❤️...ഇഷ്ട്ടം...❤️ : ഭാഗം 15

ishtam

രചന: SHREELEKSHMY SAKSHA

ഇതെന്താപ്പോ..... ദേവി കണ്ണും മിഴിച്ചു നിന്നു. അവൾ അകത്തു ചെല്ലുമ്പോൾ അവളുടെ അതേ അവസ്ഥ ആയിരുന്നു അവിടെ ഉള്ളവർക്കും... എന്താ ഏടത്തി... ഏട്ടൻ ബാധ കൂടിയ പോലെ കേറി പോണത് കണ്ടല്ലോ...കേറിയ പാടെ മിത്തു ചോദിച്ചു. ബാക്കി ഉള്ളവരും കാര്യമെന്തെന്ന് അറിയാൻ അവളെ നോക്കി.. ആ ആർക്ക് അറിയാം.. കാര്യായിട്ട് എന്നോട് ഇങ്ങോട്ട് മിണ്ടേം ഹോട്ടലിൽ കേറി ചപ്പാത്തിയും വാങ്ങി തന്നതാ... ഏട്ടനോ.... മിത്തു വിശ്വാസം ഇല്ലാത്ത പോലെ ചോദിച്ചു.. ആന്നെ... ഞാനും ഓർത്തു എന്ത് പറ്റിയെന്നു ഇടക്ക് എന്ത് പറ്റി എന്നറിയില്ല സംസാരിച്ചോണ്ടിരുന്നപ്പോ പെട്ടന്ന് മുഖം കേറ്റി പിടിച്ചു. പിന്നെ ഇവിടെ വരെ പറക്കുവായിരുന്നു... എന്താ നിങ്ങൾ സംസാരിച്ചേ... മിത്തു ചോദിച്ചു. അവൾ ഒരുവിധം എല്ലാം ചുരുക്കി പറഞ്ഞു. ഇനിപ്പോ ഡിവോഴ്സ് ആയി എന്ന് പറഞ്ഞതോണ്ട് ആവോ.. അമ്മ പ്രതീക്ഷയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.. ഏയ് ഇത് അതൊന്നും അല്ല... ആൾക്ക് കുശുമ്പ് എടുത്തെത....

മിത്തു ചിരിയോടെ പറഞ്ഞു. കുശുമ്പോ എല്ലാരും ഒരുപോലെ ചോദിച്ചു.. ആന്നെ... ഏടത്തി കരടിയെ ചരണേട്ടൻ എന്ന് വിളിച്ചതിന്റെ... ഓഹ്... എല്ലാരും ചിരിച്ചു.. അപ്പൊ അവനു ഇവളോട് ഇഷ്ട്ടം ഒക്കെ ഉണ്ട്... അച്ഛമ്മ പറഞ്ഞു.. പിന്നെ ഇല്ലാതെ... ഒക്കെ അവന്റെ അഹങ്കാരം.. അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. മോള് ചെല്ല് പോയി ഫ്രഷ് ആവ് മ്മ്.. അവൾ റൂമിലേക്ക് നടന്നു. അവളുടെ ഉള്ളിൽ ഒരായിരം ലഡു ഒരുമിച്ച് പൊട്ടി.. അപ്പൊ ഡോക്ടർ ആള് കൊള്ളാലോ.. ഈ കുശുമ്പ് ഇളക്കിച്ചിട്ടേ ഈ ദേവിക്ക് വിശ്രമം ഉള്ളു.. അവൾ ചിരിയോടെ മുറിയിലേക്ക് നടന്നു. അവൻ കുളിചിട്ട് ബാൽക്കണിയിൽ പോയി ഇരുപ്പുണ്ട്. ദേവി പോയി കുളിച്ചു വന്നു. ഫോണും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു.. എന്നും ഈ സമയം അവൾ വീട്ടിലേക്ക് വിളിക്കാറുള്ളതാണ്... മാധവ് അവളെ നോക്കുന്നില്ല എന്ന പോലെ ഇരുന്ന് അവളെ നിരീക്ഷിച്ചു. വീട്ടിലേക്ക് വിളിക്കും എന്ന് അറിയുന്നോണ്ട് അവൻ ശ്രദ്ധിക്കാൻ പോയില്ല. അവൾ വീട്ടിലേക്ക് വിളിച്ചു ഓരോ വിശേഷം ഒക്കെ ചോദിച്ചു. ഫോൺ വെച്ചു. പിന്നെ ഫോണും പിടിച്ചു വെറുതെ ട്രോൾ വായിച്ചു ചിരിക്കാൻ തുടങ്ങി. മാധവ് നോക്കുമ്പോ ഹെഡ്സെറ്റും കുത്തി ഫോണിലേക്ക് നോക്കി ഇരുന്ന് ചിരിക്കുന്നു..

അവനു സോപാനത്തിൽ അവനു എതിരെ ഇരിക്കുന്നത് കൊണ്ട് എന്താണ് അവൾ ചെയ്യുന്നത് എന്നവന് കാണാൻ പറ്റൂല. എന്താണാവോ ഇത്ര ചിരിക്കാൻ അവൻ പുച്ഛിച്ചു.. ഈ ചാരണേട്ടന്റെ ഒരുകാര്യം... അവൾ അവനെ ഒളികണ്ണിട്ട് നോക്കി പറഞ്ഞു.. അവൻ അവളെ നോക്കി. ഫോണിൽ കുത്തിയിരിക്കുവാണ്.... ചരണോ... തെണ്ടി.. ഈ കാട്ട് കോഴിക്ക് വേറെ പണിയില്ലേ..അവൻ പല്ല് കടിച്ചു. ഈ ഫോട്ടോ കൊള്ളാലോ... എന്നാ ലുക്കാ...എന്റെ ചരണേട്ടാ.....അവൾ ഫോണിൽ നോക്കി പറഞ്ഞു.. മാധവിന് ആകെ വിറഞ്ഞു കേറി. ങേ.....താടി വടിച്ചെന്നോ..ശേ... താടി ഉള്ളതായിരുന്നു ലുക്ക്.. സാരമില്ലാ... എങ്ങനെ ആയാലും ചരണേട്ടൻ ലുക്ക് അല്ലേ.....ക്യൂട്ട് ബേബി.... അവൻ ചാടി തുള്ളി എണീച്ചു പോയി... അവൾ വാ പൊത്തി ചിരിച്ചു. പെട്ടന്ന് കാറ്റ് പോലെ തിരിച് വന്നു അവൻ ഫോൺ പിടിച്ചു വാങ്ങി.. നിനക്ക് ഉറക്കം ഒന്നുമില്ലേ... അവൻ ദേഷ്യത്തോടെ ചോദിച്ചു. ഞാൻ എപ്പോഴേലും ഉറങ്ങിക്കോളാം ഡോക്ടർക്ക് എന്നാ... നാളെ ഹോസ്പിറ്റൽ വന്നു ഉറക്കം തൂങ്ങാൻ അല്ലേ അത് നടക്കില്ല.. ഏഹ്... ഞാനെപ്പോഴാ ഹോസ്പിറ്റലിൽ ഇരുന്ന് ഉറങ്ങിയേ... ഉറങ്ങിയേന്ന് അല്ലാ.. ഉറങ്ങരുതെന്ന്.. അത് ഞാൻ നോക്കിക്കോളാം...

ഡോക്ടർ ഫോൺ താ... ഇല്ലെങ്കിൽ നീ എന്ത് ചെയ്യും. തന്നേ ഡോക്ടറെ വെറുതെ കളിക്കാതെ... ഓഹോ.....അവൻ കാര്യത്തെ ഫോൺ ഓഫ്‌ ആക്കാൻ തുടങ്ങുമ്പോഴാണ്‌ ഫോണിലേക്ക് നോക്കുന്നത്. രാം ചരണിന്റെ പ്രൊഫൈൽ നോക്കിയാണ് അവൾ ഇതുവരെ കിടന്ന് പറഞ്ഞത്. അവൻ ആകെ ചമ്മി.. അവൻ കണ്ടു എന്ന് കണ്ടപ്പോൾ ദേവിക്ക് ചിരി പൊട്ടി.. എന്താ ഡോക്ടറെ നോക്കുന്നെ... എന്റെ ഏറ്റവും ഇഷ്ട്ടപെട്ട നടനാ ചരണേട്ടൻ.... രാം ചരൺ.... ശോ എന്ത് ചെയ്യാൻ... ആള് നല്ല താടി ഉണ്ടാരുന്നതാ കളഞ്ഞു...പക്ഷെ ഇപ്പോഴും ക്യൂട്ടാണ് അല്ലേ... അത്.. അതിന് ഞനെന്ത് വേണം... അവളെ നോക്കാതെ ചമ്മൽ മറച്ചു അവൻ ഫോൺ അവളുടെ കൈയിൽ കൊടുത്ത് റൂമിലേക്ക് നടന്നു. ദേവിക്ക് ചിരി വന്നിട്ട് വയ്യായിരുന്നു.. അതുപോലെ ആയിരുന്നു ആവന്റെ ചമ്മിയ മുഖം. ഫോൺ ബാക്ക് അടിച് റൂമിലേക്ക് വന്നു. അപ്പോഴേക്കും അവൻ കട്ടിലിൽ കേറി തലവഴി പുതപ്പ് ഇട്ട് കിടന്നിരുന്നു . ഒരു ചിരിയോടെ അവളും കേറി കിടന്നു. അവൾ ലൈറ്റ് അണച്ചതും ചമ്മിയത് ഓർത്ത് മാധവ് സ്വയം തലക്ക് അടിച്ചു. സീറോ വോൾട് വെട്ടത്തിൽ അത് കണ്ട് ദേവി തലയിണയിൽ മുഖം അമർത്തി ചിരിച്ചു. രണ്ടും മെല്ലെ ഉറക്കത്തിലേക്ക് വീണു.. പതിവ് പോലെ ഒരു ഉറക്കം കഴിഞ്ഞതും ദേവി സ്ഥിരം പരിപാടി പോലെ നടുക്ക് വെച്ച തലയിണ കെട്ടി പിടിച്ചു വലിച്ചെടുത്തോണ്ട് പോയി.

നെഞ്ചിൽ എന്തോ ഭാരം തോന്നിയാണ് മാധവ് കണ്ണ് തുറന്നത് കൈയെത്തി ലൈറ്റ് ഇട്ടു. ദേവിയുടെ കാലാണ്... കിഴക്ക് തലവെച്ചു കിടന്ന അവളിപ്പോൾ മാധവിന്റെ നെഞ്ചിൽ കാലും വെച് തല കട്ടിലിൽ നിന്ന് താഴേക്ക് ഇട്ട് വെട്ടിയിട്ട വാഴ പോലെ തലയിണയും കെട്ടിപിടിച്ചു കിടന്നുറങ്ങുന്നു. അവളുടെ കിടപ്പ് കണ്ട് മാധവ് ചിരിച്ചു പോയി.. നെഞ്ചിൽ നിന്ന് കാലു മാറ്റി അവളെ വലിച്ചെടുത്ത് നേരെ കിടത്തി. അവൾ പുതപ്പിനുള്ളിലേക്ക് ഒന്നൂടെ വലിഞ്ഞു രണ്ട് ഉരുളിച്ച ഉരുണ്ട് സി പോലെ കിടന്നു. അവനെല്ലാം കണ്ട് ചിരി വരുന്നുണ്ടായിരുന്നു. അവൻ ഒന്നൂടെ പിടിച്ചു അവളെ നേരെ കിടത്തി കെട്ടിപ്പിടിച്ച തലയിണ എടുത്ത് അപ്പുറത്തെ സൈഡിലേക്ക് വെച്ചു. എന്തോ നഷ്ടപ്പെട്ട പോലെ അവളുടെ കൈകൾ ചുറ്റും പരതി. പിന്നെ കൈ രണ്ടും വിടർത്തി ക്രിസ്തുവിനെ കുരിശിൽ തറച്ച പോലെ കിടന്നു. ഇതിനെ കൊണ്ട് അവൻ നെറ്റിക്ക് ഒന്നടിച്ചു ലൈറ്റ് അണച്ച് കേറി കിടന്നു.. രാവിലെ ആദ്യം ഉണർന്നത് മാധവ് ആണ്..

ഞെളിയാൻ എന്തോ ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് അവൻ നോക്കിയത്. നെഞ്ചിൽ കെട്ടി പിടിച്ചു ദേവി കിടന്ന് ഉറങ്ങുന്നു. ഒരു കാലു അവന്റെ കാലിന്റെ മേലെ കൂടെ ഇട്ടിട്ടുണ്ട്. അവന്റെ നെഞ്ചിൽ തല ചരിച് വായും തുറന്നാണ് കിടപ്പ്. ചുറ്റി കെട്ടി വെച്ച മുടി മുഴുവൻ അഴിഞ്ഞു കിടക്കുന്നു. അവനു ചിരിയോടൊപ്പം വല്ലാതെ വാത്സല്യം തോന്നി. നിഷ്കളങ്കതയോടെ കിടന്ന് ഉറങ്ങുന്നു. കുറെ നേരം അവളെ നോക്കി കിടന്നു.. പെട്ടന്ന് എന്തോ ഓർത്തതും അവൻ നാക്ക് കടിച്ചു അവളെ എടുത്ത് മാറ്റാൻ നോക്കി. എവിടെ ഉടുമ്പ് പിടിച്ച പോലെ വീണ്ടും വീണ്ടും അവന്റെ നെഞ്ചിലേക്ക് പതുങ്ങി. അവന്റെ കാലിന്റെ മേലെ കൂടെ കിടന്ന അവളുടെ കാലു എടുത്ത് മാറ്റി കൈ മെല്ലെ അയച് എടുത്തു. വീണ്ടും കാലും കൊണ്ട് വരുന്നത് കണ്ട് അവൻ പെട്ടന്ന് ഇടക്ക് തലയിണ എടുത്ത് വെച്ചു. അവനെ വിട്ട് അവൾ അതും കൊണ്ട് ഒരു മലക്കം മറിഞ്ഞു കമഴ്ന്നു കിടന്ന് ഉറങ്ങി. ഇതിനെ കൊണ്ട്.. അവൻ ചിരിച്ചു കൊണ്ട് നെറ്റിക്ക് അടിച്ചു. അവൻ പോയി കുളിച് വരുമ്പോഴും ദേവി എണീറ്റിരുന്നില്ല...

തലയിണയും പിടിച്ചു ഓടാൻ നിക്കുന്ന പോലെയാണ് അവളുടെ കിടപ്പ്.. അവനൊന്നു ചിരിച് തോർത്തും വിരിച്ചിട്ട് താഴേക്ക് നടന്നു. മിത്തുവിന്റെ മുറിക്ക് മുന്നിൽ എത്തിയപ്പോഴാണ് ടേബിളിൽ കാലും കേറ്റി വെച് കസേരയിൽ ചാരി ഇരുന്ന് ബുക്കും മുഖത്ത് വെച് അവൻ കിടന്നുറങ്ങുന്നത് കണ്ടത്. അവൻ മുറിയിലേക്ക് കേറി ആകെ മൊത്തം ഒന്ന് നോക്കി.. പുസ്തകമെല്ലാം ഒരു അടുക്കും ഇല്ലാണ്ട് കിടപ്പുണ്ട്. വെളുപ്പിന് എണീറ്റ് തുടങ്ങിയതാണെന്ന് അവനു മനസിലായി... ഡാ... അവൻ തട്ടി വിളിച്ചു. മുഖത്ത് നിന്ന് പുസ്തകം മാറ്റി അവൻ കണ്ണ് തുരുമ്മി നേരെ ഇരുന്നു.. കൊള്ളാം നല്ല പടുത്തം മാധവ് കളിയാക്കി.. ഉറങ്ങിപ്പോയി... അവൻ ചിരിച്ചു.. കട്ടിലിൽ കേറി കിടന്ന് ഉറങ്ങെടാ.... അവന്റെ തലയിലൂടെ വേഗത്തിൽ വിരലോടിച്ചു കൊണ്ട് അവൻ പറഞ്ഞു. അവൻ ചിരിച്ചുകൊണ്ട് അലങ്കോലപ്പെട്ട പെട്ട മുടി കൈ കൊണ്ട് ഒതുക്കി കട്ടിലിൽ കേറി കിടന്നു. ഇന്ന് ക്ലാസ്സ്‌ ഉണ്ടോ.. മുറിയിൽ നിന്ന് വെളിയിലേക്ക് നടക്കും വഴി മാധവ് ചോദിച്ചു. ഇല്ലാ... അവൻ മെല്ലെ പറഞ്ഞു.. മ്മ്... അവൻ താഴേക്ക് നടന്നു. അമ്മയും അച്ഛമ്മയും അടുക്കളയിൽ ഉണ്ട്. ഇന്ന് രേഖ ചേച്ചി വരില്ലെന്ന് തോനുന്നു.. അവൻ ഓർത്തു..

അവൻ അടുക്കളയിലേക്ക് കേറുമ്പോൾ അച്ഛൻ സ്ലാബിന്റെ മേലെ ഇരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു.. ആഹാ ഇപ്പൊ ഇവിടെ ഇരുന്നാണോ ചായ കുടി.. ഇവിടാക്കി... അച്ഛൻ ചിരിച്ചു.. അച്ചാച്ചൻ എന്തെ... ചെടിക്ക് വെള്ളം ഒഴിക്കുവാ... അച്ഛമ്മയാണ് പറഞ്ഞത്. നീ ഹോസ്പിറ്റലിൽ പോണില്ലേ.. അമ്മ ചോദിച്ചു.. പോണോ...അവൻ മടിയോടെ ചോദിച്ചു.. അയ്യടാ അവന്റെ ഒരു മടി... മര്യാദക്ക് പൊക്കോ.. ഞങ്ങൾ മൂന്ന് ദിവസം ലീവാ.. അതെന്താ.. അച്ഛമ്മ എടുത്ത് നീട്ടിയ കാപ്പി കുടിച്ചുകൊണ്ട് അവൻ ചോദിച്ചു. വാമനപുരത്ത് പോവാ... എല്ലാരും കൂടെ അവൻ നെറ്റി ചുളിച്ചു ചോദിച്ചു. മിത്തു വരുന്നില്ലെന്ന് പറഞ്ഞു. അവനു നാളെ എന്തോ ക്ലാസ്സ്‌ ഒക്കെ...ഞങ്ങൾ നാലും.. ദേവിക്കും നിനക്ക് ഹോസ്പിറ്റലിൽ പോവണ്ടേ.. അമ്മക്ക് ഗർഭിണികൾ ആരും ഇല്ലേ.. അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു. ഇല്ലാ രണ്ട് പേരെ ഉള്ളു... അത് സുജ നോക്കിക്കോളും..ഓപി രണ്ട് ദിവസം ഇല്ലാന്ന് വെച്ചു.. ഒരു കാർഡിയാക്കിനെ കൂടെ വെക്ക് എന്നിട്ട് വേണം എനിക്കൊന്ന് ലീവ് ആക്കാൻ..

അവൻ കൈകൾ മുഖലോട്ട് ഉയർത്തി ഞെളിഞ്ഞു കൊണ്ട് പറഞ്ഞു. നിനക്കെന്താ പണി.. അസ്സിറ്റിനു പിള്ളേരില്ലേ... എന്നാലും ഒന്ന് ലീവ് ആക്കാൻ പറ്റുന്നില്ലല്ലോ... നീ കാര്യായിട്ട് പറഞ്ഞതാണോ... അച്ഛൻ ചോദിച്ചു.. ഏയ്.. ഞാൻ വെറുതെ പറഞ്ഞതാ... നോയൽ നല്ല പയ്യനാ.... എനിക്ക് ലീവ് ആക്കാൻ അവൻ തന്നേ ധാരാളം... മാധവ് ചിരിച്ചു. ദേവി എന്തെ... അച്ഛമ്മ ചോദിച്ചു. എണീറ്റില്ല.. അവൻ നിലത്തേക്ക് നോക്കി പറഞ്ഞു.. മൂവരും കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചു നേരത്തെ ദേവി എന്ന് മിണ്ടിയാൽ വാളെടുക്കുന്നവനായിരുന്നു. അവന്റെ മാറ്റത്തിൽ അവരെല്ലാം ഉള്ളാലെ സന്തോഷിച്ചു. എന്നാ നീ പോയി റെഡിയാവ്... ഞങ്ങൾ ഉച്ചക്ക് പോകും കേട്ടോ... അച്ഛൻ ഓർമ പെടുത്തി.. മ്മ്.. അവൻ മൂളിക്കൊണ്ട് തിരിഞ്ഞ് നടന്നു. എടാ... ആ പെണ്ണിനെ വിളിച്ചു ഉണർത്ത് അല്ലേൽ അങ്ങനെ അങ്ങ് കിടന്നോളും. അച്ഛമ്മ വിളിച്ചു പറഞ്ഞു.. അവൾക്ക് നല്ല ക്ഷീണം കാണും.. ഇന്നലെ വല്ലാത്ത പണി അല്ലാരുന്നോ... അമ്മ പറയുന്നത് അവൻ കേട്ടു.

റൂമിൽ വരുമ്പോൾ അവൾ അപ്പോഴും എണീറ്റിരുന്നില്ല. കുറച്ചു നേരം കൂടെ കിടന്നോട്ടെ എന്ന് കരുതി അവൻ പോകാൻ തയ്യാറായി.. എന്നിട്ടും അവൾ എണീക്കാനുള്ള ലക്ഷണം ഒന്നുമില്ല.. അവൻ കട്ടിലിനു അടുത്തേക്ക് ചെന്നു. കൃഷ്ണ.... കൃഷ്ണ... അവളെ തട്ടി വിളിച്ചു. അവൾ പെട്ടന്ന് കണ്ണ് തുറന്നതും മുന്നിൽ അവൻ.. ആഹ്.. ഇത്ര പെട്ടന്ന് വന്നോ.. പോയി കുളിക്ക് ഞാൻ ചായ എടുക്കാം.. അവൾ വീണ്ടും തിരിഞ്ഞ് കിടന്നു. ഏഹ്.. അവൻ ഒരു നിമിഷം കിളി പറന്നു നിന്നു. ഉറക്കപ്പിച്ചയിൽ പറഞ്ഞതാണെന്ന് മനസിലായതും അവൻ ഒന്ന് ചിരിച്ചു. കൃഷ്ണ.... എണീക്ക് സമയം കുറെ ആയി ഹോസ്പിറ്റലിൽ പോകണ്ടേ... അവൾ പെട്ടന്ന് ഞെട്ടി എണീറ്റു. അവൻ റെഡിയായി നിൽക്കുന്നത് കണ്ട് അവൾ ഒന്ന് തല കുടഞ്ഞു.. അയ്യോ സമയം എത്രായി..കൈയെത്തി ടേബിളിലിരുന്ന ഫോൺ എടുത്തുകൊണ്ട് അവൾ ചോദിച്ചു. എട്ടര...പറഞ്ഞുകൊണ്ട് അവൻ വീണ്ടും പോയി കണ്ണാടിക്ക് മുന്നിൽ നിന്നു. അയ്യോ...

അവൾ കട്ടിലിൽ നിന്ന് ചാടി ഇറങ്ങി ബാത്റൂമിലേക്ക് ഓടി.. പെട്ടന്ന് തന്നേ കുളിയും കഴിഞ്ഞ് ഇറങ്ങി. ഇത്.. കുളിച്ചോ.... അവൻ കണ്ണും മിഴിച്ചു അവളെ നോക്കി. മുടിയിൽ നിന്ന് വെള്ളം ഇറ്റ് വീഴുന്നുണ്ട്. ഭാഗ്യം പേരിനെങ്കിലും വെള്ളം കണ്ടു.. എന്തിനാ ഇത്ര ദൃതി വെക്കുന്നെ... സോക്സ് വലിച്ചു കേറ്റി കൊണ്ട് അവൻ ചോദിച്ചു. അവൾ മിണ്ടിയില്ല.. അമ്മയും അച്ഛനും ഇന്ന് വരുന്നില്ല.. അതെന്താ... മുടി കോതികൊണ്ട് അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു. അവർ വാമനപുരത്ത് പോവാ... അയ്യോ... ഞാൻ എങ്ങനെ ഹോസ്പിറ്റലിൽ വരും. എന്റെ കൂടെ വരാം.. ഞാൻ പിടിച്ചു തിന്നതൊന്നും ഇല്ലാ... പറഞ്ഞുകൊണ്ട് അവൻ വെളിയിലേക്ക് നടന്നു. എനിക്ക് പേടി ഒന്നും ഉണ്ടായിട്ടല്ല.... ഡോക്ടർക്ക് ഭാര്യ ആണെന്ന് പറയാൻ മടി അല്ലേ... അവനൊന്നും മിണ്ടിയില്ല. താഴേക്ക് നടന്നു.. ദേവിയുടെ ചുണ്ടിൽ ഒരു ചെറു ചിരി മിന്നി. അവൾ ഒരുങ്ങി ഇറങ്ങുമ്പോൾ മാധവ് ഇരുന്ന് കഴിക്കുകയായിരുന്നു.. പെട്ടന്ന് തന്നേ ദേവിയും പോയി കഴിച്ചു ഇനിയെങ്ങാനും കൂട്ടാതെ പോയാലോ... അവർ ഒരുമിച്ചാണ് പോയത്.. യാത്രായിലുടനീളം രണ്ട് പേരും ഒന്നും മിണ്ടിയില്ല.. എല്ലാം പതിവ് പോലെ നടന്നു. ദേവി...

ഓപി കഴിഞ്ഞ് രണ്ട് പേരും കൂടെ ക്യാഷ്വവാലിറ്റിയിലേക്ക് നടക്കുമ്പോഴാണ് ചരൺ പതിയെ വിളിച്ചത്. എന്തോ... അവൾ ചിരിച്ചുകൊണ്ട് വിളി കേട്ടു.. ദേവിക്ക് ഒന്നും തോന്നില്ലങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... എന്ത് തോന്നാൻ... ചോദിച്ചോ.. അവൾ നെറ്റി ചുളിച് പറഞ്ഞു. ഹസ്ബൻഡ് ആയിട്ട് എന്താ പ്രശ്നം.... ദൈവമേ... പെട്ടോ.... അവൾ ഒന്നും മിണ്ടാതെ നടന്നു.. വാർഡിൽ നിന്ന് ഇറങ്ങി വരുവായിരുന്ന മാധവിന്റെ മുഖം അവരെ കണ്ടതും വീണ്ടും ഇരുണ്ടു... ഇവനെ ഞാൻ... മാധവ് അവർക്ക് അടുത്തേക്ക് നടന്നു.. മാധവ് വരുന്നത് ദേവി കണ്ടിരുന്നു... ബുദ്ധിമുട്ടാണെങ്കിൽ പറയണ്ടാട്ടോ... ചരൺ പറഞ്ഞു... ഏയ്... എന്ത് ബുദ്ധിമുട്ട് അല്ലേലും ഒരാൾ അറിഞ്ഞിരിക്കുന്നത് നല്ലതാ...അടുത്തേക്ക് വന്ന മാധവിനെ നോക്കി ദേവി പറഞ്ഞു. എന്താ... ചരൺ... എന്ത് അറിയുന്ന കാര്യമാ.... അവൻ അവളെ നോക്കി ചോദിച്ചു.. അത്.. ചരണേട്ടൻ ഹസ്ബെന്റ് ആയിട്ടുള്ള പ്രശ്നം എന്താന്ന് ചോദിച്ചതാ... എന്ത് പറയാനാ ചരണേട്ടാ...

ആൾടെ ഇഷ്ട്ടം അല്ലാതെയാ കല്യാണം നടന്നത്.. ആൾക്ക് എന്നെ ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല...ദേവി മാധവിനെ ഒളികണ്ണിട്ട് നോക്കി പറഞ്ഞു. അവൻ വിളറി നിൽക്കുന്നുണ്ട്. ഞാൻ നേഴ്സ് ആയത് ആണോ പ്രശ്നം എന്നാ തോന്നുന്നേ... പിന്നെ എനിക്കാണേൽ നീളം കുറവല്ലേ... ആൾക്ക് നല്ല നീളവും ഉണ്ട്... ആഹ് ഏകദേശം മാധവ് ഡോക്ടറുടെ നീളം.. അവൾ ചരണിനോട് പറഞ്ഞു.. ഇതൊക്കെ ഒരു പ്രശ്നം ആണോ... എനിക്ക് തോന്നുന്നത് അവൻ ഒഴിവാക്കാൻ ആയി കാരണങ്ങൾ നോക്കുവാണെന്ന...ചരൺ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.. മ്മ് അതെനിക്കും മനസിലായി.... അപ്പൊ ഒഴിഞ്ഞു കൊടുത്തേക്കാം എന്ന് കരുതി.. അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു തിരിഞ്ഞു നടന്നു.. മാധവ് ആകെ വല്ലാതെയായി... ഇവന്മാരെയൊക്കെ പിടിച്ചു അലക്കാൻ ദേവിക്ക് ആങ്ങളമാർ ഇല്ലാണ്ട് പോയി.. ചരൺ പിറുപിറുത്തു. മാധവ് കണ്ണ് മിഴിച്ചു ചരണിനെ നോക്കി.. ഒപ്പം ഓർമയിൽ തെളിഞ്ഞത് ദേവന്റെയും കാശിയുടെയും മുഖം.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story