ജാനകീരാവണൻ 🖤: ഭാഗം 125

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിനക്ക് അറിയില്ലല്ലോ... നിന്നെ എന്റെ അടുത്ത് എത്തിക്കാൻ എന്നെ സഹായിച്ചത് ദേ ഈ ഇരിക്കുന്ന നിന്റെ അമ്മയാണ്.... സാക്ഷാൽ ഡോക്ടർ ഗൗരി നന്ദ....." ഗൗരി ഞെട്ടിപ്പോയി.... ചതി പൂർത്തിയായി.... പകയോടെ ഗൗരി അവനെ നോക്കി.... പൊടുന്നനെ നോട്ടം സ്വന്തം മകളിലേക്ക് നീണ്ടു.... വിശ്വസിക്കാനാവാതെ തന്നെ നോക്കി നിൽക്കുന്ന മകളെ കണ്ട് അവരുടെ ശിരസ്സ് താണു.... ഗൗരിയുടെ മൗനം അവളെ നോവിച്ചു.... തന്റെ അമ്മ...?? ഇത്ര വലിയൊരു ചതി.... മനസ്സും ശരീരവും തളർന്നുപോയി.... സിദ്ധാർഥിന്റെ കൈകൾക്കിടയിൽ ഒരു മരപ്പാവ പോലെ അവൾ അമർന്നു.... "നിന്റെ അമ്മ നിന്നെ എനിക്ക് വിട്ട് തരുമെന്ന ഒറ്റ വാക്കിൽ ആണ് ഇവരെ ഞാൻ കൂടെ കൂട്ടിയത്.... ഇത്ര ഒക്കെ ചെയ്തതും..... " ജാനി ഒക്കെ കേട്ട് ഗൗരിയെ തന്നെ നോക്കുകയായിരുന്നു....

ഈ അമ്മയെ ഓർത്ത് അത്രനേരം ഉള്ളുരുകിയത് ഓർത്തവൾക്ക് പുച്ഛം തോന്നി.... മകളുടെ ജീവിതം ഒരു കൊടും കുറ്റവാളിക്കു മുന്നിൽ അടിയറവ് വെച്ചു.... തന്റെ സ്വാർത്ഥത.... തന്റെ വിജയം.... അത് മാത്രം ലക്ഷ്യം വെച്ച്.... ഇത്ര വലിയൊരു ചതി.... അവൾക്ക് സഹിക്കാൻ ആവുന്നില്ല.... അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ അറപ്പും വെറുപ്പും തോന്നിപ്പോയി.... സിദ്ധാർഥ് ഒരു ക്രിമിനൽ ആണെന്ന് അറിഞ്ഞിട്ടും അവനോടൊപ്പം ചേർന്ന് തന്നെ അവന്റെ കെണിയിൽ പെടുത്തി.... തന്റെ ജീവിതം നശിച്ചു.... അവൾ തിരിച്ചറിയുകയായിരുന്നു..... "ചതിക്കണമെന്ന് ഞാൻ വിചാരിച്ചതല്ല കേട്ടോ... എന്നെ ചതിക്കാൻ പ്ലാൻ ചെയ്തതിന്റെ ശിക്ഷയാണിത്.... എന്നേം RK യും തമ്മിൽ തല്ലിപ്പിച്ചിട്ട് മകളെ കൂട്ടി രക്ഷപ്പെടാമെന്ന് കരുതി അല്ലേ....?" ജാനിയെ വിട്ട് ഗൗരിക്ക് നേരെ കുനിഞ്ഞു അവർക്ക് മാത്രം കേൾക്കാനായി അവൻ പറഞ്ഞു... ഗൗരി അത് കേട്ട് ഞെട്ടി.... "ഇത് എനിക്ക് നിങ്ങടെ ബാഗിൽന്ന് കിട്ടിയതാ...." പോക്കറ്റിൽ നിന്ന് എടുത്തുയർത്തിയ രണ്ട് ഫ്ലൈറ്റ് ടിക്കറ്റ്സും രണ്ട് പേരുടെയും പാസ്സ്പോർട്ടും കാണിച്ച് കൊണ്ട് സിദ്ധാർഥ് ചുണ്ട് കോട്ടി....

"ചതിക്ക് ചതി.... അതാണ് എന്റെ രീതി...." അത് വലിച്ചെറിഞ്ഞുകൊണ്ട് സിദ്ധാർഥ് പുച്ഛിച്ചു.... മുറിവിന്റെ വേദനയും ജാനിയുടെ വെറുപ്പ് നിറഞ്ഞ നോട്ടവും കണക്ക് കൂട്ടൽ തെറ്റിയ നിരാശയുമൊക്കെ അവരെ തളർത്തിയിരുന്നു.... സിദ്ധാർഥ് താഴെ നിന്ന് ജാനിയുടെ പാസ്പോർട്ട്‌ മാത്രം എടുത്തു വെച്ചു.... "ഇനി നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ...." അതും പറഞ്ഞ് സിദ്ധാർഥ് ജാനിക്ക് നേരെ തിരിഞ്ഞു.... ജാനി പിറകിലേക്ക് നീങ്ങി.... അവൾ നീങ്ങുന്നതിനൊപ്പം അവൻ അവൾക്ക് നേരെ നടന്നു.... ഓടാൻ ശ്രമിച്ചവളുടെ ഇടുപ്പിൽ കൈയിട്ട് അവളെ പൊക്കി എടുത്തു.... അവളുടെ വയറിൽ ഒന്ന് പിച്ചി.... അവൾ അറപ്പോടെ തട്ടി മാറ്റി.... അവൻ വാശിയോടെ അവളിൽ ബലം പ്രയോഗിച്ചു... അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ചു.... അവളും പരമാവധി ബലം പ്രയോഗിച്ചു.... ഗൗരി നിസഹായായിരുന്നു.... "സിദ്ധാർഥ്..... അവളെ വിടെടാ...." ഉള്ള ആരോഗ്യം മുഴുവൻ എടുത്ത് ഗൗരി അലറി.... പുച്ഛമായിരുന്നു അതിന്റെ മറുപടി... ഗൗരിക്ക് ദേഷ്യം തോന്നി.....

ജാനിയെ കണ്ണുകൾ ഉയർത്തി നോക്കി.... വേദനയോടെ.... അതിലുപരി പശ്ചാത്താപത്തോടെ.... എന്നാൽ ബലമായി തന്നെ അടുപ്പിക്കാൻ ശ്രമിക്കുന്നവനെ തടയുന്നതിനിടയിലും കത്തുന്നൊരു നോട്ടം അവൾ ഗൗരിക്ക് നേരെ തൊടുത്തു വിട്ടു.... ആ നോട്ടത്തിൽ ഗൗരി തളർന്നു പോയി..... ഒന്ന് എണീക്കാൻ പോലും കഴിയാതെ ബന്ധിയാക്കപ്പെട്ട്.... തന്റെ പൊന്നുമോളെ ഒന്ന് രക്ഷിക്കാൻ പോലും കഴിയാതെ.... അവർ ഉരുകി..... മുന്നിലുള്ള കാഴ്ചയിൽ ഗൗരി ഒരുനിമിഷം ആവണിയേ ഓർത്തു പോയി.... ഇത് പോലെ ആയിരിക്കില്ലേ മൂർത്തി ആവണിയേ... അവരുടെ ഉള്ളം തേങ്ങി.... അവി ഇന്ന് അനുഭവിക്കുന്ന മാനസിക സംഘർഷശത്തേക്കാൾ ഏറെ ആ കൊച്ചു കുട്ടി അനുഭവിച്ചു കാണില്ലേ... ഭയന്നിട്ടുണ്ടാവില്ലേ എന്റെ മോള്.... ആവണിയുടെ ചലനമറ്റ ശരീരം കൺമുന്നിൽ തെളിഞ്ഞു വന്നു... ഒപ്പം ജാനിയുടെ എതിർപ്പുകളുടെ സ്വരവും കാതുകളിൽ എത്തി.... എന്ത് ചെയ്യണമെന്നറിയാതെ ഗൗരി തളർന്നു പോയി.... ദൈവ ദൂതനെ പോലെ ആരെങ്കിലും എത്തിയെങ്കിൽ...

വെറുതെ അവർ കൊതിച്ചു..... അവൾ അടുക്കുന്നില്ലെന്ന് കണ്ട് അവൻ അവളെ പിടിച്ചു വലിച്ചു പുറത്തേക്ക് നടക്കാൻ ഒരുങ്ങി.... ഉടനെ അവിടം വിടുക എന്നത് തന്നെ ആയിരുന്നു ലക്ഷ്യം.... അവൻ ജാനിയുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു അവളെ ബലമായി വലിച്ചു കൊണ്ട് പോയി.... ഡോർ ലോക്ക് മാറ്റി തുറന്നത് മാത്രമേ അവനോർമ്മയുള്ളൂ.... അവനെ കാത്തു നിന്ന റാവണിന്റെ ചവിട്ടേറ്റ് അവൻ നിലം പതിച്ചു.... സിദ്ധാർഥ് ജാനിയുടെ കൈകളിൽ പിടിച്ചിരുന്നതിനാൽ അവളും ഒന്ന് വേച്ചു പോയി.... ഗൗരിയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു... ആദ്യമായി.... അവനെ കണ്ടതും ജാനിയുടെ കണ്ണുകൾ നിറഞ്ഞു... കണ്ണുകളിൽ പ്രതീക്ഷ തെളിഞ്ഞു.... താൻ അത്രയൊക്കെ പറഞ്ഞിട്ടും തനിക്കായി അവൻ എത്തിയിരിക്കുന്നു.... അവന്റെ നോട്ടം മുഴുവൻ സിദ്ധാർഥിലാണ്.... വേഗത്തിൽ നടന്ന് ചെന്ന് അവന്റെ കഴുത്തിൽ ചവിട്ടി പിടിച്ചു.... ഷൂസ് അമർത്തി.... സിദ്ധാർഥ് ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞു..... പിന്നാലെ വന്ന ജിത്തു ഓടി ചെന്ന് ഗൗരിയെ സ്വാതന്ത്രയാക്കി....

കുറച്ച് മുൻപ് അകത്തു നിന്ന് കേട്ട ജാനിയുടെ എതിർപ്പുകളുടെ സ്വരം അവന്റെ കാതിൽ മുഴങ്ങി.... അവളുടെ ദേഹത്തിൽ അമർന്ന അവന്റെകൈകളിലേക്ക് അവൻ വന്യമായി നോക്കി.... "റാവൺ മതി.... ഇവനെ ജീവനോടെ തന്നെ ഏൽപ്പിക്കണം... അല്ലെങ്കിൽ പ്രശ്നം ഗുരുതരമാകും.... യുഎസ് എംബസിയിൽ ഇൻഫോം ചെയ്തിട്ടുണ്ട്... ഹാൻഡ് ഓവർ ചെയ്യുമ്പോൾ ഇവൻ ജീവനോടെ ഉണ്ടാവണം.... ചെയ്തു കൂട്ടിയതിനൊക്കെ ആ നാട്ടിൽ വെച്ച് തന്നെ അനുഭവിച്ചു തീരട്ടെ...." ജിത്തു അവനെ പിടിച്ചു മാറ്റി.... സിദ്ധാർഥിന് ഒന്നും മനസ്സിലായില്ല.... റാവൺ ഒന്നും മിണ്ടിയില്ല.... സിദ്ധാർഥിന്റെ തന്നെ തോക്ക് എടുത്ത് അവന്റെ രണ്ട് ഉള്ളം കൈയിലേക്കും റാവൺ ഷൂട്ട്‌ ചെയ്തു.... അവിടെയാകെ സിദ്ധാർഥിന്റെ അലർച്ച മുഴങ്ങി.... ജിത്തു അവന്റെ കൈയിൽ നിന്ന് ഗൺ പിടിച്ചു വാങ്ങി....

റാവൺ അവനെ തന്നെ നോക്കി നിൽപ്പാണ്.... ജാനി മുഖം തിരിച്ചെങ്കിലും ഗൗരി അത് ആസ്വദിച്ചു.... വെടിയൊച്ച കേട്ട് ഓടിക്കയറിയ കീഴുദ്യോഗസ്ഥരെ ജിത്തു തടഞ്ഞു..... "ഡോക്ടർ ഗൗരി നന്ദയെ ഷൂട്ട്‌ ചെയ്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ എനിക്ക് ഇയാളെ ഷൂട്ട്‌ ചെയ്യേണ്ടി വന്നു...." ജിത്തു കീഴുദ്യോഗസ്ഥരോട് പറഞ്ഞു.... "ഷൂട്ട്‌ ചെയ്തത് ഞാനാ.... അതിന്റെ പേരിൽ ഉണ്ടാവുന്ന കോൺസിക്വൻസസ് ഞാൻ ഫേസ് ചെയ്തോളാം...."റാവൺ പറഞ്ഞു.... സിദ്ധാർഥ് ആ വേദനയിലും ഒന്നും മനസ്സിലാവാതെ അവരെ നോക്കുകയാണ്.... ജിത്തു അത് കണ്ട് അവന്റെ അരികിലായി മുട്ട് കുത്തി ഇരുന്നു.... ഗൗരി വേദനയോടെ മൂളുന്നത് പോലെ സിദ്ധാർഥും മൂളുകയും ഞെരങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട്.... "എന്താണെന്ന് മനസ്സിലായില്ല അല്ലേ....?" ജിത്തു തിരക്കി.... "വേറൊന്നുമല്ല.... നീ ഇവിടെ നിന്ന് അന്യനാട്ടിൽ പോയി കാണിച്ച് വെച്ച കന്നന്തിരുവുകൾ ഒക്കെ അവിടെ തെളിഞ്ഞു...." ജിത്തു പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ വികസിച്ചു.... "ഗൗരീ മാഡം തറവാട്ടിൽ ഭദ്രമായി ഒളിപ്പിച്ചു വെച്ച എവിഡൻസ് ഇല്ലേ....

അത് നമ്മുടെ യുവ ഇങ്ങ് പൊക്കി....."ഗൗരിയെ നോക്കിയാണ് ജിത്തു പറഞ്ഞത്.... "ആ എവിഡൻസ് ഒരുപാട് തുമ്പില്ലാത്ത കേസുകളിലേക്കുള്ള താക്കോൽ ആയിരുന്നു.... എന്തായാലും യുഎസിൽ അത്യാവശ്യം അറിയപ്പെടുന്ന മോസ്റ്റ്‌ വാണ്ടട് ക്രിമിനൽ ആണ് ഇപ്പൊ എന്റെ മുന്നിൽ കിടക്കുന്നത്.... യുഎസ് എംബസിയുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്... ഈ തൊണ്ടിമുതലിനെ കൈമാറനുള്ള സമയമായി.... അപ്പോ പോയേക്കാം... " അവൻ സിദ്ധാർഥിനോടായി പറഞ്ഞു.... സിദ്ധാർഥ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.... ഇങ്ങനൊരു പതനം.... ഈ പോക്ക് ഒരിക്കലും ഊരാൻ പറ്റാത്ത ഒരു ഊരാകുടുക്കിലേക്കാണെന്ന് അവൻ നന്നായി അറിയാം.... പക്ഷേ രക്ഷയില്ല.... രക്ഷപ്പെടാനുള്ള ശക്തിയും ഇല്ല.... തന്റെ ആളുകളെയൊക്കെ പോലീസ് ബന്ധികളാക്കിയിരുന്നു..... സിദ്ധാർഥ് എല്ലാ അർത്ഥത്തിലും തളർന്നു പോയി.... "അപ്പൊ ഓക്കേ ബ്രോ..... എല്ലാ സഹായങ്ങൾക്കും നന്ദി...." റാവണിനെ ഒന്ന് ഹഗ് ചെയ്ത് ജിത്തു സിദ്ധാർഥിനെ അറസ്റ്റ് ചെയ്തു.... കൈയിൽ നിന്ന് നിർത്താതെ വാർന്നൊഴുകുന്ന രക്തം അവനെ തളർത്തുന്നുണ്ടായിരുന്നു....

അതിനേക്കാൾ ഭീകരമായിരുന്നു ആ മുറിവിൽ നിന്നുള്ള വേദന.... സിദ്ധാർഥ് കളമൊഴിഞ്ഞതും അവിടെ റാവണും ജാനിയും ഗൗരിയും ബാക്കിയായി.... ജാനിക്ക് റാവണിനെ നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.... അവൾ തലയും താഴ്ത്തി നിൽക്കുന്നത് കണ്ട് അവൻ അവളുടെ തോളിൽ രണ്ട് തട്ട് തട്ടി കണ്ണ് ചിമ്മി തുറന്നു.... അവൾക്ക് സന്തോഷം തോന്നി.... കണ്ണ് നിറഞ്ഞു.... "സോറി രാവണാ...." അവനെ ഇറുകെ പുണർന്നവൾ.... റാവൺ മടി കൂടാതെ പൊതിഞ്ഞു പിടിച്ചു.... ആ കാഴ്ചയാണ് ഗൗരിയെ ചിന്തിപ്പിച്ചത്.... ഇന്ന് റാവൺ ഇല്ലായിരുന്നെങ്കിൽ.... ഗൗരി കണ്ണുകൾ ഇറുക്കിയടച്ചു..... തോളിൽ അസ്സഹനീയമായ വേദന... എങ്കിലും അവരത് കടിച്ചു പിടിച്ചു.... "അവീ...." ഗൗരിയുടെ ശബ്ദമൊന്ന് ഇടറി.... ജാനി അവനിൽ നിന്ന് അകന്ന് മറി തിരിഞ്ഞു നോക്കി.... കുറ്റബോധത്തോടെ നോക്കുന്ന അമ്മ.... ക്ഷമിക്കാനാവുന്ന ചതിയല്ല.... അവളുടെ ഉൾമനസ്സ് മന്ത്രിച്ചു.... ഇന്ന് റാവൺ വന്നില്ലായിരുന്നെങ്കിൽ.... ഒന്നുകിൽ അവനാൽ നശിപ്പിക്കപ്പെട്ട ശരീരവുമായി അവന്റെ പീഡകൾ സഹിച്ചു ഒരു ജഡമായുള്ള ജീവിതം....

അല്ലെങ്കിൽ അതിൽ മനം നൊന്ത് ഒരു ആത്മഹത്യ.... അല്ലെങ്കിൽ ഒരു കൊലപാതകി എങ്കിലും ആയേനെ താൻ... അറിഞ്ഞു വെച് തന്റെ സ്നേഹത്തെ മുതലെടുത്തു.... എന്തിനും മടിക്കാത്ത ഒരു ചെകുത്താനു മുന്നിൽ തന്നെ എറിഞ്ഞു കൊടുത്തു..... അവളുടെ രക്തം തിളക്കുകയായിരുന്നു..... "മോളെ...." "വിളിക്കരുത്.... ഇനി നിങ്ങൾ അങ്ങനെ വിളിക്കരുത്...." അവൾ ചീറി.... "അവീ...." വേദന നിറഞ്ഞ ആ മുഖം കാണാൻ ഇഷ്ടപ്പെടാതെ അവൾ മുഖം തിരിച്ചു.... ശേഷം റാവണിനെ ഒന്ന് നോക്കി അവിടെ നിന്നും ഇറങ്ങിപ്പോയി.... "അവീ...." കരഞ്ഞുകൊണ്ട് പിന്നാലെ പോകാൻ നിന്ന ഗൗരി തളർച്ചയോടെ അതിലുപരി വേദനയോടെ വീഴാൻ പോയി.... ആ വീഴ്ചയിൽ അവരെ താങ്ങാൻ റാവൺ അപ്പോഴും ഉണ്ടായിരുന്നു... അവരെ വീഴാതെ ചേർത്തു പിടിച്ചവനെ കണ്ണ് നീരോടെ അതിലുപരി കുറ്റബോധത്തോടെ ഗൗരി നോക്കിപ്പോയി....

ഒരു മാപ്പ് പറയാൻ പോലും നാവ് ഉയരുന്നില്ല.... "വരൂ... ഹോസ്പിറ്റലിലേക്ക് പോകാം...." മറുപടിക്ക് കാത്തു നിൽക്കാതെ അവൻ അവരെ കൂട്ടി പുറത്തേക്ക് നടന്നു.... "ജാനി.... നീ ഡ്രൈവർടെ കൂടെ പൊയ്ക്കോ.... ആംബുലൻസ് ഇപ്പൊ എത്തും...." കലിയോടെ നിൽക്കുന്നവളോട് അവൻ പറഞ്ഞു.... അമ്മയുടെ മുറിവിലേക്ക് ഒരു നിമിഷം കണ്ണുകൾ തറഞ്ഞു.... പക്ഷേ ആ മുഖത്തേക്ക് നോക്കുമ്പോൾ ചതിയാണ് ഓർമ വരിക.... അവിടെ അധിക നേരം നിൽക്കാൻ ഇഷ്ടപ്പെടാത്ത പോലെ അവൾ ഡ്രൈവർക്കൊപ്പം പോയി... അവൾ പോകുമെന്ന് ഗൗരി കരുതിയിരുന്നില്ല.... അവളുടെ ആ അവഗണന ഗൗരിയെ കൂടുതൽ തളർത്തി.... അല്പസമയത്തിനുള്ളിൽ ആംബുലൻസ് എത്തി... റാവൺ അവർക്കൊപ്പം കയറി.... ശത്രുവായി കണ്ട RK ഇന്ന് തന്റെ രക്ഷക്കെത്തിയിരിക്കുന്നു..... ഒരു മാപ്പ് പറയാൻ പോലും ആ നാവ് ഉയരുന്നുണ്ടായിരുന്നില്ല..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story