❤️...ഇഷ്ട്ടം...❤️ : ഭാഗം 10

ishtam

രചന: SHREELEKSHMY SAKSHA

വീട്ടിൽ വരുമ്പോൾ അച്ഛനും അപ്പച്ചിയും കൂടെ വന്നിരുന്നു. മാധവ് എല്ലാർക്കും വാങ്ങിയ ഡ്രസ്സ്‌ കൊടുത്തു.. എല്ലാരിലും സന്തോഷം നിറഞ്ഞു നിന്നു.. പക്ഷെ ദയയുടെ ഉള്ളിൽ പേടി പോലെ എന്തോ കിടന്നിരുന്നു.. ദേവിക്ക് ഒരു സാരി വാങ്ങിയത് കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.. 6 മാസം... അതോണ്ട് വാങ്ങിയത... ഓർമപ്പെടുത്തൽ പോലെ മാധവ് പതിയെ അവൾക്ക് കേൾക്കാൻ മാത്രം ആയി പറഞ്ഞു.. വോ.. അവൾ മുഖം കോട്ടി.. അച്ഛന് ഷർട്ട് കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു.... ദച്ചുന് ആണ് കൂടുതൽ സന്തോഷം വന്നത്.. എന്തെന്നാൽ രണ്ട് ആങ്ങളമാരുടെ കൂടാതെ ചേട്ടന്റെ കൂടെ ഗിഫ്റ്റ്.... അന്ന് എല്ലാരുടെയും കളിയും ചിരിയുമായി ആ രാത്രി ആഘോഷിച്ചു.. പരിഭവം ഇല്ലാതെ പിണക്കം കാണിക്കാതെ മാധവ് എല്ലാരോടും ഇടപെഴകുന്നത് കണ്ടപ്പോൾ ദേവിക്കും സന്തോഷമായി.. ദയ ഉമ്മറത്ത് എന്തോ ഓർത്ത് നിൽക്കുന്നത് കണ്ട് മാധവ് അങ്ങോട്ട് ചെന്നു.. എന്താണ് ഒറ്റക്ക് നില്കുന്നത്.. ഏയ് ഒന്നൂല്ല ഏട്ടാ... എടോ എനിക്ക് നിങ്ങളെക്കുറിച്ചു ഒന്നും അറിയാഞ്ഞത് വേറൊന്നും കൊണ്ടല്ല..ഈ കല്യാണം തീരുമാനിച്ചത് തന്നേ വീട്ടുകാർ തമ്മിലാ..

ഹോസ്പിറ്റൽ തിരക്ക് കാരണം എനിക്ക് കൂടുതൽ ഒന്നും അറിയാൻ പറ്റിയില്ല കൃഷ്ണയെ കണ്ടിറ്റ് ഉണ്ട് എന്നല്ലാതെ... അത് മാത്രമോ... കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം ഞങ്ങൾ ഇങ്ങോട്ട് വന്നില്ലേ.... ആകെ കൂടെ ഒന്നിനും സമയം കിട്ടിയില്ല അതാണ്... പിന്നെ.. ഭാര്യ വീട്ടുകാരോട് അങ്ങനെ പേരെന്താ എന്നൊക്കെ ചോദിക്കാൻ പറ്റോ.. അതോണ്ട് ഞാൻ നമ്പർ ഇട്ടത് അല്ലേ... ശരിക്കും.... അവൻ ചിരിച്ചോണ്ട് പറഞ്ഞതും ദയ ചോദിച്ചു.. ആന്നെ... പിന്നെ മോള് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ ഞാനും വല്ലാണ്ട് ആയി അതാണ്... ഹോ.. ഞാൻ വല്ലാണ്ട് പേടിച്ചു... എന്റെ ചേച്ചി പാവമാ... പിന്നെ... വല്ലാണ്ട്.. അവൻ മനസ്സിൽ പറഞ്ഞു.. അപ്പൊ എന്റെ അനിയത്തിക്കുട്ടി ഇങ്ങനെ മൂടി കെട്ടി നിൽക്കാതെ ഒന്ന് ചിരിച്ചേ.. അതാണ്.... ദയ ചിരിച്ചതും മാധവ് അവളെയും കൂട്ടി അകത്തേക്ക് പോയി. അടുക്കളയിൽ പോയി വന്ന ദേവി നോക്കുമ്പോൾ അച്ഛനും മാധവും അവന്മാരും പിള്ളേരും കൂടെ ഇരുന്ന് കാര്യം പറയുന്നു.. അവൾ വന്നിട്ട് ശ്രദ്ധിക്കാൻ പോലുമുള്ള സമയം മാധവ് ആർക്കും കൊടുക്കുന്നില്ല എല്ലാരും കൂടെ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.. അതേ.....(.ദേവി ) അത് പറഞ്ഞപ്പോഴാ ഓർത്തെ..

കാശിയുടെ റിസൾട്ട്‌ എന്ന് വരും.... ദേവി വിളിച്ചതും ആരെയും അങ്ങോട്ട് നോക്കാൻ പോലും സമ്മതിക്കാത്ത പോലെ മാധവ് ചോദിച്ചു.. അടുത്ത മാസം.... (കാശി ) എന്നിട്ട് വേണം എനിക്ക് അളിയന്റെ ചിലവിൽ വിലാസാൻ.. അതിനു ആദ്യം കിട്ടുവോന്നു ആർക്ക് അറിയ.. ദച്ചു കളിയാക്കി പറഞ്ഞു. എടി കാന്താരി... ഈ നിനക്ക് ആണോ.. ഞാൻ റിസൾട്ട്‌ വരുമ്പോ ഫലൂട വാങ്ങി തരാം എന്ന് പറഞ്ഞെ... (കാശി) നിനക്ക് കിട്ടും മോനെ... (അച്ഛൻ ) അത് പിന്നെ എനിക്ക് അറിഞ്ഞൂടെ... (കാശി ) അതേ... ദേവി വീണ്ടും വിളിച്ചു.. അതേ.. വാ നമുക്ക്‌ പഞ്ച് പിടിച്ചു നോക്കാം...മാധവ് ഇടക്ക് കേറി പറഞ്ഞു. അപ്പോഴേക്കും എല്ലാർക്കും ഉത്സാഹം ആയി.. ഇതിൽ ഒന്നും നോക്കണ്ട.. ദേവേട്ടനെ ജയിക്കു....( ദച്ചു) അത് ഉറപ്പല്ലേ... എന്നാലും ഒരു രസം..(മാധവ് ) ദേവി സംസാരം ഒന്ന് നിൽക്കാൻ വേണ്ടി കാത്ത് നിന്നു. മാധവേട്ടന് അറിയോ.. ദയയേച്ചിയെ ഒരു ചെക്കൻ ശല്യപ്പെടുത്തിയതിന് ഈ ദേവേട്ടൻ ചെയ്തത്.... എന്താ... ദച്ചു പറഞ്ഞപ്പോൾ അവളെ പോലെ ആകാംഷ നിറഞ്ഞ പോലെ മാധവ് ചോദിച്ചു. അത് നല്ല രസമല്ലേ.... അവന്മാർ കുറെ പേര് കോളേജ് മതിലേൽ ഇരിക്കുവായിരുന്നേ...

കാശി ചേട്ടൻ ചെന്ന് മാന്യമായി ചോദിച്ചു ആരാ രാഹുലന്ന്... തല്ലാൻ വന്നതാണെന്ന് മനസിലായതും അവന്മാർ എല്ലാം ഒറ്റ കെട്ട്.. അറിഞ്ഞിട്ടെന്തിനാ... ചോദിച്ചത് മാത്രം അവന്മാർക്ക് ഓർമ കാണും . ദേവേട്ടൻ ചെന്ന് എല്ലാത്തിനേം മതിലിന്മേൽ നിന്ന് വലിച്ചിറക്കി പൊട്ടിച്ചു.. ആ രാഹുലന്ന് പറഞ്ഞവന്റെ കുത്തിനു പിടിച്ചു മതിലേൽ കേറ്റിയേക്കുവായിരുന്നു... രക്ഷ പെടാൻ വേണ്ടി കാലേൽ കേറി പിടിച്ചവനെ റിങ്ങിൽ എന്നപോലെയല്ലേ മലത്തി അടിച്ചത്... പറയുമ്പോഴേല്ലാം അവളുടെ കണ്ണിലെ തിളക്കം മാധവ് ശ്രദ്ധിച്ചു. അവൾക്ക് വല്ലാത്ത അഭിമാനം ഉള്ളത് പോലെ... പിന്നെ.. പണ്ടേ എന്നെ സ്കൂളിലെ അമ്പിള്ളാർക്ക് എല്ലാം പേടിയാ.. ഇപ്പൊ ഒന്നൂടെ കൂടി.. മൂന്ന് ഏട്ടന്മാരുടെ പെങ്ങൾ.... അവൾ ബനിയന്റെ കഴുത്ത് പൊക്കി പറഞ്ഞു.. എല്ലാരും കൂടെ ചിരിയായി.. എടി കുരുട്ടെ... പഠിക്കണം കേട്ടോ ഇല്ലേല.... കാശി വാണിങ് പോലെ പറഞ്ഞു.. പിന്നെ ദച്ചു പഠിച്ചു വലിയ കളക്ടർ ആവും അല്ലേ.. മാധവൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.. ദേവി നിന്ന് പോസ്റ്റായത് മാത്രം മിച്ചം.. എപ്പോഴൊക്കെ പറയാൻ നോക്കിയാലും അവൾ പറയുന്നത് കേൾക്കാത്ത പോലെ മാധവ് എന്തേലും ഉറച്ചു പറയും..

ദേവി അവനെ കുറുകി നോക്കിയതും മാധവ് ചിരിച്ചു.. മുന്നേ ദേവി ചിരിച്ച അതേ വിജയ്യുടെ ചിരി.. പാഞ്ചിങ്ങും ചിരിയും കളിയുമായി നേരം കുറെ പോയി.. ഏറെ വൈകിയാണ് അപ്പയും കാശിയും ദേവനും പോയത്. കിടക്കാൻ നേരം ദേവി വലിയ മൈൻഡ് കൊടുക്കാൻ പോയില്ല... മാധവും... ആ മുറിയിൽ കിടക്കാൻ ആ ഒരു കട്ടിൽ അല്ലാതെ വേറെ വഴി ഒന്നും ഇല്ലാത്തതിനാൽ വഴക്ക് ഉണ്ടാക്കിയിട്ട് കാര്യം ഇല്ലാ എന്ന് അറിയാം. അതുകൊണ്ട് കാട്ടിലിനു നടുക്ക് ഒരു തലയിണ എടുത്ത് വെച്ചു അവൻ കേറി കിടന്നു. അവനെ ഒന്ന് പുച്ഛിച്ചിട്ട് അതിനു മറുപുറം അവളും കിടന്നു. കൈക്ക് വല്ലാത്ത ഭാരം തോന്നിയപ്പോഴാണ് മാധവ് കണ്ണ് തുറന്നത്. സീറോ വോൾട്ടിന്റെ വെട്ടത്തിൽ നോക്കുമ്പോൾ ദേവി ഉരുണ്ട് അവന്റെ കൈയിൽ തലയും വെച്ചാണ് കിടപ്പ് നടുക്ക് അതിർത്തി വെച്ച തലയിണ എടുത്ത് കെട്ടി പിടിച്ചിട്ടുണ്ട്. അവൻ കൈ വലിച്ചെടുത്തു.. അവൾ കെട്ടിപിടിച്ച തലയിണ വലിച്ചെടുത്ത് വീണ്ടും നടുക്ക് വെച്ചു.

അവൾ വീണ്ടും ഉറക്കത്തിൽ അതിനെ കെട്ടി പിടിച്ചു കിടന്നു. അയ്യടാ ഉറങ്ങുമ്പോ എന്താ പാവം... നാക്കിന്റെ നീളമോ നൈൽ നദി തോറ്റു പോവും... അവളെ നോക്കി അവൻ ഓർത്തു.. അവൻ വീണ്ടും തലയിണ എടുത്ത് നടുക്ക് വെച്ചു... അവൾ വീണ്ടും ഉറക്കത്തിൽ കൈയെത്തി അതിന്റെ കെട്ടി പിടിച്ചു.. നൊസ്സ്... അവൻ തലക്കടിച്ചു കുറച്ചു നീങ്ങി കിടന്നു... മെല്ലെ ഉറക്കത്തിലേക്ക് വീണു. പിറ്റേന്ന് തൊട്ട് രണ്ടിനും ഓട്ടം ആയിരുന്നു.. ബന്ധു വീട് കേറി ഇറങ്ങൽ. നാല് ദിവസം അവിടെ തങ്ങിയിട്ടാണ് രണ്ടും അവിടുന്ന് തിരിച്ചത്.. യാത്രയാക്കാൻ എല്ലാർക്കും മടി.. അവസാനം വീണ്ടും കരച്ചിലും പിഴിച്ചിലും ആയി ഒരു യാത്ര കൂടെ. കാറിൽ കേറി യാത്ര തുടങ്ങിയപ്പോൾ മുതൽ അവൻ പഴയ മാധവ് ആയി.. അവളെന്തു ചോദിച്ചിട്ടും പറഞ്ഞിട്ടും ഒരു മൈൻഡും ഇല്ലാതെ ഇരുന്നു.. അവൾ ദേഷ്യം പിടിപ്പിക്കാൻ നോക്കിയെങ്കിലും ആ കാറിൽ അവൾ ഉണ്ടെന്ന പരിഗണന പോലും അവൻ കൊടുത്തില്ല.. അവൻ പാട്ട് ഇട്ട് ഡ്രൈവിംഗ് തുടർന്നു.. വേറെ വഴി ഇല്ലാത്തോണ്ട് ദേവി ഫോണിൽ കുത്തി ഇരുന്നു. വീട്ടിലെത്തിയപ്പോൾ അവളെ കാര്യമാക്കാതെ മാധവ് അകത്തേക്ക് കയറിപ്പോയി.

പിന്നാലെ അവൾ വെച് പിടിച്ചു. ഒന്ന് ഫ്രഷ് ആയി വേഗം അവളോട് താഴേക്ക് വരാൻ പറഞ്ഞു അവൻ താഴോട്ട് പോയി.. കാര്യം അറിയാതെ ദേവിയും പെട്ടന്ന് ഫ്രഷ് ആയി താഴേക്ക് പോയി.. അവൻ അവിടെ എല്ലാരേം വിളിച്ചു ചേർത്തിരുന്നു. ദേവി കാര്യം അറിയാതെ എല്ലാരേം നോക്കി. മാധവ് അവളെ നോക്കി പിന്നെ എല്ലാരേം നോക്കി പറഞ്ഞു തുടങ്ങി. അതേ... എനിക്ക് കൃഷ്ണയുമായി ഒത്ത് പോവാൻ പറ്റില്ല... അതോണ്ട് 6 മാസം കഴിയുമ്പോ ഞങ്ങൾ പിരിയും... അവൻ വലിയൊരു ഭൂകമ്പം പ്രതീക്ഷിച്ചു പറഞ്ഞു.. പക്ഷെ എല്ലാരും കൂൾ ആയി ഇരിക്കുന്നത് കണ്ട് അവൻ ഞെട്ടി.. ആഹ്... ഞങ്ങളുടെ തെറ്റാ... നിങ്ങളെ കൂട്ടിച്ചേർത്തത്.. നിനക്ക് ഇഷ്ട്ടം അല്ലേൽ അങ്ങനെ ആകട്ടെ... അച്ചാച്ചൻ പറഞ്ഞു.. അവൻ ആവിശ്വസനിയതയോടെ അച്ഛനേം അമ്മേം നോക്കി. നിന്റെ ഇഷ്ട്ടം.. അവര് പറഞ്ഞു.. അവൻ ദേവിയെ നോക്കി.. അവൻ കൈയും കെട്ടി ഒരു കൂസലും ഇല്ലാണ്ട് നിൽക്കുന്നു.. മിത്തു ആണേൽ അവളുടെ തോളിൽ കൈയിട്ട് സെറ്റിയുടെ ക്രാസിയിൽ ഇരിക്കുവാണ്... അവന്റെ മുഖത്ത് മാത്രം ഞെട്ടൽ ഉണ്ട്.. മോൾക്ക് എന്തേലും പറയാൻ ഉണ്ടൊ..അമ്മ ചോദിച്ചു.. ഹാ..അമ്മേ... അവൾ വിനയത്തോടെ ചിരിച്ചു..

എനിക്ക് ഒറ്റക്ക് കിടക്കാൻ പേടി ഉണ്ട്.. അതോണ്ട് ഡിവോഴ്സ് കഴിയും വരെ ഞാൻ ഡോക്ടറുടെ റൂമിൽ തന്നെയാ... അത് അങ്ങനെ ആണല്ലോ.... അവനെ ഒന്നും പറയാൻ സമ്മതിക്കാതെ അച്ഛൻ പറഞ്ഞു.. അവൻ പല്ല് കടിച്ചു അവളെ നോക്കി.. അവൾ അത് കാര്യമാക്കിയില്ല.. പിന്നെ മിത്തു കോളേജിലും അച്ഛനും അമ്മയും ഡോക്ടറും ഹോസ്പിറ്റലിലും പോയാൽ പിന്നെ ഞാനും മുത്തുവും അച്ചാച്ചനും.. അവര് ആണേൽ അടുത്താഴ്ച മുതൽ വൈകിട്ട് ക്ലബ്ബിൽ പോവും. അപ്പൊ ഞാൻ ഇവിടെ പോസ്റ്റ... എനിക്ക് അടുത്താഴ്ച മുതൽ ജോലിക്ക് പോണം... ആഹ് അതിനെന്താ മോൾ ഹോസ്പിറ്റൽ വാ... അച്ഛൻ പറഞ്ഞു.. ഹെ.. അത് വേണ്ട... മാധവ് ഇടയിൽ കേറി.. നീ മിണ്ടരുത്.. നിന്റെ ആവശ്യങ്ങൾ കേട്ടു... ഇനി മോളുടെ സമയമാ.. മോള് വന്നോ... അമ്മ ചിരിയോടെ പറഞ്ഞു.. ഡോക്ടർ പേടിക്കണ്ട ഞാൻ ഡോക്ടറുടെ വൈഫ്‌ ആണെന്ന് ആരോടും പറയില്ല പോരെ... അവളൊന്നു പുച്ഛിച്ചുകൊണ്ട് പറഞ്ഞു. അവൻ മുഖം കോട്ടി ഇരുന്നു. അപ്പൊ എല്ലാമായില്ലേ അച്ഛമ്മ ചോദിച്ചു. മാധവ് ദേഷ്യത്തിൽ എണീറ്റ് റൂമിലേക്ക് നടന്നു. അവൻ പോയതും അവിടെ ഒരു കൂട്ട ചിരി ഉണർന്നു... അച്ഛമ്മ ദേവിയെ കെട്ടി പിടിച്ചു ഉമ്മ വെച്ചു.. ഇവിടെന്ത നടക്കുന്നെ എനിക്ക് കൂടെ പറഞ്ഞു താ... മിത്തു ഇളിയിൽ കൈ കുത്തി പറഞ്ഞു........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story