ജാനകീരാവണൻ 🖤: ഭാഗം 129

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"പറ രാവണാ...." അവന്റെ കൈയിൽ പിടിച്ചു കുലുക്കി അവൾ ചോദിച്ചു.... "നിനക്കറിയില്ലാന്നുണ്ടോ....?" ഗൗരവത്തോടെ അവൻ ചോദിച്ചു.... "അറിയാം... എന്നാലും കേൾക്കാനൊരു കൊതി...." അവൾ കണ്ണിറുക്കി ചിരിച്ചു.... "പറയന്നെ...."അവളിൽ ആകാംക്ഷ നിറയുന്നതവൻ നേരിൽ കണ്ടു... തന്റെ ഇഷ്ടം തന്റെ നാവിൽ നിന്നറിയാൻ അവൾ എത്രത്തോളം കൊതിക്കുന്നുണ്ടെന്ന് അവന് വ്യക്തമായി.... "പറ രാവണാ.... അത്രക്ക് ഇഷ്ടാണോ....?" ഇത്തവണ അവളുടെ ചോദ്യം അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിച്ചു.... "മ്മ്.... ഇഷ്ടമാണ്.... " പുഞ്ചിരി വിടാതെ തന്നെ മറുപടി കൊടുത്തു.... നോട്ടം മുന്നോട്ടാണ്... ആ മറുപടി ജാനിയെ കോരി തരിപ്പിച്ചു.... ഇഷ്ടമാണെന്ന് അറിയാം എന്നാലും ആ നാവ് കൊണ്ട് കേൾക്കാൻ എന്തോ പ്രത്യേക സുഖമാണ്.. "എത്രത്തോളം ഇഷ്ടമാണ്.....?" അവൾ ആവേശത്തോടെ ചോദിച്ചു.... അതിനവൻ മറുപടി ഒന്നും പറഞ്ഞില്ല.... ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി കാറിന്റെ സ്പീഡ് കൂട്ടി.... കാർ പാർക്ക്‌ ചെയ്ത് അവൾക്കൊപ്പം അവൻ ക്യാബിൻ ലക്ഷ്യമാക്കി നീങ്ങി....

ജാനി അവളുടെ ചെയറിൽ പോയി ഇരുന്നു... അങ്ങോട്ട് കേറിയതും ഒരു കാൾ വന്ന് റാവൺ പുറത്തേക്ക് തന്നെ പോയി..... റാവൺ പോയതും ജാനിക്ക് ബോറടിയായി.... അവൾ അവളുടെ ജോലി നോക്കി ഇരിക്കുമ്പോഴാണ് ജാനിക്ക് നേരെ ഒരു എൻവലപ്പ് നീണ്ട് വന്നത്.... എന്തെന്നറിയാൻ അവൾ തലയുയർത്തി നോക്കിയപ്പോൾ മുന്നിൽ ഭരത്തും ആമിയും.... കൈയിൽ ഒരുപാട് ഇൻവിറ്റേഷനും.... "ഇതെന്തോന്നാ....?" അവളാ ഇൻവിറ്റേഷൻ നോക്കി നെറ്റി ചുളിച്ചു..... "എൻഗേജ്മെന്റ് ഇൻവിറ്റേഷൻ ആണ്..."ഭരത് "ആരുടെ....?" ജാനി "ഞങ്ങളുടെ...." രണ്ട് പേരും ഒരുമിച്ച് പറഞ്ഞു "ഏഹ്ഹ്.... ഇതൊക്കെ എപ്പോ....?" ജാനി ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.... "എല്ലാം ദാ ഇവൾ ഒപ്പിച്ച പണിയാ...." ഭരത് ഒരു നെടുവീർപ്പോടെ ആമിയെ നോക്കി.... ശേഷം അവളുടെ ഇടത് കൈ ഉയർത്തി കാട്ടി.... ഇടത് കൈയിൽ വെയിൻ കട്ട് ചെയ്ത വലിയൊരു മുറിവ് കെട്ടി വെച്ചിരിക്കുന്നു.... കണ്ടപ്പോൾ ജാനി ഞെട്ടിപ്പോയി.... "പ്രേമനൈരാശ്യമാ..... വീട്ടുകാർ അവൾക്ക് വേറെ കല്യാണം ഉറപ്പിച്ചത്രേ....

ഇവളുടെ കഥയില നായകനോ.... പാവമീ ഞാനും.... വീട്ടുകാരോടോ പറഞ്ഞില്ല എന്നോടെങ്കിലും ഒരുവാക്ക് പറഞ്ഞോ.... ഏഹേ... അതുകൊണ്ടിപ്പോ എന്തോ കുറച്ച് ചോര പോയിക്കിട്ടി...."ഭരത് കളിയാക്കി..... "ഇതൊന്നുമല്ല വിറ്റ്.... ഇഷ്ടം തോന്നിയിട്ടും എന്റെ അച്ഛന്റെ ബാക്ക്ഗ്രൗണ്ട് ഒക്കെ അറിയുമ്പോ ഇവളുടെ ഫാമിലി ഒന്നും ഇതിന് സമ്മതിക്കില്ലെന്ന് കരുതി അത് ഉള്ളിൽ ഒതുക്കി വെച്ച എനിക്ക് വേണ്ടിയാണ് ഇവള് ചാവാൻ നോക്കിയതെന്ന് അറിഞ്ഞപ്പോ ഉള്ള ആ മൊമെന്റ്.... ഹോ.... ചുരുക്കി പറഞ്ഞാൽ കുറച്ച് ചോര പോയെങ്കിൽ എന്താ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആയി...."ഭരത് നിർവൃതിയോടെ പറഞ്ഞു.... ആമി ചിരിച്ചു.... "എന്നാലും നീയൊക്കെ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ.....?" ജാനി പല്ല് കടിച്ചു.... "ഞങ്ങളുടെ പ്രേമകഥ ആണെങ്കിൽ ഞങ്ങൾ പോലും പരസ്പരം പറഞ്ഞിട്ടില്ല... പിന്നെയാണ് നിങ്ങളോട്.... അതല്ല കല്യാണക്കാര്യം ആണെങ്കിൽ.... എല്ലാം വളരെ പെട്ടെന്നായിരുന്നു..." അവൻ പറഞ്ഞു നിർത്തി.... "നന്ദു അറിഞ്ഞോ സംഭവം....?"

ജാനി തിരക്കി.... "ഇല്ല ഏട്ടനോട് പറഞ്ഞിട്ടുണ്ട്.... അവളെ നേരിട്ട് പോയി കാണണം.... ഞങ്ങൾ ഇറങ്ങുവാ.... അപ്പൊ സൺ‌ഡേ മറക്കണ്ട...."ഭരത് പോയതും ഒരിക്കൽ കൂടി ഓർമിപ്പിച്ചുകൊണ്ട് ആമിയും പോയി... "ഹാ അങ്ങനെ അവരും സെറ്റ് ആയി...." ജാനി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ചെയറിൽ ചാരി അങ്ങ് ഇരുന്നു.... •••••••••••••••••••••••••••••••••••••••° അത്യാവശ്യമായി കാണണമെന്ന് പറഞ്ഞ് ഗൗരി വിളിച്ച പ്രകാരമാണ് റാവൺ പോയത്.... ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയത് കൊണ്ട് അവൻ നേരെ യുവയുടെ വീട്ടിലേക്കാണ് പോയത്.... അവൻ അവിടെ എത്തിയപ്പോൾ നന്ദുവും യുവയും അവിടെ ഉണ്ടായിരുന്നില്ല.... അവനെ കണ്ടതും ഗൗതം അവനെ അകത്തേക്ക് ക്ഷണിച്ചിരുത്തി.... യാമിയും അമ്മയും അവനെ സൽക്കരിക്കാൻ ഒരുങ്ങിയതും അവൻ അവരെ തടഞ്ഞു.... "ഒന്നും വേണ്ട ആന്റി.... ഞാൻ ഡോക്ടർ വിളിച്ചിട്ട് വന്നതാ.... ഡോക്ടർ എവിടെ....?" അവൻ അവരോടായി പറഞ്ഞതും അവർ ആദ്യമൊന്ന് സംശയിച്ചു...

പിന്നീട് അവൻ ഉദ്ദേശിച്ചത് ഗൗരിയെയാണെന്ന് ഗൗതത്തിന് മനസ്സിലായി.... "ഗൗരി മുറിയിൽ ഉണ്ടെടോ... താൻ വാ...." ഗൗതം മുന്നിൽ നടന്നതും റാവൺ അയാൾക്കൊപ്പം നടന്നു... ഗൗരിയുടെ മുറിക്ക് മുന്നിൽ എത്തിയതും ഗൗതം അവനെ അകത്തേക്ക് ക്ഷണിച്ചു... അച്ഛനും അമ്മയ്ക്കും ഒപ്പം ബെഡിൽ ഇരുന്ന ഗൗരി റാവണിനെ കണ്ട് ഒന്ന് നേരെ ഇരുന്നു.... "ആഹ്.... വാ റാവൺ.... ഇരിക്ക്....." അവർ ഉത്സാഹത്തോടെ പറഞ്ഞതും അവൻ അവരുടെ നേർക്ക് വന്നു.... "എന്തിനാ അത്യാവശ്യമായി വരാൻ പറഞ്ഞത്....?" അടുത്തെത്തിയതും അവൻ തിരക്കി.... അവന്റെ ചോദ്യത്തിന് മുന്നിൽ കുറച്ച് നേരം ഗൗരി മൗനം പാലിച്ചു.... പിന്നെ അവനെ നോക്കി.... "റാവൺ.... ഞാൻ...." വാക്കുകൾ പുറത്തേക്ക് വരാതെ തൊണ്ടയിൽ കുടുങ്ങി.... "എന്ത് പറ്റി ഡോക്ടർ...." തികച്ചും സാധാരണമായിരുന്നു അവന്റെ ചോദ്യം....

പക്ഷേ അവന്റെ അഭിസംബോധന ഗൗരിയെ നിരാശയാക്കി.... "റാവൺ..... നിന്റെ മനസ്സിൽ എന്റെ ചിത്രം എങ്ങനെയാണെന്നൊന്നും എനിക്കറിയില്ല..... എന്നെ കുറിച്ച് ചിന്തിക്കാൻ നല്ലതൊന്നും ഇല്ലാന്നറിയാം.... പക്ഷേ.... ചെയ്ത തെറ്റുകൾക്കൊക്കെ ഇന്ന് മനസ്സ് കൊണ്ട് പശ്ചാത്തപിക്കുന്നുണ്ട് ഞാൻ.... വേദനിക്കുന്നുണ്ട് ഞാൻ...." ഗൗരി ഒന്ന് നിർത്തി.... റാവൺ ഒന്നും മിണ്ടാതെ ഒരു കേൾവിക്കാരനായി.... "എനിക്കറിയാം.... നിന്നോട് ഞാൻ ചെയ്തതൊക്കെ വളരെ വലിയ തെറ്റുകളാണ്.... ബാലുവിനെ നീ കൊന്നതിൽ എനിക്ക് നിന്നോട് യാതൊരു ദേഷ്യവും ഉണ്ടായിരുന്നില്ല.... പക്ഷേ ആ പേരിൽ ഞാൻ നിന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു.... ജാനിയുടെ മുന്നിൽ വെച് ബാലുവിനെ കൊന്നതിനെ ചൊല്ലി ഞാൻ പലതും പറഞ്ഞു... ഒക്കെ മനഃപൂർവം ആയിരുന്നു..... വർഷങ്ങൾക്ക് ശേഷം ആരുടേയും ശല്യം ഇല്ലാതെ ആരെയും പേടിക്കാതെ എന്റെ മോളോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാ.... അവൾക്ക് ഞാൻ മാത്രം മതി എന്ന സ്വാർത്ഥത കൊണ്ടാ ഞാൻ ആ പേരിൽ പ്രശ്നം ഉണ്ടാക്കിയത്...."

ഗൗരിയുടെ ഏറ്റു പറച്ചിൽ കേട്ട് അവന് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല.... "ഒറ്റക്ക് ജീവിച്ചു അത്രക്ക് മടുത്തുപോയി ഞാൻ.... വിട്ടുതരാൻ മനസ്സ് വന്നില്ല.... അതാ ഞാൻ നിന്നെയൊരു ശത്രുവായി കണ്ടത്.... അവൾക്ക് വേണ്ടിയാ റാവൺ.... അവളോടുള്ള ഇഷ്ടമാ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്...... ക്ഷമിക്കണം..... ഇന്ന് ഞാൻ മനസ്സിലാക്കുന്നു.... അവൾക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ലാന്ന്.... നിന്നെക്കാൾ വലിയൊരു സംരക്ഷണം അവൾക്ക് കിട്ടാനുമില്ലെന്ന്.... അതൊക്കെ കണ്ടില്ലെന്ന് നടിച്ചു ഇനിയും വാശി കാണിച്ചാൽ എന്റെ അവി എന്നെ കൂടുതൽ വെറുക്കുകയെ ഉള്ളൂ... അത് എനിക്കിന്ന് നന്നായി അറിയാം....." ഗൗരിയുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ ഒഴുകി ഇറങ്ങി.... "ക്ഷമിക്കില്ലേ നീ എന്നോട്....?" ഗൗരി പ്രതീക്ഷയോടെ റാവണിനെ നോക്കി....

"ഡോക്ടർ ജാനിയുടെ അമ്മയാണ്.... ആ റെസ്‌പെക്ട് എന്നും ഡോക്ടറോട് എനിക്കുണ്ടാവും.... 😊" പ്രതീക്ഷിച്ച മറുപടി കിട്ടാത്തതിന്റെ നിരാശ അന്നേരം ഗൗരിയുടെ മുഖത്ത് പ്രകടമായിരുന്നു.... "എങ്കിൽ ഞാൻ ഇറങ്ങുന്നു...." ഗൗരിയോട് പറഞ്ഞുകൊണ്ട് അവൻ തിരിഞ്ഞു നടന്നു.... "റാവൺ...." ഗൗരിയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.... "എനിക്ക് അവിയെ ഒന്ന് കാണണം.... കൊണ്ട് വരുമോ നീ അവളെ....?" പ്രതീക്ഷയോടെ ഗൗരി അവനെ നോക്കാം.... "പറയാം.... പക്ഷേ ഫോഴ്സ് ചെയ്യില്ല...." അതും പറഞ്ഞു അവൻ മുറി വിട്ടിറങ്ങി..... അവൻ പോകുന്നതും നോക്കി ഇരുന്ന ഗൗരിയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story