❤️...ഇഷ്ട്ടം...❤️ : ഭാഗം 13

ishtam

രചന: SHREELEKSHMY SAKSHA

മാധവ് അവളെ ഒന്ന് നോക്കി സ്തെതെസ് നേരെ ഇട്ട് ഓഫീസ് റൂമിലേക്ക് നടന്നു. വോ... അവളും മൈൻഡ് ചെയ്യാതെ ക്യാഷ്വലിറ്റിയിലേക്ക് നടന്നു.. Op യിലെ പോലെയല്ല.. ഓടി നടന്നു നടു ഓടിയുന്നത് എങ്ങനെ എന്ന് അറിയാൻ പറ്റില്ല... ഒരു രോഗിക്ക് മുറിവ് ഡ്രസ്സ്‌ ചെയ്ത് ഇറങ്ങുമ്പോഴാണ് ക്യാഷ്വലിറ്റിയിലേക്ക് ഒരു ഹാർട്ട്‌ പേഷ്യന്റിനെ കൊണ്ടുവരുന്നത്.. അയാൾ ശ്വാസം വലിക്കാൻ പാടുപെടുന്നുണ്ട്.. Dr. മാധവിനെ കോൺടാക്ട് ചെയ്യൂ...സിപിആർ കൊടുത്തുകൊണ്ട് Dr പറഞ്ഞു.. പെട്ടന്ന് തന്നേ അയാളെ icu വിലേക്ക് മാറ്റി. പെട്ടന്ന് തന്നേ മാധവ് icu വിലേക്ക് വന്നു.. അസ്സിസ്റ്റ്‌ ചെയ്യാൻ ദേവി ആയിരുന്നു. പക്ഷെ ആ നിമിഷം വ്യക്തിപരമായ പിണക്കങ്ങൾക്ക് പ്രസക്തി ഉണ്ടായിരുന്നില്ല... ആ നേരം അവർ തികച്ചും ഡോക്ടറും നഴ്സും മാത്രം ആയിരുന്നു. കുറച്ചു നേരത്തെ പരിശ്രമത്തിനോടുവിൽ അയാൾ സ്വസ്ഥമായി മയങ്ങി. എല്ലാം ഒന്നൂടെ ചെക്ക് ചെയ്ത് മാധവ് പുറത്തിറങ്ങി. അയാളുടെ രണ്ടാമത്തെ അറ്റാക്ക് ആയിരുന്നു..

കൂടെ വന്നവരോട് സംസാരിക്കാൻ അവൻ റൂമിലേക്ക് നടന്നു. ദേവി അവിടെ തന്നേ നിന്നു.. അന്ന് ഉച്ച മുഴുവൻ അവൾക്ക് ഡ്യൂട്ടി icu വിലായിരുന്നു. ഇടക്ക് വേറെ ആള് വന്നപ്പോൾ അവൾ പോയി ആഹാരം കഴിച്ചു. ഓർത്തോയുടെ ക്യാബിനിലേക്ക് നടന്നു. ചരൺ അവിടെ ഉണ്ടായിരുന്നു.. അയാൾ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ദേവി കേറി ചെല്ലുന്നത്.. ആഹ് വന്നോ... താൻ icu വിൽ അല്ലായിരുന്നോ... ആഹ്മ്.. ഡ്യൂട്ടി മാറി... അവൾ പുഞ്ചിരിച്ചു. ഞാൻ റൗൺസിനു ഇറങ്ങുകയായിരുന്നു.. അപ്പോഴാണ് മറ്റൊരു നേഴ്സ് അങ്ങോട്ട് വന്നത് മഞ്ജരി പൊക്കോളു... ചരൺ പറഞ്ഞു..അവൾ തലയാട്ടി അവരെ കടന്നു പോയി... എന്ത് നോക്കി നിൽക്കുവാ പോയി ഫയൽ എടുത്തിട്ടു വാ...അവൻ പറഞ്ഞതും എന്തോ ഓർത്തിട്ടെന്ന പോലെ റൂമിലേക്ക് കയറി ഫയലുമായി അവൾ തിരിച്ചിറങ്ങി. അവൻ ഒന്ന് ചിരിച്ചു. മുകളിലത്തെ നിലയിൽ ആയിരുന്നു മുഴുവനും,കൂടുതലും ആക്‌സിഡന്റ് ആയവർ ആണ്... തിരിച് താഴേക്ക് വരുമ്പോൾ ഒരു സംഭാഷണത്തിന് തുടക്കം എന്നാ പോലെ അവൻ അവളെ നോക്കി ചിരിച്ചു. അവളും. ദേവി എവിടെയാ ബിഎസ്സി ചെയ്തേ... അനന്തപുരി... എന്നാലും...

ഞാൻ തന്നേ എവിടെയോ കണ്ടിട്ടുണ്ട്... തനിക്ക് ചേച്ചി ഉണ്ടൊ... ഇല്ലാ.....അവൾ തലയനക്കികൊണ്ട് പറഞ്ഞു.. പിന്നെയും ചരൺ എന്തൊക്കെയോ അവളോട് ചോദിച്ചു.. അവൾ അതിനെല്ലാം കാര്യമായി തന്നേ മറുപടി പറഞ്ഞു. രണ്ട് പേരും പെട്ടന്ന് തന്നേ കൂട്ടായി.. അവൻ അങ്ങനെ പെട്ടന്ന് ആരോടും കൂട്ടാവില്ലെന്നും ആയാൽ നല്ല കമ്പനി ആണെന്നും ചുരുങ്ങിയ നേരം കൊണ്ട് അവൾക്ക് മനസിലായി... അവർ രണ്ടും എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് വരുമ്പോഴാണ് അലോഷി ഡോക്ടറുടെ റൂമിനു മുന്നിൽ നിന്ന് മാധവ് അവരെ കണ്ടത്.. മാധവും അലോഷിയും കൂടെ അവിടെ നിന്ന് സംസാരിക്കുകയായിരുന്നു... അലോഷി ഒരു 40,45 വയസ് തോന്നുന്ന ഒരാൾ. എപ്പോഴും മുഖത്ത് ഒരു ചിരി ഉണ്ട്.. അവളെ കണ്ടതും മാധവിന്റെ മുഖം ഇരുണ്ടു.. പിന്നെ കൂടെ തന്റെ ആത്മ മിത്രം ചരൺ അവളോട് അത്രയും കാര്യമായി സംസാരിക്കുന്നത് കൂടെയാണ് കാരണം. അലോഷി പെട്ടന്ന് തന്നേ മാധവിന്റെ മുഖം മാറിയത് ശ്രദ്ധിച്ചു..

അയാൾ ഒരു സൈക്കാട്രിസ്റ്റിനു അപ്പുറം ഒരു മെന്റലിസ്റ്റ് കൂടെ ആയിരുന്നു. അവർ മാധവിനു അടുത്ത് എത്തി. ചരൺ അവരോട് സംസാരിച്ചു നിന്നു ദേവി മാധവിനെ നോക്കാനേ പോയില്ല.. ദേവി നടന്നോളു....ഇനിയും സംസാരം വൈകും എന്ന് തോന്നിയതും ചരൺ പറഞ്ഞു. അവൾ മൂവരെയും ഒന്ന് നോക്കി ചരണിനു ഒരു ചിരിയും കൊടുത്ത് നടന്നു നീങ്ങി. മാധവ് അവളെ ഇടനാഴി മുഴുവൻ കൊണ്ട് വിട്ടു. എടാ... നിനക്ക് ആ കുട്ടിയെ അറിയുമോ... ചരൺ പെട്ടന്ന് ചോദിച്ചു. മാധവ് ഒന്ന് ഞെട്ടി.. എ...ഏയ് ഇല്ലാ... അമ്മ.. അമ്മക്ക് അറിയാം.... ഞാൻ ആ കുട്ടിയെ കണ്ട് നല്ല പരിചയം തോന്നി.. പക്ഷെ.. ഞാൻ ഉദ്ദേശിച്ച ആളല്ല... മാധവ്.. നെറ്റി ചുളിച്ചു.. ഏയ് വിട്ടേക്ക് അത് ആ കുട്ടി അല്ല.. അവൻ വീണ്ടും അലോഷിയോട് എന്തൊക്കെയോ സംസാരിച്ചു.. അലോഷി ചരണിനു മറുപടി നൽകുന്നുണ്ടെങ്കിലും മാധവിന്റെ ചെറു ഭാവങ്ങൾ പോലും നോക്കുന്നുണ്ടായിരുന്നു... അയാൾ അങ്ങനെയാണ്.. ഓരോ നിമിഷവും ഓരോരുത്തരെ പഠിച്ചുകൊണ്ടിരിക്കും..

എന്നാ നിങ്ങൾ സംസാരിക്ക്...ഞാൻ ചെല്ലട്ടെ...മാധവ് അവരെ നോക്കി പറഞ്ഞു തിരിഞ്ഞു നടന്നു. മാധവിന്റെ ഉള്ളിലും ആ സംശയം ഉണ്ടായിരുന്നു...അവളെ ആദ്യം കണ്ടപ്പോഴും. മുൻപ് എവിടെയോ കണ്ട് പരിചയം തോന്നിയിരുന്നു. അവൾ ജീവിതത്തിലേക്ക് ഇടിച്ചു കേറിയപ്പോൾ അതിനെ പറ്റി ചിന്തിക്കാൻ നിന്നില്ല.. അല്ല ആരോടും അടുക്കാത്ത അവനെന്തിനാ അവളോട് അടുക്കാൻ പോയെ.... ഒറ്റക്ക് കിട്ടട്ടെ എടുത്തിട്ടു കുടയുന്നുണ്ട് തെണ്ടിയെ... അവൻ മനസ്സസിൽ ചരണിനെ ചീത്ത പറഞ്ഞു ക്യാബിനിലേക്ക് നടന്നു. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൽ ചെല്ലുമ്പോൾ അമ്മയും മിത്തുവും അവിടെ ഉണ്ടായിരുന്നു.. എങ്ങനെ ഉണ്ടായിരുന്നു ഏട്ടത്തി ഫസ്റ്റ് ഡേ.. മിത്തു മാലിനിക്ക് എതിരെയുള്ള ചെയറിൽ ഇരുന്നു ഫോണിൽ കുത്തികൊണ്ട് ചോദിച്ചു. നന്നായിരുന്നെടാ... അല്ല നിയെപ്പോ വന്നു.. ഞാൻ കുറെ നേരമായി.. ക്ലാസ്സ്‌ കഴിഞ്ഞതും ഇങ്ങോട്ട് ചാടി. നല്ല കാര്യം അവൾ ചിരിച്ചു. ഏട്ടത്തിക്ക് ഇന്ന് കടുവയുടെ കൂടെ ആയിരുന്നു ഒപി അല്ലേ...

അവൻ വാ പൊത്തി ചിരിച്ചുകൊണ്ട് ചോദിച്ചു. കടുവയോ...അവൾ നെറ്റി ചുളിച്ചു. അതേ... ചരൺ പ്രകാശ്... മ്മ്.. അവൾ ചിരിയോടെ മൂളി.. ആഹ്.... അത് പറഞ്ഞപ്പോഴ അമ്മേ.. ആ ഡോക്ടർ എന്നെ നേരത്തെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു.. കുറെ കുത്തി കുത്തി ചോദിച്ചു.. ഹസ്ബൻഡ് ഡിവോഴ്സ് എന്ന് വരെ പറഞ്ഞപ്പോഴേക്കും സോറി പറഞ്ഞു.. പിന്നെ അതേ പറ്റി മിണ്ടിയില്ല.. പണിയാവോ.. അവൾ താടി ഉഴിഞ്ഞു ചോദിച്ചു.. ചരൺ മാധുവിന്റെ കൂടെ പഠിച്ചതാ...പ്രശ്നം ഒന്നുമില്ല അവനൊരു ദേഷ്യക്കാരനാ എന്നെ ഉള്ളു.. ഓഹോ... ദേവി എന്തോ ആലോചിക്കും പോലെ താടി തടവി ഇരുന്നു. വൈകിട്ട് മാലിനിയുടെയും മിത്തുവിന്റെയും കൂടെയാണ് ദേവി തിരിച് പോയത്. ദിവസങ്ങൾ പലതും കൊഴിഞ്ഞു പോയി.. മാധവും ദേവിയും പഴയത് പോലെ തന്നേ.. എങ്കിലും അവളെ ചരണിന്റെ കൂടെ കാണുമ്പോൾ മാത്രം അവന്റെ മുഖം ഇരുളും... ചരൺ ദേവിയോട് കൂടുതൽ കമ്പനിയായി.. ഇപ്പൊ മിക്കപ്പോഴും അവനൊപ്പം അവളാണ് ഒപിയിൽ..

എല്ലാരോടും ദേഷ്യപ്പെടുന്ന ചരണിന്റെ ദേവിയോടുള്ള അടുപ്പം എല്ലാരിലും അത്ഭുതമുണർത്തി.. പല പല കഥകൾ മാറി വന്നു...പക്ഷെ ചരണും ദേവിയും മാധവും മാത്രം കേട്ടില്ല.. ഒരു ദിവസം മാധവും ദിവ്യയും കൂടെ ക്യാന്റീനിൽ ഇരിക്കുകയായിരുന്നു . മാധവിനു ഒട്ടും താൽപ്പര്യം ഉണ്ടായിട്ടല്ല.. ദിവ്യ പിടിച്ച പിടിയാലേ കൊണ്ട് വന്നതാണ് കോഫി കുടിക്കാം എന്ന് പറഞ്ഞ് ഓരോന്ന് പറയുന്നതിനിടക്കാണ് ദേവിയുടെ വിഷയം കേറി വന്നത്... അത് ശരിക്കും ഒരു മാലാഖ തന്നെയാ മാധവ്... എന്റെ പീഡിയാട്രിക് വാർഡിലെ പിള്ളവരെയെല്ലാം എന്ത് പെട്ടന്നാണ് കൂട്ട് ആക്കുന്നെ... ദേവി ആണ് ഇൻജെക്ഷൻ എടുക്കുന്നതെങ്കിൽ ഒന്നും അറിയാത്തെ പോലെ ഇരിക്കും കുട്ടികൾ.. ഇതിനോടകം മാധവിനു അത് ബോധ്യം ആയിരുന്നു.. എല്ലാ വാർഡിലും അവൾ അവളുടേതായ ഒരു സ്വാധീനം ചൊലുത്തിയിരുന്നു. അവൻ അവൾക്ക് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു മാധവ്... ഇതുവരെ വൈഫിനെ പരിചയെപ്പുടുത്തിയില്ല... അവൾ പരിഭവം പോലെ പറഞ്ഞ്.. അത്... കൃഷ്ണ.. ജോലിക്കായി പോയിരിക്കുവാണ്.. ഞാൻ ലേറ്റ് ആയി അല്ലേ... അവൾ അൽപ്പം ഒന്ന് ഇടറിക്കൊണ്ട് പറഞ്ഞു..

അവൻ ഒന്നുമിണ്ടാതെ കപ്പിലേക്ക് നോക്കി ഇരുന്നു.. ഒരു മൗനം ഇരുവർക്കിടയിലും വന്നു.. അപ്പോഴാണ്. ദേവിയും ചരണും കൂടെ അങ്ങോട്ട് വരുന്നതു കണ്ടത്. പെട്ടന്ന് മാധവിന്റെ മുഖം മാറി... ഈ തെണ്ടിക്ക് ഇതെന്താ... അവൻ പിറുപിറുത്തു... ദിവ്യ വേറെ ഏതോ ലോകത്ത് ആയത് കൊണ്ട് അവൾ അത് ശ്രദ്ധിച്ചില്ല... ചരൺ മാധവിനെ കണ്ടതും അവർക്കടുത്തേക്ക് നടന്നു. മാധവ് ദിവ്യക്കൊപ്പം ഇരുന്ന് കാപ്പി കുടിക്കുന്നത് കണ്ടതും ദേവിയുടെ മുഖം ഇരുണ്ടു... മിത്തു പറഞ്ഞു ദിവ്യക്ക് മാധവിനോടുള്ള അടുപ്പം അവൾക്ക് അറിയാം.. നിങ്ങളെപ്പോ എങ്ങോട്ട് ചാടി... ചരൺ മാധവിനു അടുത്തേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു. ഇപ്പൊ വന്നതേ ഉള്ളു... ദിവ്യ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ദേവി താനെന്ത് നോക്കി നിൽക്കുവാ... ഇരിക്കടോ... ചരൺ സൗമ്യമായി വിളിച്ചു. ദേവി വന്നു ദിവ്യക്ക് അടുത്തായി ഇരുന്നു. അവർക്കും രണ്ട് കാപ്പി പറഞ്ഞു അവർ സംസാരം തുടർന്നു. ഞങ്ങളിപ്പോ ദേവിയെ കുറിച്ച് പറയുകയായിരുന്നു അല്ലേ മാധവ്..

ദിവ്യ പറഞ്ഞു. ദേവി ഒന്ന് ചിരിച്ചു. അല്ലടോ താനെന്ത് ട്രിക്കാണ് ഈ പിള്ളേരുടെ അടുത്ത് എടുക്കുന്നത്.. (ദിവ്യ ) ഏയ് അങ്ങനെ ഒന്നുമില്ല.. അവൾ ചിരിച്ചു.. ദേവി തന്നേ മാലിനി മാം വിളിക്കുന്നു. കാപ്പി കുടിച്ചോണ്ട് ഇരിക്കെയാണ് ഒരു നേഴ്സ് വന്നു പറഞ്ഞത്.. ദാ വരുന്നു... അവൾ പെട്ടന്ന് കാപ്പി കുടിച്ചിറക്കി അവരെ മൂന്നിനേയും ഒന്ന് നോക്കി. ഞാൻ ചെല്ലട്ടെ.. ചരണും ദിവ്യയും തലയനക്കി. മാധവ് അതുപോലെ ഇരുന്നതെ ഉള്ളു.. ദേവി തിരിഞ്ഞു നടന്നു.. എന്താ ഡോക്ടർ സാറേ... ഒരു ആട്ടം ഉണ്ടല്ലോ... ദിവ്യ ചരണിനെ നോക്കി കളിയാക്കി പറഞ്ഞു. അവൻ അവളെ എന്തെന്ന രീതിയിൽ നോക്കി. മ്മ്.. മ്മ് നടക്കട്ടെ... അവൾ ആക്കി പറഞ്ഞു.. ദിവ്യയുടെ കളിയാക്കൽ ചരണിനെക്കാൾ കൊണ്ടത് മാധവിനാണ്.. സ്വന്തം ഭാര്യയെ കുറിച്ചാണ് ഈ ചർച്ച എന്ന് ഓർത്തതും അവനു തല പെരുത്തു.

ഹെ... ദിവ്യ താൻ അങ്ങനെയും കരുതണ്ട... ദേവിയും ഞാനും നല്ല ഫ്രണ്ട്സ് ആണ്... ചരൺ ഒരു ചിരിയോടെ പറഞ്ഞു.. ഉവ്വ.... നിന്റെ ചിരി കണ്ടാൽ അറിയാം...ദിവ്യ വീണ്ടും അവനെ കളിയാക്കി... പോടോ... ആ കുട്ടിയുടെ കല്യാണം കഴിഞ്ഞത..... മാധവ് ഒന്ന് ഞെട്ടി.. ശരിക്കും... ദിവ്യ വിശ്വാസം വരാത്ത പോലെ ചോദിച്ചു. മ്മ്... ചരൺ താൽപ്പര്യം ഇല്ലാതെ മൂളി... പക്ഷെ ഡിവോഴ്സ്ഡ് ആണ് അവൻ കൂട്ടി ചേർത്തു... മാധവ് വീണ്ടും ഞെട്ടി.. അല്ല അതല്ലേ നടക്കാൻ പോണേ.. പിന്നെ നീയെന്തിനാ ഞെട്ടുന്നെ... അവൻ സ്വയം ചോദിച്ചു. അപ്പൊ ചാൻസ് ഉണ്ട്..... ദിവ്യ ചിരിയോടെ. പറഞ്ഞു.. എന്നാ ശരി നിങ്ങൾ വന്നേക്ക് ഞാൻ പോവാ...പോട്ടെടാ... മാധവിനെയും ദിവ്യയെയും നോക്കി അവൻ ചോദിച്ചു അവര് തലയിട്ടിയതും ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി ചരൺ നടന്നു നീങ്ങി.. ഒരായിരം ചോദ്യങ്ങൾ മാധവിന്റെ ഉള്ളിലേക്ക് ഇട്ടുകൊണ്ട്.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story