ജാനകീരാവണൻ 🖤: ഭാഗം 12

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കുറച്ച് ദൂരം നടന്ന ശേഷം തിരിഞ്ഞു നോക്കിയ റാവൺ കാണുന്നത് ഈ കോപ്രായങ്ങളാണ് അത് കണ്ട് അവനൊന്നു നെടുവീർപ്പിട്ടുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു നേരെ ചെന്ന് അവളുടെ ഇടുപ്പിലൂടെ കൈയിട്ടു അവൻ അവളെയും തൂക്കി തിരിച്ചു നടന്നു അവരെ നോക്കി നിൽക്കുന്ന സ്റ്റാഫ്സിനെ ഒന്നും വകവെക്കാതെ അവൻ അവളെയും പൊക്കി അവന്റെ കാബിനിലേക്ക് കയറി കാബിനിൽ ഒരു വശത്തായി കിടന്ന സോഫയിലേക്ക് അവളെ കൊണ്ടുപോയി ഇട്ടുകൊണ്ട് അവൻ അവന്റെ ചെയറിലേക്ക് പോയി ഇരുന്നു അവൾ അവനെ നോക്കി ഒന്ന് മുഖം വീർപ്പിച്ചു നേരെ ഇരുന്നു ചുറ്റും നോക്കി ആ ക്യാബിനിലെ സെറ്റപ്പ് കണ്ട് അവളുടെ വായ താനേ തുറന്നു സോഫ , ഫ്രിഡ്ജ് , ടിവി ഇതൊക്കെ ഓരോ സൈഡിൽ വൃത്തിയിൽ പ്ലെയിസ് ചെയ്തിട്ടുണ്ട് "ഒരു കട്ടിലും കൂടി ആവായിരുന്നില്ലേ 🙄...?"

അവൾ ആരോടെന്നില്ലാതെ പറഞ്ഞതും ലാപ്പിൽ കുത്തി ഇരുന്ന റാവൺ തലയുയർത്തി നോക്കി "എന്താ .....?" അവൻ നെറ്റിചുളിച്ചു ചോദിച്ചതും അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ ചുമലുകൂച്ചി കാണിച്ചു അത് കണ്ടതും അവൾ കൈയും കെട്ടി സോഫയിൽ ചാരി ഇരുന്നു മിനിറ്റുകളും മണിക്കൂറുകളും കഴിഞ്ഞു പോയി ഇതുവരെ അവൻ ഒന്ന് തലയുയർത്തി നോക്കുക പോലും ചെയ്തിരുന്നില്ല ഇരുന്ന് ഇരുന്ന് ക്ഷമ നശിച്ചപ്പോൾ അവൾ രണ്ടും കൽപ്പിച്ചു എണീറ്റ് അവനു നേർക്ക് നടന്നു "അതേയ് ....." അവൾ ടേബിളിൽ കൈകൊണ്ട് പതിയെ അടിച്ചുകൊണ്ട് അവനെ വിളിച്ചു അവൻ അത് കേൾക്കാത്ത ഭാവത്തിൽ ലാപ്പിലേക്ക് തന്നെ കണ്ണും നട്ടിരുന്നു "ഞാൻ നിങ്ങളെയാ വിളിക്കുന്നെ ..... ചെവി കേൾ ....."

അവളുടെ ശബ്ദമുയർന്നതും അവൻ ദേഷ്യത്തോടെ ഒന്ന് നോക്കി അതിൽ ചോർന്നുപോയി അവളുടെ എല്ലാ ധൈര്യവും ..... അവന്റെ നോട്ടം താങ്ങാനുള്ള ധൈര്യം ഇല്ലാത്തതിനാൽ ബാക്കി പറയാനാവാതെ അവൾ വിയർത്തു "എന്താടി .....?" അവളുടെ നിൽപ്പ് കണ്ട് കുറച്ചു കടുപ്പിച്ചു തന്നെയാണ് അവൻ ചോദിച്ചത് "അത് ..... അത് പിന്നെ ..... എന്നെ എന്തിനാ ..... ഇങ്ങോട്ട് കൊണ്ട് വന്നത് .....?" അവൾ ചുറ്റുമൊന്ന് നോക്കി ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു "എനിക്ക് കൊണ്ട് വരാൻ തോന്നി .... ഞാൻ കൊണ്ട് വന്നു ..... എന്താ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ .....?" അവൻ ലാപ്പിലേക്ക് ശ്രദ്ധ കൊടുത്തു ഗൗരവത്തോടെ ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു സോഫയിൽ തന്നെ പോയി ഇരുന്നുകൊണ്ട് അവൾ താടക്കും കൈ കൊടുത്തിരുന്നു കുറച്ചു കഴിഞ്ഞതും അവൻ ലാപ് അടച്ചു വെച്ച് അവിടെ നിന്നും എണീറ്റതും താടക്ക് കൈയും വെച്ച് ഉറക്കം തൂങ്ങുന്ന ജാനിയെയാണ് കണ്ടത്

"ജാനി ....." അവന്റെ ഉറച്ചശബ്ദം അവളുടെ കാതിലൂടെ അരിച്ചു കയറിയതും അവൾ ഞെട്ടിപ്പിടഞ്ഞു എണീറ്റ് നിന്നു "താൻ ഇവിടെ ഇരിക്ക്‌ ..... ഏനിക്കൊരു മീറ്റിംഗ്‌ ഉണ്ട്‌ ..... അത് കഴിഞ്ഞാൽ വീട്ടിൽ പോകാം ....." അവനതും പറഞ്ഞു ഫോണും തോണ്ടി പുറത്തേക്ക് നടന്നതും അവളൊന്ന് ശ്വാസം വലിച്ചു വിട്ടു കുറേനേരം അവൾ അവിടമാകെ കണ്ണോടിച്ചുകൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി സ്റ്റാഫ്‌സ് ഒക്കെ കോൺഫറൻസ് ഹാളിൽ ആയതുകൊണ്ട് അവിടെയെങ്ങും നിശബ്ദത തളം കെട്ടി നിന്നു ജാനി ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് മുന്നോട്ട് നടന്നു നടന്നു നടന്നു പുറത്തെത്തിയ അവൾ എന്തിലോ തട്ടി നിന്നു ചുറ്റും നോക്കി നടന്ന അവൾക്ക് അപ്പോഴാണ് ബോധം വന്നത് തലയുയർത്തി നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി "ജിത്തേട്ടൻ .....!!!"

അവനെ കണ്ടതും അവളുടെ കണ്ണുകൾ മിഴിഞ്ഞു എന്നാൽ ജിത്തുവിന്റെ കണ്ണുകളിൽ ഒരുതരം അത്ഭുതമായിരുന്നു "ജാനി ......!" അവൻ ആവേശത്തോടെ മുന്നോട്ടാഞ്ഞു അവളെ കെട്ടിപ്പിടിച്ചതും അവളൊന്ന് വിറച്ചു ബോധം വന്നതുപോലെ പെട്ടെന്ന് അവനെ തള്ളി മാറ്റി "ജാനി ...?" അവൻ വീണ്ടും അവൾക്ക് നേരെ വന്നതും അവൾ പിന്നോട്ട് നീങ്ങി നിന്നു "ജാനി .... എനിക്കറിയാം ..... നിനക്ക് എന്നോട് ദേഷ്യമാണെന്ന് ..... വെറുപ്പാണെന്ന് ...... ഒക്കെ ഞാൻ അർഹിക്കുന്നുമുണ്ട് ..... വിവാഹപ്പന്തലിൽ എന്നെ കാത്തിരുന്ന നിനക്കും നിന്റെ കുടുംബത്തിനും ഞാൻ തന്നത് നാണക്കേടും വേദനയും മാത്രമാണ് ...... പക്ഷെ നീ ഒരു കാര്യം മനസ്സിലാക്കണം ..... എന്റെ ഭാഗത്തു ഒരു തെറ്റുമില്ല ..... "

അവൻ ദയനീയമായി പറഞ്ഞതും ജാനിയുടെ മുഖം ചുളിഞ്ഞു "അച്ഛനോടും അമ്മയോടും പോര് വിളിച്ചു അച്ഛമ്മയെ കൂട്ടു പിടിച്ചു ഈ വിവാഹത്തിന് മുൻകൈ എടുത്തവനാ ഞാൻ ..... ആ ഞാൻ അച്ഛന്റെയും അമ്മയുടെയും പേര് പറഞ്ഞു വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് തോന്നുന്നുണ്ടോ നിനക്ക് .....?" അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ പ്രത്യേകിച്ച് ഒരു ഭാവവുമില്ലാതെ നിന്നു "വിവാഹദിവസം അച്ഛനും അമ്മയും എന്നെ അമ്മയുടെ തറവാട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു ..... വിവാഹത്തിന് താൽപര്യമില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല ..... അതൊക്കെ അമ്മയുടെ കെണി ആയിരുന്നു ..... ഒന്ന് അന്വേഷിക്കാൻ പോലും കൂട്ടാക്കാതെ അച്ഛമ്മ അതൊക്കെ വിശ്വസിച്ചു .....

മറ്റൊരാളെ എനിക്ക് പകരക്കാരനായി കൊണ്ട് വന്നു ..... ആരും എന്നെക്കുറിച്ചു ഓർത്തില്ല ....." ജിത്തുവിന്റെ ശബ്ദത്തിൽ വേദന നിറഞ്ഞു അവൾക്ക് പാവം തോന്നി ..... അവൾ ചുണ്ടും ചുളുക്കി അവനെ നോക്കി "ജിത്തേട്ടൻ എന്താ ഇവിടെ .....?" അങ്ങനൊരു ചോദ്യം അവൻ പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി ..... അവളുടെ മുഖഭാവം കണ്ടപ്പോൾ മറ്റെന്തോ ആയിരുന്നു അവൻ പ്രതീക്ഷിച്ചത് "ഞാൻ ഇത്രയും നേരം പറഞ്ഞതൊന്നും നിന്റെ തലയിൽ കയറിയില്ലേ ജാനി ....."അവൻ അവളെ നോക്കി കണ്ണുരുട്ടിയതും അവൾ തലകുലുക്കി കാണിച്ചു "നിന്നെ തേടി വന്നതാണ് പെണ്ണെ ..... ഒരുപാട് അന്വേഷിച്ചു ..... വീട് കണ്ടെത്താൻ .....

അവിടെ ചെന്നപ്പോൾ ഇവിടുത്തെ അഡ്രസ് തന്നു ....." അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി പറഞ്ഞതും "യ്യോ ..... ഞാൻ പോവാ ജിത്തേട്ടാ ..... ആ രാവണൻ തിരിച്ചു വരുന്നേനു മുന്നേ എനിക്ക് അവിടെ എത്തണം ...." അതും പറഞ്ഞു അവൾ പിന്നിലേക്ക് തിരിഞ്ഞോടിയതും കാലുമടങ്ങി മുഖമടിച്ചു വീണതും ഒപ്പമായിരുന്നു "ജാനീീ ....." ജിത്തുവിന്റെ ശബ്ദമുയർന്നു അവൻ ഓടിപ്പോയി അവളെ മലർത്തി കിടത്തി നെറ്റി പൊട്ടിയിട്ടുണ്ട് ..... ജിത്തു അവളെ എണീപ്പിക്കാൻ നോക്കിയതും അവൾ തലയിൽ കൈയും വെച്ച് പതിയെ എണീറ്റു കൈയിൽ എന്തോ നനവ് പോലെ തോന്നിയതും അവൾ മുഖം ചുളിച്ചു കൈയിലേക്ക് നോക്കി "അമ്മേ ..... ചോര ...."

കൈയിലെ കട്ടച്ചോര കണ്ടതും അവൾ അലറി അതിലേക്കു നോക്കുംതോറും അവളുടെ ശരീരം തളരുന്നത് പോലെ തോന്നി ..... തല കറങ്ങുന്നത് പോലെ തോന്നി അവൾ കൈ രണ്ടും തലയിൽ വെച്ചു നെറ്റി പൊട്ടിയ വേദന കൂടി ആയപ്പോ ആ കുഞ്ഞു ശരീരത്തിന് അത് താങ്ങാനായില്ല കണ്ണുകൾ പതിയെ അടയുന്നതിനൊപ്പം അവൾ നിലത്തേക്ക് കുഴഞ്ഞു വീണിരുന്നു അവൻ അത് കണ്ട് ഒന്ന് പകച്ചെങ്കിലും ധൈര്യം സംഭരിച്ചു അവളെ തട്ടി വിളിച്ചു ..... പ്രതികരണം ഒന്നുമില്ലായിരുന്നു നെറ്റിയിലെ ചോര കണ്ടതും സംഭരിച്ചു വെച്ച ധൈര്യമൊക്കെ ചോർന്നു പോകുന്നതവൻ അറിഞ്ഞു ഒന്ന് രണ്ട് കൂടി തവണ അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നിരുന്നില്ല പിന്നൊട്ടും സമയം പാഴാക്കാതെ അവൻ അവളെ വാരിയെടുത്ത് പാർക്കിങ്ങിലേക്ക് ഓടി പാർക്കിങ്ങിൽ കിടന്ന കാർ തുറന്ന് അവൻ അവളെ അതിലേക്ക് കിടത്തിക്കൊണ്ട് അതിവേഗം കാറിനുള്ളിലേക്ക് കയറി അവളെ ഒന്നുകൂടി തട്ടി വിളിച്ചുനോക്കി .....

പ്രതികരണം ഒന്നുമില്ലെന്ന് കണ്ടതും അവൻ കാർ പറപ്പിച്ചു വിട്ടു  മീറ്റിംഗ് കഴിഞ്ഞു വന്ന റാവൺ സോഫയിലേക്ക് നോക്കിയപ്പോൾ ജാനി അവിടെ ഉണ്ടായിരുന്നില്ല അവളെ അവിടെ കാണാതിരുന്നപ്പോ തന്നെ അവനു എവിടെ നിന്നൊക്കെയോ ദേഷ്യം വന്നിരുന്നു അവൻ അത് അടക്കിപ്പിടിച്ചു വാഷ്‌റൂമിൽ പോയി തട്ടിനോക്കി അവിടെ ഇല്ലെന്ന് മനസ്സിലായതും അവൻ ക്യാബിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അവൻ ആ വലിയ ബിൽഡിങ് മുഴുവനും ഓടി നടന്നു അവളെ തിരഞ്ഞു സ്റ്റാഫ്സിനോടൊക്കെ അന്വേഷിച്ചെങ്കിലും എല്ലാവരും മീറ്റിംഗിന് പോയിരുന്നത് കൊണ്ട് ആരും അവളെ കണ്ടിരുന്നില്ല പുറത്തു ഇറങ്ങി എല്ലായിടത്തും അവൻ അവളെ തിരഞ്ഞുവെങ്കിലും അവളെ കണ്ടെത്താനായില്ല .... അവനു വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു .... അവൻ നേരെ മുകളിലേക്ക് തന്നെ പോയി സിസിടിവി വിഷ്വൽസ് ചെക്ക് ചെയ്തപ്പോ അതിലുള്ള കാഴ്ചകൾ കണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി ....!....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story