ജാനകീരാവണൻ 🖤: ഭാഗം 105

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അവൻ രക്ഷപ്പെട്ടു അല്ലേ..... മിസ്സ്‌ ആയതല്ല.... മിസ്സ്‌ ആക്കിയതാണ്...... ഇനി ഓരോ ദിവസവും നിനക്ക് ഇതുപോലുള്ള ഗിഫ്റ്റ് പ്രതീക്ഷിക്കാം....."അത്ര മാത്രം പറഞ്ഞു കൊണ്ട് ആ കാൾ ഡിസ്കണക്റ്റ് ആയി..... ആ വാക്കുകൾ അവസാനിച്ചപ്പോഴേക്കും ജാനിയുടെ കൈയിൽ ഇരുന്ന ഫോൺ നിലം പതിച്ചിരുന്നു..... അത് റാവണും ശ്രദ്ധിച്ചിരുന്നു.... അവൾക്ക് വല്ലാതെ ഭയം തോന്നി.... കണ്ണുകൾ നിറഞ്ഞു..... ഇനിയുള്ള ദിവസങ്ങളിൽ എന്തൊക്കെ ഉണ്ടാവുമെന്ന ഭയം അവളുടെ മനസമാധാനം ഇല്ലാതാക്കി....അവിടെ നിൽക്കാനാവാതെ അവൾ മുറി ലക്ഷ്യമാക്കി ഓടിയപ്പോൾ അവളുടെ ഓരോ ചലനവും വീക്ഷിച്ചു കൊണ്ട് റാവൺ അവിടെ നിൽപ്പുണ്ടായിരുന്നു.... മുറിയിൽ കയറിയ ജാനി മുടിയിൽ വിരൽ കോർത്തു പിടിച്ചു വലിച്ചുകൊണ്ട് അലറി.... അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.... "സിദ്ധാർഥ്..... "അവൾ ദേഷ്യത്തോടെ മുരണ്ടു..... "ആരാ സിദ്ധാർഥ്...."പിന്നിൽ നിന്ന് റാവണിന്റെ ശബ്ദം കേട്ട് ജാനി ഞെട്ടി തിരിഞ്ഞ് നോക്കി... അവൾക്ക് പിന്നിൽ കൈയിൽ അവളുടെ ഫോണും പിടിച്ച് നിൽക്കുന്നവനെ കണ്ട് അവൾ പതറി.... "ചോദിച്ചത് കേട്ടില്ലേ.....?"

അവന്റെ ശബ്ദം കടുത്തു "ഇത്രത്തോളം ഭയക്കാൻ മാത്രം എന്ത് പ്രശ്നമാ നിനക്കുള്ളത്.... അവനെ എന്തിനാ നീ ഭയക്കുന്നത്....?" ഫോൺ അവളുടെ കൈയിൽ വെച്ച് കൊണ്ട് അവൻ ചോദിച്ചുജാനി പതർച്ചയോടെ അവനെ നോക്കി.... "നീയായിട്ട് പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു..... അതുണ്ടായില്ല.... പക്ഷെ ഈ ഭയന്ന് വിറച്ചു ലോകം മറന്നുള്ള നിന്റെ ഈ ബിഹേവിയർ എനിക്ക് ഒട്ടും അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല.... It's hurting....." അവൻ മുഖത്ത് യാതൊരു ഭാവവും വരുത്താതെ പറഞ്ഞു..... അവൾ വേദനയോടെ അവനെ നോക്കി.... "ഇനി എനിക്ക് അത് അറിഞ്ഞേ പറ്റൂ.... എന്താ നിന്റെ പ്രോബ്ലം....?" അവൻ ശാന്തനായി തന്നെയാണ് തിരക്കിയത് ജാനിക്ക് പിടിച്ച് നിൽക്കാനായില്ല.... അവന്റെ ആ മുഖം കാണും തോറും അവനെ നഷ്ടപ്പെടുമോ എന്ന ഭയം ഉള്ളിൽ നിറഞ്ഞു.... അവൾ വിതുമ്പലോടെ അവന്റെ നെഞ്ചിലേക്ക് വീണു.. "എനിക്ക് നിങ്ങളെ പിരിഞ്ഞു ജീവിക്കാൻ പറ്റില്ല രാവണാ.... നിങ്ങൾ ഇല്ലാതെ എനിക്ക് പറ്റില്ല... " അവൾ അവന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു..... "പക്ഷെ അയാൾ നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല....." ജാനി വേദനയോടെ പറഞ്ഞു "ആര്....?" അവൻ തിരക്കി "സിദ്ധാർഥ്...."

ആ പേര് ഉച്ചരിക്കുമ്പോഴും അവളുടെ മുഖത്ത് വെറുപ്പ് പടർന്നു "സിദ്ധാർഥിനെ പറ്റി ഞാൻ ആദ്യം കേൾക്കുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ മഹിമയിൽ നിന്നായിരുന്നു..... പഠനം കഴിഞ്ഞപ്പോൾ ജേർണലിസം തലക്ക് പിടിച്ച അവൾ ഒരു പ്രമുഖ ന്യൂസ്‌ ചാനലിന്റെ ഭാഗമായി.... ആ നാട്ടിൽ നടന്ന് വരുന്ന കൊള്ളരുതായ്മകളൊക്കെ അവൾ ചികഞ്ഞു പുറത്തിട്ടു..... ഇന്ത്യയിൽ നിന്ന് വന്ന് അമേരിക്കയിൽ ഇല്ലീഗൽ ബിസിനസ്സ് നടത്തുന്നവരെയും മറ്റു പലരെയും അവൾ നോട്ടമിട്ടു..... പലരെയും നിയമത്തിന് മുന്നിൽ കൊണ്ട് വന്നു..... അങ്ങനെ ഇരിക്കയാണ് സിദ്ധാർഥ് ചെയ്ത പല നിയമവിരുദ്ധമായ കച്ചവടങ്ങളും അവൾകണ്ടെത്തുന്നത്.... പലരെയും കൊന്ന് തള്ളി വെട്ടി പിടിച്ച അവന്റെ സാമ്രാജ്യം ഇല്ലാതാക്കാൻ അവൾ തെളിവുകൾ ശേഖരിച്ചു... അവന്റെ കമ്പനി ഉൽപാദിപ്പിക്കുന്ന ഫുഡ്‌ പ്രോഡക്റ്റ്സിൽ മുഴുവൻ.... എന്തിനേറെ മിനറൽ വാട്ടറിൽ പോലും മാരകമായ മായം ചേർക്കുന്നുണ്ടെന്ന് അവൾ കണ്ടെത്തി... പലരെയും കൊന്നും കൊലവിളിച്ചും അയാൾ നടത്തുന്ന അവയവവില്പനയെയും അവൾ മനസ്സിലാക്കി.....

ആയുധക്കടത്ത്, ലഹരിക്കടത്ത്, മനുഷ്യക്കടത്ത് അങ്ങനെ അങ്ങനെ അയാൾ ചെയ്യാത്തതായി ഒന്നും ഉണ്ടായിരുന്നില്ല.... മാസങ്ങളുടെ പ്രയത്നം കൊണ്ട് അവൾ സിദ്ധാർഥിന് എതിരായ തെളിവുകൾ കണ്ടെത്തി..... അത് ലോകത്തിന് മുന്നിൽ കൊണ്ട് വരാൻ ധൃതിയിൽ ഓഫീസിലോട്ട് പോകുമ്പോഴേക്കും കൂട്ടത്തിലുള്ള ആരോ അവളെ ഒറ്റിയിരുന്നു.... ഓഫീസ് എത്തുന്നത് മുന്നേ ആരൊക്കെയോ ചേർന്ന് അവളെ കിഡ്നാപ് ചെയ്തു..... ഒരു ഒഴിഞ്ഞ പ്രദേശത്തു കൊണ്ടുപോയി ബലമായി പീഡിപ്പിച്ചു.... ശരീരം മുഴുവൻ വെട്ടി മുറിവേൽപ്പിച്ച ശേഷം അവളെ നടു റോഡിൽ ഉപേക്ഷിച്ചു..... ആരൊക്കെയോ ചേർന്ന് അവളെ എത്തിച്ചത് അമ്മ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ ആയിരുന്നു..... അവളെ പരിശോധിക്കുമ്പോഴാണ് ആർക്കോ വേണ്ടി കൈയിൽ മുറുകെ പിടിച്ചിരുന്ന ഒരു ചെയിനും അതിൽ അറ്റാച്ച് ചെയ്ത ഒരു ചെറിയ ചിപ്പും കാണുന്നത്.... കൈയിലെ ഫയൽസും മറ്റും അവർ കൊണ്ട് പോയെങ്കിലും എല്ലാത്തിന്റെയും ഒരു കോപ്പി ആ കൈകളിൽ ഭദ്രമായിരുന്നു... ആ ചിപ്പിനുള്ളിൽ..... മരിക്കുമെന്ന് ഉറപ്പായാവളുടെ ജീവൻ പടിപടിയായി തിരിച്ചു പിടിക്കാൻ അവർക്ക് കഴിഞ്ഞു....

ജീവന്റെ കണികകൾ അവളിൽ അവശേഷിച്ചപ്പോഴേക്കും ശത്രുക്കൾ പാഞ്ഞെത്തിയിരുന്നു..... തന്റെ വിനാശം കാണാൻ ഇറങ്ങി പുറപ്പെട്ടവളെ സിദ്ധാർഥ് സ്വന്തം കൈ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്നതിനു ഈ ഞാൻ സാക്ഷിയായിരുന്നു.... അന്ന് അവൻ അറിഞ്ഞില്ല.... ഐസിയുവിന് പുറത്ത് നിന്ന് ഗ്ലാസ്സിലൂടെ അവളുടെ അവസാനശ്വാസം ഞാൻ കണ്ടിരുന്നു എന്നത്... " ജാനി ഒന്ന് നിർത്തി... അവളുടെ കണ്ണുകൾ നിറഞ്ഞു.... തൊണ്ട ഇടറി.... റാവൺ അവളെ കേട്ടു.... "അവളെ രക്ഷിക്കാൻ കഴിയാത്തതിന്റെ കുറ്റബോധം എന്നിൽ നിറഞ്ഞു.... അവളുടെ മാതാപിതാക്കളെ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ്.... അന്ന് ഞാൻ തീരുമാനിച്ചു..... കണ്ട കാര്യങ്ങൾ ലോകം അറിയണമെന്ന്..... കേസും പോലീസും ഒക്കെ ആയി കണ്ടതൊക്കെ പലരോടും വിളിച്ചു പറഞ്ഞു.... അമ്മയെ അവൾ ഏൽപ്പിച്ച തെളിവുകളും കൈയിൽ സുരക്ഷിതമാക്കി വെച്ചു.... കേസ് മുന്നോട്ട് പോയപ്പോൾ അയാൾ അമ്മയെ വെച്ച് ഭീഷണിപ്പെടുത്തി....

തൽക്കാലം കേസ് പിൻവലിക്കേണ്ടി വന്നു.... പിന്നീട് അവൻ എന്നെ കാണാൻ വന്നിരുന്നു.... ആ സിദ്ധാർഥ്..... തെളിവുകൾ ചോദിച്ചു ഭീഷണിയുമായി വന്നവന്റെ ഭാവം മാറി.... ഭീഷണി പ്രണയമായി.... ഒരു ക്രിമിനലിൽ നിന്ന് ഒരു പൂവാലനിലേക്കുള്ള അവന്റെ മാറ്റം എന്നെ ഞെട്ടിച്ചു.... അവന്റെ ശല്യം കൊണ്ട് കൂടിയാണ് ഞാൻ ഇവിടേക്ക് വന്നത്.... അമ്മക്ക് അത് അറിയില്ല.... അവൻ എന്നെ കൊല്ലുമോ എന്ന ചിന്തയിലാണ് അമ്മ എന്നെ ഇങ്ങോട്ട് വിട്ടത്...." അവൾ പറഞ്ഞു നിർത്തി "പക്ഷെ ഇവിടെയും അവൻ എന്നെ പിന്തുടരുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല...."  ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story