❤️...ഇഷ്ട്ടം...❤️ : ഭാഗം 21 | അവസാനിച്ചു

ishtam

രചന: SHREELEKSHMY SAKSHA

പിറ്റേന്ന് പനി മാറി ദേവി ഹോസ്പിറ്റലിൽ പോയി. അന്നും അവളോട് എല്ലാരും ലീവ് എടുക്കാൻ പറഞ്ഞതാണ് കേട്ടില്ല...അതിനു ഒരു കാരണം ദിവ്യയെ കാണാൻ വരുന്ന ആളാണ്... ഇതിനോടകം അവൾക്ക് അവിടെ ഉള്ളവരെല്ലാമായിട്ട് ഒരു അടുപ്പം ഉണ്ട്.. രോഗി മുതൽ ഡോക്ടർ വരെ എല്ലാരിലും ഒരുപോലെ ഉള്ളയൊരു അടുപ്പം. മാധവിന് ഇതുവരെ നേടിയെടുക്കാൻ പറ്റാത്തിരുന്ന അടുപ്പവും... ദിവ്യ സാദാരണ പോലെ വന്നത് കണ്ടതും ദേവി അവൾക്ക് അടുത്തേക്ക് നടന്നു. എന്റെ ഡോക്ടറെ... ഇന്ന് പെണ്ണ് കാണൽ ആയിട്ട് ഈ കോലത്തിലാ വരുന്നേ... പിന്നെ... ഞാൻ ഹോസ്പിറ്റലിൽ പാർട്ടി സൽവാർ ഉടുത്തിട്ട് വരാടി... ഇഹ്ഹ്ഹ്... ദേവി ഇളിച്ചു.. എന്നാലും ആദ്യത്തെ പെണ്ണ് കാണൽ അല്ലേ.. അതിനു.... ഞാൻ എങ്ങനെ ആണോ അങ്ങനെ കണ്ട് ഇഷ്ട്ടപെടുന്നെങ്കിൽ മതി.. വോ... ദേവി ചിരിച്ചു.. എപ്പോഴാ ആള് വരുന്നേ... അറിയില്ല നമ്പർ കൊടുത്തിട്ടുണ്ടെന്ന് പപ്പാ പറഞ്ഞു.. വരുമ്പോ വിളിക്കുമായിരിക്കും.. എന്നേം വിളിക്കണേ...എനിക്ക് ആ കരടിയുടെ കൂടെയ ഡ്യൂട്ടി...ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു.. അയ്യടാ... നീയാള് കൊള്ളാല്ലോടി...ചരൺ കേൾക്കേണ്ട.. ഡോക്ടർ പറയാതിരുന്നാൽ മതി...

ശരി ശരി ദിവ്യ ചിരിച്ചു. എന്നാ ഞാൻ പോട്ടേ... 10 മണി ആവാറായി...താമസിച്ചാൽ ആ കരടിക്ക് പെങ്ങൾ എന്ന പറച്ചിൽ മാത്രേ കാണു... ചെല്ല് ചെല്ല്... ദിവ്യ ചിരിച്ചു.. ദേവി ചിരിച്ചുകൊണ്ട് ചരന്റെ റൂമിലേക്ക് നടന്നു.. ഗുഡ് മോർണിംഗ്...ദേവി വിഷ് ചെയ്തു. മോർണിംഗ്...ചരൺ ചിരിച്ചു. ഹൈഷ്... താടി വടിച്ചോ... കൊള്ളാലോ..അവനെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ദേവി പറഞ്ഞു. ശരിക്കും... ചരൺ കണ്ണിറുക്കി ചോദിച്ചു. ആന്നെ... ഇപ്പൊ ഒരു ഡോക്ടറിന്റെ ലുക്ക്‌ ഒക്കെ വന്നിട്ടുണ്ട്..നേരത്തെ എന്തുവായിരുന്നു.. പോടീ.. പോടീ... ചരൺ ചിരിച്ചു. അവളും.. പത്ത് മണിയായി വിളിക്കട്ടെ.... ആഹ്.. വിളിച്ചോ.. ഓപി തുടങ്ങി. ഓപി പെട്ടന്ന് കഴിഞ്ഞു ആള് കുറവായിരുന്നു... ഞാൻ ഇനി റൗൺസിനു വന്ന പോരെയോ.. പോട്ടേ...ദേവി വെളിയിലേക്ക് ഇറങ്ങികൊണ്ട് ചോദിച്ചു. എടി എടി... ഞാൻ ഡോക്ടർ ആണ് ആ ഒരു മര്യാദക്ക് ചോദിക്കടി... ആണോ.. എന്നാൽ ഡോക്ടർ ചരൺ പ്രകാശ് ഞാൻ പൊക്കോട്ടെ..

എന്നാൽ സിസ്റ്റർ ദേവി കൃഷ്ണ ജി.. പോയാലും.. ദേവി ചിരിച്ചുകൊണ്ട് ഡോർ അടച്ചു ക്യാഷുവലിറ്റിയിലേക്ക് നടന്നു. ദേവി.... തിരിഞ്ഞ് നോക്കിയപ്പോൾ ചരൺ.. വാ ഒരിടം വരെ പോകാം.. അവൻ കൈ അനക്കി വിളിച്ചു. അവൾ നെറ്റി ചുളിച്ചു അവന് അടുത്തേക്ക് നടന്നു. എവിടേക്ക.. വാന്നെ.... അവൻ അവളെയും വിളിച്ചു കയന്റീനിലേക്ക് നടന്നു.. അവിടെ ദിവ്യ ഇരിപ്പുണ്ടായിരുന്നു. വന്നോ... ദിവ്യയെ കണ്ടതും ദേവി ആകാംഷയോടെ ചോദിച്ചു. ഇല്ലാ... വന്നില്ല.. പിന്നെ ഇവിടെ... പപ്പാ വിളിച്ചു ക്യാന്റീനിൽ പോയി ഇരിക്കാൻ പറഞ്ഞു ആള് വന്നിട്ടുണ്ടെന്ന്.. ഞാൻ ഇതുവരെ കണ്ടില്ലാ... എന്നാ ഇപ്പൊ വരുമായിരിക്കും.. കൃത്യം ടൈമില കരടിക്ക് കാപ്പി കുടിക്കാൻ തോന്നിയെ... പറഞ്ഞു കഴിഞ്ഞ് അവൾ നാക്ക് കടിച്ചു.. ഡി ഡി... നിന്റെ കരടി വിളി അൽപ്പം കൂടുന്നുണ്ട് കേട്ടോ... ചരൺ അവളുടെ ചെവിക്ക് പിടിച്ചു. അയ്യോ വിട് വിട്.. ഇനി വിളികൂല... ദേവി പറഞ്ഞു. ചരൺ ചിരിയോടെ കൈ വിട്ടു. നിങ്ങൾ ഇരിക്ക് ആളെ കണ്ടിറ്റ് പോവാം.. ദിവ്യ പറഞ്ഞു.. ഡോക്ടർ ഒരു ഫോട്ടോ അയച്ചു തരാൻ പറ പപ്പയോടു കണ്ടാൽ തിരിച് അറിയണമല്ലോ... ദേവി പറഞ്ഞു. അത് ശരിയാ...

ചരണും അനുകൂലിച്ചു പപ്പാ അയച്ചു തരാം എന്നാ പറഞ്ഞെ.. ഇതുവരെ തന്നില്ല... പേരെന്താ പറഞ്ഞെ...(ദേവി ) അയ്യോ അത് ചോദിച്ചില്ല... ദിവ്യ നെറ്റിക്ക് അടിച്ചു. ആഹ് ബെസ്റ്റ്... പേരും അറിയില്ല ആളേം അറിയില്ല നല്ല അസൽ പെണ്ണ് കാണൽ... ദേവി കളിയാക്കി.. ഞാൻ ചോദിക്കാം നിക്കേ... ദിവ്യ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു. എന്തായി... ചരൺ ചോദിച്ചു.. ആള് അവിടെ വന്നെന്ന് പറഞ്ഞു.. ചുറ്റും നോക്കി കൊണ്ട് ദിവ്യ പറഞ്ഞു... എന്നിട്ട് എന്തെ... ദിവ്യക്കൊപ്പം ദേവിയും ചുറ്റും നോക്കി.. ആഹ് ദാ പപ്പാ ഫോട്ടോ അയച്ചു നോക്കട്ടെ... ഏഹ്.. ഞാനും... ദേവി ചാടി എണീറ്റ് ദിവ്യയുടെ ഫോണിലേക്ക് നോക്കി.. രണ്ട് പേരും ഒരുനിമിഷം ഞെട്ടി നിന്നു..രണ്ടും ഒരുപോലെ ചരണിനെ നോക്കി.. അവിടെ ഒരു കള്ള ചിരി... കള്ള ഡോക്ടറെ... ദേവി അവന്റെ കൈയിൽ അടിച്ചു. ഇതായിരുന്നോ ആ വൺ സൈഡ് പ്രേമം.... എന്നോടേലും പറയാമായിരുന്നു... ദുഷ്ട്ട... ചരൺ അതേ ചിരിയോടെ ഇരുന്നു.. ദിവ്യ ഇപ്പോഴും ഞെട്ടലിൽ നിന്ന് മാറിയിട്ടില്ല...

ആഹ്.. നടക്കട്ടെ.. നിങ്ങളുടെ പെണ്കാണൽ.. ഞാൻ പോവാ... ദേവി ചിരിച്ചുകൊണ്ട് തിരിഞ്ഞ് നടന്നു.. ദിവ്യ ഇപ്പോഴും ആകെ ഞെട്ടി നിൽക്കുവാണ്... ചരൺ അവൾക്ക് നേരെ വിരൽ ഞൊടിച്ചു.. ഹലോ... ദിവ്യ സ്വപ്നത്തിൽ നിന്നെന്നപോലെ ഞെട്ടി. എനിക്ക് ഇവിടെ ജോയിൻ ചെയ്ത മുതൽ തന്നേ ഇഷ്ട്ടമായിരുന്നു. പിന്നെ താൻ ആദ്യം എന്നോടല്ലേ മാധവിനോടുള്ള ഇഷ്ട്ടം പറഞ്ഞത്.. അപ്പൊ ഞാനത് വിട്ടതായിയുന്നു.. പിന്നെ എപ്പോഴോ വീണ്ടും... ചരൺ വാക്കുകൾക്കായി പറത്തുന്നത് കണ്ടപ്പോൾ ദിവ്യ ഒന്ന് പുഞ്ചിരിച്ചു.. നേരത്തെ പറയാമായിരുന്നു.. പറ്റിയില്ല... എന്റെ ക്യരക്ടർ ഒക്കെ ദിവ്യക്ക് അറിയാമല്ലോ... കലിപ്പൻ ഒന്നുമല്ല... ഞാൻ പെട്ടന്ന് ആർക്കും അങ്ങനെ ഉള്ളിൽ ഒരു സ്ഥാനം കൊടുക്കാറില്ല..അധികം സംസാരിക്കുന്ന കൂട്ടത്തിലും അല്ല..... അതോണ്ട് എല്ലാരും മുരടൻ എന്നൊക്കെ പറയുന്നത്.. അല്ലാണ്ട് മുരടൻ ആയിട്ട് അല്ല അല്ലേ... ദിവ്യ ചിരിച്ചു.. ചരണും...

അവരുടെ സംസാരം അങ്ങനെ നീണ്ടു പോയി. ഇരുവരും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറഞ്ഞു.. അവരുടെ കാര്യവും അങ്ങനെ സെറ്റ് ആയി... മാധവും ദേവിയും അങ്ങനെ തന്നേ തുടരുന്നു... ഡോക്ടറും നഴ്സും...അവരുടെ ഇഷ്ട്ടവും.... അങ്ങ് തിരുവനന്തപുരത്ത് കാശി പ്രിമിലിനറി പാസ് ആയി... അതിന്റെ ചിലവ് ഒക്കെ ആ വഴിക്ക് നീങ്ങുന്നു... ദേവൻ തന്റെ ഗുസ്തിയും ഒക്കെയായി ആ വഴിക്ക്.. ദയ പിജി തുടരുന്നു.. ദക്ഷയുടെ +2 കഴിഞ്ഞു തരക്കേടില്ലാത്ത മാർക്ക്‌ ഉണ്ട്.. അച്ഛൻ ഈ വർഷം റിട്ടയർ ചെയ്യും. മിത്തു മടിയൻ ആണെങ്കിലും ഡോക്ടർ ആവുക എന്നത് സ്വപ്നം ആയത് കൊണ്ട് നന്നായി പഠിച്ചു പണിയെടുക്കുന്നു. ഇടക്ക് ഇടക്ക് ഉള്ള കുരുത്തക്കേടിനും മുടക്കം ഇല്ലാ.. അച്ഛമ്മക്കും അച്ചാച്ചനും സുഖം. അച്ഛൻ ഡോക്ടർ ജോലിയിൽ നിന്ന് മാറി ഹോസ്പിറ്റൽ കാര്യങ്ങളിലേക്ക് ഒതുങ്ങിയാലോ എന്നൊരു ആലോചന ഉണ്ട്... അമ്മ പിന്നെ ഇപ്പോഴും ഹോസ്പിറ്റൽ വിട്ടൊരു കളിയില്ല.. രേഖ ചേച്ചിക് സുഖം.. ചരൺ, ദിവ്യ വിവാഹം ഉടനെ കാണണം.. ഇപ്പോൾ തല്ക്കാലം രണ്ടും ലൈസൻസുള്ള കമിതാക്കൾ ആണ്.. വൈത്തിയരും അവന്റെ കിച്ചുവും ഇപ്പോഴും അടിയും പിച്ചും മാന്തുമായി അവരുടെ ഇഷ്ട്ടം പങ്കിടുന്നു... അപ്പോൾ ഒത്തിരി ഇഷ്ടത്തോടെ കാത്തിരുപ്പ് അവസാനിച്ചു❤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story