ജാനകീരാവണൻ 🖤: ഭാഗം 128

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

നിനക്ക് ഉറങ്ങണമല്ലേ..... ഉറക്കാം .... ഉറക്കി കിടത്താം.... എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവനും ആ പുതപ്പിനുള്ളിലേക്ക് കയറി..... അവന്റെയാ പ്രവർത്തിയിൽ അവൾ ശരിക്കും ഞെട്ടി... അല്ല പിന്നെ.... വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ...😏 "താനിതെന്തോന്നാ ഈ കാണിക്കുന്നേ....?" ഞെട്ടലോടെ തന്നെ അവൾ ചോദിച്ചു.... "അതിന് ഞാൻ ഒന്നും കാണിച്ചില്ലല്ലോ.... കാണിക്കാൻ പോവുന്നേ ഉള്ളൂ...." ഗൂഢമായി ചിരിച്ചുകൊണ്ട് പുതപ്പ് മാറ്റി എണീക്കാൻ നിന്നവളുടെ ഇടുപ്പിൽ കൈയിട്ടവൻ അവളെ ബെഡിൽ മലർത്തി അടിച്ചു.... അവളുടെ രണ്ട് കണ്ണും തള്ളിപ്പോയി ആ നീക്കത്തിൽ.... ശേഷം പുതപ്പ് രണ്ടുപേരുടെയും തലവഴി വലിച്ചിട്ടു.... അതോടെ നന്ദുവിന്റെ നെഞ്ചിടിപ്പുയർന്നു.... ചെന്നിയിലും കഴുത്തിലും വിയർപ്പൊഴുകി.... അത് കണ്ട് അവൻ വശ്യമായി ഒന്ന് ചിരിച്ചു.... അവൾ എണീക്കാൻ ഭാവിച്ചതും വയറിലൂടെ കൈയിട്ട് അവളെ തന്നോട് ചേർത്തു കിടത്തി.... കറന്റ് അടിച്ച കാക്കയുടെ ലുക്കിൽ അവൾ ഒന്ന് അനങ്ങുക പോലും ചെയ്യാതെ അവനെ നോക്കി....

അവൻ കൂടുതൽ കൂടുതൽ അവളിലേക്ക് അടുത്തു.... ഒന്ന് ഉരുണ്ടുകൊണ്ട് അവളുടെ മുകളിലേക്ക് കയറിക്കിടന്നു.... നന്ദു പിന്നെയും ഞെട്ടി.... അവൻ ഒന്ന് ചിരിച്ചുകൊണ്ട് വലത് വശത്തു കൈ മുട്ട് കുത്തി കൈവെള്ളയിൽ തല വെച് അവന്റെ പകുതി ഭാരം അവളുടെ ശരീരത്തിൽ വെച്ചുകൊണ്ട് അങ്ങനെ കിടന്നു.... വിറയലോടെ തന്നെ നോക്കുന്നവളെ നോക്കി മീശ ഒന്ന് പിരിച്ചു വെച്ചു.... "എന്താടി ഭാര്യേ.... പേടിച്ചു പോയോ....?" ഒറ്റ കണ്ണിറുക്കി അവൻ തിരക്കി.... വലത് കൈ അവളുടെ മുടിയിഴകളെ ലാളിച്ചു.... ഒന്ന് തള്ളി മാറ്റാൻ പോലും മറന്ന് അവൾ അവനെ ഉറ്റുനോക്കി.... അവളെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് അവൻ മുഖം താഴ്ത്തി..... ചുണ്ട് കൂർപ്പിച്ചു തനിക്ക് നേരെ വരുന്നവനെ കണ്ട് അവളുടെ നെഞ്ചിടിപ്പ് ഏറി.... അവന്റെ മുഖത്തെ വശ്യത അവളെ തളർത്തുന്നത് പോലെ.... ചുണ്ടുകൾ തമ്മിൽ കൂട്ടിമുട്ടുമെന്നായപ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... ചുറ്റും നിശബ്ദത.... അവരുടെ ശ്വാസനിശ്വാസങ്ങൾ മാത്രം ഉയർന്നു കേൾക്കാം.... "എണീറ്റ് പോയി പല്ല് തേക്കെടി.....!"

നന്ദുവിന്റെ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ട് യുവ അവളുടെ കാതോരം അലറി.... അലർച്ച കേട്ട് അവൾ ഞെട്ടി കണ്ണ് തുറന്നു.... അവനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അവനെ തള്ളി മാറ്റി... അവനെ ഒരിക്കൽ കൂടി തറപ്പിച്ചു നോക്കി ഡ്രസ്സും എടുത്ത് അവൾ ബാത്ത്റൂമിലേക്ക് നടന്നു.... "ഒന്ന് നിന്നെ...." ബെഡിൽ കൈയൂന്നി കൈവെള്ളയിൽ തല വെച് ചരിഞ്ഞു കിടന്നുകൊണ്ടവൻ അവളെ വിളിച്ചു.... നന്ദു തിരിഞ്ഞുകൊണ്ട് ഒന്ന് തുറിച്ചു നോക്കി അവനെ.... "നീയെന്തിനാ കണ്ണടച്ചത്....? നീ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ....? എന്നിൽ നിന്ന്...." അവൻ കുസൃതിയോടെ തിരക്കി.... അതിൽ അവൾ ഒന്ന് പതറി.... പതർച്ച മറച്ചുകൊണ്ട് അവൾ അവനെ കനപ്പിച്ചു ഒന്ന് നോക്കി..... "അങ്ങനെ ഉണ്ടെങ്കിൽ എനിക്ക് എതിർപ്പൊന്നും ഇല്ല കേട്ടോ.... പല്ല് തേച്ചിട്ട് വന്നാൽ ഞാൻ റെഡി ആണ്...."ചവിട്ടി തുള്ളി പോകുന്നവളെ നോക്കി അവൻ വിളിച്ചു പറഞ്ഞു..... അവനോടുള്ള ദേഷ്യത്തിൽ ബാത്‌റൂമിൽ കയറി അവൾ ഡോർ വലിച്ചടച്ചു.... അത് കേട്ട് യുവ പൊട്ടി ചിരിച്ചു.... "ഛെ.... ആകെ നാണക്കേട് ആയി...." ബാത്രൂം ഡോറിൽ ചാരി നിന്നവൾ സ്വയം തലക്കടിച്ചു.... ആ നിമിഷം തനിക്ക് നേരെ ചുണ്ട് കൂർപ്പിച്ചു വരുന്നവന്റെ മുഖം അവളുടെ മനസ്സിൽ നിറഞ്ഞു...

അന്നേരം ശരീരമാകെ ഒരു തരിപ്പ് പടരുന്നതവൾ അറിഞ്ഞു.... എത്രയൊക്കെ ആട്ടിയകറ്റിയാലും വീണ്ടും വീണ്ടും യുവയെ പറ്റിയുള്ള ചിന്തകൾ തന്നെ അവളുടെ മനസ്സിനെ ഭരിച്ചു.... തണുത്ത വെള്ളം നഗ്നമായ ശരീരത്തിൽ കൂടി ഒഴുകി ഇറങ്ങുമ്പോൾ അവളുടെ ഇടുപ്പിൽ പതിഞ്ഞ യുവയുടെ സ്പർശം അവളപ്പോൾ അനുഭവിച്ചറിഞ്ഞു... അറിയാതെ കണ്ണുകൾ കൂമ്പിയടഞ്ഞു..... ആ സ്പർശം അവളെ വല്ലാതെ സ്വാധീനിക്കുന്നത് പോലെ... വെള്ളം ഒഴുകി ഇറങ്ങുമ്പോൾ അവളുടെ ചിന്ത മുഴുവൻ യുവയെ ചുറ്റി പറ്റിയായിരുന്നു..... കുളിച്ചിറങ്ങുമ്പോൾ മൊബൈലിൽ തോണ്ടി യുവ ബെഡിലുണ്ട്.... അവളെ കണ്ടതും അവൻ നല്ലൊരു ചിരി അങ്ങ് കൊടുത്തു... നന്ദു തല വെട്ടിച്ചു ഡ്രസിങ് ടേബിളിന് മുന്നിൽ പോയി നിന്നു.... ഈറനണിഞ്ഞ മുടി വെറുതെ ഒന്ന് ചീകിയിട്ടു.... കണ്ണൊന്നു എഴുതി പൊട്ട് തൊട്ടു അവൾ പുറത്തേക്ക് പോകാൻ നിന്നതും യുവ അവളെ പിടിച്ചു നിർത്തി.... ഇവനെപ്പോ ഇവിടെ എത്തിയെന്ന മട്ടിൽ നന്ദു ബെഡിലേക്ക് നോക്കി.... അത് ശ്രദ്ധിക്കാതെ യുവ ടേബിളിൽ ഇരുന്ന സിന്ദൂരചെപ്പ് കൈയിൽ എടുത്തു കുറച്ച് സിന്ദൂരം അവളുടെ നെറുകയിൽ നീട്ടി ചാർത്തി കൊടുത്തു.... ടോപ്പിനുള്ളിൽ നിന്ന് താലി ചൂണ്ട് വിരലുകൊണ്ട് പുറത്തേക്ക് വലിച്ചു വിട്ടു....

"പോകാം....?" അവൻ ചോദിച്ചു.... അതിന് മറുപടി ഒന്നും പറയാതെ അവൾ റൂം വിട്ടിറങ്ങി.... പിന്നാലെ യുവയും... താഴേക്ക് ചെന്നപ്പോഴേക്കും ശിവദ ബ്രേക്ക്‌ഫാസ്റ്റ് ഒരുക്കി കഴിഞ്ഞിരുന്നു.... പോകാൻ തിടുക്കം കൂട്ടിയവനെ ശിവദ പിടിച്ച പിടിയാലേ പിടിച്ചിരുത്തി.... അടുത്ത് തന്നെ നന്ദുവിനെയും.... അവർക്കൊപ്പം ബാക്കിയുള്ളവരും ഇരുന്നു... റാവണും ജാനിയും ഒരുമിച്ചിരുന്നു.... ആരവ് രണ്ട് ദമ്പതികളെയും ഒന്ന് നോക്കി.... തന്റെ അടുത്ത് ഒഴിഞ്ഞു കിടക്കുന്ന ചെയർ നോക്കി ഒന്ന് നിശ്വസിച്ചു.... ഹാ.... ഒരു ദിവസം എന്റെ മാവും പൂക്കും.... അവൻ ആശ്വസിച്ചു.... ശിവദ യുവയെ നന്നായി തന്നെ സൽക്കരിച്ചു.... ഫുഡ്‌ ഒക്കെ കഴിഞ്ഞ് അവർ പോകാൻ ഇറങ്ങി... നന്ദു ശിവദയെ കെട്ടിപ്പിടിച്ചു നിന്നു.... ആരുടേയും മുഖത്ത് വലിയ തെളിച്ചം ഒന്നും ഇല്ല.... എത്ര ഒക്കെ ആയാലും അവൾ പോകാൻ ഇറങ്ങുമ്പോ ഒരു വിഷമമാ.... റാവൺ ചേർത്തു നിർത്തി നെറ്റിയിൽ ഒന്ന് മുത്തി അവളെ.... ആരവും കെട്ടിപ്പിടിച്ചു അവന്റെ കുഞ്ഞിപ്പെങ്ങളെ.... ഒരിക്കൽ കൂടി യാത്ര പറഞ്ഞ് രണ്ടുപേരും അവിടെ നിന്ന് ഇറങ്ങി.... പിന്നാലെ റാവണും ജാനിയും ആരവും ഓഫീസിലേക്കും.... •••••••••••••••••••••••••••••••••••••° "ഇതെങ്ങോട്ടാ....?" വീട്ടിലേക്കുള്ള വഴി അല്ലെന്ന് കണ്ട് നന്ദു അവനോട് ചോദിച്ചു....

"ചുമ്മാ.... ചുമ്മാ ഒരു ഡ്രൈവ് പോവാന്നെ...." അവൻ ചിരിച്ചു.... നന്ദു അവനെ സൂക്ഷിച്ചൊന്ന് നോക്കി.... "ന്തേയ്‌.... ഇഷ്ടായില്ലാ.....?" അവളുടെ നോട്ടം കണ്ട് അവൻ പുരികം പൊക്കി.... അവൾ മറുപടി ഒന്നും പറഞ്ഞില്ല.... "ഇനീപ്പോ ഇഷ്ടായില്ലേലും കുഴപ്പം ഇല്ല....." അവൻ തന്നെ അതും പറഞ്ഞു.... കുറേ നേരം എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്തു.... സ്റ്റീരിയോയിൽ നിന്ന് ഒഴുകി വരുന്ന പാട്ട് മാത്രം അവർക്കിടയിൽ മുഴങ്ങി.... ഇടയ്ക്കിടെ അവളെ തേടിയെത്തുന്ന യുവയുടെ നോട്ടങ്ങളും.... പാട്ടിന്റെ ഈരടികളും ഒക്കെ അവളും എപ്പോഴോ ആസ്വദിച്ചു തുടങ്ങി.... ആ യാത്ര ഇഷ്ടപ്പെട്ടു തുടങ്ങിയതിന്റെ തെളിവായി അവളുടെ ചുണ്ടിൽ കുഞ്ഞൊരു പുഞ്ചിരി ഉണ്ടായിരുന്നു..... ••••••••••••••••••••••••••••••••••••••••° "രാവണാ...." ഡ്രൈവ് ചെയ്യുന്നവനെ നോക്കി വിളിച്ചതും അവൻ എന്തെന്ന മട്ടിൽ അവളെ നോക്കി.... "ഒരു കാര്യം ചോദിക്കട്ടെ....?" അവൾ മുഖവരയോട് കൂടി അവനോട് തിരക്കി... അവൻ സംശയഭാവത്തിൽ മൂളി... "ഞാൻ.... എന്റെ അച്ഛൻ രാവണന്റെ ശത്രു അല്ലേ....

എന്റെ അച്ഛനും കൂടി ചേർന്നല്ലേ നിങ്ങടെ അമ്മയെ...." അവൾ പാതിയിൽ നിർത്തി... അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.... പക്ഷേ അവനിൽ ഒരു ഭാവ മാറ്റവും അവൾക്ക് കാണാനായില്ല.... "അപ്പൊ ഞാനും നിങ്ങൾക്ക് ശത്രുവല്ലേ.... പിന്നെ എന്തിനാ എന്നെ കല്യാണം കഴിച്ചേ.... അതോ കല്യാണം കഴിച്ചതിനു ശേഷാണോ അറിഞ്ഞേ...?" അവൾ താണ്ടിക്ക് കൈയൂന്നി അവനെ നോക്കി... അല്ലെന്നവൻ തല ചലിപ്പിച്ചു.... "അപ്പൊ അറിഞ്ഞിട്ടാണോ.... അച്ഛനോടുള്ള ദേഷ്യം എന്നോട് തോന്നാതിരുന്നേ....?" അവൾ വീണ്ടും ചോദിച്ചു.... അവൻ തല ചരിച്ചൊന്ന് നോക്കി.... "ദേഷ്യം തോന്നണമായിരുന്നോ.....ഹ്മ്മ് ?" നെറ്റി ചുളിച് ഗൗരവത്തിൽ അവൻ തിരക്കി.... "യ്യോ വേണ്ടാ...." അവൾ വായ പൊത്തി.... "അറിയാൻ വേണ്ടി ചോദിച്ചതാ...." അവൾ പരിഭവത്തോടെ പറഞ്ഞു....

"പേരെന്റ്സ് ചെയ്യുന്ന തെറ്റുകൾക്ക് മക്കളോട് ദേഷ്യം കാണിക്കേണ്ട ആവശ്യം ഇല്ല..." അവൻ ശാന്തനായി പറഞ്ഞു.... "അപ്പൊ ശരിക്കും എന്നെ ഇഷ്ടാണോ....?" കണ്ണും വിടർത്തി അവൾ തിരക്കി.... അവൻ അവളെ അടിമുടി ഒന്ന് നോക്കി.... ഇത്ര ഒക്കെ ആയിട്ടും അവളുടെ ഒരു ചോദ്യം.... മനസ്സിലാവാഞ്ഞിട്ടാണോ അതോ ആവാത്തത് പോലെ അഭിനയിക്കുന്നതോ.... അവൻ ഒരു നിശ്വാസത്തോടെ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്തു..... "പറ രാവണാ...." അവന്റെ കൈയിൽ പിടിച്ചു കുലുക്കി അവൾ ചോദിച്ചു.... "നിനക്കറിയില്ലാന്നുണ്ടോ....?" ഗൗരവത്തോടെ അവൻ ചോദിച്ചു.... "അറിയാം... എന്നാലും കേൾക്കാനൊരു കൊതി...." അവൾ കണ്ണിറുക്കി ചിരിച്ചു.... "പറയന്നെ...."......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story