ജാനകീരാവണൻ 🖤: ഭാഗം 133

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ചുവന്ന് തുടുത്ത മുഖം അവന്റെ ചുണ്ടുകൾ ലക്ഷ്യമാക്കി നീങ്ങി.... ചുണ്ടുകൾ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ എത്തിയതും അവൾ ഒരു നിമിഷം മടിച്ചു നിന്നു.... ആ ഒരു നിമിഷം കൊണ്ട് റാവൺ മെല്ലെ ആ ചുണ്ടുകളെ ചുംബിച്ചിരുന്നു...... അവളുടെ അടിവയറിൽ കൂടി എന്തോ ഒന്ന് പാഞ്ഞു പോയത് പോലെ അവളൊന്ന് പുളഞ്ഞു.... നെഞ്ചിലൊരു വല്ലാത്ത അനുഭൂതി.... റാവൺ മറ്റെല്ലാം മറന്ന് അവളുടെ ചുണ്ടുകളിൽ ചുംബിച്ചു.... തീവ്രമായി എന്നാൽ ഒരിത്തിരി പോലും നോവിക്കാതെ.... അവന്റെ പ്രണയം അവളിലേക്ക് അവൻ പകുത്തു നൽകി.... അവന്റെ കരങ്ങൾ അവളുടെ പിൻകഴുത്തിൽ സ്ഥാനം പിടിച്ചു.... കഴുത്തിൽ പിടി മുറുക്കി അവളെ കൂടുതൽ അടുപ്പിച്ചു.... അവളുടെ ചുണ്ടുകളെ അവൻ ആവേശത്തോടെ നുണഞ്ഞു.... ജാനിക്ക് സന്തോഷവും നാണവും ഒക്കെ കളർന്നൊരു ഭാവമായിരുന്നു.... അതിലൊക്കെ ഉപരി അവളത് ആസ്വദിക്കുകയായിരുന്നു.... അവന്റെ പ്രണയസമ്മാനം ഏറ്റു വാങ്ങുമ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത അനുഭൂതി....

പ്രണയിക്കുന്നവന്റെ ചെറിയ സ്പർശങ്ങൾക്ക് പോലും നൽകാൻ പറ്റുന്ന ആ അനുഭൂതി.... അത് വളരെ സ്പെഷ്യൽ ആണെന്ന് അവൾക്ക് തോന്നി.... അത് അനുഭവിക്കുന്ന നിമിഷം അറിയാതെ ചിരി വരും.... അവൾ പ്രണയത്തോടെ അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു... അവനെപ്പോലെ അവളും തങ്ങൾ തമ്മിലുള്ള ദൂരം കൂടുതൽ കൂടുതൽ കുറക്കാൻ ശ്രമിച്ചു.... റാവൺ ആ ചുണ്ടുകളെ വേർപെടുത്തിയില്ല..... അവയെ ആവോളം നുണഞ്ഞു.... നാവുകൾ തമ്മിൽ സർപ്പങ്ങൾ പോൽ ചുറ്റി പിണഞ്ഞു.... ജാനിയുടെ പല്ലുകൾ അറിയാതെ അവനിൽ നോവുണർത്തി.... എങ്കിലും അവൻ പിൻ മാറിയില്ല.... കൂടുതൽ കൂടുതൽ ആഴ്ന്നിറങ്ങി ആ ചുണ്ടുകളിലേക്ക്..... ഒപ്പം കൈകൾ ടോപ്പിന് ഇടയിലൂടെ അവളുടെ പുറം ഭാഗത്തേക്ക് കടന്നു കയറി.... ചൂണ്ട് വിരലുകൊണ്ട് അവളുടെ പുറത്ത് അവൻ മൃദുവായി തഴുകി.... ഇക്കിളിപ്പെട്ടുകൊണ്ട് അവൾ ഒന്ന് കുതറി.... റാവൺ അവളുടെ ചുണ്ടുകളെ വേർപെടുത്താതെ ഇടതു കൈ കൊണ്ടവളെ നെഞ്ചോട് ചേർത്തു നിർത്തി.... വലതു കൈ അവളുടെ ശരീരത്തിൽ ഒഴുകി നടന്നു....

അവ ഇക്കിളിപ്പെടുത്തിയെങ്കിലും അവന്റെ കൈക്കുള്ളിൽ അവൾ ഞെരിപിരി കൊണ്ടു..... ചുണ്ടുകൾ വേർപെടുത്തിക്കൊണ്ട് അവൻ അവളെ ഒന്ന് കൂടി വരിഞ്ഞു മുറുക്കി.... അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു.... ഒപ്പം തന്റെ മടിയിൽ തന്റെ നെഞ്ചോട് ചേർന്നിരിക്കുന്നവളുടെ പൊക്കിൾ ചുഴിയിൽ അവന്റെ വിരലുകൾ കുസൃതി കാട്ടി.... ഒരു വിറയലോടെ അവളവന്റെ മുടിയിൽ പിടി മുറുക്കി.... റാവണിന്റെ ചുണ്ടുകൾ അവളുടെ കവിളിൽ നിന്ന് താഴേക്ക് ഇഴഞ്ഞു... കഴുത്തിൽ എത്തി നിന്നതും അവൻ പ്രണയത്തോടെ അവിടെ ഒന്ന് ചുംബിച്ചു..... അവന്റെ താടി രോമങ്ങൾ അവളെ കൂടുതൽ ഇക്കിളിപ്പെടുത്തി.... അവളവന്റെ മടിയിൽ ഇരുന്നൊന്ന് ഞെരങ്ങി.... അവന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് റാവൺ അറിഞ്ഞു.... അവളുടെ വയറിൽ പിടിമുറുക്കി റാവൺ അവളെ ബെഡിൽ പതിയെ മലർത്തിയടിച്ചു..... ജാനി അവനെ നോക്കിയതും അവൻ അവളെ പുഞ്ചിരിയോടെ അതിലുപരി പ്രണയത്തോടെ നോക്കി... ആ ചിരിയിൽ അവൾ എല്ലാം മറന്നുപോയി....

ആ ചിരിക്ക് മുന്നിൽ അവൾ അവളെ തന്നെ സമർപ്പിക്കും വിധം കണ്ണുകളടച്ചു അവന് വിധേയമായി കിടന്നു.... ഇന്ന് ഒന്നും തങ്ങൾക്കിടയിൽ തടസ്സമായി വരാൻ പാടില്ല.... അവൾ മനസ്സിലുറപ്പിച്ചിരുന്നു..... അവൾ റെഡി ആണെന്ന് കണ്ടതും റാവൺ തൃപ്തിയോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു.... അവനിൽ നിന്ന് ടീ ഷർട്ട് വേർപെടുന്നത് അവളറിഞ്ഞു.... അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ അവളുടെ മേലേക്ക് ചാഞ്ഞു.... കഴുത്തിൽ മുഖം പൂഴ്ത്തി ചുടുകൾ അവിടെ ഓടി നടന്നു.... താടിരോമങ്ങളുടെ കുസൃതിയിൽ അവൾ പുളഞ്ഞു പോയി.... അവന്റെ തലമുടിയിൽ കൈ കോർത്തു പിടിച്ചവൾ നിയന്ത്രിച്ചു.... റാവണിന്റെ ചുണ്ടുകൾ കഴുത്തിൽ നിന്ന് മാറിടുക്കിലേക്ക് നീങ്ങി.... അവിടെ അവന്റെ ചുണ്ടുകൾ പതിഞ്ഞതും ജാനി കണ്ണുകളടച്ചു.... അവളുടെ ആ ഭാവം അവനിൽ ആവേശം ജനിപ്പിച്ചു.... വീണ്ടും വീണ്ടും അവിടെ ചുംബിച്ചു അവളെ ഉണർത്തി..... അവളുടെ കരങ്ങൾ അവനിൽ മുറുകും തോറും അവന്റെ ആവേശം കൂടുകയായിരുന്നു..... പതിയെ പതിയെ അവളിൽ നിന്ന് വസ്ത്രങ്ങൾ അഴിഞ്ഞു മാറി.... റാവൺ അവളുടെ മാറിലേക്ക് വീണു..... അവളുടെ ശരീരത്തിന്റെ ഓരോ അണുവും അവൻ ചുംബനങ്ങൾ കൊണ്ട് മൂടി.....

ചുംബിച്ചും ചുംബനം ഏറ്റു വാങ്ങിയും ആ രാത്രി അവൻ അവളിൽ അലിഞ്ഞു ചേർന്നു..... ഒടുവിൽ ആദ്യസംഗമം പൂർണമായപ്പോൾ അവൾ അവന്റെ കവിളിൽ സ്നേഹത്തോടെ ചുംബിച്ചു.... അവനെ തന്റെ മാറിലേക്ക് ചായ്ച്ചു കിടത്തിക്കൊണ്ട് തലയിൽ തലോടി കൊടുത്തു.... മിണ്ടാതെ തന്റെ മാറിൽ തല ചായ്ച്ചു പുഞ്ചിരിയോടെ കിടക്കുന്നവനെ കണ്ട് അവളുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു..... ••••••••••••••••••••••••••••••••••••••••° നന്ദു പിന്നെ രാത്രിയാണ് യുവയെ കാണുന്നത്.... അവൾ ചെന്നപ്പോഴേക്കും അവൻ കിടന്നിരുന്നു.... ബെഡിന് ഒത്ത നടുക്കായി പില്ലോ വെച് ഒരു അതിർത്തി പണിതിട്ടുണ്ട്... ഇന്നലെ വരെ താനാണ് അത് പണിതിരുന്നത് എന്ന് അവൾ ഓർത്തു.... ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി അവൾ ബെഡിലേക്ക് കയറി ഇരുന്നു.... എന്നും കിടക്കുമ്പോൾ തന്നോട് കാരണങ്ങൾ ഉണ്ടാക്കി ഇങ്ങോട്ട് വന്ന് മിണ്ടുന്നവനാണ്.... ഇന്ന് തിരിഞ്ഞു കിടന്ന് ഉറങ്ങുന്നത്.... അതിൽ നിന്ന് അവൾക്ക് മനസ്സിലാകുമായിരുന്നു അവനെ താണ് എത്രത്തോളം നിരാശനാക്കിയെന്ന്....

എങ്കിലും എന്തോ തുറന്ന് സമ്മതിക്കാൻ ഒരു ബുദ്ധിമുട്ട്.... ഇന്നലെ വരെ ഉണ്ടായിരുന്ന എന്തൊക്കെയോ ഇന്ന് മിസ്സ്‌ ചെയ്യുന്നുണ്ട്.... അവന്റെ ഈ മൗനവും ഒഴിഞ്ഞു മാറ്റവും തന്നെ ബാധിക്കുന്നും ഉണ്ട്.... എന്ന് കരുതി ഇതൊക്കെയാണോ പ്രണയം.... വിക്രമിനെ പ്രണയിച്ചപ്പോൾ മറ്റൊരാളെ ആ സ്ഥാനത് കാണാൻ പറ്റില്ലെന്ന് കരുതിയതാണ്.... എന്നാൽ ഇന്ന് ആ സ്ഥാനത്ത് വിക്രം പോലും ഇന്ന് കടന്നു വരുന്നില്ല..... താലി കെട്ടിയവനെ അല്ലാതെ മറ്റൊരാളെ ഓർക്കാൻ പോലും കഴിയുന്നില്ല.... പക്ഷേ താലി കെട്ടി എന്ന ഒറ്റ കാരണത്താൽ പ്രണയം ഉണ്ടാകുമോ.... അവളുടെ മനസാക്ഷിയും ബുദ്ധിയും അവളെ കുഴപ്പിച്ചു കൊണ്ടേയിരുന്നു.... ചിന്തകൾ കുമിഞ്ഞു കൂടി... ഒപ്പം യുവയുടെ വാക്കുകളും.... അവന്റെ പ്രതീക്ഷ നിറഞ്ഞ നോട്ടവും.... അതുവരെ അവനുമായി ഉണ്ടായ തർക്കങ്ങളൊക്കെ അവളുടെ മനസ്സിലേക്ക് ഓടിയെത്തി.... പരിണിതഫലമായി അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.... അവൾ തല ചെരിച്ചു അവനെ ഒന്ന് നോക്കി.... ഇഷ്ടത്തോടെ അവന്റെ ആ കിടപ്പ് നോക്കിയിരുന്നു....

പെട്ടെന്നവൾക്കൊരു കുസൃതി തോന്നി.... പതിയെ ബെഡിൽ നിന്ന് എണീറ്റ് ടേബിളിൽ ഇരുന്ന വെള്ളം എടുത്ത് അവന്റെ തല വഴി കമഴ്ത്തി.... യുവ പെട്ടെന്ന് ഞെട്ടി എണീറ്റു... മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന നന്ദുവിനെ കണ്ടവൻ പല്ല് കടിച്ചു.... "നിനക്കെന്താടി പ്രാന്താണോ....?" അവൻ പല്ലിറുമ്മി "ആണെങ്കിൽ...." അവൾ ചുണ്ട് കോട്ടി.... അല്ല പിന്നെ എന്റെ ഉറക്കം കളഞ്ഞിട്ട് പോത്ത്‌ പോലെ കിടന്നുറങ്ങുന്നോ.... നിങ്ങൾക്ക് പഴയതൊക്കെ മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ.... എല്ലാ മിസ്സിങ്ങും ഞാൻ തീർത്തു തരാം.... അവൾ അവനെ നോക്കി പിറുപിറുത്തു.... "നട്ട പാതിരാക്ക് ഉറങ്ങിക്കിടന്നുവന്റെ മുഖത്ത് വെള്ളം കോരി ഒഴിച്ചിട്ട് എന്തോന്നാടി പിറുപിറുക്കുന്നേ ....?" യുവ ഷോൾഡറിൽ മുഖം തുടച്ചുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി.... "ഞാൻ ഒന്നും പറഞ്ഞില്ലേ...." അവൾ ചുണ്ട് കൂർപ്പിച്ചു.... "ശ്ശെ..." യുവയുടെ ദേഹം മുഴുവൻ ആകെ നനഞ്ഞു അവന് ദേഷ്യം വരുന്നുണ്ടായിരുന്നു.... അവൻ ദേഷ്യത്തിൽ അവളെ ഒന്ന് നോക്കി ആ ടീ ഷർട്ട് ഊരി മാറ്റി വേറൊന്ന് എടുത്തിട്ടു....

മുഖം നന്നായി തുടച്ച ശേഷം അവളെ കനപ്പിച്ചൊന്ന് നോക്കി.... "നോക്കി പേടിപ്പിക്കണ്ട.... ഇന്നാള് ഒരു ദിവസം ഉറങ്ങി കിടന്ന എന്നെ വെള്ളമൊഴിച്ചു നിങ്ങൾ ഉണർത്തീലെ.... അതിന് ഇപ്പൊ അവസരം കിട്ടിയപ്പോ ഞാൻ റിവെഞ്ച് എടുത്തെന്നു കരുതിയാൽ മതി.... ഉറങ്ങുന്നവരെ വെള്ളം ഒഴിച്ച് ശല്യപ്പെടുത്തിയാൽ എങ്ങനെ ഉണ്ടാവുമെന്ന് ഇപ്പൊ മനസ്സിലായോ...." അവൾ അവനെ പുച്ഛിച്ചു വിട്ടു.... "അത് നിന്നെ വെള്ളം തളിച്ച് ഉണർത്തിയതല്ലേ....😬?" "നിങ്ങൾ വെള്ളം തളിച്ചു ഞാൻ വെള്ളം കമിഴ്ത്തി.... നിങ്ങൾ ഒരു കാര്യം മറന്നെങ്കിൽ ഞാൻ ഓർമിപ്പിക്കാം.... ഞാൻ RK യുടെ പെങ്ങളാ.... കിട്ടിയാൽ അത് പത്തു ഇരട്ടിയായി തിരിച്ചു കൊടുത്തിരിക്കും...." എന്നും പറഞ്ഞ് അവനെ നോക്ക് മാസ് ആയി അവൾ തിരിഞ്ഞു നടന്നു..... അവളെ നോക്കി അവൻ തലക്ക് കൈയും കൊടുത്ത് ബെഡിൽ കേറി കിടന്നു.... എന്തോ അവന് ഉറക്കം വരുന്നുണ്ടായിരുന്നു.... അതുകൊണ്ടാണ് വല്ലാണ്ട് പ്രതികരിക്കാതെ കിടന്നത്.... ഇതിനുള്ളത് ഞാൻ തരാമെടി എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടാണ് അവൻ കണ്ണുകളടച്ചത്.....

അവൻ ഉറങ്ങിയതും നന്ദുവിന് ബോറടിയായി.... പിന്നൊന്നും ചെയ്യാനില്ലാതെ അവൾ കേറി കിടന്നു.... നടുക്ക് അവൻ പണിത് വെച്ച വൻ മതിൽ നോക്കി ഒന്ന് ദീർഘമായി നിശ്വസിച്ചു.... ശേഷം രണ്ട് കൈയും നെഞ്ചിൽ വെച് മലർന്നു കിടന്ന് ഉറങ്ങുന്നവനെ ഒന്ന് നോക്കി.... അവനെ നോക്കി കിടക്കവേ അവളുടെ ചുണ്ടുകൾ ചിരിച്ചു.... ആ മുഖത്തിന്‌ അടിമപ്പെട്ടു പോകും പോലെ... പെട്ടെന്നവൾ നോട്ടം മാറ്റി.... പക്ഷേ കണ്ണുകൾ അനുസരിക്കുന്നില്ല.... വീണ്ടും വീണ്ടും ശാന്തമായ ആ മുഖം തേടി കണ്ണുകൾ പാഞ്ഞു.... ഇവനെക്കാൾ ഭംഗിയുള്ള മനുഷ്യൻ ഈ ലോകത്ത് ഇല്ലെന്ന് തോന്നിപ്പോയി അവൾക്ക്.... (അതിപ്പോ നമ്മുടെ കണ്ണിൽ നമ്മുടെ ഭർത്താവിനെക്കാൾ ഭംഗി ഷാരൂഖിന് പോലും തോന്നിക്കില്ല....) അവന്റെ പ്രവർത്തികളും വാക്കുകളും അവളോടുള്ള അവന്റെ ഇഷ്ടവും ഒക്കെ വീണ്ടും വീണ്ടും ഓർമകളിൽ ഓടിയെത്തി..... ചുണ്ടുകളിൽ പുഞ്ചിരി ഒഴിയുന്നില്ല.... കണ്ണുകൾ അവനിൽ നിന്ന് പിന്തിരിയുന്നുമില്ല.... നോട്ടം അവൻ കൈകൾ വെച്ചിരുന്ന അവന്റെ നെഞ്ചിൽ എത്തി നിന്നു....

അങ്ങനെ നോക്കി കിടക്കുമ്പോൾ വെറുതെ ഒരു ആഗ്രഹം മനസ്സിൽ മൊട്ടിട്ടു.... അടുത്ത് തന്നെ അത്രയേറെ സ്നേഹിക്കുന്നവൻ.... അതും തന്റെ താലിയുടെ അവകാശി.... ആ മുഖത്തെ നിഷ്കളങ്കത അന്നാദ്യമായി കണ്ടു.... അവന്റെ ഭംഗി ആദ്യമായിൽ അവൾ അളന്നു നോക്കി.... ആ ഭംഗിയിൽ ലയിച്ചു പോയൊരാ നിമിഷം തോന്നിയ ഒരു കുഞ്ഞാശ.... ആ സ്പർശം ഒന്നറിയാൻ ആ നിമിഷം അവൾക്ക് തോന്നിപ്പോയി.... അവൾ തുടങ്ങി വെച്ച വൻമതിൽ എന്ന പദ്ധതി അവൾ തന്നെ ബഹിഷ്കരിച്ചു... പില്ലോ തീർത്ത ആ വൻമതിൽ അവൾ തകർത്തെറിഞ്ഞു.... ഏതോ ഉൾപ്രേരണയിൽ അവൾ അവന്റെ അടുത്തേക്ക് ചേർന്നു കിടന്നു... അവന്റെ ഇടം കൈ എടുത്തുമാറ്റി ആ നെഞ്ചിൽ ഒന്ന് തല വെച് നോക്കി.... ഇതുവരെ അറിയാത്ത ഒരു സന്തോഷം.... ഒരു നിർവൃതി ഉള്ളിൽ നിറയുന്നത് അവൾ തിരിച്ചറിഞ്ഞു... അവന്റെ ഹൃദയമിടിപ്പ് അവളുടെ കാതുകളിൽ തുളച്ചു കയറി.... അവക്കൊരു താളം ഉണ്ടെന്ന് അവൾക്ക് തോന്നി.... ആ മിടിപ്പുകൾ തനിക്ക് വേണ്ടിയാണെന്ന് അവൾ അഹങ്കാരത്തോടെ ഓർത്തു.... താൻ എന്തൊക്കെയാണ് ഈ ചെയ്യുന്നത്.... പെട്ടെന്ന് വെളിവ് വന്നവളെ പോലെ അവൾ ഓർത്തു.... എങ്കിലും അവൾ അടർന്നു മാറിയിരുന്നില്ല.... ആ ഹൃദയമിടിപ്പിലും അവനിൽ നിന്നുയരുന്ന പെർഫ്യൂമിന്റെ ഗന്ധത്തിലും ബന്ധിക്കപ്പെട്ടു കിടക്കുകയായിരുന്നവൾ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story