ജാനകീരാവണൻ 🖤: ഭാഗം 124

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കാറിൽ ഇരിക്കുമ്പോഴും ജാനിയുടെ മനസ്സ് അശാന്തമായിരുന്നു... അമ്മയെ എങ്ങനെ രക്ഷിക്കുമെന്നോ എന്ത് ചെയ്യുമെന്നോ ഒന്നും അറിയില്ല.... സിദ്ധാർഥിന് വഴങ്ങി കൊടുക്കാൻ ആണെങ്കിൽ അതിനും കഴിയില്ല.... ഈ മനസ്സുമായി അവനരികിലേക്ക് കയറി ചെന്നാൽ അത് പോലെ തിരികെ വരാൻ കഴിയില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.... റാവൺ സഹായിക്കുമെന്നും ഒപ്പം വരുമെന്നും അവൾ പ്രതീക്ഷിച്ചിരുന്നു.... അതുണ്ടായില്ല എന്നത് അവളെ തളർത്തി.... വാശിയോടെ അവനെ പറ്റിയുള്ള ചിന്തകൾ എടുത്തു കളഞ്ഞു... ഗൗരിയെ പറ്റിയായിരുന്നു പിന്നീടുള്ള ചിന്ത..... സിദ്ധാർഥ് ഉപദ്രവിച്ചു കാണുമോ... അമ്മ ഭയന്നിട്ടുണ്ടാവുമോ... അമ്മ ഇപ്പൊ ഏത് അവസ്ഥയിലാവും.... അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി.... ഫോൺ എടുത്ത് സിദ്ധാർഥ് അയച്ച ലൊക്കേഷൻ എടുത്ത് നോക്കി.... ഡ്രൈവറോട് സ്പീഡ് കൂറ്റൻ ആവശ്യപ്പെട്ടു.... അവിടെ എത്തും വരെ മുള്ളിന്മേൽ എന്ന അവസ്ഥയിലായിരുന്നു ജാനി.... •••••••••••••••••••••••••••••••••••••••°

"ഇപ്പൊ എന്ത് തോന്നുന്നു..... ഞാൻ വെറും വേസ്റ്റ് ആണെന്ന് തോന്നുന്നുണ്ടോ....?" ഗൗരിയുടെ വായിലെ തുണി എടുത്ത് മാറ്റി സിദ്ധാർഥ് ചോദിച്ചു "മ്മ്... വിചാരിച്ച പോൽ ഒന്നുമല്ല.... അവൾ വരും.... അതുറപ്പാ... " ഗൗരിക്ക് സന്തോഷം തോന്നി "പക്ഷേ.... അവൾ നമ്മുടെ വഴിക്ക് വരുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല.... അങ്ങനെ അവൾ വഴങ്ങിയില്ലെങ്കിൽ എന്ത് ചെയ്യും....?" ഗൗരിയുടെ ചോദ്യത്തിന് സിദ്ധാർഥ് ഗൂഢമായി ചിരിച്ചു.... ആ ചിരിയിൽ ഗൗരിക്ക് പന്തികേട് തോന്നി.... "സിദ്ധാർഥ്.... എന്താ നിന്റെ പ്ലാൻ....?" പരിഭ്രമത്തോടെ ഗൗരി അവനെ നോക്കി... "അവൾക്ക് വഴങ്ങേണ്ടി വരും..... ഏത് വിധേനയും ഞാൻ അവളെ എന്റെ വഴിക്ക് കൊണ്ട് വരും...." "അവളെ നീ ഉപദ്രവിക്കുകയൊന്നും ചെയ്യില്ലല്ലോ....?" ഒരിക്കൽ കൂടി ഗൗരി ചോദിച്ചു.... "ആന്റി അങ്ങനെയാണോ എന്നെക്കുറിച്ച് ധരിച്ചു വെച്ചിരിക്കുന്നത്....?"

അവൻ പുഞ്ചിരിയോടെ ഗൗരിക്ക് നേരെ തിരിഞ്ഞു.... "വേദനിപ്പിക്കാൻ ആയിരുന്നെങ്കിൽ ഞാൻ അവളെ സ്നേഹിക്കേണ്ടിയിരുന്നില്ലല്ലോ....?" അവൻ ചിരിച്ചു.... ഗൗരിക്ക് ആശ്വാസമായി.... പിന്നീട് അവിക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇരുവരും.... ചതിയറിയാതെ അമ്മയെ ഓർത്ത് ഉരുകി ജാനിയും.... ചതിക്കുഴിയിലേക്കാണ് എടുത്തു ചാടുന്നതെന്ന് അവൾ അറിയുന്നുണ്ടായിരുന്നില്ല.... •••••••••••••••••••••••••••••••••••••••• ജാനി പോയതും റാവൺ ഫോൺ എടുത്ത് ജിത്തുവിനെ വിളിച്ചു.... "അവനായിട്ട് തിടുക്കം കൂട്ടിയ സ്ഥിതിക്ക് ഇനി വെച്ച് താമസിക്കേണ്ട ആവശ്യം ഉണ്ടോ റാവൺ....?" അവൻ ചോദിച്ചു..... "അവരെ ഇൻഫോം ചെയ്തോ.... വൈകിക്കണ്ട.... " അത്ര മാത്രമേ റാവണിന് പറയാൻ ഉണ്ടായിരുന്നുള്ളു.... "ഓക്കേ.... ഞാൻ എത്തിയേക്കാം... ശരി ടാ ബൈ...." ജിത്തു ഫോൺ വെച്ചിട്ട് പോയതും റാവൺ കോട്ട് ഊറി എറിഞ്ഞു... ഷർട്ടിന്റെ മുകളിലുള്ള രണ്ട് ബട്ടൺ തട്ടി വിട്ടു... സ്ലീവ് മടക്കി മുട്ടൊപ്പം കയറ്റി വെച്ചവൻ കാറിലേക്ക് കയറി....

ആ മുഖം തികച്ചും ശാന്തമായിരുന്നു.... സംഭവിക്കാൻ പോകുന്നതൊക്കെ മനസ്സിൽ കൃത്യമായി ചിന്തിച്ചു വെച്ചിട്ടുള്ള ഇരിപ്പായിരുന്നു അത്.... വന്നതും വരാൻ ഇരിക്കുന്നതും എല്ലാം നല്ലതിന്.... നല്ലതിന് വേണ്ടി മാത്രം.... ••••••••••••••••••••••••••••••••••••••° സിദ്ധാർഥ് അയച്ച കൊടുത്തത് അവന്റെ ഒരു ഗെസ്റ്റ് ഹൗസിന്റെ ലൊക്കേഷൻ ആയിരുന്നു.... ഗേറ്റിന് മുന്നിൽ ഇറങ്ങിക്കൊണ്ട് അവൾ ഡ്രൈവറെ പറഞ്ഞയച്ചു... ഒറ്റക്ക് വരണമെന്നാണ് സിദ്ധാർഥിന്റെ ആവശ്യം.... ഡ്രൈവർ കാറുമായി പോയതും അവൾ ചുറ്റും ഒന്ന് നോക്കി.... അടുത്തെങ്ങും വീടുകളൊന്നും ഇല്ല.... ഗെസ്റ്റ് ഹൗസിനോട് ചേർന്ന് തന്നെ ഒരു കായൽ കണ്ടു... അതൊന്നും ആസ്വദിക്കാൻ പറ്റിയ മാനസികാവസ്ഥയല്ലാത്തത് കൊണ്ട് അവൾ ഗേറ്റ് തള്ളി തുറന്നു.... പതിയെ അകത്തേക്ക് നടന്നു.... നടത്തത്തിന്റെ വേഗത കൂടി അവൾ പോയി കാളിങ് ബെൽ അമർത്തി.... സിദ്ധാർഥിന്റെ ഒരു സഹായി വന്ന് ഡോർ തുറന്നു.... അവളുടെ കൈയിലെ ഫോണും ബാഗും പിടിച്ചു വാങ്ങി പരിശോധിച്ച ശേഷം അവളെ അകത്തേക്ക് കടത്തി വിട്ടു...

അവൾ അകത്തു കയറിയതും അയാൾ ഡോർ ലോക്ക് ചെയ്തു..... മുന്നിൽ കണ്ട വലിയൊരു ഹാളിന്റെ ഒത്ത നടുക്കായി ബന്ധിതയാക്കപ്പെട്ട ഗൗരിയെ അവൾ കണ്ടു..... അവൾ ഓടി ഗൗരിക്ക് നേരെ..... "അമ്മാ....." അവൾ അത്രയും നേരം അനുഭവിച്ച മാനസികസംഘർഷം മുഴുവൻ ആ വിളിയിൽ ഉണ്ടായിരുന്നു.... "ഹാ നിക്കന്നെ.... ഇതെങ്ങോട്ടാ ഈ പാഞ്ഞു പോണേ...."ഓടി വരുന്നവളുടെ വയറിലൂടെ കൈയിട്ട് സിദ്ധാർഥ് അവളെ പൊക്കി മാറ്റി നിർത്തി.... ജാനി അറപ്പോടെ അവന്റെ കൈ തട്ടി എറിഞ്ഞു.... സിദ്ധാർഥിന്റെ മുഖം മാറി.... വാശിയോടെ അവൻ അവളുടെ കൈകൾ കവർന്നു.... അവളെ പിടിച്ചു പുറം തിരിച്ചു തന്റെ നെഞ്ചോട് ചേർത്തു നിർത്തി കഴുത്തിൽ പൂട്ടി.... ഗൗരി ഒന്ന് പിടഞ്ഞു.... "അവളെ വിട് സിദ്ധാർഥ്...." ഗൗരി ശബ്ദമുയർത്തി.... സിദ്ധാർഥ് ഒന്ന് ചുണ്ട് കോട്ടി.... ജാനിയിൽ അറപ്പും വെറുപ്പും നിറഞ്ഞു.... "എന്റെ നിബന്ധനകൾ അംഗീകരിച്ചു കൊണ്ടുള്ള വരവല്ല നിന്റേത്.... അതെനിക്ക് നന്നായി അറിയാം....."അവളെ അങ്ങനെ തന്നെ നിർത്തി സിദ്ധാർഥ് അവളുടെ കാതോരം പറഞ്ഞു....

അവൾ തല വെട്ടിച്ചു.... അമർഷത്തോടെ..... "നീ എന്ത് കരുതി.... അമ്മയുടെ ജീവൻ വെച്ച് വിലപേശി നേരം കളയുമെന്നോ.... ഒരിക്കലും ഇല്ല..... നിനക്ക് പിറകെ അവൻ വരുമെന്നും എനിക്കറിയാം അവ്നി.... പക്ഷേ തോൽക്കാൻ എനിക്ക് മനസ്സില്ല..... അവൻ ഇവിടെ എത്തും മുന്നേ നിന്നെയും കൂട്ടി ഞാനീ നാട് വിട്ടിരിക്കും...."അവൻ അവളുടെ കാതിൽ ചുണ്ട് ചേർത്തു.... അവൾ വെറുപ്പോടെ അതിലുപരി വെറുപ്പോടെ അവനെ തള്ളി മാറ്റി.... സിദ്ധാർഥ് പുഞ്ചിരിയോടെ തന്നെ നിന്നു.... "നിന്റെ ആഗ്രഹം നടക്കില്ല.... ഒരിക്കലും....." അവൾ തീർത്ത് പറഞ്ഞു..... "നടക്കും അവ്നി...." അതും പറഞ്ഞു പിറകിലായി ജീൻസിൽ തിരുകിയ ഗൺ എടുത്ത് സിദ്ധാർഥ് ഗൗരിക്ക് നേരെ വെടിയുതിർത്തു..... വലത് തോളിൽ നിന്ന് രക്തം തെറിപ്പിച്ചു കൊണ്ട് ആ ബുള്ളറ്റ് ഗൗരിയുടെ ശരീരത്തിലേക്ക് തുളച്ചു കയറി..... ഗൗരിയും ജനിയും ഞെട്ടിപ്പോയി..... പച്ചമാസത്തിൽ വെടിയുണ്ട തുളച്ചു കയറിയ വേദന ഗൗരിക്ക് അസ്സഹനീയമായി തോന്നി.... ഒപ്പം സിദ്ധാർഥിന്റെ ചതിയും.....

"അമ്മാ.... " ജാനി അലറികരഞ്ഞുകൊണ്ട് ഗൗരിക്ക് നേരെ ഓടി.... സിദ്ധാർഥ് ജാനിയുടെ മുടിക്കുത്തിൽ പിടിച്ചു വലിച്ചു നിലത്തേക്ക് ഇട്ടു.... അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്ന് കവിളിൽ കുത്തി പിടിച്ചു.... "എന്റെ ആഗ്രഹം നടക്കില്ല എന്നൊരു അവസ്ഥ വന്നാൽ നീയും ഉണ്ടാവില്ല പിന്നെ.... കൊന്ന് കളയും ഞാൻ...." വന്യമായ ഭാവമായിരുന്നു അവനപ്പോൾ.... ഇതേസമയം അവന്റെ ഭാവപ്പകർച്ചയിൽ ഗൗരി പൂർണമായും തകർന്നിരുന്നു..... "ചതിക്കയായിരുന്നോ.....?" വേദന കടിച്ചു പിടിച്ചു പിടിച്ചു ഗൗരി ചോദിച്ചു.... "അതേ.... ചതി തന്നെയാ.... ഒരേസമയം ഞങ്ങളെ രണ്ട് പേരെയും ചതിക്കാൻ ശ്രമിച്ച നിങ്ങളെ ചതി കൊണ്ട് തന്നെയല്ലേ നേരിടേണ്ടത്...?" അവന്റെ ചോദ്യം കേട്ട് ഗൗരി കണ്ണുകൾ ഇറുക്കിയടച്ചു.... വേദന കടിച്ചു പിടിച്ചു.... "നിനക്ക് അറിയില്ലല്ലോ... നിന്നെ എന്റെ അടുത്ത് എത്തിക്കാൻ എന്നെ സഹായിച്ചത് ദേ ഈ ഇരിക്കുന്ന നിന്റെ അമ്മയാണ്.... സാക്ഷാൽ ഡോക്ടർ ഗൗരി നന്ദ.....".......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story