരിച്ചു പോയി. അവൻ ഇഷയെ വിളിച്ചു. ഇഷയോട് കാര്യമൊക്കെ പറഞ്ഞു. . നീ ആ പേപ്പറിൽ ഒപ്പിട്ട് കൊടുക്ക്. അല്ലേൽ നിന്റെ ഉപ്പ സജിയുടെ മെക്കിട്ട് കേറാൻ നിക്കും. അവൻ ആകെ തളർന്നിരിക്കുന്ന അവസ്ഥയാ.

തല്ക്കാലം അവൻ ഒന്നും അറിയണ്ട. തമാശകാണേലും ഒപ്പിടാൻ ഞാനില്ല. ഒപ്പിട്ടെന്ന് വെച്ചു നിന്റെ ഡിവോഴ്സ് ഒന്നും നടക്കാൻ പോണില്ല. നിനക്ക് കുറച്ചു ഫ്രീഡവും കിട്ടും അവൾ മനസ്സില്ലാമനസ്സോടെ ആണേലും അതിൽ ഒപ്പിട്ടു ഉപ്പാക്ക് കൊടുത്തു. ഒപ്പിടുമ്പോൾ അവൾക്ക് ഹൃദയം നുറുങ്ങുന്ന പോലെ തോന്നി. അവൾക്ക് സജിയെ കാണണമെന്ന് തോന്നി. *** സജി ഇഷയെ പറ്റി തന്നെ ആലോചിച്ചു നിൽക്കുവായിരുന്നു. ആരായിരിക്കും ഇത് ചെയ്തത്. വീണ്ടും അവളെ നഷ്ടപ്പെടുമോ. അവന് അവളെ കാണണമെന്ന് തോന്നി. അവളെ വിളിക്കാൻ ഫോണെടുത്തതും പിറകിൽ നിന്നും അവനെ അവൾ വിളിച്ചു. എന്താ ഇത്. നിന്നെ വിളിക്കാൻ ഫോണെടുക്കുവായിരുന്നു. അവൾ അവനെ കെട്ടിപിടിച്ചു. കരഞ്ഞു. ഹോസ്പിറ്റലാ മോളേ ഇത് ആൾക്കാർ നോക്കുന്നു. അവളെയും കൂട്ടി ഒഴിഞ്ഞ ഒരു മൂലയിൽ പോയിരുന്നു. എന്താടി കാര്യം അവൾ കരഞ്ഞോണ്ട് ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട കാര്യം പറഞ്ഞു. അതിനു എന്തിനാ കരയുന്നെ. ഞാൻ വീട്ടിലേക്ക് വരട്ടെ എന്നിട്ട് ഉപ്പാനോട് സംസാരിക്കാം.

ഉപ്പ സമ്മതിക്കുന്ന തോന്നുന്നില്ല. സുമിയോട് ഉള്ള ഇഷ്ടം കൊണ്ട് അവൾക്ക് വേണ്ടിയാ നിന്നെ ഇഷ്ടന്ന് പറയുന്നെന്ന ഉപ്പ പറഞ്ഞിരിക്കുന്നെ. സുമിയുടെ സന്തോഷത്തിനു വേണ്ടി ഞാൻ ജീവിതം നശിപ്പിക്കുകയെന്ന ഉപ്പ കരുതിയിരിക്കുന്നെ നിന്നെ ഇഷ്ടന്ന് പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല സമ്മതിച്ചില്ലേൽ ഒളിച്ചോടന്നേ അവൻ ചിരിച്ചോണ്ട് പറഞ്ഞു എല്ലാം തമാശയാ നിനക്ക്. അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല അത് നിന്റെ ഉപ്പാക്കണേൽ പോലും.ഞാൻ ഹോസ്പിറ്റലിൽ നിന്നും വരട്ടെ എന്നിട്ട് തീരുമാനിക്കാം എല്ലാം കേട്ടോടി. ഇപ്പൊ എന്തു പറഞ്ഞ ഇവിടേക്ക് വന്നത്. കോളേജിൽ നിന്നും ക്ലാസ്സ്‌ കട്ട് ചെയ്തു മുങ്ങിയതാ . അജാസ് നോക്കിക്കൊള്ളും അവിടത്തെ കാര്യം. അവന്‌ ചിരിവന്നു. എന്താ ചിരിക്കുന്നെ അല്ല നിനക്ക് പ്രേമിച്ചു നടക്കണോന്ന് വലിയ ആഗ്രഹല്ലേ. അത് പോലെ ആയിന്നു ആലോചിച്ചു ചിരി വന്നതാ. ** വീട്ടിൽ അറിയാതെ ഇഷ എല്ലാ ദിവസവും ഹോസ്പിറ്റലിൽ വന്നു സജിയുടെ കൂടെ ഇരുന്നു.

അവന് അത് വലിയ ഒരാശ്വാസം ആയി തോന്നി. മാമയെ റൂമിലേക്ക്‌ മാറ്റി. ഇഷ എല്ലാം തുറന്നു പറഞ്ഞു മാപ്പ് ചോദിച്ചു. വീട്ടിൽ ഉപ്പ ഡിവോഴ്സിന് വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു. അവൾ ഉമ്മ വഴി ഉപ്പാന്റെ മനസ്സ് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട്മൂന്ന് ആഴ്ചകൾക്ക് ശേഷം മാമ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തി. ഇഷയും സജിയും ശരിക്കും പ്രണയജോഡികൾ തന്നെയായി. ഉപ്പയറിയാതെ അവൾ സജിയുടെ കൂടെ തന്നെയായിരുന്നു എപ്പോഴും. മാമ നോർമൽ അവസ്ഥയിൽ ആയി. സജിയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ അവർ തീരുമാനിച്ചു ഒരു ദിവസം ഇഷ വീട്ടിൽ ഉള്ള സമയം ഇഷയുടെ ഉപ്പനെയും വിളിപ്പിച്ചു. അജാസും കൂടെയുണ്ടായിരുന്നു. അവളുടെ ഉപ്പ ഇഷയെ അവിടെ കണ്ടതും ദേഷ്യം വന്നു. അവളെ തല്ലാൻ വന്നതും സജി മുന്നിൽ വന്നു നിന്നു. എന്നെ എന്ത് വേണേലും ചെയ്തോ ഇവളെ വേണ്ട അത് പറയാൻ നീയാരാ. നീയുമായുള്ള ബന്ധം ഉപേക്ഷിച്ചത. ഇവൾ ഒപ്പിട്ട് തരുകയും ചെയ്തു. ഒരു ഒപ്പ് കൊണ്ട് എന്താവാനാ.

ഇവർ തമ്മിൽ പിരിയാനൊന്നും പോകുന്നില്ല. സന്തോഷത്തോടെ ജീവിക്കാൻ ഇവരെ വിട്ടുകൂടെ. അജാസ് പറഞ്ഞത് ഇഷ്ടമായില്ലെന്ന് അവളുടെ ഉപ്പാന്റെ മുഖത്ത് നിന്നും മനസ്സിലായി. ഇക്കാര്യം പറയാനാ വിളിപ്പിച്ചതെങ്കിൽ വേണമെന്ന് ഇല്ല. ഞാൻ എല്ലാം തീരുമാനിച്ചുറപ്പിച്ചതാ. എല്ലാരോടും ഒരപേക്ഷയെ ഉള്ളൂ. ഇനിയും ഇവളുടെ ജീവിതം നശിപ്പിക്കരുത്. അജാസും സജിയും മാമയും ഒരുപാട് ശ്രമിച്ചെങ്കിലും ഇഷയുടെ ഉപ്പ വാശിയിൽ തന്നെ ഉറച്ചു നിന്നു. ഇഷയുടെ കയ്യും പിടിച്ചു പോകാൻ ഇറങ്ങിയതും അജാസ് വിളിച്ചു. എല്ലാം അവസാനിപ്പിച്ചു പോകുവല്ലേ ഒരു കാര്യത്തിൽ കൂടി തീരുമാനമുണ്ടാക്കിയിട്ട് പോയിക്കോ. അവളുടെ ഉപ്പ ഒരു നിമിഷം നിന്നു. എന്താ എന്ന അർത്ഥത്തിൽ അജാസിനെ നോക്കി. കുട്ടീടെ കാര്യം കൂടി തീരുമാനിച്ചിട്ട പോയാൽ പിന്നെ വീണ്ടും ചർച്ച വേണ്ടല്ലോ ഇഷ പ്രഗ്നന്റ് ആണ്. എല്ലാരുടെയും മുഖത്ത് ഒരു ഞെട്ടൽ അജാസ് കണ്ടു. ഇതെങ്കിലും ഏറ്റ മതിയാരുന്നു. അവൻ മെല്ലെ ഇഷയെ നോക്കി അവൾ കണ്ണൊക്കെ മിഴിച്ചു ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ അവനെ തന്നെ നോക്കി.

സജി ഇതിത്തിരി കൂടി പോയില്ലേ എന്നർത്ഥത്തിൽ അവനെ നോക്കി. അവൻ തിരിച്ചു കണ്ണടിച്ചു കാണിച്ചു. സുമി ഇതെപ്പോ സംഭവിച്ചു ഞാൻ അറിഞ്ഞില്ലല്ലോ എന്ന പരിഭവത്തിൽ നിന്നു. .ഉപ്പ അവളുടെ മുഖത്തേക്ക് നോക്കി. ശരിയാണോ കേട്ടത്. അവൾ കൊല്ലാനുള്ള ദേഷ്യത്തോടെ അജാസിനെ നോക്കി. അവൻ ചതിക്കല്ലേ എന്ന് മുഖത്തോട് കാണിച്ചു. അവൾ ഉപ്പാന്റെ മുഖത്ത് നോക്കാതെ തലയാട്ടി. ഇഷയുടെ കയ്യിൽ നിന്നും വിട്ടു. ഉപ്പാനെ തന്നെ നോക്കി. ആ മുഖത്ത് സന്തോഷം അവൾ കണ്ടു. കുറ്റബോധം കൊണ്ട് അവൾ തല താഴ്ത്തി. എന്താ ഒന്നും പറയാത്തെ. അതിനെയും ഭാഗം വെച്ചു പോയിക്കോ. അതിന്റെ പേരിൽ പിന്നെയൊരു തർക്കം വേണ്ടല്ലോ.

സജി മെല്ലെ അവനോട് പറഞ്ഞു ഓവർ ആക്കല്ല. ഇഷയുടെ ജീവിതം സന്തോഷം നിറഞ്ഞതവണമെന്നേ ഞാൻ ആഗ്രച്ചിട്ടുള്ളൂ ഇതിനെക്കാളും സന്തോഷം എനിക്ക് വേറെന്താ. എല്ലാവരും കേട്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം നിന്നു.. സജി അവളുടെ ഉപ്പാന്റെ അടുത്തേക്ക് ചെന്നു. ചെയ്തത് മുഴുവൻ തെറ്റാ ക്ഷമിചുടേ . പൊന്നു പോലെ നോക്കി കൊള്ളാം. തന്നുടെ ഇവളെ എനിക്ക്. അവളുടെ കൈ പിടിച്ചു സജിയുടെ കയ്യിൽ വെച്ചു കൊടുത്തു. ഇവളുടെ ജീവിതം നശിപ്പിക്കുകയാന്ന് കരുതിയ ഇങ്ങനെയൊക്കെ ചെയ്തത്. അല്ലാതെ നിങ്ങളെ പിരിച്ചിട്ട് എനിക്ക് എന്തു കിട്ടാനാ.ഇവൾ സന്തോഷത്തോടെ ജീവിക്കുന്ന കണ്ടാൽ മതി എനിക്ക്. ഉപ്പാന്റെ കണ്ണ് നിറയുന്നത് സജി കണ്ടു. അവളുടെ ഉപ്പ പോകുന്നതും നോക്കി അവൻ നിന്നു. വേറെ ഒരു കള്ളവും പറയാൻ കിട്ടിയില്ലേ തെണ്ടീ ഇഷ അജാസിനെ തല്ലാൻ വന്നു. ഓടല്ലേ ഇഷ പ്രെഗ്നന്റ് ആണ് മറക്കരുത്. അവൻ സുമിയുടെ പിറകെ നിന്നു വട്ടം ചുറ്റി. അപ്പൊ ചുമ്മാ പറഞ്ഞതാ ഞാൻ ശരിക്കും വിശ്വസിച്ചു സുമി പറഞ്ഞു.

അവരും ഹാപ്പി നിങ്ങളും. പ്രശ്നം താൽക്കാലത്തേക് അവസാനിച്ചല്ലോ നിന്റെ തലേൽ ഇത്രേം കുരുട്ടു ബുദ്ധിയുണ്ടെന്ന് ഇപ്പൊ മനസ്സിലായി. താങ്ക്യു. നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ ചെയ്തെന്നു തെറ്റിദ്ധരിക്കരുത്. പിന്നെ ഈ പിശാച് വീണ്ടും കല്യാണം വേണ്ട എന്നും പറഞ്ഞു നിന്നാലൊന്നുള്ള ഒറ്റ പേടി കൊണ്ടാണ്. സുമിയെ ചൂണ്ടി അവൻ പറഞ്ഞു. പിന്നെ ശരിക്കും ഒരു കുട്ടിയെ ഉപ്പാക്ക് കൊടുക്ക്. അല്ലേൽ നിന്റെ ഉപ്പ എന്നെ കൊല്ലും. അത് ഞാൻ ഏറ്റു സജി ചിരിച്ചോണ്ട് പറഞ്ഞു. ഇഷ നാണം കൊണ്ട് തല താഴ്ത്തി. പിന്നെ ഉണ്ടാവുന്ന കുട്ടിയെ പൊന്നു പോലെ നോക്കിക്കോണം പറഞ്ഞില്ലെന്നു വേണ്ട അതിന് നീയെന്തിനാ ടെൻഷൻ അടിക്കുന്നെ ഇഷയുടെയും സുമിയുടെയും കയ്യിലിരിപ്പ് വെച്ച് എന്റെ വീട്ടിലെ ഭാവിയിലെ മരുമോനോ മരുമോളോ ആയിരിക്കുമല്ലോ അത്. എല്ലാവരും പൊട്ടിച്ചിരിച്ചു. **

ഒരു പാട് നാളുകൾക്കു ശേഷം ആ വീട്ടിൽ സന്തോഷം അലയടിച്ചു . അവരുടെ ഫാമിലിയിലെ എല്ലാവരും ഒത്തുകൂടി. ഇത്തയും ഹസ്ബൻഡും കുട്ടികളും ഒക്കെ കൂടി ഒരു ഉത്സവം തന്നെ ആക്കി അവിടെ അന്നത്തെ ദിവസം. ആ സന്തോഷത്തിൽ പങ്കെടുക്കാൻ അജാസിനെയും വിളിച്ചിരുന്നു. രാത്രി ഫുഡ്‌ കഴിച്ചു എല്ലാവരും കൊച്ചു വർത്താനം പറഞ്ഞിരുന്നു. അതിലിടക്ക് ഇഷ എന്തോ ആവിശ്യത്തിന് അടുക്കളയിലേക്ക് പോയപ്പോൾ സജിയും പിറകെ പോയി. എന്താ മോനെ ചുറ്റികളി. ടീ എന്റെ ഒരാഗ്രഹം സാധിച്ചു തരുമോ. നല്ല കാര്യം ആണേൽ ആലോചിക്കാം. എന്നാ വേണ്ട അവൻ പിണക്കത്തോടെ പോകാൻ നോക്കി. ഹ നിക്ക് മാഷേ പോകാതെ. അവൾ അവന്റെ കയ്യിൽ പിടിച്ചു. പറഞ്ഞിട്ട് പോ. പരിഹരിക്കന്നെ. ബർത്ഡേയ് ഗിഫ്റ്റ് തന്ന സാരിയില്ലേ അതും ഉടുത്തു വരോ ഇന്ന്. പിന്നെ എനിക്ക് അതല്ലേ പണി. എന്നെ കൊണ്ടൊന്നും വയ്യ. പ്ലീസ് പ്ലീസ് എനിക്കൊന്നും വയ്യ മലയെടുത്തു ചുമന്നോണ്ട് വരനല്ല പറഞ്ഞെ ഒരു സാരിയുടുക്കാനാ. എന്ത് തന്നെയായാലും എന്നെ കൊണ്ട് കഴിയില്ല.

എനിക്ക് നല്ല ക്ഷീണം ഉണ്ട് .ടെൻഷൻ കാരണം കുറെയായി ഉറക്കം ശരിയാവാതെ. നിന്നോട് പറയാൻ വന്ന എന്നെ വേണം തല്ലാൻ. നീ റൂമിലേക്ക്‌ വാ പറഞ്ഞു തരാം അവൻ ദേഷ്യം പിടിച്ച പോലെ പോയി. അവൾക്ക് അത് കണ്ടു ചിരി വന്നു. ജോലിയൊക്കെ കഴിഞ്ഞു. അവൾ റൂമിലേക്ക്‌ പോകുമ്പോൾ ആ സാരി തന്നെ ഉടുത്തു. അവൾക്ക് ആദ്യായി റൂമിലേക്ക്‌ പോകുന്ന പോലെ തോന്നി. ആകെയൊരു ടെൻഷൻ പോലെ. റൂമിലേക്ക്‌ കയറുമ്പോൾ നെഞ്ചിടിപ്പ് കൂടുന്ന പോലെ തോന്നി. അവൾ റൂമിലേക്ക്‌ കയറുമ്പോൾ തന്നെ ബാത്‌റൂമിൽ വാതിൽ തല്ലി പൊളിക്കുന്ന ശബ്ദം കേട്ടു. സജീ അവൾ വിളിച്ചു നോക്കി. മുട്ടൻ തെറിയാരുന്നു അവൻ പറഞ്ഞത്. തനിക്കെന്താ വട്ടായോ. എന്നെഎന്തിനാ തെറി വിളിക്കുന്നെ. നീ എന്താ ബാത്‌റൂമിൽ ചെയ്യുന്നെ വാതിൽ തുറക്കെടി കോപ്പേ അവൾ തുറക്കാൻ നോക്കിതും പറഞ്ഞു ഇത് ലോക്ക് ആണ്. ചാവി ഇട്ട് പൂട്ടിയതന്ന് അവൾക്ക് മനസ്സിലായി. ആരോ പണി തന്നതാ മോനെ ചാവി ഇട്ട് ലോക്ക് ആകിയതാ. ചാവി കാണുന്നുമില്ല. ആരോ അല്ല ഇഷ മോളേ ഞാൻ തന്നെയാണ്.

ടാ അജാസ് കളിക്കല്ലേ വാതിൽ തുറക്ക് ഇല്ല മുത്തേ ഇന്ന് അവിടെ കിടന്നോ.പിന്നേ ഇത് എന്റെ വകയല്ലട്ടോ പണി. എന്റെ വക ഡയലോഗ് മാത്രേ ഉള്ളൂ. പിന്നേ ആരാ പൂട്ടിയത്. നമ്മളാണേ ഇത്താടെ ഹസ്ബൻഡ് ഇത്രേം സംഭവം ഉണ്ടായിട്ടും എന്നെ എന്തെങ്കിലും അറിയിച്ചോ. നമ്മളാരാ അല്ലെ ഇതൊക്കെ പറയാൻ. അങ്ങനെ പറയല്ലേ നിങ്ങൾ കഴിഞ്ഞല്ലേ ഇവിടെ മറ്റുള്ളോർക്കൊക്ക വിലയുള്ളൂ. ഇങ്ങള് മുത്തല്ലേ സുഗിപ്പിക്കണ്ട സജീ. ചെലവാകില്ല. ഈ കഥയിലെ എല്ലാരേയും നിങ്ങൾ ഓർക്കും എന്നെയോ ഇല്ലല്ലോ. അപ്പൊ നിനക്ക് എന്തെങ്കിലും പണി തന്നെങ്കിലും എന്നെ ചിലരൊക്കെ ഓർകട്ടെന്ന്. ഇന്ന് നീ അവിടെ കിടക്ക്. പൊന്നളിയോ ചതിക്കല്ലേ. ഇഷക്കുട്ടിക്ക് കല്യാണത്തിനോ ഗിഫ്റ്റ് ഒന്നും തരാൻ പറ്റിയില്ല ഇതായിക്കോട്ടെ എന്റെ വകയുള്ള സ്മാൾ ഗിഫ്റ്റ് അവൾക്ക് സജിയുടെ അവസ്ഥയോർത്ത് ചിരി വന്നെങ്കിലും കടിച്ചു പിടിച്ചു നിന്നു.

Wish u all the best സജീ. യാത്ര ചോദിക്കുന്നില്ല ഞാൻ ഇറങ്ങുകയാ. അജാസ് പറഞ്ഞു വാതിൽ തുറന്നിട്ടു പോടാ. സോറി. ഇക്കാര്യത്തിൽ ഹെൽപ്‌ലെസ്സ് ആണ്. നിന്റെ കല്യാണം കഴിഞ്ഞിട്ടില്ലാട്ടോ മറക്കണ്ട ഒരുപാട് പേർക്ക് പണിതിട്ടുള്ളോൻഡ് തിരിച്ചു എന്തായാലും കിട്ടും. നീ കൂടി അവരെ കൂടെ കൂടിക്കോ. നോ പ്രോബ്ലം എല്ലാവരും പോയതും ഇഷ പൊട്ടിച്ചിരിച്ചു എന്താടി ഇളിക്കുന്നെ ഒന്നൂല്യ മോനേ നിന്റെ അവസ്ഥയോർത് സങ്കടം വന്നു ചിരിച്ചതാ. ടീ കോപ്പേ ആക്കല്ലേ അന്ന് നിന്നെ പൂട്ടിയിടാൻ ഞാൻ നോക്കിയിട്ട് നടന്നില്ല. ഇന്ന് ഫ്രീയായിട്ട് രണ്ടു അളിയന്മാരും കൂടി അത് സാധിച്ചു തന്നു. അതിന് അന്ന് ഞാൻ തനിച്ചല്ലേ. ഇന്ന് കൂട്ടിന് ആളുണ്ടല്ലോ. ആര് നീ തന്നെ നീ പുറത്താണേലും മനസ്സ് ഇവിടല്ലേ. അവൾ കുറേ ഫോട്ടോയെടുത്തു അവന് അയച്ചു കൊടുത്തു. ഇനി പറഞ്ഞത് കേട്ടില്ലന്ന് വേണ്ട. സാരിയുടുത്തന്ന വന്നേ ടീ ശവത്തിൽ കുത്തല്ലേ. ഇമ്മാതിരി ചതിയൊന്നും വേണ്ടായിരുന്നു അവൻ സങ്കടത്തോടെ പറഞ്ഞു എന്ത് ചതി ഒന്നൂല്യന്റെ പാൽക്കുപ്പീ ബാത്ത്ഡബ്ബിൽ തന്നെ കിടന്നോ.

ശീലം ഉണ്ടല്ലോ.അപ്പൊ ഞാൻ ഉറങ്ങാൻ പോവുകയാ ഗുഡ് നൈറ്റ്‌. എന്നിട്ട് നീ ഉറങ്ങിയത് തന്നെ. കൊല്ലും ഞാൻ ഞാൻ പിന്നെ എന്തു ചെയ്യാനാ. നമുക്ക് സംസാരിക്കലോ അതിന് കുഴപ്പമില്ലല്ലോ ഉറങ്ങാൻ വിടില്ല അല്ലേ. ഇല്ല മോളേ ഞാൻ ഉറങ്ങിയിട്ട് നീ ഉറങ്ങിയാമതി. ആയിക്കോട്ടെ കെട്ടിയോനെ. അവൾ വാതിലിൽ ചാരി ഇരുന്നു. പരിഭവം പറഞ്ഞു തീർത്തും ഒരുപാട് സ്വപ്നങ്ങൾ പങ്കുവെച്ചും കൊച്ചു കൊച്ചു വർത്തനങ്ങളിലൂടെ സമയം പോകുന്നത് അവരറിഞ്ഞില്ല. അവളുടെ ഭൂതകാലം മുഴുവൻ മറവിയുടെ അടിത്തട്ടിലേക്ക് പോയിക്കൊണ്ടിരുന്നു. നേരം പുലരായപ്പോൾ അവർ ഉറക്കിലേക്ക് വഴുതിവീണു. നാളത്തെ പുലരി അവരുടെ ജീവിതത്തിലെ ആദ്യത്തെ അധ്യായം പോലെ അവരെയും കാത്തിരിപ്പുണ്ടായിരുന്നു. കൊച്ചു കൊച്ചു പിണക്കവും ഇണക്കവുമായി അവരുടെ സൗഹൃദവും പ്രണയവും മുന്നോട്ട് പോവട്ടെ. സന്തോഷം നിറഞ്ഞ അവരുടെ ജീവിതത്തിൽ ഇനി ഒരു കരി നിഴലും വീഴാതിരിക്കട്ടെ. നമുക്കും പ്രാർത്ഥിക്കാം. അവസാനിച്ചു...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story