ജാനകീരാവണൻ 🖤: ഭാഗം 103

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

രാവിലെ വിക്രമിനെ കാണാതെ മുറിയിലേക്ക് തിരക്കി വന്ന വികാസ് കാണുന്നത് ഒഴിഞ്ഞ മദ്യക്കുപ്പി കൈയിൽ പിടിച്ചു നിലത്തായി ഭിത്തിയിൽ ചാരി ഇരിക്കുന്ന വിക്രമിനെ ആയിരുന്നു.... അവന്റെ കണ്ണുകൾ ചുവന്നിരുന്നു...... കണ്ണുകളിൽ ക്ഷീണം ബാധിച്ചിട്ടുണ്ട്..... ഇന്നലെ ഉറങ്ങാതെ മദ്യസേവയായിരുന്നു എന്ന് സാരം.... വികാസിന് ആ കാഴ്ച കണ്ട് വേദന തോന്നി..... "എന്താടാ..... എന്താ ഇതൊക്കെ.....?" വികാസ് അവന് മുന്നിൽ മുട്ട് കുത്തി ഇരുന്നുകൊണ്ട് ചോദിച്ചു.... അതിന് തുറിച്ചൊരു നോട്ടമായിരുന്നു മറുപടി..... "അവൻ.... ആ യുവ.... അവനെ കൊന്നിട്ടായാലും ഞാനാ കല്യാണം മുടക്കും.... എനിക്ക് കെട്ടണം അവളെ.... ഞാൻ തന്നെ കെട്ടും....." നാക്ക് കുഴയുന്നത് കാര്യമാക്കാതെ അവൻ വീറോടെ പറഞ്ഞു.... ശേഷം അവൻ ആടിയാടി വോക്കിങ് സ്റ്റിക്ക് നിലത്ത് ഊന്നി എണീറ്റു നിന്നു... "വിക്രം.... വേണ്ടാത്തതൊന്നും ചെയ്യരുത്.... " വികാസ് അവന് താക്കീത് കൊടുത്തു....

"വേണ്ടത് തന്നെയാ..... എനിക്ക് വേണ്ടത് തന്നെയാ ഇനി ഞാൻ ചെയ്യാൻ പോകുന്നത്...." വാശിയോടെ പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് നടന്നു.... "നീ എങ്ങോട്ടാ...." വികാസ് അവനെ തടഞ്ഞു.... "അവളെ വിട്ടേക്ക് വിക്രം..... അവൾക്ക് നൊന്താൽ റാവൺ നിന്നേ വെറുതെ വിടില്ല വിക്രം.... " അവൻ ഉപദേശിച്ചു "അവൻ എന്നെ എന്ത് ചെയ്താലും വേണ്ടിയില്ല.... എനിക്ക് അവളെ വേണം...." അവൻ ചീറി"നിക്ക്.... നിന്നേ ഈ അവസ്ഥയിൽ ഞാൻ ഇവിടുന്ന് എങ്ങോട്ടും വിടില്ല വിക്രം...." വികാസ് പറഞ്ഞു "മാറി നിൽക്ക്..... താൻ എന്തിനാ എന്നെ തടയുന്നെ..... തനിക്ക് ഒരു ഭാര്യ ഇല്ലേ.... ഒരു കുടുംബം ഇല്ലേ..... എന്നാൽ എനിക്ക് എന്താ ഉള്ളെ.... എന്തിനാ എന്റെ ആഗ്രഹങ്ങൾക്ക് എതിരായിട്ട് വരുന്നത്.... ഓ നന്ദു നിങ്ങളുടെ ഭാര്യയുടെ അനിയത്തി ആയത് കൊണ്ടാണോ..... ഭാര്യ വീട്ടുകാരെ തൃപ്തിപ്പെടുത്താൻ ആണോ എന്റെ സന്തോഷം ഇല്ലാതാക്കാൻ നോക്കുന്നത്....?" അവൻ പുച്ഛത്തോടെ ചുണ്ട് കോട്ടി....

വികാസ് ഞെട്ടലോടെ അതൊക്കെ കേട്ടു നിന്നു..... ഏറെ സ്നേഹിക്കുന്ന കുഞ്ഞനുജന്റെ വാക്കുകൾ അവനെ നോവിച്ചു.... "നീ ജീവനോടെ ഇരിക്കുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടാടാ...." വികാസിന്റെ തൊണ്ട ഇടറി... വിക്രം വികാസിന്റെ കൈകൾ തട്ടി എറിഞ്ഞുകൊണ്ട് പുറത്തേക്ക് പോയി....."വിക്രം..... ഡാ നിക്കെടാ.... വിക്രം....." വികാസ് പിന്നാലെ പോയി..... മനുവും മാനസയും ഇളയും അവിടേക്ക് വന്നു "വിക്രം.... നിക്കെടാ.... നീ ഇത് എങ്ങോട്ടാ...." വികാസ് വിക്രമിനെ പിടിച്ചു നിർത്തി "Just stay away from me...." അത്രമാത്രം പറഞ്ഞുകൊണ്ട് വികാസിനെ അവൻ ഒരു കൈ കൊണ്ട് തള്ളിമാറ്റി വീറോടെ വോക്കിങ് സ്റ്റിക്ക് നിലത്ത് ബലമായി ഊന്നി അവൻ ഗേറ്റ് കടന്ന് പോയി..... പുറകെ പോകാൻ നിന്ന വികാസിനെ ഇള തടഞ്ഞു..... "അവനെ തടയണ്ട ഡോക്ടർ..... വിക്രം ഇപ്പൊ ആളെ ഡിപ്രസ്ഡ് ആണ്..... കുറച്ച് നേരം ഒറ്റക്ക് എവിടെയെങ്കിലും ഒക്കെ ഇരിക്കണമെന്നായിരിക്കും ഇപ്പൊ അവന്റെ ചിന്ത....

അവനെ അവന്റെ വഴിക്ക് വിട്ടേക്ക്.... ഇപ്പൊ നമുക്ക് അത് മാത്രമേ ചെയ്യാനുള്ളു...." ഇള പറയുന്നത് ശരിയാണെന്ന് വികാസിനും തോന്നി.... അവൻ പറഞ്ഞതൊക്കെ വികാസിന്റെ മനസ്സിൽ വീണ്ടും കടന്നു വന്നു..... ആ കണ്ണുകൾ നിറഞ്ഞു.... മാനസക്ക് അത് കണ്ട് അവനോട് അലിവ് തോന്നി.... വികാസ് വേദനയോടെ ഉമ്മറപടിയിൽ ഇരുന്നു.... "പോട്ടെ.... അളിയൻ വിഷമിക്കാതെ..... അവനിങ്ങ് വന്നോളും... " മനു അടുത്ത് വന്നിരുന്ന് അവന്റെ തോളിൽ കൈ വെച്ചു.... മാനസ അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു.... എന്നാൽ അവന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള ആധിയായിരുന്നു അവന്റെ ഉള്ളിൽ.... ••••••••••••••••••••••••••••••••••••••° യുവയോട് നല്ല ദേഷ്യം തോന്നിയെങ്കിലും സോറി പറയണമെന്ന് തന്നെ നന്ദു തീരുമാനിച്ചു.... ഒരു തെറ്റും ചെയ്യാതെ അവനോട് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ അവൾക്ക് വല്ലാതെ തോന്നി.... "Look നന്ദൂ.... അവൻ എന്ത് പറഞ്ഞാലും ക്ഷമയോടെ കേൾക്കണം.... നോ വയലൻസ്... ഓക്കേ...."

ക്യാബിന് മുന്നിൽ നിന്ന് അവൾ സ്വയം ഉപദേശിച്ചു...."May i come in sir....?" ഡോറിന് ഇടയിലൂടെ തലയിട്ട് അവൾ ഭവ്യതയോടെ ചോദിക്കുന്നത് കേട്ട് യുവ ഒന്ന് ഞെട്ടാതിരുന്നില്ല..... "Really....?" അവൻ നെറ്റി ചുളിച്ചു അവളെ നോക്കി.... അവൾ എന്തെന്ന മട്ടിൽ അവനെ നോക്കി..... "ദ ഗ്രേറ്റ്‌ അവന്തിക എന്നോട് പെർമിഷൻ ഒക്കെ ചോദിക്കുന്നു.... അതും സർ എന്നൊക്കെ വിളിച്ച്..... ഇൻട്രസ്റ്റിംഗ്....."അവൻ ചെയറിലേക്ക് ചാരി ഇരുന്നുകൊണ്ട് കൈയും കെട്ടി അവളെ നോക്കി.... അതിന് അവൾ 32 പല്ല് കാട്ടി ഇളിച്ചുകൊണ്ട് അകത്തേക്ക് കയറി വന്നു.... "ഇങ്ങനെ കയറി വരാൻ ആണേൽ എന്തിനാ വെറുതെ പെർമിഷൻ ചോദിച്ചത്... " അവൻ പുരികം പൊക്കി.... അവൾ വീണ്ടും ഇളിച്ചു.... എന്നാൽ അവളുടെ ഈ സമീപനം അവളിൽ സംശയം നിറച്ചു... "എന്താ.... നിനക്ക് ഒരു കള്ളലക്ഷണം ഉണ്ടല്ലോ....?" അവൻ അവളെ അടിമുടി നോക്കി"എനിക്ക്.... എനിക്ക് സർ നോട്‌ സംസാരിക്കാനുണ്ടായിരുന്നു....." അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...

"Oh god... എന്നോട് സംസാരിക്കാൻ അനുവാദം ഒക്കെ ചോദിക്കുന്നല്ലോ.... സാധാണ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാറല്ലേ പതിവ്...." അവൻ അവളെ കൊള്ളിച്ചു പറഞ്ഞു "സോറി സർ....."അവൾ നിഷ്കളങ്കമായി പറഞ്ഞു "എന്താ.... കേട്ടില്ല...." അവൻ ചെവി കുടഞ്ഞു.... നന്ദു അവനെ ഇരുത്തി ഒന്ന് നോക്കി..... "I'm sorry..... " അവൾ ആവർത്തിച്ചു "എന്തിന്....?" "സത്യം അറിയാതെ കുറ്റപ്പെടുത്തിയതിന്..... വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞതിന്.... "അവൾ തല താഴ്ത്തി പറഞ്ഞു..... "മ്മ് .... It's okay..... " അവൾ വേറെന്തോ പറയാൻ വന്നതും അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.... നന്ദു അവനെ നോക്കി നിന്നു... അവളെ പറയാൻ അനുവദിക്കാത്തത് പോലെ.... അവന് അവളെ കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ അവൾക്ക് തോന്നി.... "സോറി പറയാൻ അല്ലേ വന്നത്....?" അവൾ അവിടെ തന്നെ നിൽക്കുന്നത് കണ്ട് യുവ ചോദിച്ചു.... അവൾ ഒന്ന് മൂളി.... "അത് പറഞ്ഞു കഴിഞ്ഞില്ലേ.....?" അവൻ പുരികം പൊക്കി.... അവൾ തല കുലുക്കി.....

"Then get lost....." അവൻ ഭാവ വ്യത്യാസം ഒന്നുമില്ലാതെ പറഞ്ഞു..... അവൾക്ക് കലി കയറി.... പക്ഷെ തെറ്റ് തന്റെ ഭാഗത്ത് ആയത് കൊണ്ട് അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.... അത് കണ്ട് അവൻ ഒരു കള്ള ചിരിയോടെ ലാപ്പിൽ കണ്ണും നട്ടിരുന്നു.... ••••••••••••••••••••••••••••••••••••••••° വർക്കിംഗ്‌ ടൈമിൽ മുഴുവൻ ജാനി എന്തോ ചിന്തയിലാണെന്ന് റാവൺ നോട് ചെയ്തിരുന്നു... അവളെ എന്തോ അലട്ടുന്നുണ്ടെന്ന് അവന് മനസ്സിലായിരുന്നു..... തന്നിൽ അവൾ വിശ്വാസം അർപ്പിക്കുന്നുണ്ടെങ്കിൽ അവൾ തന്നോട് മനസ്സ് തുറക്കുമെന്നുള്ള വിശ്വാസത്തിലാണ് അവൻ ക്ഷമയോടെ കാത്തിരുന്നത്.... അവളുടെ കളിയും ചിരിയും ഒക്കെ ഇപ്പൊ അധികം കാണാറില്ല.... എപ്പോഴും എന്തെങ്കിലും ചിന്തയിലാവും.... ഇടക്ക് റാവണിനെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്നതും കാണാം.... അവൾ അങ്ങനെ നോക്കി ഇരിക്കുന്നത് കണ്ട് റാവൺ എണീറ്റ് അവളുടെ അടുത്തേക്ക് നടന്നു.... ടേബിളിൽ ചാരി അവൾക്ക് അഭിമുഖമായി നിന്നു..... ഒന്നും മിണ്ടാതെ തന്നെ ഉറ്റു നോക്കുന്നവനെ അവൾ സൂക്ഷിച്ചു നോക്കി.... "എന്താ...?"  ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story