❤️...ഇഷ്ട്ടം...❤️ : ഭാഗം 11

ishtam

രചന: SHREELEKSHMY SAKSHA

ഇവിടെന്താ നടക്കുന്നെ... എനിക്ക് കൂടെ പറഞ്ഞു താ.... മിത്തുവിന്റെ ഭാവം കണ്ടതും എല്ലാരും വീണ്ടും ചിരിക്കാൻ തുടങ്ങി.. ഏടത്തി.... ഏട്ടത്തി എങ്കിലും പറ ഇവിടെന്താ നടക്കുന്നെ... എടാ മണികൂസെ... നിന്റെ ചേട്ടൻ എന്നുപറയുന്ന കൊരങ്ങന് അൽപ്പം ജാഡ കൂടുതലാ... നമ്മൾ എന്ത് ചെയ്യാൻ പറയുന്നോ അത് ചെയ്യാതിരിക്കാൻ ഒരു ത്വര... ഏഹ്.. അത് അങ്ങനെ അല്ലാലോ... എന്ത് ചെയ്യരുതോ.. അത് ചെയ്യാൻ ത്വര എന്നല്ലേ... ഹാം അങ്ങനെയും പറയാം... എടാ നമ്മളായിട്ട് ഇവരെ അടുപ്പിക്കാൻ നോക്കുമ്പോ അവൻ അകലാൻ നോക്കും.. ഇതിപ്പോ നമ്മൾ അവന്റെ കൂടെ നിൽക്കുമ്പോൾ അവൻ ഒരിടത്ത് നിൽക്കും. പിന്നെ 6 മാസം ഉണ്ടല്ലോ അവനു തന്നേ തോന്നട്ടെ ഇഷ്ട്ടവും ഇഷ്ട്ടകേടും ഒക്കെ... അമ്മ പറഞ്ഞു.. ഇത് കൊള്ളാലോ.. ആരുടെ തലയ ഇതിന് പിന്നിൽ പ്രവർത്തിച്ചത്.. നിന്റെ അച്ഛമ്മയുടെ... അച്ഛൻ ചിരിയോടെ പറഞ്ഞു.. എന്റെ അച്ചു.... ഇങ്ങള് പൊളിയാ... അവൻ പോയി അച്ഛമ്മയെ കെട്ടി പിടിച്ചു. അച്ഛമ്മ ചിരിച്ചു. അല്ല ചേച്ചി.... ഇനിപ്പോ 6 മാസം കഴിമ്പോഴും ഏട്ടൻ ഇഷ്ട്ടപെട്ടില്ലങ്കിലോ...മിത്തു തമാശ എന്ന പോലെ പറഞ്ഞു.. എല്ലാരും ഒരു നിമിഷം മൗനമായി...

ഇല്ലങ്കിൽ എന്താ.. ഡോക്ടർക്ക് ഡിവോഴ്‌സും കൊടുത്ത് ഞാൻ അങ്ങ് പോവും..അല്ലേലും എന്നെ കെട്ടാൻ ഉള്ള വിലയൊന്നും നിന്റെ ചേട്ടന് ഇല്ലാ... മുഖം കോട്ടി പറഞ്ഞുകൊണ്ട് ദേവി അടുക്കളയിലേക്ക് പോയി.. നിനക്കെന്തിന്റെ കേടാ ചെറുക്കാ... കൊച്ചിന് വിഷമം ആയി... അച്ഛമ്മ അവന്റെ തലക്കിട്ടു ഒന്ന് കിഴുക്കി കൊണ്ട് ചോദിച്ചു. അയിന് ഞാൻ തെറ്റൊന്നും ചോദിച്ചില്ലലോ... അത് മനസിലാവാൻ തലക്ക് അകത്ത് ആൾതാമസം വേണം... അച്ചാച്ചൻ പറഞ്ഞു.. ആഹാ ഇത് നല്ല കൂത്ത്.. അവൻ മുഖം കോട്ടി.. അല്ല ഇതൊക്കെ എപ്പോ പ്ലാൻ ചെയ്ത്.. അവര് വന്നു കേറിയത് അല്ലേ ഉള്ളു..(.മിത്തു) അത് അവൻ അവിടെ ചെന്നപ്പോ തൊട്ടുള്ള കാര്യങ്ങൾ ഇവിടെ എത്തും ദിവസവും... ഇത് ഞങ്ങൾ നേരത്തെ പ്ലാൻ ചെയ്തതാ.. അമ്മ ചിരിച്ചു.. അപ്പൊ ഞാനും എന്റെ പാവം ഏട്ടനുമെ ഉള്ളു അല്ലേ..ഒന്നും അറിയാത്തതായി... കൊള്ളാം വർമ്മ സാറേ...മിത്തു മൂക്ക് ചീറ്റുന്നതായി ആക്ഷൻ കാണിച് എണീറ്റ് പോയി.. ഈ ചെക്കൻ.. അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവര് രണ്ടും പുറത്ത് നിന്ന് കഴിച്ചിട്ട് വന്നതുകൊണ്ട് ബാക്കി എല്ലാരും കഴിച്ചു ഉറങ്ങാൻ പോയി. ദേവി മുറിയിൽ ചെല്ലുമ്പോൾ എന്തൊക്കെയോ പിറു പിറുത്ത് റൂമിൽ ഉലാത്തുകയാണ് കക്ഷി... അവൾ മുഖത്ത് ഒരു പുച്ഛം വെച് അകത്തെക്ക് കേറി...

എടി.. ഒറ്റ അലർച്ചയും അവളുടെ അടുത്തേക്കവൻ പാഞ്ഞു വന്നു.. ദേവി പേടിച് ഭിത്തിയോട് ഒട്ടി. നിനക്ക് ഇപ്പൊ അങ്ങോട്ട് കെട്ടിയെടുത്തില്ലേൽ എന്താ. എന്താ... അതല്ലേ ഞാൻ ചോദിച്ചേ... അതേ കൂടുതൽ ഭരണം വേണ്ട. 6 മാസം... അതും പറഞ്ഞു അവൾ കട്ടിലിന്റെ അടുത്തേക് നടന്നു. അവൻ പല്ല് കടിച്ചു അവളെ നോക്കി. ദേ നോക്ക്.. അവിടെ വന്നു ഇല്ലാത്ത ഷോ കാണിക്കാൻ നിന്നാല.... എന്ത് ഷോ.... നിങ്ങളുടെ ഭാര്യ ആണെന്ന് പോലും ഞാൻ പറയൂല.. വെറുതെ എന്തിനാ ആദ്യമേ ഒരു ബ്ലാക്ക്‌ മാർക്ക്...അവനെ ഒന്ന് പുച്ഛിച്ചു അവൾ കട്ടിലിൽ കേറി കിടന്നു... ടി... എന്റെ കട്ടിലിൽ നിന്ന് ഇറങ്... പിന്നെ.. വേണേൽ ഒരു തലയിണ എടുത്ത് നടുക്ക് വെച് കിടക്കാൻ നോക്ക്... വീണ്ടും പുച്ഛം. അവൻ എന്തോ എടുത്ത് നിലത്തെറിഞ് പൊട്ടിച്ചു മുറിയിൽ നിന്ന് ഇറങ്ങി ബാൽക്കണിയിലേക്ക് പോയി. അവൾ തലപൊക്കി നോക്കി. ഒരു ഫ്ലവർ വേസ് ആണ് അടിച് ഉടച്ചത്.. ഇനി ഇത് വൃത്തി ആക്കാൻ നിങ്ങടെ അപ്പൂപ്പൻ വരോ...

അയ്യോ... അല്ല വല്യപ്പൂപ്പൻ വരോ.. അവൾ മെല്ലെ കട്ടിലിൽ നിന്ന് എണീറ്റ് പോയി ചില്ല് എല്ലാം എടുത്ത് താഴെ കൊണ്ടുപോയി കളഞ്ഞു. വീണ്ടും കട്ടിലിൽ കേറി കിടന്നു... യാത്ര ക്ഷീണം ഉള്ളതിനാൽ എപ്പോ ഉറങ്ങി എന്നറിയില്ല.. അവൻ വന്നു കിടന്നെന്നും അവൾ അറിഞ്ഞില്ല രാവിലെ ആദ്യം ഉറക്കം ഉണർന്നത് മാധവ് ആണ്... തന്റെ നെഞ്ചിന് താഴെ വയറിൽ കെട്ടി പിടിച്ചു കിടന്ന് ഉറങ്ങുന്ന ദേവി.. അവൻ അവളുടെ കൈ എടുത്ത് മാറ്റി എണീറ്റു.. അവളുടെ ഉറക്കം കണ്ടതും അവനു ചവിട്ടി നിലത്ത് ഇടാൻ തോന്നി.. പിന്നെ ദേഷ്യം അടക്കി ബാത്‌റൂമിൽ കേറി പോയി. പിറ്റേന്ന് തൊട്ട് ദേവിയും മാധവും ഒരു മുറിയിൽ കഴിയുന്നെങ്കിലും തികച്ചും അപരിചിതർ ആയിരുന്നു.. അവനോട് അധികം മിണ്ടാനോ അടുക്കാനോ ദേവിയും പോയില്ല... എങ്കിലും രാത്രി ഉറങ്ങാൻ കിടന്ന് എണീക്കുമ്പോൾ മാധവിന്റെ നെഞ്ചിന് താഴെ ദേവി കാണും. ചിലപ്പോൾ അവൻ തള്ളി താഴെ ഇടും. ചിലപ്പോ ഒന്നും ചെയ്യാതെ എണീറ്റ് പോവും..

ഉറക്കത്തിൽ അറിയാതെ സംഭവിക്കുന്നതാണ്.. ഇതുവരെ മിത്തുവിന്റെ കൂടെ കിടന്ന മാധവിനും ദയയുടെയും ദക്ഷയുടെയും കൂടെ കിടന്നു ശീലിച്ച ദേവിയും അറിയാതെ ഉറക്കത്തിൽ അടുക്കുന്നതാണ്. ചിലപ്പോ മാധവ് ആണ് അറിയാതെ അവളെ കേറി കെട്ടി പിടിക്കുന്നത്. ദേവി പിന്നെ ഉറങ്ങി കഴിഞ്ഞാൽ ആരേലും എടുത്തോണ്ട് പോയാൽ പോലും അവൾ അറിയില്ല... അത്രക്ക് ആത്മാർത്ഥതയ ഉറക്കത്തോട്. ഒരാഴ്ച്ച അവൾ വീട്ടിൽ എല്ലാരോടും അടിച്ചു പൊളിച്ചു. ഇന്നാണ് ദേവി ആദ്യമായി ഹോസ്പിറ്റലിൽ പോകുന്നത്. രണ്ട് പേരും ഭാര്യയും ഭർത്താവും ആണെന്ന് വെളിപ്പെടുത്താതെ ജോലി ചെയ്യാൻ തീരുമാനിച്ചത് കൊണ്ട് രണ്ട് പേരും രണ്ട് സമയത്താണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എല്ലാരുടെയും അനുഗ്രഹത്തോടെ അവൾ ആശുപത്ത്രിയിലേക്ക് പോയി. ആദ്യം ഇറങ്ങിയത് അച്ഛനും അമ്മയും ആണ് പിന്നെ അവളും പിന്നാലെ മാധവും. ഹോസ്പിറ്റൽ ഗേറ്റിൽ ചെന്ന് അവൾ മൊത്തത്തിൽ ഒന്ന് നോക്കി.. CMM മെഡിക്കൽ ഹോസ്പിറ്റൽ.. അവൾ ബോർഡ് വായിച്ചു.. ഹൈബ....വലത് കാലു വെച് അകത്തു കേറി കൊണ്ട് അവൾ പറഞ്ഞു.. ആദ്യം ഓഫീസ് റൂമിൽ പോയി ജോയിൻ ചെയ്യണം. പിന്നെ നഴ്സിംഗ് റൂമിലും...

ഇന്നലെ മിത്തു ഹോസ്പിറ്റൽ ബ്ലൂ പ്രിന്റ് ക്ലാസ്സ്‌ എടുത്ത് തന്നത് കൊണ്ട് അവൾക്ക് ഒരു ഊഹം ഉണ്ടായിരുന്നു. ഓഫീസ് റൂമിൽ ചെല്ലുമ്പോൾ അച്ഛൻ ആണ് അവിടെ.. ഹായ്... അവൾ കൈ പൊക്കി കാണിച്ചു.. വാ.. വാ... അച്ഛൻ ചിരിയോടെ വിളിച്ചു.. ജോയിനിങ് ലെറ്റർ എടുത്ത് കൊടുത്ത്.. നഴ്സിംഗ് റൂമിൽ ഹെഡ് ഉണ്ട്.. ലെന സിസ്റ്റർ കാണിച്ചാൽ മതി.. അവൾ തലയാട്ടി.. പോട്ടേ അച്ഛാ..അവൾ പ്രതെയ്ക താളത്തിൽ വിളിച്ചു.. വിജയ് ഭവ... അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അതേ... പിന്നെ അച്ഛൻ വിളി പണിയാകും.. Dr മതി... അച്ഛൻ ഓർമപ്പിച്ചു.. അയ്യോ സോറി ബ്രോ... പെട്ടന്ന് തെറ്റിയതാ.. നേരെയാക്കാം.. അവൾ തലയാട്ടി പറഞ്ഞു.. ബ്രോയോ.... അച്ഛൻ കണ്ണും തള്ളിച് അവളെ നോക്കി.. അവൾ ഒന്ന് സൈറ്റ് അടിച്ചു കാണിച് ഓഫീസിൽ നിന്ന് ഇറങ്ങി. നഴ്സിംഗ് റൂമിലേക്ക് നടന്നു. അച്ഛൻ തന്ന പേപ്പറിന്റെ ഭംഗി നോക്കിയാണ് അവളുടെ നടപ്പ്.. ഈ ലോഗോ കൊള്ളാലോ.. അവൾ ഓർത്തു.. സി അകത്ത് എം രണ്ടെണ്ണം കൈ കോർത്ത പോലെ... കൊള്ളാം.. അവൾ പറഞ്ഞു. അമ്മേ.... നേരെ ചെന്ന് ആരെയോ ഇടിച്ചു നിലത്ത് വീണു.. ആരാത്.. അവൾ നിലത്ത് കിടന്ന് തല പൊക്കി നോക്കി..എകദേശം മാധവിനോളം നീളം എന്നാലും അവന്റെ അത്രയും ഇല്ലാ.

കഴുത്തിൽ ചുറ്റി ഇട്ട സ്തെതെസ് കണ്ടപ്പോൾ ഡോക്ടർ ആണെന്ന് മനസിലായി. കൈയിൽ ആപ്രോൺ മടക്കി പിടിച്ചിട്ടുണ്ട്. അവൾ മൂടും തടവി എണീറ്റു.. അവൻ നെഞ്ചിൽ ഈച്ച വന്നു ഇടച്ച പോലെ നെഞ്ച് ഒന്ന് തടവി അവളെ നോക്കി... എവിടെ നോക്കിയ നടക്കുന്നെ... ഇഹ്ഹ്... അവൾ അവനെ നോക്കി ഇളിച്ചു.. അവൻ അടുത്ത റൂമിന്റെ ബോർഡിലേക്ക് നോക്കി പിന്നെ അവളെയും Op ഇപ്പോഴല്ല... ഒരു മണിക്കൂർ കൂടെ കഴിയും... ഇവനെന്താ പറയുന്നേ എന്നാ പോലെ അവൾ തിരിഞ്ഞ് റൂമിനു മേലെ ഉള്ള ബോർഡ് നോക്കി.. അലോഷി കുര്യൻ. സൈക്കാട്രിസ്‌റ്റ് അയ്യോ ഞാൻ രോഗി അല്ല.. അവൾ ചുണ്ട് പിളർത്തി പറഞ്ഞു.. പിന്നെ എന്താ ഇവിടെ കിടന്ന് കറങ്ങുന്നേ... ഞാൻ നഴ്സിംഗ് റൂമിലേക്ക് പോയതാ... അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി അവളുടെ കൈയിലെ പേപ്പർ വാങ്ങി നോക്കി. ഓഹ്.. ന്യൂ അപ്പോയിന്മെന്റ് ആണ് അല്ലേ.. യെസ്... അവൾ തലയാട്ടി.. ഓൾ തെ ബെസ്റ്റ്.. അവൻ കൈ കൊടുത്ത് കൊണ്ട് പറഞ്ഞു. താങ്ക്സ്...

അവൾ ചിരിച്ചു.. അവനും.. ഈ ബ്ലോക്ക്‌ അല്ല ദോ ആ ബ്ലോക്ക്‌ ആണ് നഴ്സിംഗ് റൂം. അവൻ അടുത്തുള്ള ബ്ലോക്ക്‌ കാണിച്ചുകൊണ്ട് പറഞ്ഞു.. അവൾ ഇന്നലെ മിത്തു പറഞ്ഞത് ഓർത്തു ഓഫിസിന് നേരെയുള്ള ബ്ലോക്കിലെ 6 മത്തെ റൂം ആണ് ഏടത്തിയുടെ നഴ്സിംഗ് റൂം.. അവൾ വീണ്ടും റീവൈൻഡ് അടിച്ചു.. തെണ്ടി... പണിതന്നതാ അല്ലേ... എന്റെ നഴ്സിംഗ് റൂമെന്ന് പറഞ്ഞത് സൈക്കട്രിക്ക് കൗൺസിലിംഗ് റൂം അണ്.. ഹലോ... എന്ത് ഓർത്ത് നിൽക്കുവാ... മുന്നിൽ നിന്നവൻ വിരൽ ഞൊടിച്ചു.. ഹേ... ഒന്നൂല്ല.. താങ്ക്യൂ ഡോക്ടർ... അവൾ ചിരിച്ചുകൊണ്ട് അടുത്ത ബ്ലോക്കിലേക്ക് നടന്നു. അവൾ തിരിഞ്ഞ് നടന്നതും അവനും മുന്നോട്ട് നടന്നു.. പിന്നെ തിരിഞ്ഞ് അവൾ പോയ വഴിയേ അവളെ ഒന്ന് നോക്കി..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story